വാക പൂത്ത വഴിയേ 11

Uncategorized

രചന: നക്ഷത്ര തുമ്പി

പേടിച്ച് നിൽക്കുന്ന മീനു

മീനു നെ കട്ട കലിപ്പിൽ നോക്കി അപ്പുറത്ത് ഒരാളും

വേറേ ആരാ നമ്മുടെ വിച്ചു തന്നെ

ഇവൻ എന്താ ഇത്ര ദേഷ്യം 🤔🤔

അവൻ പാഞ്ഞു വന്നു, മീനുൻ്റ കൈയ്യിൽ പിടിച്ചു

അവൻ്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി

അവനെ ഇങ്ങനെ കാണുന്നത് ഞാൻ ആദ്യമായിട്ടാണ്

അവനെ കണ്ടിട്ട് എനിക്ക് തന്നെ പേടിയായി

അപ്പൊ മീനു ൻ്റ അവസ്ഥ പറയണ്ടല്ലോ

പേടിച്ച് കണ്ണു നിറച്ച് നിക്കേണ് പാവം

വിച്ചു ൻ്റ ശബ്ദം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടു വന്നേ

വിച്ചു:നിന്നോട് ആരാണ് ഗൗരി നെ കുറിച്ച് അനുനോട് പറയാൻ പറഞ്ഞത്

അതൊരു അടഞ്ഞ അധ്യായം അല്ലേ

പിന്നെ നീ എന്തിനാഅതൊക്കെ കുത്തി പുറത്തെടുക്കുന്നേ

നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേ അവരുടെ കാര്യം പറയരുതെന്ന്

പ്രേത്യേകിച്ച് അ നു നോട് എന്നിട്ട് ഞാൻ പറഞ്ഞത് നീ കേട്ടോ

മീനു: അത്: …വിച്ചു…. ഏട്ടാ…’. ഞാൻ ……. അറിയാതെ .പറഞ്ഞു പോയതാ ……..

എന്നു പറഞ്ഞ് മീനു കണ്ണു നിറച്ച്

അതുകണ്ടപ്പോൾ എനിക്കും സങ്കടം ആയി

ഞാൻ അവരുടെ അടുത്തേക്ക് ചെന്നു

ഞാൻ: വിച്ചു എന്താ നിൻ്റെ പ്രശ്നം, എന്തിനാ നീ ഇവളോട് ഇത്ര ദേഷ്യപ്പെടുന്നെ പാവം കണ്ടില്ലേ കിടന്നു കരയുന്നേ

മീനു ഗൗരി ടെ പേര് പറഞ്ഞതിനാണോ നിനക്ക് ഇത്ര ദേഷ്യം, അതോ വേറേ എന്തെങ്കിലും കാരണം ഉണ്ടോ ?

പറയ് വിച്ചു

വിച്ചു : അതൊന്നും ഇല്ല അനു

അനു : ഉണ്ട് എനിക്ക് അറിഞ്ഞേ പറ്റു ,നി പറഞ്ഞിട്ട് പോയാൽ മതി

നിൻ്റെ ദേഷ്യത്തിന് കാരണം

വിച്ചു: എൻ്റെ ജീവിതത്തിൽ എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരാൾ ആണ് ഗൗരി

അത്രക്കുവെറുപ്പാണ് എനിക്ക് ,ആ വ്യക്തിയോട്,

ആ ആളെക്കുറിച്ച് ഇവൾ ഇത്ര സന്തോഷത്തോടെ നിന്നോട് പറയുന്ന കണ്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല

അനു: മ്മ്, നിനക്ക് എന്താ ഗൗരിയോട് ഇത്രക്കു ദേഷ്യം, നിന്നോട് അവൾ എന്താ ചെയ്തേക്കുന്നേ

വിച്ചു:അത് അനു ഞാൻ എല്ലാം പറയാം പിന്നിട് ഒരിക്കൽ, എൻ്റെ വെറുപ്പിൻ്റെയും, ദേഷ്യത്തിൻ്റെയും കാരണങ്ങൾ

അനു : ശരി, വേറെ ഒരു കാര്യം ചോദിക്കട്ടെ നിനക്ക് ഗൗരിയോടുള്ള വെറുപ്പും ദേഷ്യവും നിൻ്റെ ഏട്ടനു അറിയാവോ കാരണം നിൻ്റെ ഏട്ടൻ്റെ പ്രാണൻ ആയിരുന്നല്ലോ ഗൗരി

ഞെട്ടി 2 എണ്ണവും

കൺമിഴിച്ച് നിക്കേണു😳

ഞെട്ടണ്ട ഞാൻ ചോദിച്ചതിന് മറുപടി താ (ഞാൻ )

മീനു: ചേച്ചിക്ക്അതൊക്കെ എങ്ങനെ അറിയാം

അനു: അതൊക്കെ എനിക്ക് അറിയാം , അധികം ഒന്നും അറിയില്ല

സാറും ഗൗരിയും ഇഷ്ടത്തിൽ ആയിരുന്നു, കല്യാണം ഫിക്സ് ചെയ്തിരുന്നു ,പിന്നെ നിശ്ചയത്തിന് വിവാഹം മുടങ്ങി ഗൗരി ഗൾഫിലേക്ക് പോയി ഇത്രയും അറിയുളളു

ഇതൊക്കെ എങ്ങനെ അറിയാം എന്നു ചോദിച്ചാൽ പ്ലസ്ടു ലാസ്റ്റ് 6 മാസം സാർ ആയിരന്നു ഞങ്ങളുടെ ക്ലാസ് ഇൻചാർജ് ആ ക്ലാസ് കഴിഞ്ഞ സമയത്ത് ആണ് ഇതൊക്കെ അറിഞ്ഞത്

പിന്നെ സാറിനെ ഞാൻ കാണുന്നത് ഞങ്ങളുടെ കോളേജിൽ പഠിപ്പിക്കാൻ വന്നപ്പോഴും പിന്നെ എന്നെ പെണ്ണുകാണാൻ വന്നപ്പോഴും ആണ്

അതിൻ്റെ ഇടയിൽ എന്താനടന്നിട്ടുള്ളത് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല

ഇതൊക്കെ ഞാൻ അറിയും എന്ന് കരുതിയാണോ നീ മീനു നോട് ദേഷ്യപ്പെട്ടത്

വിച്ചു: അതും ഉണ്ട് ,ഞാൻ കരുതി അനു ഒന്നും അറിയില്ല എന്നു നിങ്ങള പ്ലസ് ടു പഠിപ്പിച്ചിരുന്നു എന്നൊക്കെ ഉള്ളത് എൻ്റെ പുതിയ അറിവായിരുന്നു

പക്ഷേ അതു മാത്രം അല്ല എനിക്ക് ഗൗരിയോടുള്ള ദേഷ്യം

അനുന് അവരുടെ Love story കേൾക്കണോ, ഏട്ടൻ അറിയരുത്

ഞാൻ : മ്മ് കേൾക്കണം,

🌟🌟🌟🌟🌟🌟

വിവേക് : സത്യം ,ഞാൻ എല്ലാ കാര്യവും അവനോട് പറഞ്ഞു

എല്ലാം കേട്ടിട്ടു അഖി ഒറ്റ ചിരി ആയിരുന്നു

കണ്ണൻ: നീ എന്തിനാ അഖി ചിരിക്കുന്നേ ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ

അഖി -പിന്നെ ചിരിക്കാതെ ഇതിനേക്കാൾ വല്യ തമാശ എന്താ ഉള്ളത്

പിന്നെ നീ എന്തിനാ എല്ലാം അറിഞ്ഞിട്ടും അനുനെ തന്നൈ വിവാഹം കഴിച്ചത്

കണ്ണൻ:അതു പിന്നെ, ഞാൻ, ദേഷ്യം കൊണ്ട്

അഖി: ഇതെന്താ വല്ല സീരിയലും ,സിനിമയും ആണോ കാമുകിയുമായി പിരിയാൻ കാരണക്കാരിയായവളെ തിരഞ്ഞുപിടിച്ച് കല്യാണം കഴിച്ച് പ്രതികാരം ചെയ്യാൻ

കണ്ണൻ: ഡാ അതു പിന്നെ എപ്പൊഴത്തെ ദേഷ്യത്തിന് ആണ് ഞാൻ

അഖി: ഡാ അനുനോട് പകരം വീട്ടാനും ദേ ഷ്യം കാണിക്കാനും എത്രയോ വഴികൾ ഉണ്ട്

നീ അവളെ കല്യാണം കഴിച്ചതിന് വേറേ വല്ല ഉദ്ദേശം ഉണ്ടോ?

വിവേക്: എന്ത് ഉദ്ദേശ്യം, ഒന്നുമില്ല

അഖി : ഇല്ലേ, ഇനി ഉണ്ടാവുമോ ,അല്ല നീ ആയതു കൊണ്ട് പറയാൻ പറ്റില്ല, എന്ത് എപ്പോ മനസ്സിൽ വിചാരിക്കും എന്ന്

വിവേക് ഒരു ചിരി ചിരിച്ചു😊

അഖി: കല്ല്യണ മേ കഴിക്കില്ല എന്നു പറഞ്ഞ നീ അനുനോട് സംസാരിച്ചപ്പോൾ തീരുമാനം മാറ്റി

അന്നേ എനിക്ക് സംശയം ഉണ്ടായിരുന്നു ഇതിന് പിന്നിൽ നിനക്ക് എന്തോ ലക്ഷ്യം ഉണ്ടന്നു

അഖി: കഴിഞ്ഞ തൊക്കെ കഴിഞ്ഞില്ലേടാ, നിനക്ക് അനുനെ ഭാര്യയായി അംഗീകരിച്ചുടെ ,സ്നേഹിച്ചൂടെ, എന്തിനാ ആ കുട്ടിയെ ഇങ്ങനെ അകറ്റി നിർത്തി വേദനിപ്പിക്കുന്നത്, അവൾക്കു നിന്നെ ഇഷ്ടമാണെടാ

നീ താലി കെട്ടിയ പെണ്ണല്ലേ താലിക്ക് ഒരു മഹത്വം ഉണ്ട് നീ അത് കളയല്ലേട നീ പെട്ടെന്ന് ഒന്നും അംഗീകരിക്കണ്ടാ ,പക്ഷേ അധികം വൈകരുത്

വിവേക്: എനിക്ക് ഇതുവരെ തോന്നിയിട്ടില്ല അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടെന്നു

അഖി: ഇത്രയും നാളത്തെ കാര്യം എനിക്ക് അറിയില്ല,നീ അവളെ താലികെട്ടിയതിനു ശേഷം അവൾക്ക് നിന്നെ ഇഷ്ടമാണ് അത് അവളുടെ കണ്ണിൽ കാണാൻ ഉണ്ട് അത് താലികഴുത്തിൽ വീണതിനു ശേഷം അതിനോടുള്ള ഇഷ്ടം ആയിരിക്കാം ,നിന്നോടും പക്ഷേ അധികം വൈകാതെ അവൾടെ മനസിൽ ഇഷ്ടം ഉണ്ടാവും

അതുപോലെ നീയും മാറണം ,പഴയതൊക്കെ മറന്ന് ,നീ അവളെ ഉപേക്ഷിക്കരുത് ,ആ കുട്ടി അത് താങ്ങിയെന്നു വരില്ല

വിവേക്: താലിയുടെ മഹത്വം അറിഞ്ഞുതന്നെയാണ് ഞാൻ അവളെ കെട്ടിയത് അതുകൊണ്ട് തന്നെ,ഞാൻ ആയിട്ട് അവളെ ഉപേക്ഷിക്കില്ല, അവളായിട്ടു എന്നെ ഉപേക്ഷിച്ചു പോകുമെന്ന് എനിക്ക് പറയാനും പറ്റില്ല

അഖി: അവൾ നിന്നെ ഉപേക്ഷിച്ചു പോകാണ്ടിരിക്കാൻ നോക്കണ്ടതു നി ആണ്, പിന്നെ നീ ഇന്നലെ മുതൽ നിൻ്റെ ദേഷ്യം അതിനോട് തീർത്ത പോല ഇനിയും തുടർന്നാക്ക അതികം വൈകാതെ നിന്നെ ഉപേക്ഷിച്ചോളും

വിവേക് ഞെട്ടി അഖിനെ നോക്കി

അഖി: നീ ഞെട്ടണ്ട അ നൂൻ്റ കവിളിലെ പാട് ഞാൻ കണ്ടിരുന്നു ,വാതിലിൽ ഇടിച്ചതാണെന്നാ അവൾ എല്ലാവരോടും പറഞ്ഞത്, പക്ഷേ അത് നിൻ്റെ വിരൽ പാട് ആണെന്നു എനിക്ക് മനസിലായി

നിനക്ക് എങ്ങനെ കഴിയുന്നെടാ ഇങ്ങനെയൊക്കെ പെരുമാറാൻ

🌻🌻🌻🌻🌻

വിച്ചു:അനുന് അവരുടെ Love story കേൾക്കണോ, ഏട്ടൻ അറിയരുത്

ഞാൻ : മ്മ് കേൾക്കണം,

അഖിയേട്ടനും, കണ്ണേട്ടനും, അജു ഏട്ടനും ചെറുപ്പം തുടങ്ങിയുള്ള ഫ്രണ്ട്സ് ആണ്

ഞാൻ: അജു ഏട്ടൻ ?

വിച്ചു : അജയ് ,അന്ന ചേച്ചിടെ കസിൻ

ഞാൻ -😳 ആണോ, അതെൻ്റെ പുതിയ അറിവ് ആണ്

വിച്ചു: മ്മ് ,അവർ 3 പേരും ഒരുമിച്ച് പഠിച്ചവർ ആണ്, കട്ട ചങ്ക് സ് ,ഡിഗ്രി ഒരുമിച്ച് ആയിരുന്നു ,PG ഒരുമിച്ചായിരുന്നു അവർ P. G പഠിക്കുമ്പോൾ ആണ് അ വിടെ ഡിഗ്രി പഠിക്കാൻ ഗൗരി വരുന്നത്

പുതിയ കുട്ടികളെ സീനിയേഴ്സ് റാഗ് ചെയ്യുന്ന ഇടയിലക്കാണ് ഗൗരി ചെന്നത് കാണാൻ കൊള്ളാം ഗൗരി ഭയങ്കര ‘മോഡേൺ ആയിരുന്നു, പുട്ടി അടിച്ചെ നടക്കുള്ളു

ഗൗരി യും സിനി യേഴ്സും തമ്മിൽ ഉടക്കി അവിടെ പ്രശ്നം ആയി ആ പ്രശ്നം പറഞ്ഞു ഒത്തുതീർപ്പാക്കാൻ ചെന്നത് ഇവര് 3 പേരും ആണ് അഖിഏട്ടൻ ആയിരുന്നു കോളേജ് ചെയർമാൻ,

പ്രശ്നം ഒക്കെ ഒത്തുതീർപ്പാക്കി അവര് പോരാൻ നിന്നപ്പോൾ ആണ് ഗൗരി അവരും ആയിട്ട് പരിചയപ്പെടാൻ വന്നത്

തുടരും… ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *