നിഷ്കളങ്കമായ മുഖത്തോടെ അവളത് പറയുമ്പോൾ സന്തോഷിന്റെ മനസൊന്നു പതറി…..

Uncategorized

രചന: അമ്മു ദാസ്

“എനിക്ക് ഡിവോഴ്സ് വേണം…” “”എടി ചൂലേ നീ മിണ്ടരുത്.. എന്നെ നാണം കെടുത്താനായിട്ട്..”” “”ഞാൻ എന്ത് ചെയ്‌തെന്നാ.. വെറുതെ എന്നെ പറഞ്ഞാൽ ഉണ്ടല്ലോ…”” “”മതിയായി..””

“”എന്ത് മതിയായി എന്നാ..”” “”നീ എടുക്കാൻ ഉള്ളതൊക്കെ എടുക്ക്..”” “”എന്തിന്…”” “”നിന്റെ വീട്ടിലേക്ക് പോകാൻ.. എനിക്ക് ഡിവോഴ്സ് വേണം..”” “”ചോറിനു കൂട്ടാൻ വേണമെന്ന് പറയുന്നത് പോലെ വേഗത്തിൽ കിട്ടില്ല ഡിവോഴ്സ് ഞാൻ കൂടി സമ്മതിക്കണം.. എന്റെ ഭാഗത്ത്‌ എന്താ തെറ്റെന്നു പറ ഞാൻ പൂർണ മനസോടെ സമ്മധിക്കാം..”” “”എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട..””

സന്തോഷ് ദേഷ്യത്തോടെ മുഖം തിരിച്ചു.. അലമാരയുടെ മുകളിലെ ബാഗ് വലിച്ചു നിലത്ത് ഇട്ട്.. അലമാരയിൽ ഒതുക്കി വെച്ച അനിതയുടെ വസ്ത്രങ്ങൾ ബാഗിലേക്ക് എടുത്തു വെച്ചു.. അനിത സന്തോഷിന്റെ കൈ തട്ടി മാറ്റി.. നിറ മിഴികളോടെ അവളുടെ സാരി എടുത്തു ബാഗിൽ വെച്ച് സിബ്ബ് പൂട്ടി പതിയെ സന്തോഷിനെ നോക്കി..

സന്തോഷ് ഷർട്ട്‌ മാറ്റി വണ്ടിയുടെ കീ എടുത്ത് വാതിലിന് അരികിൽ കാത്തു നിൽക്കുന്നുണ്ട്.. അനിത അവന്റെ അരികിലേക്ക് നടന്നു ചെന്നിട്ട് പറഞ്ഞു. “”അത് പിന്നെ അമ്മയോട് ഒരു വാക്ക് പറഞ്ഞിട്ട് ഞാൻ പൊയ്ക്കോളാം..”” “”എന്തിനാ അമ്മയെ മയക്കാനോ.. അമ്മ അമ്മാവന്റെ വീട്ടിൽ നിന്ന് വരുന്നതിന് മുൻപ് നീ നിന്റെ വീട്ടിൽ എത്തിക്കോണം.. “”

അനിത വല്യ ബാഗുമായി അവന്റെ പുറകെ നടന്നു.. സന്തോഷ് വാതിൽ അടച്ചു കാറിൽ കയറി അനിത മുമ്പിൽ അവനരികിൽ ഇരുന്നു.. സന്തോഷ് കാർ സ്റ്റാർട്ട്‌ ചെയ്തു അനിത പതിയെ അവനെ നോക്കിയിട്ട് കാറിന്റെ ഗ്ലാസിലൂടെ മുമ്പിലേക്ക് നോക്കിയിട്ട് പറഞ്ഞു.. “”ഇത് എന്റെ വീട്ടിലേക്കുള്ള വഴി അല്ലല്ലോ.. “” “”മ്മ് അല്ല .. ഇവിടെ അടുത്ത് എന്റെ ഒരു സുഹൃത്ത് ഉണ്ട്.. അഡ്വക്കേറ്റ് ആണ്.. ഡിവോഴ്സ്ന്റെ കാര്യം പറയാൻ..””

“”അപ്പൊ ഒക്കെ തീരുമാനിച്ചു അല്ലെ..”” കാർ റോഡിൽ നിന്നും വലതു വശത്തെ കോൺഗ്രിറ്റ് റോഡിലേക്ക് തിരിക്കുമ്പോൾ.. അനിത സന്തോഷിനോട്‌ പറഞ്ഞു

“”ഒന്ന് കാർ നിർത്തു…”” സന്തോഷ് കാർ നിർതിയിട്ട് അനിതയെ ദേഷ്യത്തോടെ നോക്കി.. “”എനിക്ക് ഡിവോഴ്സ് വേണ്ട.. എനിക്ക് നിന്റെ കൂടി ജീവിച്ചാ മതി സന്തോഷ്..”” “”നിന്നെയുംകൊണ്ട് ഞാൻ മടുത്തു.. എനിക്ക് വയ്യ ഇനിയും..”” “”ഞാൻ അതിനും മാത്രം എന്താ ചെയ്തത്..””

“”നീ.. കാരണം ഒരുപാട് തവണ ഞാൻ നാണം കെട്ടു.. ഇനിയും വയ്യ അതെന്നെ..”” “”ഞാൻ കാരണോ.. ഇല്ല സന്തോഷ് ഞാൻ മനഃപൂർവം ഒരിക്കലും നിന്നെ നാണം കെടുത്താൻ ശ്രെമിച്ചിട്ടില്ല..”” “”നിന്നെ ഞാൻ പൊട്ടി എന്ന് വിളിച്ചതിനു നീ എന്താ ചെയ്തത് എന്റെ എല്ലാ ഷിർട്ടിന്റെയും പുറകിൽ ലിപ്സ്റ്റിക് കൊണ്ട് പൊട്ടൻ എന്ന് എഴുതി വെച്ചു അത് ഞാൻ സഹിച്ചു..”” “”അത് പിന്നെ എനിക്ക് അന്ന് മൗന വൃതം ആയിരുന്നു അതാ എഴുതി വെച്ചത്.. “” “”പ്പാ.. കുരിപ്പേ.. അതിന് ഷിർട്ടിൽ ആണോ എഴുതി വെക്കുന്നത്..””

“”അതിനാണോ ഡിവോഴ്സ്..”” “”അത് മാത്രല്ല.. ഒരുപാട് ഉണ്ട്.. ഇന്നലെ തന്നെ ഞാൻ ഓഫീസിൽ മാനേജർ ആയി സംസാരിച്ചിരിക്കുമ്പോൾ എന്റെ ഷർട്ടിന്റെ ഷോൾഡറിൽ രണ്ട് വല്യ സാധനങ്ങൾ അത് മാനേജർ കാണിച്ചു തന്നു ചിരിക്കുന്നത് കണ്ടപ്പോ തൊലി ഉരിഞ്ഞു പോയി..””

“”നിന്റെ തോളിൽ എന്തെങ്കിലും ആയെന്നു പറഞ്ഞാണോ ഡിവോഴ്സ് അത് കഴുകിയാൽ പോകില്ലേ..”” “”പോടീ പട്ടി.. എടി പേൻ തലച്ചി നിന്റെ കൂടെ കിടന്ന് എന്റെ തലയിൽ കയറിയ പേനാ അയാൾ കാണിച്ചു തന്നു ചിരിച്ചത്..തലയിൽ ചൂട് കൂടിയപ്പോ കാറ്റു കൊള്ളാൻ ഇറങ്ങിയ പേനാവും എന്തായാലും നാണം കെട്ടു..”” അനിത അത് കേട്ട് കണ്ണു മിഴിച്ചു അവനെ നോക്കി.. സന്തോഷ് അവളെ നോക്കി വീണ്ടും പറഞ്ഞു തുടങ്ങി “”എടി ഉണ്ടക്കണ്ണി… തുറിച്ചു നോക്കണ്ട.. നിന്റെ എല്ലാ പൊട്ടത്തരവും മടുത്തു എനിക്ക്..”” “”ശെരി സന്തോഷ്..””

അനിത തലകുനിച്ചു ഇരുന്നു.. ഇടയ്ക്ക് തല ചൊറിഞ്ഞിട്ട് സന്തോഷിനെ നോക്കി.. സന്തോഷ് കാർ സുഹൃത്തിന്റെ വീടിന്റെ മുറ്റത്ത്‌ നിർത്തി… കാറിൽ നിന്നും ഇറങ്ങുന്ന സന്തോഷിന്റെ കയ്യിൽ പിടിച്ചിട്ട് അവൾ പറഞ്ഞു.. “”ഞാൻ തലയിലെ പേൻ മുഴുവൻ കളഞ്ഞ ഡിവോഴ്സ്ന്ന് പിന്മാറുമോ..”” നിഷ്കളങ്കമായ മുഖത്തോടെ അവളത് പറയുമ്പോൾ സന്തോഷിന്റെ മനസൊന്നു പതറി.. “” നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് അവനോട് സംസാരിച്ചിട്ട് വരാം..””

“”മ്മ്..”” ഏറെ നേരം കാറിൽ മൗനമായി ഇരുന്നിട്ട് അനിത ഫോൺ എടുത്തു നോക്കി.. സന്തോഷ് വന്നു കാറിന്റെ ഡോർ തുറന്ന ശബ്‌ദം കേട്ടതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി.. സന്തോഷ് കാറിൽ കയറി ഇരുന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

“”പോകാം..”” “”സന്തോഷ് എപ്പഴാ ഡിവോഴ്സ് പേപ്പറിൽ ഞാൻ ഒപ്പിട്ടു തരേണ്ടത്”” “”അവൻ പറഞ്ഞത് ഒന്ന് കൂടി ആലോചിക്കാനാ എന്നിട്ട് ഒരാഴ്ച കഴിഞ്ഞു വരാൻ..”” അനിത ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. സന്തോഷ് അനിതയുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു.. വീട്ടിന്റെ മുമ്പിൽ അവളെ ഇറക്കിയിട്ട് സന്തോഷ് പോയി.. അനിത ബാഗുമായി അവൻ പോകുന്നത് നോക്കി ഗേറ്റ്ന്റെ മുമ്പിൽ നിന്നു..

കാർ ഒരുപാട് ദൂരം പോകും തോറും സന്തോഷിന് എന്തോ നഷ്ടമായത് പോലെ തോന്നി.. നിറ കണ്ണുകളോടെ നിൽക്കുന്ന അനിതയെ ഓർത്തപ്പോൾ സന്തോഷ് കാർ തിരിച്ച് അവളുടെ വീട്ടിലേക്ക് പോയി..

കാർ നിർത്തി വീട്ടിലേക്ക് കയറുമ്പോൾ അനിതയുടെ അമ്മ ഉമ്മറത്തു നിൽക്കുന്നുണ്ട്.. “”ഇതാരാ മോനോ.. എന്താ തനിച് അനി മോൾ എവിടെ..”” “”അനിത ഇവിടെ ഇപ്പൊ വന്നില്ലെ..”” “”മോൻ എന്തൊക്കെയാ പറയുന്നേ.. അനി മോൾ വന്നില്ലല്ലോ.. “”

“”അത് പിന്നെ അവൾ നാളെ വരും.. ഞാൻ ഇത് വഴി പോയപ്പോ കയറിയതാ..”” അനിത അവിടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ സന്തോഷിന്റെ നെഞ്ചോന്ന് പിടച്ചു.. സന്തോഷ് അമ്മയോട് യാത്ര പറഞ്ഞു പെട്ടന്ന് കാറിൽ കയറി റോഡിന്റെ ഇരുവശത്തും നോക്കി.. ഒരുപാട് തിരഞ്ഞു വെങ്കിലും അവളെ കാണാൻ കഴിഞ്ഞില്ല.. ഒടുവിൽ വീട്ടിൽ തിരികെ എത്തി കാറിൽ നിന്ന് ഇറങ്ങി ഉമ്മറത്തു കയറിയതും അനിതയും ഒരു ഓട്ടോക്കാരനും കഥ പറഞ്ഞിരിക്കുന്നുണ്ട്..

“”എടി.. പേൻ തലച്ചി”” “”ആഹ് സന്തോഷ് വന്നോ.. ഈ ഓട്ടോ ചേട്ടന് ഒരു നൂറു രൂപ കൊടുത്തേക്ക്.. എന്റെൽ പൈസ ഇല്ല..”” സന്തോഷ് പണം കൊടുത്തിട്ട് അയാളോട് പോകാൻ പറഞ്ഞു.. അയാൾ അനിതയോട് യാത്ര പറഞ്ഞിട്ട് ഇറങ്ങി. സന്തോഷ് താക്കോൽ എടുത്തു വാതിൽ തുറന്ന് അകത്തു കയറി അനിത പുറകെയും.. “”സോറി അനി.. എന്തോ ദേഷ്യത്തിൽ അങ്ങനെയൊക്കെ..””

“”സാരമില്ല.. വാ നമ്മുക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം എനിക്ക് വിശക്കണു..”” “”മ്മ് ചെല്ല്.. “”

അനിത അടുക്കളയിൽ കയറിയതും സന്തോഷ് ബാഗ് എടുത്തു മുറിയിലെക്ക് നടന്നു.. അത്താഴം എല്ലാം കഴിഞ്ഞു കിടക്കാൻ നേരം അനിതയും സന്തോഷും മുറിയിലേക്ക് വന്നു.. “”സന്തോഷ് ഞാൻ തലയിലെ പേനോക്കെ പോയിട്ട് ഇനി ഈ മുറിയിൽ കിടന്നോളാം പോരെ.. “” സന്തോഷ് അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. “”അതൊന്നും വേണ്ടാ ഇവിടെ കിടന്നോ.. എനിക്ക് ഒന്ന് രണ്ട് ഫയൽ നോക്കാൻ ഉണ്ട് നീ കിടന്നോ..”” “”മ്മ് ഗുഡ്‌നൈറ്റ്…””

സന്തോഷ് മേശയുടെ മുമ്പിൽ ഇരുന്ന് ഫയൽ എടുത്തു തുറന്നു… അനിത പയ്യെ മയക്കത്തിലേക്ക് വീണിരുന്നു കുറച്ചു കഴിഞ്ഞു അലമാര തുറന്നു നോക്കുന്ന ശബ്‌ദം കേട്ട് അനിത ഞെട്ടി ഉണർന്നു നോക്കി.. “”എന്താ സന്തോഷ്..””

“”അനി ഈ ടെബിലിൽ വെച്ച കുറച്ചു പേപ്പേഴ്സ് നീ കണ്ടോ നീ..”” “”അത് ഞാൻ.. “” “”ആ.. അത് എവിടെ”” “”അത് ഞാനും അപ്പുറത്തെ വീട്ടിലെ കുട്ടൂസും തോണി ഉണ്ടാക്കി കളിക്കാൻ എടുത്തു… “” “”എടി മഹാപാപി.. “” “”എന്തെ.. “” “”ഇവളെ ഞാൻ”” സന്തോഷ് അവളുടെ നേരെ അടുത്തിട്ട് അലറി.. “”ഞാൻ ഡിവോഴ്സ് തന്നോളാം സന്തോഷ്..””

അവളുടെ മറുപടി കേട്ടതും സന്തോഷിന് ചിരി വന്നു.. “”സോറി സന്തോഷ്.. “” “”സാരമില്ല പൊട്ടത്തി.. നീ കിടന്നോ ഞാൻ മാനേജരോട് വിളിച്ചു പറഞ്ഞോളാം വേറെ എഗ്രിമെന്റ് തയാറാക്കാൻ.. “”

സന്തോഷ് ലൈറ്റ് ഓഫ്‌ ചെയ്ത് അവൾക്കൊപ്പം കിടന്നു.. അവന്റെ നെഞ്ചിൽ കൈ വെച്ചു കിടക്കുന്ന അനിതയെ നെഞ്ചോട് ഒന്നു കൂടി ചേർത്തു പിടിച്ചിട്ട് സന്തോഷ് മനസ്സിൽ പറഞ്ഞു.. “”നീ ഇല്ലാതെ ഈ ലൈഫ് വളരെ ബോറായിരിക്കും.. അതുകൊണ്ട് കുറച്ചു പൊട്ടത്തരം ഒക്കെ ഞാൻ ക്ഷെമിക്കുവാ.. ചെറിയ പിണക്കങ്ങൾ കൊണ്ട് തകരാൻ ഉള്ളതല്ല നമ്മുടെ ഈ കുഞ്ഞു കുടുംബം””

രചന: അമ്മു ദാസ്

Leave a Reply

Your email address will not be published. Required fields are marked *