മുഹൂർത്തം….

Uncategorized

രചന: എസ് സുർജിത്

“എടീ…നമുക്ക്  ഇന്ന്  പോണോ…ഒന്നുകൂടി ആലോചിച്ചിട്ട് പോയാൽ പോരെ??”

“ഞാൻ ഒരുപാട് ആലോചിച്ച ശേഷമെടുത്ത  തീരുമാനമാ… ഇന്ന് എന്തായാലും എനിക്ക് പോയാലെ പറ്റു…. നീ വരുന്നില്ലങ്കിൽ വരേണ്ട ഞാൻ ഒറ്റയ്ക്ക് പോയ്കോളാം”

“നിന്നെ എന്തായാലും ഒറ്റയ്ക്ക് വിടാൻ പറ്റില്ല.. ഞാനും കൂടെ വരാം, പക്ഷെ രണ്ടു കണ്ടീഷൻ…  ഒന്ന് ഇന്ന് സെക്കന്റ്‌ ഷിഫ്റ്റാണ് അതിന് മുന്നേ തിരിച്ചെത്തണം അല്ലങ്കിൽ അറിയാല്ലോ?? ആ ഗുണ്ടമണിയുടെ വായിലിരിക്കുന്നത് മൊത്തം ഞാൻ കേൾക്കേണ്ടി വരും …. രണ്ടു ഇത്‌ നമ്മുടെ നാടല്ലേ എന്ന കാര്യം മറക്കരുത്… So dont cross your limits”

“ഞാൻ കൊച്ചുകുട്ടീയൊന്നുമല്ല ഷാനി…I know my limits… പിന്നെ ഡ്യൂട്ടി… അതിന് മുന്നേ ഞങ്ങൾ  തിരിച്ചു എത്തും…promise എന്താ പോരെ…. നീ സമയം കളയാതെ വേഗം റെഡിയാകാൻ നോക്ക്”

“മ്മ്മ്മ്…… ശെരി… നിനക്ക് വയസു ഇരുപത്തിഏഴു ആയിട്ടും കൊച്ചുനാളത്തെ  സ്വഭാവത്തിന് ഒരു വ്യത്യാസവും വന്നില്ലല്ലോടി പ്രേതേ ……  (പ്രീതേ)”

“ഹഹഹ… ഒന്ന് പൊടി… ഉള്ള സമയം കളയാതെ റെഡിയാകാൻ നോക്ക്”

അത്രയും പറഞ്ഞു ഒരു ബാത്ത് ടൗവലുമായി പ്രീത ബാത്‌റൂമിലേക്ക് പോയി….. ഞാൻ ഷാനി ദുബായിലാണ്.ചെറിയൊരു അടിയും കൂടി  ബാത്തുറൂമിലേക്ക് പോയ മൊതല് പ്രീത. ഞങ്ങൾ രണ്ടാളും ജനിച്ചത് രണ്ടു വീട്ടിലാണെങ്കിലും വളർന്നതും Bsc നഴ്‌സിങ് വരെ പഠിച്ചതും ഒരുമിച്ചായിരുന്നു.ഇപ്പോൾ ജോലിയും ഒരേ ഹോസ്പിറ്റലിൽ…. അപ്പോൾ പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ നമ്മൾ തമ്മിലുള്ള സുഹൃത് ബന്ധത്തിന്റെ ആഴം…. അറിവ് വെച്ച കാലം മുതൽ ഈ നിമിഷം വരെയും അവളുടെ ഒരു ആഗ്രഹത്തിനും ഞാൻ എതിരൂ  നിന്നിട്ടില്ല.. പക്ഷെ ഇന്ന് അവൾ പുറത്തു പോകാൻ വിളിച്ചപ്പോൾ എങ്ങനെയെങ്കിലും അവളെ  അതിൽനിന്നു പിന്തിരിപ്പിക്കാൻ ഞാൻ ആവും വിധം നോക്കി പക്ഷെ നടക്കുന്നില്ലന്നു കണ്ടപ്പോൾ അവളുടെ ആവശ്യത്തിന് എനിക്ക്  വഴങ്ങേണ്ടി വന്നു. അത്‌ മറ്റൊന്നും കൊണ്ടല്ല കേട്ടോ ഇന്ന് അവൾ പുറത്തു പോകാൻ നിർബന്ധം പിടിക്കുന്നത്  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വെറും ഒരുമാസത്തെ  പരിചയമുള്ള ഒരു വ്യക്തിയെ കാണാനുള്ള പരിപാടി ആയതു കൊണ്ട് മാത്രമാണ് ഇന്നത്തെ ഷോപ്പിംഗിൽ നിന്നും  ഞാൻ അവളെ പിന്തിരിപ്പിക്കാൻ നോക്കിയേ. ഈ  നാട്ടിൽ ആരെയും കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ലല്ലോ???? ഈ നാട്ടിൽ എന്റെ ഗാർഡിയൻ അവളും അവളുടെ ഗാർഡിയൻ ഞാനുമാണ്.. ആ ഒരു വിശ്വാസത്തിന്റെ പേരിലാണ് നങ്ങളുടെ വീട്ടുകാർ ഇവിടെ ജോലിക്ക് പോകാൻ സമ്മതിച്ചത് പോലും…

“ആഹാ… നീ ഇപ്പോളും ഇവിടെ കിടക്കുവാണോ. ഒന്ന് എണീറ്റു റെഡിയായി വാടി പ്ലീസ്…..”

“എടീ ഒന്നുകൂടി ഒന്ന് ചിന്തിച്ചിട്ടു പോരെ?? നമുക്ക് പോകണോ  ?????  ആരാ എന്താന്ന് അറിയാതെ.. മോളെ ഇത്‌ നമ്മുടെ നാടല്ല കേട്ടോ”

“എന്റെ ഷാനി… ഞാൻ പൊട്ടിയൊന്നുമല്ലല്ലോ നമ്മൾ ഒരുമിച്ചല്ലേ ബാംഗ്ലൂർ നഴ്സിംഗ് പഠിച്ചേ..അതിനേക്കാൾ വലിയ തരികിടകളാണോ ഓച്ചി പോലമുള്ള  തുഫായിൽ…(ദുബായ് ) എന്നെങ്കിലും ഞാൻ ഇങ്ങനെ ഒരു കാര്യത്തിനായി നിന്നെ നിർബന്ധിച്ചിട്ടുണ്ടോ??? ഇല്ലല്ലോ ശിവ യിൽ അത്രക്ക് വിശ്വാസം ഉള്ളത് കൊണ്ടല്ലേ പോകാമെന്ന് പറഞ്ഞെ.. Trust me ഒരു കുഴപ്പവും സംഭവിക്കില്ല”

അത്രയും പറഞ്ഞു അവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു. അവളിലെ ആദ്മാവിശ്വാസത്തിന് മുന്നിൽ മറുത്തൊരു ചോദ്യം ചോദിക്കാൻ നിൽക്കാതെ ഞാൻ പുറത്തു പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.അധികം താമസിക്കാതെ ഞങ്ങൾ അവിടെനിന്നും ലുലു  ഷോപ്പിംഗ് മാളിലേക്ക് തിരിച്ചു
***********

ആ വലിയ മാളിന്റെ കാവടത്തിൽ എത്തിയപ്പോഴേക്കും ഞാൻ അവളിൽ ചെറിയൊരു പരിഭവം കണ്ടു.എന്നിട്ടിയും  അവൾ അത്‌ പുറത്തു കാണിക്കാതെ മാളിനുള്ളിലേക്ക് പ്രവേശിച്ചു. അവളുടെ ചുവടുകൾക്കു വേഗത കുറഞ്ഞു.. കുറച്ചു കൂടി മുന്നോട്ട് നടന്നു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു???

“പ്രീതേ ഇത്‌ വേണോ ഒന്നുകൂടി ചിന്തിചിട്ട് പോരെ…. വന്ന സ്ഥിക്കു ഒരു ഷോപ്പിംഗും നടത്തി വിട്ടാലോ….”

“ഷാനി എന്തുവാടി.. എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാതെ …. ഇവിടെ ആരും ഞങ്ങളെ വിഴുകതൊന്നുമില്ല.. നീ ഒന്ന് മിണ്ടാതെ വന്നെ”

“പിന്നെ നിന്നെ സപ്പോർട്ട് ചെയ്യാൻ ഒളിമ്പിക്സിന് ഓടാൻ പോകുവല്ലേ…ഇവിടത്തെ നിന്റെ ഗാർഡിയൻ തത്കാലം ഈ ഞാനാ… അപ്പോൾ എനിക്ക് കുറച്ചു ഉത്തരവാദിത്തങ്ങൾ കൂടുതൽ ഉണ്ട്”

“അയ്യോ…..പണ്ട് ബാംഗ്ലൂരിൽ വെച്ചു സിനിമക്ക് പോകുബോൾ ഈ ഉത്തരവാദിത്വം ഞാൻ കണ്ടിട്ടില്ലല്ലോ… എടാ ഞാനും ശിവയും ആദ്യമായാണ് നേരിൽ കാണാൻ പോകുന്നെ ശിവ kfc യിൽ വെയിറ്റ് ചെയ്യുമെന്ന പറഞ്ഞെ… നീ അതുവഴി ഒന്ന് കറങ്ങി ഒരു ബ്ലൂ ടീഷർട് ഇട്ട ഒരാൾ ഇരിക്കുന്നൊന്നു ഒന്ന് നോക്കടി..എനിക്ക് പെട്ടന്നു അങ്ങാട്ട് പോയെന്നു മുട്ടാൻ മടിയായിട്ടാ.. പ്ലീസ് ഒന്ന് ചെല്ലടി..”

“എനിക്കൊന്നും പറ്റത്തില്ല കണ്ണിക്കണ്ട കടയിൽ വായിനോക്കി നടക്കാൻ നീ വേണേൽ പോയി നോക്കിക്കോ”   യെന്ന് ഞാൻ അവളോട്  പറഞ്ഞുവെങ്കിലും എന്റെ കണ്ണുകൾ ബ്ലു ടീഷർട്ടിനെ തിരയുന്നുണ്ടായിരുന്നു..

“ഒന്ന് ചെല്ലടി പ്ലീസ്…🙏”     ഞാൻ പ്രീത യുടെ മുഖത്തേ ദയനീയ ഭാവം കണ്ടു kfc ലക്ഷ്യമാക്കി നടന്നു. ഞാൻ അവിടെമാകെ നോക്കിയെങ്കിലും ബ്ലൂ ഷർട്ട്‌ ധരിച്ച  ആരെയും കാണാനായില്ല… എന്നതായാലും എനിക്ക് ചെറിയൊരു ആശ്വാസമായിരുന്നു അത്‌. ചെറിയൊരു ഷോപ്പിംഗ് നടത്തി തിരിച്ചു റൂമിലേക്ക്‌ പോകാലോ എന്നു കരുതി  തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ഞാൻ കണ്ടു. ഇനി ഇതാകുമോ ശിവ ചിരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു തീരും മുന്നേ. മറുവശത്തു നിന്നും എന്റെ അരികിലേക്ക് പ്രീത നടന്നു വന്നു ചോദിച്ചു??

“എന്തായാടി നീ ബ്ലൂ ടീഷർട് ഇട്ട  ആരെയെങ്കിലും കണ്ടോ??”

ഞാൻ എന്റെ കണ്ണുകൾ കൊണ്ട് അവളുടെ ചോദ്യത്തിന് മറുപടി കൊടുത്തു. അവളുടെ മുഖം എന്നെ നോക്കി ചിരിച്ച നിന്നിരുന്ന ചെറുപ്പക്കാരനിലേക്ക് പതിച്ചു. ഒരു നാണത്തോടെ അവൾ അയാളെ നോക്കി പതിയെ പറഞ്ഞു…..

“ഇതാടി ആള്…”

ഞാൻ പതിയെ അവളോട് ചോദിച്ചു????

“ഇതാണോടി ഇവന്റെ ബ്ലു.. പറഞ്ഞ വാക്ക് പാലിക്കാത്തവൻ”

അവളൊന്നു നീട്ടി മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. അപ്പോഴേക്കും അയാൾ നമുക്കരികിലേക്ക് നടന്നടുത്തു, ഒരു പുഞ്ചിരിയോടെ പറഞ്ഞു..

“ഹലോ.. പ്രീത”

“ഹായ്  ശിവ … ഇതാണ് എന്റെ ഞാൻ പറഞ്ഞിട്ടുള്ള my besty ഷാനി.. ശിവ വന്നിട്ടു ഒരുപാട് സമയമായോ”

“ഹലോ ഷാനി… 😊 ഞാൻ പുറത്തു നിൽക്കുവായിരുന്നു.. നിങ്ങൾ അകത്തു കടന്നപ്പോൾ നിങ്ങളുടെ പിന്നാലെ ഞാനും നടന്നു”

“ഓ അപ്പോൾ ഞങ്ങളെ പുറത്തു നിന്നെ കണ്ടായിരുന്നു…” യെന്ന് പ്രിത പറഞ്ഞു

“അതേ കണ്ടായിരുന്നു…. വാ നമുക്ക് ആ kfc യിലേക്ക് ഇരിക്കാം…”

അയാളുടെ ക്ഷേണം സ്വീകരിച്ചു ഞങ്ങൾ  ആ kfc യിലേക്ക് നടന്നു. ഒരു മാസത്തെ പരിചയം കൊണ്ട് എന്റെ പ്രിയ സുഹൃത്തു അവളുടെ നൂലുകെട്ടു മുതൽ ഇന്നലെ വരെയുള്ള സകല വിവരങ്ങളും അയാളുമായി ഷെയർ ചെയ്തുയെന്ന സത്യം അറിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.ശിവ എന്ന വ്യക്തി കാണുന്ന പോലെ മാന്യനും പക്വതയുള്ളവനെന്നും  മനസിലാക്കാൻ ആ കുറച്ചു സമയത്തെ സമ്പർക്കത്തിൽ നിന്നും മനസിലാക്കാൻ  കഴിഞ്ഞു.. ഈ പ്രായത്തിനിടയിൽ കുറെ കോഴികളെ  കണ്ടതല്ലേ….അതു  കൊണ്ടാകും   എന്തായാലും പ്രിത പറഞ്ഞത് പോലെ he is not  counning…… 
***********

ആ കൂടി കാഴ്ച്ച പെട്ടെന്ന് അവസാനിച്ചെങ്കിലും അവരുടെ സൗഹൃദം വളർന്നു. പ്രണയത്തിന്റെ വൻ വനമായി തീർന്നു. പ്രിത യുടെ വീട്ടുകാരെ കുറച്ചു ശെരിക്കും അറിയാമായിരുന്ന ഞാൻ അവളോട് ചോദിച്ചു??

“നീ ഇത്‌ എന്ത് ഭവിച്ചുള്ള പോക്കാ… നിന്റെ വീട്ടുകാർ നീയും ശിവയും ആയുള്ള ബന്ധത്തിന് സമ്മതിക്കു… ഇതെങ്ങാണം അവർ അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന കോലാഹലങ്ങളെ കുറിച്ച്  വല്ല  വിചാരവുമുണ്ടോ”

“പെട്ടന്ന് സമ്മതിക്കില്ലന്ന് എനിക്ക് അറിയാം.. കാരണം എന്നെ അച്ഛന്റെ സഹോദരി പുത്രനെ കൊണ്ട് കെട്ടിക്കാൻ കച്ചയും കെട്ടിയിരിക്കുവാ എന്റെ വീട്ടുകാർ, എനിക്കാണെങ്കിൽ ആ കല്യാണത്തിന് ഒട്ടും താല്പര്യവുമില്ല, കാര്യം എന്റെ മുറച്ചെറുക്കൻ ഒക്കെയാ…എന്നാലും എനിക്ക് ഇഷ്ടമല്ല.. ഒരു പക്ഷെ വീട്ടുകാർ സമ്മതിച്ചില്ലേ ഞാൻ ശിവക്കൊപ്പം ഉറങ്ങിപോകും”

“എടീ മഹാപാപി… എന്നെ കൊലക്കു കൊടുത്തേ നീ അടങ്ങുവോ? എന്റെ പൊന്നു മോളെ നീ അങ്ങനെ വല്ലോം ചെയ്താൽ ഞാൻ ഇവിടെ കെട്ടി തൂങ്ങി ചാവും. കാരണം നീ ശിവയുടെ കൂടെ സ്വന്തം ഇഷ്ടത്തിന് പോയാൽ നിന്റെ വീട്ടുകാർ എന്നെയും എന്റെ വീട്ടുകാരെയും ഇരുത്തി പൊറുപ്പിക്കൂല മോളെ നിന്നെ അവർ  ഇവിടെ ജോലിക്ക് വിട്ടത് ഞാൻ കൂടെയുണ്ടന്ന ധൈര്യത്തിലാ.. അത്‌ കൊണ്ട് പോകുന്നെങ്കിൽ മുന്നേ കൂട്ടി അറിയിക്കാൻ മറക്കണ്ട”

“ഒന്ന് പൊടി…അടുത്ത മാസം  ശിവ നാട്ടിൽ പോകുന്നുണ്ട്..  വീട്ടിൽ പോയി  അച്ഛനെ കണ്ടു സംസാരിക്കാമെന്നു പറഞ്ഞിട്ടുണ്ട്.. എന്താകുമെന്ന് നോക്കാം അഥവാ നടന്നില്ലകിൽ നിനക്ക് മുന്നേ ഞാൻ ചാവും… ഇനി ഞാൻ ശിവയുടെ കൂടെ പോയിട്ട്  നീ ചാവണ്ട”

അത്‌ കൂടി കേട്ടപ്പോൾ ബാക്കിയുണ്ടായിരുന്ന മനഃസമാദാനവും കൂടെ പോയികിട്ടി. അവളും ശിവയുമായുള്ള കല്യാണം നടത്തേണ്ടത് എന്റെ ജീവിതത്തിന്റെ ഭാഗമയിതീർന്നു. അതിന് ഞാൻ കണ്ടുപിടിച്ച വഴി അവളുടെ അപ്പച്ചിയുടെ മകനെ അവളിൽ നിന്നും പിന്തിരിപ്പിക്കുക എന്നതായിരുന്നു. അതിനായി ഞാൻ അയാളെ പ്രേമിക്കാൻ തുടങ്ങി. ആള് നല്ലൊരു വായുനോക്കിയും കുട്ടികാലത്തു എന്റെ പുറകെ നടന്നതുകൊണ്ടും  എനിക്ക് വലിയ ബുദ്ധിമുട്ടുമുണ്ടാക്കാതെ കാര്യങ്ങൾ ഏകദേശം ഒരുമാസം കൊണ്ട്  ഒപ്പിച്ചെടുത്തു. അതിനിടയിൽ ഞാൻ ഒരു നിബന്ധനയും  എന്റെ കാമുകനുമായി ഉണ്ടാക്കി ; എന്റെ കല്യാണത്തിന് മുന്നേ പ്രിത യുടെ കല്യാണം നടക്കണമെന്നതായിരുന്നു അത് . അവസാനം ഒരുപാട് കോലാഹലങ്ങൾക്ക് ഓടിവിൽ ശിവയും പ്രിത യു മായുള്ള വിവാഹം  അവരുടെ വീട്ടുകാർ ഉറപ്പിച്ചു.അതിന് മുൻകൈ എടുത്തത് എന്റെ കാമുകനും 😊 അതറിഞ്ഞു അവളിലുണ്ടായ സന്തോഷം ഈ ലോകത്തിൽ ഒന്നിനോടും ഉപമിക്കാൻ എനിക്കാവില്ല…,
********

ഇന്ന് രാവിലെ 10:30 നും 11:30 ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ പ്രീത യുടെയും ശിവയുടെയും വിവാഹമാണ്. ഒരു സിനിമ കഥ പോലെ തുടങ്ങിയ ഒരു ഇന്റർനെറ്റ്‌ സൗഹൃദം ഇന്നിതാ യാഥാർഥ്യത്തിലേക്ക്..ഈ ശുഭദിനത്തിന് വേണ്ടി ഞാൻ എടുത്തു തലയിൽ വെച്ച പാമ്പ് എന്റെ വലുപോലെയായി… എന്നാലും എന്റെ പ്രിതയുടെ ആഗ്രഹം നടന്നല്ലോ എന്നെ സമാധാനം.കല്യാണം ഓഡിറ്റോറിയത്തിലെ ഡ്രെസ്‌ഡിങ് റൂമിൽ തമാശകൾ പറഞ്ഞു അവളെ ഞാൻ അണിയിച്ചൊരുക്കുമ്പോൾ,വാതിക്കൽ നിന്നും എന്റെ അമ്മ എന്നെ പുറത്തേക്കു  വിളിച്ചു . അവിടെ നിന്നും പുറത്തേക്കു വന്ന എന്നോട് അമ്മ പതിയെ എന്റെ കാതുകളിൽ പറഞ്ഞു…..

“മോളെ…. ചെറുക്കൻ വന്ന വണ്ടി ആക്‌സിഡന്റ് ആയെന്ന് … എന്തൊരു കഷ്ടമായിപ്പോയി”

അമ്മ ഇത്‌ പറഞ്ഞതും  എന്റെ നല്ല ജീവൻ പോയി….  ഞാൻ സർവ്വ ധൈര്യവുമെടുത്തു ചോദിച്ചു???

“എന്നിട്ടു ആർകെങ്കിലും എന്തെകിലും പറ്റിയോ”

“ഇവുടെന്നും അച്ഛനും മറ്റും അങ്ങോട്ട്‌ പോയിരിക്കുവാ.. നീ തൽക്കാലം പ്രിത യെ ഒരു മയത്തിൽ പറഞ്ഞു നിർത്തിയെരെ പോയവർ ഒന്ന് തിരിച്ചു വന്നോട്ടെ.. എന്താ സ്ഥിതിയെന്ന് അറിയാല്ലോ”

അത്‌ കേട്ടതും… പകുതി ജീവനോടെ തിരികെ ഞാൻ പ്രിത ക്ക് അരികിലേക്ക് വന്നു. എന്നെ കണ്ട പാടേ അവൾ ചോദിച്ചു???

“എന്താടി… അവരെല്ലാം എത്തിയോ.. സ്വീകരണത്തിന് സമയമയോ?? ശിവയെ പരിജയപ്പെട്ടതിന് ശേഷം  ഇന്ന് ആദ്യമായിട്ടാണ് നേരം വെളുത്തു ഇത്രയായിട്ടും ശിവയെ ഒന്ന് വിളിക്കാതിരിക്കുന്നെ,അല്ലേൽ ഇന്ന് വിളിച്ചില്ലങ്കിലും കുറച്ചു സമയം കൂടി കഴിഞ്ഞാൽ ശിവ എന്നുന്നേക്കുമായി എന്റേത് മാത്രമായി തീരുമല്ലോ.. അല്ലേടാ…”

അത്രയും പറഞ്ഞു ഒരു പുഞ്ചിരിയോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി . ആ നിഷ്കളങ്കമായ മുഖത്തു നോക്കി ഞാൻ എങ്ങനെ പറയും അവളുടെ ശിവ വന്ന വണ്ടി ആക്‌സിഡന്റ് ആയെന്നു. ഞാൻ എല്ലാം മനസ്സിൽ  അടക്കി പിടിച്ചുകൊണ്ടു പറഞ്ഞു….

“സ്വീകരണത്തിന് ഇനിയും സമയമുണ്ട്  പ്രിതേ.. അമ്മ എന്നെ വിളിച്ചത് മറ്റൊരു കാര്യം പറയാനാ. നീ എന്തായാലും ടൈം ആകുമ്പോൾ പുറത്തിറങ്ങിയാൽ മതി വെറുതെ ചൂടത്തിറങ്ങി വിയർക്കേണ്ട.. സമയമാകുമ്പോൾ ഞാൻ നിന്നെ കൂടി കൊണ്ട് പൊയ്ക്കോളാം. ഞാനെ അമ്മയെ ഒന്ന് കണ്ടിട്ട് ഇപ്പോൾ വരാം”

അത്രയും പറഞ്ഞു ഞാൻ ആ മുറിയിൽ  വീണ്ടും നിന്നും പുറത്തിറങ്ങി..
“എടാ വേഗം വരണേ….” യെന്നവൾ പിന്നിൽ നിന്നും എന്നോട്  പറയുന്നുണ്ടായിരുന്നു ഒന്ന് നീട്ടി മൂളിക്കൊണ്ട് അവിടെ നിന്നും നടന്നകന്നു..പുറത്ത് എന്നെയും കാത്തിരുന്നത് ശിവയുടെ മരണ വാർത്ത ആയിരുന്നു.. അത് കേട്ടു ജീവച്ഛവമായി നിന്ന  ഞാൻ പ്രിതയോട്  എങ്ങനെ ഇത്‌ പറയും…..

എന്നെ ഭ്രാന്തിയാക്കിയിരുന്ന നിമിഷങ്ങൾ .ശിവ യുമായി ഒരുപാട് സ്വപ്‌നങ്ങൾ മിനഞ്ഞു കൂടി കല്യാണ പെണ്ണായി  അണിഞൊരുങ്ങി മുഹൂർത്താവും കാത്തിരിക്കുന്ന എന്റെ പ്രിത  അവൾ ഇതെങ്ങനെ സഹിക്കും.. എനിക്ക് എത്ര ചിന്തിചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ കല്യാണം  മണ്ഡപമാകെ ഒരു മരണ വീടിന്റ പ്രതീതിപകർന്നു തുടങ്ങി പ്രീതയുടെ അച്ഛനും അമ്മയും നിറകണ്ണുകളോടെ  എന്റെ അരുകിലേക്ക് വന്നു. അവരെയൊക്കെ എന്ത് പറഞ്ഞു സമാധാനപ്പിക്കുമെന്ന് എനിക്ക് അറിയില്ല…. എന്റെ കണ്ണുകളിൽ നിന്നും പൊടിയുന്ന കണ്ണുനീർ തുടക്കുന്നതിനിടയിൽ ആ ഡ്രസിങ് റൂമിൽ നിന്നും പ്രീത എന്നെ വിളിക്കുന്നുണ്ടായിരുന്നു…..

“ഷാനി…. ഷാനി….. നീ ഒന്നിങ്ങു വന്നേ”

ഞാൻ എന്റെ കണ്ണുകൾ ഒപ്പിക്കൊണ്ട് . സർവ്വ ധൈര്യവും സംഭരിച്ചു ആ മുറിയിലേക്ക് നടന്നു. ചുവരിലെ വാച്ചിൽ നോക്കി നിൽക്കുവായിരുന്ന അവൾ എന്നോട ചോദിച്ചു?????

“എടീ സമയം എത്ര ആയി… ഈ വച്ചിലെ സമയം ശെരിയാണോ  ആണോ??”

“മ്മ്മ്മ്മ്മ്… അതേ അത് ശെരിയാണ്”

“മൂഹൂർത്ത സമയമായല്ലോ എന്നെ എന്താ മണ്ഡപത്തിലേക്കു കൊണ്ട് പോകാത്തെ??”

“അത്…. അത്‌  പിന്നെ പ്രീതേ  ശിവയുടെ കൂട്ടത്തിൽ വന്ന ഒരു വണ്ടിക്കു എന്തോ അപകടം പറ്റി  അതുകൊണ്ടാ അവർ വൈകുന്നേ???”

“നീ എന്തുവാടി പറയുന്നേ ?? നിന്റെ ഫോൺ ഒന്ന് തന്നെ ഞാൻ ഒന്ന് ശിവയെ  വിളിച്ചു നോക്കട്ടെ”

“ഞാൻ ഫോൺ എടുത്തില്ല പ്രിതേ…. നീ കുറച്ചു കൂടെ ഒന്ന് വെയിറ്റ് ചെയ് അപ്പോഴേക്കും അവർ ഇങ്ങേത്തും”

“ഷാനി ഇന്ന് എന്റെ കല്യാണമാണ്… കൃത്യം  മുഹൂർത്തതിന് താലി കെട്ടണം അത്‌ കഴിഞ്ഞു ആക്‌സിഡന്റ് പറ്റിയവരെ  ശിവക്ക് പോയി കാണാല്ലോ…ശിവ യെ ഒന്ന് വിളിക്കണം  ഞാൻ പുറത്തേക്ക്  ഇറങ്ങുവാ അവിടെ ആരുടെയെങ്കിലും ഫോണിൽ നിന്നും ഒന്ന് വിളിച്ചു നോക്കാം”  യെന്ന് പറഞ്ഞു അവൾ പുറത്തേക്കു ഇറങ്ങാൻ ഒരുങ്ങി. ഞാൻ അവളുടെ കൈകളിൽ പിടിച്ചു അവൾ തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കിയപോഴേക്കും എന്റെ മനോധൈര്യം ചോർന്നു.. അവളെ കെട്ടിപിടിച്ചു കൊണ്ട്  പറഞ്ഞു…

“ഇനി ഒരിക്കലും നിന്റെ ശിവ തിരിച്ചു വരില്ലടാ…. അവൻ എല്ലാവരെയും വിട്ടു  പോയി…നിന്റെ ശിവൻ പോയടാ…..” യെന്ന് ഞാൻ വാവിട്ടു പൊട്ടിക്കരഞ്ഞപ്പോൾ അവളുടെ ശരീരം തണുത്തു  നിഛലമായി എന്നോട് ചേർന്നു നിന്നു. ആ കഞ്ഞുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ പൊടിഞ്ഞതല്ലാതെ.. ഒരു അക്ഷരം അവൾ മിണ്ടിയില്ല…ആരെക്കയോ ഓടിക്കൂടി അവളെ സമാധാനിപ്പിക്കാൻ പല ശ്രമങ്ങൾ  നടത്തി എല്ലാം വിഫലം… ആ നിശബ്ദതയിൽ നിന്നും അവൾ ഉണരുമ്പോളെല്ലാം; മൂഹൂർത്തമായി  എന്റെ ശിവ എത്തിയില്ല ??? എന്നവളുടെ ചോദ്യം മാത്രം ബാക്കി ഇന്നും അവൾ വിശ്വസിക്കുന്നില്ല അവളുടെ ശിവ എന്നേക്കുമായി അവളെ വിട്ടു പോയെന്നു …  മനുഷ്യത്വമുള്ള ആർക്കും  സഹിക്കാൻ കഴിയുന്നതിനു അപ്പുറമാമാണ് അവളുടെ ഈ മുഹൂർത്തത്തിനായുള്ള  കാത്തിരിപ്പ്  … അവൾ ഇന്നും ഒരു കല്യാണ പെണ്ണിനെ പോലെ അണിഞൊരുങ്ങി  ശിവയുടെ വരവും പ്രദീക്ഷിചിരിക്കുന്നു…ആ കല്യാണ ദിവത്തിന്റെ ഓർമ്മകൾ മാത്രം അവളിൽ ഇന്നും ബാക്കി നിർത്തികൊണ്ട്  അവൾ ഇന്നും ഈ ലോകത്തു നമുക്കൊപ്പം ജീവിക്കുന്നു….

ശുഭം

🙏🙏🙏 ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: എസ് സുർജിത്

Leave a Reply

Your email address will not be published. Required fields are marked *