വാക പൂത്ത വഴിയേ – 14

Uncategorized

രചന: നക്ഷത്ര തുമ്പി

അനു: ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത് ആ4സ്റ്റുഡൻസി ൽ ഒരാൾ ഞാൻ ആണ് ബാക്കി 3ഉം എൻ്റെ ഫ്രണ്ട്സ്

വിച്ചു: മീനു: what😳

വിച്ചു: നീ എന്താ ഈ പറയുന്നത് ,സത്യമാണോ

മീനു: ഇത് ഏട്ടനു അറിയാമോ

അനു: ഞാൻ പറഞ്ഞത് സത്യമാണ് നിങ്ങളുടെ ഏട്ടനു അത് അറിയുകയും ചെയ്യാം അറിഞ്ഞ്കൊണ്ടാണ് ഏട്ടൻകല്യാണത്തിന് സമ്മതം പറഞ്ഞത്

ഞാൻ ഇതുവരെ നടന്ന കാര്യങ്ങൾ അവരോട് പറഞ്ഞു അവർ 2 പേരും ഞെട്ടി നിൽപുണ്ട് പക്ഷേ ഞാൻ പ്രതികാരത്തിന് വേണ്ടിയാണ് സാർ കല്യാണം കഴിച്ചത് എന്ന് പറഞ്ഞില്ല അവരോട് എന്തൊക്കെ ആയാലും അവരുടെ ഏട്ടൻ അല്ലേ

അനു: നിങ്ങൾക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്നോട് ദേഷ്യം ഉണ്ടോ

മീനു: എന്തിന്?

അനു: ഞാനും കാരണം ആണല്ല ഗൗരിയും സാറും തമ്മിലുള്ള കല്യാണംമുടങ്ങിയതും എല്ലാവരുടെയു മുൻപിൽ സാർ തല കുനിക്കേണ്ടി വന്നതും

വിച്ചു: ഞങ്ങൾക്ക് അതിന് ഒരു ദേഷ്യവും ഇല്ല, നിന്നോട്,ഞങ്ങൾക്ക് ഏട്ടനും ഗൗരിയുംതമ്മിലുള്ള കല്യാണം മുടങ്ങിയതിന് സന്തോഷം ഉള്ളു

മീനു: അതേ, അതു കൊണ്ടാണല്ലോ ചേച്ചിനെ ഞങ്ങൾക്ക് കിട്ടിയത് ഞങ്ങൾക്ക് ഗൗരിയേ പണ്ടേ തുടങ്ങി ഇഷ്ടംഇല്ലായിരുന്നു

വിച്ചു: അന്ന് കല്യാണം മുടക്കാൻ സഹായിച്ച ആ സ്റ്റുഡൻസ് നെ കണ്ടാൽ ഒരു ഷേക്ക് ഹാൻഡ് നൽകണം എന്നു കരുതി ഇരിക്കേരു ന്നു ഞങ്ങൾ

അന്നുഏതായാലും പറ്റിയില്ല, ഇപ്പോ ഒരു ഷേക്ക് ഹാൻഡ് പിടിച്ചോ

എന്ന് പറഞ്ഞ് അവൻ എനിക്ക് കൈ നീട്ടി

മീനു: അല്ല ചേച്ചി എനിക്ക് ഒരു സംശയം

അനു: എന്താടാ

മീനു: അല്ല ചേച്ചി എല്ലാം അറിഞ്ഞിട്ട് ആണ് കണ്ണേട്ടൻ ചേച്ചിനെ കെട്ടിയത്, അത്രയും നാൾവിവാഹം വേണ്ട എന്നു പറഞ്ഞു നടന്ന ആൾ ചേച്ചിനെ പെണ്ണുകണ്ട് വന്നതിന് ശേഷം കല്യാണത്തിന് സമ്മതിച്ചു അതിൽ എന്തൊക്കെയോപൊരുത്തകേടുകൾ ഉണ്ടല്ലോ

അനു:😳😳

മീനു: അല്ല ചേച്ചിനോട് എങ്ങനെ ആണ്, ഇഷ്ടം ഒക്കെ ഉണ്ടോ,അല്ലെങ്കിൽ പഴയ പ്രതികാരം തീർക്കാൻ വല്ലതും ആണോ വിവാഹം കഴിച്ചത്

അനു: അത്…. പിന്നെ ….. ഈശ്വര ഞാൻ എന്ത് പറയും

അമ്മ: ആനിങ്ങൾ ഇവിടെ ഇരിക്കേണോ ഭക്ഷണം കഴിക്കാൻ വാ പിളേള രേ

ഹോ രക്ഷപ്പെട്ടു (അനു ആത്മ) അമ്മ: കുഞ്ഞി അഖിനേം, കണ്ണനേം വിളിച്ചിട്ട് വാ അവർ കുളപ്പടവിൽ കാണും

ഞാൻ: ശരിയമ്മേ

ഞാൻ അവരെ വിളിക്കാൻ കുളപ്പടവിലേക്ക് നടന്നു

🌺🌺🌺🌺🌺

(കുളപ്പടവിൽ )

അഖി: ഇപ്പോഴും അനൂ നോട് മാത്രം ആണ് നിൻ്റെ പ്രതികരം അതിനു വേണ്ടി അവളെ വിവാഹം കഴിച്ച് ദ്രോഹിക്കുന്നു അതെന്താ കാര്യം ??

വിവി: ഡാ അത് ഞാൻ പറയാം

ഞാൻ അവളേംഫ്രണ്ട്സിനെആദ്യമായി കണ്ടത് പറഞ്ഞല്ലോ അന്ന് മുതൽ കാണുമ്പോൾ അവളിൽ എന്തോ പ്രത്യേക ത തോന്നി എൻ്റെ മനസിൽ കണ്ടപ്പോൾ ഒരു പാവം എന്നു തോന്നി

അടുത്തപ്പോൾ അല്ലേ ഒരു കുട്ടി ബോംബ് ആണെന്നു മനസിലായേ

അവളെ കാണുമ്പോഴൊക്കെ ഒരു സന്തോഷം തോന്നിയിരുന്നു എൻ്റെ മനസിൽ അത് എന്താണെന്ന് എനിക്ക് അറിയില്ല

ആ സമയത്ത് ഒക്കെ ഞാൻ ഗൗരിയു ആയി റിലേഷനിൽ ആയിരുന്നല്ലോ

അതു കൊണ്ട് തന്നെ അനുനെ കാണുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന വികാരത്തേ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു

അവർ ഓരോ കുരുത്തെക്കേട് കാണിച്ച് എന്നോട് വഴക്കിടുന്നതൊക്കെ ഞാനും ഒരുപരിധിവരെ ആസ്വദിച്ചിരുന്നു ആ സമയത്ത് അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും മറ്റും എനിക്ക് ഏറെ സന്തോഷം നൽകിയിരുന്നു

പക്ഷേ അവർക്ക് എല്ലാവർക്കും എന്നോട് ഇത്രക്കും ദേഷ്യം ഉണ്ടാവും എന്നു ഞാൻ കരുതി ഇല്ല

എൻ്റെ ജീവിതം വച്ച് അവര് കളിക്കും എന്ന് തോന്നിയില്ല അതാണ് പിന്നീട് അവരെ വെറുക്കാൻ കാരണം ആയത്

അതിൻ്റെയൊക്കെ മാസ്റ്റർ ബ്രയിൻ അനു ആണെന്ന് ഞാൻ അറിഞ്ഞു അതോടെ അവളോടുള്ള ഇഷ്ടവും പോയി വെറുപ്പ് നിറഞ്ഞു

അതാണ് അവളെ തന്നെ വിവാഹം ചെയ്തത്

അഖി: നിനക്ക് അവളോട് ആ പഴയ ഇഷ്ടം ഉണ്ടാ

കണ്ണൻ: ഇല്ലടാ വെറുപ്പാണ് എനിക്ക് അനുനോട്

ഇതു കേട്ടു കൊണ്ടാണ് അനു അങ്ങോട്ട് വന്നത്

അവൾ തറഞ്ഞു നിന്നു ആ വാക്കുകളിൽ

കണ്ണിൽ നിന്നും കണ്ണു നിർ ഒഴുകി ഇറങ്ങി

അനു: അഖിഏട്ടാ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു 2 പേരേയും ഒരു വിധം പറഞ്ഞു

അവർ ഞെട്ടി എൻ്റെ മുഖത്തേക്ക് നോക്കി

ഞാൻ മുഖംമാറ്റിവേഗം തിരിച്ച് നടന്നു

എൻ്റെ സങ്കടങ്ങൾ എൻ്റെ മാത്രം ആണ് അത് ആരും അറിയണ്ട

അഖി: ഡാ നീ പറഞ്ഞത് അനുകേട്ടിട്ടുണ്ടാവുമോ?

കണ്ണൻ: കേട്ടങ്കിൽ എന്താ അവൾക്ക് അറിയാം എനിക്ക് അവളോട് വെറുപ്പ് ആണെന്ന് അഖി: എന്നാലും,😞

കണ്ണൻ: ഒരു എന്നാലും ഇല്ല നീ അങ്ങോട്ട് ചെല്ല് ഞാൻ മുഖം ഒന്നു കഴുകിയിട്ട് വരാം

അഖി: മ്മ്

💛💛💛💛💛

അഖി: അനു

അനു: എന്താ അഖിയേട്ടാ

അഖി: അത് അനു അവൻ അവിടെ വച്ച് അങ്ങനെ ഒക്കെ പറഞ്ഞത് വിഷമം കൊണ്ടാണ് അതോർത്ത് മോൾ സങ്കടപ്പെടരുത്

അനു: എനിക്ക് അറിയാം അഖിയേട്ട, സാറിൻ്റെ മനസിൽഎന്താണെന്ന്, അത് ന്യായം മാണ് ഞാൻ ചെയ്ത തെറ്റിന് ആണ് ഞാൻ ശിക്ഷ അനുഭവിക്കുന്നത്

അതിൽ എനിക്ക് ഒരു സങ്കടവും ഇല്ല

സാർ എന്നോട് കാണിക്കുന്നതിന് സാറിനെ തെറ്റ് പറയാൻ പറ്റില്ലല്ലോ

അഖി: ഒട്ടും വിഷമം ഇല്ലേ, ഇഷ്ടം ഉണ്ടോ അവനോട്

അനു: എല്ലാ കാര്യവും പറഞ്ഞാണ് സാർ എന്നെ കല്യാണം കഴിച്ചത്, ആ മനസിൽ എന്നോട് വെറുപ്പ് മാത്രം ഉണ്ടാവു എന്ന് പറഞ്ഞിരുന്നു, പിന്നെ വിഷമിക്കേണ്ട കാര്യം ഇല്ലല്ലോ വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം ഇഷ്ടം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം

പിന്നെ ഇഷ്ടം അതെനിക്ക് അറിയില്ല, പക്ഷേ താലി കെട്ടിയപ്പോൾ മുതൽ പേരറിയാത്തൊരു വികാരം എന്നെ പൊതിയുന്നുണ്ട് അതിനെ എന്ത് പേരിട്ട് വിളിക്കണം എന്നെറിയില്ല നോക്കാം

ഞാൻ അങ്ങോട്ട് ചെല്ലട്ടേ ഏട്ടാ

അഖി: മ്മ്

അനു പോകുന്നതും നോക്കി അഖി നിന്നു

💙💙💙💙💙💙💙

അവിടെ ചെന്നപ്പോൾ അഖിയേട്ടൻ്റെ അമ്മയും അച്ചനും വന്നിട്ടുണ്ടായിരുന്നു അവരോട് സംസാരിച്ചിരുന്നു

അമ്മ: അവര് 2 പേരും വന്നില്ലേ കുഞ്ഞാ

അനു: വരുന്നുണ്ട് അമ്മാ

സാറും, അഖിയേട്ടനും വന്നു

ഞാൻ ഫുഡ് എടുത്ത് വയ്ക്കാൻ അവരെ സഹായിച്ചു

ഒരു ചെറിയ സദ്യ തന്നെ ഉണ്ടാക്കിയിരുന്നു

ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിച്ചു

ഫുഡ് കഴിച്ച് പാത്രങ്ങൾ കഴുകി വയ്ക്കാൻ ചെന്നപ്പോൾ അമ്മ എന്നെ ഓടിച്ചു വിട്ടു

പിന്നെ ഞങ്ങൾ എല്ലാരും പുറത്ത് സംസാരിച്ച് ഇരുന്ന്

മീനു: നമുക്ക് പുറത്ത് പോകാം,എല്ലാവർക്കും

അഖി: ഓക്കെ എവിടെ പോണം

മീര: ബീച്ചിൽ പോകാം

വിച്ചു: സിനിമ

കണ്ണൻ: ഞാനില്ല

അഖി: അതെന്താ നിനക്ക് വന്നാൽ

കണ്ണൻ: നി എന്താ നാഗവല്ലി കളിക്കുന്നോ

അഖി: ഒന്നു പോടാ നിനക്ക് നിനക്ക് എന്താ വരാൻ പറ്റാത്തത് എന്നാ ചോദിച്ചത്

കണ്ണൻ: എനിക്ക് താൽപര്യം ഇല്ല

അമ്മ: നിനക്ക് താൽപര്യം വേണ്ട , കുഞ്ഞിക്ക് താൽപ്പര്യം ഉണ്ടാവും പുറത്ത് പോകാൻ അതു കൊണ്ട് നീ പോയേ പറ്റു

കണ്ണൻ: ഇതെന്ത് കഷ്ടം ആണ് ,അവൾക്ക് താൽപര്യം ഉണ്ടെങ്കിൽ അവൾ ഇവരെ കൂടി പോകട്ടേ എനിക്ക് പോകാൻ ഇഷ്ടം ഇല്ല എന്നു പറഞ്ഞ് സാർ എഴുന്നേറ്റ് പോയി

അനു: സാരമില്ല അമ്മേ , കണ്ണേട്ടനു താൽപര്യം ഇല്ലെങ്കിൽ നിർബന്ധിക്കണ്ടാ എനിക്ക് പോകണ്ടാ

അമ്മ: അവന് താൽപര്യം ഇല്ലങ്കിൽ അവൻ പോകണ്ട മോൾ റെഡിയായി ഇവരുടെ കൂടെ പോക്

അനു: വേണ്ടമ്മേ ഞാൻ ….

മീനു: ചേച്ചി വന്നേ പറ്റു ,വാ ചേച്ചി റെഡിയാവാം

അഖി: ശരിയാ അനു വാ ഞങ്ങളുടെ കൂടെ

അനു: കണ്ണേട്ടനോട് ചോദിക്കണ്ടേ

അമ്മ: വേണ്ട അവനോട് ഞാൻ പറഞ്ഞോളാം

മോൾ എന്നാൽ വീട്ടിൽ പോയി ഡ്രസ് മാറ്റിയിട്ട് വാ ,കൂട്ടിന് മീനു നെ കൂടി വിളിച്ചോ,വിച്ചു നും ഡ്രസ് മാറ്റണ്ടേ അവനും വരും കൂടെ

മീനു: ഞാൻ റെഡിയായി വരാം, എന്നിട്ട് പോകാം

അഖി: നിങ്ങൾ എന്നാൽ അവിടെ നിന്നാൽ മതി റെഡിയായിഞങ്ങൾ അങ്ങോട്ട് വരാം

അനു: മ്മ്

മീനു റെഡിയായി വന്നു ഒരു ജിനും ടോപ്പും ആയിരുന്നു വേഷം

ഞങ്ങൾ 3 പേരും വീട്ടിലേക്ക് പോയി

കണ്ണേട്ടനെ പിന്നെ അവിടെ എങ്ങും കണ്ടില്ല

വീട്ടിൽ ചെന്നപ്പോൾ സാറിൻ്റെ വണ്ടി പുറത്ത് ഇരിക്കുന്നത് കണ്ടു

വിച്ചു: ഏട്ടൻ അകത്ത് ഉണ്ടെന്നു തോന്നുന്നു

അനു: മ്മ്

ഞങ്ങൾ ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല

വിച്ചു വാതിലിൻ്റെ ഹാൻ്റിലിൽ പിടിച്ച് തിരിച്ചപ്പോൾ വാതിൽ തുറന്നു

അകത്ത് നോക്കിയപ്പോൾ ആരേയും കാണുന്നുണ്ടായില്ല

മീനു: ഏട്ടനെ കാണുന്നില്ലല്ലോ

വിച്ചു: ചിലപ്പോ ഉറങ്ങുക ആയിരിക്കും

മീനു: മ്മ്, എന്നാൽ നിങ്ങൾ 2 പേരും റെഡിയാ വ് ഞാൻ ഇവിടെ ഇരിക്കാം

ഞങ്ങൾ റെഡിയാവാൻ പോയി

ഞാൻ റൂമിൽ ചെന്നപ്പോൾ ആരും ഇല്ല, ബാൽക്കണി ഡോർ തുറന്നിട്ടിരിക്കുന്നു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ സാർ അവിടെ നിൽപുണ്ട്

വെറുതേ അല്ല ഡോർ തുറക്കാഞ്ഞത് ഞങ്ങൾ വരുന്നത് കണ്ടിട്ടുണ്ടാവും

ഞാൻ എനിക്ക് ഇടാൻ പറ്റിയ ഡ്രസ് നോക്കി കബോർഡിൽ നിന്നും

അമ്മ ആണ് ഡ്രസ് ഒക്കെ വാങ്ങിയിട്ടുള്ളത് എല്ലാ മോഡൽ ഡ്രസും ഉണ്ട്

ഞാൻ ഒരു ഫുൾ ലെങ്ങ്ത്ത് മിഡിയും ടോപ്പും എടുത്തു

ഫ്രഷാകാൻ കേറി ,

ഫ്രഷായി വന്നപ്പോൾ കട്ടിലിൽ സാർ ഇരിപ്പുണ്ടായിരുന്നു, ഞാൻ മിണ്ടാൻ പോയില്ല

ഞാൻ മുടി കെട്ടി ,സിന്ദു രം ചാർത്തി, ഈ നേരം അത്രയും സാറിൻ്റെ കണ്ണുകൾ എൻ്റെ മേൽ ആയിരുന്നു

ഇറങ്ങാൻ തുടങ്ങിയപ്പോളേക്കും, സാർ എൻ്റെ കയ്യിൽ കേറി പിടിച്ചു

ഞാൻ എന്താണെന്ന് ഉള്ള അർത്ഥത്തിൽ സാറിനെ നോക്കി

സാർ: നീ എവിടെ പോകേണ്, ഈ ഒരുങ്ങി കെട്ടി

അനു: ഞാൻ അവരെ കൂടി പുറത്ത് പോകേണ്

സാർ: എന്തിന്?, എനിക്ക് താൽപര്യം ഇല്ല

അനു: സാറിന് താൽപര്യം ഇല്ലന്നു നേരത്തേ പറഞ്ഞല്ലോ ,അതു കൊണ്ട് നിർ ബന്ധിക്കുന്നില്ല

സാർ: ഞാൻ പോകത്തതു കൊണ്ട് നീയും പോകണ്ട

അനു: അത് സാർ വല്ലപള്ളിയിൽ പോയി പറഞ്ഞാൽ മതി

ഞാൻ പോകും അവരുടെ കൂടെ ,സാർ അല്ലെ പറഞ്ഞെ എനിക്ക് താൽപര്യം ഉണ്ടെങ്കിൽ അവരുടെ കൂടെ പോക്കോളാൻ എനിക്ക് നല്ല താൽപര്യം ഉണ്ട് പോകാൻ ,ഞാൻ പോകും

നിങ്ങൾക്ക് എന്താ വല്ല അൽഷിമേഴ്സും ഉണ്ടോ

സാർ: ഇപ്പോ ഞാൻ പറയുന്നു നി പോകണ്ട ഞാൻ ഇല്ലാതെ

ഞാൻ: എന്നാൽ സാറും വാ കൂടെ

സാർ: നിനക്ക് പറഞ്ഞാൽ മനസിൽ ആ വില്ലേ

ഞാൻ: ഇല്ല, ഞാൻ പോകും സാർ എന്തൊക്കെ പറഞ്ഞാലും

സാർ: ഞാൻ നിന്നെ വിട്ടാൽ അല്ലേ നീ പോകു, ഞാൻ നിന്നെ വിട്ടില്ലെങ്കിലോ പറയുന്നതോടൊപ്പം കൈയ്യിലെ പിടിയുടെ മുറുക്കം കൂടി

(കാത്തിരിക്കണേ )

ലൈക്ക് കമന്റ് ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *