എന്റെ സ്നേഹം അത് നിന്റെ കഴുത്തിൽ താലിചാർത്തുമ്പോൾ നിനക്ക് കാണാം…

Uncategorized

രചന. Dhanu Dhanu

“എടി ദേവുട്ടിയെ ഒന്നുനിന്നേ…”

“താനാരാടോ എന്നെ എടി പോടിന്ന് വിളിക്കാൻ…”

“ചൂടാവല്ലേടോ….”

“തനിക്ക് എന്താ വേണ്ടേ…”

എനിക്ക് തന്നെ വേണം…

“ദേ എന്റെ ആങ്ങളമാരുടെ കൈയിന്ന് താൻ ശരിക്കും വാങ്ങിക്കും…”

“അതൊക്കെ ഞാൻ വാങ്ങിക്കോളാം ഇപ്പൊ എനിക്കൊരു കാര്യം പറയാനുണ്ട്…

അടുത്താഴ്ച്ച നിന്നെ പെണ്ണുകാണാൻ വരുന്നുണ്ട്…

ഇതുകേട്ട് ഒരു ഞെട്ടലോടെ അവളെന്നോട് പറഞ്ഞു..തനിക്ക് വട്ടാണോ…

അങ്ങനെ ചോദിച്ച അല്ല…

പിന്നെ എന്റെ അമ്മയും അച്ഛനും പറഞ്ഞിട്ടുണ്ട്..

ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ ആദ്യം അവളോട് പറയണം..അതുകഴിഞ്ഞു അവളുടെ വീട്ടുകാരോടും…

ഇപ്പോ തന്നോടുപറഞ്ഞു പിന്നീട് തന്റെ വീട്ടുകാരോടും പറയും..

എന്നിട്ട് ഇഷ്ടമാണെങ്കിൽ മാത്രം തന്നെയങ്ങു കെട്ടും…

പിന്നെ തന്റെ പുറകെനടന്നു ശല്യം ചെയ്യാനോ ബുദ്ധിമുട്ടിക്കാനോ ഞാൻ വരില്ല…

മറ്റുള്ളവരെ പോലെ പുറകെനടന്നു വളക്കാനും ചുറ്റിക്കറങ്ങി നടക്കാനും എനിക്ക് താല്പര്യം ഇല്ല…

ഇഷ്ടമായാൽ അങ്ങ് കെട്ടും അല്ലെങ്കിൽ തട്ടും…

എന്റെ സ്നേഹം അത് നിന്റെ കഴുത്തിൽ താലിചാർത്തുമ്പോൾ നിനക്ക് കാണാം….

ഈ ലോകത്ത് ആരും സ്നേഹിക്കാത്ത പോലെ നിന്നെ ഞാൻ സ്നേഹിക്കും എന്റെ നെഞ്ചോട് ചേർത്ത്…

ചുമ്മാ ഡയലോഗ് അല്ല…സത്യമാണ്.

പിന്നെ എന്റെ അമ്മയെയും അച്ഛനെയും പെങ്ങളെയുംകൂട്ടി നിന്നെ കാണാൻ വരുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലോ…

ഹോ അത് അനുഭവിച്ചറിയണം..

നീ ചായയുമായി വരുമ്പോൾ അമ്മയും അച്ഛനും എന്നോട് കണ്ണുരുട്ടി കാണിച്ച് കുട്ടി സൂപ്പറാണെന്നു പറയുന്നതും…

നീ അടിപൊളിയാണെങ്കിലും എന്റെ അത്ര പോരാന്ന് പറഞ്ഞ് കുശുമ്പു പറയുന്ന പെങ്ങളുടെ സന്തോഷമൊക്കെ കാണുമ്പോഴുള്ള ഫീൽ ഉണ്ടല്ലോ…

പൊളിയായിരിക്കും…

അവസാനം എല്ലാവരുടെയും സമ്മത്തോടെ നിന്റെ കഴുത്തിൽ താലികെട്ടി കൊണ്ടുവരുമ്പോൾ നിന്റെ ആങ്ങളമാരുടെ കണ്ണുനിറഞ്ഞു അനുഗ്രഹിക്കുന്നതും.. നീ അമ്മയെയും അച്ഛനെയും ചേർത്തുപിടിച്ചു കരയുന്നതും ഒക്കെ എന്റെ ഹൃദയത്തിൽ ഇങ്ങനെ നിറഞ്ഞു നിൽക്കണം…

ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ അവളവിടെന്നു നടന്നപ്പോ..

ഞാനുറക്കെ അവളോട് ചോദ്യം മറുപടിയൊന്നും കിട്ടിയില്ലലോ എന്ന്. ഇതുകേട്ട് അവളെന്നെ തിരിഞ്ഞുനോക്കിയിട്ടു പുഞ്ചിരിയോടെ പറഞ്ഞു..

നാളെ അച്ഛന് ലീവാണെന്നു…

അതുകേട്ട് സന്തോഷംകൊണ്ട് തുള്ളിച്ചാടിയിട്ടു ഞാനവളോട് ചോദിച്ചു…

ഞാൻ നിന്നെ കെട്ടാൻ വന്നോട്ടെ എന്ന്. വേഗം വന്നോളാൻ അവളും…

(ശുഭം…)

രചന. Dhanu Dhanu

Leave a Reply

Your email address will not be published. Required fields are marked *