വേഴാമ്പൽ 6

Uncategorized

രചന: നക്ഷത്ര തുമ്പി

കേട്ടതൊന്നും വിശ്വാസിക്കാനാകാതെ അവന്തു തളർന്നിരുന്നു എൻ്റ അവസ്ഥയും അത് തന്നെ ആയിരുന്നു

എന്തിനായിരുന്നു അരുൺ ചേട്ടനെ കൊന്നതെന്ന് അവന്തുനു അറിയില്ലായിരുന്നു

അത് കണ്ടുപിടിക്കാൻ മുന്നിട്ടു ഇറങ്ങാൻ അവൾ തീരുമാനിച്ചു ,

ശേഖരനേ യും മക്കളേയും അവര് പോലും അറിയാതെ അവന്തിക ശ്രദ്ധിക്കാൻ ചെയ്യാൻ തുടങ്ങി,

വെറുതെ പറഞ്ഞാൽ അവളുടെ വീട്ടുകാർ വിശ്വസിക്കില്ല എന്ന് അവൾക്കു അറിയാം ,

കാരണം അത്രയ്ക്ക് നവനീതിനേയും കുടുംബത്തെയും വീട്ടുകാർക്ക് കാര്യം ആയിരുന്നു ,

ഗൗരി ചേച്ചിക്ക് മരുന്നും ഫുഡും കൊടുത്തിരുന്നതും ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നതും നവനീത് ആയിരുന്നു

ഏതു ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത് എന്ന് പോലും ആരോടും അയാൾ പറഞ്ഞില്ല

ദിവസങ്ങൾ കഴിയുന്തോറും ചേച്ചിടെ അവസ്ഥക്ക് മാറ്റം ഒന്നും ഇല്ലാതെ തുടർന്നുകൊണ്ടിരുന്നു

അത് അവന്തികക്ക് സംശയത്തിന് ഇടയാക്കി

അത് കൊണ്ട് തന്നെ അവൾ ചേച്ചിക്ക് കൊടുത്തിരുന്ന മരുന്നുകളുടെ പേര് ഒക്കെ എടുത്തു ദിയയെ കൊണ്ട് ടൗണിലെ മെഡിക്കൽ ഷോപ്പിൽ അന്വേഷിപ്പിച്ചു ,

അപ്പോഴാണ് നടുക്കുന്ന ആ സത്യം മനസിലാക്കിയതു

ആ മെഡിസിൻ എല്ലാം ഡ്രഗ് കണ്ടൻ്റ അടങ്ങിയതായിരുന്നു, ഡോസ് കൂടിയവ, അത് കഴിപ്പിക്കുന്നതുമൂലം, മെൻ്റലി ചേച്ചി ഓരോ ദിവസവും വീക്ക് ആയി മാറി, പതിയെ പതിയെ മരണത്തിനു പോലും കീഴടങ്ങും,

പക്ഷെ എന്തിനായിരുന്നു ഈ ചതി ചേച്ചിയോട് ചെയ്യുന്നത് എന്ന് ആർക്കും അറിയില്ലാരുന്നു

അതൊക്ക മനസിലാക്കി അവന്തു അതിനെ പ്രതിരോധിക്കാൻ ഉള്ള വഴി ആലോചിച്ചു

അങ്ങനെ അന്ന് മുതൽ അവൾ ചേച്ചിടെ കാര്യങ്ങൾ ഒക്കെ നോക്കി തുടങ്ങി ,

ദിയടെ അച്ഛന്റെ ഫ്രണ്ട് വഴി അദ്ദേഹത്തിൻ്റെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഗൗരി ചേച്ചിയെകാണിച്ചു പുതിയ മരുന്നുകൾ ഒക്കെ കൊടുത്തു തുടങ്ങി

ആദ്യം കുറെ ബുദ്ദിമുട്ടു ഉണ്ടായിരുന്നു

ഡ്രഗ് അടങ്ങിയ മരുന്ന് കൊടുത്തിരുന്നത് പിന്നെ അത് കിട്ടാണ്ട് വന്നപ്പോൾ ചേച്ചി വയലന്റ ആയി മാറി അടുത്ത് ചെല്ലുന്നവരെയൊക്കെ ഒരു പാട് ഉപദ്രവിക്കാൻ തുടങ്ങി

പിന്നെ പതുക്കെ പതുക്കെ ചേച്ചിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി

അവന്തിക ഇങ്ങനെയൊക്കെ ചെയ്തത് നവനീതിന്‍റെ ദേഷ്യം കൂട്ടി യൊള്ളു ,

ചേച്ചിനേ നോക്കി ചേട്ടൻന്‍റെ ജീവിതം കളയണ്ട ഞാൻ അനിയത്തി അല്ലേ ഇതൊക്കെ എൻ്റെ കടമ അല്ലേ ഞാൻ നോക്കിക്കോളാം എന്ന് അവൾ അച്ഛനെ കൊണ്ട് നവനീതിനോട് പറയിപ്പിച്ചു

ആ പ്രോബ്ലം സോൾവ് ആക്കി പക്ഷെ

അന്ന് മുതൽ അവന്തിക നോടും അവനു ദേഷ്യം ആയി അവന്റെ പദ്ധതികൾ തകർത്തതിന്

അവന്തികക്ക് എന്തക്കെയോ അറിയാം എന്ന് മനസിലാക്കിയ ശേഖരന്റെ ഭാര്യ അവന്തിക നോട് അവർക്കു അറിയുന്ന എല്ലാ സത്യങ്ങളും പറഞ്ഞു ,

സ്വത്തുനു വേണ്ടി ആണ് ശേഖരൻ അവരെ കല്യാണം കഴിച്ചതെന്നും

അതൊന്നും കിട്ടാതെ വന്നപ്പോൾ ഗൗരിയെ നവനീതിനെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ ആ സ്വത്തു ക്കൾ സ്വന്തം ആക്കാം എന്ന് കണക്കു കൂട്ടി

പക്ഷെ ഗൗരിക്ക് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ വീട്ടുകാർ അത് സമ്മതിച്ചത് സഹിക്കാൻ വയ്യാതെ ആ ചെക്കനെ കൊന്നു

ഇപ്പോൾ ഗൗരിയെ ഇല്ലാതാക്കാൻ ശ്രമിക്കേണെന്നും

അതിനാണ് ഈ മരുന്ന് ഒക്കെ മാറ്റി കൊടുത്തിരുന്നത്

ഗൗരിക്കു ശേഷം ഈ വീട്ടിലെ ഓരോരുത്തരെ ആയി അവർ കൊല്ലും അവരുടെ വാക്ക് കേട്ടില്ലെങ്കിൽ ,

ഇത്രെയോക്കെ അറിഞ്ഞിട്ടും എനിക്ക് ഒന്നും ആരോടും പറയാൻ പറ്റുന്നില്ല മോളെ

വീട്ടിൽ എല്ലാവർക്കും അവരെ വല്യ കാര്യം ആയതു കൊണ്ട് ആരെ എന്ത് പറഞ്ഞാലും അവർ വിശ്വസിക്കില്ല

മോളെ എന്തക്കെയോ അറിഞ്ഞെന്നു എനിക്ക് അറിയാം അതാ ഞാൻ മോളോട് എല്ലാം പറയുന്നത് മോൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും എൻ്റെ സഹായം മോൾക്ക് ഉണ്ടാവും

പക്ഷെ മോളും സൂക്ഷിക്കണം എന്തും ചെയ്യാൻ മടിയില്ലാത്തവരാ

അവരുടെ അടുത്ത ലക്ഷ്യം ഗൗരിയെ നവനീതിനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ ആണ് ,

അത് സ്നേഹം കൊണ്ടൊന്നും അല്ല, മോൾ എങ്ങനെ എങ്കിലും അത് തടയണം

അവര് പറഞ്ഞ പോലെ തന്നെ സംഭവിച്ചു

നവനീത് ചേച്ചിയെ കല്യാണം കഴിക്കാൻ ആലോചിച്ചു

പക്ഷെ വീട്ടിൽ ആർക്കും താല്പര്യം ഇല്ലെന്ന് പറഞ്ഞു ഒഴിവായി

അവൾ ഒരു അസുഖ കാരി ആണ്

മോന് ഒരു നല്ല ജീവിതം ഉണ്ട്

അത് നശിപ്പിക്കണ്ട

മോൻ വേറെ കല്യണം കഴിക്കണം എന്ന് മാധവൻ സർ പറഞ്ഞു ,

വീട്ടുകാരും അതിനോട് യോജിച്ചു

ശേഖരനും മക്കൾക്കും അത് വലിയൊരു തിരിച്ചടി ആയി മാറി

ഗൗരി ചേച്ചീനെ കെട്ടാൻ പല വഴികളും ആലോചിച്ചു അതെല്ലാം അവന്തിക തടയുകയുംചെയ്തു ,ചേച്ചിടെ നിലയിൽ നല്ല മാറ്റങ്ങൾ വന്നു തുടങ്ങി

അവന്തികക്കു എന്തക്കെയോ സംശയം ഉണ്ടെന്നു മനസിലാക്കിയ നവനീത് അവൾ എവിടെ പോയാലും ശ്രദ്ധിക്കാൻ ആളെ വിട്ടു ,

അവൾ ആരോട് സംസാരിച്ചാലും അവൻ അതൊക്കെയും വാച്ച് ചെയ്യാൻ തുടങ്ങി

അവളെ സ്കൂളിൽ കൊണ്ട് വന്നു ആക്കാനും തിരിച്ചു കൊണ്ട് പോകാനും ഡ്രൈവറെ ഏർപ്പാടാക്കി ,

പക്ഷെ പ്രതിക്ഷിക്കാതെ അവളുടെ വീട്ടിൽ ഒരു മരണം കൂടി ഉണ്ടായി

അവളുടെ അമ്മ തൂങ്ങി മരിച്ച നിലയിൽ കണ്ടു

മകളുടെ അവസ്ഥയിൽ മനംനൊന്ത് ആത്മഹത്യാ ചെയ്തതാണെന്ന് എല്ലാവരും കരുതി ,അവന്തു പോലും , വനജ ആന്റി പറയുന്നവരെ

കൊന്നു കെട്ടി തൂക്കിയതാണെന്നു വനജ ആന്റി സംശയംപറഞ്ഞു അവന്തുനോട് ,

അവളുടെ അമ്മ എല്ലാ സത്യങ്ങളും വനജ ആന്റി യിൽ നിന്നും അറിഞ്ഞു

അത് നവനീതിനോട് ചോദിക്കുകയും ചെയ്തു

അത് അവന്തുനു ഒരു ഷോക്ക് ആയിരുന്നു ,പക്ഷേ തെളിവുകൾ ഒന്നും ഇല്ലായിരുന്നു

അതിനു ശേഷം അവന്തു ക്ലാസ്സിൽ വന്നിരുന്നില്ല

ഞങ്ങൾ ഇടയ്ക്കു അവളെ കാണാൻ പോകും ആയിരുന്നു നവനീത് ഇല്ലാത്തപ്പോൾ

പിന്നെ അവന്തു ക്ലാസ്സിൽ വന്നത് പ്ലസ്ടു എക്സാം ന് ആണ് ,

എക്സാം കഴിഞ്ഞു ഞങ്ങൾ ഇങ്ങോട്ട് പോന്നു അച്ഛന് ഇവിടേക്കു സ്ഥലം മാറ്റം കിട്ടി

അതിനു ശേഷം ഞാൻ

അവന്തുനെയും, ദിയയെയും കണ്ടിട്ടില്ല

ഞാൻ ഇവിടെ ഡിഗ്രിക്ക് ജോയിൻ ചെയ്തു ,

അവന്തു നെ ഫോൺ വിളിച്ചാൽ കിട്ടില്ലായിരുന്നു

ദിയയെ വിളിക്കും ആയിരുന്നു ഞാൻ അവൾ ആണ് വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നത്

6 മാസങ്ങൾക്കു ശേഷം ഒരു ദിവസം ദിയ എന്നെ കാണാൻ വന്നിരുന്നു അവൾ നഴ്സിംഗ് പഠിക്കാൻ ചേർന്നു എന്നും അവന്തു ഡിഗ്രി ചെയ്യുന്നുണ്ടെന്നും ഹോസ്റ്റലിൽ ആണെന്നും പറഞ്ഞു

പക്ഷേ ഏതു കോളേജ് ആണെന്നോ ഒന്നും അവൾക്കു അറിയില്ല

അവന്തു ൻ്റ ഫോൺ നവനീത് പൊട്ടിച്ചു കളഞ്ഞു

ദിയ പോലും ചെന്നാൽ അവന്തുനെ കുറിച്ച് ,ഒരു വിവരംപോലും പറഞ്ഞു കൊടുത്തില്ല

ദിയപോലും പ്ലസ് ടു എക്സാമിൻ്റെ അന്ന് ആണ് അവന്തു നെ അവസാനമായി കണ്ടത്

ഗൗരി ചേച്ചിയെ നവനീത് വിവാഹം കഴിച്ചു എന്നും അവൾ പറഞ്ഞു

അന്ന് അതൊക്ക എനിക്ക് വലിയ ഷോക്ക് ആയിരുന്നു

അന്ന് എന്നെ കണ്ടു പോയതിനു ശേഷം ദിയ പിന്നെ എന്നെ കാണാൻ വന്നിട്ടില്ല അന്ന് മുതൽ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് ,

ഇപ്പൊ 5 വർഷം കഴിഞ്ഞു

ഞാൻ ഒരു ദിവസം ഇവരുടെ നാട്ടിൽ പോയിരുന്നു ദിയടെ വീട് പൂട്ടി ഇരിക്കേരുന്നു ,അവൾ എവിടെ ആണെന്നോ, ഒന്നും അറിയില്ല

അവന്തുനെ കാണാൻ ചെന്നപ്പോൾ അവൾ എവിടെ ഇല്ലെന്ന് ശേഖരൻ പറഞ്ഞു

പിന്നെ അവളുടെ ജീവിതത്തിൽ സംഭവിച്ചതെന്നും എനിക്ക് അറിയില്ല

അഞ്ച് വർഷത്തിനു ശേഷം ആണ് ഞാൻ അവന്തുനെ ഇന്നു കണ്ടത്

പെട്ടന്ന് ആണ് ഡോർ ബെൽ കേട്ടത്

(തുടരും)

💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *