വേഴാമ്പൽ 8

Uncategorized

രചന: നക്ഷത്ര തുമ്പി

   
ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് നോക്കിയത്

കാൾ അറ്റൻഡ് ചെയ്തു

ഫോണിൽ കൂടി പറയുന്ന കാര്യങ്ങൾ കേട്ടിട്ട് ദേഷ്യം വും സങ്കടവും ഒരുമിച്ചു വന്നു

ഞാൻ ഫോൺ കട്ട് ആക്കി  അവരുടെ അടുത്തേക്ക് ചെന്ന്

ആരാടാ ഫോൺ ചെയ്തേ …..വിജയ്

അച്ഛൻ ആയിരുന്നു ഫോണിൽ

ആണോ

അതിനു നിനക്ക് എന്ത് പറ്റി  നിന്‍റെ ഫേസ് പെട്ടെന്ന്  മാറിയല്ലോ

അച്ഛൻ എന്താ പറഞ്ഞെ …..കാർത്തി

എന്ത് പറയാൻ അച്ഛനും വീട്ടിൽ ഉള്ളവർ എല്ലാവരും എല്ലാ കാര്യങ്ങളും അറിഞ്ഞു

എന്നേയും ഒരു പെൺകുട്ടിയേയും റൈഡ് നു പിടിച്ചതും

ഞാൻ ആ കുട്ടിയെ കല്യാണം കഴിച്ചതും ഒക്കെ

അതൊക്ക നിന്‍റെ അച്ഛനും വീട്ടുകാരും എങ്ങനെ അറിഞ്ഞു …….വിജയ്

സായാഹ്ന പത്രത്തിൽ ന്യൂസ് ഉണ്ട് ,

അത് കൂടാതെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാം മിലും ഉണ്ടെന്നു നീ ഒന്ന് നോക്കിയേ

ഞാൻ ഒന്ന് സൈബർ സെൽ ഇൽ വിളിച്ചു പറയട്ടെ ആരാണ് ഈ ന്യൂസ് കൊടുത്തെന്നു  അന്വേഷിക്കട്ടെ 

ഞാൻ സൈബർ സെൽ വിളിച്ചു പറഞ്ഞിട്ട് അങ്ങോട്ട് ചെന്നപ്പോൾ അവർ സോഷ്യൽ മീഡിയയിൽ ന്യൂസ് കാണിച്ചു തന്നു ,

💜💜💜💜💜💜💜💜💜💜💜💜💜💜💜

“പുതിയ സിറ്റി പോലീസ് കമ്മീഷണറും  കാമുകിയും പോലീസ് റെയ്‌ഡിൽ അറസ്റ്റിൽ ”

ഇതാണ് ന്യൂസിൻ്റെ ഹെഡ്ലൈൻ

ന്യൂസിൽ ഞാൻ പോലീസ് സ്റ്റേഷനിൽ പറഞ്ഞ കാര്യങ്ങൾ അത് പോലെ അടിച്ചു വന്നിട്ടുണ്ട്
കൂടാതെ ഞങ്ങളുടെ ഫോട്ടോയും

ഡാ ഇത് കണ്ടിട്ട് അച്ഛൻ എന്താ പറഞ്ഞെ……..(വിജയ്

പുതിയ മരുമോളേയും കൊണ്ട് അങ്ങോട്ട് ചെല്ലാൻ …..

എന്താ ?…… എല്ലാവരും കൂടി 

അതേടാ വീട്ടിൽ അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും വിശ്വസിച്ച മട്ടാണ്

അവരെ കുറ്റം പറയാനും പറ്റില്ല ഈ ന്യൂസ് കണ്ടാൽ ആരാണ് വിശ്വസിക്കാതെ ഇരിക്കുന്നത്,

ഞാൻ എന്ത് പറഞ്ഞിട്ടും അവർക്ക് മനസിലാവുന്നില്ല …..

പിന്നെ ഞാൻ എപ്പോൾ കല്യാണ കാര്യത്തെ പറ്റി പറഞ്ഞാലും ഒഴിഞ്ഞു മാറുന്നത് ഒരു കാമുകി ഉള്ളത് കൊണ്ടാണെന്ന ചെറിയച്ചന്റെ കണ്ടു പിടിത്തം

നീ എന്ത് തീരുമാനിച്ചു എന്നിട്ട്….. മാർട്ടിൻ

എന്ത് തീരുമാനിക്കാൻ അവളേം കൊണ്ട് ചെന്നില്ലെകിൽ എല്ലാം കൂടി ഇങ്ങോട്ടു വരും എന്ന പറഞ്ഞേക്കുന്നത് ഞാൻ എന്താ ചെയ്യണ്ടേ …..

ഇപ്പോൾ ഞെട്ടിയതു അവന്തികയാണ് 

💜💜💜💜💜💜💜💜💜💜💜💜💜💜

ഞാൻ ഇത് പറഞ്ഞപ്പോൾ അവന്തിക ഞെട്ടി 
എല്ലാവരും  എന്റെയും അവളുടെ മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ട്

ഡാ ഒരു ഐഡിയ പറഞ്ഞു താട ….അഭി

എന്ത് ഐഡിയ പറഞ്ഞു തന്നിട്ടും കാര്യം ഇല്ല   
നീ അങ്ങോട്ട് ചെന്നില്ലെങ്കിൽ അവർ എല്ലാം കൂടി ഇങ്ങോട്ട് വരും വെറുതെ എന്തിനാ ഒരു സീൻ  ആക്കുന്നെ ……വിജയ്

എന്തായാലും അവരൊക്ക അത് വിശ്വസിച്ച മട്ടാണ് 

അത് കൊണ്ട് നീ ഇപ്പോൾ അവന്തിക നെയും കൂട്ടി വീട്ടിലേക്കു ചെല്ലു

എന്നിട്ടു ഈ ചൂടൊക്കെ മാറുമ്പോൾ സാവധാനം എല്ലാവരേയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം….. മാർട്ടിൻ

ശരിയാ ഇന്ന് തന്നെ എല്ലാം പറഞ്ഞാൽ അവർ അതൊന്നും വിശ്വസിക്കില്ല….. ….നിത

ഞങ്ങൾ എല്ലാവരും മാർട്ടിൻ പറഞ്ഞ കാര്യത്തിന് യോജിക്കേണു …..കാർത്തി 

അതാണ് ഇപ്പോൾ ചെയ്യാൻ പറ്റുന്നത്…… റിയ

ഡാ അതിനു ഞാൻ മാത്രം സമ്മതിച്ചാൽ പോരല്ലോ ഇവളും  സമ്മതിക്കണ്ടേ

ഇവളും  എന്‍റെ വീട്ടിലേക്കു വരാൻ തയ്യാർ ആവണ്ടേ

ചുമ്മാ വന്നാൽ പോരല്ലോ
എന്റെ ഭാര്യ ആയിട്ടേ അല്ലേ വരേണ്ടത് അതിനു എന്ത് ചെയ്യും
ഇവൾ സമ്മതിക്കോ

അത് കേട്ട പാടെ അവന്തിക എഴുന്നേറ്റു അകത്തേക്ക് പോയി
അവൾക്കു അത് വിഷമമായി യെന്ന് തോന്നുന്നു

ഞാൻ ആയിട്ടും എന്റെ വീട്ടുകാർ ആയിട്ടും
ഇവൾക്ക് ഒരു മുൻപരിചയം ഇല്ലല്ലോ അഡ്ജസ്റ്റ് ചെയ്തു പോകണ്ടേ………അഭി …..

അവളെ ഞാൻ സമ്മതിപ്പിച്ചു
എടുക്കാം
കാരണം അവൾ ഹോസ്റ്റലിനെക്കാളും സേഫ് മനു ചേട്ടൻ ന്‍റെ വീട്ടിൽ ആയിരിക്കും എനിക്ക് ഉറപ്പുണ്ട് …….നിത….

ഞാൻ അവളോട് പോയി സംസാരിച്ചു വരാം

വാ റിയ…….. നിത 

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

അവരുടെ സംസാരത്തിൽ നിന്നും എന്നെ അഭിയേട്ടൻ്റെ വീട്ടിലേക്കു ഭാര്യ ആയി കൊണ്ട് പോകാൻ താല്പര്യം ഉണ്ട്

എന്നിട്ട് സാവകാശം അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം എന്നാണ് പറയുന്നത്

പക്ഷെ എനിക്ക് അതിനോട് ഒരു യോജിപ്പും ഇല്ല

കാരണം എനിക്ക് അഭിയേട്ടനേയും വീട്ടുകാരേയും ഒരു മുൻപരിചയവും ഇല്ല

ഞാൻ അവരുടെ വീട്ടിൽ എങ്ങനെ പോയി നിൽക്കും

അത് മാത്രം അല്ല ഞാൻ അവിടെ പോയി നിന്നാൽ നവനീത് ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കും
ഞാൻ കാരണം അഭിയേട്ടനും , വീട്ടുകാർക്കും ഒരു പ്രോബ്ലെംസ് ഉണ്ടാവരുത്

എന്നെ സഹായിക്കുന്നവർക്കു എന്നും സങ്കടങ്ങൾ മാത്രം കൊടുക്കാൻ ആണ് എനിക്ക് വിധി

അതിലേക്കു അഭിയേട്ടനെ കൂടി വലിച്ചു ഇടണ്ട
ഇപ്പൊൾ തന്നെ അഭിയേട്ടൻ എന്നെ താലി കെട്ടി
ഞാൻ ഇപ്പോൾ അഭിയേട്ടൻ്റ ഭാര്യ ആണ്

അതു കണ്ടപ്പോൾ തന്നെ നവനീത് ന്‍റെ ദേഷ്യം കണ്ടതാ ഞാൻ

അത് കൂടാതെ അഭിയേട്ടൻറ
വീട്ടിലേക്ക് പോയാൽ ഉള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ ,

വേണ്ട പോകണ്ട എങ്ങോട്ടും ഹോസ്റ്റലിലേക്ക് മാറാം

ഞാൻ ഇതൊക്കെ ആലോചിച്ചു ജനലിൻ്റ അടുത്ത് നിന്നപ്പോൾ ആണ് നിതയും റിയയും എൻ്റെ അടുത്തേക്ക് വന്നത്

നീ ഇവിടെ നിൽക്കുകയായിരുന്നോ
എന്ത് പറ്റി ……
എന്താ നീ പെട്ടെന്ന് പോന്നത് താഴെ നിന്നും …….. നിത

റിയ : എന്താ പെട്ടെന്ന് ഗ്ലൂമി ആയതു ഞങ്ങൾ പറഞ്ഞത്‌ കേട്ടിട്ടാണോ

മ്മ് ഞാൻ അഭിയേട്ടൻ്റ വീട്ടിലേക്കു പോകുന്നില്ല
അത് ശരിയാവില്ല ഞാൻ ഹോസ്റ്റലിലേക്ക് തന്നെ പൊക്കോളാം
എന്നെ നിർബന്ധിക്കരുത്, അവരോടും പറയണം

അത് എന്താ
എന്താ നിന്‍റെ പ്രശ്നം……..
നീ ഹോസ്റ്റലിൽ നിന്നാലും അഭിയേട്ടൻ വീട്ടിൽ നിന്നാലും ഒരു പോലെ അല്ലേ
അവന്തു, 

നിനക്ക് ഇപ്പോൾ താമസിക്കാൻ ഒരു ഷെൽട്ടർ ആവശ്യം ആണ് അത് എവിടാ ആയാലും കുഴപ്പം ഇല്ലല്ലോ …….റിയ

  കുഴപ്പം ഉണ്ട് റിയ

എന്ത് പ്രശ്നം നവനീത് ആണോ പോകാൻ പറ നീ ……. നിത

അതെല്ലടി ഞാൻ അഭിയേട്ടൻ ആയിട്ടും അഭിയേട്ടൻറ വീട്ടുകാർ ആയിട്ടും ഒരു മുൻപരിചയവും ഇല്ലല്ലോ
അത് മാത്രം അല്ല ഞാൻ കാരണം അവർക്കു ഒരു പ്രോബ്ലം  ഉണ്ടാവരുത്

അത് നിന്‍റെ തോന്നൽ ആണ് അവന്തു ,
നീ ഇപ്പോൾ മനു ഏട്ടൻ താലി കെട്ടിയ പെണ്ണാണ് എല്ലാവരുടേയും മുൻപിൽ… നിത

അത് തന്നെ ആണെടി പ്രശ്നം താലി കെട്ടിയതു കണ്ടപ്പോൾ തന്നെ നവനീതിൻ്റെ ദേഷ്യം കാണണം ആയിരുന്നു
അതിന്റെ കൂടെ ഞാൻ അവരുടെ വീട്ടിൽ ചെന്ന് താമസിച്ചാൽ ഉള്ള അവസ്ഥ നീ ഒന്ന് ചിന്തിച്ചു നോക്ക്
എന്തും ചെയ്യാൻ മടി ഇല്ലാത്തവർ ആണ്
ഞാൻ കാരണം അഭിയേട്ടനും വീട്ടുകാർക്കും ഒരു പ്രോബ്ലം ഉണ്ടാവരുത് എന്നെ എനിക്ക് ഉള്ളു

എന്നെ സഹായിക്കുന്നവരേയും ഇഷ്ടപ്പെടുന്നവരേയും എനിക്ക് സങ്കട പെടുത്താനെ കഴിഞ്ഞിട്ടുള്ളൂ
ഇനിയും അത് വേണോ …..

പറഞ്ഞപ്പോഴേക്കും അവന്തു കരഞ്ഞുപോയിരുന്നു

നീ ഇങ്ങനെ  കരയല്ലേ
ഡി അഭിഏട്ടൻ വെറുമൊരു ആളല്ല പോലീസ് ഓഫീസർ ആണ്….
പിന്നെ നീ എവിട നിന്നാലും അതിനേക്കാൾ ഒക്കെ സേഫ് അഭി ഏട്ടന്റെ വീട്ടിൽ കിട്ടും…… നിത

നവനീത് അല്ല ആരു വിചാരിച്ചാലും നിന്നെയോ അഭി ഏട്ടനെയോ വീട്ടുകാരെയോ ഒന്ന് തൊടാൻ പോലും  പറ്റില്ല ,
അധികം നാൾ  ഒന്നും വേണ്ട കുറച്ച് ഡേയ്സ് മതി അവരെ പറഞ്ഞു മനസിലാക്കുന്നതുവരെ,….. റിയ

നിന്നെ അഭി ഏട്ടൻ ന്‍റെ വീട്ടിൽ അല്ലാതെ വേറെ ഒരിടത്തും നിർത്താൻ എന്‍റെ മനസ് അനുവദിക്കുന്നില്ല
 നീ ഹോസ്റ്റലിലേക്ക് മാറാൻ പോകേണു എന്ന് പറഞ്ഞപ്പോഴും എനിക്ക് ടെൻഷൻ ആയിരുന്നു
നീ നല്ലതു പോലെ ഒന്ന് ആലോചിക്കൂ
ഞങ്ങൾ താഴെ ഉണ്ടാവും ……… നിത

💜💜💜💜💜💜💜💜💜💜💜💜💜💜

അവർ അവളെ കൊണ്ട് സമ്മതിപ്പിക്കാൻ പോയിട്ട് കുറെ നേരം ആയല്ലോ

ആ വരുന്നുണ്ട്

എന്തായി അവൾ സമ്മതിച്ചോ
……. അഭി 

അവൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ നിത ഞങ്ങളോടെ പറഞ്ഞു

അത് കേട്ടിട്ട് എനിക്ക് ദേഷ്യം ആണ് വന്നത്

ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം

(തുടരും  )

💜💜💜💜💜💜💜💜💜💜💜💜💜💜

h

Leave a Reply

Your email address will not be published. Required fields are marked *