മനസ്സിലെ ആഗ്രഹം ഇനിയും മറച്ചു വയ്ക്കുവാൻ അവൾക്ക് കഴിയുമായിരുന്നില്ല.

Uncategorized

രചന: അശ്വതി രാജേന്ദ്രൻ

” പിന്നെന്നാ ഉണ്ട് വിശേഷം ”

” ഏയ്..ഒന്നുല്ല.. ”

നീരജിന്റെ ആ മറുപടി നീതുവിന്റെ ഉള്ളിൽ ഒരു തരിപ്പ് ഉണ്ടാക്കി.മനസ്സ് എന്താണോ ആഗ്രഹിച്ചത്.. അതിലേക്കെത്തുവാനുള്ള തുടക്കമായി തോന്നി അവൾക്ക്. ഒരു നിമിഷം മറുപടി അയക്കുവാൻ അവളൊന്നു ശങ്കിച്ചു. പതിയെ മനസ്സിൽ ധൈര്യം സംഭരിച്ചു അവളുടെ കൈവിരലുകൾ കീ പാഡിൽ ചലിച്ചു.

” ഒന്നുല്ലേ… അയ്യയ്യേ.. ”

അല്പം കുസൃതി നിറഞ്ഞ ആ ചോദ്യത്തിന് പിന്നിലേ ദ്വയാർധം നീരജ് പെട്ടെന്ന് മനസ്സിലാക്കിയിരുന്നു. ഒരുപക്ഷെ അത്തരമൊരു സമീപനം നീതുവിൽ നിന്നും അവനും പ്രതീക്ഷിച്ചിരിക്കണം.

” അതേ ഒന്നുല്ല… എന്തെ കാണണോ ചേച്ചിക്ക്.”

ദ്വയാർത്ഥത്തിൽ തന്നെ മറുപടി നൽകവെ വല്ലാത്ത ആവേശമായി നീരജിന്.

മറുതലയ്ക്കൽ നീതുവും അതേ അവസ്ഥയിൽ തന്നെയായിരുന്നു. ഒരു നിമിഷം എന്ത് മറുപടി നൽകണം എന്ന ചിന്ത അവളെ കുഴപ്പിച്ചു. മനസ്സിലെ ആഗ്രഹം ഇനിയും മറച്ചു വയ്ക്കുവാൻ അവൾക്ക് കഴിയുമായിരുന്നില്ല

“എന്തെ കാണിക്കാൻ പറഞ്ഞാൽ കാണിക്കുമോ നീ.. ”

” ചേച്ചിക്ക് എതിർപ്പ് ഇല്ലേൽ കാണിക്കും. ”

ആ മറുപടി നീതുവിന്റെ സിരകളിൽ അഗ്നി പടർത്തി.

” ആ എന്നാൽ കാണിക്ക്.. ഞാൻ ഒന്ന് കാണട്ടെ ”

മറുപടി ടൈപ്പ് ചെയ്ത് കൊണ്ട് അവൾ പതിയെ ബെഡിലേക്ക് മലർന്നു കിടന്നു. കാൽപാദം മുതൽ ഒരു തരിപ്പ് അനുഭവപ്പെട്ടു അവൾക്ക്.വാട്ട്സാപ്പിൽ അടുത്ത മെസേജ് വന്ന ശബ്ദം കേൾക്കവേ അവളുടെ ഉടലാകെ കോരിത്തരിച്ചു. അതേ പ്രതീക്ഷിച്ചത് പോലെ തന്നെ നീരജിന്റെ നഗ്നമായ ശരീരത്തിന്റെ ഫോട്ടോ തന്നെയായിരുന്നു അത്. അമിതാർത്തിയോടെ ആ ഫോട്ടോയിലേക്ക് നോക്കി നിൽക്കേ അവളുടെ ഫോണിലേക്ക് നീരജിന്റെ അടുത്ത മെസേജ് എത്തി…

” ഇനി ഞാനുമൊന്ന് കാണട്ടെ… ഒന്ന് കാണിക്ക് ചേച്ചി.. ”

ആ മെസേജ് വായിക്കവേ കൈകൾ വിറപൂണ്ടത് തിരിച്ചറിഞ്ഞു നീതു.

‘വേണോ.. ‘

ഒരു നിമിഷം അവളുടെ മനസ്സിൽ ആശങ്കകൾ ഉടലെടുത്തു. എന്നാൽ നീരജിന്റെ നിർബന്ധത്തിന് മുന്നിൽ പതിയെ അവൾ കീഴടങ്ങി

“ഫോട്ടോസ് ഇല്ല… താൻ വീഡിയോ കാൾ വിളിക്ക്”

മറുപടി അയച്ചു നിമിഷങ്ങൾക്കകം അവളുടെ ഫോണിലേക്ക് നീരജിന്റെ വീഡിയോ കാൾ എത്തി. തന്റെ മാറിടത്തിലേക്ക് ആർത്തിയോടെ നോക്കി നിൽക്കുന്ന നീരജിന്റെ കണ്ട് ആദ്യം ചിരി വന്നു നീതുവിന് പിന്നെ പതിയെ പതിയെ അവന്റെ ആവശ്യാനുസരണം വഴങ്ങി കൊടുത്തു അവൾ

അതൊരു തുടക്കാമായിരുന്നു. ഒരു അവിഹിതത്തിന്റെ തുടക്കം. വിവാഹിതയായിരുന്നെങ്കിലും ഭർത്താവുമായി അകന്ന് ജീവിച്ചിരുന്ന നീതുവിന് മുഖപുസ്തകത്തിൽ കിട്ടിയ സുഹൃത്തായിരുന്നു നീരജ്. മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പുറത്തേക്ക് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കവേ വല്ലാത്തൊരു അനുഭൂതിയിലേക്ക് ആണ്ടു പോയി നീതു. അവിവാഹിതനായ നീരാജിനാകട്ടെ പലയിടങ്ങളിലും വായിച്ചതും പലരുടെയും അനുഭവങ്ങളിൽ നിന്നും കേട്ടറിഞ്ഞതോമൊക്കെയായ ആ സുഖലോലുപമായ അവസ്ഥ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞപ്പോൾ സ്വയം നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല.ആ ബന്ധം വളർന്നു വളർന്ന് ഒടുവിൽ ഹോട്ടൽ മുറിയിലെ കിടക്കയിലേക്കെത്തുമ്പോൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പരസ്പരം ഒന്നായി രണ്ട് പേരും. ഒരിക്കൽ അല്ല അനേകം വട്ടം അവർ പരസ്പരം കണ്ടു മുട്ടി. ഇടക്കെപ്പോഴൊക്കെയോ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ നീരജിന്റെ ഫോൺ ക്യാമറ ഒപ്പിയെടുക്കുന്നത് അറിഞ്ഞ നീതു എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇത് തനിക്ക് വേണ്ടി മാത്രമാണ് എന്ന അവന്റെ വാക്കിനെ വിശ്വസിച്ചു അവൾ. അങ്ങിനെ അങ്ങിനെ ആ ബന്ധം വഴിവിട്ടങ്ങനെ വളർന്നു പന്തലിച്ചു.

**********

“മറ്റേ തൂങ്ങി ചത്ത പെണ്ണിന്റെ വീഡിയോ ഇറങ്ങിയിരുന്നു പോലും.. ഏതോ ഒരു ചെക്കനൊപ്പം ഹോട്ടൽ മുറിയിൽ ഒന്നല്ല അഞ്ചു വീഡിയോകൾ അത് പുറത്തായ നാണക്കേടില്ലാ പെണ്ണ് കേറി തൂങ്ങിയേ….. ”

” കൊള്ളാലോ കേസ് കെട്ട്. വല്ലാത്ത കഷ്ടമായി പോയി. ആ കെട്ട്യോൻ ചെക്കനാരുന്നേൽ പിണക്കം കളഞ്ഞു അവളെ കൂട്ടിക്കൊണ്ട് പോകാൻ നിൽക്കുവാരുന്നു ഇനീപ്പോ പറഞ്ഞിട്ടെന്നതാ കാര്യം. പെണ്പിള്ളേര് ഓരോരോ കഴപ്പ് മൂത്ത് ഓരോരുത്തന്മാരുടെ കൂടെ ചെന്ന് കേറിക്കൊടുക്കും അവസാനം അവന്മാര് പണി കൊടുക്കുമ്പോ കേറി കെട്ടിതൂങ്ങും.. ഇപ്പോ ത് തന്നല്ലോ സ്ഥിരം കാണാൻ കഴിയുന്നെ ”

” മ്മ്.. കണ്ടാൽ എന്ത് നല്ല പെൺകൊച്ചു.. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം.. ആദ്യം ഈ ഫോണും കുന്തവുമൊക്കെ എടുത്ത് കളയണം. അന്നേരം തീരും ഈ പ്രശ്നങ്ങൾ.. ”

കവലയിലെ ചായക്കടയിൽ അഭിപ്രായങ്ങൾ പലതുയരുമ്പോൾ മരണത്തിൽ പോലും ആരുടേയും നാവിൽ നിന്നും നല്ലത് കേൾക്കുവാൻ കഴിയാതെ കടയുടെ ചുവരിൽ ആദരാഞ്ജലികൾ എന്നെഴുതിയ പോസ്റ്ററിൽ അവൾ ചിരിച്ചു നിന്നു.

നീതു. വയസ്സ് 28

രചന: അശ്വതി രാജേന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *