വാക പൂത്ത വഴിയേ – 35

Uncategorized

രചന: നക്ഷത്ര തുമ്പി

അനുവിന്റെ തലയിൽ തലോടി, കണ്ണൻ ഫ്രഷ് ആകാൻ പോയി

കണ്ണൻ ഫ്രഷ് ആയി വന്നിട്ടും, അനു എഴുന്നേറ്റിട്ടുണ്ടായില്ലേ കണ്ണൻ അവളെ ഉണർത്താതെ താഴേക്കു പോയി

മായ :കുഞ്ഞി എഴുന്നേറ്റില്ലേ കണ്ണാ, ചായ എടുത്തു കൊടുത്തിട്ടാണ് ചോദിച്ചേ

അവൾ കിടന്നു ഉറങ്ങി,

പനി വല്ലതും ഉണ്ടോ,

യെ ഇല്ലമ്മേ കുഴപ്പം ഒന്നും ഇല്ല,

ഇവനെ പറഞ്ഞാൽ മതി, അതുങ്ങളെ 2 എണ്ണത്തിനേം ബീച്ചിൽ കൊണ്ടുപോയേക്കുന്നു

വിഷ്ണു നെ നോക്കി പറഞ്ഞു കൊണ്ട്, കളി യായി തല്ലി കയ്യിൽ മായ

ആരുടെ കാര്യം ആണ് അമ്മേ – കണ്ണൻ

ഈവിച്ചു, ക്ലാസ് കഴിഞ്ഞ്, അനുനെം, മീനു നേം, ഫ്രണ്ട്സിനേം കൂട്ടി ബീച്ചിൽ പോയി, നിന്നോട് പറഞ്ഞില്ലേ ഇവർ

കണ്ണൻ വിച്ചു നേ നോക്കി,

അവൻ ഒരു ഇളി നൽകി

എന്നോട് ആരും പറഞ്ഞില്ല,

അതെന്താവിച്ചു പറയാഞ്ഞേ,

എങ്ങനെ പറയും, വെട്ടുപോത്തിനെ പോലെയാ സംസാരിക്കുന്നേ എല്ലാവരോടും, പിന്നെ എങ്ങനെയാ സമാധാനപരമായി പറയുന്നത് കണ്ണേട്ടനോട്

അതു കേട്ട് കണ്ണൻ പുച്ഛിച്ചു, അവിടെ പോയത് കൊണ്ടാണോ അനുന് തലവേദന

ആയിരിക്കും, കാറ്റ് കൊണ്ട് പറ്റിയിട്ടുണ്ടാവില്ല അതിന്

അയ്യോടാ, അതിനെന്താ, ബീച്ചിൽ പോയ എനിക്ക് ഒരു കുഴപ്പം ഇല്ലല്ലോ,

അവൾക്കു ചെറിയ ഒരു തലവേദന വന്നതിനാണോ അമ്മ ഇങ്ങനെ ടെമ്പർ ആവുന്നേ

നിന്നെ പോലെ ആണോ കുഞ്ഞി , അതിനു ഇങ്ങനെ ഒന്നും ശീലം ഉണ്ടാവില്ല, നിനക്ക് അങ്ങിനെ ആണോ, നീ ഏതു നേരോം ബീച്ചിൽ അല്ലെ, ആ കാറ്റൊന്നും നിന്റെ ദേഹത്ത് തട്ടില്ലെന്നു എനിക്ക് അറിഞ്ഞുടെ

വിച്ചു : അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ, ഞങ്ങളെ ആണോ ഇഷ്ടം, അനുവിനെ ആണോ ഇഷ്ടം

ചോദിക്കാൻ ഒന്നും ഇല്ല കുഞ്ഞിയെ തന്നെ ആണ് ഏറ്റവും ഇഷ്ടം

ഇങ്ങനെ ആണെങ്കിൽ ഞാൻ വല്ലോടത്തോട്ടും ഇറങ്ങി പോകും

ആ ഇപ്പോ ഒരു ബസ് ഉണ്ട് വേഗം റെഡി ആയി പൊക്കോ,…… അച്ഛൻ

അച്ഛാ

എന്താ പോകുന്നില്ലേ നീ…. കണ്ണൻ

ങേ, ഞാൻ ഒരു തമാശ പറഞ്ഞെന്നു കരുതി, നിങ്ങൾ ഇങ്ങനെ സീരിയസ് ആയി എടുക്കല്ലേ

അയ്യോ തമാശ പറഞ്ഞതാണോ എന്റെ കുഞ്ഞു…… മായ

മ്മ്മ് അതെ,

അവന്റെ ഒരു തമാശ, എന്റെ ഒരു കൈ അകലത്തിൽ നിന്നും നീങ്ങി ഇരുന്നോ നീ, …. മായ

അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഈ വീട്ടിൽ ഒരു തമാശ പറയാൻ പോലും എനിക്ക് അവകാശം ഇല്ലേ, എനിക്ക് ഇപ്പോ അറിയണം

ഈ സ്റ്റാൻഡേർഡ് തമാശകൾ ആണെങ്കിൽ മോൻ പുറത്തോട്ടു എടുക്കണ്ട…….. കണ്ണൻ

എടാ ചേട്ടാ നീയും എന്നെ ഒറ്റപെടുത്തേണല്ലെടാ തെണ്ടി എന്റെ തമാശകൾ ആസ്വദിക്കാൻ ഈ വീട്ടിൽ അനുവിനു മാത്രമേ കഴിവ് ഉള്ളു, ഞാൻ അവളോട് പറഞ്ഞോളാം

ആ അതാ നല്ലത് അവൾ ആ സെൻസിൽ എടുത്തോളും, നിന്നെ പോലെ യാ അവളുടെ സ്വഭാവവും

ഞാൻ പോണ്, എനിക്ക് നിങ്ങളോട് ഒരു വഴക്കിന് താൽപര്യം ഇല്ല

എങ്ങോട്ട്……വിശ്വനാഥൻ

റൂമിലോട്ട്, ഭക്ഷണം ആകുമ്പോൾ വിളിച്ചാൽ മതി, മാതാ ശ്രീ

അവൻ്റെ പോക്ക് നോക്കി 3 പേരും ചിരിച്ചു

കണ്ണൻ റൂമിലോട്ട് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണൻ റൂമിൽ ചെന്നപ്പോഴും അനു നല്ല ഉറക്കത്തിലാ,

ഇവൾക്ക് എന്താണ് ഇത്ര ക്ഷീണം, ഇനി ലോഡി ഗിന് വല്ലതും പോയോ ഇന്നലെ രാത്രി

കണ്ണൻ, മൊബൈലും ബുക്കുമായി ബാൽക്കണിയിൽ പോയിരുന്നു

അപ്പോഴാണ് കണ്ണന് ഫോൺ വന്നത്, അവൻ കോൾ എടുത്തു സംസാരിച്ചു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അജു ആയിരുന്നു വിളിച്ചത്,

📞എന്താടാ അജു

📞ഡാ ഇന്നൊരു പ്രശ്നം ഉണ്ടായി

📞എന്താടാ

📞കോളേജിൻ്റെ പുറത്ത്, ഐസ്ക്രീം പാർലറിൽ, വിച്ചുവും ഒരു ചെക്കനും ആയി പ്രശ്നം ഉണ്ടായി,

📞എന്നിട്ട്

📞എന്നും ആ ചെക്കനെ വിച്ചു തല്ലി ചതച്ച് ആശുപത്രിയിൽ ആക്കി ,എന്നാ കേട്ടത്

📞ആ ചെക്കൻ്റ ഡീറ്റെയിൽസ് എന്തെങ്കിലും അറിഞ്ഞോ

📞അതൊന്നും ആർക്കും അറിയില്ല, പിന്നെ ഇവരുടെ കൂട്ടത്തിലെ ഏതോ ഒരു പെൺകുട്ടിയോട് അവൻ മോശമായി പെരുമാറിയതിനാ വിച്ചു തല്ലിയത് എന്നു പറഞ്ഞു

📞മ്മ് നീ എങ്ങനെ അറിഞ്ഞു

📞അവിടെത്തെ കടയുടമ എൻ്റെ ഫ്രണ്ടാണ്, അവൻ വിളിച്ചു പറഞ്ഞതാ, കോളേജ് സ്റ്റുഡൻ്റ ആയതു കൊണ്ട്, അങ്ങനെ ഞാൻ അവിടത്തെ ക്യാമറയിലെ വിഷ്വൽസ് നോക്കിയപ്പോഴാണ് വിച്ചു ആണ് കക്ഷി എന്ന് അറിഞ്ഞത്

📞കേസ് വല്ലതും ആക്കുമോ തല്ലു കിട്ടിയവൻ.

📞ചാൻസ് ഇല്ല,

📞തല്ലുകൊണ്ടവനെ നീ കണ്ടോ

📞ഏയ് അവൻ്റെ ഫോട്ടോ ഉണ്ടായില്ല അവൻ നിന്നോട് പറഞ്ഞില്ലേ, അനുവോ

📞ഏയ്, ഇല്ലടാ, പേരും പറഞ്ഞില്ല, ഒരുത്തി ഇവിടെ കിടന്നു ഉറക്കമാ ,മീനു നെ ഒന്നു കുടഞ്ഞ് നോക്കാം എന്നാൽ അറിയാം

📞ശരി ഡാ

📞ശരി

കണ്ണൻ ഫോൺ വച്ച് ആലോചനയോടെ ഇരുന്നു,

മീനു നെ വിളിച്ച് നോക്കാം, അല്ലെങ്കിൽ വേണ്ട, ഇവർ 2 പേരും പറയുമോ എന്നു നോക്കാം

എന്നിട്ടാവാം മീനു നെ വിളിച്ച് ചോദിക്കുന്നത്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു പതുക്കെ ,കണ്ണു തുറന്നു

ഞാൻ ഇതെവിടെയാ

ഓ മറന്നു പോയി, റൂമിലാണെല്ലേ,

അയ്യോ, ക്ലാസ് കഴിഞ്ഞു വന്ന് കിടന്നതാണല്ലോ, എത്ര മണിയായി ന്നാവോ

നോക്കിയപ്പോൾ സോഫയിൽ മൊബൈലുമായി അനുനെ തന്നെ നോക്കിയിരിക്കുന്ന കണ്ണനെ കണ്ടു

ദൈവമേ കടുവ എന്തിനാ ഇങ്ങനെ നോക്കുന്നേ, ഇനി ഇത്ര നേരം കിടന്നുറങ്ങിയതിന്, എന്നെ ചീത്ത പറയാൻ ആണാവോ

എപ്പൊഴാ വന്നത്

ഞാൻ സ്ഥിരം വരാറുള്ള സമയത്ത് തന്നെ വന്നു, ഞാൻ വന്നപ്പോൾ മോൾ നല്ല ഉറക്കം

എന്നാൽ വിളിക്കാരുന്നില്ലേ,

തലവേദന കാരണം കിടന്നതാണെന്നു അമ്മ പറഞ്ഞു, അതു കൊണ്ട് വിളിച്ചില്ല

എത്ര മണിയായി

9.30

അയ്യോ, അത്രയും നേരം ഉറങ്ങിയോ ഞാൻ

മ്മ്, ഉറങ്ങി,

ശേ, ചുമ്മ കിടന്നതാ, ഉറങ്ങി പോകും എന്നു കരുതിയില്ല

മ്മ്, രാത്രി വല്ല പണിക്കും പോകുന്നുണ്ടോ നീ,

എന്താ അങ്ങിനെ ചോദിച്ചേ,

ഇത്രയും ക്ഷീണത്തോടെ ഉറങ്ങിയത് കൊണ്ട് ചോദിച്ചതാ

കളിയാക്കിതാണല്ലേ കടുവ, അനു ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ചു

ഞാൻ നിന്നോട് പറഞ്ഞിട്ട്, ഇങ്ങനെ ചുണ്ട് കൂർപ്പിക്കരുത് എന്ന്, എനിക്ക് പലതും തോന്നും എന്ന്, എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്, മോൾ താങ്ങില്ല

ശേ ,വഷളൻ വേണ്ടായിരുന്നു, അനുനിന്നു പിറുപിറുത്തു

ഉറക്കെ പറഞ്ഞു ടെ

ഒന്നുമില്ല

തലവേദന കുറഞ്ഞോ

മ്മ്,

പനി വല്ലതും ഉണ്ടോ,

ഏയ് ഇല്ല

എങ്ങിനാ തലവേദന വന്നത്

അത് ഇന്ന് ബീച്ചിൽ പോയപ്പോൾ കാറ്റൊക്കെ കൊണ്ട് പെട്ടെന്ന് പറഞ്ഞു പോയി അബദ്ധം പറ്റിയെന്നു കരുതി, അനു നാക്കു കടിച്ചു

ആ ബാക്കി പറ

sorry, ഞങ്ങൾ ഇന്ന് ബീച്ചിൽ പോയിരുന്നു അവിടത്തെ കാറ്റ് കൊണ്ടാതല വേദന തോന്നിയത്, ഞാൻ സാർ…. അല്ല കണ്ണേട്ടനോട് പറയാതെ ആണ് പോയത് sorry, പറഞ്ഞു കഴിഞ്ഞ്

അവൾ പേടിയോടെ കണ്ണനെ നോക്കി

അവളുടെ നോട്ടം കണ്ട്, കണ്ണനു അറിയാതെ ചിരി പൊട്ടി

ഈ മനുഷ്യന് ഇത്ര നന്നായി ചിരിക്കാൻ അറിയോ, എന്തൊരു ഭംഗിയാണ് ഈ മനുഷ്യൻ്റെ ചിരി, എൻ്റെ ദൈവങ്ങളെ എനിക്ക് കൺട്രോൾ തരണേ അനു മനസിൽ പറഞ്ഞു

എന്തിനാ ചിരിക്കുന്നേ

ഏയ് ഒന്നുമില്ലെൻ്റെ അനു

പിന്നെ, നീ എന്നോട് പറഞ്ഞില്ല എന്നു കരുതി ഇങ്ങനെ ടെൻഷൻ ആവണ്ട, വിച്ചു ൻ്റെ കൂടെ അല്ലേ പോയത്, പിന്നെ അമ്മനോട് പറഞ്ഞല്ലോ അതുമതി.

ആരോടും പറയാതെ ആണ് പോയിരുന്നെങ്കിൽ നല്ല ദേഷ്യം തോന്നിയനെ

മ്മ്, ഭക്ഷണം കഴിച്ചോ, കണ്ണേട്ടൻ

ഇല്ല, നീ എണീക്കാൻ കാത്തിരിക്കേരുന്നു

അയ്യോ അപ്പോ കഴിക്കാരുന്നില്ലേ, എന്നെ കാത്തിരുന്നത് എന്തിനാ

അമ്മ തരണ്ടേ, നിൻ്റെ ഒപ്പം കഴിച്ചാൽ മതിയെന്നു പറഞ്ഞു

ഓ അപ്പോ അമ്മ കൊടുക്കാഞ്ഞിട്ടാ, അല്ലാതെ എന്നെ കാത്തിരുന്നതല്ലാ, ദുഷ്ടൻ, അനു മനസ്സിൽ പറഞ്ഞു

നീ കഴിക്കാതെ, ഞാൻ കഴിക്കോ, പെണ്ണേ, അമ്മ നിർബന്ധിച്ചിട്ടും, ഞാൻ നീ എഴുന്നേൽക്കാൻ കാത്തിരിക്കുകയല്ലായിരുന്നോ കണ്ണൻ മനസിൽ പറഞ്ഞു

അയ്യോ ഇത്ര നേരം പട്ടിണി ഇരിക്കേരുന്നോ, sorry

കല്യാണം കഴിഞ്ഞ അന്നു മുതൽ എന്നെ പട്ടിണിക്കിടേണ് അവള് എന്നിട്ടാണ് കണ്ണൻ നിന്നു പിറുപിറുത്തു

അനു അതു വ്യക്തമായി കേൾക്കുകയും ചെയ്തു, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു

എന്താ പറഞ്ഞേ, പട്ടിണി എന്നോ

ആ പട്ടിണി ഇരിക്കേരുന്നു എന്ന്

അതല്ലാ, കല്ലാണം ,പട്ടിണി അങ്ങനെ എന്തോ പറയുന്നുണ്ടായല്ലോ

ഒരു കല്യാണസദ്യ കഴിക്കാൻ തോന്നുന്നു എന്നു പറഞ്ഞതാ

ഏത് ഈ രാത്രിയിലൊ?

എന്താ രാത്രി കല്യാണസദ്യ കഴിക്കാൻ തോന്നിക്കുടേ

തോന്നാം

ഇതിനെയൊക്കെ, ഏത് നേരെത്താണവോ, ഈ ട്യൂബ് ലൈറ്റിനെയൊക്കെ എൻ്റെ തലയിൽ എടുത്ത് വയ്ക്കാൻ തോന്നിയത്, അവൻ സ്വയം നെറ്റിയിൽ അടിച്ചു,

ഡൈനിങ്ങ് റൂമിലേക്ക് പോയി

വാ

വരുവാ….

കണ്ണൻ്റെ പിറുപിറുക്കലും കാട്ടായങ്ങളും കണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അനുപിറകെയും ലൈക്ക് കമന്റ് ചെയ്യണേ…

(കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *