വാക പൂത്ത വഴിയേ – 36

Uncategorized

രചന: നക്ഷത്ര തുമ്പി

കണ്ണൻ തന്നെ അനൂന്, ഭക്ഷണം എല്ലാം വിളമ്പി കൊടുത്തു

ഈ മനുഷ്യനു എങ്ങനെയാ ഇങ്ങനെ മാറാൻ സാധിക്കുന്നേ

അനു കണ്ണനെ തന്നെ നോക്കി ആലോചിച്ച് ഇരുന്നു

എന്താ നിനക്ക് ഇത്ര ആലോചന, നിൻ്റെ ഏത് മോളെ കല്യാണം കഴിപ്പിക്കുന്നതിനെ പറ്റിയാണ്

അനു ദേഷ്യത്തോടെ കണ്ണനെ നോക്കി, ഞാൻ പറഞ്ഞ ഡയലോഗ് തന്നെ, എനിക്കിട്ട് തിരിച്ച് പറയുകയാ, കടുവ

ഒന്നുമില്ല,

എന്നാൽ വേഗം കഴിക്ക്,

അനുന് വിശപ്പില്ലായിരുന്നു, കഴിക്കാതെ പാത്രത്തിൽ വിരലിട്ട്, കറക്കി ഇരുന്നു

അനു തലയുയർത്തി നോക്കിയപ്പോൾ, അനുനെ തന്നെ ദേഷ്യത്തോടെ നോക്കിയിരിക്കുന്ന കണ്ണനെ ആണ് കണ്ടത്

ആ… അത് എനിക്ക് വിശപ്പില്ല

അതെന്താ, നീ വേറെ വല്ലതും കഴിച്ചായിരുന്നോ

മ്മ് ഹൂം …ഇല്ല

പിന്നെ എന്താ വിശപ്പില്ലാത്തേ

അത് ഒന്നുമില്ല….

ഞാൻ… ഞാൻ വാരി തരട്ടേ, ഭക്ഷണം

ദൈവമേ ഈ കടുവ എന്താ പറഞ്ഞേ, ഞാൻ കേട്ടതിൻ്റെ കുഴപ്പം ആണോ

എന്താ…. ഒന്നുകൂടി പറഞ്ഞേ…..

ഡി, ഞാൻ വാരി തരട്ടേന്നു…… നിനക്ക്

വേ… വേണ്ടാ, ഞാൻ…. കഴി….ച്ചോളാം

എന്നാൽ വേഗം കഴിക്ക്…….

മ്മ്

ഈശ്വര, ഇയാൾക്ക് എന്തോ പറ്റിയിട്ടുണ്ട്, ഇതെൻ്റ കടുവ അല്ല, എൻ്റെ കടുവ ഇങ്ങനെ അല്ല😪😪😪 അനു പിന്നെയും ആലോചന തുടർന്നു

ദേ പിന്നെയും ആലോചന, നിനക്ക് ഇതിനും മാത്രം ആലോചിക്കാൻ എന്താ ഉള്ളേ,,

അത്…. ഒന്നുമില്ല….. ഞാൻ ക്ലാസിനെ കുറിച്ച് ആലോചിച്ചതാ

ക്ലാസിനെ കുറിച്ച് എന്ത് ആലോചിക്കാൻ,

അല്ല എക്സാമൊക്കെ, വരേല്ലേ, അടുത്ത ആഴ്ച, അതു കഴിഞ്ഞാൽ സെക്കൻ്റ ഇയർ കഴിയോല്ലോ, എത്ര പെട്ടെന്നാണെല്ലേ ഓരോ വർഷവും കടന്നു പോകുന്നത് ,അതിനെ പറ്റി ആലോചിച്ചതാ

ആ ഭക്ഷണം കഴിച്ച് കഴിഞ്ഞ്, റൂമിൽ പോയി കിടന്ന് ആലോചിച്ചോ, നേരം വെളുക്കണവരെ, ഇഷ്ടം പോലെ സമയം ഉണ്ട്

ഇപ്പോ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റുവാടി, അവൾടെ ഒരു ആലോചന

കണ്ണൻ അതും പറഞ്ഞ്, കൈകഴുകാൻ പോയി,

അതു കണ്ട് ചിരിയോടെ അനുവും, ഭക്ഷണം വാരി തരട്ടെ എന്നു ചോദിച്ചതിന് സമ്മതിക്കാത്തതിനാ, ഈ ദേഷ്യപ്പെടെൽ എന്നറിയാം, എനിക്ക് മോനെ കണ്ണാ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനുവും, ഭക്ഷണം കഴിച്ച്, പാത്രങ്ങൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് പോയി, കൂടെ കണ്ണനും ഉണ്ടായിരുന്നു

അനു പാത്രങ്ങൾ കഴുകാൻ ചെന്നപ്പോൾ,

ഞാൻ കഴുകി കോളാം, നീ അടുക്കള ക്ലീൻ ആക്കിക്കോ

വേണ്ട ഞാൻ കഴുകിക്കോളാം, സാർ പോയാട്ടേ

മ്മ്,

sorry, കണ്ണേട്ടൻ പൊക്കോ, ഞാൻ ചെയ്തോളാം

അതെന്താ ഞാൻ കഴുകിയാൽ പാത്രങ്ങൾ വൃത്തിയാകില്ലേ,

അയ്യോ അതല്ല

ഏതല്ല,

ഇതിനോടൊക്കെ പറയാൻ നിന്ന എന്നെ വേണം തല്ലാൻ

കഴുകിക്കോ, മൊത്തം പാത്രം എടുത്ത് കഴുകിക്കോ, എനിക്ക് വയ്യ തല്ല് പിടിക്കാൻ അനു കൈകൂപ്പി🙏, ആ കഞ്ഞി കലം കൂടി എടുത്തോ കഴുകാൻ 😎, എന്നിട്ട് അടുക്കളയും ക്ലീൻ ആക്കി, ഡൈനിങ്ങ് ടേബിളും തുടച്ച്, ലൈറ്റ് ഓഫാക്കി റൂമിലോട്ട് പോരട്ടൊ, അല്ല പിന്നെ എന്നോടാ കളി

ങേ ഡി, ഞാനൊന്ന് സഹായിക്കാന്ന് വച്ചപ്പോ, നീയെന്നെ ദ്രോഹിക്കാൻ നോക്കുന്നോ,

പണിയെടുക്കാൻ അത്ര ഇൻട്രസ്റ്റ് ,ആയിരുന്നല്ലോ, എന്നിട്ടിപ്പോ എന്താ

ഞാനും അമ്മയും ഡെയിലി ചെയ്യുന്ന പണിയൊക്കെയാ, ഇത്, അപ്പോ ഒരു ദിവസം ചെയ്തെന്നു വച്ച് ഒരു കുഴപ്പം ഇല്ല

അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ, നീ സമയം, കിട്ടുമ്പോൾ, നിൻ്റെ മായമ്മനോട് ചോദിച്ച് നോക്ക്, ഞാനും അച്ചനും, വിച്ചുവും അമ്മയെ അടുക്കളയിൽ സഹായിക്കാറില്ലേ എന്നു അപ്പോ പറഞ്ഞു തരും മോൾക്ക്, എന്നിട്ട് എന്നോട് ഇതുപോലെ ഡയലോഗ് പറഞ്ഞാൽ മതി കേട്ടോടി അടക്കാ കുരുവി❤

ഞാൻ ചെയ്തോളാം,

ചെയ്തോ,എന്നാൽ ഞാൻ അങ്ങിട് പൊക്കോട്ടേ

എങ്ങോട്ട്?

റൂമിലോട്ട്, ഭയങ്കര ക്ഷീണം, ഉറക്കം വരുന്നു

നിനക്കോ😳, നീ 6 മണി മുതൽ 9 മണി വരെ കിടന്ന് ഉറക്കം തന്നെയായിരുന്നില്ലേ

എന്നിട്ടും നിൻ്റെ ഉറക്കം തീർന്നില്ലേ, നീയെന്താ കുംഭകർണ്ണൻ്റ അമ്മയാ

ഈ… 😁എന്താന്നറിയില്ല, പായ കണ്ടാൽ എനിക്ക് അപ്പോ ഉറക്കം വരും, ഒരു പാട് ഉറങ്ങിയാൽ ക്ഷീണം കാരണം പിന്നെയും ഉറക്കം വരും, എന്തു ചെയ്യാനാ ഞാൻ അങ്ങിനാ😔

ഓ, നിൻ്റെ ഉറക്കം കാരണം ഞാൻ കുറച്ച് കഷ്ടപ്പെടൂല്ലോ മോളെ കണ്ണൻ നിന്ന് പിറുപിറുത്തു

അനുകേൾക്കുകയും ചെയ്തു

എന്താ,

അല്ല, നീയൊരു പ്രത്യേക ജനുസ് ആണെന്ന് ഓർക്കുകയായിരുന്നു

മ്മ്,

എന്നാൽ ഞാൻ പൊക്കൊട്ടോ

അനു നടക്കാൻ ആഞ്ഞപ്പോൾ തന്നെ അനു നെ ഇടുപ്പിൽ പൊക്കി കിച്ചൻ സ്ലാബിൽ കേറ്റി ഇരുത്തി കഴിഞ്ഞിരുന്നു കണ്ണൻ

മോൾ ഇവിടെ ഇരി, സേട്ടൻ്റ പണിയൊക്കെ കഴിഞ്ഞ് നമുക്ക് ഒരുമിച്ച് റൂമിലേക്ക്‌ പോകാട്ടോ അനുൻ്റ കവിളിൽ തട്ടി കണ്ണൻ പറഞ്ഞു

അനു അറിയാതെ തന്നെ തലയാട്ടി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണൻ പാത്രങ്ങൾ ക്ലീൻ ആക്കി, കിച്ചനും, ഡൈനിങ് ടേബിളും ക്ലീൻ ആക്കി,

അവൻ പണിയെക്കെ ചെയ്യുമ്പോഴും, അനു കണ്ണനെ തന്നെ കണ്ണു പോലും ചിമ്മാതെ നോക്കി കൊണ്ടിരിക്കുകയായിരുന്നു, ആ കണ്ണുകളിൽ അവനോടുള്ള സ്നേഹം ആയിരുന്നു

കണ്ണൻ ഇടംകണ്ണിട്ട് അത് കാണുന്നുമുണ്ടായിരുന്നു, കാണുന്തോറും അവൻ്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞിരുന്നു, മനസ് സന്തോഷത്താൽ ആറാടിയിരുന്നു

നമ്മൾ സ്നേഹിക്കുന്നവരുടെ ചെറിയ ഒരു നോട്ടം പോലും നമ്മളെ ആഹ്ലാദത്തിൻ്റെ കൊടുമുടിയിൽ എത്തിക്കും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പണിയൊക്കെ കഴിഞ്ഞ്, കണ്ണൻ അനുൻ്റ അടുത്ത് എത്തി,

അവിടെ ഇപ്പോഴും സ്വപ്ന ലോകത്താ, കണ്ണൻ വന്ന് അടുത്ത് നിന്നതൊന്നും, അനു അറിഞ്ഞിട്ടില്ല

കണ്ണൻ വിളിച്ചിട്ടും, അനുകേൾക്കുന്നുണ്ടായില്ല,

കണ്ണൻ അനുൻ്റ കണ്ണിലേക്ക് ഊതി,

കണ്ണൻ്റ നിശ്വാസം,കവിളിലും, കണ്ണിലും തട്ടിയപ്പോൾ അനു ഞെട്ടി കണ്ണുകൾ ചിമ്മി തുറന്നു പെട്ടെന്ന് ഇത്ര അടുത്ത് കണ്ണനെ കണ്ടപ്പോൾ അനുന് വെപ്രാളം തോന്നി തുടങ്ങി, ശേ ഇത്രയും നേരം ഞാൻ ഇങ്ങേരേ വായി നോക്കുകയായിരുന്നോ, ശേ മോശം, മോശം, കടുവ എന്തു കരുതിയോ എന്തോ, അവൻ്റെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി

എ…ന്താ… ഉള്ളിലെ പതർച്ച മറച്ചുവെച്ചു കൊണ്ട് ചോദിച്ചു

അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്,

മനസിലായില്ല,

നീ സ്വപ്നം ലോകത്ത് നിന്ന് ഉണർന്നോ,,കഴിഞ്ഞോ

എന്ത്

എൻ്റെ ചോര ഊറ്റിയത്

എന്താന്ന്😳

നീ എന്നെ തന്നെ നോക്കിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു എന്ന്

എൻ്റെ സ്വന്തം പ്രോപ്പർട്ടി അല്ലേ, വേറേ ആരുടെയും അല്ലല്ലോ ഞാൻ നോക്കും

അതു കേട്ട് കണ്ണന് ചിരി വന്നു

എന്നാൽ ഇങ്ങോട്ട് ഇറങ്ങ് പെണ്ണേ, റൂമിൽ പോയിരുന്ന് സ്വസ്ഥമായി നോക്കിക്കോ

അയ്യടാ

കണ്ണൻ തന്നെ അനുനെ സ്ലാബിൽ നിന്ന് ഇറക്കി

2 പേരും റൂമിലേക്ക് പോയി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

2 പേരും കിടന്നു

അനുനിനക്ക് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെല്ലേ,?

ചോദിക്കാൻ മാത്രം അല്ല, പറയാനും ഉണ്ട്

എന്താ അത്?

ഇപ്പോ എന്നോട് ദേഷ്യം ഒന്നും മില്ലേ, ദേഷ്യമൊക്കെ മാറിയോ, ഈ കാണിക്കുന്ന തൊക്കെ അഭിനയം ഒന്നും അല്ലല്ലോ

എന്താ , ഇനിയും ഞാൻ ദേഷ്യം കാണിക്കണം നിന്നോട്

അയ്യോ വേണ്ടയേ

നിനക്ക് എന്ത് തോന്നുന്നു, ഞാൻ നിന്നോടുള്ള ദേഷ്യത്തിലാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് തോന്നുന്നുണ്ടോ,, ഞാൻ കാണിക്കുന്നത് സ്നേഹം കൊണ്ടല്ല അഭിനയം ആണെന്ന് തോന്നുണ്ടോ നിനക്ക്, കല്യാണം കഴിഞ്ഞപ്പോ ഉള്ള ദിവസങ്ങളിൽ കാണിച്ച ദേഷ്യത്തിൽ പിന്നീട് ഞാൻ എപ്പോഴേലും നിന്നോട് പെരുമാറിയിട്ടുണ്ടോ

ഇ… ഇല്ല, ഇപ്പോ കാണിക്കുന്നതൊക്കെ സ്നേഹത്തോടെ ആണെന്ന് തോന്നിയിട്ടുണ്ട്, പക്ഷേ

എന്താണ് ഒരു പക്ഷേ

നിങ്ങളുടെ സ്വഭാവം വിശ്വസിക്കാൻ പറ്റില്ല, എപ്പൊഴാ മാറുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല, തനി വെട്ടുപോത്താ, ചില സമയങ്ങളിൽ അതു കൊണ്ട് ചോദിച്ച് പോയതാ

നീ അല്ലേ പറഞ്ഞത്, നിനക്ക് ഭയങ്കര ക്ഷീണം ആണ് ഉറക്കം വരുന്നു എന്ന്

മ്മ്

എന്നാ കിടന്നുറങ്ങടി

ഇതാണ്, ഞാൻ പറഞ്ഞത് സത്യം ആയില്ലേ, എത്ര പെട്ടെന്നാ നിങ്ങളുടെ സ്വഭാവം മാറിയത്, ഈ കാലത്ത് ആരോടും സത്യം തുറന്ന് പറയാൻ പാടില്ല, അതെങ്ങനാ,ആർക്കും സത്യം പറയുന്നവരെ കണ്ടൂടാ

മിണ്ടാതെ കിടന്ന് ഉറങ്ങ് അനു

ഞാൻ മിണ്ടും

ഇനി നീ വല്ലതും മിണ്ടിയാൽ

മിണ്ടിയാൽ,

പിന്നെ, മോൾ വാ തുറക്കാത്ത വിധം ആ ചുണ്ടുകളെ ബന്ധിക്കാൻ എനിക്കറിയാം എന്താ വേണോ, ഒരു കുസൃതി ചിരിയോടെ കണ്ണൻ പറഞ്ഞു നിർത്തി

മ്മ്‌ ഹൂം വേണ്ടാ…. അനുവേഗം വാ പൊത്തി പിടിച്ചു😷😷 തല വഴി പുതപ്പു മൂടി,

ബുദ്ധിയില്ലാത്ത കൊച്ചാ, ചിലപ്പോ പറഞ്ഞതുപോലെ ചെയ്തു കളയും, എന്തിനാ വെറുതേ റിസ്ക്ക് എടുക്കുന്നേ

അതു കണ്ട് ചിരിയോടെ കണ്ണനും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു…..

ഞാൻ ഉറങ്ങി, തലയിൽ നിന്ന് പുതപ്പു പോലും മാറ്റാതെ അനു പറഞ്ഞു

നിനക്ക് എന്നോട് ചോദിക്കാൻ ഉള്ളത് ചോദിച്ച് കഴിഞ്ഞോ, പിന്നെ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്

എനിക്ക് മിണ്ടാൻ പറ്റോ

മ്മ് പറയ്

എന്നോട് ശരിക്കും ഇഷ്ടം ഉണ്ടോ ഇപ്പോൾ അല്ലെങ്കിൽ താലി കെട്ടിയത് കൊണ്ട് കാണിക്കുന്ന സഹതാപമോ എന്നോട്

നിൻ്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം 2 ദിവസം കഴിയുമ്പോൾ തരാം നിനക്ക്, എന്താ പോരേ

2 ദിവസം കഴിയുമ്പോഴോ, എന്താ ഇപ്പോ തന്നാൽ

ഏയ് അന്നേ പറയാൻ പറ്റു, ആ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്,,ഇത്രയും ക്ഷമിച്ചില്ലേ, നീ ഇനി 2 ദിവസം കൂടി നീ ക്ഷമിക്ക്

മ്മ്, ശരി 2 ദിവസം എങ്കിൽ 2 ദിവസം

ഇനി നിനക്ക് എന്താ പറയാൻ ഉള്ളത്

അതോ….. അത്…

ഞാൻ പറയുന്ന കാര്യം കേട്ടാൽ ചിലപ്പോ ഇപ്പോ കാണിക്കുന്ന സ്നേഹം എന്നോട് ഉണ്ടാവോ എന്നെനിക്കറിയില്ല, വെറുക്കാതെ ഇരുന്നാൽ മതി എന്നോട് അനു മനസിൽ പറഞ്ഞു

ഡി എന്താ….

അത്.. 2 ദിവസം കഴിയുമ്പോൾ ഞാനും പറയാൻ ഉള്ള കാര്യം പറയാം, അതല്ലേ അതിൻ്റെ ശരി

ഓ ശരി മാഡം

2 പേരും കണ്ണടച്ചു കിടന്നു, 2 പേർക്കും ഉറക്കം വരുന്നുണ്ടായില്ല, 2 ദിവസത്തിനു ശേഷം പറയാനും, ചോദിക്കാനും ഉള്ള കാര്യങ്ങളിൽ അവരുടെ മനസ് ഉഴറി കൊണ്ടിരുന്നു പല സമസ്യകളിലൂടെ ലൈക്ക് കമന്റ് ചെയ്യണേ… (കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *