മനപ്പൊരുത്തം ആണ് ഏറ്റവും വലിയ പൊരുത്തം.

Uncategorized

രചന: അഥർവ്വ്

ചുവന്നു തടിച്ചു കിടക്കുന്ന അവളുടെ കയ്യിലെ പാടുകളിലൂടെ കാർത്തിക കൈകൾ ഓടിച്ചു… ഗൗരിയുടെ കണ്ണുകളിൽ നിന്നും വീണ തുള്ളികൾ വീൽ ചെയറിൽ പതിച്ചു.

” ഇത്രേം ചെയ്തിട്ടും ചേച്ചീനെ വീണ്ടും അയ്യാളുടെ കൂടെ വിടാൻ പോവാണോ? ” കലങ്ങിയ കണ്ണുകളോടെ കാർത്തിക അവളോട് ചോദിച്ചു…

ഗൗരി ഒന്നും മിണ്ടിയില്ല…

” ഈ പാടുകൾ കണ്ടിട്ടും വല്ലിച്ചനും അമ്മായീം ഒന്നും ചോദിച്ചില്ലേ ചേച്ചി? ”

ഗൗരി ഒന്ന് ചിരിക്കുക മാത്രം ചെയ്തു….

കാർത്തിക തല താഴ്ത്തി ഇരുന്നു

” അരക്കു കീപ്പോട്ടു തളർന്നവൾ… ജീവിതം മുഴുവൻ ഒരു വീൽ ചെയറിൽ നിരങ്ങി നീങ്ങാൻ വിധിക്കപ്പെട്ടവൾ… ഏതോ ഒരു ജോത്സ്യൻ എഴുതിയ ജാതകത്തിൽ അവസാനിച്ച ജീവിതം ”

” എന്റെ ചേച്ചി തന്നെ ആണോ ഈ പറയുന്നേ? ഒരിക്കൽ പോലും ഇങ്ങനൊന്നും പറഞ്ഞു കണ്ടിട്ടില്ലല്ലോ.. വൈകല്യത്തെ പോലും വരദാനമായി കണ്ട മനസ്സ് പതറി തുടങ്ങിയല്ലേ… എത്ര തവണ പറഞ്ഞതാ ഞാൻ ആ നമ്പർ ഒന്ന് മേടിച്ചു ചേട്ടനോട് വിളിച്ചൊന്നു സംസാരിക്കാൻ ”

ഗൗരി അവളെ ഒന്ന് നോക്കി…. ” പെണ്ണ് കാണാൻ വന്നപ്പോ പോലും അയ്യാളെന്റെ മുഖത്ത് നോക്കിയിട്ടില്ല കാർത്തു… എത്ര തവണ ഞാൻ പറഞ്ഞു അച്ഛനോടും അമ്മയോടും… അവർക്കു ഞാൻ പറയുന്നതിനേക്കാൾ ജോത്സ്യൻ പറയുന്നതല്ലായിരുന്നോ പ്രധാനം.. ഇരുപത്തഞ്ചു കഴിഞ്ഞാൽ കല്ല്യാണം നടക്കില്ലെന്നു അയ്യാൾ പ്രവചിച്ചാൽ അച്ഛനും അമ്മയ്ക്കും വേറെന്തു വേണം.. ഒരു ചോദ്യം എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു, വൈ മീ? എന്തുകൊണ്ട് ഞാൻ? ഒരു സഹതാപം ആയിട്ടാണെങ്കിൽ പോലും അത് വേണ്ടെന്നു പറയണം എന്നുണ്ടായിരുന്നു.. പക്ഷെ…! ”

ഇരുവരും മൗനമായി…. പൂർണ്ണമായ നിശബ്ദത.. കാർത്തിക ഗൗരിയുടെ കണ്ണുകളിലേക്കു നോക്കി..

” ചേച്ചി, വാട്ട് എബൌട്ട്‌ യുവർ സെക്ഷ്വൽ റിലേഷന്ഷിപ്? ”

ഗൗരിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി….

” നിനക്ക് ചെറുക്കനെ ഇഷ്ട്ടപെട്ടോ? ” ഗൗരി വിഷയം മാറ്റാനായി കാർത്തികയോട് ചോദിച്ചു

” ഇല്ല ചേച്ചി.. ഇഷ്ടത്തെക്കാൾ ഉപരി ഞാൻ മനസുകൊണ്ട് തയ്യാറായിട്ടില്ല.. ഇപ്പൊ ചേച്ചിയുടെ കാര്യം കൂടി കേട്ടതോടെ ഞാൻ മൊത്തത്തിൽ കൺഫ്യൂസ്ഡ് ആയി ”

” എന്റെ കാര്യം നോക്കണ്ട മോളേ… ഒരിക്കലും പ്രേപ്പർഡ് ആവാതെ കൊണ്ടു പോയി തല വെച്ചു കൊടുക്കരുത് ”

” ഞാൻ എന്ത് ചെയ്യാനാ ചേച്ചി… എനിക്ക് പി. ജി ചെയ്യണോന്നുണ്ട്… പക്ഷെ ഇരുപത്തി നാലിൽ കെട്ടിയില്ലെങ്കിൽ പിന്നെ നാൽപതു വയസ്സിലെ മംഗല്യ യോഗം ഉള്ളൂ എന്നും പറഞ്ഞു അമ്മ.. ചൊവ്വാദോഷം ഉണ്ടെന്നും പറഞ്ഞു അച്ഛൻ, കണ്ണടക്കും മുന്നേ എന്റെ കല്ല്യാണം നടന്നു കാണണം എന്നു അമ്മമ്മ.. ഞാൻ ആകെ മെന്റലി ഡിസ്റ്റർബേഡ് ആണ് ചേച്ചി ”

ഗൗരി ഒന്ന് ചിരിച്ചു ” മോളേ ഈ ലോകത്തു ഏറ്റവും കൂടുതൽ പെണ്പിള്ളേരുടെ ജീവിതം തകർത്തിട്ടുള്ളത് ഇതുപോലുള്ള മുത്തശ്ശിമാരും മുത്തശ്ശന്മാരും ആണ്… ഈ ഇമോഷണൽ ബ്ലാക്‌മെയ്ൽ ചെയ്യും മുന്നേ ഒരിക്കലെങ്കിലും അവർക്കൊന്നു ചിന്തിച്ചൂടെ അവരുടെ ജീവിതം അവസാനിക്കാറായി എന്ന്… ഇനി വലിയൊരു കാലം ജീവിക്കാൻ ഉള്ളത് നമ്മളാണെന്നു.. ചെയ്യില്ല.. എന്തിനു.. ക്യാൻസർ വന്ന നിമ്മീടെ മമ്മി ചെയ്തത് കണ്ടില്ലേ..? അവളു കല്യാണത്തിന് സമ്മതിച്ചാലെ അവരു ട്രീറ്റ്മെന്റ് എടുക്കു എന്ന് ഒറ്റക്കാലിൽ നിന്നു.. പാവം.. ഇപ്പൊ മനസ്സില്ലാ മനസ്ടോടെ… ”

” ഈ ചൊവ്വ ദോഷം എന്നൊക്കെ പറഞ്ഞു വന്ന എന്താ ചേച്ചി നമ്മള് പറയാ? ”

” എന്റെ കുട്ടി എവിടേയോ കിടക്കുന്ന ഒരു ഗ്രഹം ഈ കേരളത്തിലെ മാത്രം പെൺകുട്ടികളുടെ ജാതകത്തെ ബാധിക്കും എന്ന് പറയുന്നത് വിശ്വസിക്കുന്ന പൊട്ടന്മാർ ഉണ്ടാവും.. നീ ബോൾഡ് ആവു.. നീ എന്ന പോലല്ല.. നിനക്ക് രണ്ട് കാലിനും സ്വാധീനം ഉണ്ട്.. ജോലി ഉണ്ട്.. ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതയുണ്ട്.. ഇനിയും കപട ജോത്സ്യന്മാരെ ഒരുപാട് ജീവിതങ്ങൾ നശിപ്പിക്കാൻ അനുവദിക്കരുത്… ഇനിയെങ്കിലും എതിർത്ത് തുടങ്ങണം… അല്ലെങ്കിൽ ഒരിക്കലും ഇത് മാറാൻ പോവുന്നില്ല.. നമ്മൾ മനസ്സുകൊണ്ട് തയ്യാറായിട്ടു മാറുന്ന സമയം ആവണം നമ്മുടെ കല്യാണ പ്രായം.. അല്ലെങ്കിൽ തന്നെ വിവാഹം അല്ല ഒരിക്കലും ഒരു പെണ്ണിന്റേം ജീവിതത്തിലെ ഏറ്റവും വലിയ ഒരേ ഒരു കാര്യം.. ഇഷ്ടം ഉള്ളവർ തമ്മിൽ ഒരുമിച്ചു ജർവിക്കാനും കല്ല്യാണം വേണമെന്നും നിർബന്ധം ഇല്ല.. നമ്മളെ വാല്യൂ ചെയ്യുന്ന തുല്യതയോടെ പരിഗണിക്കാനും അംഗീകരിക്കാനും കഴിയുന്ന ഒരാളെ കിട്ടിയില്ലെങ്കിൽ ജർവിതം മുഴുവൻ നരകിച്ചു ജീവിക്കേണ്ടി വരും.. നമ്മളെ മനസ്സിലാക്കുന്ന സ്നേഹിക്കാൻ കഴിയുന്ന ഒരുപാട് ആണുങ്ങൾ ഇണ്ട് നമുക്കിടയിൽ.. തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യവും സമയമില്ലായ്മയും ആണ് പലപ്പോഴും തെറ്റായ പങ്കാളിയിൽ നമ്മെ കൊണ്ടെത്തിക്കുന്നത്… ചേച്ചിക്ക് ഒന്നേ പറയാൻ ഉള്ളൂ… ചിലപ്പോ കയ്യി വിശക്കുപ്പിയുമായി നിന്നും ഭീഷണി പെടുത്തി എന്നിരിക്കും… പക്ഷെ കെട്ടിച്ചയക്കുന്നത്തോടെ അവരുടെ റോൾ അവസാനിക്കും.. ബാക്കി ജീവിതം ജീവിക്കണ്ടത് നമ്മളാണ്…”

” എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചി… പക്ഷെ ”

ഗൗരി പുഞ്ചിരിച്ചു…….

” എനിക്ക് പാതി ശരീരമേ ഉളളൂ… പക്ഷെ മുഴുവൻ മനസ്സും ഉണ്ട്… നമ്മൾ ആഗ്രഹിക്കുന്ന ഒരു തലോടൽ പോലും കിട്ടാതെ വരുമ്പോ, സ്പര്ശനം കൊതിക്കുന്നിടം ചോര പൊടിക്കുമ്പോൾ നെഞ്ചു നീറും… കരുതലോടെ അല്ലാത്ത ലൈംഗീക പ്രകടനങ്ങൾ സുഖത്തേക്കാൾ വേദനയാവും തരിക… ഇതൊന്നും സഹിക്കാൻ വേറൊരാളും വരില്ല… കാതിൽ പതിക്കുന്ന കുത്തുവാക്കുകൾ മനസ്സിൽ കത്തി മുന പോലെ ആഴ്ന്നിറങ്ങുമ്പോ നെഞ്ചു പിടയും.. കണ്ണ് നിറയും ” അവളുടെ കണ്ണുകൾ നിർത്താതെ ഒഴുകാൻ തുടങ്ങി

കാർത്തിക ഗൗരിയുടെ കണ്ണുകൾ തുടച്ചു

” ഈ ഫങ്ക്ഷൻ കഴിയുമ്പോ അവരെന്നെ വീണ്ടും അയ്യാളുടെ കൂടെ അയക്കും… അച്ഛനും അമ്മയും ഈ പാടുകൾ കാണാഞ്ഞിട്ടല്ല, കണ്ടത് കൊണ്ടാണല്ലോ എന്നെ ഈ മുറിയിൽ കൊണ്ടിരുത്തിയത്.. കണ്ടിട്ടും കാണാത്തതു പോലെ നടിക്കുമ്പോ ആണ് തകർന്നു പോവുന്നത്… കെട്ടിച്ചു വിട്ടാൽ പിന്നെ അവൾ അതിഥി ആണ് മോളേ.. സ്വന്തം വീട്ടിൽ അതിഥി… ഇപ്പൊ നീ ആയിട്ടില്ല.. ആവും മുന്നേ ചിന്തിക്കു… നമ്മളെ ശ്രഷ്ടിച്ചത് ദൈവം ആണെന്ന് നീ വിശ്വസിക്കുന്നെങ്കിൽ ആ ദൈവം ഒരിക്കലും അവരുടെ മക്കളെ ദ്രോഹിക്കില്ല… ഈ ലോകത്തു ഹിന്ദു മതത്തെ പറ്റി അറിയാത്ത എത്രയോ നാടുകൾ ഉണ്ട്… കൃസ്ത്യാനിയും മുസ്‌ലിമും ഇല്ലാത്ത നാടുകൾ ഉണ്ട്… മതം ഇല്ലാത്ത രാജ്യങ്ങൾ ഉണ്ട്… ഇവിടൊന്നും മനുഷ്യർ ജീവിക്കുന്നില്ലേ? അതുകൊണ്ടു ഒരു ദോഷത്തെ പറ്റിയും മോളു ചിന്തിക്കേണ്ട… നമുക്ക് ജീവിതത്തിൽ ഒരു ദോഷമേ ഉള്ളൂ വളർത്തു ദോഷം… നമ്മുടെ സമൂഹം നമ്മളെ വളർത്തി വലുതാക്കുന്ന ഒരു ദോഷം ഒഴിച്ചാൽ മറ്റൊന്നും ഇല്ല.. മനപ്പൊരുത്തം ആണ് ഏറ്റവും വലിയ പൊരുത്തം.. ഒരാളെ നമുക്ക് അറിയണം എങ്കിൽ അയാൾക്കൊപ്പം യാത്ര ചെയ്യണം, ഭക്ഷണം കഴിക്കണം നിമിഷങ്ങൾ ചെലവഴിക്കണം… അല്ലാതെ ഒരു പെണ്ണുകാണലിൽ മാത്രം വലിയൊരു ജീവിതം അവസാനിപ്പിക്കരുത്.. ആ ജീവിതം വിട്ടു വീഴ്ചകളുടെ ഒരു കൂമ്പാരമായിരിക്കും… ചിലപ്പോ ഒരു നാൾ പാമ്പ് കൊത്തിയോ വിഷം കഴിച്ചോ മരിച്ചെന്ന വാർത്തയിൽ അതാവസാനിക്കുകയും ചെയ്യാം. ”

അവളുടെ മനസ്സും ശ-രീരവും മുറിവേൽപ്പിച്ച ആ ഭർത്താവിനോപ്പം നിറ ചിരിയോടെ ഗൗരിയെ യാത്രയാക്കുന്ന വീട്ടുകാരെ പുച്ഛത്തോടെ നോക്കിക്കൊണ്ടു കാർത്തിക അങ്ങനെ നിന്നു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: അഥർവ്വ്

Leave a Reply

Your email address will not be published. Required fields are marked *