വാക പൂത്ത വഴിയേ – 61

Uncategorized

രചന: നക്ഷത്ര തുമ്പി

‍അഭിയും,വിച്ചുവും ഹോസ്പിറ്റലിൽ എത്തി വിച്ചൂനെ ഡോക്ടറിനെ കാണിച്ചു

കൈ ഒടിഞ്ഞിട്ടുണ്ടായിരുന്നു പ്ലാസ്റ്റർ ഇട്ടു

അഖിയും എത്തി അങ്ങോട്ടേക്ക്

ഡാ ആരാടാ ഇതു ചെയ്തത്

സന്ദീപ്

അവനോ, കിട്ടിയതൊന്നും പോരല്ലേ അവനു, കണ്ണൻ അറിഞ്ഞോ,

ഇല്ല ഏട്ടനോട് പറഞ്ഞില്ല, വെറുതെ പേടിപ്പിക്കണ്ട എന്നു തോന്നി, വീട്ടിൽ അറിഞ്ഞാൽ വെറുതെ സീൻ ആകും

എന്നാലും പറയണ്ടേ അവനോട്

മ്മ് പറയണം സാവകാശം മതി അല്ലെങ്കിൽ മുന്നും പിന്നും ആലോചിക്കാതെ ഇപ്പൊ തന്നെ അവനെ കാണാൻ പോകും

അഭി എങ്ങനെ അവിടെ എത്തി… അഖി

കണ്ണനെ കാണാൻ വന്നതാ അപ്പോഴാ റോഡിൽ ഇവൻ കിടക്കുന്നതു കണ്ടത്

മ്മ് എന്തായാലും ഞാൻ ഒന്നു വിളിക്കട്ടെ അവനെ

മ്മ്

ഡാ അവൻ ഫോൺ എടുക്കണില്ല , ഇനി വീട്ടിൽ ചെന്നിട്ടു പറയാം

ഓക്കേ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

‍അഖിയും, അഭിയും, വിച്ചും പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ്, അനുവിന്റെ ഫ്രണ്ട്‌സ് വരുന്നത് കണ്ടത്

ഹണിയെ കണ്ട് അഭി തൻ്റെ കവിളിൽ തലോടി

ഹണി അവനെ നോക്കി പേടിപ്പിക്കാനും മറന്നില്ല

ഡാ വിച്ചു നിനക്ക് എന്തു പറ്റി…. ജിതി

ഡാ ഒരു ആക്‌സിഡന്റ്, ഒരു കാർ വന്നു ഇടിച്ചതാ

ആരുടെ കാർ…. മേഘ

അവൻ ആണ് സന്ദീപ്,

അറിഞ്ഞുകൊണ്ടു ഉള്ള പണി ആണ്…. ജാൻ

മ്മ്, എന്നിട്ട് സാറിനോട് പറഞ്ഞില്ലേ….. ഹണി

ഫോൺ എടുക്കുന്നുണ്ടായില്ല അവൻ ….അഖി

എങ്ങനെ എടുക്കും സാറും ടെൻഷനിൽ ആയിരുന്നല്ലോ ,,,,, ഹണി

എന്തു ടെൻഷൻ, പിന്നെ നിങ്ങൾ എന്താ എല്ലാവരും കൂടി ഇങ്ങോട്ട് ആരാ ഹോസ്പിറ്റലിൽ….. വിച്ചു

നീ ഒന്നും അറിഞ്ഞില്ലേ…. മിഥു

എന്തു…. അഖി

മേഘ എല്ലാ കാര്യവും പറഞ്ഞു കൊടുത്തു

എന്നിട്ട് അവൾ ഇപ്പൊ എവിടാ…… വിച്ചു

ഹോസ്പിറ്റലിൽ ഉണ്ട്, ഞങ്ങൾ അവളെ കാണാൻ വന്നതാ

എന്നാൽ വാ …… അഖി

എല്ലാവരും അനുവിന്റെ അടുത്തേക്ക് പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എല്ലാവരും അനുവിന്റെ അടുത്തേക്ക് ചെന്നു,

അനു മയക്കത്തിൽ തന്നെ ആണ്

കണ്ണൻ അനുവിനെ തന്നെ നോക്കി ഇരിക്കുകയാണ്,

അവൾ കണ്ണുതുറക്കാത്തത്തിൽ അവൻ സങ്കടത്തിൽ തന്നെ ആണ്

കണ്ണു തുറന്നില്ലേ അജുവേട്ട… മേഘ

മരുന്നിന്റെ സെടേഷൻ ആണ്..

മ്മ്…. ഹണി

ഡാ നിങ്ങൾ എങ്ങനെ അറിഞ്ഞു, ഞാൻ നിന്നെ വിളിച്ചിട്ട് കിട്ടുന്നുണ്ടായില്ല അഖി….. അജു

ഇവിടെ വെച്ചു ഇവരെ കണ്ടപ്പോൾ പറഞ്ഞതാ

മ്മ്, അല്ല നീ എന്താ ഇവിടെ വന്നത്, ഇവന്റെ കൈക്കു എന്തു പറ്റി…… അജു

അതൊക്ക പറയാം ഇവൾക്ക് എന്തു പറ്റിയതാ…. അഖി

അജു എല്ലാ കാര്യവും പറഞ്ഞു കൊടുത്തു

ആരായിരിക്കും ഇവളെ പൂട്ടി ഇട്ടതു… അഖി

എല്ലാവരും ആലോചനയോടെ ഇരുന്നു

ഇനി ഗൗരി എങ്ങാനും ആണോ… അഖി

യെ അവൾ അല്ല,ഗൗരി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു പിന്നെ അനു ലൈബ്രറിയിലേക്ക് പോകുമ്പോൾ ഗൗരി കണ്ണന്റെ അടുത്ത് ആയിരുന്നു ……. അജു

പിന്നെ ആരാണ് ….. അഖി

ഇനി സന്ദീപ് എങ്ങാനും…. വിച്ചു

അതു നിനക്ക് എന്താ ഇത്ര ഉറപ്പു…അജു

എന്നെ ആക്‌സിഡന്റ് ആക്കിയത് അവൻ ആണെല്ലോ, എന്നോടും ഇവളോടും അല്ലേ ദേഷ്യം മൊത്തം…………. വിച്ചു

ഇതു കേട്ട കണ്ണൻ ചോദിച്ചു

നിന്നെ ആക്‌സിഡന്റ് ആക്കിയെന്നോ

മ്മ്, അതെ വിച്ചു എല്ലാ കാര്യവും പറഞ്ഞു

ഹണി അനുവിനെ സന്ദീപ് ഭീഷണി പെടുത്തിയതും പറഞ്ഞു കൊടുത്തു

ഇത്രയൊക്കെ നടന്നിട്ട് അവൾ പറഞ്ഞോ നിന്നോട് …..അഖി

മ്മ്, ഞാൻ അത്ര കാര്യം ആക്കിയില്ല, പിന്നെ അനു നല്ല മറുപടി കൊടുത്തിട്ടുണ്ടാവും എന്നു അറിയാം

മ്മ് ഇനി അനു കണ്ണു തുറക്കട്ടെ, എന്നിട്ട് ചോദിക്കാം, അവൻ എങ്ങാനും ആണെങ്കിൽ നല്ലൊരു പണി തന്നെ കൊടുക്കണം എല്ലാം കൂടി ചേർത്തു…… അജു

എല്ലാവരിലും ദേഷ്യം തന്നെ ആയിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനു പതുക്കെ കണ്ണുകൾ തുറന്നു ചുറ്റും കണ്ണോടിച്ചു,

ഹോസ്പിറ്റലിൽ ആണെന്ന് മനസിലായി,

ക്ലാസ്സ്‌ റൂമിൽ ആയിരുന്നല്ലോ എങ്ങനെ ഇവിടെ എത്തി അനുവിന്റെ കണ്ണുകളിൽ സംശയം

ചുറ്റുമുള്ളവരെ ശ്രെദ്ധിച്ചു എല്ലാവരുടേം കണ്ണുകൾ കലങ്ങിയിരുന്നു

അവൾ എഴുന്നേറ്റു കട്ടിലിൽ ഇരുന്നു

അവളുടെ നോട്ടം കണ്ണനിൽ എത്തി നിന്നു

അവിടെ ജീവൻ ഉണ്ടോന്നു പോലും സംശയം

അനു കണ്ണു തുറന്നപ്പോൾ എല്ലാവരിലും ആശ്വാസം തോന്നി, അതവരുടെ മുഖത്തു നിന്നും മനസിലാക്കൻ സാധിക്കുന്നുണ്ടായിരുന്നു

അനു കണ്ണുതുറന്നത് കണ്ട കണ്ണൻ പാഞ്ഞു ചെന്നു അവളെ ഇറുക്കി കെട്ടിപിടിച്ചു

ആർക്കും വിട്ടുകൊടുക്കില്ല എന്നപോലെ

കണ്ണുകൾ നിറഞ്ഞൊഴുകി അനുവിന്റെ തോളുകൾ നനഞ്ഞു

അനുവിനും അവന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടായില്ല,

അവളുടെ കണ്ണുകളും ഈറൻ അണിഞ്ഞു

അവൻ നന്നായി ഭയന്നിട്ടുണ്ടെന്നു മനസിലായി അവൾക്ക്

അവരുടെ സ്നേഹം കണ്ടിട്ട് എല്ലാവരുടേം മനസ് നിറഞ്ഞു

അതെ ഇതൊരു കോമ്പറ്റിഷൻ ഐറ്റം അല്ലാട്ടോ കണ്ണേട്ടാ, കണ്ണു തുടക്ക്…

അനുവിന്റെ സംസാരത്തിൽ മൂടിക്കെട്ടിയിരുന്ന അവസ്ഥക്ക് അയവു വന്നത് പോലെ തോന്നി എല്ലാവർക്കും

ചെറിയ പുഞ്ചിരി എല്ലാവരിലും സ്ഥാനം പിടിച്ചു

കണ്ണന്റെ ചുണ്ടിലും, അവളുടെ സംസാരം പുഞ്ചിരിക്കു വഴി ഒരുക്കി

എന്റെ അടക്ക കുരുവി നിനക്ക് എങ്ങനെ സാധിക്കുന്നു ഈ സിറ്റുവേഷനിലും ഇങ്ങനൊക്കെ പറയാൻ

അവൻ അവളിൽ നിന്നും അകന്നു മാറി, ചെറു ചിരിയോടെ പറഞ്ഞു

അവന്റെ ചിരിക്കുന്ന മുഖം അവളിലും സന്തോഷം നൽകി

അവൾ ഇരു കണ്ണുകളും അടച്ചു കാണിച്ചു

അതെ ഇവിടെ ഞങ്ങളൊക്ക ഉണ്ട്, നിങ്ങളുടെ റൊമാൻസ് കഴിഞ്ഞെങ്കിൽ ഞങ്ങളെ കൂടി ഒന്നു നോക്കണേ… വിച്ചു

ആ ഉണ്ടായിരുന്നോ, ഇവിടെ കണ്ടില്ലായിരുന്നു…

ഓ നിനക്ക് നിന്റെ കെട്ടിയോനെ മാത്രം അല്ലേ കണ്ണിൽ പിടിക്കു …… വിച്ചു

ഒന്നു പോടാപ്പാ, അല്ലടാ നിന്റെ കയ്യ് ആരാണ് തല്ലി ഓടിച്ചത്

തല്ലി ഓടിച്ചെന്നോ,ആക്‌സിഡന്റ് ആയതാടി

നിന്റെ കയ്യിൽ ഇരിപ്പു വെച്ചു വെച്ചു ആരെങ്കിലും തല്ലി ഒടിക്കാൻ ആണ് സാധ്യത അതു കൊണ്ട് പറഞ്ഞതാ

ഓ ആയികോട്ടെ

രണ്ടു പേരുടേം സംസാരം കേട്ടു, എല്ലാവരിലും നിറഞ്ഞ ചിരി ആണ് ഇത്രയും നേരം ഉണ്ടായിരുന്ന ടെൻഷൻ അകന്നു പോയതുപോലെ തോന്നി

അല്ലെങ്കിലും അതെ, എല്ലാവരിലും സന്തോഷം നിറക്കാൻ വിച്ചൂനേം, അനുവിനേം ആരും പറഞ്ഞു കൊടുക്കേണ്ടതില്ല

എല്ലാവരും അനുവിന്റെ അടുത്ത് വന്നു വിശേഷങ്ങൾ ചോദിച്ചു

അവളുടെ ചിരിക്കുന്ന മുഖം തന്നെ എല്ലാവരിലും സന്തോഷം നൽകി

ഗൗരി എല്ലാം നോക്കി കാണുകയായിരുന്നു

അനു എല്ലാവർക്കും എത്ര പ്രിയപ്പെട്ടതാണെന്നു തിരിച്ചറിയുകയായിരുന്നു

ഗൗരി തനിക്ക് ഇതുപോലെ ഒരിക്കലും ആവാൻ സാധിക്കില്ല

വിവിനെ വിവാഹം കഴിച്ചിരുന്നെങ്കിൽ ഒരിക്കലും വിവിക്കു ഇപ്പോൾ അനു കൊടുക്കുന്ന സന്തോഷം തനിക്ക് നൽകാൻ കഴിയില്ല

അവന്റെ നല്ല പാതി എന്നും അനു തന്നെ ആയിരിക്കും

അനുവിന്റെയും കണ്ണന്റെയും പ്രണയം കാണെ

പ്രണയിക്കാൻ തോന്നി അതിലുപരി ആരാലും പ്രണയിക്കപ്പെടാൻ കൂടുതൽ ആഗ്രഹം

പ്രണയിക്കുന്നതിനേക്കാൾ പ്രണയിക്കപ്പെടുന്നതിലാണ് സന്തോഷം എന്തുകൊണ്ടോ അങ്ങനെ മനസ്സിൽ ചിന്തിച്ചപ്പോൾ മിഴിവോടെ ഒരു മുഖം തെളിഞ്ഞു ഒപ്പം സന്തോഷവും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനു ആരാണ് നിന്നെ പൂട്ടി ഇട്ടത്.. അഖി

അവൻ ആണ്

ആര്…. കണ്ണൻ

സന്ദീപ്

എന്നിട്ട്,അവൻ നിന്നെ പൂട്ടി ഇട്ടിട്ടു പോയല്ലോ,… അജു

അവനു അറിയാം എനിക്ക് ഇരുട്ട് പേടി ആണെന്ന്, എന്റെ ബോധം പോകും എന്നു, എന്നിട്ടേ അവൻ എന്താണോ മനസിൽ കണ്ടത് അതു നടപ്പിലാക്കൻ….അനു

അവൻ നിന്നെ പൂട്ടി ഇട്ടട്ടു നേരെ എന്നെ കാണാൻ ആണ് വന്നത്… വിച്ചു

നിന്നയോ, എന്തിനു

അവൻ തന്ന സമ്മാനം ആണിത്…. വിച്ചു

അനു അതിശയത്തോടെ അവനെ നോക്കി

വിച്ചു എല്ലാ കാര്യവും പറഞ്ഞു

അവൻ അപ്പോൾ എല്ലാം കരുതി കൂട്ടിയാണ്…. അഖി

അവനെ വെറുതെ വിടരുത്…. അഭി

അവൻ ഉള്ള പണി അണിയറയിൽ ഒരുങ്ങിട്ടുണ്ട്…. കണ്ണൻ

ഞാൻ ആ റൂമിൽ ഉണ്ടെന്നു എങ്ങനെ ആണ് അറിഞ്ഞത്..

നിന്നെ രക്ഷിക്കാൻ സഹായിച്ചത് ഗൗരി ആണ്…. കണ്ണൻ

എല്ലാ കാര്യങ്ങളും കണ്ണൻ അവളോട് പറഞ്ഞു

താങ്ക്സ് മിസ്സ്‌…. അനു

ഗൗരി അനുവിന്റെ തലയിൽ തലോടി, കണ്ണു ചിമ്മി ചിരിച്ചു,

കവിളിൽ തട്ടി

ഞാൻ എന്നാൽ പോക്കോട്ടേ, സമയം ഒരുപാട് ആയല്ലോ… ഗൗരി

ഒറ്റയ്ക്ക് പോകണ്ട മിസ്സ്‌ ഞങ്ങളുടെ കൂടെ പോര്… ഹണി

അനുവിനോട് യാത്ര പറഞ്ഞു എല്ലാവരും ഇറങ്ങി

അഭിയെ നോക്കി ഒന്നു പുച്ഛിക്കാനും മറന്നില്ല ഹണി

ഹണി പോകുന്നത് കണ്ടു ചുണ്ടിൽ ഊറിയ ചിരിയുമായി അഭിയും

ഇതൊക്കെ 4 കണ്ണുകൾ വീഷിക്കുന്നത് അറിയാതെ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കോളേജിൽ എത്തിയതാണ് സന്ദീപും കൂട്ടുകാരനും

അനുവിനെ പൂട്ടി ഇട്ട റൂമിൽ എത്തി 2പേരും

ഡാ റൂമിൽ അനു ഇല്ലല്ലോ

ഓ അവൾ രക്ഷപെട്ടല്ലേ,,

ആ ഇനിയും അവസരങ്ങൾ ഉണ്ടല്ലോ, കിട്ടാതിരിക്കില്ല എന്റെ കയ്യിൽ

ആരായിരിക്കും രക്ഷപ്പെടുത്തിയത്

അവളുടെ കെട്ടിയോൻ തന്നെ ആയിരിക്കും

അവൾ എല്ലാം പറഞ്ഞിട്ടുണ്ടാവും ,നീ കുറച്ചു നാളത്തേക്ക് ഒന്നു മാറി നിൽക്കുന്നതാ നല്ലത്

എന്തിനു, എനിക്ക് ആരെയും പേടി ഇല്ല, അയാൾ എന്തു ചെയ്യാനാ

ഇനി അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നു മനസിലാക്കിയ കൂട്ടുകാരൻ പിന്നെ ഒന്നും പറഞ്ഞില്ല

വാ ബാറിൽ പോകാം 2എണ്ണം അടിക്കാം

സന്ദീപ് മുന്നിൽ നടന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എല്ലാരും പോയി,

അജുവും, അഭി, യും അഖിയും, വിച്ചുവും പുറത്തേക്കും പോയി

അനുവും, കണ്ണനും മാത്രമായി റൂമിൽ

പേടിച്ചു പോയോ…

മ്മ്.. ഒരുപാടു

എനിക്ക് എന്തെങ്കിലും സംഭവിക്കും എന്നു തോന്നിയോ

മ്മ്,

അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്തു ചെയ്യുമായിരുന്നു

കണ്ണന്റെ കണ്ണുകൾ നിറഞ്ഞു

കണ്ണൻ അനുവിന്റെ വാ പൊത്തി,

അങ്ങനെ ഒന്നും പറയല്ലേ പെണ്ണെ,

ഞാൻ ഇത്രയും നേരം പിടിച്ചു നിന്നത് എങ്ങനെ ആണെന്ന് എനിക്ക് മാത്രമേ അറിയൂ

നീ കണ്ണു തുറക്കുന്നത് വരെ എനിക്ക് ജീവൻ ഉണ്ടോന്നു പോലും സംശയം ആയിരുന്നു

എന്റെ ശ്വാസം പോലും നീ ആണ് പെണ്ണെ

നീ ഇല്ലെങ്കിൽ എന്റെ ശ്വാസവും നിലക്കും

നീ തന്നെ അല്ലേ എന്റെ ലോകം, നീ ഇല്ലെങ്കിൽ എന്റെ ലോകവും ഇല്ലാതായി തീരും

അത്രയ്ക്ക് ഇഷ്ടം ആണോ എന്നെ

ജീവനാണ്

അനു കണ്ണനെ ഇറുകെ പുണർന്നു, അവളും കരയുകയായിരുന്നു,

അവന്റെ വാക്കുകൾ കേട്ടു,

അവൻ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു

എങ്ങലടികൾ നേർത്തു വന്നു,

കണ്ണൻ അനുവിന്റെ നെറുകിൽ ചുംബിച്ചു

നിന്റെ കണ്ണുകൾ നിറയുന്നത് എനിക്ക് ഇഷ്ടം അല്ല അനു,

കണ്ണൻ അനുവിന്റെ കണ്ണുകൾ തുടച്ചു കൊടുത്തു

മഴ എപ്പോഴും പെയ്യണമെന്നില്ല ഒരിക്കൽ പെയ്താൽ മതി ജീവിതം മുഴുവൻ നനഞ്ഞു തീരാൻ

അതു പോലെ തന്നെയാണ് എൻ്റെ പ്രണയവും

ഈ ജീവിതം മുഴുവൻ കണ്ണേട്ടനോടുള്ള പ്രണയത്തിൽ നനഞ്ഞാൽ മതി

I Love you കണ്ണേട്ടാ,

കാത്തിരിക്കണേ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനുവിനെ കണ്ടെത്തിട്ടോ, സന്ദീപിനിട്ടുള്ള പണി അടുത്ത പാർട്ടിൽ

നിറയെ സ്നേഹം

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *