അവന്റെ തോളിൽ ചെറുതായൊരു അടിവെച്ചു കൊടുത്ത് കുസൃതി ചിരിയോടെ ഹാളിലേക്ക് കയറി…

Uncategorized

രചന: മിഥുൻ ചന്ദ്രൻ

മുട്ടോളം നീളത്തിൽ എടത്തൂർന്ന മുടിയിഴകളായിരുന്നു അവളുടെ സൗന്ദര്യത്തിന്റെ തിളക്കം.

അനാമിക രാവിലെ കോളേജിലേക്ക് വരുന്ന നേരം നോക്കിത്തന്നെ ആട്ടിൻ

പറ്റങ്ങൾ പുതിയ മേച്ചിൽ പുറം കാണുമ്പോൾ ഉണ്ടാവുന്ന തരത്തിലുള്ള വെപ്രാളമായിരുന്നു ക്യാ മ്പസിലെ മിക്ക ചെറുക്കൻ മാർക്കും.

ഈടത്തൂർന്ന മുടിയിഴകൾ മുട്ട റ്റം വരെ നീണ്ട് കിടക്കുന്നുണ്ടാവും. അത് നന്നായി ചീകിയൊതുക്കി ചെവിയരികിൽ നിന്നും കുറച്ച് മുടിയിഴകലെടുത്തു പിന്നികെട്ടി തൂക്കിയിട്ടിരിക്കുന്നതിനിടയിലൂടെ രണ്ട് തുളസി കാത്തിരുകൾ കൂടി യണിഞ്ഞു കൊണ്ട് കുണുങ്ങി കൊണ്ടുള്ള അവളുടെ വരവ് എത്ര സുന്ദര മാ യ ക്കഴച്ചയാണെന്ന് പറഞ്ഞറിയിക്കുവാൻ പറ്റില്ല.

ബി എ മലയാളം ഒന്നാം വർഷം വിദ്യാർത്ഥി യായ അനാമികയെ കാണുവാൻ വേണ്ടി മാത്രം ക്ലാസ്സ്‌ സമയത്ത് പലപ്പോഴായി ശ്യാം ക്ലാസ്സ്‌ മുറിക്കു മുമ്പിലൂടെ വെറുതെ അങ്ങോട്ടും എങ്ങോട്ടും നടക്കുമായിരുന്നു.

ചിലപ്പോൾ ഒരുമിന്നായം പോലെ അവളുടെ മുഖം കാണാം എന്തൊരു സന്തോഷ മായിരിക്കുമെന്നോ അന്നേരം.

ഒരുവർഷത്തോളും അങ്ങിനെ അനാമികയോടുള്ള പ്രണയം ഉള്ളില ടക്കികൊണ്ട് ദൂരെ നിന്നും ഏകാന്ത കാമുകനായി അയാൾ അവളെ കണ്ടുകൊണ്ടിരുന്നു.

തന്റെ പ്രണയം എങ്ങിനെ അവളോട് പറയും അയാൾക്ക് ഒരുപിടിയുമുണ്ടായിരുന്നില്ല.

മലയാളംബി എ മൂന്നാമത്തെ വർഷമായിരുന്നു അയാളപ്പോൾ.

ക്ലാസ്സിൽ മിടുക്കൻ. പ്രായമിത്ര യായിട്ടും ചെറിയൊരു നാണം കുണുങ്ങിയാണിപ്പോഴും പ്രതേകിച്ചു പെൺകുട്ടികളെ കാണുമ്പോൾ. . അങ്ങിനെ എല്ലാ പെൺകുട്ടികളെയുമല്ല ആധുനിക മായ ശൈലിയിൽ പറയുമകയാണെങ്കിൽ കാണുമ്പോൾ ഉള്ളിൽ സ്പർക്ക് തോന്നുന്ന പെൺകുട്ടികളെ കാണുമ്പോൾ ശ്യാമിന്റെ ഉള്ളിൽ ഒരു പിടപ്പാണ് ഹൃദമിടിപ്പിന്റെ താളം ഇരട്ടിയാവുകയും ആകെ വിയർത്തു ഒരു പരുവമാവുകയും ചെയ്യും.

അതുകൊണ്ട് പ്രണയം എന്നും അയാൾക്കൊരു ബാലികേറാ മലയായിരുന്നു.

അനാമികയെ കണ്ടത് മുതൽ അത്തരം വികാരങ്ങളുടെ വേലി യേട്റ്റ മായിരുന്നു അയാളുടെ മനസ്സിൽ.

എങ്ങനെ യെങ്കിലും അവളോടൊന്നു സംസാരിക്കണം എത്ര നാളായി ഇങ്ങനെ ഉള്ളിലൊള്ളിപ്പിച്ചു നടക്കുന്നു ഇന്നതിനൊരാറുതിയുണ്ടാവണം കോളേജ് ഡേ നടന്ന അ ദിവസം അയാൾ അതിന് തിരഞ്ഞെടുത്തു.

അവൾ ഒപ്പന പ്രാക്റ്റീസ് ചെയുന്ന ഹാളിന്റെ അരികിൽ ചെന്ന് അവളെ കാണുവാനായി കാത്തുനിന്നു.

ഉച്ചക്ക് ശേഷമാണ് അവരുടെ പ്രോഗ്രാം. അവസാന റിഹേഴ്സലിന്റ അവസാന ഭാഗമായിരുന്നു അവിടെ നടക്കുന്നത്.

അനാമികയായിരുന്നു മണവാട്ടി. കണ്ണുകളിൽ സുറുമായിട്ടു കൈകൾ നിറയെ തിളങ്ങുന്നവളകൾ ധരിച്ചു സുന്ദരി യായ മണവാട്ടി യായി മാറിയിരിക്കുന്നു അനാമിക.

അവൾക്ക് ചുറ്റും താള മിട്ടുച്ചുവടു വെക്കുന്ന കൂട്ടുകാർക്കിടയിൽ രാജ കുമാരിയെ പോലെ അനാമിക ഹാ…! കുറച്ച് നേരം അ കാഴ്ച്ചയിൽ അയാൾ സ്വയം മറന്നു സ്തംഭിതനായി നിന്നുപോയി.

“ശ്യം എന്താ ഇവിടെ,,? എന്നുപറഞ്ഞു ഷാഹിന കയറിവന്നപ്പോഴാണ് അയാൾക്ക് സ്ഥല കാല ബോധം തിരിച്ചു കിട്ടുന്നത്.

“അല്ല.., ഷാഹിന എന്താ ഇവിടെ..? ഞാൻ വെറുതെ ഇതുവഴി പോവുമ്പോൾ ചുമ്മാ ഒന്ന് റിഹേഴ്സൽ നോക്കിനിന്നന്നേയുള്ളു.., ശ്യം തെല്ലു ജാള്യത യോടെ പറഞ്ഞു.

അപ്പോൾ നിനക്കറിയില്ലേ ഇവിടെ എല്ലാ ഒപ്പന ട്രൂപ്പുകളുടെയും ട്രൈനർ ഞാനാണെന്നുള്ള കാര്യം എന്നുപറഞ്ഞവൾ അവനെ നോക്കിചിരിച്ചു.

ഷാഹിന ശ്യാമിന്റെ സഹപാഠിയാണ്. അവൾ ഒപ്പനയിൽ മികവു തെളിയിച്ചവൾ ആയതുകൊണ്ട് എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും അവൾ സഹായിയായി പോവാറുണ്ട്.

” ഉം ഇവിടെ നിന്നും കറങ്ങാതെ സ്ഥലം വിട്ടോ എന്ന്‌ പറഞ്ഞു ഷാഹിന ഹാളിലേക്ക് കയറി.

കാര്യം ഇവളോട് പറഞ്ഞു വിട്ടാലോ ശ്യാം ഓർത്തു.

‘ഷാഹിന…, അയാൾ പതിഞ്ഞ സ്വരത്തിൽ തന്റെ സുഹൃത്തിനെ വിളിച്ചു. അപ്പോഴേക്കും ഷാഹിന ഹാളിനുള്ളിലേക്ക് കയറിയിരുന്നു.

അവൾ ശ്യാമിന്റെ വിളി പ്രതീക്ഷിച്ചപോലെ നനുത്ത പുഞ്ചിരിയോടെ എന്താ ആരോടെങ്കിലും വല്ലതും പറയാനുണ്ടോ..? അപ്രതീക്ഷിതമായിരുന്നു അവളുടെ മറുചോദ്യം.

പെട്ടെന്ന് എന്ത് പറയണം എന്നറിയാതെ അവനൊന്നു പരുങ്ങി.

അല്ല… ഇവരുടെ പരിപാടി ഏതു സമയത്താനാണെന്ന് അറിയാൻ വിളിച്ചതാ എന്റെ പൊന്നെ…, എന്ന് പറഞ്ഞ് അയാൾ പതുക്കെ അവിടുന്ന് വലിയാൻ നോക്കി.

“ഓഹോ… ഇപ്പോൾ ചില പഠിപ്പിസ്റ്റ് കൾ ഇതുപോലെയുള്ള പരുപാടികളൊക്കെ കാണാൻ തുടങ്ങിയോ?

എന്നുപറഞ്ഞവൾ അവന്റെ മുഖത്തു നോക്കി ഒരാക്കിയചിരിപാസാക്കി. അതെ ഓവറായി ഊതല്ലേ.., എന്നുപറഞ്ഞു ശ്യാം അവളെ നോക്കി ചിരിച്ചു.

ഉം…. അതെ പൂച്ച കണ്ണിറുക്കി പാൽ കുടിക്കുന്നത് ആരും കാണില്ലെന്നു കരുതണ്ട, മണവാട്ടിയോട് എന്തെങ്കിലും പറയാനുണ്ടോ..? അവൾ ചോദിച്ചു.

സംഗതി എന്തായാലും കൈവിട്ടു ഇനി ഒളിച്ചുവെച്ചിട്ട് കാര്യമില്ല ശ്യം ഓർത്തു. എങ്കിലും അവൻ ഒന്നുമറിയാത്തപോലെ, എന്തോന്നടെ ഇപ്പറയുന്നേ,, എനിക്കങ്ങനെ ഒന്നുമില്ല.

ഉം പിന്നെ നീ കുറെ കാലമായി അവളുടെ പുറകെ നടക്കുന്നെന്നു അവൾ പറഞ്ഞല്ലോ എന്നായി ഷാഹിന.

ആര്,,? അനാമികയോ?ശ്യാം ചോദിച്ചു. അവൾ എന്നോട് പലപ്പോഴും നിന്നെക്കുറിച്ചു ചോദിക്കും.

, എടാ പൊട്ടാ എന്തേലും ഉണ്ടെങ്കിൽ നേരിട്ട് പറഞ്ഞൂടെ എന്ന്‌ പറഞ്ഞ് ഷാഹിന അവന്റെ തോളിൽ ചെറുതായൊരു അടിവെച്ചു കൊടുത്ത് കുസൃതി ചിരിയോടെ ഹാളിലേക്ക് കയറി.

ശ്യമിന്റെ മനസ്സിൽ ആയിരം പൂർണ്ണ ചന്ദ്രൻ മാരെ കണ്ട പ്രതീതി ആയിരുന്നു അപ്പോൾ.

രചന: മിഥുൻ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *