വിവാഹം കഴിഞ്ഞു അന്നു രാത്രിയിൽ മുറിയിൽ ഒറ്റക്കായ്…

Uncategorized

രചന: Rinila Abhilash

വിവാഹം ഉറപ്പിച്ചു.പത്തിൽ എട്ട് പൊരുത്തം., അച്ഛനമ്മമാരുടെ ഏകമകൻ ,ഡിഗ്രി വരെ പഠിച്ചവൻ (മുഴുവനാക്കിയിട്ടില്ല’ അപ്പോളേക്കും സ്വന്തമായി അധ്വാനിച്ച് കാശുണ്ടാക്കാൻ തുടങ്ങിയ വൻ, തന്നേക്കാൾ 4 വയസ്സ് കൂടുതൽ ,കാണാനും തെറ്റില്ല. ബ്രോക്കർ ഇതൊക്കെ പറഞ്ഞപ്പോൾ തന്നെ വീട്ടുകാർക്ക് ബോധിച്ചു.

” അല്ലെങ്കിലും കൂലിപ്പണിക്കാരൻ്റെ മകൾക്ക് ഇതൊക്കെ വലിയ ഭാഗ്യമാ…….. പ്രത്യേകിച്ച് 3 പെങ്കുട്ട്യോൾ മാത്രമുള്ള വീടാണേൽ.,……. മക്കൾക്ക് ‘നല്ല വിദ്യാഭ്യാസ ണ്ടായാൽ മാത്രം പോരല്ലോ…… അച്ഛൻ്റെ ജോലിയും പ്രശ്നമാ……. ബ്രോക്കർ ഒന്നു ഇരുത്തി പറഞ്ഞു.

അല്ലെങ്കിലും വലിയ ആശകളൊന്നും തനിക്ക് ഇല്ലല്ലോ. അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാവണം. ദുശ്ശീലങ്ങളുള്ള ആളാവരുത് ഇത്രയുമേ … അമ്മയോട് പറഞ്ഞിരുന്നുള്ളു.

”പയ്യന് നിൻ്റെ പോലെ MAബിരുദമൊന്നുമില്ലേലും ഡിഗ്രിയുണ്ടല്ലോ., ദുശീലങ്ങളൊന്നുമില്ല എന്ന് അന്വേഷിച്ചപ്പോ അറിഞ്ഞല്ലോ ”’ അമ്മ പറഞ്ഞു

കല്യാണം ഉറച്ചപ്പോൾ അയൽക്കാരും ബന്ധുക്കളും പറഞ്ഞു ”ഭാഗ്യ ള്ളോൾ “.

വിവാഹം കഴിഞ്ഞു അന്നു രാത്രിയിൽ മുറിയിൽ ഒറ്റക്കായ് ഇരുന്നപ്പോൾ ജനൽ തുറന്നിട്ടു. അപ്പുറത്ത് പന്തലിൽ സുഹൃത്തുക്കൾക്കുള്ള സൽക്കാരം നടക്കുന്നു…. ബ്രോക്കറായി വന്ന ആളുമുണ്ട്.

“ജാ-തക പ്പൊരുത്തം ശരിയാക്കാൻ പണിക്കർക്ക് കൊടുത്തത് 500 രൂപയാ”…… എന്നാലെന്താ കാര്യം ശരിയായില്ലേ. കൂട്ടത്തിലൊരുത്തൻ പറയുന്നു

കേട്ടപ്പോൾ അന്തം വിട്ടു പോയി., പിന്നെ തോന്നി ജാതക പൊരുത്തത്തിലല്ലല്ലോ കാര്യം മന പൊരുത്തത്തിലല്ലേ

പിറ്റേ ദിവസം അമ്പലത്തിൽ പോകാൻ മുറ്റത്ത് നിർത്തിയ ബൈക്കിനടുത്തേക്ക് നീങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു ” അത് എൻ്റെയല്ല താഴെ വീട്ടിലെ പയ്യൻ്റെ യാ…… അവൻ്റെ വീട്ടിലേക്ക് ബൈക്ക് ഇറക്കാൻ പറ്റാത്തോണ്ട് ഇവിടാനിർത്തുന്നത് ‘

“പിന്നെ എനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ല ….. പേടിയാ…..” അദ്ദേഹം പറഞ്ഞു

ഒരാഴ്ച കഴിഞ്ഞപ്പോൾ എന്തോ ആവശ്യത്തിന് അമ്മയുടെ ആധാർ കാർഡ് തിരയുമ്പോഴാണ് അദ്ദേഹത്തിൻ്റെ ആധാർ കാർഡ് കാണുന്നത്. അതിലെ വയസ്സ് കണ്ടപ്പോൾ വീണ്ടും ഞെട്ടി. വീണ്ടും ഞാൻ പറ്റിക്കപ്പെട്ടിരിക്കുന്നു എന്നേക്കാൾ II വയസ്സ് കൂടുതൽ. അന്ന് അദ്ദേഹത്തോട് മിണ്ടാനേ തോന്നിയില്ല. മനസ്സിൽ കരയുകയായിരുന്നു.

പിന്നീട് ഒരിക്കൽ അലമാരയിലെ പൂട്ടിയിട്ട ഷെൽഫിൽ അമ്മ എൻ്റെ ആഭരണം’ സൂക്ഷിക്കാൻ പറഞ്ഞു താക്കോൽ തന്നു. അതിൽ ആകസ്മികമായി കണ്ട മഞ്ഞച്ച ഒരു ബുക്ക്’…………. അദ്ദേഹത്തിൻ്റെ എസ്.എസ്.എൽ.സി.ബുക്ക് വെറുതെ മറച്ചു നോക്കി. Total മാർക്ക് 177. എൻ്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. താഴെയായി ഫെയിൽഡ് എന്നുകൂടി കണ്ടപ്പോ……… മുറിയടച്ച് ആർത്തു കരഞ്ഞു.,,,,

വൈകുന്നേരം അദ്ദേഹം വന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഞാൻ ചോദിച്ചു…. എങ്ങനെ നിങ്ങൾക്ക് ഒരു പെൺകുട്ടിയുടെ വീട്ടുകാരോട് നുണ പറയാൻ സാധിക്കുന്നു അതും ഒരായുഷ്ക്കാലം മുഴുവൻ ഒരുമിച്ച് ജീവിക്കേണ്ടവളോട് ”’

”അത് ‘….. പിന്നെ………. എല്ലാരും പറഞ്ഞപ്പോ’…… കല്യാണം നടക്കാൻ വേണ്ടി……. അദ്ദേഹം പരുങ്ങി

എന്നോട് മാപ്പ് പറഞ്ഞു.,,,, മനസിലോർത്തു ഈ മാപ്പ് തനിക്കെന്തിനാ ?

” ……. എനിക്ക് തുടർന്ന് പഠിക്കണം……. വിവാഹത്തിനു മുന്നെ അപ്ലൈ ചെയ്തതാ.,,,,പോയെ പറ്റു’……. ആ സമയം വളരെ ശക്തമായി പറഞ്ഞപ്പോൾ യാതൊരു തടസവും അദ്ദേഹം പറഞ്ഞില്ല. അല്ലെങ്കിലും ഇനി എന്നെപ്പോലൊരു പെൺകുട്ടി അവർക്കരികിലേക്ക് എങ്ങനെ തിരിച്ചു പോകും. മനസ് വെന്ത് വെണ്ണീറായ പോലെ…….. പറ്റിക്കപ്പെട്ടവൾ എന്ന് മനസ് പറഞ്ഞു കൊണ്ടേയിരുന്നു……

മരുമകൾ പഠിക്കാൻ പോകുന്നതിൽ അദ്ദേഹത്തിൻ്റെ അച്ഛനും അമ്മയ്ക്കും സന്തോഷം

“നിന്നെ പഠിപ്പിക്കാൻ ശ്രമിച്ച് തോറ്റതാ ഞങ്ങൾ അവൾ പഠിക്കട്ടെ ” അച്ഛൻ

” പഠിച്ച് മോള് ഒരു ജോലി വാങ്ങ് ”

തുടർന്ന് പഠിക്കാൻ പോവുന്നു എന്ന് കേട്ട നാട്ടുകാർക്കും വീട്ടുകാർക്കും ബന്ധുക്കൾക്കും ഞാൻ വീണ്ടും ഭാഗ്യ ള്ളോൾ ആയി.

B. Ed കഴിഞ്ഞപ്പോഴേക്കും പ്രൈവറ്റ് സ്ക്കൂളിൽ ജോലി ശരിയായി ‘അപ്പോൾ ഞാൻ വീണ്ടും കേട്ടു”ഭാഗ്യ ള്ളോൾ ”

2 വർഷം കഴിഞ്ഞപ്പോൾ ഒരു മകനുണ്ടായി അപ്പോഴും കേട്ടു ഭാഗ്യ ള്ളോൾ

2 അനിയത്തിമാരുടെയും വിവാഹത്തിന് ലക്ഷങ്ങൾ മുടക്കിയപ്പോൾ ‘സ്വന്തമായി അധ്വാനിച്ച പണം മുഴുവൻ ചെലവാക്കിയപ്പോഴും കേട്ടു “ഭാഗ്യ ള്ളോളാ……… അല്ലേൽ ആ ചെറുക്കൻ ഇത്ര പണം ഇവർക്ക് വേണ്ടി ചെലവാക്വോ” ‘…….

ഇങ്ങനെയൊക്കെ പോകുന്നതിനിടയിൽ ഒരു തരം നിസ്സംഗതയോടെ ഞാൻ അദ്ദേഹത്തിൻ്റെ ഭാര്യയായി….. ജോലി, വീട്ട് ജോലി, കുഞ്ഞ്…….. ഇതിനിടയിൽ വാശിക്ക് പഠിച്ചു…… ഗവൺമെൻ്റ് ജോലി കിട്ടി. സ്വന്തമായി വീട് വച്ചു’……. അപ്പോഴും കേട്ടു ചുറ്റിൽ നിന്നും “ഭാഗ്യ ള്ളോൾ ”

“എല്ലാമുണ്ടായിട്ടും എന്തോ………. ആരോടും ഒന്നും പറയാതെ…….

അതെ ഞാൻ ഭാഗ്യ ള്ളോളാ…….. ഇവിടെ എൻ്റെ പ്രയത്നത്തിനോ മനസ്സിനോ ഒന്നും പ്രാധാന്യമില്ല ഭാഗ്യത്തിനു മാത്രമാണ് പ്രാധാന്യം

”….. ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു…. അതെ.,, ഞാൻ ഭാഗ്യ ള്ളോളാ:………

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Rinila Abhilash

Leave a Reply

Your email address will not be published. Required fields are marked *