അച്ഛന്റെ അവിഹിതം

Uncategorized

രചന: കാർത്തിക സോജു

സിറ്റൗ്ടിൽ ഇരുന്ന് പത്രം വായിക്കുന്ന ബാലചന്ദ്രനോട് കയർത്ത് സംസാരിക്കുന്ന ദേവന്റെ സംസാരം കുറച്ച് ഉച്ചത്തിൽ ആയിപ്പോയി…ഒരു മക്കളും ഒരു അച്ഛനോടും പറയാൻ പറ്റാത്ത അത്ര മോശമായിരുന്നു ദേവന്റെ വാക്കുകൾ..

ദേവൻ: നിങൾ ഒന്നും പറയണ്ട നിങ്ങളുടെ അവിഹിത സന്തതി ആണെന്ന് സംശയം തോന്നിയതു കൊണ്ട് തന്നെയാ ഞാൻ അവളുമായി അടുത്തത്….ശ്രീബാല പേരിൽ പോലും മഹാനായ എന്റെ അച്ഛന്റെ പേര് ചേർത്തിരിക്കുന്നു…

അവൾക്കും എനിക്കുമുള്ള സാമ്യം എന്നെ അവളിലേക്ക് അടുപ്പിച്ചത്….നിങ്ങടെ അവിഹിതം എല്ലാവരും അറിയട്ടെ… ഇങ്ങനെയൊരു വൃത്തികെട്ടവനാണ് ന്റെ അച്ഛനെന്ന് എല്ലാവരും അറിയട്ടെ…. ഇത്രയൊക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കനെ ബാലചന്ദ്രന് ആയുള്ളൂ…

അവൻ അച്ഛനെ വീണ്ടും വീണ്ടും വാക്കുകൾ കൊണ്ട് മുറിവേൽക്കുകയായിരുന്നു… ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നുപോലും ബാലചന്ദ്രൻ ആഗ്രഹിച്ചുപോയി…

ദേവൻ: ഹും എല്ലാവരുടെയും കണ്ണിൽ എത്ര മാന്യമായിട്ടാ നിങൾ ജീവിക്കുന്നത്.. സന്തുഷ്ട കുടുംബം,ഒറ്റ മകൻ, കൈ നിറയെ പണം, മാതൃകാ ദമ്പതികൾ , ഭാര്യയെ ഒരു വാക്കു കൊണ്ടുപോലും നോവിക്കത്ത മാന്യൻ…. എല്ലാ മുഖം മൂടിയും ഇന്ന് ഞാൻ വലിച്ച് കീറും….

ഞാനിന്ന് അവളെ വിളിച്ചുകൊണ്ടു വരും… എന്റെ പെങ്ങളെ, പണ്ട് തറവാട്ട് വീട്ടിൽ നിന്നും പോയ വാല്യക്കാരിയുടെ മകളെ….ഫേസ്ബുക്കിൽ ഒരു ഫോട്ടോ കണ്ട് സാമ്യം തോന്നിയ അവളുമായി ഞാൻ അടുത്തതും പ്രണയം നടിച്ചതുമെല്ലാം അവൾക്ക് അവളുടെ അച്ഛനെ കാണിച്ച് കൊടുക്കാൻ വേണ്ടിയാ… അവളുടെ അച്ഛൻ കുഞ്ഞു നാളിൽ മരിച്ചു പോയെന്നും ഈ നാട്ടിൽ ഉള്ള ഏതോ ഒരു വലിയ മനുഷ്യന്റെ സഹായത്താൽ ആണ് അവളെ പഠിപ്പിക്കുന്നതും എന്നൊക്കെ മാത്രേ അവളുടെ അമ്മ അവളോട് പറഞ്ഞിട്ടുള്ളൂ… അവരും മരിച്ചതോടെ അവൾ ഒറ്റക്കായി… ആ വല്യ മനുഷ്യനെ കാണാനും സഹായം ചോദിക്കാനും വേണ്ടിയാ ശ്രീബാല ഈ നാട്ടിൽ വന്നത്… എനിക്ക് എല്ലാം മനസ്സിലായി… അവള് തിരയുന്നത് അവളുടെ അച്ഛനെ ആണെന്ന് ഞാൻ അറി യിക്കുന്നുണ്ട്…

എല്ലാം കേട്ടുകൊണ്ട് പിന്നിൽ നിന്നു പൊട്ടിക്കര യുന്നുണ്ടായിരിന്നൂ അവന്റെ അമ്മ സുഭദ്ര…

സുഭദ്ര: ദേവാ… നീ ഇങ്ങനെയൊന്നും നിന്റെ അച്ഛനോട് പറയരുത്… ഇൗ ബന്ധം നടക്കില്ല എന്ന് ഞാൻ നിന്നോട് പറഞ്ഞതല്ലേ?

ദേവൻ: അമ്മക്ക് എങ്ങനെ സാധിക്കുന്നു എല്ലാം അറിഞ്ഞുകൊണ്ട് ഇൗ മനുഷ്യന്റെ കൂടെ ജീവിക്കാൻ? അമ്മ എന്റെ കൂടെ വാ നമുക്ക് ഒഴിഞ്ഞ് കൊടുക്കാം അവിഹിത സന്തതിയേയും കൊണ്ട് ഇയാളിവിടെ താമസിച്ചോട്ടെ…

സുഭദ്ര: ദേവാ നീ ഒന്നു നിർത്തൂ.. ഇനി നീ ഒരക്ഷരം മിണ്ടരുത്….

ബാലചന്ദ്രൻ: അവൻ പറഞ്ഞോട്ടെ സുഭദ്രെ…

സുഭദ്ര: അവൻ എന്തു പറഞ്ഞോട്ടെ എന്നാ?? അവൻ പറഞ്ഞത് എല്ലാം ശരിയാ മാന്യൻ ഭാര്യയെ ഒരു വാക്കു കോണ്ടുപോലും നോവിക്കതവൻ മകനെ ജീവനേക്കാൾ സ്നേഹിക്കുന്നവൻ.. എല്ലാം ശരിയാ…

പക്ഷേ……,,,,

കല്യാണം കഴിഞ്ഞ് അഞ്ച് വർഷം ആയിട്ടും കുട്ടികൾ ഉണ്ടാകാതിരുന്നിട്ടും ഭാര്യയുടെ കുഴപ്പം ആണെന്ന് അറിഞ്ഞിട്ടും ന്നെ ഉപേക്ഷിക്കാൻ പലരും പറഞ്ഞ സമയത്തും ഉപേക്ഷിക്കാതെയും ഒരു വാക്കുകൊണ്ട് പോലും നോവിക്കാതെയും എന്നെ ചേർത്തു പിടിച്ചതും….

വീട്ടു ജോലിക്കാരി ആയിരുന്ന ശ്രീദേവി ഗർഭിണി ആണെന്ന് അറിഞ്ഞതും അവളെയും അവളുടെ ഭർത്താവിനെയും ആരും അറിയാതെ ഇവിടുന്ന് മാറ്റി താമസിപ്പിച്ചു അവർക്കുള്ള എല്ലാ ചെല്ലും ചെലവും സൗകര്യങ്ങളും കൊടുത്ത്… എന്തിനാണെന്ന് അല്ലേ? അവർക്ക് ഉണ്ടാവാൻ പോവുന്ന ഇരട്ട കുട്ടികളിൽ ഒരാളെ ഞങ്ങൾക്ക് നൽകുന്നതിന്….

അങ്ങനെയാ നിന്നെ ഞങ്ങൾക്ക് കിട്ടുന്നത്….

സുഭദ്ര: എന്നാലും ദേവാ നീ ഞങ്ങടെ മകനാ…അത് അങ്ങനെ അല്ല എന്ന് പറയാൻ കഴിയാത്തത് കൊണ്ടാ അച്ഛൻ എല്ലാം കേട്ടിരുന്നത്….

എല്ലാം കേട്ടുകൊണ്ട് ദേവൻ തരിച്ചു നിന്നുപോയി ഒന്നും ഉൾക്കൊള്ളാൻ ആവതെ… അപ്പോഴേക്കും ബാലചന്ദ്രൻ ഇറങ്ങിയിരുന്നു ദേവന് പെങ്ങളായും അവർക്ക് മകളായും ശ്രീബാലയെ കൂട്ടികൊണ്ടുവരാൻ………

രചന: കാർത്തിക സോജു

Leave a Reply

Your email address will not be published. Required fields are marked *