വാക പൂത്ത വഴിയേ – 39

Uncategorized

രചന: നക്ഷത്ര തുമ്പി

ആ മോൾ റെഡിയായോ, അവൻ എന്തേ ഭക്ഷണം കഴിക്കേണ്ടേ,…….. മായമ്മ

കണ്ണേട്ടൻ കുളിക്കുകയാണ്, ഇന്ന് ലീവ് ആണ് കോളേജിൽ…………

ആണോ, എന്താ കാരണം

അറിയില്ല, എവിടെയോ പോകുന്നു എന്ന് പറഞ്ഞു

ഉള്ളിലെ സങ്കടം, പുറത്തു വരാതിരിക്കാൻ അനു നന്നായി പാടുപെട്ടു

എന്നാൽ മോള് ഭക്ഷണം കഴിക്ക്…

വേണ്ട അമ്മേ, വിശപ്പില്ല,….

വിച്ചു എന്ത്യേ…., അവൻ റെഡിയയോ

അവൻ റെഡിയായി ഭക്ഷണം കഴിച്ച്, പുറത്ത് മോളെ കാത്തു നിൽപുണ്ട്

എന്നാൽ ഞാൻ ഇറങ്ങേണ് അമ്മേ

കുഞ്ഞി, ഒന്നവിടെ നിന്നേ,

എന്താ അമ്മേ

കവിളിൽ എന്തു പറ്റി ചുവന്ന് കിടപ്പുണ്ടല്ലോ.

അ.. അത് ,ഞാൻ… ഇറങ്ങിയപ്പോൾ വാതിലിൽ ഇടിച്ചതാ….

സൂക്ഷിക്കണ്ടേ, മോളെ, നിൽക്ക് ഞാൻ ,ഓയിൽമെൻ്റ പുരട്ടി തരാം

മായ ഓയിൽമെൻ്റ എടുത്ത് അനുൻ്റെ കവിളിൽ പുരട്ടി, വേദന കാരണം അനു എരിവ് വലിച്ചു

വേദനിക്കുന്നുണ്ടോടാ

മ്മ്‌, കണ്ണു നിറച്ച് അനു തലയാട്ടി

ക്ലാസിൽ പോണോ,

പോണം അമ്മേ

മ്മ്,

പെട്ടെന്ന് ഒരു ഉൾപ്രേരണയിൽ അനു മായയെ കെട്ടിപിടിച്ച് കരഞ്ഞു

എന്താടാ എന്തു പറ്റി

ഒന്നുമില്ലമ്മേ

മായകരുതി കവിളിൽ ഇടിച്ച വേദന കാരണം ആണെന്നു , അനുൻ്റ മനസ് വേദനിക്കുന്നത് അവൾക്ക് മാത്രമേ അറിയാൻ സാധിക്കുന്നുണ്ടായിരുന്നുള്ളു

അമ്മ ചൂടിൽ ഇരുന്നപ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നി, അതറിഞ്ഞപ്പോൽ, മായയുടെ ചുണ്ടുകളും അനുൻ്റ നെറ്റിയിൽ പതിഞ്ഞിരുന്നു

അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി,

വിച്ചു .,മോൾ ഒന്നും കഴിച്ചിട്ടില്ല, കാൻ്റിനിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുക്കണേ

മ്മ് ശരി അമ്മേ,

അമ്മയുടെ കരുതൽ, ഇതൊക്കെ അല്ലേ എനിക്ക് മിസ് ചെയ്തിരുന്നത്

സ്വന്തം അമ്മ അല്ലെങ്കിൽ പോലും മായമ്മ തരുന്ന ഒരോ കരുതലും തനിക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടതാണ്

പക്ഷേ എല്ലാം അറിയുമ്പോൾ, ഈ അമ്മ മനസ് എന്നെ വെറുക്കുമോ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കണ്ണൻ ദേഷ്യത്തോടെ വാഷ് റൂമിൽ കേറി

ദേഷ്യം പോകുന്നതുവരെ, ഷവറിൻ്റെ അടിയിൽ നിന്നു

എത്ര ധൈര്യമുണ്ടായിട്ടാ, അവൾ, സന്ദീപിൻ്റെ കൂടെ ഇറങ്ങി പോകുമെന്ന് പറഞ്ഞത്, അവനോട് പ്രേമം ആണെന്നു പറഞ്ഞത്, അപ്പോ ഞാനോ ഞാനാരാ അവൾടെ

അവൾ എന്നോട് ഒന്നും പറയാതിരുന്നത് കൊണ്ടാണ് ദേഷ്യപ്പെട്ടത്, അതിന് അവൾ ഇങ്ങനെ ഒക്കെയാണോ പറയുന്നേ

അവൾ തിരിച്ച് എന്നോടും ഓരോന്നു പറഞ്ഞപ്പോൾ എനിക്കും നല്ല ദേഷ്യം വന്നതു ശരി തന്നെ,

അതിനവൾ സന്ദീപിൻ്റെ കൂടെ പോകണം എന്നു പറഞ്ഞാൽ എനിക്ക് സഹിക്കോ, പറഞ്ഞതൊക്കെ കുറച്ച് കൂടി പോയി എന്നറിയാം, അവൾടെ മനസ് നൊന്തു കാണും, അതിനേക്കാൾ ഏറെ എൻ്റെ മനസും നൊന്തില്ലേ, അവൾടെ കൂടെ വേറൊരാളുടെ പേര് ചേർത്തപ്പോൾ, അതുകൊണ്ടല്ലേ, തല്ലി പോയത്, ക്ഷമിക്കോ പെണ്ണ്

ഓരോന്ന് പറയുന്തോറും ഷവറിൻ്റെ വെള്ളത്തിനുമൊപ്പം, അവൻ്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ ഒഴുകിയിറങ്ങി

നെറ്റിയിലെ ഒരു ചുംബനം കൊണ്ട് തീരുന്നതാവണം നമുക്കിടയിലെ പിണക്കം അനു

അവളോട് പറഞ്ഞതിനും തല്ലിയതിനും സോറി പറയണം, അവൻ മനസിൽ കരുതി,

വാഷ് റൂമിൽ നിന്നും ഇറങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

റെഡിയായി താഴേക്ക് ചെന്നു

ചുറ്റും നോക്കി അവളുടെ പൊടിപോലും ഇല്ല, പോയോ അവൾ, തന്നോട് പറഞ്ഞില്ലല്ലോ

എങ്ങനെ പറയാനാ, ദേഷ്യപ്പെട്ടിട്ടല്ലേ

ആ അമ്മേ ,അവരു പോയോ

അവരു പോയല്ലോ, നീ ഇന്ന് കോളേജിൽ, പോകുന്നില്ലാന്നു പറഞ്ഞു അനു

ആ, ഒരിടം വരെ പോകാൻ ഉണ്ട്, അതു കഴിഞ്ഞ് കോളേജിലേക്ക് പോകും

അവരു കഴിച്ചോ,

വിച്ചു കഴിച്ചു, മോൾക്ക് വിശപ്പില്ല എന്നു പറഞ്ഞു, ഞാൻ കാൻറീനിൽ നിന്ന്, ഭക്ഷണം വാങ്ങിച്ചു കൊടുക്കാൻ, വിച്ചു നോട് പറഞ്ഞിട്ടുണ്ട്

പിന്നെ കുഞ്ഞിക്ക് എന്തോ സങ്കടം ഉണ്ട്

അതെന്താ അമ്മ അങ്ങനെ പറഞ്ഞത്

അതിൻ്റെ കണ്ണൊക്കെ കലങ്ങിയിരുന്നു, കവിൾ ചുവന്നു കിടപ്പുണ്ടായിരുന്നു, വാതിലിൽ ഇടിച്ചുന്നാ പറഞ്ഞത്, നല്ല വേദന ഉണ്ടെന്നു തോന്നി ഞാൻ ഓയിൽമെൻ്റ ഒക്കെ പുരട്ടി കൊടുത്തു,

എന്നെ കെട്ടിപ്പിടിച്ച് കുറച്ചു നേരം കരഞ്ഞു

ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല

ക്ലാസിൽ പോകണ്ടാന്നു പറഞ്ഞു ഞാൻ

പോണോന്നു പറഞ്ഞു

മ്മ്,

നിനക്ക് ഭക്ഷണം എടുക്കട്ടേ

വേണ്ടമ്മേ,ഞാനിറങ്ങുവാ, പുറത്തു നിന് കഴിച്ചോളം

അമ്മ അനുനെ കുറിച്ച് പറഞ്ഞതോർത്ത് അവൻ്റെ നെഞ്ച് വിങ്ങി

അമ്മ അവളെ മനസിലാക്കിയിടത്തോളം താൻ അവളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയില്ലല്ലോ, അവൻ കുറ്റബോധത്താൽ നീറി

അവൻ്റ വണ്ടി ഹോസ്പിറ്റലിലേക്ക് പാഞ്ഞു, അവനെ കാണാൻ ആഗ്രഹിക്കുന്നവരുടെ അടുത്തേക്ക്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു ക്ലാസിൽ വന്നപ്പോൾ മുതൽ സൈലൻ്റ ആയിരുന്നു,

കവിൾ ചുവന്ന് കിടക്കുന്നത് കണ്ടപ്പോൾ കൂട്ടുകാർ തിരക്കി, അമ്മയോട് പറഞ്ഞ കള്ളം തന്നെ അവൾ ആവർത്തിച്ചു

മീനു നിർബസിച്ച് ,അനൂനെ കാൻ്റിനിൽ കൊണ്ടുപോയി, ഭക്ഷണം വാങ്ങി കൊടുത്തു, അവൾ വേണ്ടാന്നു പറഞ്ഞപ്പോൾ കമ്പനിക്ക് എല്ലാവരും കൂടി ഭക്ഷണം കഴിക്കാൻ

പതുക്കെ പതുക്കെ അനു അവരുടെ ഒപ്പം കൂടി സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി

ഡി അനു ഏട്ടൻ നിന്നോട് എന്തേലും ചോദിച്ചോ….. വിച്ചു

എന്ത്……

ഇന്നലെ ഐസ്ക്രീം പാർലറിൽ ,നടന്ന തല്ലിനെപ്പറ്റി,

ഇല്ല, എന്ത്യേ

അനു വിച്ചുനോട് നുണ പറഞ്ഞു, ഇല്ലെങ്കിൽ ഇന്ന് ,അവര് തമ്മിൽ നടന്ന അടിയും പറയേണ്ടി വരും

എടി ഏട്ടൻ അതറിഞ്ഞു, എന്നോട് വന്നു ചോദിച്ചു

സാർ എങ്ങനെ അറിഞ്ഞു……. മേഘ

അവിടെ ക്യാമറ വച്ചിട്ടുണ്ട് അതിൽ നമ്മളെയൊക്കെ കിട്ടിട്ടുണ്ട്, പിന്നെ ഞാൻ സന്ദീപിനെ തല്ലുന്നതും, അവിടത്തെ ഓണർ, അജു ചേട്ടായിടെ ഫ്രണ്ടാണ് അങ്ങനെ അറിഞ്ഞു

എന്നിട്ട് നിന്നോട് ഒന്നും ചോദിച്ചില്ലേ അനു……. ഹണി

മ്മ് ച്ചും…..

ചിലപ്പോ നീ പറയും എന്നു കരുതി കാണും….. ജാൻ

എന്നിട്ട്, നീ എന്ത് പറഞ്ഞു കണ്ണേട്ടനോട്

വിച്ചു രാവിലെ നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു

അനു അതൊക്കെ കേട്ടിരുന്നു,

മ്മ് അപ്പോൾ, എല്ലാം അറിഞ്ഞിട്ടും, ഞാൻ പറയാതിരുന്നതാ കടുവയെ ദേഷ്യം പിടിപ്പിച്ചതല്ലേ,

അതൊക്കെ കേട്ട് നിൻ്റെ ഏട്ടൻ ദേഷ്യപ്പെട്ടിട്ട് എന്തിനാ, സന്ദീപിനെ പോയി ഉപദേശിക്കാനോ….. ജാൻ

നീയെന്താ അങ്ങനെ പറഞ്ഞത്….വിച്ചു

അല്ല സാറിന് നിന്നെ പോലെ തല്ലാൻ ഒന്നും അറിയില്ലല്ലോ, അതൊരു അയ്യോ പാവം അല്ലേ…. മേഘ

നീ എൻ്റെ ഏട്ടൻ വിവേക് വിശ്വനാഥനെ കുറിച്ച് തന്നെയല്ലേ പറയുന്നേ….. വിച്ചു

ആളൊന്നും മാറിയിട്ടില്ലല്ലോ….. മീനു

എന്താടാ…. ഹണി

നിങ്ങൾക്ക് ഒന്നും അറിയില്ല ഏട്ടനെ, ഇപ്പോ കാണുന്ന അയ്യോ പാവം ഒന്നും അല്ല, അങ്ങേര്, ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല, തല്ല് പിന്നെ പറയേ വേണ്ട,

അത് കരാട്ടേയാണ് മിഷ്ടർ….. മീനു

കോളേജിൽ പഠിക്കുന്ന സമയത്ത് സ്ഥിരം തല്ലും, വഴക്കും, ആയിരുന്നു, ഏട്ടനും, അജു ചേട്ടായിയും, അന്ന് സമാധാനത്തിൻ്റെ വെള്ളരിപ്രാവ് അഖിയേട്ടൻ ആയിരുന്നു,

ഇവരു ഉണ്ടാക്കുന്ന തല്ല് കേസൊക്കെ, കോബ്ര മൈസ് ,ചെയ്യുന്നത് അഖിഏട്ടനാണ്

ആരു പറഞ്ഞാലും ഏട്ടൻ കേൾക്കില്ല, ന്യായത്തിൻ്റെ ഭാഗത്തേ നിൽക്കു, ഏട്ടൻ്റയും അജു ഏട്ടായിടേയും ഈ സ്വഭാവം കാരണം ആണ് 2 എണ്ണത്തിനേയും ടീച്ചിങ്ങ് ഫീൽഡിലേക്ക് തിരിച്ചുവിട്ടത്, ഇവിടെ ആകുമ്പോൾ, അതികം പ്രശ്നം ഉണ്ടാക്കില്ലല്ലോ, അതിനു ശേഷം ആണ് 2 ഉം ഒന്നു ഒതുങ്ങിയത് കരട്ടേയിൽ എൻ്റെ ഗുരു ആണ്

വിച്ചു ഏട്ടൻ ആയതു കൊണ്ടാണ് സന്ദീപ് ഇപ്പോ ഹോസ്പിറ്റലിൽ, ആ സ്ഥാനത്ത് കണ്ണൻ ചേട്ടൻ ആണെങ്കിൽ സന്ദീപിനെ കൊന്നേനേ…. മീനു

എല്ലാവരും ഇതൊക്കെ കേട്ട് കണ്ണു മിഴിച്ച് നിൽപുണ്ട്

അനുന് പുതുമ ഒന്നും തോന്നില്ല, അവൻ്റെ ദേഷ്യവും, അവൻ്റെ കൈ കരുത്തും അവൾ അറിഞ്ഞതാണല്ലോ

നീ എന്നിട്ട് സന്ദീപ് ഇവളെ കുറിച്ച് പറഞ്ഞതൊക്കെ ഏട്ടനെ അറിയിച്ചോ….. ജിതി

ഏയ് ഇല്ലടാ, അതൊക്കെ, ഇവൾ നേരിട്ട് പറയാം എന്നല്ലേ പറഞ്ഞത്, ഇവൾ പറയട്ടെ

ചേച്ചി എന്നാ ഏട്ടനോട് എല്ലാം പറയുന്നേ,…. മീനു

2 ദിവസം കഴിഞ്ഞ്

2 ദിവസം കഴിഞ്ഞൊ അന്ന് എന്താ…. വിച്ചു

എൻ്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി കണ്ണേട്ടൻ 2 ദിവസം കഴിഞ്ഞ് തരാം എന്നു പറഞ്ഞു, അപ്പോ ഞാനും കരുതി അന്ന് എല്ലാം പറഞ്ഞ് സെറ്റാക്കാം എന്ന്

2 ദിവസം കഴിഞ്ഞ് എന്താ പ്രത്യേകത….മീനു

ഡി 2 ദിവസം കഴിഞ്ഞ് നിൻ്റെ ബർത്ത് ഡേ അല്ലേ, അതായിരിക്കും സാർ അങ്ങനെ പറഞ്ഞത്…… ഹണി

അപ്പോഴാണ് ഞാനും അതോർത്തത്,….

ആണോടി….. വിച്ചു

മ്മ്

സാർ എങ്ങനെ അറിഞ്ഞു അത്, നീ പറഞ്ഞോ…… മേഘ

അതറിയാൻ ആണോ പാട്, നമ്മുടെ ക്ലാസ് ഇൻചാർജ് അല്ലേ,……. ജിതി

മ്മ്‌, ഞാനിപ്പോഴാ എൻ്റ ബർത്ത് ഡേ ഓർത്തത്, ഓർത്തിട്ടും വലിയ കാര്യമില്ല, ആഘോഷിക്കാറില്ലല്ലോ 5 വയസിനിപ്പുറം ഒരിക്കൽ പോലും എൻ്റെ ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല

ആരും എൻ്റെ ബർത്ത് ഡേ ഓർക്കാറുകൂടി, ഇല്ല, കൂട്ടുകാരെ കിട്ടിയപ്പോൾ ആണ് ഞാനെൻ്റെ ബർത്ത് ഡേ ഓർത്തു തുടങ്ങിയത്, ഇവരുടെ ഗിഫ്റ്റുകളും, ഇവർ എനിക്കു വേണ്ടി ഒരുക്കുന്ന എൻ്റെ ആഘോഷങ്ങളുമാണ് എൻ്റെ ഓർമ്മയിൽ ഉള്ള സന്തോഷം

ചങ്കായി, വന്നവർ പിന്നീടെപ്പൊഴൊക്കെയോ, ചങ്കിടിപ്പ് ആയി മാറി

എൻ്റെ സന്തോഷത്തിലും, സങ്കടത്തിലും ഒരുപോലെ കൂടെ നിന്നവർ, കൂടെ പിറക്കാത്ത കുടപിറപ്പായവർ

അവരെ കുറിച്ച് ആലോചിച്ച് അനുവിൻ്റെ കണ്ണുകൾ നനവ് വന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

2 അവർ ആയപ്പോഴേക്കും കണ്ണൻ കോളേജിൽ എത്തി, അവൻ്റെ മുഖത്ത് സങ്കടം നിഴലിച്ചു ഇരുന്നു, അവൻ കാണാൻ പോയ വ്യക്തികളിൽ നിന്നും അറിഞ്ഞതൊക്കെ അവനെ വല്ലാതെ ഉലച്ചിരുന്നു, അനു നോട് പറഞ്ഞത് ഓർത്തതും അവൻ്റെ ഉള്ളം നീറി

അനു കണ്ണൻ വരുന്നത് കണ്ടിരുന്നു

ഇന്ന് വരില്ലന്നു പറഞ്ഞിട്ട്, വന്നല്ലോ ,പോകാൻ ഉള്ളിടത്ത് പോയില്ലേ, ആവോ

കണ്ണൻ ക്ലാസിലേക്ക് കയറി, ആദ്യം തന്നെ അനുനെയാണ് നോക്കിയത്, പക്ഷേ അവൾ അങ്ങനെ ഒരാൾ അവിടെ നിൽ ക്കുന്നതു പോലും ഇല്ലെന്നുള്ള മട്ടിലാണ് ഇരുപ്പ്

അവൾ തന്നെ നോക്കാത്തതിൽ അവന് സങ്കടം തോന്നി

അവൻ ക്ലാസെടുക്കുന്നുണ്ടെങ്കിലും, അവൻ്റെ ശ്രദ്ധ മൊത്തം അനുൻ്റ മുഖത്ത് തന്നെ ആയിരുന്നു

അനു അവനെ നോക്കാതിരിക്കാൻ പുസ്തകത്തിൽ കുമ്പിട്ടാണ് ഇരിപ്പ്

കണ്ണൻ അനുൻ്റ കവിളിൽ നോക്കി, ചുവന്നു കിടക്കുന്നുണ്ട്, അവന് സങ്കടവും കുറ്റബോധവും തോന്നി

അവളുടെ ചെറിയ അവഗണന പോലും ,അവനെ നോവിച്ചുകൊണ്ടിരുന്നു

എന്നെ ഒന്ന് നോക്കടി പെണ്ണേ, ദേഷ്യത്തോടെ എങ്കിലും

അത്രമേൽ ഹൃദയം അലമുറയിട്ടു അവളുടെ ഒരു നോക്കിനായി

ക്ലാസിൽ നിന്നും അവൻ ഇറങ്ങുന്നതു വരെ അനു തലയുയർത്തി നോക്കിയില്ല, അവൻ പോയതും അവൾ തലയുയർത്തി

എടി നിൻ്റെ കെട്ടിയോൻ എന്ത് നോട്ടം ആയിരുന്നെടി നിന്നെ…. ,നീ കണ്ടില്ലേ……..മേഘ

ഞാനൊന്നും കണ്ടില്ല…..

അനു മുഖം വീർപ്പിച്ചു, പരിഭവിച്ചു ഞാൻ നോക്കാതിരിക്കുമ്പോൾ എന്നെ ഒളിഞ്ഞു നോക്കിയാൽ മതിയല്ലോ, , അതു കേട്ട് ഉള്ളിൽ സന്തോഷം ഉണ്ടെങ്കിലും, കുഞ്ഞൊരു നോവ് ഹൃദയത്തിൻ്റെ ഉള്ളറകളിൽ നിന്നും കുത്തിനോവിക്കുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്യാബിനിൽ കസേരയിൽ ചാരി ഇരിക്കേണു ,കണ്ണൻ

കണ്ണുകൾ കലങ്ങിയിരുന്നു,

അവളുടെ അവഗണന തന്നെ ഇത്രമേൽ വീർപ്പുമുട്ടിക്കുന്നുവോ

വാക്കുകൾക്കിത്രയും ക്ഷാമമോ? നിൻ്റെ പരിഭവം എന്തിനാവോ നിന്നിലേക്കുള്ള ദൂരം കൂടുന്നുവോ നിൻറ മൗനം എൻ്റെ ചിന്തകളെ ഭ്രാന്തു പിടിപ്പിക്കുന്നു

പെട്ടെന്നാണ് ക്യാബിൻ തുറന്ന് ഒരാൾ അകത്തേക്ക് വന്നത് ലൈക്ക് കമന്റ് ചെയ്യണേ… (കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *