വാക പൂത്ത വഴിയേ – 38

Uncategorized

രചന: നക്ഷത്ര തുമ്പി

ആ കുറ്റി താടികൾ ഉള്ള വെളുത്ത സുന്ദരമായ കവിളിൽ അനു തൻ്റെ പല്ലുകൾ ആഴ്ത്തി ,കഴിഞ്ഞിരുന്നു

ആ, ഡി പട്ടി വിടെടി,

കണ്ണൻ അലറി

ഇടുപ്പിൽ അമർന്ന കൈകൾ അയഞ്ഞതും, അനു അവനിൽ നിന്നും ഊർന്ന് ഉറങ്ങി

എഴുന്നേൽക്കാൻ പോകുന്നതിന് മുൻപായി, കൈയിൽ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു കണ്ണൻ

അനു കണ്ണുകൾ ഇറുക്കിയടച്ചു

കണ്ണൻ അനുവുമായി, മലക്കം മറിഞ്ഞു,

അനു കണ്ണൻ കിടക്കുന്നതിൻ്റെ അടിയിലായി

എവിടേക്കാടി, ഓടി പോകുന്നേ അടക്കാ കുരുവി,

വിട്, കണ്ണേട്ടാ, പ്ലീസ് ഞാൻ പോകട്ടെ, അമ്മ അന്വേഷിക്കും

അയ്യടി, എന്നെ കടിച്ചിട്ട് പൊന്നുമോൾപോകാം എന്നു കരുതിയേ

അത് ഞാൻ ചുമ്മാ, sorry

ഉമ്മയോ തന്നില്ല, എന്നിട്ടോ കിടക്കുകയും ചെയ്തു, അത് ഞാൻ സഹിക്കില്ല മോളെ

ഇതിന് നിനക്കൊരു ശിക്ഷ വേണ്ടേ

വേണ്ട, വേണ്ടാത്തോണ്ടാ

വേണം, ചക്കര…

പറയലും, കണ്ണൻ അനുൻ്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്നു,

അനു ഒന്നു എങ്ങിപ്പോയി,

കഴുത്തിൽ തെളിഞ്ഞു കാണുന്ന ഞരമ്പുകളിൽ ,കണ്ണൻ പല്ലുകൾ ആഴ്ത്തി, അവിടെ ഒരു ചുംബനം നൽകി,

ഇപ്പോ രണ്ടു പേർക്കും സെയിം ആയി

ഇനിയെങ്കിലും ഒന്നു മാറു, ഞാൻ പോകട്ടെ

എന്നിട്ടും എഴുന്നേൽക്കാൻ ഒരു ഭാവവും ഇല്ലാതെ കിടക്കുകയാണ് ,കണ്ണൻ

കോളേജിൽ പോകണ്ടേ, പ്ലീസ് എഴുന്നേൽ കുന്നേ, അമ്മ വിളിക്കും

വിളിക്കട്ടെ

കഷ്ടം ഉണ്ടെട്ടോ,

കണ്ണൻ അനുൻ്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്

അവൻ്റെ മുഖത്തേക്ക് നോക്കാൻ ജാള്യത തോന്നി അനുന്, അവൾ കണ്ണുകൾ താഴ്ത്തി

കണ്ണൻ അനുൻ്റെ നെറ്റിയിൽ ചുംബിച്ചു, വീണ്ടും സ്ഥാനം മാറി, കണ്ണൻ്റ ചുണ്ടുകൾ സഞ്ചരിക്കാൻ തുടങ്ങിയതും

കണ്ണൻ്റ ഫോൺ റിങ് ചെയ്തു

ഫോൺ എടുക്കാൻ ഒരു ഭാവമില്ലാതെ കിടക്കുന്ന, കണ്ണനെ അനു ദയനീയതയോടെ നോക്കി

ഫോൺ… ഫോൺ ബെല്ലടിക്കന്നു. എടുക്കുന്നേ

അടിക്കട്ടെ,

മുഴുവൻ ബെല്ലടിച്ചിട്ടും കണ്ണൻ ഫോൺ അറ്റൻ്റ ചെയ്തില്ല, വീണ്ടും ബെല്ലടിക്കാൻ തുടങ്ങി

എതെങ്കിലും അത്യാവശ്യക്കാരായിരിക്കും, ഫോൺ എടുക്ക്

എടുക്കണോ,

മ്മ്,

മനസില്ല മനസോടെ കണ്ണൻ ഫോൺ കൈയിലെടുത്തു,

ആ ഗ്യാപ്പിൽ അനു ഓടി വാഷ് റൂമിൽ കേറി,

നിന്നെ എൻ്റെ കയ്യിൽ കിട്ടോടി അടക്കാ കുരുവി,

താൻ പോടൊ കടുവേ

ചിരിയോടെ കണ്ണൻ കോൾ അറ്റൻ്റ ചെയ്തു

അങ്ങേ തലക്കൽ നിന്നും സംസാരിക്കുന്നതിനനുസരിച്ച് കണ്ണൻ്റെ ഭാവം മാറി,

ഞാൻ… വരാം, അത്രയും പറഞ്ഞ് കോൾ അവസാനിപ്പിച്ച്, കണ്ണൻ ആലോചനയോടെ ഇരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കുളിച്ച് ഒരു മൂളി പാട്ടും പാടി ,മുടി ചീകുമ്പോഴാണ് കണ്ണൻ വിച്ചുൻ്റെ റൂമിലേക്ക് വന്നത്

ഡാ

ആ എന്താ ഏട്ടാ

നിന്നോട് ഒരു കാര്യം ചോദിക്കാനാ വന്നത്

എന്ത് കാര്യം?

ഇന്നലെ കോളേജിൻ്റെ അടുത്തുള്ള ഐസ് ക്രീം പാർലറിൽ ആരായിട്ടാണ് നീ തല്ലുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്നം

എട്ടൻ എങ്ങനെ അറിഞ്ഞു

അനു പറഞ്ഞോ

അവളു പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, അങ്ങനെ ഒരു സംഭവമേ നടന്നട്ടില്ല, എന്ന മട്ടിലാണ് അവളുടെ നടപ്പ്

പിന്നെ എങ്ങനെ അറിഞ്ഞു,

അതൊക്കെ പറയാം, നീ കാര്യം പറയ്

തല്ലുണ്ടാക്കിയത് സത്യം ആണ്, അതാ സന്ദീപ് ആയിട്ടാണ്,

ഏത്… നീ അന്ന് അടിച്ച് ICU വിൽ ആക്കിയവനോ,

മ്മ് അതെ

അവനായിട്ട് എന്താ പ്രശ്നം, നിന്നോട് പകരം ചോദിക്കാൻ വന്നതാണോ, അവൻ

അവൻ ഞാനായിട്ടായിരുന്നില്ല പ്രശ്നം,

പിന്നെ

അനു ആയിട്ടായിരുന്നു

അനു ആയിട്ടൊ

മ്മ്,

എന്തു പ്രശ്നം?

അനുൻ്റ ഡ്രസിൽ ഐസ്ക്രീം ആയിട്ട് കഴുകാൻ പോയി, അവിടെ വച്ച്, ഒരു പാട് നേരം കഴിഞ്ഞിട്ടും കാണാൻ ഇല്ലാത്തതു കൊണ്ട് അന്വേഷിച്ചു ചെന്നതാ അപ്പോഴാ അവൻ അനുൻ്റ കയ്യിൽ കേറി പിടിച്ച് നിൽക്കുന്നത് കണ്ടത്, ഞങ്ങൾ ചെല്ലുമ്പോഴേക്കും അനുകരണ കുറ്റി, നോക്കി ഒരെണ്ണം കൊടുത്തു

എന്നിട്ട്

എന്നിട്ടും പിന്നെയും, അവളെ പിടിക്കാൻ ചെന്നതും, അവനു ഒരു ദിവസത്തെ ക്ക് അവളെ വേണം എന്ന് പറഞ്ഞതും, വിച്ചു തല്ലിയതും ഒക്കെ പറഞ്ഞു അനാഥ ആണെന്നുള്ള കാര്യം മാത്രം മറച്ചു വച്ചു

ഇതൊക്കെ കേട്ട് കണ്ണൻ്റ കണ്ണുകളിൽ ദേഷ്യം ആളി, ഞരമ്പുകൾ വലിഞ്ഞു മുറുകി

അവനിപ്പോ എവിടെ ആയിരിക്കും, എനിക്കവനെ ഒന്നു കാണണം, എൻ്റെ പെണ്ണിനെ തൊട്ടു കൊണ്ട്, അവൻ കാലിൽ നടക്കണ്ട

അവൻ നമ്മുടെ കോളേജിലേക്ക് അഡ്മിഷൻ എടുത്തിട്ടുണ്ട്, പിന്നെ ഇപ്പോ അവൻ, ഹോസ്പിറ്റലിൽ അഡ്മിറ്റാണ്, ഒരു മാസത്തേക്ക് എഴുന്നേറ്റ് നടക്കാത്ത വിതം, ഞാൻ അവന് ഫിക്സഡ് കൊടുത്തിട്ടുണ്ട്

അവൻ അവിടന്ന് ഇറങ്ങട്ടെ, എന്നിട്ട് ചേട്ടൻ പോയി വിശദമായി കണ്ടാൽ മതി

മ്മ്

അല്ല അനുവായി എന്താ കണക്ഷൻ അവൻ

സുമമ്മയുടെ ആങ്ങളയുടെ മകൻ ആണ്

മ്മ്,

അല്ല, ഏട്ടൻ എങ്ങനെ അറിഞ്ഞു, കാര്യം

ആഐസ് ക്രീം പാർലർ ഓണർ അജു ൻ്റ ഫ്രണ്ടാണ് അങ്ങനെ അറിഞ്ഞു, പിന്നെ അവിടത്തെ ക്യാമറയിൽ നിൻ്റെ ഫേസ് പതിഞ്ഞു

മ്മ്, കേസ് ആകുമോ

എന്താ നിനക്ക് പേടിയുണ്ടോ

എന്തിന്, അവൻ എന്തായാലും കേസ് കൊടുക്കില്ലന്നു അറിയാം എനിക്ക്

ശരി,

ഏട്ടൻ ഇന്ന് കോളേജിൽ വരുന്നില്ലേ,

ഇല്ലടാ, എനിക്ക് ഒരു സ്ഥലം വരെ പോകണം, ഉച്ചക്ക് വരാൻ പറ്റിയാൽ, ക്ലാസിൽ വരാം

അവനെ തല്ലാൻ പോകേണോ

പോടാ, നീ പറഞ്ഞ പോലെ ആദ്യം അവൻ എഴുന്നേൽക്കട്ടേ, നേരേ നിൽക്കട്ടെ, എന്നിട്ട് വിശദമായി തന്നെ ഒന് പരിചയപ്പെടാം

വിച്ചു ചിരിച്ചു, ഏട്ടാ ഞാൻ പറഞ്ഞിട്ടാണ് അനു ഏട്ടനോട് പറയാതിരുന്നത്, അവളോട് ദേഷ്യപ്പെടരുത്

അത് നമുക്ക് ആലോചിക്കാം, നീ റെഡിയാവടാ’ വേഗം

ദൈവമേ ആ കുഞ്ഞാടിൻ്റെ എല്ലും തോലും ബാക്കി വെച്ചാൽ മതി, ഈ കാപാലികൻ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു ഫ്രഷായി, ഡ്രസ് എടുത്തിട്ടു കൊണ്ട് കണ്ണാടിയിൽ കൂടി കഴുത്തിൽ നോക്കേണു

ദൈവമേ കടുവ കടിച്ച പാട് നല്ല ചുവന്ന് കിടപ്പുണ്ട്, അവളുമാര് കണ്ടാൽ കളിയാക്കി കൊല്ലും, എന്ത് ചെയ്യും

ആ ഐഡിയ കോളർ നെക്ക് ചുരിദാർ എടുത്തിടാം,

അവൾ ഡ്രസ് മാറി വന്നപ്പോൾ ആണ്, കണ്ണൻ റൂമിലേക്ക് വന്നത്,

അനു കണ്ണനെ നോക്കാതെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി

അതിനു മുൻപേ, കണ്ണൻ്റ വിളി വന്നിരുന്നു പുറകിൽ നിന്നും

മോള് അവിടെ ഒന്ന് നിന്ന്

എ…. എന്താ

എന്താടി ഒരു പരുങ്ങൽ

ഒന്നു… മില്ല…

മ്മ്, പിന്നെ ഞാനിന്ന് കോളേജിൽ ലീവ് ആണ്, പറ്റേണങ്കിൽ ഉച്ചക്ക് വരും

അല്ല, എന്തു പറ്റി അസുഖം വല്ലതും ഉണ്ടോ, അതാണോ, ലീവ് പെട്ടെന്ന് തന്നെ അനുൻ്റ മുഖത്ത് പരിഭ്രമം നിറഞ്ഞു

കണ്ണൻ അനുൻ്റ അടുത്ത് വന്ന് അവളുടെ കവിളിൽ കൈവച്ചു, നീ ഇങ്ങനെ പേടിക്കല്ലേ, എനിക്ക് ഒരു അസുഖവും ഇല്ല, ഞാൻ ഒരാളെ കാണാൻ പോകുകയാണ്

മ്മ്,

അതൊക്കെ പോട്ടെ നീ എന്തെങ്കിലും എന്നോട് ഒളിക്കുന്നുണ്ടോ

ദൈവമേ, എന്താണ് കടുവ ഉദ്ദേശിക്കുന്നത്, ഞാൻ ഒളിച്ചത് അനാഥ ആണെന്ന് അല്ലേ, അതാണോ ചോദിക്കുന്നത്

എന്ത്…. ഇല്ല…. ഒന്നുമില്ലേ

ഇല്ലേ…

മ്മച്ചും

അനു ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് വായ തുറന്ന് പറയണം എന്ന്, മറ്റൊരാൾ പറഞ്ഞ് ഞാൻ ഒരു കാര്യവും അറിയരുത് എന്ന്, ഇനിമോൾ ഒന്നും കൂടി ആലോചിച്ച് നോക്ക്, എന്തെങ്കിലും പറയാൻ ഉണ്ടോ

ഇ… ഇല്ല, കണ്ണേട്ടാ, ഒന്നുമില്ല

അനു എന്നെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്

സത്യം ആയി… അനുപറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ

കണ്ണൻ അലറി നിർത്തടി പുല്ലേ, അവൾടെ ഒരു സത്യം

ഇന്നലെ എന്താ ഐസ് ക്രീം പാർലറിൽ വച്ച് നടന്നത്, വിച്ചു എന്തിനാ സന്ദീപിനെ തല്ലിയത്

നീയും ,സന്ദീപും തമ്മിൽ എന്താ പ്രശ്നം , നിൻ്റെ കയ്യിൽ കേറി പിടിക്കാൻ മാത്രം അവനും നീയും തമ്മിൽ എന്താ കണക്ഷൻ

ഇന്നലെ ഇത്രയൊക്കെ നടന്നിട്ടും, നിയെന്താ ഒരു വാക്കു പോലും എന്നോട് പറയാതിരുന്നത്

കണ്ണൻ്റ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു, സന്ദീപിൻ്റെ കാര്യം അനു പറയാഞ്ഞതും, അവൻ അവളുടെ കയ്യിൽ കേറി പിടിച്ചതും ‘ഒക്കെ ,കണ്ണനെ ദേഷ്യത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു

അനു അത് കണ്ട് പേടിയോടെ നിന്നു

ചോദിച്ചതിന് മറുപടി പറയെടി, കണ്ണൻ അലറുകയായിരുന്നു

അനു ഞെട്ടലോടെ

അത്.. അത് പിന്നെ.., ഞാൻ പേടിച്ചിട്ടാ… പറായാതിരുന്നത്,

ആരെ പേടിച്ചിട്ട്, എന്നെയോ, അവനും നീയും തമ്മിൽ എന്താ കണക്ഷൻ ,

കണ്ണനോട് സന്ദീപ് ആയുള്ള പ്രശ്നം പറഞ്ഞാൽ താൻ അനാഥ ആണെന്ന് അവൻ പറഞ്ഞതും, ഒക്കെ പറയേണ്ടി വരും അനു മൗനം പാലിച്ചു, കണ്ണുകൾ നിറഞ്ഞ് ഒഴുകി

പറയെടി, പുല്ലേ

ഞങ്ങൾ തമ്മിലുള്ള കണക്ഷൻ ,അവന് എന്നെ ഒരു ദിവസത്തേക്ക് വേണം എന്ന്, ദ ഭർത്താവ് അറിയാതെ അവൻ പറയുന്നിടത്ത് ചെല്ലാൻ, ഒരു ദിവസം അവൻ്റെ കൂടെ കിടന്നു കൊടുക്കാൻ ഇനി എന്താ അറിയേണ്ടത്,, ഞാൻ പോകട്ടെ അവന് കിടന്നു കൊടുക്കാൻ ഒരു ദിവസം, കണ്ണേട്ടനു അതാണോ വേണ്ടത് ,അല്ലെങ്കിലേ നിങ്ങൾക്ക് എന്നെ ഇഷ്ടം അല്ലല്ലോ, ഞാൻ ആരുടെയെങ്കിലും കൂടെ പോയാലും കുഴപ്പം ഇല്ലല്ലോ

അനുനിർത്ത്, വെറുതേ എഴുതാപ്പുറം വായിക്കരുത്

ഞാൻ എന്ത് എഴുതാപ്പുറം വായിച്ചെന്നാ ഞാനും അവനും തമ്മിലുള്ള കണക്ഷൻ ചോദിച്ചത്, എന്നെ സംശയം ഉണ്ടായിട്ടല്ലേ, ഞാൻ അങ്ങനെ ആണെന്നു കരുതിയോ,

കണ്ണൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു അങ്ങനെ കരുതിയാലും കുറ്റം പറയാൻ പറ്റില്ലല്ലോ, അല്ലെങ്കിലേ ഫ്രോഡ് പണി മൊത്തം ,നിൻ്റെ കയ്യിലിരിപ്പ് അല്ലേ, അങ്ങനെ അല്ലേ എൻ്റെ ജീവിതവും കളഞ്ഞത്, പിന്നെ നിൻ്റെ അമ്മടേയും വീട്ടു കാരുടെയും തനി സ്വഭാവം നീ കാണിക്കാതിരിക്കില്ലല്ലോ, കൾച്ചർ ഇല്ലാത്തതുങ്ങൾ…

കണ്ണൻ സന്ദീപിനെയും, സുമയേയും ആണ് ഉദ്ദേശിച്ചത് എങ്കിലും, അനു തന്നെ പ്രസവിച്ച് ഉപേക്ഷിച്ച അമ്മയെ കുറിച്ചാണ് ചിന്തിച്ചത്, സന്ദീപ് പറഞ്ഞ വാക്കുകളും മനസിലേക്ക് ഓടിയെത്തി

ദേ സൂക്ഷിച്ച് സംസാരിക്കണം, താലികെട്ടി എന്നു വച്ച് എന്തു പറയാം എന്ന് വിചാരിക്കരുത്, അതേ ഞാൻ ഫ്രോഡ് തന്നെയാ, ഫ്രോഡ് പണി തന്നെയാ എൻ്റെ കയ്യിൽ ഉള്ളത്, അതു കൊണ്ട് തന്നെയാ നിങ്ങളുടെ ജീവിതം കളഞ്ഞത്, ഗൗരിയായിട്ടുള്ള വിവാഹം മുടക്കിയത് ഇനി എന്തെങ്കിലും അറിയണോ, സന്ദീപ് ആയിട്ടുള്ള കണക്ഷൻ, അവൻ എൻ്റ മുറചെക്കനാ, ഞങ്ങൾ മുടിഞ്ഞ പ്രണയത്തിലാ, സാറിന് എന്നെ വേണ്ടെങ്കിൽ ഉപേക്ഷിച്ചേക്ക്, ഞാൻ അവനെ കൂടി അങ്ങ് പൊക്കോളാം, എന്താ

ഡീ,…..

പറഞ്ഞു കഴിഞ്ഞാണ് എന്താണ് പറഞ്ഞത് എന്ന് ബോധ്യം ഉണ്ടായത്

കാറ്റുപോലെ പാഞ്ഞു വന്ന് കണ്ണൻ കവിളിൽ കുത്തി പിടിച്ചു

നിനക്ക് പോണോ അവൻ്റെ കൂടെ, നിൻ്റെ പിഴച്ച നാവ് കൊണ്ട് എന്തും പറയാം എന്നു കരുതണ്ടാ,

മ്മ് ,പോണം, പോകും, നിങ്ങളെ എനിക്ക് വേണം എന്നില്ല, നിങ്ങളോട് വെറുപ്പ് ആണെനിക്ക്

ടേ💥

അനുൻ്റെ കരണം പൊട്ടി കണ്ണൻ്റ കൈ കൊണ്ട്

എന്നാ പോടി ആരുടെയെങ്കിലും കൂടെ, ഈ ശല്യത്തിനെയൊക്കെ എത് നേരത്താണാവോ തലയിൽ എടുത്ത് വയ്ക്കാൻ തോന്നിയത്, നീയൊക്കെ ചന്ത സംസ്കാരം അല്ലേ സംസാരിക്കു, അങ്ങനെത്തെ ഫാമിലിയിൽ അല്ലേ ജനിച്ചത്, കുടുംബ മഹിമയും, പാരമ്പര്യം ഒക്കെ വേണം നല്ലത് സംസാരിക്കാൻ

കണ്ണൻ ദേഷ്യത്തോടെ വാഷ് റൂമിൻ്റെ ഡോർ വലിച്ചടച്ചു ,വാഷ് റൂമിലേക്ക് പോയി

അനുൻ്റ ചെവിയിൽ മൂളക്കം മാത്രം, കണ്ണുകൾ നിറഞ്ഞൊഴുകി

കണ്ണൻ അവസാനം പറഞ്ഞ വാക്കുകളിൽ മാത്രം, കുരുങ്ങി കിടന്നു അനുൻ്റെ മനസ്

എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല, പിന്നെ കണ്ണൊക്കെ തുടച്ച്, അനു താഴേക്ക് പോയി ലൈക്ക് കമൻ്റ് ചെയ്യണേ… (കാത്തിരിക്കണേ)

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *