വാക പൂത്ത വഴിയേ – 37

Uncategorized

രചന: നക്ഷത്ര തുമ്പി

കണ്ണൻ്റ ഓർമ്മകൾ, കുറച്ചു സമയം പിന്നിലേക്ക് പോയി

ഡാ സത്യം ആണോടാ, നിനക്ക് അനുനോട് പ്രണയം ആണോ……… അഖിൽ

കണ്ണൻ പുഞ്ചിരിച്ചു

ഡാ കോപ്പേ ചിരിക്കാതെ കാര്യം പറയടാ….. അഖി

ഡാ സത്യം ആണ്, നീ അവൻ്റെ ചിരി നോക്കിയേ, അതിൽ ഇല്ലേ എല്ലാം, എത്ര നാളായി ഇവൻ ഇതു പോലെ മനസറിഞ്ഞ് ചിരിച്ചിട്ട് …….. അജു

ശരിയാ ഡാ എൻ്റെ ചിരിയിൽ നിനക്ക് അറിയാൻ പറ്റുന്നില്ലേ, എൻ്റെ മാറ്റം, പ്രണയം ഒക്കെ

അതേടാ, എനിക്ക് ഇഷ്ടമാടാ അവളെ, ഒരു പക്ഷേ എന്നെക്കാൾ ഏറെ

ഇപ്പോ എൻ്റെ മനസു മുഴുവൻ അവൾ മാത്രം ഉള്ളു, എൻ്റെ ഓർമ്മകൾ അവളെ ചുറ്റിപറ്റിയാണ്, എൻ്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് പോലും അവളാണ് കാരണം, എൻ്റെ മുഖത്തെ സന്തോഷം പോലും അവളെ ഓർത്താണ്

Yes, I am in love❤

ചില വ്യക്തികളിൽ വല്ലാതെ അടിമപ്പെട്ടു പോകുന്നുണ്ടെങ്കിൽ അതിന് ഒരർത്ഥമേയുള്ളു, നമ്മുടെ മനസ്സിന് നമ്മളേക്കാൾ ഇഷ്ടം അവരോടാണ്

അതേ ഞാൻ അനുവിനോടുള്ള സ്നേഹത്തിൽ അടിമപ്പെട്ടിരിക്കേണു എൻ്റെ മനസിന് എന്നെക്കാൾ ഇഷ്ടം അനുവിനോടാണ്

പറയുന്തോറും കണ്ണൻ്റ കണ്ണുകൾ നിറഞ്ഞിരുന്നു

അവൻ്റെ സന്തോഷം കാണുന്തോറും, അജുവിൻ്റെയും, അഖിയുടെയും കണ്ണുകളും ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞു

നീ അനുനോട് പറഞ്ഞോ…… അഖി

മ്മ്‌ ഇല്ലടാ, പറയാൻ ഒരു പേടി……

എന്ത് പേടി……….. അഖി

ഞാൻ…. അവളോട് പെരുമാറിയത് ഒക്കെ ഓർത്ത് എൻ്റെ ഹൃദയം കുറ്റബോധത്താൽ നീറുകയാണ്, അവൾക്ക് എന്നോട് ദേഷ്യം ഉണ്ടാവില്ലേ, എന്നോട് ക്ഷമിക്കോടാ അവൾ, എൻ്റെ പ്രണയം സ്വീകരിക്കോ അവളോട് ചെയ്തതിനൊക്കെ ഞാൻ മനസിൽ ആയിരം മിരട്ടി പശ്ചാത്തപിക്കുന്നുണ്ട്, അവളോട് ക്ഷമ പറയുന്നുണ്ട്, അവൾ എന്നെ വേണ്ടാന്ന് പറയോടാ,

അങ്ങനെ പറഞ്ഞാൽ പിന്നെ ഞാൻ ഉണ്ടാവില്ല, താങ്ങാൻ പറ്റില്ല എനിക്കത്

ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ലടാ, നീ ധൈര്യമായി നിൻ്റെ ഇഷ്ടം അവളെ അറിയിക്ക് അവൾക്കും നിന്നെ ഇഷ്ടം ആയിരിക്കും, അതിന് മുൻപ് നീ അവളോട് ചെയ്തതിനൊക്കെ ക്ഷമ പറയണം

തെറ്റ് ചെയ്താൽ ക്ഷമ പറയുന്നത് കൊണ്ട് നമ്മൾ ആരുടെ മുൻപിലും ചെറുതാവില്ല, ,അവരുടെ മനസിൽ വലിയൊരു സ്ഥാനം ഉണ്ടാവുകയുള്ളു

അവൾ നിൻ്റെ പ്രണയം സ്വീകരിക്കും, നിന്നോട് ദേഷ്യം ഒന്നും ഉണ്ടാവില്ല ,അവൾ നിന്നോട് ക്ഷമിക്കും

അല്ലെങ്കിലും, പരസ്പരം തെറ്റുകൾ ഏറ്റു പറഞ്ഞും, ക്ഷമ ചോദിച്ചും, ക്ഷമിച്ചും,, പൊറുത്തും, സ്നേഹിച്ചും അല്ലാതെ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവില്ല നീ ധൈര്യമായിട്ടിരിക്ക്………. അഖി

അതിന് അവൾക്ക് ഇവനെ ഇഷ്ടം ആണെടാ…….. അജു

അത് നിനക്ക് എങ്ങനെ അറിയാം….. അഖി

പിന്നെ, സ്റ്റാഫ് റൂമ് ആണെന്നു പോലും നോക്കാതെയാ, ഇവൻ അവളെ കേറി കിസ് ചെയ്യുന്നേ, ഇഷ്ടം ഇല്ലെങ്കിൽ, അവൾ എപ്പഴേ, ഇവനെ കരണക്കുറ്റി നോക്കി പൊട്ടിച്ചേനേ……അജു

ഡാ ഇതൊക്കെ എപ്പോ, നിനക്ക് അതിൻ്റെ ഇടക്ക് ഈ പണിയൊക്കെ ഉണ്ടല്ലേ,….. അഖി

ഒന്നു, പോട, അത്രക്ക് ഒന്നും ഇല്ല, കവിളിൽ ഒരു കിസ് ചെയ്തതിനാ ഈ സാമദ്രോഹി ഇങ്ങനെ ഒക്കെ പറയുന്നേ

എവിടെ ആയാലും കിസ് കിസല്ലേ

അതുകേട്ട് കണ്ണൻ ചിരിച്ചു

ചിരിക്കണ്ടാ, ഇത്രയൊക്കെയായി, ഇനി നീ എന്തിനാ അവളോട് ഇഷ്ടം ആണെന്ന് പറയുന്നേ….. അഖി

പറയണോടാ, അവൾക്ക് ഇപ്പോ എൻ്റ ഇഷ്ടം മനസിൽ ആയിട്ടുണ്ടാവും, പക്ഷേ, എൻ്റെ നാവിൽ നിന്ന് അവൾ അറിയണം അത് എനിക്ക് നിർബന്ധം ആണ്, അവൾക്ക് എന്നോട് ഒരു അകൽച്ച ഉണ്ട് അതെനിക്ക് മാറ്റി എടുക്കണം

എന്നിട്ട് നീ എപ്പൊഴാ അവളോട് പറയാൻ പോകുന്നത് ,…… അഖി

അത് പറയാൻ എന്തിനാ സമയവും കാലവും, ഒരു അഡാർ ഫ്രഞ്ച് കിസ് തന്നെ കൊടുത്ത് ,ഒരു ഐ ലൗവ് യു പറയണ്ട കാര്യം ഉള്ളു, ഞാൻ ആണെങ്കിൽ അങ്ങനെ വല്ലതും ചെയ്താനേ……. അജു

നിൻ്റെ പെണ്ണിനോട് നീ അങ്ങനെ ഇഷ്ടം പറഞ്ഞാൽ മതി………

ആ അതിൻ്റെ ഇടയിൽ അങ്ങനെ ഒരു സംഭവം ഉണ്ടോ…….. അഖി

ഉണ്ടോന്നോ, കുറച്ച് ദിവസം ആയി സേട്ടന് ഒരു ഇഷ്ടം തുടങ്ങിട്ട് …….. കണ്ണൻ

ആണോ ആരാടാ കക്ഷി….. അഖി

അതൊക്കെ വഴിയേ പറയാം….., അവൾ ആദ്യം വളയോന്നു നോക്കട്ടെ എന്നിട്ട് പറയാം……… അജു

മ്മ്, നീ പറയ് എന്നിട്ട് എന്നാ പറയാൻ പോകുന്നേ….. അഖി

2 ദിവസം കഴിഞ്ഞ്

അതെന്താ 2 ദിവസം കഴിഞ്ഞാൽ…… അജു

അനുൻ്റെ ബർത്ത്ഡേ ആണ് അന്ന് പറയാം എന്നു കരുതിയിരിക്കേണ്

മ്മ്, അത് നന്നായി, അന്നൊരു നല്ല പ്രപ്പോസിങ്ങ് അങ്ങ് നടത്ത് കുമാരേട്ടാ…..അജു

ആ നോക്കാം

അല്ല, നിനക്ക് എങ്ങനെ അറിയാം അവൾടെ ബർത്ത് ഡേ അന്നാണ് എന്ന്, അനു പറഞ്ഞോ….. അഖി

ഏയ് അവളുടെ ക്ലാസ് ഇൻചാർജ് ഞാൻ അല്ലേ, അങ്ങിനെ അറിഞ്ഞതാ

മ്മ്…… അഖി

നിനക്ക് അത്രക്ക് ഇഷ്ടമാണോ അവളെ, എന്ന് തുടങ്ങി നിനക്ക് അവളോട് ഇഷ്ടം…… അഖി

എനിക്ക് അറിയില്ല എന്ന് തുടങ്ങി ഇഷ്ടം എന്ന്, ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, അവളെ +2 വച്ച് കണ്ടപ്പോൾ മുതൽ എനിക്കെന്തോ ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു, പക്ഷേ അതൊരിക്കലും പ്രണയം ആയിരുന്നില്ല

പക്ഷേ കല്യാണം കഴിഞ്ഞപ്പോ മുതൽ, അവളുടെ ചെറിയ അവഗണനപോലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല, അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണുന്തോറും എൻ്റെ ഉള്ളിലാണ് പിടച്ചിൽ, അവൾ എന്നോട് മിണ്ടാൻ വേണ്ടിയായിരുന്നു ഞാൻ ദേഷ്യപ്പെട്ടിരുന്നത്, അവൾ മിണ്ടാതെ നടക്കുമ്പോൾ എനിക്ക് ദേഷ്യം തോന്നുമായിരുന്നു, പതുക്കെ പതുക്കെ, അവളെ കണ്ടില്ലെങ്കിൽ പോലും എനിക്ക് അത് സഹിക്കാൻ പറ്റാതെ ആയി, പിന്നീട് ഞാൻ മനസിലാക്കി എനിക്ക് അവളെ ഒരു പാട് ഇഷ്ടം ആണെന്നു

ഞാൻ തേടിചെന്നതല്ല അവളെ, കണ്ടു പിടിച്ചതുമല്ല

വിധിയിൽ ഒത്തുകൂടിയതാണ് എന്നും കൂടെ കാണുമോ എന്നറിയില്ല പക്ഷേ പിരിയാൻ വയ്യ

എനിക്ക് അവളെ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണൻ ഓർമ്മകളിൽ നിന്നും മുക്തനായി, അവൻ അനുനെ നോക്കി,

അവൾ ഒന്നും മറിയാതെ സുഖനിദ്രയിൽ ആണ്

ഡി പെണ്ണേ നീ വല്ലതും അറിയുന്നുണ്ടോ, എൻ്റെ മനസ്

എനിക്ക് നീ ഇല്ലാതെ പറ്റില്ലെന്ന് ആയിട്ടുണ്ട്, എനിക്ക് നല്ല കട്ട പ്രണയമാണ് നിന്നോട്, നീ അത് മനസിലാക്കിയിട്ടുണ്ടോ

എവിടന്ന് അല്ലേ

എനിക്ക് നല്ല അസ്ഥിക്ക് പിടിച്ച പ്രണയമാണ് ഈ കുട്ടിപിശാശിനോട്, എന്ന് ഇതിനെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ്

കിടക്കുന്ന കിടപ്പ് കണ്ടില്ലേ,

ഒരു റെയ്പ്പ് വച്ച് കൊടുക്കാനാ തോന്നുന്നേ,

പിന്നെ ഞാൻ ഒരു ചെറ്റ അല്ലാത്തതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു

കണ്ണൻ അനുൻ്റെ നെറുകയിൽ ചുണ്ടു ചേർത്തു

നിൻ്റ ചിരിയിൽ ഒരു മായാജാലമുണ്ട്

ഇനിയൊരിക്കലും നിന്നിലേക്കില്ല എന്നാവർത്തിച്ചപ്പോഴൊക്കെയും ഞാനറിയാതെ എന്നെ നിന്നിലേക്കാവാഹിക്കുന്ന അതീന്ദ്രിയ ജാലം

അവളെയും ഒരു കൈ കൊണ്ട് ചുറ്റിപിടിച്ചു, കിടന്നു

തൻ്റെ പ്രാണൻ്റെ നെഞ്ചേട് അവളും ഒരു പൂച്ച കുഞ്ഞിനെപ്പോൽ പതുങ്ങി കിടന്നു

അറിയാതെ കണ്ണൻ്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു, ചിരിയോടെ അവനും നിദ്രയെ പുൽകി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രാവിലെ ആദ്യം കണ്ണു തുറന്നതു അനുവാണ്, തല തലയിണയിൽ അല്ല എന്ന് മനസിലായ അനു തലയുയർത്തി നോക്കി

സബാഷ്

അനു കണ്ണൻ്റെ നെഞ്ചിലാണ് തല വെച്ച് കിടന്നിരുന്നത്

കണ്ണൻ ഒരു കയ്കൊണ്ട് ഇടുപ്പിലൂടെ അനുനെ ചുറ്റിപ്പിടിച്ചിട്ടുണ്ട്

ഞാൻ എപ്പോ ഇവിടെ എത്തി, ദൈവമേ കടുവ എങ്ങാനും കണ്ടാൽ ഇനി അതു മതി

അനുകുതറി നോക്കി ,നോ രക്ഷ അവൻ്റെ കൈകളുടെ മുറുക്കം കൂടിയതല്ലാതെ കുറഞ്ഞില്ല

പിന്നെ അവസാനം മനസില്ലാമനസോടെ, കണ്ണനെ വിളിക്കാൻ തുടങ്ങി

കണ്ണേട്ടാ,, കൈ ഒന്ന് മാറ്റ് ഞാൻ…. എഴുന്നേൽക്കട്ടേ,

കണ്ണു തുറന്നു അനുനെ നോക്കി, പുരികം ചുളിച്ചു

കൈ… ഒന്ന് മറ്റ് ഞാൻ… എഴുന്നേൽക്കട്ടേ,

കണ്ണൻ നോക്കിയപ്പോൾ, അനുൻ്റ ഇടുപ്പിൽ ചുറ്റിയ കൈകൾ മാറ്റാൻ ആണ് അനുപറയുന്നത്

കൈ ഒക്കെ മാറ്റാം പക്ഷേ ?

പക്ഷേ,

ഞാൻ ചോദിച്ചാൽ ഒരു സാധനം തരണം

എന്ത് സാധനം?

ഒരു ഉമ്മ തന്നാൽ വിടാം, അതും കവിളത്ത് തന്നാൽ മതി

കേൾക്കണ്ട താമസം, അനുവിൻ്റെ കണ്ണുകൾ മിഴിഞ്ഞു

അത്…ലേറ്റ് ആയി

ആകട്ടെ

അമ്മ അന്വേഷിക്കും,

അന്വേഷിക്കട്ടെ…

പ്ലീസ് കണ്ണേട്ടാ

ഒരു പ്ലീസും ഇല്ല, തന്നാലേ വിടത്തൊള്ളു, ഒരുമ്മ അല്ലേ ചോദിച്ചത്,

പറയുന്തോറും കൈകളുടെ മുറുക്കം കൂടി,

അനു ഒന്നും മിണ്ടുന്നത് കാണാത്തത് കൊണ്ട്, കണ്ണൻ അനുനെ തന്നെ നോക്കി

എന്താ, തരുന്നോ ,ഇല്ലയോ

ത.. തരാം

എന്നാൽ വേഗം താ

അനു കണ്ണൻ്റെ കവിളിൻ്റെ അടുത്തേക്ക് ചുണ്ടുകൾ കൊണ്ടുവന്നു

ആ കുറ്റി താടികൾ ഉള്ള വെളുത്ത സുന്ദരമായ കവിളിൽ അനു തൻ്റെ പല്ലുകൾ ആഴ്ത്തി

ലൈക്ക് കമന്റ് ചെയ്യണേ….

(കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *