ആദ്യരാത്രിയിലെന്ന പോലെ നാണത്തോടെ അവൾ മുറിയിൽ വന്നു….

Uncategorized

രചന: കൊലുസ്

സ്നേഹിച്ചാണ് കല്യാണം കഴിച്ചതെങ്കിലും, ഭാര്യയെ പ്രാണനെപോലെ ആണെങ്കിലും ഉറങ്ങാൻ നേരം തിരിഞ്ഞൊരു കിടപ്പാണ്, ഉറക്കം ശെരിയാവില്ലത്രേ, ഉറക്കത്തിനു മുൻപുള്ള സല്ലാപമൊക്കെ നല്ല പഞ്ചാരയാണേലും ഇതും പറഞ്ഞൊരു പരിഭവം പെണ്ണിനുള്ളതാ അവൾക്കുറക്കം വരുന്നില്ലെങ്കി പിന്നെ പറയുംവേണ്ട തോണ്ടി വിളിച്ചോണ്ടിരിക്കും,

പിന്നെ ദേഷ്യം മൂത്തു വല്ലോം പറഞ്ഞാലേ പെണ്ണു തിരിഞ്ഞു കിടന്നൊന്നുറങ്ങു ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയെങ്കിലും ഈയൊരു ശീലം മാറിയില്ല, അതിടക്കിടക്ക് പരാതിയായും കേട്ടു

അവളെ പറഞ്ഞിട്ടും കാര്യമില്ല, ഏത് പെണ്ണാ ഭർത്താവിന്റെ കരവലയത്തിന്റെ ഉള്ളിൽ കിടന്നു നെഞ്ചിലെ ചൂടേറ്റു ഉറങ്ങാൻ കൊതിക്കാത്തെ അങ്ങനെയിരിക്കെ ജോലിസംബന്ധമായി ഒരു 10 ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു, കേട്ടപ്പോതന്നെ മുഖം വീർപ്പിച്ചെങ്കിലും ജോലികാര്യത്തിനല്ലേ പോയിട്ട് വരാൻ പറഞ്ഞു യാത്രയാക്കി എന്റെ പ്രിയ പത്നി

ഒരു ദിവസം കഴിഞ്ഞു, 2 ദിവസം കഴിഞ്ഞു, മൂന്നാം രാത്രി എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത, കിടന്നിട്ട് ഉറക്കം വരുന്നില്ല, തിരിഞ്ഞു കിടന്നു, എണീട്ടിരുന്നു, കമിഴ്ന്നു കിടന്നു ഉറങ്ങാൻ പറ്റുന്നില്ല ഉറക്കം എന്നോടെന്തോ ദേഷ്യമുള്ളത് പോലെ അടുത്തെങ്ങും വരുന്നില്ല, എന്തെങ്കിലും ആവട്ടെന്നു കരുതി ഫോൺ എടുത്ത് ഓൺ ആക്കി, വാൾപേപ്പർ ആയി എന്റെ പിറന്നാൾ ഫോട്ടോ, അർദ്ധരാത്രി രഹസ്യമായി വിളിച്ചെഴുന്നേല്പിച്ചു കേക്ക് മുറിപ്പിച്ച് സർപ്രൈസ് തന്നു എന്റെ പെണ്ണ്, അന്ന് അന്തം വിട്ടു നിന്ന എന്റെ ഫോട്ടോ എടുത്ത് വാൾപേപ്പർ ആക്കിയിട്ട എന്റെ പെണ്ണിനെ ഓർത്തു ഞാൻ, പെട്ടെന്നാണ് ഒരു മെസ്സേജ് “ഉറങ്ങിയോ ഏട്ടാ”

പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു, ഒരുപാട് സംസാരിച്ചു, മുൻപ് പ്രണയിക്കുമ്പോഴാണ് ഇതുപോലെ ഉറക്കം കളഞ്ഞു വിളിച്ചിട്ടുള്ളത്,

പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ ഫോണിലൂടെ പ്രണയിച്ചു, സംസാരം നീണ്ടുപോയി ഉറക്കത്തിലേക്ക് വഴുതുന്ന നിമിഷം അവൾ പതിയെ ഫോൺ കട്ട് ചെയ്ത് പോകും, ഒരു കുഞ്ഞിനെ ഉറക്കികിടത്തി അമ്മ പോകുന്ന പോലെ 10 ദിവസം കടന്നുപോയി, വീട്ടിലേക്ക് ഓടിപ്പിടഞ്ഞെത്തി, ഏറെ വൈകിയാണ് എത്തിയതെങ്കിലും ഒരുമിച്ച് കഴിക്കാനവൾ കാത്തിരുന്നു, അത്രയും നാളത്തെ പ്രണയാസല്ലാപം ഞങ്ങളെ പഴയ പ്രണയിതാക്കളാക്കി, ആദ്യരാത്രിയിലെന്ന പോലെ നാണത്തോടെ അവൾ മുറിയിൽ വന്നു ഇത്രയും നാൾ പിരിഞ്ഞിരുന്നതിന്റെ പരിഭവം മിഴിയിലൂടെ ഒഴുകിയിറങ്ങി, അവളെ വാരിപുണർന്നുകൊണ്ട് പ്രണയം ഞാൻ കൈമാറി, ഇണക്കുരുവികളെ പോലെ പറ്റിച്ചേർന്നു കിടന്നു, കുറെയേറെ സംസാരിച്ചു “ഉറക്കം വരുന്നില്ലേയേട്ടാ”

“ഉം” ഞാൻ മൂളി “എങ്കിൽ ഉറങ്ങിക്കോ” അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു പതുക്കെ അവളുടെ വയറിൽ ചുറ്റിപിടിച്ചു, കഴുത്തിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു “എനിക്കെന്റെ മോളെ ദേ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം നീയില്ലാതെ എനിക്ക് പറ്റില്ല പെണ്ണേ”

രചന: കൊലുസ്

Leave a Reply

Your email address will not be published. Required fields are marked *