വാക പൂത്ത വഴിയേ, Part -59

Uncategorized

രചന: നക്ഷത്ര തുമ്പി

എന്താ വിവി എന്നോട് ക്യാബിനിലേക്ക് വരാൻ പറഞ്ഞത്…….. ഗൗരി

താനിപ്പോ ഫ്രീ ആണോ…… കണ്ണൻ

മ്മ് അതെ, …..

എന്നാൽ ഇവിടെ ഇരിക്ക്, എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്

ഗൗരി കണ്ണനു ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു

എന്ത്യേ വിവി?…….

ഇന്നലെ എന്നെ കാണാൻ ദീപക്ക് വന്നിരുന്നു

എന്തിന്, എന്നിട്ട് എന്തു പറഞ്ഞു?

നീയെന്തിനാ അതിന് ഇങ്ങനെ റെയ്സ് ആവുന്നേ, ഞാൻ പറയട്ടെ

മ്മ്,

നീയും ,ദീപക്കും തമ്മിലുള്ള പ്രശ്നങ്ങളും നീ ഇങ്ങോട്ട് വന്ന ലക്ഷ്യവും പറഞ്ഞു

സത്യം പറഞ്ഞാൽ ദീപക്കിനോട് സംസാരിച്ചപ്പോൾ പാവം തോന്നി എനിക്ക്

ഉപദേശിക്കാൻ ആണോ എന്നെ വിളിച്ചു വരുത്തിയത്

നിന്നെ ഉപദേശിക്കാൻ ഞാനാര്, എനിക്ക് നിന്നോട് ചിലത് പറയണം എന്നു തോന്നി അത്ര മാത്രം

നിന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ദീപക്ക്, പക്ഷേ നീ ആ സ്നേഹം കാണുന്നില്ല, കണ്ടിട്ടും കാണാത്ത പോലെ നടിക്കുകയാണ്

ദീപക്കിനെ പോലത്തെ ഭർത്താവിനെ കിട്ടാൻ ഏതു പെണ്ണുങ്ങളും കൊതിക്കും, സംസാരിച്ചിടത്തോളം നല്ലൊരു ക്യാരക്ടർ ആണ് അയാളുടെത്, പക്ഷേ നീ അയാളെ മനസിലാക്കിയിട്ടില്ല മനസിലാക്കാൻ ശ്രമിച്ചിട്ടില്ല, എന്നു തന്നെ പറയാം

നീ സ്നേഹിക്കുന്നതു പോലെ അഭിനയിച്ചു, പക്ഷേ ദീപക്ക് ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചു,

ആ സ്നേഹം പോലും വിവാഹത്തിനു ശേഷം നിനക്ക് വീർപ്പുമുട്ടലായി അല്ലേ

എന്ത് കാരണത്തിൻ്റെ പേരിലാണ് നീ ഡിവോഴ്സിന് തയ്യറെടുക്കുന്നത്,

ഞാൻ വിവാഹിതൻ അല്ലെന്നു കരുതി യോ നീ

ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന് കരുതിയോ നീ

ദീപക്കിനെ വെല്ലുവിളിച്ച പോലെ ഡിവോഴ്സ് വാങ്ങി എന്നെ വീണ്ടും കെട്ടാം എന്നു വിചാരിച്ചോ

പറയ് ഗൗരി

കണ്ണൻ അലറി

മറുപടി പറയാൻ ആവാതെ ഗൗരി തല കുനിച്ചു

അപ്പോ ശരിയാണല്ലേ ഞാൻ പറഞ്ഞതൊക്കെ

നീ തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കും എന്നു കരുതിയ നീ ഒരു മണ്ടി അല്ലേ ഗൗരി

നീയെന്നെ സ്നേഹിച്ചിരുന്നില്ലേ, വിവി

മ്മ് എൻ്റെ മനസ്സിൻ്റെ ഏതോ ഒരു കോണിൽ നീയുണ്ടായിരുന്നു, നീ ചതിച്ചിട്ടും ഞാൻ നിന്നെ വെറുത്തിരുന്നില്ല,

എല്ലാ പ്രണയങ്ങളും വിവാഹത്തിൽ കലാശിക്കില്ലല്ലോ എന്നു കരുതി സമാധാനിച്ചു

നീയും ദീപക്കും വിവാഹം കഴിച്ചതൊക്കെ ഞാൻ അറിഞ്ഞിരുന്നു

എന്നിട്ടും ഞാൻ നിന്നെ വെറുത്തില്ല, പക്ഷേ നീയായിട്ട് കല്യാണം മുടക്കാൻ കാണിച്ച കാര്യങ്ങൾ അറിഞ്ഞപ്പോൾ വെറുത്തു പോയി ഞാൻ ,

ഇന്ന് എന്നെ സംബന്ധിച്ച് നീയൊരു അടഞ്ഞ അദ്ധ്യായം ആണ്, ഞാനൊരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത അദ്ധ്യായം

ഇന്നൻ്റെ മനസിൽ അനു മാത്രം ഉള്ളു,

ഞാനൊന്ന് ചോദിക്കട്ടെ, നീയെന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നോ, മനസാക്ഷിക്ക് നിരക്കാത്തത് പറയരുത് ‘

ഗൗരിക്ക് മറുപടി ഉണ്ടായില്ല

നിനക്ക് മറുപടി ഉണ്ടാവില്ല എന്നറിയാം, കാരണം നീ ആരേയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ല, ദീപക്കിനെയും

ആത്മാർത്ഥ സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ പിരിയണ കാര്യം പോയിട്ട് കാണാതെ ഇരിക്കാൻ പോലും സാധിക്കില്ല

പക്ഷേ നിൻ്റെ ഉള്ളിൽ എവിടെയൊക്കെയോ, ദീപക്ക് ഉണ്ട് ഗൗരി, അവനോടുള്ള സ്നേഹവും നീ തിരിച്ചറിയുന്നില്ല അതൊന്നും

അവളുടെ കണ്ണു നിറഞ്ഞു

അതുകൊണ്ടാണല്ലോ, നീ ആ താലി നിധിപോലെ കാത്തുസുക്ഷിക്കുന്നത് ആരും കാണാതെ ഒളിപ്പിച്ചു നടക്കുന്നത്

ഗൗരി ഞെട്ടി കണ്ണനെ നോക്കി

നോക്കണ്ട നീ, എൻ്റെ അനു പറഞ്ഞതാണ് ഈ കാര്യം സത്യമാണോ

മ്മ്

നിൻ്റെ വാശിയാണ് കാരണം തോറ്റു കൊടുക്കാൻ മനസ് അനുവദിക്കണില്ല , അതു കൊണ്ടാണ് നിനക്ക് ദീപക്കിനെ അംഗീകരിക്കാൻ മടി ശരിയല്ലേ

അതെ

പെട്ടെന്നാണ് അനു ക്യാബിൻ തുറന്ന് അകത്തേക്ക് വന്നത്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 കണ്ണനും, ഗൗരിയും അനുനെ നോക്കി

ഓഹ് സോറി,

, വാ നീ ഇങ്ങോട്ട്, ഇവിടെ ഇരിക്ക്……. കണ്ണൻ

നിങ്ങൾ സംസാരിക്ക് ഞാൻ ലൈബ്രറിയിൽ ഉണ്ടാകും, കണ്ണേട്ടാ അങ്ങോട്ട് വന്നാൽ മതി പോകാൻ നേരത്ത്

മ്മ് ശരി

അനു പുറത്തേക്ക് പോയി

നമ്മൾ സംസാരിക്കുന്നത് കണ്ട് ദേഷ്യപ്പെട്ടാണോ അനുപോയത്, എന്നാൽ ഞാൻ പോയേക്കാം

ഏയ്, അവൾ പറഞ്ഞിട്ടാ ഞാൻ നിന്നോട് സംസാരിക്കുന്നത്, ദീപക്ക് പറഞ്ഞ കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു, ഞാൻ അവൾക്ക് എല്ലാം അറിയാം

ദാമ്പത്യ ജീവിതത്തിൽ പരസ്പരം രഹസ്യങ്ങൾ ഉണ്ടാവരുത്, അത് ജീവിതം തന്നെ നശിപ്പിക്കും

മ്മ്

അക്ഷര തെറ്റുള്ള വരികൾ വായിക്കുന്ന പോലെയാവണം ദാമ്പത്യ ജീവിതം തെറ്റുകൾ ശരികളാക്കി വായിക്കണം കുറ്റങ്ങളും കുറവുകളുമുണ്ടാകും അതിനെ നേരെയാക്കി ജീവിക്കണം അവിടെ കാണാം ജീവിതത്തിൻ്റെ ഭംഗി

പരസ്പരം ഉള്ള വാശികൾ മാറ്റി വച്ച്, രണ്ടു പേരും മനസു തുറന്ന് സംസാരിക്ക്, പരസ്പരം ഉള്ള ഇഷ്ടം തുറന്ന് പറയ് മനസിലാക്കി ജീവിക്കാൻ നോക്ക് ദീപക്കിനോളം നിന്നെ സ്നേഹിക്കാൻ ആർക്കും സാധിക്കില്ല ഗൗരി

ജീവിതം ഒന്നേ ഉള്ളു പാഴാക്കി കളയാൻ എളുപ്പമാണ്, തിരിച്ചുപിടിക്കാൻ ആണ് പാട്

എല്ലാം ഒന്നുകൂടി ആലോചിച്ച് ശരിയായ തീരുമാനം എടുക്ക്, തീരുമാനം ഒരിക്കലും തെറ്റാവരുത്

കേട്ടോ

മ്മ്,

എന്നാൽ ശരി

ഗൗരി പോകാൻ ഇറങ്ങി

താങ്ക്സ് വിവി

എന്തിന്

എനിക്ക് ഇങ്ങനെ പറഞ്ഞു തരാൻ ആരും ഉണ്ടായില്ല ഇതുവരെ

ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ തെറ്റുകൾ ആവർത്തിക്കില്ലയിരുന്നു, സ്വാർത്ഥതയും അഹങ്കാരവും മാത്രം ആയിരുന്നു കൂടെ പിറപ്പ് ആരേയും മനസിലാക്കിയിട്ടില്ല ഇതുവരെ, ഒറ്റപ്പെട്ടപ്പോഴാണ് വേദന തിരിച്ചറിഞ്ഞത് താങ്ക്സ്

പഴയതൊക്കെ മറന്ന് മൈൻഡ് റീ ഫ്രഷ് ആക്ക്, പുതിയ തുടക്കം ആണെന്ന് കരുതിയാൽ മതി എല്ലാം നല്ലതിനായിരിക്കും

ഗൗരി പുഞ്ചിരിയോടെ നടന്നു നീങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ലൈബ്രറിയിൽ നിന്നും ഇറങ്ങി ക്ലാസ് റൂമിൽ ബാഗ് വച്ച്, വാഷ് റൂമിലേക്ക് പോയതാണ് അനു

തിരിച്ച് ബാഗെടുക്കാൻ ക്ലാസിലേക്ക് നടക്കുമ്പോൾ അവളറിയാതെ അവളെ മാത്രം പിന്തുടർന്ന് 2 കണ്ണുകൾ ഉണ്ടായിരുന്നു

ആളൊഴിഞ്ഞ ഒരു ക്ലാസ് മുറിയുടെ ഫ്രണ്ടിൽ എത്തിയപ്പോൾ ആരോ ശക്തമായി അവളെ തള്ളി ആ റൂമിലേക്ക് ഇട്ടു

വീഴാൻ തുടങ്ങുന്നതിന് മുൻപായി മേശയിൽ തട്ടി നിന്നു, തിരിച്ച് ക്ലാസ് റൂമിൽ നിന്നും വെളിയിൽ കടക്കാൻ ഒരുങ്ങുമ്പോഴേക്കും തള്ളിയിട്ടവർ വാതിൽ അടച്ചു പൂട്ടിയിരുന്നു

ആരാണ് വാതിൽ അടച്ചത് തുറക്കണേ, പ്ലീസ്

ആരെങ്കിലും പുറത്ത് ഉണ്ടോ, വാതിൽ തുറക്കണേ, അവളുടെ ശബ്ദം ആ നാലു ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു

തന്നെ ആരോ മനപൂർവ്വം അപായപ്പെടുത്തിയതാണെന്ന് അനുവിൻ്റെ മനസ് മന്ത്രിച്ചു പക്ഷേ ആര്, പല മുഖങ്ങളും മനസിൽ മിന്നി മാഞ്ഞു

ഫോണും ബാഗും ക്ലാസിലാണ് കണ്ണനെ വിളിക്കാൻ നിർവ്വാഹമില്ല

തുടരെ തുടരെ വാതിലിൽ മുട്ടിയിട്ടും ആരും തുറന്നില്ല,

ക്ലാസ് കഴിഞ്ഞ് കുറച്ചു സമയം ആയി എല്ലാവരും വീട്ടിൽ പോയിട്ടുണ്ടാവും

ദൈവമേ കണ്ണേട്ടൻ അന്വേഷിച്ചു വന്നാൽ മതി, പ്രാർത്ഥനയിൽ അഭയം കണ്ടെത്തി

ഇരുട്ടു നിറഞ്ഞ റൂമിൽ നിൽക്കുന്തോറും ഉളളിൽ പേടി തോന്നി തുടങ്ങി അവൾക്ക്

ചെറുപ്പം മുതലെ ഇരുട്ടിനെ ഭയമാണ്, ടെൻഷൻ കൂടി ബീപ്പി ഷൂട്ട് ചെയ്യും, എന്നവൾക്ക് അറിയാം

മനസിനെ ശാന്തമാക്കാൻ ശ്രമിച്ചു

സമയം പോകുന്തോറും പേടി അധികരിച്ചു

പതുക്കെ ബോധം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു

ഉള്ളിൽ കണ്ണേട്ടൻ വരണേ എന്നു മന്ത്രിച്ചു കൊണ്ട്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഈ പെണ്ണ് ഇതെവിടെപ്പോയി കാണുന്നില്ലല്ലോ

വിളിച്ചിട്ട് ആണെങ്കിൽ ഫോണും എടുക്കുന്നില്ല

ഇപ്പോ വരാം എന്നു പറഞ്ഞ് പോയവളാണ്

പോയി നോക്കട്ടെ ഇനി ലൈബ്രറിയിൽ ഇരുന്ന് സമയം പോയതറിഞ്ഞില്ലേ,

കണ്ണൻ പിറുപിറുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി

ലൈബ്രറിയിലേക്ക് ചുവടുകൾ വച്ചു,

ലൈബ്രറിയിൽ എങ്ങും അവളുടെ പൊടിപോലും കണ്ടില്ല,

ഇവളിതെവിടെപ്പോയി,

ലൈബ്രറിയിൽ ഇരുന്ന കുട്ടിയോട് ചോദിച്ചു,

അനു ക്ലാസിലേക്ക് പോയി എന്ന മറുപടി കിട്ടി

അവൻ ക്ലാസ് റൂമിലേക്ക് ചെന്നു

അവിടെ ബാഗും ഫോണും ഇരിക്കുന്നതു കണ്ടു പക്ഷേ അവൾ മാത്രം അവിടെ ഉണ്ടായില്ല

അടുത്തുള്ള ക്ലാസ് റൂമിലും, ഗ്രൗണ്ടിലും, അവൾ പോയി ഇരിക്കാറുള്ള വാകമരചുവട്ടിലും അവൻ അനുവിനെ അന്വേഷിച്ചു പക്ഷേ അവിടെ എങ്ങും അവളെ കണ്ടില്ല

അവൻ്റെ ഉള്ളിൽ പേടി നിറഞ്ഞു ,എന്തോ ഒരാപത്തു വരുന്ന പോലൊരു തോന്നൽ

കണ്ണുകൾ കലങ്ങി, എൻ്റെ അനുവിന് ഒരു ആപത്തും ഉണ്ടാവരുതേ

അറിയാതെ നാവിൽ നിന്നും വാക്കുകൾ ഉതിർന്നുവീണു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഡാ പോയില്ലേ ഇതുവരെ ,എന്താടാ നീ വിഷമിച്ചിരിക്കുന്നേ എന്തു പറ്റി, അനു എന്തേ………. അ ജു

ഡാ അത് അനുവിനെ കാണാൻ ഇല്ല… കണ്ണുകളിൽ നനവ് പടർന്നു..

കാണാൻ ഇല്ലന്നോ,അവളെവിടെപ്പോയി

കണ്ണൻ കാര്യങ്ങൾ പറഞ്ഞു

ഡാ അവളിവിടെ എവിടെയെങ്കിലും ഉണ്ടാവും നമുക്ക് നോക്കാം നീ ഇങ്ങനെ ടെൻഷൻ ആവല്ലേ

ഞാൻ നോക്കിയടാ, പക്ഷേ….. എനിക്ക് പേടിയാവുന്നെടാ, ചുറ്റും ശത്രുക്കൾ ആണ് അവൾക്ക് എന്തെങ്കിലും പറ്റിയാൽ

നീ അങ്ങനെ ഒന്നും ചിന്തിക്കല്ലേടാ, ഒന്നും ഉണ്ടാവില്ല

വാ നമുക്ക് എല്ലായിടത്തും ഒന്നും കൂടി നോക്കാം

പെട്ടെന്നാണ് അവരുടെ മുൻപിലേക്ക് ഒരാൾ ഓടി വന്നത്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ക്ലാസ് കഴിഞ്ഞ് മീനുനെ വീട്ടിൽ ആക്കി തിരിച്ച് ടൗണിലേക്ക് പോകുമ്പോൾ ആണ് വിച്ചു വിൻ്റെ ബൈക്കിനെ ഫോളോ ചെയ്ത് ഒരു കാർ പിന്നിലൂടെ വന്നത്

അവൻ വണ്ടി സ്പീഡ് കൂട്ടുമ്പോൾ കാറും സ്പീഡു കൂട്ടും അവൻ വണ്ടി നിർത്തിയപ്പോൾ കാറുകാരനും നിർത്തി

തനിക്കിട്ട് എന്തോ പണിയാണെന്ന് വിച്ചുവിന് മനസിലായി

അവൻ അഖിനെ ഫോൺ ചെയ്തു കാര്യം പറഞ്ഞു,

അഖി വിച്ചു നിൽക്കുന്നിടത്തേക്ക് വരാം എന്നു മറുപടി നൽകി

അവൻ വണ്ടി നിർത്തി ഇട്ടു, കാറുകാരൻ അവനെയും വണ്ടിയെയും ഇടിച്ചു തെറുപ്പിക്കാൻ ശ്രമിക്കുന്നതു മനസിലാക്കി വിച്ചു വണ്ടിയിൽ നിന്നും റോഡിലേക്ക് ചാടി ,, കൈ ഇടിച്ചു വീണു,

കാറുകാരൻ വിച്ചുവിൻ്റെ ബൈക്കിൽ വണ്ടി ഇടിപ്പിച്ചു വിച്ചുവിനെ നോക്കി പുച്ഛിച്ചു

സന്ദീപ് , വിച്ചുവിൻ്റെ ചുണ്ടുകൾ മൊഴിഞ്ഞു

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പൊങ്കാല കലങ്ങൾ റെഡി ആക്കി വെച്ചോളൂ

കൊല്ലരുത് പ്ലീസ്🙏

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *