വാക പൂത്ത വഴിയേ – 64

Uncategorized

രചന: നക്ഷത്ര തുമ്പി

ശരിയാണ് ഇപ്പോഴാണ് മനസിലായത് ഞാൻ ആരെയും സ്നേഹിച്ചിരുന്നില്ല,

മനസിലാക്കിയിട്ടും ഇല്ല,

കാശിനു ആണ് പ്രാധാന്യം കൊടുത്തിരുന്നത്

പിന്നെ വാശിയും അതെന്റെ ജീവിതം നശിപ്പിക്കുന്നത് പോലും മനസിലായില്ല

ജയിക്കണം എന്നൊരു തോന്നൽ മാത്രം

ഞാൻ നാട്ടിൽ എത്തിയപ്പോഴാ വിവിയെ കണ്ടത്

അതിനു മുൻപ് വരെ വിവിടെ വിവാഹം കഴിഞ്ഞത് അറിയില്ലായിരുന്നു

പക്ഷെ അന്ന് ബീച്ചിൽ വച്ചു നിങ്ങളെ 2പേരെയും കണ്ടു,

എന്നു…. അനു

അനുവിന്റെ ബർത്ത് ഡേ സെലിബ്രേഷൻ്റ അന്ന് നിങ്ങളുടെ സ്നേഹം ഞാൻ കണ്ടതാ

അന്ന് രാത്രി അതുകണ്ടപ്പോൾ സ്വാർത്ഥത ആണ് തോന്നിയത്

അനുവിനെ വിവി സ്നേഹിക്കുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നി

, തനിക്കു കിട്ടാത്തത് മറ്റൊരാൾ അനുഭവിക്കുന്നത് കാണുമ്പോൾ ഉള്ള കുശുമ്പ് അതു കണ്ണുകളെ മൂടിയപ്പോൾ ദീപക്കിന്റെ സ്നേഹം കണ്ടില്ല

ഞാൻ തിരിച്ചു വന്നാൽ വിവി വീണ്ടും പഴയ പോലെ എന്നെ സ്നേഹിക്കും എന്നു എന്റെ പൊട്ട ബുദ്ദിയിൽ തോന്നി അതിനു വേണ്ടിയാ ഞാൻ കോളേജിലേക്ക് വന്നത്

ഇവിടെ വന്നു നിങ്ങളെ കണ്ടപ്പോഴാ എനിക്ക് എന്റെ തെറ്റ് മനസിലായത്

നിങ്ങൾ പരസ്പരം എത്ര മാത്രം സ്നേഹിക്കുന്നു എന്നു മനസിലായി

കുറ്റബോധം തോന്നി തുടങ്ങിയപ്പോഴാ, ദീപക്കിനെ കുറിച്ച് ചിന്തിച്ചത്,

സ്നേഹം മനസിലാക്കിയത് ഞാനും എപ്പോഴൊക്കയോ ആഗ്രഹിച്ചിരുന്നു ദീപക്കിന്റെ സ്നേഹം കൈ വിട്ടു പോകരുതെന്ന്

നീ അന്ന് പറഞ്ഞില്ലേ വിവി, ദീപക്കിനോട് സംസാരിക്കാൻ, എല്ലാം പറഞ്ഞു സോൾവ് ചെയ്തു അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ,

ഒരു ജീവിതം ഉള്ളു അതു തമ്മിൽ തല്ലി തീർക്കാതെ ഒരുമിച്ചു മുന്നോട്ടു പോകാൻ

ഞാൻ ദീപക്കിനെ വിളിച്ചു, ഞങ്ങൾ എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു

അതെ വിവേക് നിങ്ങൾ പറഞ്ഞത് പോലെ പരസ്പരം മനസിലാക്കി ജീവിച്ചു തുടങ്ങാൻ തീരുമാനിച്ചു

അതു ആദ്യം പറയേണ്ടത് നിങ്ങളോട് ആണെന്ന് തോന്നി ഞങ്ങൾക്ക്……. ദീപക്

ഒരുപാടു നന്ദി ഉണ്ട് വിവി, എന്റെ തെറ്റുകൾ ആരും പറഞ്ഞു തന്നിട്ടില്ല, തന്നിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു എന്റെ ജീവിതം Thanks a lot…… ഗൗരി

നിങ്ങൾ എന്നാണ് പോകുന്നത്…. കണ്ണൻ

മറ്റന്നാൾ…. ദീപക്

അനു നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു, വിവിയെ തട്ടി എടുത്തു എന്നൊരു തോന്നൽ ആയിരുന്നു

പക്ഷെ ഇപ്പൊ അങ്ങനെ ഒന്നും ഇല്ല,

നീ കാരണം ആണ് കണ്ണൻ ഇത്ര സന്തോഷത്തോടെ കഴിയുന്നെ അതു എന്നും അതുപോലെ തന്നെ ആയിരിക്കട്ടെ….. ഗൗരി

താങ്ക്സ്,സന്തോഷം ആയിട്ടു പോകു…. അനു

അനുവിനെ കെട്ടിപിടിച്ചു ഗൗരി

അപ്പൊ ശരി ഞങ്ങൾ ഇറങ്ങട്ടെ ഞാൻ റിസൈൻ ചെയ്തു,

എല്ലാവരോടും പറയണം,എന്റെ അന്വേഷണം

മ്മ്

ദീപക്ക് കണ്ണന് ഷേക്ക്‌ ഹാൻഡ് കൊടുത്തു

ഗൗരിയും, ദീപക്കും പുറത്തേക്കു പോയി,

അനുവും കണ്ണനും സന്തോഷത്തോടെ അതു നോക്കി നിന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനുവിനെ പുറകിൽ നിന്നും ചുറ്റി പിടിച്ചു തോളിൽ തല താങ്ങി നിന്നു കണ്ണൻ

എന്റെ വാക പെണ്ണിന് സന്തോഷം ആയോ

ആയോന്നോ, ഒരുപാടു ടെൻഷൻ അടിച്ചു ഇരിക്കെരുന്നു ഞാൻ

എന്തിന്

ദീപക്കിന്റെ കൂടെ ഗൗളി പോയില്ലെങ്കിൽ

പോയില്ലെങ്കിൽ നിങ്ങൾ എങ്ങാനും കൈ വിട്ടു പോകുമോ എന്നൊരു ഡൌട്ട്, പഴയ ക്യാമുകി അല്ലേ, ആ സ്നേഹം കാണാതിരിക്കോ,ഇല്ലാതില്ല, അതിനു വേണ്ടി ഗൗളി നമ്മൾ തമ്മിൽ പിരിയാൻ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്നും വിചാരിച്ചു

എടി ദുഷ്ട്ടെ നീ ഇങ്ങനെ ആണോ എന്നെ കുറിച്ച് കരുതി ഇരുന്നേ നിന്നെ വിട്ടു പോകോ ഞാൻ

എന്നാൽ നിങ്ങൾക്കു കൊള്ളാം, അല്ലെങ്കിൽ നിങ്ങളെ കൊന്നു ജയിലിൽ പോയി കിടക്കും ഞാൻ

കണ്ണന്റെ മുഖത്തു അമ്പരപ്പ്

ഗൗരി നമ്മുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കിയിരുന്നെങ്കിൽ എന്തു ചെയ്താനെ

ഗൗളി എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടിയാനെ കുറേ

ശോ ഞാൻ എന്തൊക്ക പ്ലാൻ ചെയ്തിരുന്നു എന്നറിയാമോ

എന്തു

ഗൗളി നമ്മുടെ ഇടയിൽ പ്രശ്നം ഉണ്ടാക്കാൻ വരുന്നു,

നമ്മൾ തമ്മിൽ ഇടി ആവുന്നു

, പിന്നെ ഗൗളിക്കിട്ട് നിങ്ങൾ പൊട്ടിക്കുന്നു

പിന്നെ എല്ലാം ശുഭം എന്തൊക്ക ആയിരുന്നു,

എന്നിട്ട് ദേ സോറി പറഞ്ഞു പോയേക്കുന്നു

അനു ആലോചനയോടെ പറഞ്ഞു

എന്തോന്നടി ഈ കുഞ്ഞി തലയിൽ എന്തൊക്ക ആണ് ചിന്തിച്ചു വെച്ചിരിക്കുന്നത് കഷ്ടം തന്നെ മുതലാളി

ഡോ കടുവേ മതി കളിയാക്കിത്,

വാ വീട്ടിൽ പോകാൻ നോക്കാം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

പോകാം, അതിനു മുൻപ് ഒരു കാര്യം ചോദിക്കട്ടെ

മ്മ്, എന്താ

നിനക്ക് എന്നോട് ഇതുവരെ ദേഷ്യം തോന്നിട്ടില്ലേ

എന്തെ അങ്ങനെ ചോദിച്ചേ

കല്യാണം കഴിഞ്ഞ സമയത്തു, നിന്നോട് ഞാൻ ദേഷ്യത്തോടെ അല്ലേ പെരുമാറിയിരുന്നത്,

തല്ലിയില്ലേ ഞാൻ

,ചൂടുള്ള ചായ മേത്തു ഒഴിച്ച്,

റൂമിൽ പൂട്ടി ഇട്ടു,

അതിനേക്കാളൊക്ക വായിൽ വരുന്നതൊക്കെ പറഞ്ഞു നിന്നെ സങ്കടപെടുത്തി ദേഷ്യം തോന്നിട്ടില്ലേ നിനക്ക് എന്നോട് ഇതുവരെ, വെറുപ്പോ,

ഡിവോഴ്സ് ചെയ്യണൊന്നോ അങ്ങനെ ഒന്നും തോന്നിട്ടില്ലേ

ഇത്രയൊക്കെ ദ്രോഹിച്ചിട്ടും നിനക്ക് എങ്ങനാ എന്നെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നത്

കണ്ണേട്ടൻ പറഞ്ഞത് ശരിയാണ് എന്നോട് പെരുമാറിയതിനു ഞാൻ നിങ്ങളോട് വെറുപ്പോ, ദേഷ്യമോ കാണിക്കേണ്ടതാണ്, പക്ഷെ ഇതു 2ഉം എനിക്ക് തോന്നിട്ടില്ല

പിന്നെ എനിക്ക് ഒന്നും പറയാൻ പറ്റില്ലാലോ ഞാൻ കാണിച്ച ഒരു തെറ്റിന്റെ പേരിൽ അല്ലേ എന്നെ ശിക്ഷിക്കുന്നെ

അതൊക്ക അനുഭവിക്കണം എന്നു തോന്നി

പലപ്പോഴും സങ്കടം തോന്നിയിരുന്നു,

കണ്ണേട്ടന് ഇഷ്ടം അല്ലാത്ത സ്ഥിതിക്ക് ഞാൻ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതാ നല്ലത് എന്നു തോന്നി

അതു ഞാൻ വിച്ചൂനോടും മീനുനോടും പറഞ്ഞു

ആദ്യം കോഴ്സ് കംപ്ലീറ്റ് ആകട്ടെ എന്നിട്ട് തീരുമാനിക്കാം എന്നു പറഞ്ഞു

അതിനിടക്ക് വിച്ചു ആണ് പറഞ്ഞെ കണ്ണേട്ടന് നിന്നോട് ഇഷ്ടം ഒക്കെ ഉണ്ട്,

പുറത്ത് പ്രകടിപ്പിക്കത്തത് ആണെന്ന് എനിക്കും തോന്നി തുടങ്ങി,

എന്നെ ചീത്ത പറയുമ്പോഴും, സങ്കട പെടുത്തുമ്പോഴും നിങ്ങളുടെ കണ്ണിൽ എന്നോട് ദേഷ്യത്തിനേക്കാൾ ഉപരി വേറേതോ ഭാവം

അതു പ്രണയം ആണെന്ന് തിരിച്ചറിയാൻ അധികം താമസം വന്നില്ല,

അന്ന് എന്നെ മുറിയിൽ പൂട്ടി ഇട്ടിട്ടു എനിക്ക് വയ്യാതെ ആയ ദിവസം കണ്ണേട്ടന് എന്നോടുള്ള, സ്നേഹവും, ടെൻഷനും, സങ്കടം ഒക്കെ ഞാൻ അറിഞ്ഞതാ

നിങ്ങളുടെ സ്നേഹം പുറത്തു കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു

ആരൊക്ക…. മീനു, വിച്ചു,

പിന്നെ വിച്ചൂന്റെ ഐഡിയ ആയിരുന്നു, കണ്ണേട്ടനെ അവഗണിച്ചതും, മിണ്ടാതെ, നോക്കാതെ നടന്നതും, മോതിരം പണയം വെച്ചതും ഒക്കെ

ഇങ്ങനൊക്കെ ആയപ്പോൾ നിങ്ങൾ എന്നോട് ദേഷ്യ പെടാൻ തുടങ്ങി,

ഞാൻ മിണ്ടാതെ നടക്കുന്നത് കണ്ടിട്ട് സങ്കടം കൊണ്ട് അല്ലേ

മ്മ്

ക്ലാസ്സ്‌ എടുക്കുന്ന സമയത്തൊക്കെ നിങ്ങളുടെ കണ്ണു എന്റെ മുഖത്തു ആണെന്ന് ഫ്രണ്ട്‌സ് പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു

ഇതു എവിട വരെ പോകും എന്നു നോക്കെരുന്നു ഞാൻ

നിങ്ങൾ ഭയങ്കര ഫാസ്റ്റ് ആണ്, മിണ്ടാതെ നടന്നപ്പോൾ നിങ്ങൾ എന്നെ അറ്റാക്ക് ചെയ്യാൻ തുടങ്ങി കാണുമ്പോൾ കാണുമ്പോൾ കിസ്സ് ചെയ്യാൻ തുടങ്ങി

ഹെൽമെറ്റ്‌ വെച്ചു നടക്കേണ്ട അവസ്ഥ ആക്കിന്ന് പറഞ്ഞാൽ മതില്ലോ,

അതും നിങ്ങളുടെ ക്യാബിനിൽ വെച്ചു

അന്നൊക്കെ പറഞ്ഞില്ലെങ്കിലും കണ്ണേട്ടന്റെ കണ്ണിൽ എന്നോടുള്ള പ്രണയം മാത്രമായിരുന്നു

ഈ താലി നിങ്ങൾ എന്റെ കഴുത്തിൽ ചാർത്തിയപ്പോൾ മുതൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നുണ്ട്

ആ എനിക്ക് വെറുക്കാൻ സാധിക്കുമോ കണ്ണേട്ടൻ എന്നെ സ്നേഹിക്കുന്നതിനും എത്രയോ മുൻപ് നിങ്ങൾ എന്റെ മനസ്സിൽ പതിഞ്ഞതാ

ആ എനിക്ക് നിങ്ങളെ സ്നേഹിക്കാൻ മാത്രമേ അറിയൂ എന്റെ അവസാന ശ്വാസം വരെ

നിന്നോളം ഒരു വസന്തവും എന്നിൽ പൂവിട്ടിട്ടില്ല നിന്നോളം ഒരു മഴയും എന്നിൽ പെയ്തിറങ്ങിട്ടില്ല നിന്നോളം ഒരു വേനലും എന്നിൽ ചൂടേൽപ്പിച്ചിട്ടില്ല നിന്നോളം ഒരു മഞ്ഞും എന്നിൽ കുളിരേകിയിട്ടില്ല ഐ ലവ് യു കണ്ണേട്ടാ

അനു കാലിൽ ഉയർന്നു പൊങ്ങി കണ്ണന്റെ നെറ്റിയിൽ ചുംബിച്ചു

അവളുടെ കണ്ണുനീർ അവന്റെ കവിളിൽ പതിച്ചു

അവന്റെ കണ്ണുകളും കലങ്ങിയിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അജുന്റെയും മേഘയുടേം മനസമ്മതം ആണിന്നു

എല്ലാവരും അവിടെയാണ്

അനുനെ കണ്ടു അന്നമ്മ ഓടി വന്നു

ഡി അനു നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ, അന്ന് നിന്റെ കാര്യം അറിഞ്ഞു വരാൻ പറ്റില്ലടി…..

യെ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലടാ,

എന്തായാലും സന്ദീപിനിട്ടു സർ നന്നായിട്ട് പെരുമാറിയല്ലോ, അതു അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി

നീ എപ്പോഴാ വന്നേ,

ഇന്നലെ , നാളെ തന്നെ തിരിച്ചു പോകുമെടി എക്സാം ആണ്

മ്മ്

പള്ളിയിലെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു

എല്ലാവരും സംസാരിച്ചിരുന്നു

എല്ലാവരും അജുനെയും, മേഘയെയും കളിയാക്കി ഒരു വിധത്തിൽ ആക്കി

എക്സാം കഴിഞ്ഞേ മാര്യേജ് ഉണ്ടാവു

അഭി വന്നിരുന്നു, കൂടെ പെങ്ങൾ അഭിരാമിയും

അനുവും അഭിരാമിയും ആദ്യമായി കാണുകയാണ്

ചേച്ചി, എന്നെ മനസ്സിലായോ ….. അഭിരാമി

മ്മ് അറിയാം അഭിരാമി അല്ലേ

ചേച്ചി ആമി എന്നു വിളിച്ചാൽ മതി

മ്മ്, വീട്ടിൽ എല്ലാവർക്കും സുഖം അല്ലേടാ

മ്മ് അതെ, അച്ഛന്റെ സ്വഭാവം അറിയാല്ലോ, ചേച്ചിക്ക്,

അലോഖിനോടും പലതും പറഞ്ഞു കൊടുത്തു, അവനും ചേച്ചിയോട് ദേഷ്യം ആക്കിയെടുത്തു, അതു കൊണ്ട് തന്നെ അപ്പച്ചി സങ്കടത്തിൽ ആണ്

അവൻ്റെ ഉള്ളിൽ ചേച്ചിയോട് സ്നേഹം ഒക്കെയുണ്ട് പുറത്ത് കാണിക്കുന്നില്ല, എന്നേ ഉള്ളു,

ഞാൻ എന്തായാലും അവനോട് സംസാരിക്കാം, അപ്പച്ചിടെ സങ്കടം കാണാൻ വയ്യ

അതൊക്കെ അവിടെ നിൽക്കട്ടെ അവൻ്റെ കാര്യത്തിൽ എന്താ പ്രത്യേക താൽപ്പര്യം ,

ഏയ് എന്ത് ഒന്നുമില്ല ചേച്ചി,

ടി, പെണ്ണേ എന്നോട് കള്ളം പറയണ്ട, അവൻ്റെ പേര് പറയുമ്പോൾ നിൻ്റെ മുഖത്ത് കാണുന്ന തിളക്കം എനിക്ക് മനസിലാവുന്നുണ്ട്, അവന് എങ്ങിനെയാ ഇഷ്ടം ഉണ്ടോ നിന്നോട്

അറിയില്ല ചേച്ചി, ഇഷ്ടം ഉണ്ടായിരിക്കും അതുപോലെയാ സംസാരം ഒക്കെ

അതൊക്കെ നമുക്ക് റെഡിയാക്കാടി

അഭിയെ പോലെ തന്നെ പാവം ആണ് അഭിരാമിയും അച്ഛന്റെ ഒരു സ്വഭാവവും 2പേർക്കും ഇല്ല

വന്നപ്പോൾ മുതൽ അഭിടെ കണ്ണുകൾ ഹണിടെ അടുത്ത് ആണ് . അതു വ്യക്തമായി വിച്ചു കാണുകയും ചെയ്തു

ഡി അനു അഭിയേട്ടന്റെ ലുക്ക്‌ പോകുന്നത് നോക്കിയേ

ഹണിടെ മുഖത്തു ആയിരിക്കും

അതു നിങ്ങൾക്ക് 2പേർക്കും എങ്ങനെ അറിയാം… മീനു

അന്ന് അനു ഹോസ്പിറ്റലിൽ കിടന്നപ്പോൾ അഭിയേട്ടൻ വന്നില്ലേ…… വിച്ചു

മ്മ്……

അന്ന് മൊത്തം സമയം അഭിയേട്ടന്റെ കണ്ണുകളിൽ ഹണി മാത്രം ആയിരുന്നു….. അനു

എന്നാ വാ നമുക്ക് ഒന്നു ചോദിക്കാം, മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പുറത്തോട്ട് പോരട്ടെ….. മീനു

അഭിയും, കണ്ണനും, അജുവും, അഖിയും സംസാരിച്ചു നിൽകുമ്പോൾ ആണ് അവരങ്ങോട്ട് ചെന്നത്

എന്തോ ഒപ്പിക്കൻ ഉള്ള വരവാണ് 3 എണ്ണത്തിന്റെയും കണ്ണൻ മനസ്സിൽ പറഞ്ഞു

അഭിയേട്ട….. അനു

ആ എന്താ അനു

അഭിയേട്ടന് വിവാഹം നോക്കുന്നില്ലേ…. വിച്ചു

എന്ത്യേ

ഏട്ടന് സമ്മതം ആണെങ്കിൽ ഞങ്ങൾ നോക്കി തരാട്ടോ… മീനു

ഓഹോ അപ്പോൾ ബ്രോക്കർ പണിയും ഉണ്ടോ 3നും

പിന്നെ അല്ലാതെ അജു ചേട്ടായിനോട് ചോദിച്ചു നോക്ക്…. മീനു

എന്റെ മേഘടെയും വിവാഹം ഉറപ്പിച്ചതിന്റെ പിന്നിലെ വെളുത്ത കരങ്ങൾ ഇവരുടെ ആണെടാ

നിനക്ക് അറിയോ അഭി

കോളേജിൽ ചെന്നപ്പോൾ ആ മേഘ കൊള്ളാല്ലോ എന്നു ഒന്നു പറഞ്ഞു പോയി അന്ന് തുടങ്ങി ഇതുങ്ങൾ എനിക്ക് മേഘനോടു പ്രണയം ആണെന്ന് പറഞ്ഞു നടക്കാൻ അതു പിന്നെ ദേ ഇവനോടും പറഞ്ഞു പിന്നെ അഖി അറിഞ്ഞു, വീട്ടിൽ അറിഞ്ഞു, അന്നമ്മ അറിഞ്ഞു എല്ലാം കൂടി കളിയാക്കി

ഇപ്പൊ കല്യാണം വരെ എത്തിച്ചു

ഓ ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും നിങ്ങൾക്ക് ഇതിൽ ഒരു പങ്കും ഇല്ലന്ന്…… അനു

ആ ജാതി നോട്ടം ആയിരുന്നു ക്ലാസ്സ്‌ എടുത്തോണ്ടിരിക്കുമ്പോൾ മേഘനെ,

കണ്ണേട്ടൻ പോലും അനുവിനെ അങ്ങനെ നോക്കാറില്ല …… വിച്ചു

ഞങ്ങൾ കാരണം കല്യാണം ഉറപ്പിച്ചു സ്മരണ വേണം ചേട്ടായി സ്‌മരണ….. മീനു

ചേട്ടായിക്ക് അത്ര പ്രോബ്ലം ഉണ്ടെങ്കിൽ കല്യാണം വേണ്ടാന്ന് വെക്കാം എന്താ….. അനു

ഒന്നു പോ അനു

അതു കേട്ടു എല്ലാവരും ചിരിച്ചു

ഇവിടെ ആരും അറിയാതെ ഒരാൾ ലൈൻ വലിക്കുന്നുണ്ട് കണ്ണേട്ടാ

ആരു

അഭിയേട്ടൻ

എനിക്കോ ആരു പറഞ്ഞു… അഭി

ആരും പറയണ്ട ഞങ്ങൾ കണ്ടതാ…. വിച്ചു

അപ്പൊ സത്യം ആയിരിക്കും….. അഖി

യെ എനിക്ക് അങ്ങനെ ഒന്നും ഇല്ല…. അഭി

ഇല്ലേയില്ല, അതുകൊണ്ട് ആണെല്ലോ ഹണിടെ മുഖത്തു നിങ്ങളുടെ കണ്ണു ഫിറ്റ്‌ ചെയ്തു വെച്ചേക്കുന്നേ……. വിച്ചു

അന്ന് ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്നെ കാണാൻ വന്നിട്ട് എന്നെ നോക്കാണ്ട് ഹണി നെ നോക്കി നിൽക്കരുന്നു….അനു

അതു ഞാനും കണ്ടിട്ടുണ്ട്….. അജു

അപ്പോ എല്ലാർക്കും അറിയാല്ലേ…. മീനു

സാധരണ ആദ്യ കാഴ്ച്ചയിൽ പ്രണയം തോന്നുന്നതൊക്ക കണ്ടിട്ടുണ്ട്, പക്ഷെ അടികൊണ്ടു പ്രണയം തോന്നുന്നത് ആദ്യമായിട്ടായിരിക്കും അല്ലേ.. അനു

കളിയാക്കാതെടി….. അജു

ദേ അവളോട് വേഗം ഇഷ്ടം പറയാൻ നോക്ക്,……. അഖി

എന്നിട്ട് നമുക്ക് വീട്ടുകാരായിട്ട് ആലോചിക്കാം…. കണ്ണൻ

നിങ്ങൾ എന്നെ കെട്ടിച്ചേ അടങ്ങു അല്ലേ

, അതെ…. അനു

ആമിടെ വിവാഹം കഴിയാതെ ഒന്നും നോക്കാൻ പറ്റില്ല

അവളുടെ കല്യാണം ആലോഖ് ആയിട്ടു നടത്തിയാൽ പോരെ, മുറച്ചെക്കൻ അല്ലേ…..അനു അവനായിട്ടോ….അഭി

അവര് തമ്മിൽ ഇഷ്ടത്തിൽ അല്ലേ…. അനു

നിന്നോട് ആരു പറഞ്ഞു… അഭി

ആമി ക്കു അങ്ങനെ ഒരു ഇഷ്ടം ഉണ്ട് മനസ്സിൽ, അവളെ ഒന്നു കുടഞ്ഞപ്പോൾ ആലോഖിനു ഇഷ്ടം ഉള്ളത് പോലെ ആണ് പറഞ്ഞത്

പക്ഷെ അവർ പരസ്പരം തുറന്നു പറഞ്ഞിട്ടില്ല

ഇഷ്ടം ഉണ്ടായാലും ഇല്ലെങ്കിലും അവരെ നമുക്ക് കെട്ടിക്കാം…. അനു

ഓ നിന്റെ തലയിൽ കുറേ ഐഡിയ ഉണ്ടല്ലേ… അഭി

പിന്നെ ഇതൊക്ക എന്തു, ഇനിയും ഐഡിയ വേണമെങ്കിൽ ചോദിച്ചാൽ മതി

ഡാ ഇവളെ വിളിച്ചിട്ട് കൊണ്ട് പോയെടാ കണ്ണാ… അഭി

കണ്ണൻ അവളെ പൊക്കി എടുത്തു കൊണ്ട് പോയി

എല്ലാവരും അതു കണ്ട് ചിരിച്ചു

ഡോ കടുവേ എന്നെ താഴെ ഇറക്കടോ

മിണ്ടാതെ ഇരിക്കടി അടക്കകുരുവി, ഇല്ലെങ്കിൽ ഞാൻ നിന്നെ വലിച്ചെറിയും

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഞാൻ അനുചേച്ചിയെ കണ്ടു, അപ്പച്ചി എല്ലാവരോടും അന്വേഷണം പറഞ്ഞു, ചേച്ചിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല, അപ്പച്ചിയെ പോലെ തന്നെ ഒരു പാവം ആണ്

അതെ മോളെ, എനിക്ക് അനുനെ കാണണം എന്നുണ്ട്, പക്ഷേ ആലോഖ്

അവനും ചെറിയ മാറ്റമൊക്കെ ഉണ്ട്, ഞാൻ അവനോട് സംസാരിക്കാം അപ്പച്ചി, അച്ചൻ്റെ വാക്ക് കേട്ടാണ് അവൻ അനുചേച്ചിയോട് ദേഷ്യം കാണിക്കുന്നെ, ഉള്ളിൻ്റെ ഉള്ളിൽ സ്നേഹം ഒക്കെ ഉണ്ട് ചേച്ചിയോട്

ഞാൻ അത് പുറത്തു കൊണ്ടുവരും, ഞാൻ അവനോട് സംസാരിക്കാം അപ്പച്ചി

എനിക്കും ആ പ്രതീക്ഷയാണ് ആമി, അവനും മാറിയിരുന്നെങ്കിൽ

പ്രതീക്ഷയോടെ നടന്നു നീങ്ങുന്ന അപ്പച്ചിയെ വേദനയോടെ നോക്കി നിന്നു ആമി

(കാത്തിരിക്കണേ )

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കമൻ്റുകൾ കുറവാണല്ലോ

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *