വാക പൂത്ത വഴിയേ – 41

Uncategorized

രചന: നക്ഷത്ര തുമ്പി

രാവിലെ കണ്ണുതുറന്നപ്പോൾ കണ്ണന് തലയ്ക്ക് വല്ലാത്ത ഭാരം

അടുത്തെങ്ങും അനുനെ കാണുന്നില്ല,

ഇവിടെ എപ്പോ വന്നുകിടന്നു, ആവോ

അവൾ ഇതെവിടെപ്പോയി

ഇന്നലെ അടിച്ചത് കുറച്ച് കൂടി പോയി, തലയൊക്കെ ആകെ പെരുക്കുന്ന പോലെ

പെട്ടെന്നാണ് മുന്നിലേക്ക് ഒരു ഗ്ലാസ് നീണ്ടു വന്നത്

ആ ഗ്ലാസ് പിടിച്ചിരിക്കുന്ന ആളുടെ മുഖത്തേക്കു അവൻ നോക്കി

ദേഷ്യത്തോടെ കണ്ണ് 2 ഉം കൂർപ്പിച്ച്‌ വച്ചിരിക്കുകയാണ് അവൾ ദൈവമേ ഇവളുടെ പിണക്കം തീർന്നില്ലേ, ഞാൻ മാറ്റിയതാണ് അല്ലോ

ഇന്നാ ഇത് കുടിക്ക്, ആ കെട്ടൊക്കെ ഒന്നു മാറട്ടെ

എന്താ ഇത്

മോരു വെള്ളം

എനിക്കെങ്ങുംവേണ്ട, ഒന്നു ഫ്രഷായാൽ തീരാവുന്നതേ ഉള്ളു എൻ്റെ തലയുടെ പെരുപ്പ്

അവൾ ആ ഗ്ലാസ് ടേബിളിൽ കൊണ്ടുവച്ചു

എന്നാൽ പോയി റെഡിയാവ്, കോളേജിൽ പോകേണ്ടത് അല്ലേ

ഞാൻ ,ഇന്ന് ലീവാണ്,

അനു പുച്ഛിച്ചു

കണ്ണൻ ഫ്രഷാകാൻ പോയി

കടുവക്ക് ഇന്നലെ നടന്നതൊന്നും ഓർമ്മയില്ലേ, കിസ് ചെയ്തത് സ്വബോധത്തോടെ അല്ലല്ലോ, എങ്ങനെ ഓർക്കാനാ, ഇന്നലെ നല്ല ഫോമിൽ ആ ണല്ലോ വന്നതു

പറയുന്തോറും അനു തൻ്റെ ചുണ്ടുകളിൽ തലോടി, പൊട്ടി ചുമന്നിരിക്കുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

കുളി കഴിഞ്ഞ് ഒരു കൈയ്യാൽ തല തുവർത്തി വരുന്ന കണ്ണൻ കാണുന്നത്, കണ്ണാടിയിൽ നോക്കി, ചുണ്ടിൽ തലോടി എന്തോ ആലോചിച്ച് നിൽക്കുന്ന, അനുനെയാണ്

അതു കണ്ട അവൻ്റെ ചൊടികളിൽ പുഞ്ചിരി വിടർന്നു

അവൻ അവളുടെ പിന്നിൽ പോയി നിന്നു

പിൻകഴുത്തിലെ മുടി വകഞ്ഞു മാറ്റി അവൻ ചുംബിച്ചു

അനു….. ആർദ്രമായി അവൻ്റെ ശബ്ദം

അവൻ്റ ചുംബനത്തിൽ അവൾ വെട്ടിവിറച്ചു, ഓർമ്മകളിൽ നിന്നു പുറത്ത് കടന്നു

മ്മ്

അവൻ്റെ ശരീരത്തിലെ തണുപ്പ് അവളെയും പൊതിഞ്ഞു

എന്തു ആലോചിച്ചു നിൽക്കുവാ എൻ്റെ പെണ്ണ്

അവൻ്റെ ”എൻ്റെ പെണ്ണ് ” എന്ന വാക്കിൽ കുടുങ്ങി പോയിരുന്നു അവളുടെ മനസ്

ഇന്നലെ എപ്പോഴാണ് വന്നത് എന്ന് ഓർമ്മയുണ്ടോ?

മ്മ് ,11 മണി കഴിഞ്ഞിട്ടുണ്ട്

എങ്ങനെയാ വന്നത് അറിയാമോ?

, ബിയർ അടിച്ച് നല്ല ഫോമിൽ ആയിരുന്നു വന്നു കയറിയത്

എന്താടോ

കണ്ണേട്ടൻ കുടിക്കുമോ

വല്ലപ്പോഴും, , ഒരു പാട് സന്തോഷം തോന്നുമ്പോഴും, സങ്കടം തോന്നുമ്പോഴും

ഇന്നലെ ഇതിൽ ഏതായിരുന്നു, അനു അവന് അഭിമുഖമായി നിന്നു

അത്…. കുറേ സങ്കടവും, കുറച്ചു സന്തോഷവും

ഏ…. എന്താ സങ്കടത്തിനും, സന്തോഷത്തിനും കാരണം

രണ്ടിനും കാരണം നിൻ്റെ ” മൗനം”

എന്താ, നിങ്ങൾ എന്തൊക്കെ, ആണ് പറയുന്നത്, നിങ്ങളുടെ കെട്ടൊക്കെ ഇതുവരെ പോയിട്ടില്ലട്ടോ

അവൻ അവളെ എടുത്ത് ടേബിളിൽ ഇരുത്ത

എൻ്റെ കെട്ടൊക്കെ പോയി പെണ്ണേ, ഞാൻ പറഞ്ഞത് സത്യമാടാ

നിൻ്റെ മൗനം ആണ് ,എൻ്റെ സങ്കടത്തിനു കാരണം, നിൻ്റെ മൗനം ആണ് നീ എനിക്ക് ആരാണന്നു അറിയിച്ചു തന്നത്, അതിലാണ് എൻ്റെ സന്തോഷവും

നിൻ്റെ മൗനം എനിക്ക് മരണതുല്യമായ വേദനയാണ്

അവൻ്റെ വാക്കുകൾ കേട്ട് അമ്പരപ്പോടെ അനു അവനെ നോക്കി ,

അവൻ കണ്ണു രണ്ടും ചിമ്മി കാണിച്ചു

നിൻ്റെ പിണക്കം മാറിയില്ലേ പെണ്ണേ, ഞാനിന്നലേ മാറ്റിയതാണല്ലോ, പറയുമ്പോൾ അവൻ്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞിരുന്നു

ഓഅപ്പോ അതൊക്കെ ഓർമ്മയുണ്ടോ, ഞാൻ കരുതി

നീ കരുതി എനിക്ക് ബോധം ഇല്ലായിരുന്നു എന്ന് അല്ലേ

മ്മ്

എത്ര കുടിച്ചാലും ഞാൻ, ചെയ്യുന്ന പ്രവൃത്തികളും, പറയുന്ന കാര്യങ്ങളും ബോധത്തോടെ തന്നെയായിരിക്കും എൻ്റെ അടക്കാ കുരുവി

അതു കേട്ട് അവൾ ചുണ്ടുകൂർപ്പിച്ചു

നിന്നോട് പല പ്രാവശ്യം ഞാൻപറഞ്ഞിട്ടുണ്ട്, ചുണ്ടു കൂർപ്പിക്കരുത് എന്ന്

അവൾ വേഗം ചുണ്ടു അകത്തേക്ക് ആക്കി പിടിച്ചു

നിൻ്റെ ചുണ്ട് എന്താ ചുമന്ന് പൊട്ടി ഇരിക്കുന്നത്, ഒരു കൈ കൊണ്ട് മീശ പിരിച്ച് ഒറ്റ പുരികം പൊക്കിയാണ് ചോദിക്കുന്നത്

അവൾ കണ്ണു തള്ളി അവനെ തന്നെ നോക്കി,

അല്ല എത്ര കുടിച്ചാലും ബോധം ഉണ്ടാവും എന്നല്ലേ പറഞ്ഞേ ,

മ്മ്

ഈ കടുവക്ക്, ഒന്നും ഓർമ്മയില്ലന്നു തോന്നുന്നു, ഇന്നലെത്തെ കാര്യങ്ങൾ, നൈസ് ആയി മുങ്ങാം

കണ്ണേട്ടൻ നീങ്ങിയേ, ഞാൻ കോളേജിൽ പോകട്ടേ, ടൈം ആവാറായി ,

അവൾ അവനെ തള്ളി മാറ്റി, ടേബിളിൽ നിന്ന് ഇറങ്ങി,

എൻ്റെ അനുകുട്ടി ഒന്നു നിന്നേ, ഞാൻ പറഞ്ഞു കഴിഞ്ഞില്ലല്ലോ

അവൾ ആ വിളിയിൽ പിടിച്ച് കെട്ടിയ പോലെ നിന്നു

അവൻ അവളുടെ പിന്നിലായി വന്നു, അവളെ തിരിച്ച് അവനഭിമുഖമായി നിർത്തി

പതിയെ അവളുടെ ചുണ്ടുകളിൽ തലോടി അവൾക്ക് ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു,

ഇന്നലെ ഞാൻ കുടിച്ച ബിയറിനേക്കാളും ലഹരി നിന്നെ ചുംബിച്ചപ്പോഴാണ് എനിക്ക് തോന്നിയത് ,

അതു കേട്ട് അനുൻ്റ കണ്ണു 2ഉം തള്ളി താഴെ വീഴും എന്ന നിലയിൽ ആയിട്ടുണ്ട്

അവൻ 2കൈ കൊണ്ടും അവളുടെ ഷോൾഡറിലൂടെ കൈയിട്ട് തന്നോട് ചേർത്ത് നിർത്തി

ഞാൻ ഇന്നലെ നിന്നോടും പറഞ്ഞതും, ചെയ്തതും ഒക്കെ നല്ല സ്വബോധത്തോടെയാണ്, കേട്ടോടി അടക്കാ കുരുവി

എനിക്ക് ബോധം ഇല്ലെന്നു വിചാരിച്ചത്, നിൻ്റെ തെറ്റല്ലേ, ഞാൻ അങ്ങനെ പറഞ്ഞോ, ഇല്ലല്ലോ

പിന്നെ sorry, ഞാൻ ഇന്നലെ നിന്നെ ഉമ്മ വെച്ചതിന്, അതും വെള്ളം അടിച്ച്, ഇനി ആവർത്തിക്കില്ല

ഏ….. അവൾ അത്ഭുതത്തോടെ അവനെ നോക്കി

വായ അടച്ചു വെയ്ക്കടി

നിന്നെ ഇനി സ്വബോധത്തോടെ മാത്രമേ ഉമ്മ വയ്ക്കു എന്നാണ് ഞാൻ പറഞ്ഞത്, അല്ലാതെ നിന്നെ ഇനി ഉമ്മയേ വയ്ക്കില്ല എന്നല്ല ഞാൻ പറഞ്ഞത് കേട്ടോടി ഇതൊക്കെ പറയുമ്പോഴും അവൻ്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു

നിൻ്റെ ആ ചുംബനം കൊണ്ട്, കുടിച്ച കെട്ട് അതോടെ ഇറങ്ങി, രണ്ടു ലഹരി യും ഒരുമിച്ച് മിക്സ് ആയി, ആ ചുംബനത്തിൻ്റെ അത്രക്ക് അങ്ങിട് ആസ്വദിക്കാൻ പറ്റിയില്ല

അതു കൊണ്ട്, ഞാൻ തീരുമാനിച്ചു, ഒരു സമയത്ത് ഇനി ഒരു ലഹരി മതി

ഹാ ഇനിയും സമയം ഉണ്ടല്ലോ, അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് അവൻ പുറത്തേക്ക് പോയി,

ക്ലാസിൽ പോകാൻ നോക്ക്, വായിനോക്കി നിക്കാതെ, പോകുന്ന പോക്കിൽ വിളിച്ച് പറയാനും മറന്നില്ല

അവൻ്റെ വാക്കുകൾ, അവളിൽ ചിരി പടർത്തിയിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനുവും, വിച്ചുവും ക്ലാസിൽ പോയി

കണ്ണനും അമ്മയും, അച്ചനും മാത്രമായി വീട്ടിൽ

നീ എന്താ കണ്ണാ ഇന്ന് ലീവെടുത്തേ…… അമ്മ

നാളെ അനുൻ്റെ ബർത്ത് ഡേ ആണ്

ആ എന്നിട്ട് നീ ഇപ്പഴാണോ പറയുന്നത്…. അച്ഛൻ

സെലിബ്രറ്റ് ചെയ്യേണ്ടേ നമുക്ക് ,….. അച്ചൻ

പിന്നെ വേണ്ടേ, കുഞ്ഞി ഈ വീട്ടിലേക്ക് വന്നിട്ട് ആദ്യത്തെ പിറന്നാൾ അല്ലേ ,അതു കൊണ്ട് സെലിബ്രേറ്റ് ചെയ്തേ പറ്റു

മ്മ്, ശരിയാ ,സെലിബ്രേറ്റ് ചെയ്യണം അതിൻ്റെ കുറച്ച് അറൈഞ്ച് മെൻറ സ് ചെയാൻ ഉണ്ട്, അതാ ഞാൻ ലീവെടുത്തത്

മ്മ്

അമ്മേ എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്,

എന്താടാ കണ്ണാ…. അമ്മ

അനുൻ്റ അച്ചനും അമ്മയും യാഥാർത്ഥ അച്ചനും അമ്മയും അല്ലന്ന് നിങ്ങൾ അറിഞ്ഞിരുന്നോ……..

നീ എങ്ങനെ അറിഞ്ഞു…… അച്ചൻ

അവൻ നടന്ന കാര്യങ്ങൾ പറഞ്ഞു

അമ്മ ഒരു നെടുവീർപ്പിട്ടു, പറഞ്ഞു തുടങ്ങി

നിനക്ക് കുഞ്ഞിയെ ഇഷ്ടപ്പെട്ടു എന്നും, കല്യാണത്തിന് സമ്മതം ആണെന്നും പറഞ്ഞതിനു ശേഷം, ഒരു ദിവസം സുമയും അനന്തനും കാണാൻ വന്നു

അനുനെ കുറിച്ച് എല്ലാ കാര്യവും പറഞ്ഞു, നീയും അനുതമ്മിലുള്ള പ്രശ്നവും പറഞ്ഞു, എല്ലാം നിന്നോട് പറഞ്ഞിട്ടും നിനക്ക് താൽപര്യം ഉണ്ടെങ്കിൽ സമ്മതിച്ചാൽ മതിയെന്ന് സുമ പറഞ്ഞു, അനുനെ ഇനിയും സങ്കടപ്പെടുത്താൻ സുമ ക്ക് ആഗ്രഹം ഇല്ലെന്നു പറഞ്ഞു

നീ അനുനെ വാശിക്ക് ആണ് കല്യാണം കഴിക്കുന്നത് എന്ന് സുമ ക്ക് സംശയം തോന്നിയിരുന്നു, അതാ അവൾ ഇവിടെ വന്ന് എല്ലാ കാര്യവും പറഞ്ഞത്, ഞങ്ങൾക്കും തോന്നിയിരുന്നു അതൊക്കെ അതാണ് നിന്നോട് കുത്തി കുത്തി കല്യാണത്തിന് സമ്മതം ആണോ എന്നു ചോദിച്ചത് ,അപ്പോഴൊക്കെ നീ സമ്മതം പറഞ്ഞു

നിന്നോട് ഈ കാര്യങ്ങൾ മറച്ചു വച്ചത്, എന്നെങ്കിലും നിനക്ക് അനുനോട് സ്നേഹം തോന്നിയിട്ട് പറഞ്ഞാൽ മതി എന്നു തീരുമാനിച്ചിരുന്നു ഞങ്ങൾ, അല്ലെങ്കിൽ നീ ഈ കാര്യങ്ങൾ പറഞ്ഞ് അവളെ കുത്തിനോവിച്ചാലോ, അവൾക്ക് ഇതൊന്നും അറിയില്ലല്ലോ

നിനക്ക് ഒരിക്കലും അവളോട് ഒരിക്കലും ‘ ഇഷ്ടം വന്നില്ലെങ്കിൽ, അവളുടെ പഠിത്തം, കഴിഞ്ഞ്, അവളെ സ്നേഹിക്കുന്ന നല്ലൊരു ചെക്കനെ കൊണ്ട് കല്യാണം കഴിപ്പിക്കാം എന്നു വരെ ഞങ്ങൾ തീരുമാനിച്ചിരുന്നു

അമ്മേ…

അലറ ണ്ട, ഉള്ള കാര്യം ആണ് പറഞ്ഞത്, നീ അനുനോട് കാണിച്ച് കൂട്ടിയതൊക്കെ ഞങ്ങൾ ആരും അറിഞ്ഞിട്ടില്ല എന്നാണോ നിൻ്റെ വിചാരം, എന്തൊക്കെ പറഞ്ഞാലും അനുൻ്റ ഭാവിയാണ് ഞങ്ങൾക്ക് വലുത്….. അച്ചൻ

അച്ചാ, ഞാൻ അവളോട് തെറ്റ് ഒരു പാട് ചെയ്തിട്ടുണ്ട്, പക്ഷേ ഇന്ന് അവളില്ലാതെ, ഞാൻ ഇല്ല, അവൾ മറ്റൊരാളുടെ ആകുന്നത് പോലും ഞാൻ സഹിക്കില്ല,, അങ്ങനെ സംഭവിച്ചാൽ അന്ന് എൻ്റെ മരണം ആയിരിക്കും

പറഞ്ഞപ്പോഴേക്കും കണ്ണൻ്റ കണ്ണുകൾ കലങ്ങിയിരിന്നു

അതു കണ്ട് അച്ചനും അമ്മയും പൊട്ടി ചിരിച്ചു

ഇത് നിൻ്റെ വായിൽ നിന്ന് കേൾക്കാനാ, ഞങ്ങൾ ഇത്രയും പറഞ്ഞത്,…. അമ്മ

ഞങ്ങൾക്ക് ഇപ്പോ അറിയാം, നിനക്ക് അവളോടുള്ള സ്റ്റേ ഹം, ഞങ്ങൾ അതു കണ്ടറിഞ്ഞതാണ്, ഇന്നലെ എന്തായിരുന്നു രണ്ടും കൂടി

എന്ത്?

ദൈവമേ കിസ് എങ്ങാനും കണ്ടോ ആവോ

ഊട്ടുന്നു, ഉറക്കുന്നു, ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്നു കരുതണ്ട

അവർ ചിരിച്ചു

അവനും ആ ചിരിയിൽ പങ്കു ചേർന്നു,

എന്നു കരുതി, കുഞ്ഞിയെ ഇനിയും വേദനിപ്പിച്ചാൽ നീ എൻ്റെ കൈയിൽ നിന്നും വാങ്ങും നല്ലത്…’ അമ്മ

ഓ, ഇനി ഞാൻ വേദനിപ്പിക്കില്ല അവളെ

അമ്മക്ക്, ഇതുവരെ അവളോട്, ദേഷ്യം തോന്നിട്ടില്ലേ

എന്തിന്

ഗൗരിയും ആയി ഉള്ള കല്യാണം മുടങ്ങിയത് അവൾ കാരണം ആയത്

അവൾക്ക് അതിൽ ഉള്ള പങ്കിനേക്കാൾ കൂടുതൽ പങ്ക് ഗൗരിക്കും ഉണ്ടെന്നു ഞങ്ങളെ പോലെ നിനക്കും അറിയില്ലേ കണ്ണാ… അതൊക്കെ അറിഞ്ഞതിനു ശേഷം അല്ലേ നീ അനുനോട് ഉള്ള ദേഷ്യം മാറ്റിയത്, അവളെ സ്നേഹിച്ച്‌ തുടങ്ങിയത്,

അതൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം

ഞങ്ങൾ നിൻ്റെ അച്ചനും അമ്മയും ആണ്, മക്കളുടെ ചെറിയ മാറ്റം പോലും ഞങ്ങൾക്ക് മനസിലാവും

കണ്ണൻ പുഞ്ചിരിച്ചു

പിന്നെ അനു ഒരിക്കലും അറിയരുത്, അവളെ ആർക്കും വിട്ടുകൊടുക്കരുത്, അവൾ ഇവിടെ വേണം നിൻ്റെ ഭാര്യയായി ഞങ്ങളുടെ മകളായി എന്നും, അതിന് എന്തൊക്കെ ചെയ്യാൻ പറ്റുമോ, അതൊക്കെ ചെയ്തോളണം കേട്ടല്ലോ….. അച്ചൻ

മ്മ്

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ചില പിണക്കങ്ങൾക്ക് നീർ കുമിളയുടെ ആയുസ് മാത്രമേ ഉണ്ടാവുകയുള്ളു ഒന്ന് ചേർത്ത് പിടിക്കലിലോ, ഒരു ചുംബനത്തിലോ തീരാവുന്ന പിണക്കങ്ങൾ

ആ ചുംബനത്തിൻ്റ തീവ്രത കുറഞ്ഞപ്പോൾ അവൻ അവളിൽ നിന്നും അടർന്നു മാറി, അവളെ ഇറുകെ പുണർന്നു

സോറി അനു റിയലി സോറി, ഞാൻ….. ,ഞാൻ…. ഒന്നും അറിഞ്ഞു കൊണ്ടല്ല നിന്നെ തല്ലിയത്, നോവിച്ചത്, ക്ഷമിക്കെടാ നീ എന്നോട്, ഇനി ഒരിക്കലും നിന്നോട് ഞാൻ ആ തെറ്റുകൾ ആവർത്തിക്കില്ല

അവൻ്റെ കണ്ണുനീർ കൊണ്ട് അവളുടെ തോൾ നനഞ്ഞു, അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി

അവൾ ബലമായി അവനെ അടർത്തി മാറ്റി

കണ്ണേട്ടാ, മതി കരഞ്ഞത്, എനിക്ക് ദേഷ്യം ഒന്നും ഇല്ല

ഇല്ലേ

പിണക്കം മാറിയോ

മ്മ്, മാറി

ദേഷ്യമോ

മാറി

ഇനി എന്നോട് മിണ്ടാതെ ഇരിക്കോ

ഇല്ല

അവൻ കൊച്ചു കുട്ടികളെ പോലെ ഓരോന്നു ചോദിച്ചോണ്ടിരുന്നു

,കണ്ണേട്ടനു വിശക്കുന്നില്ലേ, ഭക്ഷണം എടുക്കട്ടെ

നീകഴിച്ചോ

ഇല്ല,

എന്നാൽ വാ, അവൻ അവളെ കൂട്ടി അടുക്കളയിലേക്ക് പോയി ,

ഒരു പാത്രത്തിൽ മതി

ഒരു പാത്രത്തിലോ

മ്മ്, എനിക്ക് നീ വാരി തന്നാൽ മതി

അവൾ പാത്രത്തിൽ ഒരു പാത്രത്തിൽ ചോറ് എടുത്തു, അവന് അവൾ വാരി കൊടുത്തു, അവൾക്ക് അവനും

അവർ പരസ്പരം ഊട്ടി, രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു

ഒരാൾക്ക് സന്തോഷത്തിൻ്റെയും, മറ്റേ ആൾക്ക് സങ്കടത്തിൻ്റെയും ആയിരുന്നെന്നു മാത്രം

അവൾ പാത്രങ്ങൾ കഴുകി, അടുക്കള ക്ലീൻ ആക്കി, ഈ നേരം അത്രയും കണ്ണൻ അനുനെ തന്നെ നോക്കി നിൽക്കുകയാണ്

ഇതൊക്കെ, നാളെ ഓർമ്മ കാണോ,

അല്ലെങ്കിൽ ബിയറിൻ്റെ ലഹരിയിൽ മാത്രം തോന്നുന്നതാണോ എന്നോടുള്ള സ്നേഹം

അവൻ അവളെ രണ്ടു കൈകളിലും കോരി എടുത്തു

വിട്, കണ്ണേട്ടാ,

ബോധമില്ലാതെ ആണ് എടുത്ത് പൊക്കിയത് എവിടെയെങ്കിലും കൊണ്ടുപോയി താഴെ ഇടോ എന്നെ,

നിങ്ങൾ എന്നെ എവിടേക്കാ കൊണ്ടു പോണേ, ഞാൻ താഴെ വീഴും കണ്ണേട്ടാ

അടങ്ങി ഇരിക്ക് പെണ്ണേ, നിന്നെ ഞാൻ താഴെ ഇടില്ല,, നീ അതോർത്ത് പേടിക്കണ്ട,

ഞാൻ താഴെ വീണാലും നീ സെയ്ഫ് ആയിരിക്കും അവൾ പേടിച്ച് കൈ കൊണ്ടും അവൻ്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചിരിക്കുകയാണ്

കണ്ണനു നിറഞ്ഞ ചിരിയാണ്

അവൻ അവളുമായി സ്റ്റെപ്പ് കേറി റൂമിൽ എത്തി, അവളെ കട്ടിലിൽ കിടത്തി ,അവൻ ഡ്രസ് മാറി, അവളുടെ അടുത്ത് വന്നു കിടന്നു

അവളെ വലിച്ച് നെഞ്ചോട് ചേർത്ത് കിടത്തി

ഉറങ്ങിക്കോ, good Night

അവൻ അവളുടെ മൂർദ്ധാവിൽ അമർത്തിച്ചു ചുംബിച്ചു, അവൻ്റെ ഒരു കൈ അവളുടെ അരയിലൂടെ ചുറ്റിയിരുന്നു

മറുകൈ കൊണ്ട് അവളുടെ തലയിൽ തലോടികൊണ്ടിരുന്നു, അവൾ നിദ്രയെ പുൽകുന്നതും നോക്കി

ഇന്നലെ രാത്രി യിൽ നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു

നിൻ ചിരിയിൽ ഒരു മായാജാലമുണ്ട് ഇനിയൊരിക്കലും നിന്നിലേക്കില്ല എന്നാവർത്തിച്ചപ്പോഴൊക്കെയും ഞാനറിയാതെ എന്നെ നിന്നിലേക്കാവാഹിക്കുന്ന അതിന്ദ്രിയജാലം

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *