അവൾ തിരിഞ്ഞ് നോക്കുമെന്ന പ്രതീക്ഷയിൽ അവൻ നിന്നു..പക്ഷേ…!

Uncategorized

രചന: safeeda musthafa.

“ബൈ ഹരി ..വിധിയുണ്ടെങ്കിൽ ഇനി എപ്പോഴെങ്കിലും കാണാം …” അതും പറഞ്ഞ് മോളുടെ കൈപിടിച്ച് റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന മീനുവിനെ ഹരി വേദനയോടെ നോക്കി.. അവൾ തിരിഞ്ഞ് നോക്കുമെന്ന പ്രതീക്ഷയിൽ അവൻ നിന്നു..പക്ഷേ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അവൾ ഒരു ഓട്ടോയ് ക്ക് കൈകാണിച്ച് അതിൽ കയറി പോയി. സെക്രെട്ടറിയേറ്റിൽ ടൈപ്പിസ്റ്റ് ആണ് മീനു … സ്വന്തം നാട് ആലപ്പുഴ .. ഇവിടെ ഒരു വീട്ടിൽ പേയിംഗ് ഗസ്റ്റ് ആയി മോളോടാപ്പം താമസിക്കുന്നു.

ഹരി ഇതേ നാട്ട്കാരൻ …അവിടെ അടുത്തുള്ള സ്കൂളിൽ മാഷ് … മീനുവിന് ഇവിടെ ജോലി ആയ വിവരം അടുത്ത സുഹൃത്തായ വേണി പറഞ്ഞാണ് അറിഞ്ഞത് അവളോട് നന്പർ വാങ്ങി വിളിച്ചപ്പ്പോ പാളയത്തുള്ള കല്യാൺ സിൽക്കിൽ വെച്ചു കാണാൻ സമ്മതിച്ചു … അവിടെ വെച്ചു കണ്ടപ്പോ എന്തോ ഒരു ഫീലിംഗ് …അവൾക് ഒരു മാറ്റവുമില്ല …13 വര്ഷം മുന്പത്തെ അതേ ആൾ …

അവൾക് നാട്ടിലേക്ക് മാറ്റം കിട്ടിയ സന്തോഷത്തിലായിരുന്നു ഇനി രണ്ട് ദിവസം മാത്രമേയുള്ളൂ ഇവിടെ …മക്കൾക്ക് കുറച്ചു ഡ്രസ്സ് വാങ്ങി അവൾ ഇറങ്ങി …. അവൾ പോയിട്ടും അവളുടെ ഗന്ധം അവിടെ നിറഞ്ഞ് നിൽക്കുന്നതായി അവന് തോന്നി. രാത്രി മോളെ അടുത്ത് കിടത്തി കഥ പറഞ്ഞ് കൊടുത്ത് ഉറക്കുകയായിരുന്നു മീനു. അപ്പോഴാണ് മൊബൈൽ അടിച്ചത് ..! സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവൾ കുറച്ച് സമയം ശങ്കിച്ച് നിന്നു . “ഹരി ..” വീണ്ടും ബെൽ

അടിച്ചപ്പോൾ അവൾ ഫോൺ എടുത്തു. “മീനു..എന്നോട് ഇപ്പോഴും വെറുപ്പ് ആണല്ലേ? ” “എന്തിന്..?? “പതിമൂന്ന് വർഷം കഴിഞ്ഞിട്ട് കണ്ടപ്പോൾ അതിന്റെ സന്തോഷമൊന്നും മീനുവിന്റെ മുഖത്ത് കണ്ടില്ല. ..! “എന്താ ഹരി പറയുന്നത്…? എനിക്ക് ഇപ്പോ ഹരിയോട് വെറുപ്പൊന്നും ഇല്ല.. ” “മീനു എന്നോട് ബൈ പറഞ്ഞ് പോകുന്പോൾ ഒന്ന് തിരിഞ്ഞ് നോക്കുമെന്ന് വിചാരിച്ചു. ” “എന്തിനാണ് ഹരി ഇപ്പോ അങ്ങനെയാക്കെ ..ഞാൻ ഇന്ന് വേറൊരാളുടെ ഭാര്യയാണ് ..രണ്ട് മക്കളുടെ അമ്മയും .. “എന്നാലും മീനു ” “ഒരെന്നാലുമില്ല …പണ്ട് ഞാൻ കെഞ്ചിയതല്ലെ ഹരിയോട് …അന്ന് ഒന്ന് ധൈര്യം കാണിച്ചിരുന്നെങ്കിൽ ഇപ്പോ ഞാൻ നിന്റെ കൂടെ ഉണ്ടാകുമായിരുന്നു… ഓർമ്മയില്ലേ അതൊന്നും….ഞാൻ ഒന്നും മാറന്നിട്ടില്ല ഹരി ..!! “മീനു …എനിക്ക് വീട്ടിൽ കല്യാണ ആലോചനകൾ നടക്കുന്നുണ്ട്. ” “എന്താ ഹരി ഈ പറയുന്നത്..?? മീനുവിന്റെ മടിയിൽ തലവെച്ച് മാനാഞ്ചിറ മൈതാനത്ത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു ഹരി. സമയം രാത്രി ഒമ്പത് മണി … “ഞാൻ പറഞ്ഞത് ശരിയാണ് …ഇന്ന് അമ്മ വിളിച്ചിരുന്നു ..” കൊല്ലം ടീച്ചേഴ്സ് ട്രൈയിനിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു രണ്ട് പേരും …സുഹ്യത്തുക്കളെല്ലാം കൂടി കോഴിക്കോടുള്ള ഒരു സുഹൃത്തിന്റെ കല്യാണത്തിന് വന്നതാണ് …തിരിച്ചു പോകാൻ ട്രെയിൻ മിസായപ്പോ മാനഞ്ചിറ കയറി … “ഹരി എന്റെ കാര്യം വീട്ടിൽ പറഞ്ഞില്ലേ.. ??? മാനഞ്ചിറയിലെ ഇരുണ്ട പ്രകാശത്തിൽ ഹരിയുടെ കണ്ണിലേക്ക് അവൾ നോക്കി …. “പറഞ്ഞു ..പക്ഷേ അമ്മയ്ക്ക് എതിർപ്പുണ്ട്. ” “അതെന്തെ ??? ആ തണുപ്പിലും അവൾ ആകെ വിയർത്തു. “കല്യാണത്തിന് ശേഷം ജോലിക്ക് പോകാൻ പറ്റില്ലെന്നാണ് അമ്മ പറയുന്നത്. : ” “നിനക്ക് അമ്മയെ പറഞ്ഞ് മനസ്സിലാക്കാമായിരുന്നില്ലേ? മെല്ലെ എണീറ്റ് അവൾ വേദനയോടെ ചോദിച്ചു … “എന്റെ വീട്ടിലും ആലോചനകൾ നടക്കുന്നുണ്ട് അമ്മാവന്റെ മകൻ ദേവൻ എന്നെ മാത്രേ കല്യാണം കഴിക്കൂ എന്ന വാശിയിലാണ് ” ‘അമ്മ ഒന്നും കേൾക്കുന്നില്ല …”

“അപ്പോ ഇത്രേയുള്ളൂ നിനക്ക് എന്നോടുള്ള സ്നേഹം. അല്ലെ. …? “അമ്മയെ എതിർക്കാൻ എനിക്ക് പറ്റില്ല…പറഞ്ഞ് മനസ്സിലാക്കാൻ നോക്കി ..സ്ത്രീധനം വാങ്ങി കല്യാണം കഴിക്കണമെന്നായിരുന്നു അമ്മയ്ക്ക് …പിന്നെ നിന്റെ അവസ്ഥ അറിഞ്ഞപ്പോ അത് സാരമില്ലന്ന് വെച്ചു ..ഇപ്പോ നിന്നോട് പ്രശ്നമില്ല …പക്ഷേ ‘ജോലിക്ക് വിടില്ല …നിനക്ക് സമ്മതമാണെങ്കിൽ വിവാഹം നടക്കും. “” “ജോലിക്ക് വിടില്ലെങ്കിൽ എനിക്ക് ഈ വിവാഹം വേണ്ട …” അവളുടെ ശബ്ദം ഉറച്ചതായിരുന്നു .. “എന്റെ അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിക്കുന്നത്‌ …വയസ്സാം കാലത്ത് അമ്മയ്ക് താങ്ങും തണലും ആകണമെനിക്ക് …മാത്രവുമല്ല സ്ത്രീധനത്തിന്റെ പേരിൽ നിന്റെ അമ്മ എന്നെ വിഷമിപ്പിക്കില്ല എന്ന് എന്താണ് ഉറപ്പ് … അങ്ങനെയൊന്നും ഉണ്ടാവില്ല. “ഹരീ …

അവളുടെ വിളി കേട്ട് അവൻ ഓർമ്മകളിൽ നിന്ന് ഉണർന്നു … “അന്ന് കോഴിക്കോട് മുതൽ കൊല്ലം വരെ ട്രൈയിനിൽ ഞാൻ കരഞ്ഞത് നിനക്കോർമ്മയുണ്ടോ … ? അന്ന് ആ കണ്ണീരിനോടൊപ്പം ഒലിച്ച് പോയതാണ് നിന്നോടുള്ള സ്നേഹം….!! “എനിക്ക് നിന്നെ കണ്ടപ്പോ തൊട്ട് ഒരു കുറ്റബോധം …” “എന്തിന് ..?? “നിന്നെ നഷ്ടപ്പെടുത്തിയതിന് ..” “ഓഹോ …

പിന്നെ എനിക്ക് വാശിയായിരുന്നു കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നതിന് മുന്പ്‌ തന്നെ എന്റെ വിവാഹം കഴിഞ്ഞു ..നിന്റെ മുന്പിൽ വെച്ച് ഞാൻ ദേവേന്റെ പെണ്ണായി.. പിന്നെ ഇപ്പോ രണ്ട് മക്കളുടെ അമ്മയും …” “അതൊന്നും സാരമില്ല മോളെ ..എനിക്ക് നിന്നെ വേണം …” “ഹരീ നിനക്കും ഭാര്യയും കുട്ടികളും ഇല്ലേ എന്നിട്ടാണോ …”?? “ഭാര്യ …അത് അമ്മയ്ക്ക് വേണ്ടി കഴിച്ചത് ..എന്റെ മനസ്സിൽ ഇപ്പോഴും എപ്പോഴും നീ മാത്രം …”” “ഷട്ടപ്പ് ..ഹരീ ..ഇങ്ങോട്ട് ജോലി കിട്ടിയതറിഞ്ഞ് നീ എന്നെ കാണാൻ ആഗ്രഹിക്കുന്നു എന്ന് വേണി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത് …നിനക്ക് വേണ്ടാത്തപ്പൊ കളയാനും വേണമെന്ന് തോന്നുന്പൊ എടുക്കാനും ഞാൻ പാവയൊന്നുമല്ല …!! “മീനു …!

“നിങ്ങളുടെ മീനു മരിച്ചിരുന്നു ..അന്ന് മാനഞ്ചിറയിൽ ..ഇത് ദേവന്റെ പെണ്ണ് മീനുവാണ് .. നിന്റെ ഭാര്യയായിരിക്കണം നിന്റെ പെണ്ണ്..!! “പിന്നെ ഹരി നമുക്ക് ഇത് ഇവിടെ അവസാനിപ്പിക്കാം …ബൈ .. അവൾ കോൾ കട്ട് ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്തു … എന്നിട്ട് മോളെ കെട്ടിപിടിച്ച് കിടന്നു . ദേവന്റെ പെണ്ണായി …!

രചന: safeeda musthafa.

Leave a Reply

Your email address will not be published. Required fields are marked *