ഒരു കുട്ടിയുടെ ഫോട്ടോ കാണിച്ചു നീ ഈ പെണ്‍കുട്ടിയെ കെട്ടണം എന്ന്…

Uncategorized

രചന: ചെമ്പരത്തി

“” എവിടെ നോക്കിയാടീ നടക്കുന്നേ…. നിനക്ക് എന്താടീ കണ്ണില്ലേ…… “”

“” Sorry…. ഞാൻ കണ്ടില്ലായിരുന്നു…… “”

“” Sorry നിന്റെ മറ്റവന് കൊണ്ടോയി കൊടുക്കെടീ…. നീ പ്രാര്‍ത്ഥിച്ചു കഴിഞ്ഞത് അല്ലേ…. പിന്നെ എന്തിനാ ഇവിടെ നില്‍ക്കുന്നത് പോവരുതോ….. “” വീട്ടില്‍ നിന്ന് അമ്മയുമായി കല്യാണ കാര്യത്തില്‍ വഴക്ക് അടിച്ചു വന്നതായിരുന്നു അമ്പലത്തില്‍ രാഹുല്‍…. അവന് വേണ്ടി 4,5 വീടുകളില്‍ ആ അമ്മ കയറി ഇറങ്ങി…. കുറേ പെണ്‍കുട്ടികളെ നോക്കി….. പക്ഷേ ഒന്നിനെയും അവന് പിടിച്ചില്ല….

ആൾ ഇവിടെ സ്കൂളിലെ മാഷ് ആണ്… അമ്മയും അവനും ആയിരുന്നു അവന്റെ കുടുംബം…. ഇന്ന് ഒരു കുട്ടിയുടെ ഫോട്ടോ കാണിച്ചു നീ ഈ പെണ്‍കുട്ടിയെ കെട്ടണം എന്ന് അമ്മ പറഞ്ഞത് അവന് പിടിച്ചില്ല…. അതിന്റെ ദേഷ്യത്തില്‍ വീട്ടില്‍ നിന്നിറങ്ങി മനസ്സൊന്നു ശാന്തമാക്കാൻ വേണ്ടി വന്നതാണ് അമ്പലത്തില്‍…

പ്രാര്‍ത്ഥിക്കാന്‍ ആയി കൃഷ്ണന് മുന്നില്‍ നിൽക്കാൻ തുനിയവേ ആണ് ഒരു പെണ്‍കുട്ടി അവനെ വന്നു ഇടിച്ചത്….. അത് അവന് തീരെ പിടിച്ചില്ല… അമ്മയോട് ഉള്ള ദേഷ്യത്തില്‍ അവളോട് ഓരോന്ന് പറഞ്ഞു ദേഷ്യപെട്ടു…..

അങ്ങനെ പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് പ്രസാദം വാങ്ങി… അപ്പോഴാണ് തിരുമേനി ആ പെണ്‍കുട്ടിയെ അറിയുമോ എന്ന് ചോദിച്ചത്….

ഇല്ല……എന്നവൻ ഉത്തരം പറഞ്ഞു….

“അത് എനിക്ക് തോന്നി…..”

“അതെന്താ തിരുമേനി അങ്ങനെ ചോദിച്ചത്… ”

“ആ കുട്ടിക്ക് കണ്ണ് കാണില്ല… മോനെ…. എല്ലാ ദിവസവും വൈകുന്നേരം ഇവിടെ വരും പ്രാര്‍ത്ഥിക്കാന്‍… നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാ… എന്ത് പറഞ്ഞിട്ട് എന്താ കാണാന്‍ ഉള്ള കഴിവ് അതിന് ദൈവം കൊടുത്തില്ല….”

“എനിക്ക് അറിയില്ലായിരുന്നു കാഴ്ച ശക്തി ഇല്ലായിരുന്നു എന്ന് ”

“അത് എനിക്ക് തോന്നി… അതാ ഞാൻ മോനോട് കാര്യം പറഞ്ഞെ ”

” മ്മ്മ്… എന്നാ ഞാൻ പോട്ടെ…. ” ” മമമ്”

അവളെ ചീത്ത പറഞ്ഞതില്‍ രാഹുലിന് വല്ലാത്ത വിഷമവും കുറ്റബോധവും തോന്നി…. അവളോട് പോയി മാപ്പ് പറയണമെന്ന് അവന്‍ തീരുമാനിച്ചു…. പക്ഷേ അവിടെ എവിടെ നോക്കിയിട്ടും അവളെ അവന്‍ കണ്ടില്ല…. അങ്ങനെ മടങ്ങാന്‍ നോക്കുമ്പോഴാണ് അമ്പലത്തിന്റെ ഇടവഴിയിലൂടെ അവൾ കൂട്ടുകാരിയുടെ കയ്യും പിടിച്ചു പോകുന്നത് കണ്ടത്….

അവന്‍ വേഗം അവളുടെ അടുത്തേക്ക് ഓടി വന്നു…. എന്നിട്ട് അവളുടെ കൈ പിടിച്ചു…

“sorry… എനിക്കറിയില്ലായിരുന്നു കാര്യങ്ങൾ ഒന്നും… തിരുമേനി പറഞ്ഞപ്പോൾ ആണ് ഞാൻ കാഴ്ച ഇല്ലെന്ന് അറിയുന്നത്… എന്തേലും പറഞ്ഞു പ്പോയി എങ്കിൽ ക്ഷമിക്കണം….” ഹേയ് അതൊന്നും സാരമില്ല…. അതൊക്കെ ഞാൻ അപ്പോഴേ മറന്നു…. എന്നും പറഞ്ഞവൾ അവിടുന്ന് നടന്ന് നീങ്ങി….

അവന്‍ അവിടുന്ന് വീട്ടിലേക്കും പോയി….

ബൈക്ക് നിർത്തി വീട്ടിലേക്ക് കയറിയപ്പോള്‍ തന്നെ കേട്ടു അമ്മയുടെ പരിഭവം പറച്ചില്‍….. അത് കണ്ടപ്പോള്‍ അവന് ചിരി വന്നു…. ഇത് കുറച്ചു നാൾ ആയി ഇവിടെ പതിവ് ആണ്…. പിണങ്ങി പോക്കും ഇണങ്ങലുമൊക്കെ…..

അവന്‍ നേരെ അമ്മയുടെ അടുത്ത് പോയി പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു, കവിളിൽ ഒരു ഉമ്മ കൊടുത്തു…. മാറിയോ… അമ്മൂട്ടീടെ പിണക്കം….. Eeh….

ഇല്ല 😠……

Soory… അമ്മൂസേ…..

അവന്റെ ഒരു sorry… പോയി ഉപ്പിലിട്ട് വെക്ക്… അല്ല പിന്നെ 😏….. അമ്മു നല്ല കലിപ്പിലാണല്ലോ….

ആഹ്… കലിപ്പിൽ ആണ്… എന്തേ……

ഓഹ്… എന്നാ അങ്ങനെ ആയിക്കോട്ടെ….

അതും പറഞ്ഞവൻ റൂമിലേക്ക് പോയി….

റൂമിൽ പോയി കട്ടിലില്‍ കമിഴ്ന്നു കിടന്നു….

ഇതെന്താ വരാത്തത്…. (രാഹുല്‍ ആത്മ )

അവന്‍ കിടന്ന ഇടത്തില്‍ നിന്ന് ഒളികണ്ണിട്ടു വാതിലിന്റെ സൈഡ് ലേക് നോക്കി……

അപ്പോഴാണ് അമ്മ അങ്ങോട്ടേക്ക് വരുന്നത് കണ്ടത്…… വരുന്നുണ്ട്… വരുന്നുണ്ട്…. (രാഹുല്‍ ആത്മ )

കിച്ചു… ഡാ കിച്ചു…. അമ്മ പറഞ്ഞത് ഒന്ന് ആലോചിച്ചു കൂടെ….. അല്ല ഇതാര്….. അമ്മയോ…. അമ്മയുടെ പിണക്കം ഒക്കെ മാറിയോ…..

ഡാ… അമ്മ ഇവിടെ ഒറ്റക്കല്ലേ…. നീ ഒരു പെണ്‍കുട്ടിയെ കൊണ്ട് വാടാ…..

മമ്.. നമുക്ക് നോക്കാം അമ്മേ… ഞാൻ ഇപ്പൊ കിടക്കട്ടെ….. ഫുഡ് കഴിച്ചിട്ട് കിടന്നോ…..

ആ OK… വാ….

രണ്ട് പേരും കൂടെ food ഉം കഴിച്ച് ഉറങ്ങാൻ ആയി പോയി…. അവന്‍ അമ്മയുടെ മടിയില്‍ തല വെച്ച് കിടന്നു …. അത് ഇവിടെ പതിവാണ്…. കിടന്നപ്പോള്‍ അവന്റെ മനസ്സിലേക്ക് വന്നത് ആ ഉണ്ട കണ്ണുകൾ ആയിരുന്നു…. അവളുടെ കണ്ണുകള്‍ അവനെ വല്ലാതെ സ്പര്‍ശിച്ചു….. കണ്ണ് അടച്ചാലും തുറന്നാലും അവളുടെ മുഖം ആയിരുന്നു അവന്‍ കണ്ടത്,, ആ കണ്ണ് പൊട്ടിയുടെ…… അവളുടെ മുഖം ഓര്‍ക്കെ അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തി കളിച്ചു……. രാവിലെ അവന്‍ നേരത്തെ എഴുനേറ്റ്…. അമ്പലത്തിലേക്ക് പോകാൻ ആയി ഒരുങ്ങി ……

നീ എവിടേക്കാണ് രാവിലെ തന്നെ….. ഇന്ന് സ്കൂൾ ഇല്ലല്ലോ… Sunday അല്ലെ……

അത് അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങിയതാ…..

അമ്പലത്തിലേക്കോ…. എന്താ പതിവ് ഇല്ലാത്ത ഒരു ശീലം ഒക്കെ…… ഞാൻ അമ്മക്ക് ഒരു മരുമകളെ തപ്പി നോക്കട്ടെ 😉……

കിട്ടിയാൽ മതിയായിരുന്നു….. അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി…. അവന്‍ അമ്പലത്തിലേക്കും….. അമ്പലത്തില്‍ എത്തി പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് അവന്‍ അമ്പലത്തിലെ ആലിൻത്തറയിൽ ഇരുന്നു……ൻഅപ്പോഴാണ് കൂട്ടുകാരിയുടെ കൈയും പിടിച്ചു ആ പാവാടകാരി പെണ്ണ് വരുന്നത് അവന്‍ കണ്ടത്…..

അവന്‍ നേരെ അവളുടെ അടുത്തേക്ക് പോയി…. കൂട്ടുകാരിയുടെ കൈയിൽ ഉണ്ടായിരുന്ന അവളുടെ കൈ അവന്റെ കൈയില്‍ ആക്കി…… എന്താ സംഭവിക്കുന്നത് എന്നറിയാതെ അവർ ഇരുവരും സ്തംഭിച്ചു നിന്നു….. അവളുടെ കൈ തന്റെ കൈ പിടിയില്‍ ആക്കി അവന്‍ അവളോട് പറഞ്ഞു….

“” കുട്ടി… കുട്ടി ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല…. പക്ഷേ ഒന്ന് എനിക്ക് അറിയാം… എന്റെ ഈ ഹൃദയം മിടിക്കുന്നത് നിനക്ക് വേണ്ടിയാണ്… നിനക്ക് വേണ്ടി മാത്രമാണ്…… ഇഷ്ട്ടമാണ് ഒരുപാട്…… ചിലപ്പോ ഞാൻ പറയുന്നത് ഒരു തമാശ ആയി തോന്നാം…. പക്ഷേ എനിക്ക് ഇത് ഒരു തമാശ അല്ല…. ഞാൻ serious ആയാണ് പറയുന്നത്…. I love you…. I love you so much 😘…. “””

“ഏയ്… എന്താ ഈ പറയുന്നത്…….എന്നെ ഇഷ്ട്ടം ആണെന്നോ… ഇഷ്ട്ടപ്പെടാൻ പറ്റിയ എന്താ എനിക്ക് ഉള്ളതു… ഞാൻ ഒരു കണ്ണ് പൊട്ടി അല്ലെ😥…..”

“എനിക്ക് ഇഷ്ട്ടം ആയതും ഈ കണ്ണുകൾ തന്നെയാണ്…. ഇരുള്‍ നിറഞ്ഞ നിന്റെ ജീവിതത്തിൽ പ്രകാശം പരത്താന്‍ ഞാൻ തീരുമാനിച്ചു….. ഇഷ്ട്ടമാണ് ഈ കണ്ണുകളെ.. ഒരുപാട്…. എന്നെ ഇഷ്ട്ടം ആണോ….. ഇഷ്ട്ടമാണ് എങ്കിൽ വരാം… എന്റെ കൂടെ .. ഉണ്ടാകും ജീവനുള്ള കാലം വരെ വെളിച്ചം ആയി നിന്റെ ജീവിതത്തിൽ… പറ എന്നെ ഇഷ്ട്ടം ആണോ…. ”

ഇത്രയും പറഞ്ഞ് അവന്‍ അവളുടെ മുഖം കൈയിൽ എടുത്തു കണ്ണിലേക്ക് നോക്കി നിന്നു അവളുടെ മറുപടിക്കായി….

“ഞാൻ നിങ്ങൾക്ക് ഒരു ഭാരം ആവും…. അതുകൊണ്ട് വേണ്ട ആരുടെയും സ്നേഹം ഒന്നും… നിങ്ങൾ പോകൂ…. നിങ്ങൾക്ക് എന്നെക്കാളും നല്ല കുട്ടിയെ കിട്ടും” അവൾ അവനോട് ആയി പറഞ്ഞു…..

“എനിക്ക് വേറെ നല്ല കുട്ടിയെ ഒന്നും വേണ്ട… നിന്നെ മതി…. ഞാൻ വരും നിന്റെ വീട്ടിലേക്ക് നിന്നെ കൂട്ടി കൊണ്ട് പോകാൻ ”

അവളെ കൈകളെ സ്വതന്ത്രമാക്കി അവന്‍ അവിടുന്ന് നടന്ന് നീങ്ങി….. പിന്നേ എല്ലാം പെട്ടെന്ന് ആയിരുന്നു…. പെണ്ണുകാണല്‍ ഉം കല്യാണവും ഒക്കെ….

മകന്റെ തീരുമാനങ്ങള്‍ക്ക് ഒന്നും എതിര് പറയാത്ത അമ്മ ഇതിനും എതിര് പറഞ്ഞില്ല…. അവളെ, അവന്റെ പാര്‍വ്വതിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു…. തന്റെ മകളായി തന്നെ….. കാഴ്ച ഇല്ലാത്ത അവൾക്ക് എന്തിനും ഏതിനും അവര്‍ ഉണ്ടായിരുന്നു…. ഒരു വെളിച്ചം ആയി…..

പാര്‍വ്വതിയും രാഹുലും മത്സരിച്ച് പ്രണയിച്ചു….. അവന്റെ ഒരു വിധം കാര്യങ്ങൾ ഒക്കെ അവൾ ചെയതു കൊടുത്തു…. നല്ല ഒരു ഭാര്യ ആയും മകളായും അവൾ നിറഞ്ഞു നിന്നു….

അവരുടെ പ്രണയത്തിന്റെ പ്രതീകമായി അവളില്‍ ഒരു കുഞ്ഞ് ജീവൻ മൊട്ട് ഇട്ടു…..പിന്നീട് അങ്ങോട്ട് ആനന്ദത്തിന്റെ നാളുകള്‍ ആയിരുന്നു…

പാറുവേ നിനക്ക് എന്തേലും കഴിക്കാന്‍ വേണോ ഡി…. ഞാൻ പുറത്ത് നിന്ന് വാങ്ങി തരാം….

വേണ്ട… ഏട്ടാ… എനിക്ക് മരണം വരെ ഏട്ടന്റെ നെഞ്ചില്‍ ഇങ്ങനെ തല വെച്ച് കിടന്നാൽ മതി…

അതിനെന്താ കിടക്കാലോ വാവേ…. നിനക്ക് ഞാൻ പുറത്ത് പോയി ഒരു മസാല ദോശ വാങ്ങിയിട്ട് വരാ… നീ ഇവിടെ കുത്തിരിക്ക്……

OK… പ്രഭോ…. വേഗം വരണേ… ഞാനും മോനും കാത്തിരിക്കും….. മോന്‍ ആണെന്ന് നീ അങ്ങ് ഉറപ്പിച്ചോടീ….

ആഹ്… ഉറപ്പിച്ചു… ഇത് ഏട്ടനെ പോലെ ഒരു ആണ്‍കുട്ടിയാ….. അവളുടെ കവിളിൽ ഒരു ചുടു ചുംബനം നല്‍കി അവന്‍ പുറത്തേക്ക് പോയി…..

കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഭയം അവളില്‍ വന്നു നിറയാന്‍ തുടങ്ങി……ഏട്ടന് ഒന്നും വരുത്തല്ലേ എന്നവൾ മനം ഉരുകി പ്രാര്‍ത്ഥിച്ചു…. പക്ഷേ അവളുടെ പ്രാര്‍ത്ഥനയെ നിഷ്കരുണം വിധി എന്ന മായാജാലം തട്ടി കളഞ്ഞു…..

ചീറി പാഞ്ഞു വന്ന ലോറി രാഹുലിന്റെ വണ്ടിയെ വന്ന് ഇടിച്ചു….. നടു റോട്ടിൽ ചോരയിൽ കുളിച്ച് അവന്‍ കിടന്നു…..

കണ്ണടയുമ്പോൾ അവന് മുന്നില്‍ അമ്മയുടെയും പാറുവിന്റെയും ജനിക്കാന്‍ ഇരിക്കുന്ന തന്റെ കുഞ്ഞിന്റെയും മുഖം നിറഞ്ഞു നിന്നു….. ഒരു വാക്ക് പോലും ഉരിയാടാൻ കഴിയാതെ അവന്‍ നിശ്ചലനായി.. അങ്ങ് അകലെ അവന്റെ വരവും കാത്ത് വീടിന്റെ പടിയില്‍ അവൾ കാണാമറയത്തേക്ക് കണ്ണും നട്ട് ഇരുന്നു….

എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകളില്‍ നിന്ന് ചുടു കണ്ണീര്‍ ഒഴുകി ഇറങ്ങി……

അവസാനിച്ചു……

രചന: ചെമ്പരത്തി

Leave a Reply

Your email address will not be published. Required fields are marked *