കാത്തു ആഗ്രഹിച്ച പെണ്ണിനേയും അവളുടെ മുഴുവൻ സ്നേഹവും എനിക്ക് മാത്രമാണ്…

Uncategorized

രചന: തുഷാര കാട്ടൂക്കാരൻ

“ശിവേട്ട ദേ നാളെ കൃത്യസമയത്തു തന്നെ എത്തിയേക്കണേ ഇതിനി വെച്ചോണ്ടിരിക്കാൻ പറ്റില്യ നാളെ തന്നെ ഹോസ്പിറ്റലിൽ പോകണം ഗൗര്യേച്ചിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട് കോട്ടപ്പുറത് അവടെ അപ്പൊഇന്റ്മെന്റ് എടുത്തിട്ടുണ്ട് ഞാൻ… ” കാത്തു ഫോണിലൂടെ ഫുള്സ്റ്റോപ്പില്ലാതെ പറഞ്ഞു തുടങ്ങി അതിനിടയിൽ കയറി ശിവൻ പറഞ്ഞു ” ന്റെ കാത്തു നീ ഒന്നു സമാധാനപ്പെടു നിക്കൊന്നിമില്ല.. മനുഷ്യന്മാരായാൽ ഇത്തിരി നടുവേദന യും ക്ഷീണവും ഒക്കെ ഇണ്ടാകും…നീ പറയുന്നത് കേട്ടാൽ ഈ ലോകത്ത് നിക്കാണ് ആദ്യായി വരണെന്നു തോന്നൂലോ.. ” ശിവൻ പറഞ്ഞു..

” ഇതിപ്പോൾ എത്രതവണയായി ഞാൻ പറഞ്ഞാൽ അല്ലേലും കേൾക്കൂലല്ലോ വേണ്ട ഇനി പറയണില്ല്യാ…” കാത്തൂന്റെ ശബ്ദം ഇടറി അവളുടെ കരയുന്നത് ഫോണിലൂടെ ശിവനു കേൾക്കാമായിരുന്നു… ” ന്റെ കാത്തുട്ടിയെ ഞാൻ വരാം എവിടെ വേണേലും വരാം നിന്റെ കരച്ചിൽ കേൾക്കാനുള്ള ത്രാണി എനിക്കില്ല്യ.. ന്റെ കുട്ടി എന്നെ ഒരുപാട് കെയർ ചെയ്യുണ്‌ടെന്നറിയാം.. ഞാൻ ഭാഗ്യവാനെ നിക്ക് നിന്നെപോലെയൊരു ഒരു പാവത്തിനെ കിട്ടീലോ.. ” ശിവന്റെ കണ്ണ് നിറഞ്ഞു…

“അല്ല ശിവേട്ട ന്റെ ഭാഗ്യാ…ജനിച്ചപ്പോൾ മുതൽ കഷ്ടപാടാ..ന്റെ ജീവിതസാഹചര്യം എല്ലാം അറിഞ്ഞിട്ടും എന്നെ ഒരുപാട് സ്നേഹിക്കണില്ലേ… ന്റെ പഠനവും ജോലിയും എല്ലാം ഏട്ടൻ കാരണം ഇണ്ടായതാണ്..പഠിപ്പിക്കാൻ പൈസ ഇല്ലാണ്ട് നിർത്താൻ പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്നതെല്ലാം കൊടുത്തെന്നേ പഠിപ്പിച്ചു ജോലിയും വാങ്ങിത്തന്നു..വീട്ടിൽ പട്ടിണി മാറി ഇതിലും വല്ല്യ ഭാഗ്യം നിക്ക് കിട്ടാനുണ്ടോ എന്നും ഞാൻ കടപ്പെട്ടിരിക്കും..ഞാൻ ഒരു ജന്മം മുഴുവനുമുള്ള സ്നേഹം തന്നാലും തീരില്ല ആ കടം ” കാത്തു വീണ്ടും കരഞ്ഞു..

“നീ ന്റെ പെണ്ണല്ലേ ഞാൻ അല്ലാണ്ട് വേറെ ആരാ നിനക്ക് ഇതൊക്കെ ചെയ്തു തരാൻ.. പക്ഷെ ഒരു കാര്യമുണ്ട് ന്റെ പെണ്ണിന്റെ കണ്ണ് നിറയുന്നത് നിക്കിഷ്ടമുള്ള അത് കൊണ്ട് കണ്ണ് തുടച്ചു ഒന്നു ചിരിച്ചേ കേൾക്കട്ടെ… എയ്യ് ചിരിക്കു പെണ്ണെ ” കാത്തു അത് കേട്ടു ചിരിച്ചു

“ആ നീ കിടന്നോളു കാലത്ത് എന്നെ വിളിച്ചോളൂട്ടാ…മറക്കേണ്ട.. എത്ര മണിക്ക് പോവണം ” ശിവൻ ചോദിച്ചു

” ഞാൻ വിളിക്കാം… 10മണിക്ക് അവിടെ എത്തണം.. ങ്കിൽ ഞാൻ കിടക്കാണ്.. ” കാത്തു ഫോൺ വെച്ച്…

” ആഹാ ആരാ ഇത് പതിവില്ലാതെ നേരത്തെ എണീറ്റാല്ലോ.. ” കല്യാണിയമ്മ ശിവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു

” കുറെ ദിവസായിട്ട് ഒരു സംശയം ഈ സൂര്യൻ ചേട്ടൻ ഇപ്പോഴും കിഴക്ക് തന്നെയാണോ ഉദിക്കുന്നതെന്നു അത് നോക്കാൻ എണീറ്റതാ ” ശിവൻ ചിരിച്ചോണ്ട് അമ്മക്ക് മറുപടി കൊടുത്തു..

” ഞാൻ പുറത്തു പോയി കാക്ക മലർന്നു പറക്കുന്നുണ്ടോന്നു നോക്കട്ടെ ചിലപ്പോൾ ഇണ്ടാകും ന്റെ മോൻ ഇത്ര നേരത്തെ എണീറ്റതല്ലേ ഭൂമി പോലും തിരിഞ്ഞ് കറങ്ങുന്നുണ്ടാകും… ”

“അയ്യാ വല്യ തമാശക്കാരി ന്റെ കല്യാണിയമ്മേ കളിയാക്കിത് മതി ഇന്നു കാത്തൂന്റെ കൂടെ ഹോസ്പിറ്റലിൽ പോകാന്നു ഞാൻ വാക്ക് കൊടുത്തിട്ടുണ്ട് അതാ.. 10 മണിക്കാണ് അപ്പൊഇന്റ്മെന്റ് ” ശിവൻ പറഞ്ഞു

“ദൈവമേ നീ ന്റെ പ്രാർത്ഥന കേട്ടു ഇന്നലെ ഞാൻ കാത്തുനോട് കണ്ട്‌ പറഞ്ഞിരുന്നു അവൾ നിന്നെ കൊണ്ട് സമ്മതിപ്പിക്കും എന്നെനിക്കുറപ്പായിരുന്നു.. നീ ചായ കുടിച്ചിട്ട് വേഗം കുളിച്ചിട്ടു വാ ഞാൻ അപ്പം ഇണ്ടാക്കി വെക്കാം…ന്തായാലും ന്റെ മോന് നല്ല ബുദ്ധി തോനില്ലൊ അത് മതി.. ” അമ്മ ശിവന്റെ തോളിൽ പിടിച്ചു പറഞ്ഞു

“ഓഹൊ അപ്പോൾ രണ്ടുപേരും കൂടി പ്ലാൻ ചെയ്തതാണല്ലേ.. ദൈവമേ കല്യാണത്തിന് മുൻപ് ഇവർ എത്രയും വല്യ പ്ളാനിംഗ് നടത്തുന്നുണ്ടെങ്കിൽ കല്യാണം കഴിഞ്ഞാൽ എന്നെ ഇവിടുന്നു പുറത്തു ചാടിക്കൂലോ ” ശിവൻ അമ്മയെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു

” നീ പോടാ കാത്തു പാവാണ്‌ ന്റെ നന്ദിനിയെ പോലെയാ അവൾ എനിക്ക്.. നീ ചെയ്തതിൽ ഏറ്റവും നല്ല കാര്യം അവളെ നിക്ക് മകളായി തന്നതാ.. നമുക്ക് അടുത്ത മാസം തന്നെ വേലായുധന്റെ വീട്ടിൽ ചെന്നു കല്യാണം ഉറപ്പിക്കണം ഇനിയും നീട്ടി വെക്കേണ്ട.. ഈ ചിങ്ങത്തിൽ അതങ്ങ് നടത്തം നിക്ക് കൂട്ടിനു ഒരാളാവുമല്ലോ.. ” കല്യാണിയമ്മ പറഞ്ഞു ശരി അമ്മേ ന്നു പറഞ്ഞു ശിവൻ കുളിക്കാൻ പോയി..

“ശിവേട്ട ഇറങ്യോ ഞാൻ ഇപ്പോൾ വരും.. നിക്ക് ഇപ്പോഴാ ഓട്ടോ കിട്ടിയത് ബാങ്കിന്റെ മുൻപിൽ വന്നാൽ മതി ഞാൻ ലീവ് എടുത്തിട്ടു അവിടെ നില്ക്കാം” കാത്തു ശിവനെ വിളിച്ചു പറഞ്ഞു

” അമ്മേ ഞാൻ ഇറങ്ങാണെ കാത്തു ബാങ്കിൽ നിൽക്കാന്നു പറഞ്ഞു “.. ശിവൻ പുറത്തേക്കിറങ്ങി

” ശരി മോനെ പോയിട്ട് വാ.. അതെ ഡോക്ടർ നെ കണ്ടിട്ട് നീ ഒന്നു വിളിച്ചു പറയണേ നിക്ക് അലെങ്കിൽ ഒരു സമാധാനോം കിട്ടില്ല്യ.. പിന്നെ ദാ ഇത് കാത്തൂന് കൊടുത്തേക്കു പഞ്ചാമൃതം ആണ് നന്ദിനി കൊണ്ടുവന്നതാ.. ”

“പോയിവരാം അമ്മേ ” ശിവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

“നീ കുറെ നേരം ആയോ നിൽക്കാൻ തുടങ്ങിട്ട് ” ശിവൻ ബൈക്ക് സൈഡ് ആക്കി കത്തുനോട് ചോദിച്ചു..

“ഇല്ലാ ശിവേട്ട ഇപ്പോൾ വന്നു നിന്നേയുള്ളു… വേഗം പോവാം നമുക്ക്..ഗൗരിയേച്ചി എന്നെ വിളിച്ചിരുന്നു.. ”

“വേഗം കയറ് നീ”

“ശിവൻ ” “ശിവൻ ” നേഴ്സ് ഉച്ചത്തിൽ പേര് വിളിക്കാൻ തുടങ്ങി…

“യെസ് സിസ്റ്റർ..” കാത്തുവും ശിവനും എണീറ്റ് ചെന്നു

” അകത്തേക്ക് കയറിക്കോളൂ ” സിസ്റ്റർ പറഞ്ഞു ശിവനും കാത്തുവും അകത്തേക്ക് കയറി.. ” വരൂ ഇരിക്കൂ ” ഡോക്ടർ പറഞ്ഞു ” ഡോക്ടർ ഞാൻ ഗൗരി മേനോന്റെ ഫ്രണ്ട് ആണ്… ഇന്നലെ വിളിച്ചിരുന്നു.. ” കാത്തു പറഞ്ഞു

” ഓ യെസ് ഞാൻ ഓർക്കുന്നുണ്ട്.. ന്താ കുട്ടി പ്രോബ്ലം.. ”

“ഡോക്ടർ ഇദ്ദേഹത്തിനാണ് പ്രശ്നം” കാത്തു ശിവനെ കാണിച്ചു പറഞ്ഞു ശിവൻ അസുഖവിവരങ്ങൾ എല്ലാം ഡോക്ടറോട് പറഞ്ഞു.. ഡോക്ടർ റിപോർട്സ് എല്ലാം വായിച്ച് നോക്കി ബ്ലഡ്‌ ടെസ്റ്റ്‌ കൂടി എടുക്കണം പിന്നെ സ്കാൻ ചെയ്യണം.. എല്ലാം ആയിട്ട് നോക്കാം.. ഒന്നു കൊണ്ടും പേടിക്കേണ്ട നമുക്ക് നോക്കാന്നെ ഡോക്ടർ പറഞ്ഞു.. ശിവനും കാത്തുവും എല്ലാ ടെസ്റ്റുകളും ചെയ്തു വീണ്ടും ഹോസ്പിറ്റലിൽ ഡോക്ടർ കാണാൻ എത്തി.. ഡോക്ടർ റിസൾട്ട്‌ വായിച്ച് ” കാർത്തിക നിങ്ങളുടെ വിവാഹം കഴിഞ്ഞോ ” ഡോക്ടർ ചോദിച്ചു

” ഇല്ല ഡോക്ടർ ഉടനെ ഇണ്ടാവും..” “ന്താ ഡോക്ടർ എനിക്ക് ന്തെലും പ്രോബ്ലം ” ശിവൻ ആകാംഷയോടെ ഡോക്ടറോട് ചോദിച്ചു ” ശിവൻ നിങ്ങൾ രണ്ടുപേരും കുറച്ചു ശ്രദ്ധയോടെ കേൾക്കണം.. ഒരു ഡോക്ടർ ന് ഒന്നും ഒളിച്ചു വെക്കാൻ കഴിയില്ല…നിങ്ങളുടെ കിഡ്നി കൾ വളരെ വീക് ആണ്.. കുറച്ചു നാൾ മുൻപ് ആയിരുന്നെങ്കിൽ നമുക്ക് മരുന്നു കഴിച്ചു മുൻപോട്ട് പോകാമായിരുന്നു.. ഇതിപ്പോൾ ആ സ്റ്റേജ് കഴിഞ്ഞിരിക്കുന്നു.. ഇനി എത്രയും വേഗം ട്രാൻസ്‌പ്ലാന്റഷന് ചെയ്യണം ഒരെണ്ണം എങ്കിലും വേഗം ചെയ്യണം..” ഡോക്ടർ പറഞ്ഞു

കാത്തുവും ശിവനും സ്തബ്ധരായി ഇരുന്നു…കാത്തു ശിവന്റെ കയ്യിൽ പിടിച്ചു കണ്ണിൽ നിന്നു വീണ തുള്ളികൾ ശിവന്റെ കയ്യിൽ വീണു കൊണ്ടിരുന്നു

” ഡോക്ടർ ഞങ്ങൾ ജീവിതം തുടങ്ങിട്ടില്യ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്.. എനിക്ക് ജീവിക്കാൻ പറ്റുവോ ഡോക്ടർ.. ” ശിവൻ പൊട്ടികരഞ്ഞു..

ശിവന്റെയും കത്തുന്റെയും വിഷമം കണ്ട്‌ ഡോക്ടറും വികാരാതീതനായി.. അല്പനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു..

” ഡോണ്ട് വറി ശിവൻ നിന്നെ ഞാൻ രെക്ഷപെടുത്തും നിനക്ക് ഒന്നും വരില്ല മനധൈര്യം കൈവിടാൻ പാടില്ല്യ.. ദൈവം നല്ലതേ വരുത്തുള്ളു … ഇപ്പോൾ കഴിക്കാനുള്ള മരുന്നു ഞാൻ തരാം ആഹാരം ഒക്കെ നിയന്ത്രിക്കണം..എല്ലാം പറഞ്ഞു തരാം..എത്രയും വേഗം നമുക്ക് ഒരു ഡോണർ നെ കണ്ടുപിടിക്കണം.. അതെല്ലാം ഞാൻ നോക്കികോളം.. വീട്ടിൽ പോയി റസ്റ്റ്‌ എടുത്തോളൂ.. ” ഡോക്ടർ പറഞ്ഞു.. ശിവനും കാത്തുവും ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി രണ്ടുപേരും ഒന്നും മിണ്ടിയില്ല… ശിവന്റെ തോളിൽ കിടന്നു കാത്തു പറഞ്ഞു.. “ന്റെ ശിവേട്ടനെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല.. ഒരു അസുഖത്തിനും കിഴ്പെടുത്താനാവില്ല ഞാൻ ഈ ലോകത്തിന്റെ ഏതറ്റത് കൊണ്ടുപോയിട്ടാണേലും ചികിത്സയ്ക്കും.. ” ശിവൻ കാത്തൂന്റെ കണ്ണ് തുടച്ചു കെട്ടിപിടിച്ചു.. വീട്ടിൽ എല്ലാരും അറിഞ്ഞു മൊത്തത്തിൽ ഒരു മരണവീട് പോലെ ആയിരിക്കുന്നു ഇപ്പോൾ വീട് അമ്മയും നന്ദിനിയും കരച്ചിൽ തന്നെ എല്ലാവരും ശിവന് ധൈര്യം നൽകി കൂടെയുണ്ട്..

” അമ്മേ നാളെ എനിക്ക് കാത്തൂന്റെ വീട് വരെ പോകണം “ശിവൻ പറഞ്ഞു

“ന്താ മോനെ ഇപ്പൊ ഇങ്ങനെ.. ”

“നിക്ക് പോണം അമ്മേ രാവിലെ തന്നെ പോണം ” ശിവൻ വാശിപിടിച്ചു “അങ്ങനെ ആണെങ്കിൽ രാവിലെ പോകാം “, കല്യാണി അമ്മ പറഞ്ഞു

“കാത്തു അറിയേണ്ട കേട്ട അമ്മേ ” ശിവൻ അമ്മയെ ഓർമിപ്പിച്ചു..

ശിവനും കല്യാണി അമ്മയും വളരെ വിഷമത്തോട് കൂടിയാണ് കാത്തൂന്റെ വീടിലേക്ക്‌ കയറി ചെന്നത്.. ഉമ്മറത്ത്‌ ഇരിക്കയായിരുന്നു കാത്തൂന്റെ അമ്മ..

“അല്ല ഇതാരാ ന്റെ തമ്പുരാനേ ഇതെന്താ ഇപ്പോൾ ഇവുടെക്കു വരാൻ.. ശിവ മോനെ നീ ന്തിനാ ഇങ്ങോട്ട് വന്നത്.. കാത്തു… കാത്തു.. ഇങ്ങു ഇറങ്ങി വന്നേ ദേ ആരാന്നു നോക്യേ… വായോ കല്യാണിയമ്മേ വാ ശിവ കയറിയിരിക്കു.. ” കാത്തൂന്റെ അമ്മ പറഞ്ഞു ” ന്തിനാ അമ്മേ ഇങ്ങനെ കിടന്നു കൂവണെ ” കാത്തു ഇറങ്ങി വന്നു

ശിവനെ കണ്ടപ്പോൾ കാത്തുന് ദേഷ്യവും സങ്കടവും കൂടി വന്നു..

” ഓഹൊ ഞാൻ വീട്ടിലേക്കു വന്ന ഉടനെ ഇറങ്ങി നടക്കാൻ തുടങ്ങിയല്ലേ ഇനി ഒരാഴ്ച പോലുമില്ല ഓപ്പറേഷന്.. അമ്മയും ഇതിനെല്ലാം കൂട്ടു നില്കുന്നുണ്ടല്ലോ.. ” കാത്തു വഴക്ക് പറയാൻ തുടങ്ങി..

” അമ്മയെ വഴക്ക് പറയേണ്ട കാത്തു ഞാനാ അമ്മയെ നിര്ബന്ധിച്ചു കൊണ്ട് വന്നത്.. കാത്തു എനിക്ക് ഒരുകൂട്ടം പറയാനുണ്ടായിരുന്നു.. അതാ ഞാൻ വന്നത് ” ശിവൻ പറഞ്ഞു..

” ന്താ ശിവേട്ട ന്തെലും പ്രോബ്ലം ഉണ്ടോ… പറയ് ടെൻഷൻ ആക്കാതെ ” കാത്തു പരിഭ്രമത്തോടെ പറഞ്ഞു

” കാത്തു ഞാൻ പറയുമ്പോൾ നീ വിഷമിക്കരുത് നമ്മുടെ രണ്ടുപേരുടെയും അമ്മമാർ കൂടെ ഉള്ളപ്പോൾ പറയണം എന്നായിരുന്നു ആഗ്രഹം അതാ ഇങ്ങുടു തന്നെ വന്നത്.. ഈ വീടിന്റെ പടി ചവിട്ടുന്നത് നിന്നെ പെണ്ണ് ചോദിക്കാൻ വേണ്ടി ആവണം എന്ന് എനിക്ക് വാശിയുണ്ടായിരുന്നു.. നമുക്ക് രണ്ടുപേർക്കും അച്ഛൻ ഇല്ലാ നിനക്ക് താഴെ ഒരു പെൺകുട്ടി കൂടിയുണ്ട്.. രണ്ടുവീട്ടിലും കൂടി ഞാൻ ഒരു ആണ് ഉള്ളു..” ശിവൻ പറയുന്നതിന്റെ ഇടയിൽ കയറി കാത്തു ചോദിച്ചു

” ശിവേട്ടൻ ന്താ പറഞ്ഞു വരുന്നത് ”

” കാത്തു ഇന്നല്ലെങ്കിൽ നാളെ ഞാൻ അങ്ങ് പോകും അല്ലെങ്കിൽ ചിലപ്പോൾ ജീവിതകാലം മുഴുവൻ പണിക്കു പോകാൻ പറ്റാതെ വീട്ടിൽ ഇരിക്കേണ്ടി വരും.. ഞാൻ ഒരുപാട് ആലോചിച്ചു.. നിന്റെ ജീവിതം ഇങ്ങനെ തീരേണ്ടതല്ല.. നീയാണ് ഈ വീടിന്റെ താങ്ങും തണലും.. നിന്നെ നല്ല രീതിയിൽ കല്യാണം കഴിച്ചയാക്കാൻ” അമ്മക്കും ആഗ്രഹം ഉണ്ടാകും.. അങ്ങനെ ആണെങ്കിൽ നിന്റെയും വീട്ടിലെയും കാര്യം നോക്കാൻ അമ്മക്ക് ഒരു മകനെ കൂടി കിട്ടും.. കാത്തു ഒരുപാട് വിഷമം ഉണ്ട് എന്നാലും നിന്റെ നന്മയാണ് എനിക്ക് വലുത് നമുക്ക് മറക്കാം.. ഇനി നീ എന്നെ കാണാൻ വരേണ്ട…നമുക്ക്.. ” ശിവനു കരച്ചിൽ അടക്കാനായില്ല അവൻ പൊട്ടികരഞ്ഞു

“നിർത്തു ശിവേട്ട എനിക്ക് ഇനി ഒന്നും കേൾക്കേണ്ട… അഞ്ചാറ് വർഷം മുൻപ് മരിക്കേണ്ടതായിരുന്നു ഞങ്ങൾ മൂന്നുപേരും.. കടങ്ങൾ മാത്രമായിരുന്നു അന്ന് കൂട്ടു അവിടുന്ന് എന്നെ ഈ നിലയിൽ എത്തിച്ചു.. ആ ആളെ ഞാൻ ഇങ്ങനെ ഇട്ടിട്ടു പോകുമെന്ന് തോന്നണുണ്ടോ.. ഞാൻ സ്നേഹിച്ചത് നിങ്ങളുടെ മനസ്സിനെയാണ് ശരീരത്തെയല്ല.. ഒരുപാട് സങ്കടം ഉണ്ട് എന്നോട് ഇവിടെ വന്നിങ്ങനെ പറയാൻ തോനിയല്ലോ.. നിക്ക് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു സ്വപ്‌നങ്ങൾ കണ്ടിടുണ്ട് പക്ഷെ അത് നിങ്ങളെ ചുറ്റിപറ്റി മാത്രമായിരുന്നു.. ശിവേട്ടന്റെ ഭാര്യ ആകാനായിട്ട കാത്തു ജീവിക്കുന്നത്.. അതിനി ആരും എതിര്തലും തടഞ്ഞാലും നടന്നിരിക്കും.. ന്റെ ഏട്ടന് ഒന്നും വരില്ലാന്ന് എനിക്ക് ഉറപ്പുണ്ട്.. ഈ ചങ്കിൽ ജീവനുള്ളൊടുത്തോളം ഞാൻ നോക്കും ന്റെ ഏട്ടനെ.. ” കാത്തു ശിവനെ കെട്ടിപിടിച്ചു കരഞ്ഞു..

” മക്കളെ നിങ്ങളെ പിരിക്കാൻ ആർക്കും കഴിയില്ല.. മനുഷ്യർക്ക്‌ മാത്രമല്ല ദൈവത്തിനും കഴിയില്ല.. ന്റെ കാത്തു നിനക്കുള്ളതാ ശിവ.. ” കാത്തൂന്റെ അമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

ഓപ്പറേഷന് കഴിഞ്ഞു വന്നാലുടൻ കല്യാണം നടത്തണം അമ്മമാർ തമ്മിൽ തീരുമാനിച്ചു.. ദൈവം അവരെ കൈവിട്ടില്യ… കത്തുന്റേം ശിവന്റെയും പ്രണയം ദൈവത്തിന്റെ മനസ്സുപോലും അലിയിപ്പിക്കുന്നതായിരുന്നു ഓപ്പറേഷന് ഒരു പ്രശ്നവും ഇല്ലാതെ നന്നായി തന്നെ നടന്നു… ശിവൻ പതിയെ സുഖം പ്രാപിച്ചു.. മൂന്നു വർഷം കഴിഞ്ഞു ഇന്നു ശിവന്റെയും കത്തുന്റെയും കല്യാണം ആയിരുന്നു നാടുകരെ മുഴുവൻ വിളിച്ചു ആഘോഷത്തോടെ നടത്തി.. രാത്രിയായിരിക്കുന്നു ശിവന് കാത്തുവും കട്ടിലിൽ ഇരിക്കാണ്..

“എല്ലാം ഒരു സ്വപ്നം പോലെ തോനുന്നു അല്ലേ ശിവേട്ട.. ഇപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും ഉണ്ട്.. എത്രയും നാൾ ഞാൻ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയായിരുന്നു.. ” കാത്തു ശിവന്റെ മാറിലേക്ക് ചാഞ്ഞു.. ” ഈ ലോകത്ത് ഇപ്പോൾ ഏറ്റവും സന്തോഷവാനും സമ്പന്നനും ഞാനാണ്‌ കാത്തു ആഗ്രഹിച്ച പെണ്ണിനേയും അവളുടെ മുഴുവൻ സ്നേഹവും എനിക്ക് മാത്രമാണ്… എനിക്ക് വേണ്ടി ജീവിതം പോലും വേണ്ടാന്ന് വെച്ച പെണ്ണിനേക്കാൾ വലുതായി ഈ ലോകത്ത് ഒന്നു ഇനി കിട്ടാനില്ല ശിവനു..” കാത്തൂന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ശിവൻ പറഞ്ഞു..

പിന്നീട് കാത്തൂന്റെയും ശിവന്റെയും നാളുകൾ ആയിരുന്നു…

രചന: തുഷാര കാട്ടൂക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *