വാക പൂത്ത വഴിയേ – 62

Uncategorized

രചന: നക്ഷത്ര തുമ്പി

അഭിയും, അജുവും, അഖിയും വിച്ചുവിനെയും കൊണ്ട് ഒരുമിച്ചാണ് കണ്ണൻ്റെ വീട്ടിലേക്ക് പോയത്, അതിനു പുറകെ, അനുവും കണ്ണനും ചെന്നു

വിച്ചുവിന് ഒരു ആക്സിഡൻ്റെ പറ്റി എന്നു മാത്രമേ പറഞ്ഞുള്ളു വീട്ടിൽ അനുവിൻ്റെ കാര്യം ഒട്ടും പറഞ്ഞതും ഇല്ല

അനുവും, വിച്ചുവും അവരവരുടെ റൂമിലേക്ക് പോയി

ബാക്കിയള്ളവർ സംസാരിച്ചിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അഭി നീ എന്നെ വെറുതെ കാണാൻ വന്നതാണോ…… കണ്ണൻ

അല്ലടാ, ഒരു കാര്യം പറയാൻ ഉണ്ട്

എന്താടാ…..

അപ്പച്ചി അന്ന് അനുനെ കാണാൻ വീട്ടിൽ എത്തിയത് അച്ചൻ അറിഞ്ഞു

എങ്ങനെ….. അജു

അതറിയില്ല ആരെങ്കിലും പറഞ്ഞ് അറിഞ്ഞതാവാൻ വഴിയുള്ളു

എന്നിട്ട്….. കണ്ണൻ

അച്ചനും, അപ്പച്ചിയും ഒന്നും രണ്ടും പറഞ്ഞു തർക്കം ആയി

നീ വ്യക്തമായി പറയ്…. അഖി

അന്ന് ഞങ്ങൾ അനുനെ കണ്ട് വീട്ടിൽ എത്തിയ ദിവസം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അരുന്ധതി…..

എന്നൊരു അലർച്ച ആയിരുന്നു

എന്താ ഏട്ടാ…..

നീ രണ്ട് ദിവസം എവിടെ ആയിരുന്നു

ക്ഷേത്രത്തിൽ പോയതാ

ക്ഷേത്രത്തിലോ അതോ നിൻ്റെ മൂത്ത സന്തതിയെ കാണാനോ

ഓഅപ്പോ എല്ലാം അറിഞ്ഞിട്ടാണല്ലേ ചോദിച്ചേ

ആ അതേ ഞാനെൻ്റ മോളെ കാണാൻ തന്നെ പോയതാ എല്ലാരും കൂടി കൊന്നുകളയാൻ തീരുമാനിച്ച എൻ്റെ മോളെ കാണാൻ മരിച്ചെന്നു പറഞ്ഞ് എന്നെ വിശ്വസിപ്പിച്ചിരുന്ന എൻ്റെ മോളെ കാണാൻ അതിന് എന്തെങ്കിലും പറയാൻ ഉണ്ടോ നിങ്ങൾക്ക്

അവളെ കണ്ടിട്ട് എന്തിനാ, അവളെ ഇനി ഇങ്ങോട്ട് കൊണ്ടു വരാനോ എന്നിട്ട് ഇവിടുത്തെ കെട്ടിലമ്മയായി വാഴിക്കാനോ, അതാണോ നിൻ്റെ ഉദ്ദേശ്യം……

എനിക്ക് അങ്ങനെ ഒരു ഉദ്ദേശ്യം ഉണ്ടെങ്കിൽ ഞാൻ അതു തന്നെ ചെയ്യും, പിന്നെ അവളെ ഇവിടുത്തെ കെട്ടിലമ്മ ആകാൻ യോഗ്യത ഉളളവൾ തന്നെയാ അവളുടെ പേരിലാണ് ഇക്കണ്ട സ്വത്തുക്കൾ ഒക്കെ അതാരും മറക്കണ്ട

അതൊന്നും ആരും മറന്നിട്ടില്ലഡി, അതു കൊണ്ട് തന്നെയാ, നീ ഒരിക്കലും ആ മകളെ കാണരുതെന്ന് ഞാൻ ആഗ്രഹിച്ചത്, അവളുടെ പേരിലുള്ള ആ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അഭിയെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാം എന്ന് നിന്നോട് പറഞ്ഞത്, അല്ലാതെ എനിക്ക് അവളോട് സ്നേഹം ഒന്നും ഉണ്ടായിട്ടല്ല

എന്നിട്ട് എന്തു പറ്റി നിങ്ങളുടെ പ്ലാൻ ഒന്നും നടന്നില്ല ,അല്ലേ, പ്ലാൻ നടപ്പിലാക്കാൻ വേണ്ടിയല്ലേ എൻ്റെ പേരിൽ ഏടത്തിയെ കൊണ്ട് സുമയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത് പക്ഷേ നിങ്ങൾക്ക് തെറ്റി, സുമ അനുൻ്റ വിവാഹം നടത്തും എന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും കരുതി ഇല്ലല്ലേ,

എൻ്റെ പദ്ധതികൾ ഒന്നും നടപ്പിലാക്കാതെ ഇരിക്കില്ലടി, ആ സ്വത്തുക്കൾ ഒന്നും അവൾക്ക് കിട്ടില്ല, കൊല്ലാനും ഞാൻ മടിക്കില്ല

ഒന്നു ശ്രമിച്ച് നോക്ക് നിങ്ങൾ, അവളെ കെട്ടിയേക്കുന്നത് ആണൊരുത്തനാ, അതു മറക്കണ്ട, പിന്നെ നിങ്ങൾ ചെയ്തതൊക്കെ ഞാൻ അറിഞ്ഞില്ല എന്നു കരുതരുത് എൻ്റെ ഗോവിന്ദിനെ കൊന്നതല്ലേ നിങ്ങൾ, പിന്നെ പ്രകാശേട്ടനേയും ആക്സിഡൻ്റ് ആക്കി, എല്ലാം ഞാൻ വൈകിയാണ് അറിഞ്ഞത് എന്നിട്ടും നിങ്ങളോട് ക്ഷമിച്ചത് കുടപ്പിറപ്പ് അല്ലേ എന്നു കരുതിയാ പക്ഷേ ഇനി ഇല്ല, എൻ്റെ മകളെ ദ്രോഹിച്ചാൽ എൻ്റെ കൈ കൊണ്ടു തന്നെ ഞാൻ നിങ്ങളെ കൊല്ലും, അതിനെനിക്ക് ഒരു മടിയും ഇല്ല

ഈ സ്വത്തു ഒക്കെ കിട്ടിയിട്ട്, നിങ്ങൾ എവിടെ പോകാൻ പോകേണു, ചാകുമ്പോൾ കൊണ്ടു പോകുമോ, ഒരു പാട് പാപങ്ങൾ ചെയ്തു കൂട്ടുന്നുണ്ട്, ദൈവത്തിൻ്റെ കോടതിയിൽ അതിന് മാപ്പില്ല എന്നോർത്താൽ നല്ലത്

ദേഷ്യത്തോടെ ജിതേന്ദ്രൻ അകത്തേക്ക് കേറിപ്പോയി

എന്നാലും ഏടത്തി എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല, ……

നിനക്ക് അറിയാത്തതുകൊണ്ടാ, അദ്ദേഹം ചെയ്യുന്നതൊക്കെത്തിനും കൂട്ട് നിന്നിട്ടുണ്ട്, ഞാൻ തെറ്റ് ആണെന്നറിഞ്ഞിട്ടും, തെറ്റുകൾ കണ്ടിട്ടും കണ്ണടച്ചട്ടേ ഉള്ളു,, പേടിച്ചിട്ടാ എൻ്റെ മക്കളെ ഓർത്ത്, കൊല്ലാനും മടിക്കില്ല എന്ന് നിനക്ക് അറിയാലോ, ഭീഷണിപ്പെടുത്തിയ എന്നെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നേ, ഇല്ലെങ്കിൽ തല്ലും തൊഴിയും വേറേ… തിരുത്താൻ ശ്രമിച്ചു, നന്നാവില്ല എന്നു തീരുമാനിച്ചു നടക്കുന്നവരോട് പറഞ്ഞിട്ടും ഫലമില്ല, പ്രാർത്ഥിക്കാനേ പറ്റു;….. രമ

ഏടത്തിയെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല കാര്യം പറഞ്ഞതാ….. അരുന്ധതി

എനിക്ക് അറിയാം, അനുമോളോട് സൂക്ഷിക്കാൻ പറയണം, നീ ആലോകിനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിക്കണം, ഏട്ടൻ്റെ വാക്കുകൾ കേട്ട് അവനും അനുമോളോട് ദേഷ്യം ആണ്

എനിക്കറിയാം ഞാൻ എന്തെങ്കിലും പറയാൻ ചെന്നാൽ നിന്നു തരണ്ടേ അവൻ നോക്കാം അരുന്ധതി അകത്തേക്ക് കേറി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നിൻ്റെ അച്ചൻ കരുതി കൂട്ടിയാണ്,….. അഖി

മ്മ്, കൂട്ടിന് ആലോകും ഉണ്ടാവും അപ്പച്ചി സംസാരിക്കാൻ ചെന്നിട്ട് അവൻ ഒന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല, അപ്പച്ചിക്കാണെങ്കിൽ ഒരു സമാധാനം ഇല്ല, എന്നോട് ഇത് വന്ന് ഇവിടെ പറയാൻ പറഞ്ഞു, അനു നോട് സുക്ഷിക്കാനും……

ആരു വന്നാലും, എൻ്റെ പെണ്ണിൻ്റെ ദേഹത്ത് ഒരു മണ്ണ് വീഴാൻ ഈ കണ്ണൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല, അച്ചനോട് പറഞ്ഞേക്ക്

ഇങ്ങോട്ട് കളിച്ചാൽ നിൻ്റെ അച്ചനാണ്, അനുൻ്റെ മാമൻ ആണ് എന്നൊക്കെ ഞാൻ മറക്കും, നിനക്ക് എന്നോട് വിരോധം ഒന്നും തോന്നരുത്

എന്തിന്, തെറ്റുകണ്ടാൽ ശിക്ഷിക്കാം, അതിന് ബന്ധം ഒന്നും നോക്കണ്ട

മ്മ്,

ശരിയടാ, ഞാൻ പോകട്ടെ നേരം ഒരു പാടായി

അഭിപോകാൻ എഴുന്നേറ്റു

കുറച്ചു നേരത്തിനു ശേഷം അഖിയും അജുവും പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എന്താണ് എൻ്റെ അടക്കാ കുരുവി ഒരു ആലോചന

അവരൊക്കെ പോയാ

മ്മ് പോയി

ഉറക്കം വരുന്നില്ലേ നിനക്ക്

ഏയ് ഇല്ല

അതെ കണ്ണേട്ടാ, ഗൗളിനെ ഉപദേശിച്ചിട്ട് എന്തായി, വല്ലതും നടക്കോ

പുരോഗമനം ഉണ്ടാവുമെന്ന് പ്രതിക്ഷിക്കാം അവളുടെ മുഖഭാവത്തിൽ നിന്നും അങ്ങനെ തോന്നി

എല്ലാം നന്നായി നടന്നാൽ മതി, ദീപക്ക് ഏട്ടനുമായി നല്ല ജീവിതം ഉണ്ടാകട്ടെ അല്ലേ

മ്മ്‌

കണ്ണൻ കിടന്നു, അനു കണ്ണൻ്റെ നെഞ്ചിൽ തലവെച്ചു കിടന്നു

നിനക്ക് എൻ്റെ നെഞ്ചത്തേതല വെയ്ക്കാൻ പറ്റത്തൊള്ള

ഭർത്താവിൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടക്കുന്ന സുഖം ഒന്ന് വേറേ തന്നെയാണ് എൻ്റെ കടുവേ

ഓ ആയിക്കോട്ടേ

കണ്ണേട്ടാ ഒരു കാര്യം പറയട്ടെ ദേഷ്യപ്പെടുരുത്

ദേഷ്യപ്പെടുന്ന കാര്യം പറയണ്ട

അതല്ല

ഏതല്ല

പോ ഒന്ന്

പറ പെണ്ണേ

അതേ, കേൾക്കുന്നുണ്ടോ

മ്മ്, പറഞ്ഞോ

അതേ എനിക്ക് ഒരു വാവയെ വേണം

എന്തോന്ന്

കണ്ണൻ എഴുന്നേറ്റിരുന്നു

വാവയെ വേണം എന്ന്

നിങ്ങൾ എന്താ ഇത്ര അതിശയത്തോടെ നോക്കുന്നേ

അക്ഷരം ഒന്നും മാറി പോയിട്ടില്ലല്ലോ, വാവ എന്നു തന്നെയല്ലേ പറഞ്ഞേ

ആ അതേ

അതേ കടയിൽ നിന്നും വാങ്ങുന്ന സാധനം ഒന്നും അല്ല ചോദിക്കുമ്പോൾ തരാൻ

കണ്ണേട്ടാ, എന്തൊക്കെയാണ് പറയുന്നേ

എൻ്റെ മോളെ നിന്നെ തന്നെ എനിക്ക് നോക്കാൻ പറ്റുന്നില്ല, അതിനിടയിലാ വേറൊന്ന്, നിനക്ക് ഇത്തിരി കൂടി പക്വത വരട്ടേ എന്നിട്ട് അലോചിക്കാം, അല്ലെങ്കിൽ 2 കുട്ടികളേയും ഞാൻ തന്നെ നോക്കേണ്ടി വരും

2 കുട്ടികളോ,,,,

ആ ഒന്ന് നീ, നീ അല്ലേ എൻ്റെ മൂത്ത മോള്

പോ കണ്ണേട്ടാ,

അവൾ മുഖം വീർപ്പിച്ചു

എൻ്റെ അനു ആദ്യം നിൻ്റെ ക്ലാസ് കഴിയട്ടെ,

അത് കഴിയാറയല്ലോ

അപ്പോൾ MBA എടുക്കണ്ടേ,

വേണോ

വേണം ,പിന്നെ ഒരു സ്വപ്നം ഉണ്ടായിരുന്നല്ലോ, ബാങ്ക് ജോലി അത് വാങ്ങണ്ടെ അതൊക്കെ കഴിഞ്ഞ് ആലോചിക്കാം

ഈ അൽ പഠിപ്പിയെ കല്യാണം കഴിച്ചാൽ ഇതാ കുഴപ്പം

അനുപിറുപിറുത്തു

നീ എന്തെങ്കിലും പറഞ്ഞോ

ഓ ഇല്ലേ, എൻ്റെ കണ്ണേട്ടാ, പഠിത്തം, ജോലി ഒക്കെ ഞാൻ നോക്കിക്കോളാം,,

രണ്ടും മാനേജ് ചെയ്യുന്ന സ്ത്രീകൾ ഇല്ലേ ഇതും വേണ്ടേ നമുക്ക്, ഇനി കണ്ണേട്ടനു വേണ്ട എന്ന് തോന്നൽ ഉണ്ടോ, ഇഷ്ടം എങ്ങാനും പകുത്തു നൽകേണ്ടി വരും എന്നെങ്ങാനും

അനു…..

ദേഷ്യപ്പെടാൻ പറഞ്ഞതല്ല, കാര്യം ചോദിച്ചതാ

നിന്നോട് ഉള്ള ഇഷ്ടം അതു സ്പെഷ്യൽ ആണ്, വേറേ ആരോടും തോന്നാത്ത ഇഷ്ടം നമുക്ക് ഒരു കുട്ടി ഉണ്ടാകുമ്പോൾ ഇഷ്ടം പകുത്തു നൽകേണ്ടി വരും എന്നൊരു പേടി ഇല്ല, അത് വേറൊരു ഇഷ്ടം ആണ്

നിനക്ക് തോന്നുന്നുണ്ടോ, എനിക്ക് ആഗ്രഹമില്ല എന്ന്, ആഗ്രഹം ഒക്കെ ഉണ്ട് അതിലുപരി നിൻ്റെ സന്തോഷം ആണ് എനിക്ക് വലുത് നിൻ്റെ സ്വപ്നങ്ങളും

അതാ അങ്ങനെ പറഞ്ഞത്, നിനക്ക് ഒക്കെയാണെങ്കിൽ പിന്നെ എനിക്ക് എന്താ

പിന്നെ ക്യാരിയിങ്ങ് ആയാലും പഠിത്തം കളയില്ല എന്നൊരു വാക്ക് തരണം, സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റും എന്നും

അനുകണ്ണനെ ഇറുകെ പുണർന്നു

പ്രോമിസ്, ഞാൻ എൻ്റെ സ്വപ്നങ്ങൾക്കു പിന്നാലെ തന്നെ പോകും കൈപിടിച്ച് നടത്തിക്കാൻ കണ്ണേട്ടൻ ഉണ്ടല്ലോ, എൻ്റെ ആഗ്രഹങ്ങൾ നടന്നു കാണാൻ എന്നെക്കാൾ ആഗ്രഹം കണ്ണേട്ടന് അല്ലേ, ആ സന്തോഷം ആണ് എനിക്ക് വലുത്

ഐ ലവ് യു വാക പെണ്ണേ
ലവ് യു റ്റു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഉറക്കത്തിൻ്റെ ആലസ്യത്തിൽ നിന്നും ഉണർന്ന അനു കാണുന്നത് ,കറുപ്പു ജീൻസും, ടീ ഷർട്ടും അണിഞ്ഞു നിൽക്കുന്ന കണ്ണനെ ആണ്

നിങ്ങൾ എവിടെ പോകേണ് കള്ളൻമാരെ പോലെ ഈ പാതിരാത്രി……

ചെറിയ ഒരു വർക്ക് ഉണ്ട്, അത് കഴിഞ്ഞ് വരാം

സത്യം പറ മനുഷ്യ നിങ്ങൾ വല്ല മോഷ്ടിക്കാനും പോകേണോ

ഒന്നു പോടി അവിടുന്ന്

ഞാൻ പറഞ്ഞല്ലോ, ഒരു വർക്ക് ഉണ്ട്, അത് കഴിഞ്ഞ് വരും, ഒരു മണിക്കൂർത്തെ കാര്യം ഉള്ളു

പിന്നെ ഞാൻ സ്പെയർ കീ ഉപയോഗിച്ച് അകത്തേക്കു കേറിക്കോളാം

അല്ലാതെ നീ കാറി കൂവി ആരേയും അറിയിക്കരുത് പറഞ്ഞതു കേട്ടല്ലോ,

എന്നാൽ പൊന്നുമോൾ എൻ്റെ വേറൊരു മുഖം കൂടി കാണും

പിന്നെ നിങ്ങളുടെ ഈ മുഖം തന്നെ എനിക്ക് പിടിക്കുന്നില്ല അപ്പോഴാ വെറൊന്ന്, അനുപുച്ഛിച്ചു

ഇതിനെയൊക്കെ ‘കണ്ണൻ തലയിൽ കൈവച്ചുപോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആലോക് എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്,

എനിക്ക് ഒന്നും കേൾക്കണ്ട അമ്മ

കേൾക്കണം ,കേട്ടേ പറ്റു

അമ്മക്ക് അനുനെ കുറിച്ച് അല്ലേ പറയാൻ ഉള്ളത്, എനിക്ക് അറിയണ്ട അവളെ കുറിച്ച് ഒന്നും

വേണം, അവൾ നിൻ്റെ സഹോദരി അല്ലേ, എന്താ നിനക്ക് അവളോട് ഇത്ര ദേഷ്യം

ഞാൻ അവളെ എൻ്റെ സഹോദരി ആയിട്ടൊന്നും കണ്ടിട്ടില്ല, ഇനി കാണുകയും ഇല്ല

ഓ ഏട്ടൻ പറഞ്ഞു തന്നതൊക്കെ അക്ഷരംപ്രതി മനസിലിട്ട് നടക്കുകയല്ലേ നീയും, പിന്നെ എങ്ങനാ എൻ്റെ വാക്കുകൾ കേൾക്കുന്നത്, എന്നെ മനസിലാക്കുന്നത്

അനുനെ മകളായി അംഗീകരിക്കുന്നത് എനിക്ക് ഇഷ്ടം അല്ല

അതെന്താ, നിനക്കും കണ്ണ് അവൾടെ സ്വത്തിലാണോ മാമനെ പോലെ അവൾ എൻ്റെ മകൾ ആണ് ,അതൊരു സത്യം ആണ്, നീ അംഗീകരിച്ചാലും ഇല്ലെങ്കിലും,

നിൻ്റെ മാമൻ എന്നു പറയുന്ന ആ മനുഷ്യൻ എന്നോട് ക്രുരത കാണിച്ചില്ലായിരുന്നെങ്കിൽ നീ പോലും ജനിക്കില്ലായിരുന്നു ഗോവിന്ദും ഞാനും എൻ്റെ മകളും മാത്രമായ നേ എൻ്റെ ലോകം പ്രകാശേട്ടൻ പോലും എൻ്റെ ജീവിതത്തിലേക്ക് വരില്ലായിരുന്നു

മാമൻ പറഞ്ഞു തരുന്നതൊക്കെ വെള്ളം തൊടാതെ വിശ്വസിക്കുന്നതിന് മുൻപ്, അമ്മയെ മനസിലാക്കാൻ ശ്രമിക്ക് നീ, എൻ്റെ വാക്കുകൾ ഒന്നുകൂടി ചിന്തിക്ക്, അല്ലാതെ നിൻ്റെ അച്ചൻ്റെ അവസ്ഥ നിനക്കും വരുത്തരുത്

അരുന്ധതി അകത്തേക്ക് പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എന്തൊക്കെ പറഞ്ഞാലും അമ്മയാണ്, പക്ഷേ തനിക്ക് അനുവിനെ അംഗീകരിക്കാൻ സാധിക്കുന്നില്ല, അമ്മയുടെ സ്നേഹം പകത്തു നൽകേണ്ടി വരുന്നതിലുള്ള സ്വർത്ഥത

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഉറക്കത്തിൽ നിന്നും അനു കണ്ണു തുറന്നു ,കണ്ണൻ്റെ നെഞ്ചിലാണ് കിടക്കുന്നത് എന്നു മനസിലായി

എപ്പോ വന്നു കണ്ണേട്ടാ

ഞാൻ വന്നപ്പോൾ നീ നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാഞ്ഞേ

മ്മ്

കൊന്നോ അവനെ

കണ്ണൻ ചിരിച്ചു

ഇല്ല കുറച്ചു ജീവൻ ബാക്കി വച്ചിട്ടുണ്ട്

അനു കണ്ണുകളിൽ അത്ഭുതം ഏറി

(കാത്തിരിക്കണേ )

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ജിതേന്ദ്രനെ എന്തു ചെയ്യണം നിങ്ങളുടെ കമൻ്റുകൾ അറിയിക്കണേ, നിറയെ സ്നേഹം

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *