ഇത്രയും പറഞ്ഞു അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു…

Uncategorized

രചന: Anuja Thomas

ടവൽ അഴയിൽ ഇട്ടിട്ടു അവൾ ബെഡിൽ വന്നു കിടന്നു. ജെറിന്റെ മുഖം അവളുടെ മനസ്സിലേക്ക് ഓടിയെത്തി… അപ്പോൾ അത് നാണം കൊണ്ട് ചുവന്നു. ആ ദിവസം അവൾ ഓർത്തു. ലുലു മാളിലെ അവളുടെ ബര്ത്ഡേ സെലിബ്രേഷൻ.അവൻ തന്ന സമ്മാനങ്ങൾ. അതുകഴിഞ്ഞു മറൈൻ ഡ്രൈവിലെ ആ സായാഹ്നം. അവന്റെ ചുംബനങ്ങൾ.

അവളുടെ ശരീരം ആകെ കോരിതരിച്ചു. നാണം കൊണ്ട് ആ മുഖം പൂത്തുലഞ്ഞു. ആദ്യമായിട്ടാണ് ജെറിൻ അവളെ സ്പർശിക്കുന്നത്. അവന്റെ അധരങ്ങൾ കൊണ്ട് അവളുടെ ചുണ്ടിൽ അവൻ ഒരു കാവ്യം എഴുതി. അത് ഓർക്കുമ്പോൾ അവൾക്കു ഒരു പ്രത്യേക സുഖം തോന്നി. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവൾക്കു ഉറക്കം വരുന്നേയില്ല. അവൾ ഫോൺ എടുത്ത് ജെറിനെ വിളിച്ചു… ” ഹലോ, ജ്വാല, പറയു…. കിടന്നോ ??” “ഇല്ല ജെറി, നീ കിടന്നോ ??”

” ഇല്ലെടി, എനിക്കെന്തോ ഉറക്കം വരുന്നില്ല ” “എനിക്കും ” “അതെന്താടി…. പറ ”

“അറിയില്ല… എന്തൊക്കെയോ ഓർത്ത് ”

അവൾക്കു നാണം വന്നു… അവനോടു എന്തു പറയണം എന്ന് അറിയാതെ ആയി… “എന്ത് ഓർത്ത് ???പറ പെണ്ണെ… ഞാൻ കേൾക്കട്ടെ ” “അല്ല… ഇന്നത്തെ ദിവസം ഓർത്തിട്ട്…. ”

“ഡി, നിനക്ക് ഇഷ്ടായോ ??” “എന്ത് ?” “ഞാൻ തന്ന ഉമ്മ ” “മ്മ്മ് ” “എന്ത് മ്മ്… വാ തുറന്നു പറ…. ഇഷ്ടായോ എന്ന് ?” “ഇഷ്ടായി… ഒരുപാട്….. ”

“അപ്പോൾ നിനക്ക് എന്താ തോന്നിയത് ?” “ഭൂമിയുടെ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് നമ്മുടെ അടുത്താണ് എന്ന് തോന്നി” അവൾ നാണത്തോടെ പറഞ്ഞു….

“അത് കൊള്ളാലോഡി…. ” “ജെറി, നമുക്ക് എത്ര കുട്ടികൾ വേണം ??” “അതൊക്കെ പിന്നെ തീരുമാനിക്കാം, സമയം ഉണ്ടല്ലോ ” “ഇല്ല, ഇപ്പൊ പറ ” “അതൊക്കെ പിന്നെ പറയാം, നീ ഇത്‌ പറ… ഇനി കാണുമ്പോ നിനക്ക് എവിടെയാ ഉമ്മ വേണ്ടത്… ചുണ്ടിലോ… അതോ…. ” “അതല്ല… ഞാൻ ചോദിച്ചതിന് മറുപടി താ… നമ്മുടെ ഭാവി അല്ലേ… അത് പറഞ്ഞാലേ ഇനി ഞാൻ മിണ്ടു.. ” “എടി, അതൊന്നും നമുക്ക്

പറയാൻ പറ്റില്ലല്ലോ… നമ്മുടെ കല്യാണം കഴിഞ്ഞാൽ അല്ലേ കുട്ടികളെപ്പറ്റി ചിന്തിക്കാൻ കഴിയു… നമ്മൾ ഒന്നിക്കുമോ എന്ന് പോലും ഉറപ്പില്ല… നമ്മൾ രണ്ടു മതം ആയതുകൊണ്ട് അതിനുള്ള ചാൻസ് തീരെ കുറവാണ്… അല്ലെങ്കിലും പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ ഇതൊന്നും ശെരിയാവില്ല.. അതുകൊണ്ട് പ്രേമിക്കുന്ന സമയത്തു മാക്സിമം എൻജോയ് ചെയ്യണം… ആ എന്ജോയ്മെന്റ് ഞാൻ നിനക്ക് എന്തായാലും തരും… നീ ഒന്ന് കൂടെ നിന്നാൽ മതി… ”

“ജെറി, നീ ഇത്‌ എന്തൊക്കെയാ പറയുന്നത്… ഇത്ര നാൾ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ… ?” “ഹോ, അതൊക്കെ ഞാൻ നിനക്ക് പറഞ്ഞു മനസ്സിലാക്കിത്തരാം…. നാളെ വൈകിട്ട് മറൈൻ ഡ്രൈവിൽ വാ… പിന്നെ വരുമ്പോൾ ബട്ടൻസ് വെച്ച ഏതേലും ടോപ് ഇട്ടാൽ മതി കേട്ടോ ” “അതൊക്കെ എന്തിനാ… നീ എന്തൊക്കെയാ പറയുന്നത് ?” “എല്ലാം നാളെ പറഞ്ഞുതരാം… ഇപ്പോൾ കിടന്നുറങ്ങു.. ഗുഡ് നൈറ്റ്… ഉമ്മ… നിന്റെ ചുണ്ടിലും… നെറ്റിയിലും… കവിളിലും ”

അവൾ ഒന്നും മിണ്ടാതെ ഫോൺ കട്ട്‌ ചെയ്തു…. അവൾക്കു പെട്ടെന്ന് സങ്കടം തോന്നി… കണ്ണാടിയിൽ അവൾ സ്വന്തം മുഖം നോക്കി. അവൻ ചുംബിച്ചു അധരങ്ങളോട് അവൾക്കു വെറുപ്പ്‌ തോന്നി. മുഖം കഴുകി അവൾ കിടന്നു. അടുത്ത ദിവസം വൈകിട്ട് അവൾ മറൈൻ ഡ്രൈവിൽ എത്തി. അവൻ അവിടെ അവൾക്കു വേണ്ടി വെയിറ്റ്ചെയുന്നുണ്ടായിരുന്നു. അവൾ പതിയെ അവന്റെ അടുത്തേക്ക് നടന്നു ചെന്നു. അവൻ ഇരിക്കുന്ന ബെഞ്ചിന്റെ അരികിൽ ഇരുന്നു. “ഇന്ന് നിന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട് ജ്വാല, ഞാൻ പറഞ്ഞപോലെ ബട്ടൻസ് ഉള്ള ടോപ് ആണല്ലേ ഇട്ടിരിക്കുന്നത്….. മിടുക്കി ” “മ്മ് “അവൾ മൂളി

“എന്താ ഒരു മൂഡ് ഓഫ്‌ പോലെ, ഒക്കെ ഞാൻ ശെരിയാക്കിതരാം” അവൻ അവളുടെ അരക്കെട്ടിൽ കൈ വെച്ചു. അവളുടെ മുഖം പതിയെ അവനിലേക്ക് അടുപ്പിച്ചു. പെട്ടെന്ന് അവൾ ആ കൈ തട്ടിമാറ്റി. “എന്ത് പറ്റി ജ്വാല ??” “ബീയിങ് പ്രാക്ടിക്കൽ ”

“എന്ത് ???” “നിനക്ക് പ്രാക്ടിക്കൽ ആയി ചിന്തിക്കാം എങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ… എന്തായാലും നീ എന്നെ കെട്ടാൻ ചാൻസ് കുറവാ… അപ്പൊപിന്നെ ഇതിന്റെ മാത്രം ആവശ്യം ഇല്ല… അല്ലെങ്കിൽ തന്നെ നീ ഇന്നലെ തന്ന ഉമ്മ ഒരു രസവും ഉണ്ടായില്ല…. നല്ലപോലെ ഒരു ഉമ്മ തരാൻ പോലും അറിയാത്ത നിന്നെ ഒക്കെ പ്രേമിച്ചിട്ടു എന്ത് കിട്ടാനാ… പിന്നെ നീ പറഞ്ഞ എന്ജോയ്മെന്റ്…. അത് ഞാൻ നല്ല ആൺകുട്ടികളുടെ കൈയിൽ നിന്നും അനുഭവിച്ചോളാം…. അതുകൊണ്ട് ചുരുക്കിപറഞ്ഞാൽ നിന്നെ എനിക്ക് വേണ്ട…. ഗുഡ് ബൈ… ”

ഇത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു… ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഉണ്ടായിരുന്നു. പക്ഷേ, അതിനേക്കാൾ ഏറെ ആയിരുന്നു അവളുടെ സന്തോഷം…. “അങ്ങനെ കണ്ടവർക്ക് അടിയറവു വെക്കാൻ ഉള്ളതല്ല എന്റെ ശരീരം… അത് എന്റെ ഭർത്താവിന് ഉള്ളതാ ” അവൻ ഞെട്ടിതരിച്ചു അവൾ പോകുന്നത് നോക്കി നിൽപ്പുണ്ടായിരുന്നു…….

“ജോ, ഇത്‌ എന്ത് ആലോചിച്ചു നിൽകുവാ… വീണ്ടും അവനെയാണോ “? വിഷ്ണുവിന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഓർമ്മകളിൽ നിന്നും ഉണർന്നു. “ഒന്നുല്ല വിച്ചു… ഞാൻ വെറുതെ ഓരോന്ന് ഇങ്ങനെ…. ” ” എന്റെ പെണ്ണേ… അവനെ നീ മറന്നു കള… നമ്മുടെ ലോകത്ത് നമ്മൾ മാത്രം മതി… എനിക്ക് നീയും… നിനക്ക് ഞാനും… എല്ലാം എന്നോട് തുറന്നുപറഞ്ഞിട്ടും ഞാൻ നിന്നെ കെട്ടിയത്… നീ അവനോടു പറഞ്ഞ ആ ആൺകുട്ടി ആവാനാ… ” “മ്മ് ”

“എന്ത് മ്മ്… ശെരി… നിന്നെ മര്യാദ പഠിപ്പിക്കാൻ ഉള്ള വിദ്യ ഒക്കെ എന്റെ കൈയിൽ ഉണ്ട്… ” ഇത്രയും പറഞ്ഞു അവൻ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു… ആ മിഴികളിൽ ഒരായിരം പൂനിലാവ് കണ്ട സന്തോഷം ആയിരുന്നു. അവൾ പതിയെ അവളുടെ അധരം നുകർന്നു. അവളുടെ നെഞ്ചിടിപ്പിന്റെ താളം ഏറി. ആ മിഴികൾ കൂമ്പിയടഞ്ഞു. അപ്പോൾ അവൾ മനസ്സിലാക്കി…. ഇതാണ് യഥാർത്ഥ പ്രണയം…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Anuja Thomas

Leave a Reply

Your email address will not be published. Required fields are marked *