വാക പൂത്ത വഴിയേ – 60

Uncategorized

രചന: നക്ഷത്ര തുമ്പി

പാർട്ട് 59 ഒന്നു കൂടി വായിക്കണം, ഇന്നലെ ഇട്ടപ്പോൾ റിപ്പീറ്റ് വന്നിരുന്നു… ‍റോഡിൽ വീണു കിടക്കുന്ന വിച്ചുന്റെ അടുത്ത് കാർ നിർത്തി അഭിഷേക് ചെന്നു

എന്താ എന്തു പറ്റി വിച്ചു

ആ അഭിയേട്ട ഒരു കാർ തട്ടിയതാ

എന്നിട്ട് കാറുകാര് പോയോ, നിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയില്ലേ

യെ കരുതി കൂട്ടി ഇടിച്ചിട്ടതാണ്

ഓ ആരാണ്

സന്ദീപ്

ആരാ അതു

വിച്ചു എല്ലാ കാര്യവും അഭിഷേക്നോട് പറഞ്ഞു

അങ്ങനെ ആണ് കാര്യങ്ങൾ അല്ലേ

മ്മ്

എന്നാ വാ ഞാൻ ഹോസ്പിറ്റലിൽ എത്തിക്കാം

വേണ്ട അഖി ഏട്ടൻ വരും

അഖിലിനോട് ഹോസ്പിറ്റലിൽ എത്താൻ പറയാം

മ്മ്,

അഖിനെ വിളിച്ചു ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞു വിച്ചു

കയ്യ് ഫ്രാച്ചർ ആയിട്ടുണ്ട് എന്നു തോന്നുന്നു, നല്ല വേദന ഉണ്ട്

കൈ കുത്തി ആണോ വീണത്

മ്മ് അതെ

ഏട്ടൻ എങ്ങോട്ട് വന്നതാ

ഞാൻ കണ്ണനെ കാണാൻ വന്നതാ, ഒരു കാര്യം പറയാൻ ഉണ്ട്

മ്മ്,

വിച്ചൂനെ കാറിൽ ഇരുത്തി അഭിഷേക് കാർ ഹോസ്പിറ്റലിലേക്ക് പായിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

‍ഡാ സന്ദീപേ ആ വിച്ചൂന് അധികം ഒന്നും പറ്റിട്ടുണ്ടാവില്ല, അവൻ ബൈക്കിൽ നിന്നും ചാടില്ലേ

അറിയാടാ എനിക്ക്, എന്നെ വേദനിപ്പിച്ചവരെ വെറുതെ വിട്ടു എനിക്ക് ശീലം ഇല്ല, വിച്ചൂനെ കൊല്ലാൻ തന്നെ നോക്കിയതാ, പക്ഷെ അവന്റെ ഭാഗ്യം,

ഇനിയും അവസരങ്ങൾ ഉണ്ടല്ലോ, കാണിച്ചു കൊടുക്കാം ഞാൻ ആരാണ് എന്നു

ഇപ്പൊ ചെറിയ രീതിയിൽ അവനു ഒരു ഷോക്ക് കൊടുത്തില്ലേ അതു മതി

ഇനി അടുത്ത ഇര അനു അവളെ കാണണം ശരിക്കും ഒന്നു

നീ എന്താ അനുനെ ആ റൂമിൽ പൂട്ടി ഇട്ടു ഇങ്ങോട്ട് പോന്നത് അവളെ നിനക്ക് ശരിക്കും കാണായിരുന്നല്ലോ ഇപ്പോൾ ചെല്ലുമ്പോഴേക്കും അവൾ റൂമിൽ നിന്നും രക്ഷപെട്ടിട്ടുണ്ടാവില്ലേ

ഡാ അവൾക്കു ഇരുട്ടിനെ പേടി ആണ്, ചെറുപ്പം തൊട്ടു ഇപ്പൊ തന്നെ പേടിച്ചു ഉള്ള ബോധം പോയിട്ടുണ്ടാവും

പിന്നെ അവളെ പൂട്ടി ഇട്ടതു ആരും കണ്ടിട്ടില്ല അതു കൊണ്ട് തന്നെ ആരും അവൾ അവിടെ ഉള്ളത് അറിയില്ല

നമ്മൾ ചെല്ലുമ്പോഴേക്കും കോളേജിൽ നിന്നും എല്ലാവരും പോയിട്ടുണ്ടാവും

അപ്പോ പിന്നെ എല്ലാം ഞാൻ പ്ലാൻ ചെയ്ത പോലെ നടക്കും

സന്ദീപിന്റെ മുഖത്ത് ക്രൂരമായ ചിരി വിരിഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 എന്താ ഗൗരി ഓടി വന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടോ…… കണ്ണൻ

വിവി പോയില്ലേ ഇതുവരെ…….ഗൗരി

ഇല്ല അനുനെ കാണുന്നില്ല, ഇവിടെ ഒന്നും

ഫോൺ ചെയ്തില്ലേ……

ഫോണും, ബാഗും ക്ലാസ് റൂമിൽ ഉണ്ട് അവളില്ല അവിടെ……. അജു

ആ വാഷ് റൂമിൻ്റെ അവിടെ നിന്ന് അനു വരുന്നത് ഞാൻ കണ്ടിരുന്നു അവിടെ 2 സ്റ്റുഡൻ്റസും നിൽക്കുന്നത് കണ്ടിരുന്നു……..ഗൗരി

പിന്നെ അനു എവിടെപ്പോയി….. അജു

അവിടെ നിന്ന് എന്തോ ശബ്ദം ഒക്കെ കേട്ടു അത് നിങ്ങളോട് പറയാൻ ആണ് വന്നത്, ഒന്നു ചെന്നു നോക്കാം…… ഗൗരി

ചിലപ്പോ അവിടെ എവിടെ എങ്കിലും ഉണ്ടെങ്കിലോ…..

കേൾക്കേണ്ട താമസം കണ്ണൻ അങ്ങോട്ടേക്ക് പാഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

‍‍അവർ 3 പേരും അവിടെ ഉള്ള ക്ലാസ് മുറിയിലൊക്കെ അനുവിനെ നോക്കി

എങ്ങും കണ്ടില്ല,

കണ്ണന്റെ മുഖത്തു സങ്കടം നിഴലിച്ചു

കണ്ണുകൾ കലങ്ങി

നീ എവിടാ പെണ്ണെ, മനസ്സിൽ മന്ത്രിച്ചു

ഡാ അവൾ ഇവിടെ എവിടെയെങ്കിലും ഉണ്ടാവും നീ ഇങ്ങനെ ഡെസ്പ് ആവല്ലേ

എത്ര നേരം ആയാടാ, എനിക്ക് പറ്റുന്നില്ല അവളെ കാണാതെ, മരിച്ചു പോകും എന്നു തോന്നിപോകുവാ

വിവി ദേ ആ റൂം ലോക്ക് ആണ്, അവിടെ ഒന്നു നോക്കിയാലോ

, അതൊരു ചെറിയ റൂം അല്ലേ,ജനൽ പോലും ഇല്ല അവിടെ ഒന്നും ഉണ്ടാവില്ല അവൾ…. അജു

ഒന്നു നോക്കുന്നതിൽ കുഴപ്പം ഇല്ലല്ലോ അജു,… ഗൗരി

കണ്ണൻ ഒന്നും ആലോചിക്കാതെ ആ റൂം തുറക്കാൻ പോയി

എങ്ങും ഇരുട്ട് മാത്രം,മൊബൈൽ വെളിച്ചത്തിൽ അവൻ അവിടെ മൊത്തം കണ്ണോടിച്ചു

അവിടെ ഒരു മൂലയിൽ ആയി കിടക്കുന്ന അനുവിനെ കണ്ടു

കണ്ണന്റെ കണ്ണുകളിൽ നനവ് പടർന്നു

പാഞ്ഞു ചെന്നു അവളെ കൈകളിൽ കോരി എടുത്തു

വാടിയ ചെമ്പിൻ തണ്ടുപോൽ അവൾ അവന്റെ കൈകളിൽ കിടന്നു,

അവളുടെ ബോധം മറഞ്ഞിരുന്നു

അനു മോളെ കണ്ണു തുറക്കടി,കവിളിൽ തട്ടി വിളിച്ചു

അങ്ങോട്ടേക്ക് അജുവും ഗൗരിയും എത്തി

വിവി അനുനെ വിളിച്ചു നോക്കില്ലേ

വിളിച്ചു പക്ഷെ എഴുന്നേൽക്കുന്നില്ല

ഞാൻ കുറച്ചു വെള്ളം എടുത്തിട്ട് വരാം

മ്മ് ഡാ ഇവൾക്ക് ഇരുട്ടിനെ പേടി അല്ലേ

നന്നായി പേടിച്ചിട്ടുണ്ട്, എന്നു തോന്നുന്നു

ഈ ചെറിയ മുറിയിൽ ശ്വാസം കിട്ടാനും പാടാണ്, നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കാം എത്രയും പെട്ടന്ന്

ആരും പറയുന്നതൊന്നും അവന്റെ ചെവിയിൽ കേൾക്കുന്നുണ്ടായില്ല, അനു മാത്രം ആയിരുന്നു അവന്റെ കണ്ണുകളിലും മനസിലും

ഗൗരി വെള്ളം കൊണ്ടുവന്നു അവളുടെ മുഖത്തു തളിച്ചു

ചെറിയൊരു ഞരക്കം ഉണ്ടായി അവളിൽ

ഉടനെ അജു പോയി കാർ എടുത്തു,

ഗൗരിയും കേറി, കണ്ണൻ അനുവുമായി പുറകിലെ സീറ്റിലും കണ്ണന്റെ കണ്ണുകൾ അനുവിന്റെ മുഖത്തു തന്നെ ആയിരുന്നു കണ്ണുകൾ ചിമ്മാൻ പോലും മറന്നെന്നു തോന്നി

ഇടതടവില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി അനുവിന്റെ കവിളിൽ പതിച്ചു

അജുവിന്റെ കണ്ണുകളും കലങ്ങിയിരുന്നു

അവന്റെ സ്നേഹം നോക്കി കാണുകയായിരുന്നു ഗൗരി,

ചുറ്റുമുള്ളതിനെ പോലും വിസ്മരിച്ചു അനുവിൽ മാത്രം തങ്ങി നിൽക്കേണ് കണ്ണന്റെ മനസ് അവന്റെ ശ്വാസം പോലും അവൾ ആണെന്ന് തോന്നി

അവനെ ആഗ്രഹിച്ചതിൽ കുറ്റബോധം തോന്നി ഗൗരിക്ക് താൻ ഒരിക്കലും അവന്റെ സ്നേഹത്തിനു അർഹത അല്ല അനു തന്നെ ആണ് അവന്റെ നല്ല പാതി

അവൾ ഇല്ലെങ്കിൽ അവനും ഉണ്ടാവില്ല അവരുടെ പ്രണയം കാണെ ഗൗരിടെ മനസ് നിറഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനുവിനെയുംകൊണ്ട് കണ്ണൻ ഓടുകയായിരുന്നു ഹോസ്പിറ്റലിലുള്ളിലേക്ക്,

അവനും നന്നായി പേടിച്ചിട്ടുണ്ട് എന്നു തോന്നി ഗൗരിക്കും, അജുവിനും

എന്തു പറ്റിയതാ ഈ കുട്ടിക്ക്….. Dr

ചോദിച്ചതൊന്നിനും കണ്ണൻ മറുപടി പറഞ്ഞില്ല,

അവന്റെ കണ്ണുകൾ അനുവിൽ തന്നെ ആയിരുന്നു

ക്ലാസ്സ്‌ റൂമിൽ ഉണ്ടെന്നു അറിയാതെ ആരോ വാതിൽ പൂട്ടി ഇട്ടു,

ഞങ്ങൾ ചെന്നപ്പോൾ ബോധം ഇല്ലായിരുന്നു…. അജു

മ്മ്,

Dr വേഗം അനുവിനെ പരിശോധിച്ചു, ഇൻജക്ഷൻ എടുത്തു, ഡ്രിപ് ഇട്ടു

നന്നായി പേടിച്ചിട്ടുണ്ട് ആള്, ബിപി ഷൂട്ട്‌ ആണ്, nyctophobia ആണ് ………. dr

എന്നു വെച്ചാൽ… അജു

Fear of darness ,(ഇരുട്ടിനെ പേടി)……. dri

അവൾക്കു ചെറുപ്പം മുതൽ ഇരുട്ടിനെ പേടിയാണ്, പക്ഷെ ഇപ്പോഴും ഇങ്ങനെ വരുന്നത് എന്താണെന്നു അറിയില്ല

സുരക്ഷിതത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അഭാവവും ചിലപ്പോ ഇതുമായി ബന്ധപ്പെട്ടേക്കാം, ചെറുപ്പം മുതൽ ഒറ്റയ്ക്ക് കിടന്നു ശീലിച്ചിട്ടുണ്ടാവും ,അന്ന് മുതൽ ഉള്ള പേടി ഉപബോധ മനസ്സിൽ ഉണ്ടായിരിക്കും, അതാണ് ഇപ്പോഴും ഇരുട്ടിനെ ഭയക്കുന്നത്…. dr

അതിനു ട്രീറ്റ്മെന്റ് എന്തെങ്കിലും…… അ ജു

ഈ കുട്ടി കണ്ണു തുറക്കട്ടെ, എന്നിട്ട് ഈ കുട്ടിയോട് സംസാരിച്ചു ട്രീറ്റ്മെന്റ് വേണോ വേണ്ടയോ എന്നു തീരുമാനിക്കാം അതു പോരെ

മ്മ്, മതി, എങ്ങനെ ഉണ്ട് ഇവൾക്കു

She is alright, പേടിക്കാൻ ഒന്നും ഇല്ല ,മരുന്നിന്റെ സെടേഷൻ കഴിയുമ്പോൾ കണ്ണു തുറന്നോളും

താങ്ക്സ് dr…. അജു

അജു ഒരു ദീർഘ നിശ്വാസം എടുത്തു

കണ്ണാ അവൾക്കു കുഴപ്പം ഒന്നും ഇല്ല,

നീ ഇനിയും ടെൻഷൻ ആവല്ലേ

അവൾ കണ്ണു തുറക്കാതെ എന്റെ ടെൻഷൻ ഒഴിയില്ല അജു

ഞാൻ മേഘനെ വിളിച്ചു പറയട്ടെ, അനുവിന്റെ ഫ്രണ്ട്സും പേടിച്ചു ഇരിക്കേണ്, ഇവളെ കാണാൻ ഇല്ലന്ന് പറഞ്ഞു

മ്മ്, അജു

എന്താടാ

വീട്ടിൽ അറിയിക്കണ്ട, പേടിക്കും, അഖിയോടും, വിച്ചൂനോടും മാത്രം പറഞ്ഞാൽ മതി

മ്മ്, അജു പുറത്തേക്കു പോയി, പുറകെ ഗൗരിയും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനു മോളെ കണ്ണു തുറക്കടി….. നിൻ്റെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല എനിക്ക്, കൈവിട്ട് പോകുവാ എൻ്റെ മനസ്

എത്ര കുഴപ്പം ഇല്ല എന്നു പറഞ്ഞാലും, നീ കണ്ണു തുറന്ന് നിൻ്റെ നാവിൽ നിന്ന് കണ്ണേട്ടാ എന്ന വിളി കേട്ടാൽ മാത്രമേ എനിക്ക് സമാധാനം കിട്ടുകയുള്ളു

നിന്നെ കാണാതിരുന്ന ഓരോ നിമിഷവും ഞാൻ ഉരുകി തീരുകയായിരുന്നു, എൻ്റെ ജീവൻ നിലച്ചതു പോൽ തോന്നി പ്പോയി നിന്നെ കണ്ടു കിട്ടുന്നതുവരെ

എന്നും സ്നേഹത്തോടെ ശല്യപ്പെടുത്തുന്ന നിൻ്റെ മൗനം പോലും എന്നെ ഞാനല്ലതാക്കി തീർക്കുന്നു, ഇപ്പോഴാണ് ഞാനെത്രമേൽ നിന്നെ സ്നേഹിക്കുന്നു എന്ന് മനസിലാവുന്നത്

കണ്ണൻ അനുവിൻ്റെ തലയിൽ തലോടി, നെറുകയിൽ ചുംബിച്ചു

കണ്ണുകൾ വീണ്ടും നിറഞ്ഞു, അനുവിൻ്റെ കവിളിൽ പതിഞ്ഞു പ്രിയതമൻ്റെ കണ്ണുനീർ പോലും അവളിൽ ചെറിയ ഞരക്കം ഉണ്ടാക്കി

കാത്തിരിക്കണേ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കമൻ്റ കുറവാണല്ലോ,

നിറയെ ഇഷ്ടം, പാർട്ട് അത്രക്ക് പോരായിരിക്കും…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *