വേഴാമ്പൽ 5

Uncategorized

രചന: നക്ഷത്ര തുമ്പി

അവന്തികയുടെ അച്ഛനും അമ്മയ്ക്കും വീട്ടിൽ എല്ലാവർക്കും ശേഖരനേയും മക്കളേയും ഭയങ്കര വിശ്വാസം ആയിരുന്നു

അവർ പറയുന്നതെന്തും അവന്തികയുടെ വീട്ടുകാർ വേദവാക്യം പോലെ അനുസരിച്ചിരുന്നു അവരുടെ ലക്ഷ്യങ്ങൾ അറിയാതെ

ഗൗരി ചേച്ചിടെ കാര്യവും അത് പോലെ തന്നെ ആയിരുന്നു

എല്ലാവർക്കും ഗൗരി ചേച്ചി സ്നേഹിക്കുന്ന ആളെ ഇഷ്ടമാവുകയും പഠിത്തം തീരുമ്പോൾ കല്യാണം നടത്തി തരാം എന്നും വീട്ടുകാർ പറഞ്ഞിരുന്നു

പക്ഷെ ഇത് ഇഷ്ടപ്പെടാത്ത ശേഖരനും മക്കളും വിവാഹം മുടക്കാൻ പല തന്ത്രങ്ങളും മെനഞ്ഞു

അതിനായി അരുൺ ചേട്ടൻ സ്വത്തു കണ്ടാണ് ഗൗരി ചേച്ചിയെ പ്രേമിച്ചതെന്നും നാട്ടിൽ വേറെ ഭാര്യയും മക്കളും വരെ ഉണ്ടെന്നു കള്ളം പറഞ്ഞു അവന്തിക ടെ വീട്ടുകാരെ വിശ്വസിപ്പിച്ചു

അളിയനേയും മക്കളേയും കണ്ണടച്ചു വിശ്വസിക്കുന്നവർ അവരുടെ വാക്കും വിശ്വസിച്ചു

അത് കൊണ്ട് തന്നെ കല്യാണത്തിൽ നിന്നും പിന്മാറി

ഇതറിഞ്ഞ ഗൗരി ചേച്ചി ഒരുപാടു കരഞ്ഞു കാല് പിടിച്ചിട്ടും രക്ഷ ഉണ്ടായില്ല

ചേച്ചി ചേട്ടൻ കൂടെ ഇറങ്ങി പോകാൻ തീരുമാനിച്ചു

അതറിഞ്ഞ നവനീത് ചേച്ചീനെ മുറിക്കുള്ളിൽ പൂട്ടി ഇട്ടു

നവിനീതന്റെ അമ്മ ഗൗരി ചേച്ചീനെ തുറന്നു വിട്ടു

നവനീതിൻ്റെ അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു

പക്ഷെ എല്ലാ സത്യങ്ങളും ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നുള്ള ഭീഷണി മൂലം അവർ ആരോടും ഒന്നും പറഞ്ഞില്ല

ചേച്ചീനെ കാത്തു പുഴക്കരയിൽ നിന്ന ചേട്ടനെ ശേഖരന്റെ മക്കളും ഗുണ്ടകളും കൂടി കൊന്നു കളഞ്ഞു പുഴയിൽ വലിച്ചെറിഞ്ഞു

ഇത് കണ്ടു കൊണ്ട് വന്ന ഗൗരി ചേച്ചി ബോധം മറഞ്ഞു വീണു പിറ്റേന്ന് ബോധം വന്ന ചേച്ചി ഓർമ്മകൾ നഷ്ടപെട്ട ഒരു ഭ്രാന്തി ആയി മാറി

പിന്നെ പിന്നെ ചേച്ചി വീട്ടിൽ ഉള്ളവരെ പോലും ഉപദ്രവിച്ചു തുടങ്ങി

അത് കൊണ്ട് തന്നെ റൂമിൽ ചങ്ങലക്കിട്ടു ചേച്ചിയെ

പിന്നീട് മുറിക്കകത്തു നിന്നും പുറത്തിറക്കാതെ ആയി

അകെ പുറത്തിറക്കുന്നത് ആശു പത്രിയിൽ കൊണ്ട് പോകാൻ ആണ് കൊണ്ട് പോകുന്നത് നവനീത് ആയിരുന്നു

അവിടെ വെച്ചു അവൻ ഷോക്ക് അടിപ്പിച്ചും , മയക്കു മരുന്ന് കുത്തി വെപ്പിച്ചും ചേച്ചിയെ ഒരു മുഴു ഭ്രാന്തി ആക്കി മാറ്റിയിരുന്നു, ആരും അറിഞ്ഞില്ല

ചേച്ചിടെ അവസ്ഥ കണ്ടു അച്ഛനും അമ്മയും വീട്ടിൽ ഉള്ളവരൊക്കെ വിഷമത്തിൽ ആയി

അവര് കാരണം ആണ് ചേച്ചിക്ക് ഈ ഗതി വന്നതെന്ന ചിന്ത അവരെ എല്ലാവരേയും ദുഃഖത്തിൽ ആഴ്ത്തി

പക്ഷെ യഥാർത്ഥ കുറ്റക്കാർ അവർക്കു മുൻപിൽ ചിരിച്ചു നിൽക്കുന്നത് അവർ ആരും അറിഞ്ഞില്ല

പക്ഷെ ഒരാൾക്ക് മാത്രം എല്ലാം അറിയാം ആയിരുന്നു അവന്തികക്കു

അരുൺചേട്ടനെ കൊന്നതിനു ഒരു ദൃക്സാക്ഷി കൂടി ഉണ്ടായിരുന്നു

ഞങ്ങളുടെ ദിയ

അവൾ അന്ന് ടൗണിൽ പോയി തിരിച്ചു വന്നപ്പോൾ ലേറ്റ് ആയി, അപ്പോഴാണ് ഗൗരി ചേച്ചിടെ ചേട്ടൻ അരുണിനെ കണ്ടത്

ഞങ്ങൾ നേരത്തെ ആ ചേട്ടനെ പരിചയപ്പെട്ടിട്ടുണ്ട്

ഗൗരിയെ കാണാൻ വന്നതാണ് എന്നു മാത്രം അരുൺ ചേട്ടൻ ദിയയോട് പറഞ്ഞു

ആ ചേട്ടനോട് സംസാരിച്ചിട്ടാണ് അവൾ വീട്ടിലേക്ക് മടങ്ങിപോയത്

ആ സമയത്തു അവളുടേ കൈ ചെയിൻ കളഞ്ഞു പോയി അത് നോക്കി അവൾ വന്ന വഴിയേ തിരിച്ചു നടന്നപ്പോൾ ആണ് ആ കാഴ്ച കണ്ടത്

അന്ന് അവൾ ഓടി വീട്ടിൽ പോയി ,ആരോടെങ്കിലും പറയാൻ അവൾക്ക് പേടിയായി

പിറ്റേന്ന് ബോഡി പുഴയിൽ പൊന്തി

പിന്നെ ഒരു ആഴ്ചത്തേക്ക് ദിയ ക്ലാസ്സിൽ വന്നില്ല ,

പിന്നെ വന്നപ്പോൾ മുതൽ അവളുടെ ശ്രദ്ധ ഇവിടെ ഒന്നും ആയിരുന്നില്ല

എന്ത് ചോദിച്ചിട്ടും പറയുന്നുണ്ടായില്ല

അന്നൊന്നും അവന്തികയും ക്ലാസ്സിൽ വരുന്നുണ്ടായില്ല

ഒരു ദിവസം അവളുടെ വീട്ടിൽ പോകാം എന്ന് പറഞ്ഞിട്ട് ദിയ വന്നില്ല

ഞാനും ദിയയും കൂടി ഒരു ദിവസം അമ്പലത്തിൽ പോയപ്പോൾ അവിടെ വെച്ചു അവന്തുനെ കണ്ടിരുന്നു

ഒരു പാട് നാളുകൾക്കു ശേഷം ആണ് ഞങ്ങൾ തമ്മിൽ കണ്ടത്

അവൾ ആകെ മാറി പോയി മുഖത്ത് വല്ലാത്ത ഷീണം ,കരഞ്ഞു കണ്ണൊക്കെ വല്ലാത്ത വീർപ്പ് ആകെ ഒരു പരുവം ആയിട്ടുണ്ട്

, അന്ന് അവളുടെ അവസ്ഥ കണ്ടപ്പോൾ അവളുടേ കൂടെ ഞങ്ങൾ അവളുടെ വീട്ടിൽ പോയി

ദിയ അവളോട് ഒഴിഞ്ഞു മാറി സംസാരിക്കുന്നത് പോലെ എനിക്ക് തോന്നി

ദിയ വരുന്നുണ്ടായില്ല അവളുടേ വീട്ടിലേക്കു ഒരു പാട് നിർബന്ധിച്ചാണ് ഞാൻ കൊണ്ട് പോയത്

അവിടെ ചെന്ന് അവരുടെ വീട്ടിലെ അവസ്ഥ കണ്ട് ഞങ്ങൾ ആകെ ഷോക്കായി

എല്ലാവരും ഒരു പാട് കരഞ്ഞു തളർന്നിരിക്കുന്നു പണ്ടത്തെ അവരുടെ സന്തോഷം ഒക്കെ എങ്ങോ പോയി മറഞ്ഞു

ഞങ്ങൾ ഗൗരി ചേച്ചീനെ പൂട്ടി ഇരിക്കുന്ന മുറിയുടെ അടുത്ത് എത്തി ജനൽ വഴി ചേച്ചിനെ നോക്കി

ചേച്ചീനെ കണ്ടാൽ സഹിക്കില്ലായിരുന്നു

അത്രക്കു മാറി എല്ലും തോലും ആയൊരു രൂപം

കണ്ടാൽ ഗൗരി ചേച്ചി ആണെന്ന് പറയില്ല

അത് കണ്ടു കരഞ്ഞു കൊണ്ട് ദിയ ഓടി പുറത്തേക്കു പോയി

അവളുടെ പുറകെ ഞാനും അവന്തു ചെന്നു

അവിടെ വെച്ചാണ് അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞത്‌ അരുൺ ചേട്ടനെ കൊന്നത് നവനീത് ചേട്ടനും അനിയന്മാരും ആണെന്ന്

ചേച്ചിടെ അവസ്ഥക്ക് കാരണം അവരാണെന്നു

അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വന്നേ പറ്റു ,

അതിന്റെ തെളിവും അവളുടേ കയ്യിൽ ഉണ്ടായിരുന്നു ,

കേട്ടതൊന്നും വിശ്വസിക്കാനാകാതെ അവന്തു തളർന്നിരുന്നു

കാരണം അവൾക്കും അവരെ വീട്ടുകാരെ പോലെ ഭയങ്കര വിശ്വാസം ആയിരുന്നു

(തുടരും ) കഥ ഇഷ്ടപെടുന്നുണ്ടോ

💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *