വേഴാമ്പൽ -7

Uncategorized

രചന: നക്ഷത്ര തുമ്പി

പെട്ടന്ന് ആണ് ഡോറിൽ ബെൽ കേട്ടത് എല്ലാവരും ഞെട്ടി , പരസ്പരം നോക്കി

വിജയ് പോയി വാതിൽ തുറന്നു

റിയ ആയിരുന്നു അത് (മാർട്ടിൻ ന്‍റെ വൈഫ്)

മാർട്ടിൻ : നീ ആയിരുന്നോ ??? ഞാൻ കരുതി

റിയ : നിങ്ങൾ എന്ത് കരുതി നിങ്ങളുടെ പഴയ കാമുകി ആണെന്നോ

മാർട്ടി : ഓ ഞാൻ അങ്ങനെ ഒന്നും കരുതി ഇല്ല

റിയ : ഓ പിന്നെ പിന്നെ

വിജയ് : രണ്ടും കൂടി തുടങ്ങിക്കോ തല്ലു പിടിത്തം അതൊക്കെ വീട്ടിൽ പോയി മതി

മാർട്ടി : പോടാ

റിയ : അല്ല ആ കുട്ടി എവിടെ

നിത : ഡി അവൾ കുളിച്ചു ഫ്രഷ് ആയി വരാന്ന് പറഞ്ഞിട്ട് ഇത് വരെ വന്നിട്ടില്ല ഒന്ന് ചെന്ന് നോക്കട്ടെ

ഡി അവൾ എന്‍റെ ഫ്രണ്ട് ആണ് അവന്തിക

റിയ : ആണോ ,

അവരോട് പറഞ്ഞ കാര്യങ്ങൾ എല്ലാം റിയ നോടും പറഞ്ഞു

വാ നമുക്ക് അവന്തിക നെ പോയി നോക്കാം ……. നിത

നിതയും റിയയും അവന്തികടെ അടുത്ത് പോയി

അവിടെ അവന്തിക കുളി കഴിഞ്ഞു ഇറങ്ങി ,

ഒരു പിങ്ക് കളർ ചുരിദാർ ഇട്ട് നിൽപുണ്ടായിരുന്നു അധികം ചമയങ്ങൾ ഒന്നും ഇല്ലെങ്കിലും സുന്ദരി ആണ് പണ്ടും അതെ ,

നിത : നിന്‍റെ കുളി കഴിഞ്ഞോ എന്നാൽ താഴേക്ക് വരാരുന്നില്ലേ

അവന്തു ഒന്ന് ചിരിച്ചു

നിത : ഇത് റിയ മാർട്ടിൻ ന്‍റെ വൈഫ്

ഹായ്

അവന്തികയും തിരിച്ച് ഹായ് പറഞ്ഞു ചിരിച്ചു

നിത : നീ താഴേക്ക് വാ ഫുഡ് കഴിക്കാം ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ

അവന്തു : മ്മ്

നിത അവളുടേ കയ്യിൽ പിടിച്ചു

നിത : ഡി നീ ഇത്രയും നാളും എവിടെ ആയിരുന്നു ഞാൻ നിന്നെയും ദിയയെയും കാണാതെ സംസാരിക്കാതെ, നിങ്ങളുടെ വിഷമങ്ങൾ ഒന്നും അറിയാതെ എത്ര വിഷമിച്ചെന്നു അറിയോ

ഞാൻ ഒരിക്കൽ നാട്ടിൽ വന്നിരുന്നു നിന്നെയും അവളെയും കാണാൻ പക്ഷെ സാധിച്ചില്ല ,

നിതയുടെ കണ്ണുകൾ നിറഞ്ഞു

അവന്തു അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു

ഡി അവന്തു മതി കരഞ്ഞത്

അതൊക്ക പോട്ടെ നീ പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് ജോയിൻ ചെയ്തെന്നു ദിയ പറഞ്ഞു അറിഞ്ഞി രുന്നു ഹോസ്റ്റലിൽ ആയിരുന്നു എന്നും അറിഞ്ഞു

അവന്തിക : ഡിഗ്രി കഴിഞ്ഞു P.Gക്ക് ജോയിൻ ചെയ്തു വൺ വീക്ക് ക്ലാസ്സിൽ പോകാൻ പറ്റിയുള്ളൂ

അപ്പോഴേക്കും പിന്നെയും പ്രശ്നങ്ങൾ

നിത : ഞാൻ അറിയാത്ത എന്തൊക്കെ കാര്യങ്ങൾ ആണ്, നിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന് എനിക്ക് അറിയണം

പിന്നെ നീ എങ്ങനെ ആ ഹോട്ടൽ മുറിയിൽ എത്തി എന്നും

എനിക്ക് മാത്രം അല്ല എല്ലാവർക്കും,

ഇപ്പൊ തന്നെ പറയണം എന്ന് അല്ല

സാവകാശം പറഞ്ഞാൽ മതി

നിന്റെ ടെൻഷൻ ഒക്കെ ഒന്ന് മാറി,

എനിക്ക് അറിയാവുന്ന നിന്‍റെ കാര്യങ്ങൾ ഞാൻ അവരോട് എല്ലാവരോടും പറഞ്ഞു

എന്നാലേ നിന്നെ ഈ പ്രശ്നങ്ങളിൽ നിന്നും അഭിഏട്ടനു രക്ഷിക്കാൻ പറ്റു

പറയാതെ ഇരിക്കരുത്

എന്നാൽ നല്ല കുട്ടി ആയിട്ടു താഴേക്ക് വാ

റിയ : ഇനി തനിക്ക് എല്ലാത്തിനും കൂട്ടായി ഞങ്ങൾ ഒക്കെ ഉണ്ട്

നിതയെ കാണുന്ന പോലെ എന്നേയും കാണാം

ഒന്ന് ചിരിക്കു പെണ്ണേ

അവന്തു ചിരിച്ചു

നിത : ഹോ നീ ചിരിച്ച് കണ്ടല്ലോ,ഇപ്പോൾ സമാദാനം ആയി

💛💛💛💛💛💛💛💛💛💛💛💛💛💛

അവര് അവന്തികനെ നോക്കി പോയിട്ട് കാണുന്നില്ലല്ലോ ‘……വിജയ്

കാർത്തി : വരുന്നുണ്ട്

വേഗം വാ വിശന്നിട്ടു വയ്യ ……വിജയ്

അവര് 3 പേരും താഴോട്ട് വന്നു അവന്തികടെ മുഖത്തു ഇപ്പോഴും സങ്കടം നിഴലിച്ചു നിൽക്കുന്നുണ്ട്

അവന്തികയും അവരുടെ കൂടെ അടുക്കളയിൽ പോയി എല്ലാം എടുത്തു കൊണ്ട് വന്നു

എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു അവന്തിക അഭിടെ അടുത്താണ് ഇരുന്നത്

ഒന്നും തിന്നാതെ പ്ലേറ്റിൽ വെറുതെ വിരൽ ഓടിച്ച് ഇരിക്കുന്നത് കണ്ടിട്ട് നിത ചീത്ത പറഞ്ഞു

ഡി നീ എന്ത് ആലോചിച്ച് ഇരിക്കുവാ, വേഗം കഴിക്ക്

പിന്നെ എന്തക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു

പിന്നെ ഞങ്ങൾ എല്ലാവരും കുറച്ച് നേരം ഇരുന്നു സംസാരിച്ചു

വിജയ് : അപ്പോൾ ഇനി എന്താ നെക്സ്റ്റ് പ്ലാൻ അവന്തികടെ കാര്യത്തിൽ

അഭി : തനിക്ക് എവിടെയാ പോകണ്ടേ തു താൻ പറഞ്ഞാൽ മതി ഞങ്ങൾ കൊണ്ട് പോയി ആക്കാം

തന്റെ കാര്യങ്ങൾ ഒക്കെ കുറച്ച് നിത പറഞ്ഞു അറിയാം അത് കൊണ്ട് പോകുന്ന സ്ഥലം സേഫ് ആയിരിക്കണം

ഞങ്ങൾക്കു അത് വിശ്വാസം വരണം

ഇല്ലെങ്കിൽ തന്നെ സേഫ് സ്ഥലത്ത് ഞങ്ങൾ കൊണ്ട് പോയി താമസിപ്പിക്കാം എന്ത് പറയുന്നു

കാർത്തി : താൻ ഒറ്റക്കാണെന്നു ചിന്തിക്കെണ്ടാ നിതനെ പോലെ ഫ്രണ്ട്‌സ് ആയിട്ടു ഞങ്ങളേം കാണാം മനസ്സിലായോ ,

അഭി: താൻ എന്താ ഒന്നും പറയാത്തെ

അവന്തിക :എനിക്ക് മനസിലായി ഞാൻ പി.ജി ക്ക്ജോയിൻ ചെയ്തിരുന്നു ഇവിടെ st തോമസ് കോളേജിൽ

വൺ വീക്ക് ക്ലാസിൽ പോയിട്ടുള്ളൂ ഹോസ്റ്റലിൽ ആയിരുന്നു ഞാൻ ആദ്യം

അവിടെ നവനീത് വന്ന് പ്രശ്നം ഉണ്ടാക്കിയതു കൊണ്ട് ആ ഹോസ്റ്റലിൽ നിന്നും എന്നെ പറഞ്ഞു വിട്ടു

എന്തെങ്കിലും ഹോസ്റ്റൽ ഉണ്ടെകിൽ അത് പറഞ്ഞു തന്നാൽ മതി അല്ലെങ്കിൽ അവിടെ എന്നെഒന്ന് ആക്കി തന്നാൽ മതി

തനിക്ക് സംസാരിക്കാൻ ഒക്കെ അറിയല്ലേ …….അഭി

അവൾ അത് കേട്ടു ഒന്ന് ചിരിച്ചു

നിത : st തോമസ് കോളേജ് ന്‍റെ അടുത്തുള്ള ഹോസ്റ്റൽ ഏതൊക്കെയാ

റിയ : മാർട്ടി സ്റ്റെല്ല ആന്റി അവിടെ അടുത്തുള്ള ഏതോ ഒരു ഹോസ്റ്റലിൽ വാർഡൻ ആണ് ആന്റിനെ വിളിച്ചു ചോദിക്ക്

മാർട്ടി : ശരി ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

കുറച് സമയത്തിന് ശേഷം മാർട്ടിൻ വന്നു പറഞ്ഞു

ഡാ വിളിച്ചു അവിടെ ഒരു റൂം ഒഴിവു ഉണ്ട്

ആർക്കാണ് ,ഏതു കോളേജിൽ ആണ് പഠിക്കുന്നെ എന്നൊക്കെ ചോദിച്ചു പിന്നെ ഒരു ഗാർഡിയൻ വന്നു ചേർക്കണം എന്ന് പറഞ്ഞു , നമ്മുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ ആന്റി വിശ്വസിക്കില്ല

അപ്പോൾ എന്ത് പറയും

ചുമ്മാ ഒരു ഗാർഡിയൻ കാണിച്ചാലും ആന്റി ചിലപ്പോൾ സമ്മതിക്കില്ല

അതിനു എന്താ?

നീ ആന്റിനെ വിളിച്ചു പറയു ഗാർഡിയൻ ഈ അഭി ആണെന്ന്

വെറും അഭി ആയിട്ടല്ല

അഭിമന്യു I P S ആണ് അവന്തിക ടെ ഗാർഡിയൻ ആയിട്ടു വരുന്നത് എന്ന് പറഞ്ഞേക്കു ……അഭി

കാർത്തി : ഡാ അപ്പോൾ നീ യും അവന്തു തമ്മിൽ ഉള്ള റിലേഷൻ ചോദിക്കില്ല

മാർട്ടിൻ : പോലീസ് കരാകുമ്പോൾ ഒന്നും ചോദിക്കില്ല

ചോദിക്കേണെങ്കിൽ ഇവൻ എന്തെങ്കിലും പറയട്ടെ

അഭി : ഡോ എന്നാ തനിക്ക് ഹോസ്റ്റലിൽ പോകേണ്ടത് ഇന്ന് തന്നെ പോകണോ

അവന്തു : ഇന്നു തന്നെ പോകാം അല്ലങ്കിൽ ഞാൻ കാരണം നിങ്ങൾക്ക് ഒരു ബുദ്ദി മുട്ട് ആവില്ലേ

നിത : ഒന്ന് പോടി അവിടന്ന് അവളുടെ പറച്ചിൽ കെട്ടില്ലേ,

റിയ : ഞങ്ങൾക്ക് ഒരു ബുദ്ദിമുട്ടും ഇല്ല

നിത : നീ എന്തായാലും നാളെ ഹോസ്റ്റലിലേക്ക് മാറിയാൽ മതി

ഇന്ന് നിന്നെ ഞാൻ എങ്ങോട്ടും വിടില്ല ഇന്ന് നീ ഇവിടെ തന്നെ നിന്നാൽ മതി

എല്ലാവരും അതിനു അംഗീകരിച്ചു എല്ലാവരുടേം നിർബന്ധം കാരണം അവന്തിക അത് സമ്മതിച്ചു

അപ്പോളേക്കും അഭിടെ ഫോൺ ബെൽ അടിച്ചു അവന്റെ ഫേസ് പെട്ടന്ന് മാറി

(തുടരും)

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *