പിണക്കവും ഇണക്കവുമായി മുമ്പോട്ടു പോകുമ്പോഴാണു ചേച്ചിക്കൊരു കല്യാണ ആലോചന വന്നത്.

Uncategorized

രചന: സുധീ മുട്ടം

“”” ചേച്ചീടെ ഭർത്താവ് പട്ടാളത്തിൽ ആയതുകൊണ്ടാണു ഞാനും ചേച്ചീടെ കൂടെ താമസിക്കാനായി #അവിടെ ചെന്നത്

ചേട്ടന്റെ(ചേച്ചീടെ ഭർത്താവ്) അസുഖക്കാരിയായ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ

അധികമൊന്നും ആരോടും അടുക്കാത്ത ഒരു തൊട്ടാവാടിയാണെന്റെ ചേച്ചി

സത്യം പറഞ്ഞാൽ ആളൊരു പാവമാണെന്നു പറയാൻ പറ്റില്ല

ഉളളു നിറയെ എന്നോട് സ്നേഹമുണ്ടെങ്കിലും കുശുമ്പിനൊരു കുറവുമില്ല

ബാല്യത്തിൽ ഞങ്ങൾ തമ്മിൽ വഴക്കു കൂടുമ്പോൾ രണ്ടെണ്ണം കൂടുതൽ ഞാനവൾക്കു കൊടുത്തിരുന്നു

ദേഷ്യം സഹിക്കാൻ കഴിയാതെയവൾ വീട്ടിലെ എന്തെങ്കിലും സാധനങ്ങൾ തല്ലിപ്പൊട്ടിച്ചു എന്റെമേൽ പഴിചാരി രക്ഷപ്പെടും

അമ്മ വീട്ടിലുണ്ടെങ്കിൽ എനിക്കു അന്നു തല്ലിന്റെ ഘോഷയാത്രയാണ്

അല്ലെങ്കിലും അതങ്ങനെയാണ്. അമ്മക്കു സ്നേഹം മുഴുവൻ അവളോടാണു

അച്ഛനു ഞാൻ സൈക്കിൾ ചവിട്ടി കടയിൽ നിന്നും #സിഗരറ്റും മറ്റും വാങ്ങി കൊടുക്കുന്നതു കൊണ്ട് എന്നോട് വല്യ കാര്യമാണ്

അല്ലെങ്കിലും വീട്ടിലെ സാധനങ്ങൾ വാങ്ങാനെല്ലാം കടയിയിലു ഞാനാണ് പോകാറുളളത്

അതുകഴിഞ്ഞു വന്നാലാ വീട്ടിലെ പണിയെല്ലാം ചെയ്യും

അമ്മയും മൂത്തമോളും തമ്മിൽ #കഥ പറഞ്ഞങ്ങനെ ഇരിക്കും

വല്ലതും കഴിക്കാൻ സമയം ആകുമ്പോൾ ഓടിവരും

രണ്ടും കൂടി വിളമ്പി കഴിച്ചിട്ടു വീണ്ടും വല്ലവരുടെയും പരദൂക്ഷണം പറച്ചിൽ തുടങ്ങും

ചില ദിവസങ്ങളിൽ എനിക്കു കലശലായ ദേഷ്യം വരുമ്പോൾ തലവഴി മൂടിപ്പുതച്ചു ചുമ്മാതങ്ങനെ കിടക്കും

അമ്മയും ചേച്ചിയും വന്നു വിളിച്ചാലും ഞാൻ അനങ്ങൂല്ല

പിന്നെ അമ്മയും മോളും തമ്മിൽ മത്സരമാണ്

മത്സരത്തിനൊടുവിൽ ചേച്ചി തോറ്റു തൊപ്പിയിടും

പതിയെ അടുപ്പു കത്തിച്ച് കഞ്ഞിക്കു വെള്ളം വെയ്ക്കുമ്പോൾ ഉണ്ണാനുളള സമയമാകും

അച്ഛനിതെല്ലാം അറിയാവുന്നതു കൊണ്ട് ഞാൻ പട്ടിണി കിടക്കാതെ രക്ഷപ്പെടും

“”” മോൾക്ക് വയ്യ.അവളെ ആശുപത്രിയിൽ കൊണ്ടു പോയി മരുന്നു വാങ്ങീട്ടു വരട്ടെന്നും പറഞ്ഞു അച്ഛന്റെ സ്കൂട്ടറിലെന്നെ പിന്നിലിരുത്തി കുറച്ചു ദൂരെയുള്ള കടയിൽ നിന്നും ഭക്ഷണം വാങ്ങിത്തരും

അതു കഴിഞ്ഞു ഞാനെന്റെ കൂട്ടുകാരിയുടെ വീട്ടിൽ കയറി ചുമ്മാ കത്തി വെച്ചിട്ടു വൈകുന്നേരമേ വീട്ടിലെത്തൂ

അവിടെ വരുമ്പോൾ കാണുന്ന കാഴ്ച നല്ല രസമാണു

അമ്മയും മോളും കൂടി തേങ്ങാ ചമ്മന്തിയരച്ച് ചോറുണ്ണുന്നത് കാണുമ്പോൾ ഞാൻ മുറിയിലേക്ക് പാഞ്ഞു കയറും

പിന്നെ പരിസരം മറന്നങ്ങു പൊട്ടിച്ചിരിക്കും

ചിരിച്ചു ചിരിച്ചെന്റെ കുടലു മറിയുമെന്ന് തോന്നുമ്പോൾ ചിരി നിർത്തീട്ട് വീണ്ടും ചിരിക്കും

അമ്മക്കും ചേച്ചിക്കുമറിയാം അച്ഛനെനിക്കു വയറു നിറയെ ഭക്ഷണം വാങ്ങി തന്നെന്നു

അച്ഛനെ ഭയന്നവർ അതിനൊന്നും ചോദ്യം ചെയ്യില്ലെങ്കിലും ചേച്ചിയെന്നെ കാണുമ്പോൾ പല്ലിറുമ്മും

അങ്ങനെ പിണക്കവും ഇണക്കവുമായി മുമ്പോട്ടു പോകുമ്പോഴാണു ചേച്ചിക്കൊരു കല്യാണ ആലോചന വന്നത്

പയ്യൻ പട്ടാളക്കാരൻ ആയതുകൊണ്ട് എല്ലാവർക്കുംസമ്മതമായിരുന്നു

ആറുമാസം കഴിഞ്ഞു കല്യാണം നടത്താമെന്നു തീരുമാനമായി

പിറ്റേന്ന് മുതൽ അച്ഛന്റെ ഫോൺ ചേച്ചീടെ കൈവശമായി

സദാസമയവും പട്ടാളക്കാരനും ചേച്ചീം തമ്മിൽ ഫോൺ വിളി ആയിരുന്നു

ഇയാൾക്ക് പട്ടാളത്തിൽ ഒരു പണിയുമില്ലേയെന്നു വരെ ഞാൻ ചിന്തിച്ചു

#സത്യം പറഞ്ഞാലെനിക്കും ചെറിയ രീതിയിൽ കുശുമ്പ് തുടങ്ങിയെന്നാണു സത്യം

ഞാനങ്ങനെ സൈക്കിളിൽ കയറി പാറി നടക്കുമ്പോഴാണു ഇടിത്തീപോലെ അമ്മയുടെ വായിൽ നിന്നുമാ നടുക്കുന്ന സത്യം കേട്ടത്

“”” നിന്റെ കറക്കവും മതിയെടീ..നാളെ നിന്നെയൊരു #പോലീസുകാരൻ പെണ്ണുകാണാൻ വരുന്നുണ്ട്”””

സത്യം പറഞ്ഞാൽ ഞാനങ്ങു പേടിച്ചു പോയി

പണ്ടേ എനിക്കിഷ്ടമല്ല പോലീസുകാരെ.അവരെ കാണുമ്പോൾ തന്നെ ഉളളിലു ഭയമാണു

ഞാൻ കരഞ്ഞു പറഞ്ഞെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല

പിറ്റേദിവസം നാലുമണി ആയപ്പോഴേക്കും രണ്ടു ചെറുപ്പക്കാർ വീട്ടിലെത്തി

ആരാ ചെറുക്കനെന്നും ഞാൻ തിരക്കിയില്ല

അമ്മയുടെ പിന്നിലൊളിച്ചയെന്നെ ചായയുമായി ചേച്ചി ഉന്തിത്തളളി വിട്ടു

വർദ്ധിച്ച ഹൃദയമിടിപ്പോടെ ഞാൻ ചായ അവർക്കു നൽകി

രണ്ടു പേരെയും ശ്രദ്ധിക്കാതെ ഞാനെന്റെ മുറിയിലേക്കു കയറി

കുറച്ചു സമയം കഴിഞ്ഞപ്പോൾ പാദപതനം കേട്ടു ഞാനൊന്നു ഞെട്ടി

മുറിയിലൊരു ചെറുപ്പക്കാരൻ ..എന്റെ തൊണ്ട വരണ്ടു..വെളളം കുടിക്കണമെന്നു വരെ തോന്നി

“”” എന്താ പേര് “”

ഘനഗാംഭീര്യമുളള ശബ്ദം കേട്ടു ഉള്ളൊന്നു കിടുങ്ങി

വീണ്ടും ആ ചെറുപ്പക്കാരൻ ചോദ്യമാവർത്തിച്ചപ്പോൾ അറിയാതെ ഞാൻ പേരു പറഞ്ഞു

“”” മീഥു”””

“””വെറൈറ്റി പേര് എനിക്കിഷ്ടമായി””

ഈശ്വരാനുഗ്രഹത്താൽ കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല

പോകാൻ നേരം അയാൾ എന്റെ അച്ഛന്റെ ഫോൺ നമ്പർ വാങ്ങീട്ടാണു പോയത്

അന്നു വൈകുന്നേരം എട്ടുമണി ആയപ്പോഴേക്കും അച്ഛൻ ഫോണുമായി വന്നിട്ട് എനിക്കൊരു കോൾ ഉണ്ടെന്നു പറഞ്ഞു

വീണ്ടും ബെല്ലടിച്ചപ്പോൾ കോൾ ഞാനറ്റൻഡ് ചെയ്തു

ഹലോ എന്നുള്ള ഗാഭീര്യം നിറഞ്ഞ ശബ്ദം കേട്ടപ്പോഴേ ആളെ മനസ്സിലായി

എന്നെ ഇഷ്ടമായോ എന്നുളള തുറന്ന ചോദ്യമെന്നിൽ അയാളെക്കുറിച്ചു നല്ല മതിപ്പുണ്ടാക്കി

ആദ്യമുണ്ടായിരുന്ന ഭയം ക്രമേണ മാറിത്തുടങ്ങി

മനസ്സിലെന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെങ്കിൽ ബുദ്ധിമുട്ടു ഉണ്ടാക്കാതെ തുറന്നു പറയാനാണു അയാൾ വിളിച്ചത്

അതാകുമ്പോൾ ആർക്കും ശല്യമില്ലാതെ ഒഴിഞ്ഞു പോകാമത്രേ

തുടർച്ചയായിട്ടുളള ഫോൺ വിളികളിൽ കൂടി ഞങ്ങൾ നല്ല കൂട്ടുകാരായി മാറി

ഇടക്കിടെ പോലീസുകാരന്റെ സ്വഭാവം പ്രകടമാക്കിയിരുന്നു

എന്റെയീ ഫോൺ വിളി കാരണം കഷ്ടത്തിലായത് ചേച്ചിയാണു

ആദ്യം എന്റെ ചെക്കൻ വിളിക്കുന്നതു കാരണം ചേച്ചീടെ ആൾ ഇടക്കു വിളിക്കുന്നതിന്റെ ട്യൂൺ കേൾക്കാം

എന്നാലും ഞങ്ങളുടെ വിളി നിർത്തില്ല

ദുഃഷ്ട അങ്ങനെ കിടന്നു പരക്കം പായട്ടെ

എന്നെ കുറെ കഷ്ടപ്പെടുത്തിയതല്ലേ

എന്റെ വിളി കഴിഞ്ഞു ചേച്ചിക്ക് ഫോൺ കിട്ടുമ്പോൾ അതിന്റെ ചാർജ് തീർന്നിട്ടുണ്ടാകും

ഒരുദിവസം അവൾ എനിക്കു മുമ്പേ ഫോൺ കൈവശപ്പെടുത്തി

പട്ടാളക്കരനു മിസിഡ് കൊടുത്തു കാത്തിരുന്നു

കുറച്ചു കഴിഞ്ഞു അവളുടെ കരച്ചിൽ കേട്ടു കാര്യം തിരക്കി

പട്ടാളക്കാരനു അവിടെ പിടിപ്പതു പണിയുണ്ടത്രേ

എപ്പോഴും വിളിക്കാൻ പറ്റില്ലെന്ന്

പെട്ടന്നു ചിരി വന്നതു ഞാൻ കടിച്ചമർത്തി

ഇല്ലെങ്കിൽ അവൾ ഫോൺ തല്ലിപ്പൊട്ടിച്ചാൽ എന്റെ കഞ്ഞികുടി മുട്ടും

ഞാനും എന്റെ ചെക്കനും കൂടിയന്നു വിളി തുടർന്നപ്പോൾ എന്നെ കുശുമ്പോടെ നോക്കുന്ന ചേച്ചിയെയാണു കണ്ടത്

ഇടക്കിടെ എന്തൊക്കയോ പുലമ്പിക്കൊണ്ടിരിക്കുന്നു പാവം

കുറച്ചു മാസങ്ങൾക്കൂടി കഴിഞ്ഞു ചേച്ചീടെ കല്യാണം കഴിഞ്ഞു

ചേച്ചി പോയി കഴിഞ്ഞപ്പോഴാണു കൂടപ്പിറപ്പിന്റെ അസാനിദ്ധ്യം ശരിക്കും വിരസത സമ്മാനിച്ചത്

വായാടിയായിരുന്ന ഞാൻ പൊടുന്നനെ മിണ്ടാതെയായി

അമ്മയും മൗനത്തിലായി

സദാസമയവും ബഹളം നിറഞ്ഞ വീട് ഉറങ്ങിയതു പോലയായി

വൈകുന്നേരം ഉളള എന്റെ ചെക്കന്റെ വിളിയിലാണു കുറച്ചെങ്കിലും ഞാൻ വാചാലതയാവുന്നത്

അതും കൂടി കഴിയുമ്പോൾ ശരിക്കും ഞാനും മൗനത്തിലാകും

ഒരു മാസത്തെ ലീവും കഴിഞ്ഞു ചേട്ടൻ പോയി കഴിഞ്ഞപ്പോൾ ചേച്ചി ഒരു കൂട്ടായി ചെന്നു നിൽക്കാമോ എന്നു ചോദിച്ചത്

അച്ഛനോടു ഞാൻ അനുവാദം ചോദിച്ചു

“”” മോളേ മൗരിയോടു (എന്റെ ചെക്കന്റെ പേര്) കൂടി ഒന്നു ചോദിക്കൂ.കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്നതല്ലേ.അവിടെ പോയി നിന്നൂന്നറിഞ്ഞാൽ അവനെന്തെങ്കിലും #നീരസം തോന്നണ്ടാ

അച്ഛൻ പറഞ്ഞതു ശരിയാ.ഞങ്ങൾ പരസ്പരം മനസ്സു തുറന്നു സംസാരിക്കുന്നവരാണു.മൗരിയും എല്ലാം എന്നോടും തുറന്നു പറയും.

ഞാൻ മൗരിയെ വിളിച്ചു അനുവാദം ചോദിച്ചു

എന്റെ മനസ്സറിയാവുന്ന എന്റെ ചെക്കൻ എനിക്കു അനുവാദം തന്നു

ശരിക്കുമെന്റെ മനസ്സു നിറഞ്ഞു.പരസ്പരം മനസ്സിലാക്കുന്ന ഒരാളെ വരനായി നൽകിയതിനു ഈശ്വരനോടു നന്ദി പറഞ്ഞു

ചേച്ചീടെ വീട്ടിൽ ചെന്നു താമസം ആരംഭിച്ചു. ആദ്യമൊക്കെ സ്നേഹമായിരുന്ന ചേച്ചി വീണ്ടും പതിവു പണി തുടങ്ങി

ടീ എനിക്കു വയ്യ..അതൊന്ന് ചെയ്യ്..ഇതൊന്ന് ചെയ്യ്..എന്നു പറഞ്ഞു എന്നെക്കൊണ്ടു അവിടത്തെ പണിയെല്ലാം ചെയ്യിച്ചു

ഞാൻ എല്ലാ ജോലിയും മടികൂടാതെ ചെയ്യുമ്പോൾ അവൾ ടീവിയും കണ്ടു വെറുതെയങ്ങനെ ഇരിക്കും

രണ്ടാഴ്ച കഴിഞ്ഞതോടെ എന്റെ സകല #നിയന്ത്രണവും വിട്ടു

ഞങ്ങളു തമ്മിൽ വഴക്കായതോടെ ഞാനവിടെ നിന്നും സ്ഥലം കാലിയാക്കി

വീട്ടിൽ വന്നപ്പോൾ ചേച്ചി കരഞ്ഞു കൊണ്ട് ഫോണിലൂടെ ക്ഷമ ചോദിച്ചു

തിരികെ ചെല്ലുവാനായി അമ്മയിൽ സ്വാധീനം ചെലുത്തിയപ്പോൾ അമ്മ ചേച്ചിയെ വഴക്കു പറഞ്ഞു

“”” മീഥുവിന്റെ കല്യാണം അടുക്കാറായി.ഇനിയവളെ വിടുന്നില്ല.നാട്ടുകാർ പലതും പറഞ്ഞു നടന്നാൽ അവൾക്കാ ചീത്തപ്പേരു..നീയവളെ അവിടെ കൊണ്ടു പോയി നിന്റെ വീട്ടുവേല ചെയ്യിക്കുവല്ലേ.നീ നിന്റെ കാര്യം നോക്കൂ “മിഥു”(എന്റെ ചേച്ചീടെ പേര്)

മൗരിയും പറഞ്ഞു എന്റെ പെണ്ണിനി പോകണ്ടാന്ന്

രണ്ടുമാസം കൂടി കഴിഞ്ഞു ഞങ്ങളുടെ വിവാഹം നടന്നു

സഹോദരങ്ങൾ ഇല്ലതിരുന്ന മൗരിക്കു ഞാനൊരു കൂടപ്പിറപ്പും കൂട്ടുകാരിയും നല്ലൊരു ഭാര്യമായി തീർന്നു

തിരിച്ചും മൗലിയും അതുപോലെ തന്നെ ആയിരുന്നു

ഞാൻ പ്രഗ്നന്റായ ടൈമിൽ മൗരി ലീവെടുത്ത് ഒരു കുഞ്ഞിനെ നോക്കുന്നതു പോലെയെന്നെ പരിപാലിച്ചു

പ്രസവത്തിന്റെ അവസാന നാളുകളിൽ ഭർത്താവിന്റെ സാമിപ്യവും സ്നേഹവും ഞാനാവോളം അനുഭവിച്ചു

വീടു വിട്ടാൽ പോലീസ് സ്റ്റേഷൻ.. അവിടം വിട്ടാൽ വീട്..അങ്ങനെ ആയിരുന്നെന്റെ മൗരി

ഉണ്ണിയുടെ ജനനത്തോടെ ഞങ്ങളുടെ വീട് ശരിക്കുമുണർന്നു

കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് ഞങ്ങൾ ഇരിക്കുമ്പോൾ വെറുതെ ഞാൻ ചെക്കനെ ശുണ്ഠി പിടിപ്പിക്കും

“” ഇനിയെങ്കിലും ജോലിക്കു പോകരുതോ മടിയാ””

ഇത് പറയുമ്പോഴെന്റെ ചെവി പിടിച്ചു തിരിക്കും

“”” എന്റെ ലോകം നീയും മോനും സ്റ്റേഷനുമാണ്.കുറച്ചു ദിവസം കൂടി ലീവ് നീട്ടിയട്ടുണ്ട്”””

#മൗരി അതും പറയുമ്പോളാ മിഴികളിൽ മകനോടുളള വാത്സല്യവും ഭാര്യയോടുമുളള കരുതലും നിറഞ്ഞിരുന്നു”””

#ചട്ടീം #കലവും ആകുമ്പോൾ തട്ടിയും മുട്ടിയുമെന്നിരിക്കും

എല്ലാ വീടുകളിലെയും പോലെ വഴക്കും പിണക്കവും ഞങ്ങളുടെ ഇടയിലുണ്ട്

പക്ഷേ ഒരുരാത്രിയുടെ അപ്പുറത്തേക്കു ഞങ്ങളിതു നീട്ടിക്കൊണ്ടു പോകില്ല

അങ്ങനെ നീണ്ടുപോയാൽ പിന്നെയത് വിളക്കി ചേർക്കാൻ ബുദ്ധിമുട്ടാണ്

ഞങ്ങൾ പിണങ്ങിയാൽ ഞാനോ മൗരിയോ പരിഭവം പറഞ്ഞു തീർക്കാൻ മുൻ കയ്യെടുക്കും

ഞങ്ങളുടെ മോനു ആറു വയസ്സായി

വിവാഹം കഴിഞ്ഞിട്ടു ഏഴുവർഷം കഴിഞ്ഞു

കുഞ്ഞു കുഞ്ഞു പരിഭവങ്ങളുമായി ഇന്നും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു””””

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *