വാക പൂത്ത വഴിയേ -40

Uncategorized

രചന: നക്ഷത്ര തുമ്പി

അകത്തേക്ക് വന്ന അജു കാണുന്നത് കണ്ണടച്ച് ഇരിക്കുന്ന കണ്ണനെ ആണ്

ഡാ എന്തു പറ്റി നീ ആകെ മൂഡോഫ് ആണെല്ലോ

ഒന്നും ഇല്ലടാ

ആ ഒന്നുമില്ലായിമയിൽ എന്തോ ഉണ്ടല്ലോ

എന്താ ഡാ എന്തു പറ്റി

ഡാ അന്ന് വിച്ചു തല്ലിയവൻ,അനു ആയിട്ടു ആയിരുന്നു പ്രശ്നം

നീ എങ്ങനെ അറിഞ്ഞു, വിച്ചു പറഞ്ഞോ

യെ അവനും, അനുവും ഒന്നും പറഞ്ഞില്ല ഞാൻ ഒന്നു കുടഞ്ഞപ്പോൾ വിച്ചു കാര്യങ്ങൾ പറഞ്ഞത് വിച്ചു ആയിട്ടു കോളേജിൽ വച്ചു പ്രശ്നം ഉണ്ടാക്കിയവൻ തന്നെയാണ് ഐസ് ക്രീം പാർലർ വെച്ച് തല്ലു ഉണ്ടാക്കിയത് അവനും, അനുവും തമ്മിൽ എന്താ പ്രശ്നം

അവൻ സുമമ്മടെ ആങ്ങളയുടെ മകൻ ആണ്

ഏതു സന്ദീപ് ആണോ

നിനക്ക് അറിയോ അവനെ

മ്മ് അന്നമ്മ പറഞ്ഞു കുറെ ഒക്കെ അറിയാം ഞാൻ കണ്ടിട്ടില്ല അവനെ, അനുനെ അവനെ കൊണ്ട് ഭയങ്കര ശല്യം ആയിരുന്നു വീട്ടിൽ എന്നു അന്നമ്മ പറഞ്ഞു അറിയാം അനു ന്റെ കല്യാണം കഴിഞ്ഞതിനു ശേഷം ശല്യം ഒന്നും ഇല്ലാതിരുന്നതാ എന്തായാലും വിച്ചു നല്ല രീതിയിൽ കൊടുത്തിട്ടുണ്ടാവും , ഇനി കുറച്ചു നാളത്തേക്ക് ശല്യം ഉണ്ടാവില്ല

അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ കാത്തിരിക്കുവ ഞാൻ എനിക്ക് ഒന്നും കാണണം വിശദമായിട്ട്

മം അല്ല നീ എന്തിനാ, അതിനു ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നെ, അവനെ തല്ലാൻ പറ്റാഞ്ഞിട്ടാണോ

അതെല്ല ഡാ വേറെ ഒരു പ്രശ്നം ഉണ്ട്

എന്തു പ്രശ്നം

ഡാ അതു അനു ആയിട്ടു

അനു ആയിട്ട്

കണ്ണൻ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു തല്ലി യത് ഉൾപ്പെടെ

എല്ലാം കേട്ടു അജു മിണ്ടാതെ ഇരുന്നു

നീ എന്താ മിണ്ടാതെ ഇരിക്കുന്നെ

ഇതിനു ഞാൻ എന്തു മറുപടി പറയാൻ ആണ് നിന്നോട് ആരാണ് അവളെ തല്ലാൻ പറഞ്ഞത്,

അവളുടെ സംസാരം കേട്ടു ദേഷ്യം വന്നിട്ടല്ലേ, ഞാൻ തല്ലിയത്, പിന്നെ അവൾ എന്നോട് ഒന്നും പറയാത്തത് കൊണ്ട് എനിക്ക് എന്റെ ദേഷ്യം നിയന്ത്രിക്കാൻ പറ്റാഞ്ഞിട്ടല്ലേടാ

ഇതാ നിന്റെ കുഴപ്പം, നിന്റെ നശിച്ച ദേഷ്യം, കാള പെറ്റുന്നു കേൾക്കുമ്പോൾ ബേബി സോപ്പ് വാങ്ങാൻ ഓടുന്ന നിന്റെ സ്വഭാവം

അല്ല നിന്നോട് അവൾ എങ്ങനെ യാ ഇതൊക്ക പറയുന്നേ, നീ എപ്പോഴെങ്കിലും മര്യാദക്ക് അവളോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ടോ, അവളുടെ കാര്യങ്ങൾ എന്തെങ്കിലും നീ ചോദിച്ചറിഞ്ഞിട്ടുണ്ടോ, അവളുടെ മനസ് നീ എന്നെങ്കിലും മനസിലാക്കിട്ടുണ്ടോ ഇതൊക്ക ഓർത്തു നിന്നോട് അവൾ എന്തെങ്കിലും വന്നു പറയും എന്നു തോന്നുന്നുണ്ടോ പിന്നെ പറയാൻ തോന്നിയാലും നിന്റെ ദേഷ്യം ഓർത്തു പറയാൻ ഉള്ളതും കൂടി അവൾ വേണ്ടാന്ന് വെക്കും

ഡാ നീയും എന്നേ കുറ്റപ്പെടുത്തേണോ

ഞാൻ കുറ്റപ്പെടുത്തിയതല്ല കാര്യം പറഞ്ഞതാ

ചെയ്യേണ്ടതൊക്കെ ചെയ്തു ഇപ്പോൾ എന്താ നിന്റെ പ്രോബ്ലം

ഡാ അതു അവൾ എന്നോട് മിണ്ടുന്നില്ല, എന്നേ ഒന്നു നോക്കുന്നത് പോലും ഇല്ല എനിക്ക് പറ്റുന്നില്ലടാ, അവളുടെ അവഗണന,

താങ്ങാൻ പറ്റുന്നില്ല

അപ്പോ അതാണ് നിന്റെ പ്രശ്നം ദേഷ്യം വന്നു ഉള്ള ചീത്തയും പറഞ്ഞു അവളെ തല്ലുകയും ചെയ്ത നിന്നെ കാണുമ്പോൾ അവള് കെട്ടി പിടിച്ചു ഉമ്മ തരും

ഡാ അവളുടെ പിണക്കം മാറ്റാൻ ഒരു ഐഡിയ പറഞ്ഞു താടാ

നീ അവളോട് പോയി സോറി പറയു

അതിനു അവള് ഒന്നു നിന്നു തരണ്ടേ

പിന്നെ അവൾ നിന്നു തന്നിട്ടാണല്ലോ നീ ഈ കണ്ട ഉമ്മയൊക്കെ കൊടുക്കുന്നത്

മ്മ്, പോടാ

അല്ല നീ ഇന്ന് എവിടെ പോയതാ,

ഞാൻ..’ ഒരാളെ കാണാൻ….., അതൊക്കെ വൈകിട്ട് പറയാം, അഖി കൂടി ഉള്ളപ്പോൾ

മ്മ്

“പിണക്കം” എന്നത് ഏറ്റവും ചെറിയ പരാതിയും…., ഏറ്റവും വലിയ സ്നേഹപ്രകടനവുമാണ്……..!

അതു കൊണ്ട് പൊന്നുമോൻ അത് മാറ്റാൻ നോക്ക്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോഴും അനുൻ്റ കണ്ണുകൾ നാലുപാടും പരതി എന്തിനൊ വെറുതേ

അവളുടെ കണ്ണുകളുടെ പിടച്ചിൽ ,അറിഞ്ഞെന്നോണം, അവൻ്റെ കണ്ണുകളും തിളങ്ങി

ചുറ്റു നോക്കി ,നടന്ന അനു ,മുന്നിൽ നിൽക്കുന്ന കണ്ണനെ കണ്ടില്ല നേരേ പോയി അവനെ ഇടിച്ചു, അവൻ കൈകളാൽ അവളെ ചുറ്റി പിടിച്ചു.

നീ ആരെയാ നോക്കി നടന്നേ,

അവൾ അവനെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല, അവനെ കണ്ട അവളുടെ കണ്ണുകളിൽ തിളക്കം ഉണ്ടായിരുന്നു

എന്താ മിണ്ടാത്തത്, അനു

അവൾ ഒന്നും മിണ്ടുന്നില്ല എന്നു കണ്ട, കണ്ണന് നിരാശ തോന്നി,

sorry അവൻ അവളുടെ കതോരം, ആയി ,പറഞ്ഞു

അവളിൽ നിന്നും അടർന്നു മാറി

അനു ഒന്നും പറയാതെ നടന്നു നീങ്ങി, പക്ഷേ ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു

ഇതൊന്നും ,അറിയാതെ കലങ്ങിയ കണ്ണുകളുമായി നിരാശയോടെ കണ്ണനും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വൈകിട്ട് ,സ്ഥിരം സങ്കേതത്തിൽ കൂടിയിരിക്കുകയാണ് ,അഖിയും, അജുവും, കണ്ണനും

നിരത്തി വച്ചിരിക്കുന്ന ബിയർ ബോട്ടിലുകൾ ,കുപ്പിയേ പാടെ വായിലേക്കു കമിഴ്ത്തുകയാണ് ,കണ്ണൻ

കുടിക്കുന്തോറും ചെറുതായി നാവ് ഒക്കെ കുഴഞ്ഞു തുടങ്ങി

ഡാ മതി, ഇത് ഇത്തിരി ഓവറാ….. അഖി

പോട, ഞാൻ ഓവറായിട്ടില്ല……. കണ്ണൻ

ഡാ ഇവൻ എന്തിനാ ഇങ്ങനെ വലിച്ചു കേറ്റുന്നത്, എന്തെങ്കിലും പ്രശ്നം ഉണ്ടോ…. അഖി

ഡാ അത് അവൻ്റെ ഭാര്യയായിട്ടുള്ള പിണക്കത്തിനാടാ

എന്ത് പ്രശ്നം…

അജു കണ്ണനും, അനുവും തമ്മിൽ, ഉള്ള പ്രശ്നത്തെ കുറിച്ച് പറഞ്ഞു

ഡാ ഇതിനാണോ നീ ഇങ്ങനെ വലിച്ച് കേറ്റു ന്നത് നീ അവളോട് സോറി പറഞ്ഞ് പ്രശ്നം തീർക്കണ്ടേതിന്, ഇവിടെ ഇരുന്ന് ഇങ്ങനെ കുടിച്ചിട്ട് എന്താ കാര്യം…….. അഖി

പിണക്കത്തിന് ശേഷമുള പ്രണയത്തിന് മധുരം കൂടും പിണക്കമില്ലാതെ എന്ത് പ്രണയം……… അഖി

ഡാ ഞാൻ അവളോട് പിണങ്ങിയതിന് അല്ല കുടിക്കുന്നത്, അവളുടെ പിണക്കം മാറ്റാൻ എനിക്കറിയാം, കാലു പിടിച്ചിട്ട് ആണെങ്കിലും ഞാൻ പിണക്കം മാറ്റും…. കണ്ണൻ

പിന്നെ,…. അജു

ഡാ ഞാൻ എൻ്റെ സങ്കടം കൊണ്ട് കുടിക്കുന്നതാടാ,

നിനക്ക് എന്താ ഇത്ര സങ്കടം, എന്താടാ…… അഖി

ഡാ, എൻ്റെ, അനു, അവൾ … അവൾ, അവളുടെ അച്ചനും അമ്മയും അവരല്ല, അനുനെ അവർ എടുത്ത് വളർത്തിയതാ

ങേ, എന്തൊക്കെയാഡാ പറയുന്നേ, കുടിച്ച് ബോധമില്ലാതെ ആയോ…… അഖി

എനിക്ക് ഒരു ബോധക്കേടും ഇല്ല, ഞാൻ നല്ല ബോധത്തോടെയാ പറയുന്നേ….. കണ്ണൻ

ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം, അവളുടെ യഥാർത്ഥ അച്ചനും അമ്മയും ഏതാ

ഞാൻ ഇന്ന് അറിഞ്ഞതാ ,…. പറഞ്ഞത് സുമാ മ്മയും, അനന്തനച്ചനും ആണ്… അവളുടെ യഥാർത്ഥ അവകാശികൾ അവളെ തേടി വരും എന്ന്, അവർക്ക് അവളെ വേണം എന്ന്

അപ്പോ ഞാനോ, ഞാൻ അവൾക്ക് ആരുമല്ലേ, എനിക്ക് അവളെ നഷ്ടപ്പെടുത്താൻ പറ്റോ, എനിക്ക് അവളില്ലാതെ പറ്റുമോ…… കണ്ണൻ

നീ എന്തൊക്കെയാടാ പറയുന്നേ, നീ തെളിച്ച് പറയ്, പിന്നെ ഒരു സുപ്രഭാതത്തിൽ വന്ന് അവളെ വേണം എന്നു പറഞ്ഞാൽ കൊടുക്കാൻ നിൽക്കേല്ലേ, അവൾ എന്താ പൂച്ച കുട്ടി വല്ലതും ആണോ….. അഖി

നീ കാര്യം പറയ്., ടെൻഷൻ ആക്കാതെ… അ ജു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എനിക്ക് ഇന്നൊരു ഫോൺ വന്നു, അനന്തച്ചൻ ആയിരുന്നു ,സുമാമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നു, BP Shot ചെയ്തിട്ട്

എന്നോട് ഒന്നു വരുമോ എന്നു ചോദിച്ചു, അനു അറിയരുത് എന്നും പ്രത്യേകം പറഞ്ഞു

ആ സമയത്ത്, ആണ് ഞാൻ അനുവുമായി തല്ലു പിടിച്ച്, വീട്ടിൽ നിന്നും പോയത്

അവിടെ ചെന്നപ്പോൾ അവർ എന്നെ കാത്തിരിക്കുക ആയിരുന്നു

അനുക്ലാസിൽ പോയോ…..അനന്തൻ

പോയി,

സുഖാണോ, മോൾക്ക്……. സുമ

മ്മ്, കുഴപ്പമില്ല

എന്തു പറ്റിയ താ

BP ഷൂട്ട് ചെയ്ത താ……. സുമ

എന്താBP കൂടാൻ കാരണം വല്ല ടെൻഷനും ഉണ്ടോ….

മ്മ് ഉണ്ട്, അത് പറയാനാ മോനെ വിളിച്ചത്…. അനന്തൻ

എന്താ കാര്യം…..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവർ പറഞ്ഞു തുടങ്ങി

മക്കളില്ലാത്ത ഞങ്ങൾക്ക് എടുത്തു വളർത്തിയതാ അനുവിനെ

No, നിങ്ങൾ എന്താ നുണപറയുകയാണോ….കണ്ണൻ

ഞങ്ങൾ എന്തിന് നുണപറയണം, ഞങ്ങൾ മുഴുവൻ പറഞ്ഞു കഴിയട്ടെ

മക്കളില്ലാതെ വിഷമിച്ചിരുന്നപ്പോൾ ആണ്, ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യാൻ തീരുമാനിച്ചത്

ഒരു പെൺകുട്ടി തന്നെ വേണം എന്ന്, സുമക്ക് നിർബന്ധം ആയിരുന്നു

അങ്ങനെയാണ്, ഞങ്ങൾ അമ്മതൊട്ടിലിൽ എത്തിയത് അവിടെ ജനിച്ച് അന്നു തന്നെ ഉപേക്ഷിച്ച ഒരു കുട്ടിയെ കിട്ടിയ അന്നാണ് ഞങ്ങൾ അവിടെ ചെന്നത്, അതു കൊണ്ട് തന്നെ സുമക്ക്, ആ കുട്ടിയെ തന്നെ വേണം എന്നു നിർബന്ധം ആയി

പിന്നെ അവരോട് പറഞ്ഞ്, പ്രോസീജിയർ കഴിഞ്ഞ്, ഞങ്ങൾ ആ കുട്ടിയുമായി വീട്ടിലേക്ക് വന്നു

അവളാണ് അനന്യ ഞങ്ങളുടെ അനു

അവൾ വന്നതിനു ശേഷം, ഒരു പാട് സന്തോഷം ആയിരുന്നു ഞങ്ങൾക്ക്, ഞങ്ങൾ ഒരു കുറവും അറിയിക്കാതെ അവളെ വളർത്തി, ഞങ്ങൾക്ക് ജീവനായിരുന്നു അവളെ,, അവൾക്കും, എടുത്തു വളർത്തിയതാണ് എന്ന്, ഒരിക്കലും അവൾ അറിയാതെ ഇരിക്കാൻ, ഞങ്ങൾ ശ്രമിച്ചിരുന്നു, അവളെ അത് പറഞ്ഞ് ആരും വിഷമിപ്പിക്കുന്നതു പോലും ഞങ്ങൾക്ക് സഹിക്കില്ലായിരുന്നു

സന്തോഷം നിറഞ്ഞ ,ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി വന്നു സുമ ഗർഭിണി ആണെന്നു അറിഞ്ഞു, ഏറ്റവും സന്തോഷം അനുന് ആയിരുന്നു, ഒരു അനിയനോ, അനിയത്തിയോ വരുന്നതിൽ,

ഒരു കുട്ടി ജനിക്കാൻ പോയിട്ടും, ഞങ്ങൾക്ക് അനുനോടുള്ള സ്നേഹത്തിന് കുറവ് ഒന്നും വന്നില്ല

ആവണി ജനിച്ചിട്ടും, ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ 4 പേരും സന്തോഷത്തോടെ കഴിഞ്ഞു

പക്ഷേ അന്ന് ആ ദിവസം, അനുൻ്റ പിറന്നാൾ ദിവസം, ആഘോഷിക്കാൻ കാത്തിരുന്ന ദിവസം, വന്നൊരു ഫോൺ കോൾ

ഞങ്ങളുടെ 3 പേരുടെയും ജീവിതം മാറ്റിമറിച്ചു

ആരായിരുന്നു ആ കോളിൽ

അവർ പറഞ്ഞു തുടങ്ങി, കേൾക്കുന്തോറും അവൻ്റെ മുഖം’ ദേഷ്യത്താൽ വലിഞ്ഞു മുറുകി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവരുടെ വാക്കുകളിൽ മനസ് കുടുങ്ങി പോയിരുന്നു കണ്ണൻ്റെ, സത്യം ഒന്നുമറിയാതെ അവളെ വേദനിപ്പിച്ചതൊക്കെ ഓർത്ത് അവൻ്റെ മനസു കുറ്റബോധത്താലും സങ്കടത്താലും നീറി

മോൻ ഒരു വാക്ക് തരണം…… സുമ

എന്താ

അവൾ ഒന്നും അറിഞ്ഞിട്ടല്ല, അവളെ അറിയിക്കരുത്, ചിലപ്പോ താങ്ങാൻ പറ്റിയെന്നു വരില്ല….. മ്മ്

അവളെ ആർക്കും വിട്ടുകൊടുക്കരുത്, എൻ്റെ മോളെ എന്നും എൻ്റെ കൺമുൻപിൽ കാണാനാ ഞാൻ അവളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തിയത്…. സുമ

പോറ്റമ്മയുടെ നിസ്വാർത്ഥ സ്നേഹം

അച്ചനും അമ്മയും സമാധാനം ആയിട്ട് ഇരിക്ക്, അവളെ ആരും നമ്മളിൽ നിന്ന് അകറ്റില്ല,

അവൾ, എന്നും നമ്മുടെ കൂടെ ഉണ്ടാവും, അവളെ താലികെട്ടിയ, അവളുടെ ഒരേ ഒരു അവകാശിയാണ് പറയുന്നേ

എനിക്ക് ജീവനുള്ളിടത്തോളം, അനു എൻ്റെ കൂടെ എൻ്റെ ഭാര്യയായി കാണും

ഒന്ന് ഓർത്ത് വിഷമിക്കണ്ട

അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

മറ്റുള്ളവർക്ക് വേണ്ടി ആടുന്ന കളി പാവ ആയിരുന്നെടാ അവരുടെ ജീവിതം

മനസു നിറയെ ഉള്ള അവളോടുള്ള സ്നേഹം പുറത്ത് കാണിക്കാൻ പറ്റാതെ, അവളോട് ദേഷ്യപ്പെട്ടും,വിഷമിപ്പിച്ചും വെറുപ്പിച്ചും, അവർ മറ്റുള്ളവരുടെ വാക്കുകളിൽ ,ഭീഷണിയിൽ ‘ ജീവിക്കേരു ന്നു

സുമാ മ്മ കണ്ടിട്ടുണ്ടോ അനുൻ്റ ‘ അവകാശികളെ ‘……. അഖി

ഇല്ല, മിക്കപ്പോഴും വരുന്ന ഫോൺ കോളുകൾ മാത്രം

അവരുടെ അവസാന ഭീഷണിയാണ് അനുവിനെ കൊണ്ടുപോകാൻ വരുമെന്ന്

അവളെ ആരും കൊണ്ടു പോകാതിരിക്കാനാണ് അവളെ വേഗം വിവാഹം കഴിപ്പിച്ചത്, എന്നാലെ ങ്കിലും, ഫോൺ കോളുകൾ നിൽക്കുമെന്ന് കരുതി

പക്ഷേ അവർ വീണ്ടും വിളിച്ചു, അനുനെ കൊണ്ടു പോകുമെന്ന് പറഞ്ഞു, അനു എല്ലാം അറിയമെന്നും, അനുനെ അവരിൽ നിന്ന് അകറ്റും എന്നു കരുതി ടെൻഷൻ ആയി BP കൂടിയത്

ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ലടാ, ഇവിടെ നിയമം, കോടതി ഒക്കെ ഇല്ലേ…… അഖി

ഡാ ഇത് വേറേ ആർക്കൊക്കെ അറിയാം….. അജു

അനുനോട് പറയരുത് എന്നാ പറഞ്ഞത്, പക്ഷേ എനിക്ക് തോന്നുന്നത്, അവൾക്ക് എന്തോ അറിയാം, എന്നോട് 2 ദിവസം, കഴിഞ്ഞ്, എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു

മ്മ്….. പിന്നെ വേറേ ആർക്കെങ്കിലും അറിയമോ, നമ്മടെ…… അഖി

അച്ചനും, അമ്മക്കും,, പിന്നെ മാമനും മാമിക്കും അറിയാം…… കണ്ണൻ

എന്താ അവർക്ക് എങ്ങനെ അറിയാം, ആരു പറഞ്ഞു, എപ്പോ അറിഞ്ഞു…. അ ജു

ഞങ്ങളുടെ കല്യാണത്തിന് മുൻപ്, അവർ വീട്ടിൽ വന്ന് എല്ലാ കാര്യവും പറഞ്ഞിരുന്നു,, എൻ്റെ കാര്യത്തിൽ സുമാമ്മക്ക് സംശയം ഉണ്ടായിരുന്നു, സ്ക്കൂളിൽ വച്ച്, ഞാനും അനുവും തമ്മിൽ ഉള്ള ഉടക്ക് അറിയാരുന്നു, അതാ എല്ലാ കാര്യവും പറഞ്ഞത് വീട്ടിൽ വന്ന്, പിന്നീട് ഒരു പ്രശ്നം ആവരുതല്ലോ

എന്നിട്ട്…… അഖി

എല്ലാം അറിഞ്ഞിട്ട് ആണ്, കല്യാണത്തിന് സമ്മതം മൂളിയത്,, അതു കൊണ്ട് ആണ്. അമ്മയും, അച്ചനും അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നത്

അപ്പോ നിന്നോട് ഇതുവരെ പറഞ്ഞില്ലേ…. അജു

എവിടെന്ന്, അനു നോട് പോലും ഇതൊക്കെ അറിഞ്ഞിട്ട്, ഒരു സ്നേഹ കുറവ് പോലും കാണിച്ചിട്ടില്ല

നിന്നോട് പറയുന്നത് എങ്ങിനെയാ, അവളോട് ദേഷ്യത്തിന് നീ ഇതൊക്കെ വിളിച്ച് പറയില്ലന്നു ആരു കണ്ടു, അതാണ് മായമ്മപറയാഞ്ഞത്….. അഖി

ശരിയായിരിക്കാം, ഇത്ര നാളും ഞാൻ അവളെ മനസിലാക്കിയിട്ടില്ല, സ്നേഹിച്ച് തുടങ്ങിയിട്ടേ ഉള്ളു, ഒന്നും അറിയാതെ ഞാൻ അവളെ എന്തൊക്കെ പറഞ്ഞ് വേദനിപ്പിച്ചിരിക്കുന്നു, ഇന്ന് പോലും ഞാൻ അവളെ വേദനിപ്പിച്ചില്ലേ… കണ്ണൻ

ഇതൊക്കെ അറിഞ്ഞു, ഇനിയെങ്കിലും നീ ,അവളെ, വേദനിപ്പിക്കരുത്….. അഖി

ഇല്ലടാ, ഞാൻ അവളോട് ചെയ്തതിനും വേദനിപ്പിച്ചതിനും ക്ഷമ പറയണം, അവളോട് എൻ്റെ പ്രണയവും തുറന്ന് പറയണം, അവളെ വേദനിപ്പിച്ചതിന് ഇരട്ടിയായി സ്നേഹിക്കണം, ഒരു പ്രാശ് ചിത്തം പോലെ

ഒരാൾക്കും വിട്ടുകൊടുക്കില്ല ഞാനവളെ, അവൾ എൻ്റെ യാ, എൻ്റെ മാത്രം

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

നേരം എത്രയായി ഈ കടുവ ഇത് എവിടെ പോയി കിടക്കുവാ,

മുറിയിൽ ഉലാത്തുകയാണ്, അനു

വിശന്നിട്ടാണ് എങ്കിൽ വയർ കിടന്ന് ചീത്ത വിളിക്കേണു

എല്ലാവരും കിടന്നു

കടുവ വരാത്തതു കൊണ്ട് ഫുഡ് കഴിച്ചിട്ടില്ല

പെട്ടെന്നാണ് gate ശബ്ദം കേട്ടത്, സ്പെയർ കീ ഉള്ളതുകൊണ്ട് അകത്ത് കേറി കൊള്ളും

അനു താഴേക്ക് ചെന്ന്, അപ്പോഴേക്കും കണ്ണനും അകത്തേക്ക് കേറി ഡോർ അടച്ചു

അനുനെ കണ്ട കണ്ണൻ്റെ കണ്ണുകൾ തിളങ്ങി,

അനു കണ്ണനെ തന്നെ നോക്കുകയായിരുന്നു

ചെറിയ അട്ടം ഉണ്ട്, ദൈവമേ കടുവ കുടിച്ചിട്ടുണ്ടോ, കടുവ കുടിക്കോ

അനു പന്തം കണ്ട പെരിച്ചാഴിയെ പോലെ നോക്കുന്നത് കണ്ട, കണ്ണൻ അനുൻ്റ അടുത്തേക്കു വന്നു

നീ നോക്കണ്ടാ ഞാൻ ബിയർ അടിച്ചിട്ടുണ്ട് , വാക്കുകൾ പലതും മുറിഞ്ഞുപോയിരുന്നു

അനു ഒന്നും മിണ്ടുന്നില്ല എന്നു കണ്ടു, കണ്ണൻ പറഞ്ഞു തുടങ്ങി

പിണക്കം മാറിയില്ലേ എൻ്റെ പെണ്ണിൻ്റെ

ഞാൻ, ഭക്ഷണം എടുത്ത് വയ്ക്കാം, അനു നടന്നു

കണ്ണൻ അനുൻ്റ കൈയ്യിൽ കേറി പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത് നിർത്തി,

തല്ലിയ കവിളിൽ തലോടി

അനു എരിവ് വലിച്ചു, കണ്ണൻ്റ കണ്ണുകൾ നിറത്തൊഴുകി,

അവളെ പുണ്ടടക്കം കെട്ടി പിടിച്ചു, സോറി, അനു, പിണങ്ങല്ലേ നീ എന്നോട് സഹിക്കുന്നില്ല എനിക്ക്,

അനുൻ്റ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി

അവൻ തലയുയർത്തി, അനുൻ്റ മുഖം മുഴുവൻ ചുംബനങ്ങളാൽ പൊതിഞ്ഞു

അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുക തന്നെയായിരുന്നു, ആ കണ്ണുനീർ അവളുടെ കവിളിൽ പതിഞ്ഞിരുന്നു

അവസാനം അവൻ്റെ ചുണ്ടുകൾ അതിൻ്റെ ഇണയെ കണ്ടെത്തിയ ,സന്തോഷത്തിൽ നിമിഷ നേരം കൊണ്ട് കണ്ണൻ്റെ ചുണ്ടുകൾ അനുൻ്റ ചുണ്ടുകളെ പൊതിഞ്ഞിരുന്നു ഗാഢമായി, പിങ്ക് നിറത്തിലുള്ള മേൽ ചുണ്ടും, കീഴ് ചുണ്ടും, ഒരു പോലെ നുണഞ്ഞതിനു ശേഷം, ചുംബന തലങ്ങൾ മാറി തൻ്റെ നാവിനാൽ അവളുടെ നാവിനെ ബന്ധിച്ചിരുന്നു, അവൻ കുടിച്ച ബിയറിൻ്റെ രുചി അവളുടെ നാവിൽ അറിഞ്ഞു തുടങ്ങി ചുംബനതീവ്രതയിൽ ചുറ്റുമുള്ളതൊക്കെ രണ്ടു പേരും വിസ്മരിച്ചു അവൻ്റെ ഒരു കൈയിനാൽ അവളെ ഇടുപ്പിലൂടെ പൊക്കിയെടുത്തിരുന്നു, മറുകൈ കൊണ്ട് അവളുടെ നഗ്നമായ വയറിൽ തലോടി, അവൻ്റെ കൈകളുടെ തണുപ്പ് അവളുടെ ശരീരത്തിൽ അറിഞ്ഞു തുടങ്ങി അവളുടെ കണ്ണുകളും നിറഞ്ഞു

ചില പിണക്കങ്ങൾക്ക് നീർ കുമിളയുടെ ആയുസ് മാത്രമേ ഉണ്ടാവുകയുള്ളു ഒന്ന് ചേർത്ത് പിടിക്കലിലോ, ഒരു ചുംബനത്തിലോ തീരാവുന്ന പിണക്കങ്ങൾ

അനുവും, കണ്ണനും മനസിൽ മന്ത്രിച്ചു

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *