വാക പൂത്ത വഴിയേ – 63

Uncategorized

രചന: നക്ഷത്ര തുമ്പി

‍‍ബാറിൽ നിന്നും ഇറങ്ങിയതാണ് സന്ദീപ്,

ബൈക്ക് എടുത്തു റോഡിലൂടെ പോയികൊണ്ടിരിക്കുമ്പോൾ

വിജനമായ ഒരു സ്ഥലത്തു എത്തിയപ്പോൾ ആണ് തന്റെ ബൈക്കിനു കുറുകെ ഒരു ബൈക്ക് വെച്ചിരിക്കുന്നത് കണ്ടത്

അതിൽ ബ്ലാക്ക് ജീൻസും ഹുടി ജാക്കറ്റും ഇട്ടു ഇരിക്കുന്ന രൂപം കണ്ടു

സന്ദീപിന്റെ മുഖത്തു ഭയം നിഴലിച്ചു എന്നിട്ടും ധൈര്യം സംഭരിച്ചു അവൻ ചോദിച്ചു

ആരാ

തലയിലെ ഹുടി ജാക്കറ്റ് മാറ്റി ആ രൂപം വെളിച്ചത്തിലേക്കു വന്നു

വിവേക് സർ

അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു

ആ അപ്പോൾ ആളെ അറിയാം, പരിചയപെടുത്തേണ്ട ആവശ്യം ഇല്ലല്ലോ അല്ലേ

സർ.. സർ എന്താ ഇവിടെ

ഉള്ളിലെ പതർച്ച മറച്ചു വെച്ചിട്ട് അവൻ ചോദിച്ചു

നിന്നെ ഒന്നു കാണാൻ,നീ എനിക്ക് വേണ്ടി ഇന്ന് ചെയ്തതൊക്ക ഓർത്താൽ നിന്നെ കാണാതെ ഇരിക്കാൻ നിവർത്തി ഇല്ലല്ലോ

അതിനു നിനക്ക് ഒരു സമ്മാനം തരാൻ വന്നതാ ഞാൻ എന്താ വേണ്ടേ

സന്ദീപ് ഒന്നും മിണ്ടുന്നില്ലന്ന് കണ്ട കണ്ണൻ സംസാരിച്ചു തുടങ്ങി

പറയടാ, വേണ്ടേ നിനക്ക്

പറയലും കണ്ണന്റെ കാല് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി

അവൻ ബൈക്കിൽ നിന്നും തെറിച്ചു വീണു

കണ്ണൻ വണ്ടിയിൽ നിന്നും ഒരു ഇരുമ്പുദണ്ട് എടുത്തു സന്ദീപിനെ ലക്ഷ്യം വെച്ചു നടന്നു

സന്ദീപ് റോഡിലൂടെ നിരങ്ങി നീങ്ങി കണ്ണന്റെ കയ്കൾ വായുവിൽ ഉയർന്നു പൊങ്ങി സന്ദീപിന്റെ കരണം അടിച്ചു പൊട്ടിച്ചു

ഞാൻ എന്റെ ജീവിതത്തിൽ എന്നേക്കാൾ കൂടുതൽ ഏറ്റവും ഇഷ്ടപെടുന്ന 2 പേരെയാണ് നീ ഇന്ന് വേദനിപ്പിച്ചത്

അതിനു നിനക്ക് മാപ്പില്ല സന്ദീപേ

അവന്റെ വലത്തേ കൈയിൽ കണ്ണൻ ആഞ്ഞടിച്ചു

സന്ദീപ് വേദന കൊണ്ട് പുളഞ്ഞു ഇതൊന്നും ഒന്നും അല്ല,

കരയണം നീ ഉറക്കെ, എന്റെ അനു കരഞ്ഞതിന്റെ അടുത്ത് കൂടി പോയിട്ടില്ല ഇതൊന്നും

അവൾ കല്യാണത്തിന് മുൻപ് വീട്ടിൽ ആയിരുന്നപ്പോൾ നിന്റെ ശല്യം കാരണം എത്ര പേടിച്ചു കരഞ്ഞിട്ടുണ്ടാവും

അതുകൊണ്ട് തന്നെ ആണ് സുമമ്മ നിന്നെ വീട്ടിൽ കയറ്റാതിരുന്നതു

എന്നോട് സുമാമ്മ നിന്നെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ നിനക്ക് ഞാൻ ഒരടി ഓങ്ങി വെച്ചിരുന്നതാ

അന്നും നീ അനുനെ വേദനിപ്പിച്ചപ്പോൾ വിച്ചൂന്റെ കയ്യിൽ നിന്നും കിട്ടിയതൊന്നും മതിയായില്ലേ നിനക്ക്

എന്നിട്ടും നിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലല്ലോ

വീണ്ടും നീ അനുനെയും, വിച്ചൂനെയും വേദനിപ്പിക്കാൻ വന്നു

അതാണ് നീ ചെയ്ത തെറ്റ്

ഒരാൾ എന്റെ ജീവനും, മറ്റെയാൾ എന്റെ ജീവിതം ആണ്

2പേർക്കും വേദനിച്ചാൽ അതിന്റെ ഇരട്ടി എനിക്ക് വേദനിക്കും

ഈ കയ്യ് വെച്ചല്ലേ നീ എന്റെ പെണ്ണിനെ പിടിച്ചത് സന്ദീപിന്റെ മറ്റേ കയ്യും തല്ലി ഓടിച്ചു

സന്ദീപിന്റെ കാലുകൾ ലക്ഷ്യമാക്കി കണ്ണൻ അടിക്കുന്നതിനു മുൻപായി

സന്ദീപ് ഏന്തി വലിഞ്ഞു ഓടി തൊട്ടു പുറകെ കണ്ണനും

കണ്ണൻ സന്ദീപിനെ ചവിട്ടി വീഴ്ത്തി,

അവന്റെ കാലുകളിൽ മാറി മാറി അടിച്ചു

ദേഷ്യം മാറുന്നത് വരെ

ദേഷ്യം കണ്ണുകളെ മൂടി ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു കണ്ണൻ

ഇനി ഈ കാലുകൾ നിനക്ക് വേണ്ട സന്ദീപിന് ഭയം വന്നു മൂടി

കണ്ണൻ അവന്റെ 2 കാലും തല്ലിയൊടിച്ചു

സന്ദീപിന് ആ കാലുകൾ കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കിയിരുന്നു

സന്ദീപിന്റെ ശബ്ദം അവിടം മുഴങ്ങി

എന്റെ പെണ്ണിനെ തൊട്ട നിന്നെ കൊല്ലേണ്ടതാ ഞാൻ അതു ചെയ്യുന്നില്ല

ശേഷിച്ച ജീവിതം നീ വീൽ ചെയറിൽ തള്ളി നീക്ക്

ഇനി ഒരിക്കൽ കൂടി അനുന്റെയോ, വിച്ചൂന്റെയോ ജീവിതത്തിൽ നീ യൊരു തടസ്സം ആയി വന്നാൽ ഇതായിരിക്കില്ല നിന്റെ അവസ്ഥ

അത്രയും പറഞ്ഞു കണ്ണൻ നടന്നു

പുറകിൽ സന്ദീപിൻ്റെ അലറി കരച്ചിൽ കേൾക്കാമായിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഓരോന്ന് ആലോചിരിക്കുന്ന കണ്ണനെ അനു തട്ടി വിളിച്ചു

കണ്ണൻ പുരികം പൊക്കി എന്താന്ന് ചോദിച്ചു

നിങ്ങൾ എന്താ കടുവേ ഇത്ര ആലോചന കോളേജിൽ പോകണ്ടേ

പോണോ

എന്താ പോകണ്ടേ

വേണ്ടേ നമുക്ക് ഇന്ന് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം

അവൻ അനുവിനെ കെട്ടിപ്പിടിക്കാൻ വന്നു

അയ്യോടാ, ആ ഭൂതി മനസ്സിൽ വെച്ചാൽ മതി,

കണ്ണേട്ടൻ വരുന്നില്ലെങ്കിൽ വരണ്ട, ഞാൻ പോകും ക്ലാസ്സിൽ

മാർക്ക്‌ കുറഞ്ഞാൽ നിങ്ങൾ എന്നെ ചീത്ത വിളിക്കില്ലേ

അതൊക്ക ഉണ്ടാവും

അതുകൊണ്ട് ആ തലയിണ കെട്ടിപിടിച്ചു കിടന്നോ

അനു കണ്ണനെ തള്ളിമാറ്റി വാഷ്റൂമിലേക്ക്‌ പോയി

കാന്താരി, കണ്ണന്റെ കണ്ണുകളിൽ അവളോടുള്ള സ്നേഹം തെളിഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

‍കോളേജിലേക്ക് വണ്ടിയിൽ പോകുകയാണ് ഹണി

പെട്ടന്ന് ഫോൺ വന്നു ശ്രെദ്ധ മാറി ഫ്രന്റിൽ കിടക്കുന്ന കാറിനെ പോയി ഇടിച്ചു

കാറിന്റെ ഡോർ തുറന്നു ഒരാൾ ഇറങ്ങി

ആ രൂപം കണ്ടു ഹണിടെ കയ്യും കാലും വിറക്കാൻ തുടങ്ങി

ദൈവമേ ഇയാളോ പണിആവോ

എടുത്തു ചാട്ടം മാത്രം അല്ല, വണ്ടി ഓടിക്കാനും അറിയില്ലല്ലേ…. അഭി

ആരു പറഞ്ഞു എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ലെന്ന്

എനിക്ക് അറിയാം

അറിയുന്ന കൊണ്ടാണല്ലോ, എന്റെ വണ്ടിയിൽ കൊണ്ടുവന്നു ഇടിച്ചത്

അതു പിന്നെ ഫോൺ വന്നിട്ട് ഒരു അബദ്ധം

അബ്ദം ആർക്കായാലും പറ്റുമല്ലോ,

അതെ അതെ, ഇനിയിപ്പോൾ ഇങ്ങനെ പറഞ്ഞാൽ മതി

അതെ കളിയാക്കുകയൊന്നും വേണ്ട തന്റെ വണ്ടിക്ക് ഒന്നും പറ്റിയില്ലല്ലോ, പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ നന്നാക്കാൻ ഉള്ള ക്യാഷ് തന്നേക്കാം പോരെ

ഓ, വേണ്ടേ, നിനക്ക് ഈ എടുത്തു ചാട്ടവും കാള പെറ്റുന്നു കേൾക്കുമ്പോൾ ബേബി സോപ്പ് വാങ്ങാൻ പോകുന്ന സ്വഭാവവും നിന്റെ കൂടെ പിറപ്പാണോ

എനിക്കോ,എനിക്ക് അങ്ങനെത്തെ സ്വഭാവം ആണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്

ആരും പറയണ്ടല്ലോ നേരിട്ട് അറിഞ്ഞതല്ലേ ഞാൻ

അതു നിങ്ങളുടെ കൈയിലിരിപ്പ് കൊണ്ടല്ലേ, ,

ഒരു പരിചയം ഇല്ലാത്ത ആളു വന്നു കൈയിൽ കേറി പിടിച്ചാൽ നോക്കി ഇരിക്കോ,

അനുനു നിങ്ങളെ അറിയില്ല പിന്നെ എന്തു ചെയ്യും

അതിനു നീ ഇങ്ങനെ അടിക്കണോ എന്നെ

നിങ്ങൾക്ക് ആ നേരത്തു പറയാരുന്നില്ലേ അവളുടെ കസിൻ ആണെന്ന്,

വെറുതെ എന്റെ കയ്യിൽ നിന്നും അടി വാങ്ങണ്ടായിരുന്നല്ലോ

അതു പറയാൻ ആണ് വന്നത്, നിങ്ങൾ 2പേരും സമ്മതിക്കണ്ടേ അതിനു

ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ,

അതെ പറഞ്ഞിട്ട് കാര്യം ഇല്ല എന്തായാലും സോറി,

ഓ വരവ് വെച്ചിരിക്കുന്നു ക്ലാസിനു ടൈം ആയി ശരി എന്നാൽ

മ്മ്, എന്തായാലും ഇഷ്ടം ആയി

എന്താ അല്ല ആ അടി ഇഷ്ടപ്പെട്ടു എന്നു പറയുക ആയിരുന്നു

ഹണി മുഖം വെട്ടിച്ചു പോയി

അവന്റെ കണ്ണിൽ കുസൃതി നിറഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 അനുക്ലാസ് കഴിഞ്ഞ് കണ്ണൻ്റെ ക്യാബിനിലേക്ക് വന്നു

പോകാം കണ്ണേട്ടാ,

എനിക്ക് ഈ നോട്ട് കംബ്ലീറ്റ് ആക്കാൻ ഉണ്ട് അതു കഴിഞ്ഞ് പോകാം, നീ ഇങ്ങ് വാ

എന്നാൽ ഞാൻ ലൈബ്രറിയിൽ പൊക്കോട്ടേ

എന്തോന്ന്

അല്ല ലൈബ്രറിയിൽ

നീ ലൈബ്രറിയിൽ ഒന്നു പോയതിൻ്റെ ക്ഷീണം എനിക്ക് ഇതുവരെ മാറിയിട്ടില്ല അപ്പോഴാ അടുത്തത് ഇവിടെ ഇരിക്ക് പെണ്ണേ

അനു മുഖം വീർപ്പിച്ചു കണ്ണൻ്റെ അടുത്തേക്ക് പോയി

ഈ കസേരയിൽ ഇരുന്നോ

മ്മ്

കണ്ണനു ചിരി വരുന്നുണ്ടായിരുന്നു എന്നാലും ഗൗരവം വിടാതെ പറഞ്ഞു

പിന്നെ ഇവിടെ ഇരിക്കുന്നതൊക്കെ കൊള്ളാം അടങ്ങി ഒതുങ്ങി ഇരുന്നോളണം, എന്നെ ശല്യപ്പെടുത്തരുത് കേട്ടല്ലോ, മിണ്ടരുത്

ഞാൻ ആർക്കും ഒരു ശല്യം ആകില്ല,

ഉവ്വ,

അതെ എനിക്ക് മിണ്ടാതെ ഇരിക്കാൻ പറ്റില്ലട്ടോ

കണ്ണൻ വർക്കിലേക്ക് തിരിഞ്ഞു

അനു ആണെങ്കിൽ അവനോട് ഓരോന്നും ചോദിച്ച് ശല്യപ്പെടുത്തി കൊണ്ടിരുന്നു

ഇനി നീ മിണ്ടിയാൽ വല്ലപ്ലാസ്റ്റർ ഒട്ടിക്കും നിൻ്റെ വായിൽ

അനു പുച്ഛത്തോടെ മുഖം വെട്ടിച്ചു

ഞാൻ മിണ്ടണില്ല,

അവൾ മേശമേൽ തലവെച്ചു കിടന്നു

കിടക്കുന്നതു കൊള്ളാം ,ഉറങ്ങരുത് ഇവിടെ കിടന്ന്, ഞാൻ എടുത്ത് കൊണ്ടു പോകില്ല

അനു മറുപടി പറയാതെ മുഖം വെട്ടിച്ചു കിടന്നു

കണ്ണനു അവളോട് സ്നേഹം തോന്നി

അവൻ അവളുടെ തലയിൽ തലോടികൊണ്ടിരുന്നു

മേ ഐ കമിൻ

Yes

ആ ദീപക്കോ,

ബിസിയാണോ

ഏയ് ഇല്ല, വാ

കടുവ പറയുന്ന നോക്കിയേ ബിസി അല്ലന്നു, ഞാൻ ചോദിച്ചപ്പോൾ ഒടുക്കത്തെ ബിസി

ശരിയാക്കി തരാടോ, അനു കണ്ണുരുട്ടി

കണ്ണനു അതു കണ്ടു ചിരി വരുന്നുണ്ടായിരുന്നു

എന്തെങ്കിലും പറയാൻ വന്നതാണോ

മ്മ് അതെ, ഞാൻ തിരിച്ച് പോകേണു മറ്റന്നാൾ

കണ്ണൻ്റെ മുഖത്ത് അതിശയം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അമ്മാവാ എന്താ എന്നെ വിളിച്ചേ

നീ അമ്മയോട് സംസാരിച്ചോ….. ജിതേന്ദ്രൻ

മ്മ്, സംസാരിച്ചു, അമ്മ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുകയാണ്…… ആലോക്

ആ ജാരസന്തതിക്ക് തന്നെ സ്വത്തുക്കൾ കൊടുക്കണം എന്ന് അല്ലേ

എന്തിനാ അങ്ങനെ ഒക്കെ പറയുന്നേ അനു എൻ്റെ അമ്മടെ മോൾ തന്നെയല്ലേ…..

നിനക്ക് എന്താ ഇപ്പോൾ അവളോട് ഒരു സിമ്പതി

സിമ്പതി ടെ കാര്യം അല്ല, അമ്മയെ തെറ്റുപറയാൻ എനിക്ക് ആവില്ല, അവളെ കാണാൻ പോകുന്നതിൽ നിന്നും വിലക്കാനും എന്നെ പോലെ തന്നെയാണ് അമ്മക്ക് അവളും സ്വത്ത് അവൾക്ക് തന്നെ കൊടുക്കട്ടെ, അതിൽ എനിക്ക് ഒരു വിരോധം ഇല്ല, പക്ഷേ അമ്മയുടെ സ്നേഹം പകുത്തു പോകുമ്പോൾ ഏതൊരു മക്കൾക്കും ഉള്ളതുപോലെ ഒരു സ്വാർത്ഥത അത്രയുള്ളു

ഓഅപ്പോ കോടിക്കണക്കിന് സ്വത്ത് അവളുടെ പേരിൽ പോകുന്നതിന് നിനക്ക് ഒന്നും ഇല്ലേ, സ്വത്തും അവൾക്ക് ആകുമ്പോൾ നിൻ്റെ അമ്മയും നിന്നെ തള്ളി പറഞ്ഞ് അവളുടെ കൂടെ പോകും, നീ പിന്നെയും ഒറ്റക്ക്

പിന്നെ ഇത്രയും നാളും നോക്കി നടന്ന സ്വത്ത് കൈവിട്ട് പോകാൻ ഞാൻ സമ്മതിക്കില്ല, അതിന് ആ അനുവെന്നു പറയുന്നവളെ കൊല്ലാനും

പണ്ടേ കൊല്ലേണ്ടതായിരുന്നു, അല്ലെങ്കിൽ ഇന്ന് തലക്കു മീതെ വന്നു തൂങ്ങുന്ന വാൾ ആകില്ലായിരുന്നു

എനിക്ക് വേണ്ടാത്തവരെ കൊന്നു തന്നെയാണ് ഈ ജിതേന്ദ്രനു ശീലം അതാരും മറക്കണ്ട

അവസരം വരും അവളെയും തീർക്കാൻ

ഇല്ല അമ്മവാ നിങ്ങൾ ഒന്നും ചെയ്യില്ല അവളെ

എൻ്റെ അമ്മയുടെ സന്തോഷം തന്നെയാണ് എനിക്ക് വലുത്, അമ്മക്ക് വൈകി കിട്ടിയ മോളണത്, ആ അവൾക്ക് ഒരാപത്തും വരാൻ ഞാൻ സമ്മതിക്കില്ല

ആലോകിൻ്റെ ഉള്ളിൽ മന്ത്രിച്ചു

✨✨✨✨✨✨✨✨✨✨✨✨✨✨

ഒറ്റക്കാണോ പോകുന്നേ, അപ്പോ ഗൗരി മിസ്സോ….. അനു

എന്താ ഒരു ശുഷ്കാന്തി അടക്കാ കുരുവിക്ക്, ഗൗരിടെ കാര്യത്തിൽ. കണ്ണൻ മനസ്സിൽ ചിന്തിച്ചു…..

ദീപക്ക് അതിശയത്തോടെ അനുനെ നോക്കുന്നുണ്ടായിരുന്നു

ദീപക്ക് ഇതാണ് എൻ്റെ ഭാര്യ അനന്യ

ഹായ് ഞാൻ ദീപക്ക്

മ്മ് അറിയാം

എന്നിട്ട് ഒറ്റക്കാണോ പോകുന്നേ,……കണ്ണൻ

അല്ല വിവേക്…..

ഞാനും കൂടി പോകുന്നുണ്ട് വിവി ദീപക്കിൻ്റെ കൂടെ, ക്യാബിൻ തുറന്ന് ഗൗരി അകത്തേക്കു വന്നു പറഞ്ഞു

അനും കണ്ണനും പരസ്പരം നോക്കി

നിങ്ങൾ ഞെട്ടണ്ട കാര്യത്തിലാണ് പറഞ്ഞത്, ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു ഇനിയുള്ള ജീവിതം ഒരുമിച്ച് തന്നെ മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചു…….. ദീപക്ക്

വിവിടെയും അനുൻ്റ യും പ്രണയം കണ്ടപ്പോഴാണ് എനിക്ക് തെറ്റുകൾ മനസിലായത്, എനിക്കും പ്രണയിക്കണം, സ്നേഹിക്കണം എന്നൊരു തോന്നൽ വന്നത്

അങ്ങനെയൊക്കെ പ്രണയിക്കാൻ പറ്റുമോ അതും വിവാഹത്തിന് ശേഷം അതിശയം തോന്നി

ഒരാൾക്ക് വേണ്ടി മറ്റേയാൾ എത്ര sa crifice വേണമെങ്കിലും ചെയ്യും

അന്ന് വിവി എന്നോട് പറഞ്ഞപ്പോഴാണ് എൻ്റെ തെറ്റുകൾ മനസിലായത്,, എൻ്റെ കണ്ണുകൾ തുറന്നത്

അത്രയും നാളും തെറ്റിൻ്റെ അജ്ഞാത ലോകത്ത് ആയിരുന്നു അതു കൊണ്ട് തന്നെ ദീപക്കിൻ്റെ പ്രണയം കണ്ടില്ല, നൻമയും കണ്ടില്ല

തെറ്റുകൾ മാത്രം കണ്ടെത്തി, അതിനെ മനസിലിട്ട് പെരുപ്പിച്ച് നടന്നു

ആ തെറ്റുകൾ ഒക്കെ ഏറ്റുപറഞ്ഞു, ദീപക്കിനോട് ക്ഷമ ചോദിച്ചു,

എന്നെ സ്വീകരിക്കുമോ എന്നും കൂടി ചോദിച്ചു

ദീപക്ക് എന്നെ രണ്ടും കൈയ്യും ചേർത്ത് പിടിച്ചു സ്വീകരിച്ചു, ഒരിക്കലും ഒറ്റക്കാക്കില്ലന്നു പറഞ്ഞു

ഗൗരിടെ കണ്ണുകൾ നിറഞ്ഞു, ആത്മാവിൽ നിന്നും വരുന്നത് ആണെന്നു തോന്നി

എനിക്ക് ഇവളോടുള്ള സ്നേഹം നഷ്ടപ്പെട്ടിട്ടില്ല, പണ്ടത്തെക്കാൾ കൂടിയിട്ടേ ഉള്ളു,

ദീപക്കിൻ്റെ കണ്ണുകളും ഈറനായി

നഷ്ടപ്പെട്ടുന്നു തോന്നിയ ജീവിതം തിരിച്ചു കിട്ടിയ സന്തോഷം

പരസ്പരം തമ്മിൽ മനസിലാക്കി ജീവിക്കാൻ തുടങ്ങിയാൽ വിവാഹ ജീവിതത്തേക്കാൾ വലിയൊരു സ്വർഗം ഭുമി യിലില്ല

കണ്ണൻ അതു പറഞ്ഞു കൊണ്ട് അനുവിനെ നോക്കി

(കാത്തിരിക്കണേ )

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ബല്യ കമൻ്റ തന്നെ തരണേ

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *