ഇത് എന്റെ ലാസ്റ്റ് മെസ്സേജാണ്. അരുൺചേട്ടന് എന്നേ ഒട്ടും ഇഷ്ടമല്ലെന്ന് എനിക്കറിയാം…

Uncategorized

രചന: ഹരികുമാർ വെണ്മണി

പടികടന്നെത്തിയ ആമിയുടെ കണ്ണുകളിൽ കോപം കലർന്നിരുന്നരുന്നത് അവൻ ഒളികണ്ണാൽ കണ്ടു. “ഹും… ഒരു കാമദേവൻ വന്നിരിക്കുന്നു. നോട്ടം കണ്ടില്ലേ ” അവന്റെ തലയ്ക്ക് ഒരു തള്ളു കൊടുത്തു . “നിനക്കിത് എന്നാ പറ്റിയെടീ…. വ ന്നപ്പോഴേ അവന്റെ മെക്കിട്ട് കേറുന്നു.” അമ്മ സുഗന്ധി അവർക്കിടയിലേക്ക് വീണു.

“അമ്മയുടെപുന്നാര മോനേ പിടിച്ച് കെട്ടിക്കണം., അത്രതന്നെ… ” “നീ അങ്ങനെ നല്ലകാര്യം വല്ലോം ഉപദേശിച്ച് കൊടുക്ക്…. നീയാടീ എന്റെ പുന്നാര പെങ്ങൾ.” അവൻ കള്ളച്ചിരിയോട് പറഞ്ഞു. “അമ്മേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…. ” “നീയെന്തിനാടീ കോപം തുള്ളുന്നത്.,, അവനെന്തു ചെയ്തിട്ടാ ” “എന്റെ ഫ്രൺസിന്റെ എന്നേ മുൻപിൽ നാണംകെടുത്തണം ഇവന്…. ഇവന് വായിനോക്കാൻ എന്റെ ഫ്രണ്ട്സിനെയൊ കിട്ടിയൊള്ളോ…”

“നിന്റെ ഏതു കൂട്ടുകാരിയാടീ… നമുക്ക് അതങ്ങ് ആലോചിക്കാം” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. “പഷ്ട്.. ചക്കിക്കൊത്ത ചങ്കരൻ .ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇവനോട് എന്റെ കൂട്ടുകാരികളേയും എന്നേപോലെ കാണണം .. കൂതറയാവല്ലേ എന്ന് “എന്താ സംഭവംന്ന് നീ പറ: ” എന്നായി അമ്മ

“ഇന്ന് നയാനയുടെ കൂടെ ഞാൻ ടെക്സ്റ്റയിൽ ഷോപ്പിൽ പോയിരുന്നു. ഞാൻ അവളുടെ അടുത്തു നിന്ന് അല്പം അകന്ന് നിന്നപ്പോൾ ടീ വീല് കണ്ട് അവളെ ഏട്ടൻ അന്തസായിട്ട് വായിനോക്കുന്നത്.. എന്റെ കൂടെ വന്ന ദീപയാ ഞങ്ങളേ വിളിച്ച് കാണിച്ചത് സ്മിതയുടെ ചേട്ടൻ എന്ന്., ഭാഗ്യത്തിന് ഇവൻ അവളേനോക്കുന്നത് അവളു കണ്ടില്ലാ.. ഇതുപോലെ വേറേ നാറാനില്ലാ”

“ഇതാണോ വല്ല്യ കാര്യം.” അമ്മ നിസ്സാരമാക്കി പറഞ്ഞു. എന്നിട്ടവനേയും നോക്കി. “ഇന്നു മാത്രമല്ലാ.,, ഇവിടെ വരുമ്പോളും ഞാൻ പലതവണ കണ്ടിട്ടുണ്… അവളേ വായിനോക്കുന്നത്..” “ഒരു കാര്യം ഞാൻ പറയാം.. എന്റെ ഒറ്റ

കൂട്ടുരികളുടെയും അടുത്ത് ഈ മൊതലിനേ കണ്ട് പോയേക്കരുത്. പറഞ്ഞേക്കാം ” അവൾ ആജ്ഞാപിച്ചു. എന്നിട്ട് അവന്റെ മുഖത്തോടു മുഖം അടുപ്പിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “അവളൊരു പാവം പൊട്ടിപ്പെണ്ണാ… എന്തു പറഞ്ഞാലും വിശ്വസിക്കും.. എല്ലാ പെണ്ണുങ്ങൾടെയും അടുത്തു കാണിക്കുന്ന തേപ്പ് കാണിച്ചാൽ അവളെന്തു കാണിച്ചുകൂട്ടുമെന്ന് ആർക്കും പറയാൻ പറ്റില്ലാ ” * * പിറ്റേന്നു പുലർച്ചെ ‘ ദീപയാണ് അവളേ വിളിച്ചു പറഞ്ഞത് “നയന ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോസ്പിറ്റലിൽ ആണ് ” ചങ്ക് പിടഞ്ഞു പോയി അവുളുടെ തന്നെ വാക്ക് അറംപറ്റുമോ? അവൾ അവന്റെ റൂമിലേക്ക് ചെന്നു. അവനോ തോണ്ടി വിളിച്ചു. “അവള് ആത്മഹത്യയ്ക്ക് ശ്രമിച്ച് ” “ആര് ? ” “നയന ” നെഞ്ചിലെരുമിന്നലായി എത്തി ആ പേര് “എന്നിട്ട് ….. കുഴപ്പം എന്തെങ്കിലും..” “പ്രശ്നം ഇല്ലെന്നാ ദീപ പറഞ്ഞത്. ” അവന്റെ മനസില് അല്പം ആശ്വാസമേകീ ആ വാക്കുകൾ “അവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ.,.. എനിക്കത് ചിന്തിക്കാൻ കൂടെ പറ്റുന്നില്ലാ” അതു പറഞ്ഞ് അവൻ മൊബൈൽ എടുത്ത് വാട്‌സാപ്പിൽ അവൾ അയച്ച മെസ്സേജുകൾ അവളേ കാണിച്ചു. എല്ലാ ദിവസവും അവൾ അവന് മെസ്സേജുകൾ അയക്കുമായിരുന്നു. രാവിലെ ഗുഡ് മോർണിംഗിൽ തുടങ്ങി

വെകിട്ട് ഗുഡ്നൈറ്റ് വരേ അതിനിടയിൽ കുറേ പ്രണയവരികളും ഒരിക്കൽപോലും അവനതിന് റിപ്ലേ അയച്ചിരുന്നില്ലാ അവസാനം അവൾ അയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു. “ഇത് എന്റെ ലാസ്റ്റ് മെസ്സേജാണ്. അരുൺചേട്ടന് എന്നേ ഒട്ടും ഇഷ്ടമല്ലെന്ന് എനിക്കറിയം. ചേട്ടന്റെ മനസ്സിൽ ഒരിക്കലും എനിക്ക് സ്ഥാനമില്ലെന്ന് എനിക്കറിയാം. ഈ സ്നേഹം ഞാൻ മറ്റാർക്കും പങ്കുവെക്കില്ലാ.. സ്വസ്ഥമായി ഒന്ന് ഉറങ്ങട്ടെ … ” “മരിക്കാനായിരുന്ന് എന്ന് എനിക്ക് അറിയില്ലാരുന്ന്..ബാ നമുക്ക് ഹോസ്പിറ്റൽ വരേപോകാം” അവൻ അവളേ വിളിച്ചു

“നിൽക്ക്.. നിനക്കെന്താ അവളേകെട്ടിയാല് ” പെട്ടന്നായിരുന്നു അവളിൽ നിന്ന് ആ പ്രതീക്ഷിക്കാത്ത ചോദ്യം “നീയല്ലേ പറഞ്ഞത് നിന്റെ കൂട്ടുകാരികളേ നിന്നേപ്പോലെ കാണണം എന്ന് ” സന്തോഷത്താൽ അവളുടെ കണ്ണുനിറഞ്ഞു. ചുണ്ടിൽ ചിരി നിറഞ്ഞു അവളവന്റെ കവിളിൽ അടിച്ചു.

നോവിക്കാതെ !

“അപ്പേ നിനക്കും ഇഷ്ടമായിരുന്ന് അല്ലേ ”

രചന: ഹരികുമാർ വെണ്മണി

Leave a Reply

Your email address will not be published. Required fields are marked *