അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ ചേർത്ത ഒരു ഉമ്മ കൊടുത്തപ്പോഴേക്കും പുറത്തു നല്ല കനത്തിൽ ഒരു അടി വീണു….

Uncategorized

രചന: Diffin P M

“അച്ചു..” നീട്ടിയുള്ള വിളി കേട്ട് കഴുകി കൊണ്ടിരുന്നേ പാത്രം അവിടെ ഇട്ട് അവൾ റൂമിലേക്ക് ഓടി.. റൂമിൽ എത്തിയപ്പോ കണ്ണൻ പോകാൻ റെഡിയായി നില്കുന്നു.. അത് കണ്ടു അച്ചു ചോദിച്ചു.. “ഇത് ഇപ്പോ എങ്ങോട്ടാ.. ഇന്ന് സൺ‌ഡേ അല്ലേ..” “എന്തേ സൺ‌ഡേ പുറത്തു പോകരുത് എന്നുണ്ടോ..??”

കണ്ണന്റെ മറുചോദ്യം കേട്ട് അച്ചുന്റെ മുഖം മാറി.. സാധാരണ സൺ‌ഡേ എവിടേം പോകാതെ എന്റെ കൂടെ ഉണ്ടാകുന്നതാണ് ഇന്ന്.. അതും എന്റെ ആഗ്രഹം ആയിരുന്നില്ല കണ്ണേട്ടന്റെ തന്നെ ആയിരുന്നു.. ബാക്കി ആറു ദിവസവും ജോലിയുടെ ടെൻഷൻ അലഞ്ഞു നടക്കുന്നു.. ആകെ ഒരു ദിവസം അതെങ്കിലും നിനക്കായി മാറ്റി വെച്ചില്ലങ്കിൽ പിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട് എന്നാടി പെണ്ണേ കാര്യം.. ഒരെണ്ണം അടിക്കുവാണങ്കിലും നിന്റെ അടുത്ത് ഇരുന്നു ആകാല്ലോ.. ആ പറച്ചിൽ അവൾക്ക് ഒരുപാട് സന്തോഷം ആയിരുന്നു നൽകിയത്.. കുടിക്കുന്നത് ഇഷ്ടമല്ലെങ്കിലും എന്റെ അടുത്ത് ഇരുന്ന് ആണല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു.. കല്യാണം കഴിഞ്ഞു ഇതുവരെ അത് തെറ്റിച്ചിട്ടുമില്ല.. പക്ഷേ രണ്ടാഴ്ചയായി കണ്ണേട്ടൻ വീട്ടിൽ ഇരുന്നിട്ട് ഇല്ല.. ചോദിച്ചാൽ ദേഷ്യത്തോടെ ഒരു നോട്ടം മാത്രം.. അതിന്റെ സങ്കടം ഉണ്ടെങ്കിലും പുറത്തു അവൾ അത് കാണിച്ചില്ല.. “ഇതാ അമ്മക്ക് കൊടുത്തേക്ക് ലോൺ അടക്കാനുള്ളതാ.. ഇത് നീയും വെച്ചോ..” എന്നും പറഞ്ഞു 2000 അവളുടെ കൈയിലും കൊടുത്തു.. അവൻ പുറത്തേക്ക് ഇറങ്ങി.. അതും നോക്കി അവൾ അങ്ങനെ നിന്നു.. നിറഞ്ഞ വന്ന കണ്ണുകൾ പയ്യെ തുടച്ചു അവൾ പുറത്തേക്ക് ഇറങ്ങി.. ഏട്ടൻ മാറി തുടങ്ങിയോ.. ഹേ അത് ഇല്ല എന്റെ ഏട്ടനെ എനിക്ക് അറിയാം.. പറയും എപ്പോഴെങ്കിലും.. “അവൻ എങ്ങോട്ടാ മോളെ പോയേ..”

അമ്മയുടെ ചോദ്യം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. “അറിയില്ല അമ്മേ.. എന്നോട് ഒന്നും പറഞ്ഞില്ല.. ഇതാ അമ്മക്ക് ലോൺ അടക്കാൻ തന്നിട്ട് ഉണ്ട്..” എന്നും പറഞ്ഞു 2000 മാറ്റി ബാക്കി അവൾ അമ്മയുടെ കൈയിൽ കൊടുത്തു.. ” കുടിക്കാൻ പോയതായിരിക്കും ഏട്ടത്തി..” എന്നും പറഞ്ഞു അനിയത്തി വാവ അവളുടെ അടുത്തേക്ക് വന്നു.. “പോടീ കണ്ണേട്ടൻ കുടിക്കാൻ പോയതൊന്നുമല്ല..” “പിന്നെ എന്റെ ഏട്ടനെ എനിക്ക് അറിയില്ലേ.. ഏട്ടത്തി നോക്കിക്കോ കുടിച്ചിട്ടേ വരൂ..” “എന്റെ കണ്ണേട്ടൻ കുടിക്കില്ല.. അത് എനിക്ക് ഉറപ്പുണ്ട്..” “ദേ നോക്ക് അമ്മേ കെട്ടിയോനെ പറഞ്ഞത് സഹിച്ചില്ല.. ദേഷ്യം വരുന്നത് കണ്ടോ..” എന്നും പറഞ്ഞു വാവ ചിരിക്കാൻ തുടങ്ങി.. “ഡി നിന്നെ..” എന്നും പറഞ്ഞു അച്ചു വാവയുടെ അടുത്തേക്ക് ചെന്നു.. അപ്പോഴേക്കും വാവ അച്ചുനെ കെട്ടിപ്പിടിച്ചിരുന്നു.. സമയം വേഗം കടന്നു പോയി.. കണ്ണൻ വന്നപ്പോൾ വൈകുന്നേരം ആയി.. വീട്ടിൽ വന്നു കേറിയപ്പോഴേ അവനു പന്തിയല്ല എന്ന് മനസിലായി.. അമ്മയും വാവയും എന്റെ വരവും നോക്കി ഹാളിൽ തന്നെ ഉണ്ടായിരുന്നു..

“നീ എവിടെ പോയതായിരുന്നു ഇത്രയും നേരം..” “ഞാൻ ഇവിടെ അടുത്തുണ്ടായിരുന്നു.. എന്തേ..” അവന്റെ ആ ചോദ്യം ഗീതക്ക് ഇഷ്ടപ്പെട്ടില്ല.. “ഇവിടെ ആരെങ്കിലും ചത്താലും നീ അറിയില്ലല്ലോ..” “അത് അങ്ങനെ അല്ലേ അമ്മേ.. ഏട്ടന് കൂട്ടുകാരെ കഴിഞ്ഞേ അല്ലേ വീട്ടുകാർ ഉള്ളു..” അവിടെ നിന്നാൽ ശരിയാകില്ല എന്ന് മനസിലായ കണ്ണൻ അകത്തേക്ക് നടന്നു.. അച്ചു കിടക്കുന്നുണ്ട്.. “എന്നാടി ഉണ്ടായേ..”

അവൾ കേട്ടിട്ടും കേക്കാതെ പോല്ലേ കിടന്നു.. “ഡി അച്ചു നിന്നോടാ ചോദിച്ചേ.. എന്താന്ന്..” “ഒന്നുല്ല..” സങ്കടത്തോടെ അവളുടെ സൗണ്ട് കേട്ട് അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ കരഞ്ഞു കലങ്ങിയ കണ്ണുകൾ.. “അച്ചു.. എന്താ ഉണ്ടായേ..??” ടെൻഷനോടെ അവൻ അവളുടെ മുഖം കൈയിലെടുത്തു ചോദിച്ചു.. പെട്ടന്ന് അവൾ കൈ തട്ടി മാറ്റി.. “എന്നോട് മിണ്ടണ്ട.. പോക്കോ..” അവൾ അവനെ പയ്യെ തള്ളി മാറ്റി.. അവൻ എന്ത് ചെയ്യണമെന്ന് അറിയാതെ അവളുടെ മുഖത്തേക്ക് നോക്കി.. വിളിക്കാതെ വിളിക്കുന്നുണ്ടായിരുന്നു അപ്പോഴും അച്ചു എന്ന്.. അവൻ പയ്യെ തിരിഞ്ഞു ഇരുന്നു.. അത് കണ്ടു അവൾ പതുക്കെ ചിരിച്ചു.. വാതിലിന്റെ അടുത്തേക്ക് നോക്കി.. അപ്പോൾ അമ്മയും വാവയും അത് കണ്ടു നിൽക്കുന്നുണ്ടായിരുന്നു.. വാവ കൈ കൊണ്ട് കാണിച്ചു.. ഓക്കേ എന്ന്.. “കണ്ണേട്ടാ..” എന്ന് വിളിക്കലും അവനെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു അപ്പോഴേക്കും അമ്മയും വാവയും അകത്തേക്ക് കേറി വന്നു.. അവനു ഒന്നും മനസിലാകാതെ അവളെ ചേർത്ത് പിടിച്ചു.. എല്ലാരേയും മാറി മാറി നോക്കി..

“കണ്ണേട്ടാ..” വിളിച്ചു കൊണ്ട് അച്ചു അവന്റെ മുഖത്തേക്ക് നോക്കി.. എന്താടി പെണ്ണേ എന്ന് ചോദിച്ചു കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.. “നമ്മുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി വരുന്നുണ്ട്‌.. ഇന്ന് ഒന്ന് തലകറങ്ങി വീണു വാവയുമായി വഴക്ക് ഇട്ടപ്പോ ഏട്ടനെ കുറെ വിളിച്ചു എങ്ങനെയെങ്കിലും ഒന്ന് അറിയിക്കാൻ വേണ്ടി കിട്ടിയില്ല.. ഞങ്ങൾ ഹോസ്പിറ്റലിൽ പോയി കൺഫോം ചെയ്തു.. അപ്പോ വാവയെ പറഞ്ഞെ നമ്മുക്ക് ഏട്ടനെ.. അതാ.. ഞങ്ങൾ..” അച്ചു പകുതി ചിണുങ്ങിയും സങ്കടത്തോടെയും പറഞ്ഞു.. പെട്ടന്ന് അവൻ അവളെ പിടിച്ചു മാറ്റി അവളുടെ മുഖത്തേക്ക് നോക്കി..

“കാര്യം..” അതെന്നു അവൾ തല കൊണ്ട് കാണിച്ചു.. “ഇപ്പോഴേ ഒന്നും വേണ്ട.. ഒരു രണ്ടു മൂന്നു വർഷം കഴിയാതെ..” അത് പറഞ്ഞു മുഴുപ്പിച്ചില്ല അവൻ.. എല്ലാരും ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.. “കണ്ണേട്ടാ..” അച്ചു മിഴികൾ നിറഞ്ഞു ഒഴുകി.. അമ്മയും വാവയും ഞെട്ടി തരിച്ചു നിന്നു.. “നാളെ തന്നെ നമ്മുക്ക് ഹോസ്പിറ്റലിൽ പോണം.. കേട്ടല്ലോ..” അച്ചുനെ നോക്കി അവൻ ഒരു താക്കിത് പോല്ലേ പറഞ്ഞു.. അപ്പോഴേക്കും അവന്റെ കവിളിൽ ഒരു അടി വീണു കഴിഞ്ഞിരുന്നു.. അത് കണ്ടു അച്ചു ഞെട്ടി പോയി.. “നീയെന്താ പറഞ്ഞേ..” ഗീത നിന്ന് വിറച്ചു..

“ആരൊക്കെ എതിർത്താലും എന്റെ തീരുമാനത്തിൽ മാറ്റമില്ല.. ഇത് നേരത്തെ അറിഞ്ഞായിരുന്നെങ്കിൽ അപ്പോഴേ ഞാൻ പറഞ്ഞനെ..” എന്നും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.. അച്ചു അമ്മയേ കെട്ടിപിടിച്ചു കരഞ്ഞു.. വാവ അച്ചുന്റെ അടുത്തേക്ക് ഇരുന്നു.. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ കണ്ണൻ ബൈക്ക് കൊണ്ട് വെക്കുന്ന സൗണ്ട് അവർ കേട്ടു.. അവൻ റൂമിലേക്ക് വന്നപ്പോൾ അമ്മയും വാവയും അച്ചുന്റെ അടുത്ത് ഇരിക്കുന്നുണ്ട്.. അവർ നോക്കിയപ്പോ അവന്റെ കൈയിൽ ഒരു കവർ ഉണ്ട്.. അവൻ അച്ചുനെ വിളിച്ചു കൊണ്ട് ഹാളിലേക്ക് പോയി.. അവളെ കസേരയിൽ ഇരുത്തി അവൻ കവർ തുറന്നു.. അച്ചു പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവൻ അതൊക്കെ എടുത്തു മേശയുടെ മുകളിൽ വെച്ച് പൊട്ടിച്ചു.. അത് കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു.. “കണ്ണേട്ടാ..” എന്നും വിളിച്ചു നെഞ്ചിലേക്ക് വീണു.. അവളുടെ ഇഷ്ട്ടപ്പെട്ട ഫുഡും ഐസ്ക്രീമും ആയിരുന്നു മുഴുവൻ..

“നീയും അമ്മയുമൊക്കെ എന്താ കരുതിയേ ഞാൻ എന്റെ മോളേ കൊല്ലുമെന്നോ.. മനസ് കൊണ്ട് എത്ര കൊതിച്ചതാണ് എന്ന് അറിയോ ഇങ്ങനെ ഒരു ദിവസം.. എല്ലാരും കൂടി എനിക്കിട്ട് ഒരു പണി തന്നപ്പോ പെട്ടന്ന് തോന്നിയ ഒരു കുരുട്ട് ബുദ്ധിയാ സോറി.. ഒരു മധുര പ്രതികാരം..”

“പോടാ ദുഷ്ട.. മനുഷ്യൻ ചാകാതെ ചത്തു.. എത്ര വേദനിച്ചുന്നു അറിയോ..” എന്നും ചോദിച്ചു അവൾ അവന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങി.. അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ ചേർത്ത ഒരു ഉമ്മ കൊടുത്തപ്പോഴേക്കും പുറത്തു നല്ല കനത്തിൽ ഒരു അടി വീണു.. അവൻ അറിയാതെ ആയോ എന്ന് കരഞ്ഞു പോയി.. നോക്കിയപ്പോ വാവയാണ്.. അവളുടെ മുഖം സന്തോഷം കൊണ്ടും സങ്കടം കൊണ്ട് ചുവന്നു വന്നു.. അവളും ഓടി വന്നു അവന്റെ അടുത്തേക്ക് വന്നു.. അപ്പോഴേക്കും കേക്ക് കൊണ്ട് കണ്ണേട്ടന്റെ കൂട്ടുകാർ കേറി വന്നു.. ആ സന്തോഷത്തിലും അച്ചുന്റെ കണ്ണുകൾ നിറഞ്ഞു വന്നു അത് കണ്ടു കണ്ണൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….

രചന: Diffin P M

Leave a Reply

Your email address will not be published. Required fields are marked *