ഓരോന്ന് ഇറങ്ങിക്കോളും പെണ്ണിന് പതിനെട്ട് തികഞ്ഞൂന്ന്….

Uncategorized

രചന: ശിവന്റെ മാത്രം സതി

ഇച്ചന്റെ പെണ്ണ്

ഇന്ന് ക്വാറന്റൈനിൽ പത്താം ദിവസം ആണ്…. ഇതുവരെ ഇച്ചനെ കാണാതെ ഞാൻ ഇത്രയും ദിവസം ഇരുന്നിട്ടില്ല.. അതുകൊണ്ട് തന്നെ എന്തോ ഒരു വീർപ്പുമുട്ടൽ പോലെ…. കുളിയും കഴിഞ്ഞു റൂമിൽ വന്നിരുന്നു ഫോൺ എടുത്തു നെറ്റ് ഓൺ ആക്കിയപ്പോഴാണ് ഇച്ചന്റെ മെസ്സേജ് വന്നിരിക്കുന്നത് ശ്രദ്ധിച്ചത്…

” ഗുഡ് മോർണിംഗ് പെണ്ണെ…… ”

അതിന് തിരിച്ചു റിപ്ലൈയും കൊടുത്തു ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇന്നലെ ഒരു കഥയിൽ വായിച്ച കാര്യം ഓർമ്മ വന്നത്…. നടക്കില്ലെന്നു അറിയാം.. എന്നാലും ജസ്റ്റ്‌ ഒന്ന് ചോദിച്ചു നോക്കാമെന്നു കരുതി.. ഞാൻ അങ്ങ് വെട്ടിതുറന്ന് ചോദിച്ചു..

” ഇച്ചാ… അതുണ്ടല്ലോ…. ”

” മ്മ്മ്…. അതുമുണ്ട്… ഇതുമുണ്ട്…. നീ കാര്യം എന്താന്ന് വെച്ചാൽ പറ പെണ്ണെ….. ”

” അതുണ്ടല്ലോ.. പിന്നെ ഉണ്ടല്ലോ…. ”

” ദേ….. നീ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞ അന്ന് മുതൽ ഞാൻ കേൾക്കുന്നതാ ഈ രണ്ടു വാക്കുകളും…. ഇഷ്ടമാണെന്ന് പറയാൻ തന്നെ അവളൊരു അഞ്ചാറു തവണ അതുണ്ട് ഇതുണ്ടെന്ന് പറഞ്ഞു…. ഒന്ന് മാറ്റി പിടിക്കെന്റെ പെണ്ണെ…. ”

” ദേ ഇച്ചാ… കളിയാക്കാൻ ആണെങ്കിൽ ഞാൻ ഒന്നും പറയില്ലാട്ടോ…. പറഞ്ഞേക്കാം…”

” ആഹാ….. അങ്ങനെ അങ്ങ് പിണങ്ങി പോയാലോ… ഇച്ചന്റെ ദേവൂസ് എന്താ പറയാൻ വന്നതെന്ന് വെച്ചാൽ അത് പറ… ”

” അത്….. വേറെ ഒന്നുമല്ല…പിന്നെ ഉണ്ടല്ലോ…. എന്നെ ഓർക്കുമ്പോ ഉണ്ടല്ലോ….ഇച്ചന്റെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പാട്ട് ഏതാ…. അതൊന്നു എനിക്ക് പാടി തരുവോ…. ”

” ആഹാ.. ബെസ്റ്റ്…. നിന്റെ ഉണ്ടല്ലോ കൊണ്ടല്ലോ…ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്തോ കോനിഷ്ട് ആണെന്ന്…. നീ ഒന്ന് പോയെ ദേവൂ… ഒരു ബാത്രൂം സിങ്ങർ പോലും അല്ലാത്ത എന്നോടാ അവൾ പാട്ട് പാടാൻ പറയുന്നത്…. ”

” ഇച്ചാ… ദേ…പറ്റത്തില്ലട്ടോ… മര്യാദക്ക് എനിക്ക് പാടി തന്നോ…”

” പെണ്ണെ.. ” താക്കിതോടെയുള്ള വിളി പെട്ടെന്നായിരുന്നു…

” ഇങ്ങളോട് ഞാൻ സ്വർണോ ഡ്രസ്സൊ ഒന്നുമല്ലല്ലോ വാങ്ങി തരാൻ പറഞ്ഞത്.. ജസ്റ്റ്‌ ഒരു പാട്ട് പാടി തരാനല്ലേ പറഞ്ഞുള്ളു… അതിനു ഇത്രയ്ക്കു ജാഡ ഒന്നും വേണ്ടാട്ടോ…. പിന്നെ.. ഇങ്ങള് പാടില്ല എന്നൊന്നും പറയണ്ട…. പ്രേമിച്ചു കൊണ്ടിരുന്നപ്പോ എന്തായിരുന്നു…പാ എന്ന് പറയണ്ട അപ്പോഴേക്കും പാട്ട് എത്തി…അതുകൊണ്ട് എനിക്കിപ്പോ പാട്ട് കേൾക്കണം..”

” ദേവൂ…. കിട്ടുവെ എന്റെ കയ്യീന്ന്….. ഒന്ന് മൂളാൻ പോലും എനിക്കറിയില്ല…. അഥവാ മൂളി കഴിഞ്ഞാൽ അത് എന്റെ ഈണത്തിൽ ആവും… വെറുതെ എന്തിനാ ആ റിസ്ക് എടുക്കുന്നെ… അതുകൊണ്ട് ന്റെ കൊച്ചു പോയി എന്തെങ്കിലും കഴിക്കാൻ നോക്കിയേ…. ”

” ഇച്ചാ……. ”

” നടക്കില്ല പെണ്ണെ…അതും വിചാരിച്ചു മോള് ഇരിക്കാൻ നിക്കണ്ട… വെച്ചിട്ട് പൊക്കോ… ” എന്നും പറഞ്ഞു ഇച്ചൻ ഫോൺ കട്ട്‌ ആക്കി പോയതും എനിക്ക് നല്ല വിഷമം വന്നു…. ഇനി ഇച്ചൻ എനിക്ക് പാട്ട് പാടി തരാതെ ഞാൻ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ഒന്നും ചെയ്യില്ല എന്ന് ഞാനും അങ്ങ് തീരുമാനിച്ചു.. ഫുഡും കഴിച്ചു വന്നു നോക്കിയപ്പോൾ ഇച്ചന്റെ രണ്ടു മെസ്സേജ് കിടപ്പുണ്ട്…

” ഇനി അത്ര നിർബന്ധം ആണെങ്കിൽ നീ വീട്ടിൽ വരുന്ന അന്ന് രാത്രി നിന്റെ ചെവിയിൽ…. പതുക്കെ… പാടി തരാം.. മതിയോ… ” എന്നും ചോദിച്ചു ഒരു കണ്ണ് ഇറുക്കിയ ഇമോജിയും അയച്ചു തന്നു… എന്തോ ആ വാക്കുകൾ ന്റെ ശരീരത്തിൽ ഒരു കുളിരു കൊണ്ടു വരുന്നത് ഞാൻ അറിഞ്ഞു… നമ്മുടെ ജില്ല സിനിമയിൽ വിജയ് പറയുന്നത് പോലെ…. അടിവയറ്റിൽ നിന്നും ചൂടും തണുപ്പും ചേർന്നുള്ള ഒരു വികാരം മുകളിലേക്ക് വരുന്നത് ഞാൻ അറിഞ്ഞു… കൈകളിൽ രോമാഞ്ചം വിടർന്നു നിന്നു.. ഞാൻ പോലും അറിയാതെ ഒരു ചെറിയ പുഞ്ചിരി എൻ ചുണ്ടിൽ വിടർന്നു നിന്നു..പക്ഷെ നമുക്ക് അത്ര പെട്ടന്ന് താഴ്ന്നു കൊടുക്കാൻ അങ്ങ് പറ്റുവോ…. അതുകൊണ്ട് മെസ്സേജ് കണ്ടിട്ടും റിപ്ലൈ കൊടുക്കാതെ റൂമിന്റെ പുറത്തേക്ക് ഇറങ്ങി…

അന്നേരമാണ് ഒപ്പമുള്ള രാധിക വന്നു അടുത്ത റൂമിൽ പുതിയ ആള് വന്നിട്ടുണ്ടെന്ന് പറയുന്നത്.. എന്നാപ്പിന്നെ അവരെ പരിചയപ്പെടാം എന്ന് കരുതി ഞാൻ അങ്ങോട്ട്‌ നടന്നു… ആ റൂമിൽ ആണെങ്കിൽ ആ കുട്ടി മാത്രം ഉണ്ടായിരുന്നുള്ളൂ.. പേരെല്ലാം ചോദിച്ചു ഡീറ്റെയിൽസ് അറിഞ്ഞപ്പോഴാണ് ഈ കുട്ടിക്ക് ന്റെ കെട്ട്യോൻ കരണം പുകച്ചു ഒരടി കൊടുത്തിട്ടുണ്ടെന്നുള്ള കഥ പുറത്തു വരുന്നത്.. അതും എപ്പോഴാ.. പ്ലസ് ടു പഠിക്കുമ്പോൾ..നമ്മുടെ ആള് പിന്നെ പണ്ടേ കലിപ്പൻ ആയത് കൊണ്ടു അന്ന് അടി കിട്ടിയപ്പോൾ അങ്ങേരുടെ അഞ്ചു വിരലുകളും അവളുടെ മുഖത്തു നല്ലത് പോലെ പതിഞ്ഞിരുന്നു… എന്റെ ഭാഗ്യത്തിന് അന്ന് കിട്ടിയതിനു അവൾ എന്നോട് പ്രതികാരം ചെയ്യാൻ വന്നില്ല.. പിന്നെ അവൾക്ക് ഒട്ടും വയ്യായിരുന്നു.. അത് തന്നെയാ പ്രതികാരം ചെയ്യാത്തതിന്റെ മെയിൻ കാരണവും… അതുപോലെ ന്റെ ഇച്ചന്റെ പഴയ ഫോട്ടോസും അതിനുള്ളിൽ ഞാൻ അവളുടെ അടുത്ത് നിന്നും എടുത്തിരുന്നെട്ടോ…പിന്നെ അവരുടെ റൂമിലേക്ക് വേറെ ആൾക്കാരും കൂടി വന്നപ്പോൾ ഞാൻ ഇങ്ങോട്ട് ഇറങ്ങി പോന്നു…

തിരിച്ചു റൂമിൽ വന്നു ഫോൺ നോക്കിയപ്പോൾ ഇച്ചന്റെ മൂന്നാല് മിസ്സ്കാൾസ് ഫോണിൽ ഉണ്ടായിരുന്നു.. മൈൻഡ് ചെയ്യാനേ പോയില്ല…. വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ നല്ല കലിപ്പോടെ ഉള്ള മെസ്സേജുകളും..

” ഡീ കോപ്പേ…. എവിടെ പോയി കിടക്കുവാടി നീ.. വിളിച്ചാൽ നിനക്ക് ഫോൺ എടുത്തൂടെ…. ”

എന്നൊക്കെ പറഞ്ഞു അങ്ങോട്ട്‌ പോയി… ഇനിയും റിപ്ലൈ കൊടുക്കാതെ ഇരുന്നാൽ ചിലപ്പോൾ അങ്ങേരു എന്നെ ഇവിടെ വന്നു തല്ലും… അതുകൊണ്ട് എല്ലാം ക്ഷമിച്ചു അങ്ങോട്ട്‌ റിപ്ലൈ കൊടുത്തേക്കാം എന്ന് നാം അങ്ങട് കരുതി… അല്ലാതെ ആ കലിപ്പനെ പേടിച്ചിട്ടൊന്നും അല്ലാട്ടോ… പാവം ഞാൻ…അതിനു ഈ ദേവൂ വേറെ ജനിക്കണം… ഹ്മ്മ്.. ഫീലിംഗ് പുച്ഛം…

പിന്നെ ഞാൻ വിളിച്ചു ഇച്ചന്റെ ഫ്രണ്ട് ഇവിടെ വന്നതും അവളെ പരിചയപ്പെട്ടതും ഫോട്ടോസ് കിട്ടിയതും എല്ലാം ഒറ്റശ്വാസത്തിൽ ഒന്നും വിടാതെ അങ്ങ് പറഞ്ഞു…. എന്റെ പറച്ചിൽ കഴിഞ്ഞിട്ടും അപ്പുറത്ത് നിന്നും സൗണ്ട് ഒന്നും കേൾക്കാതെ വന്നപ്പോൾ ഞാൻ പതിയെ

” ഇച്ചാ……. ” ന്നു വിളിച്ചു..

” ദേവൂവേ…. അവിടെ വെള്ളം ഇരിപ്പുണ്ടോടീ….? ”

ഇച്ചന്റെ ചോദ്യം കേട്ട് ഞാൻ ചുറ്റും നോക്കി വെള്ളം നിറച്ച ഫ്ലാസ്ക് അവിടെ തന്നെ ഇരിപ്പുണ്ടെന്ന് ഉറപ്പിച്ചു…

” ഉണ്ടല്ലോ ഇച്ചാ…. എന്നതിനാന്നെ…? ”

” ആഹാ… എന്ന ന്റെ കൊച്ച് ചെന്നു ഇത്തിരി വെള്ളം കുടിച്ചാട്ടെ… ശ്വാസം പോലും വിടാതെ ഇത്രയും നേരം പറഞ്ഞതല്ലേ.. കൊച്ചിന്റെ തൊണ്ടയിലെ വെള്ളമൊക്കെ വറ്റി കാണും… ” ഇതും പറഞ്ഞു ഇച്ചൻ അടക്കി ചിരിച്ചു…

ഇച്ചൻ എന്നെ കളിയാക്കുന്നത് പോലെ പറയുന്നത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു…

” പോടാ പട്ടി ഇച്ചാ…. ”

എന്നു ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു..

” ഇങ്ങള് വല്ലാതെ വർത്താനം പറയണ്ട.. ഒരു പാട്ട് പാടി തരാൻ പറഞ്ഞിട്ട് അതിനു പറ്റില്ലല്ലോ… വേറെ വല്ല ഭർത്താക്കന്മാരും ആയിരുന്നെങ്കിൽ എപ്പോഴേ കെട്ട്യോളുടെ ആഗ്രഹം സാധിച്ചു കൊടുത്തേനെ… അറിയില്ലെങ്കിൽ പോലും ഒന്ന് ശ്രമിച്ചെങ്കിലും നോക്കിയേനെ… ഇത് ഒരുമാതിരി റൊമാൻസ് അറിയാത്ത മൂരാച്ചി…. ”

” ഓഹോ.. ഇപ്പൊ അങ്ങനെ ആയോ.. ഞാൻ റൊമാന്റിക് ആണോ മൂരാച്ചി ആണോന്ന് നീ വരുന്ന ദിവസം രാത്രി നിനക്ക് ഞാൻ മനസിലാക്കി തരാട്ടോ… അത് കഴിഞ്ഞു നീ തന്നെ പറയണം ഞാൻ ഏതാന്ന്.. പഴശ്ശിയുടെ യുദ്ധമുറകൾ ദേവൂസ് കാണാൻ കിടക്കുന്നതേയുള്ളൂ…. ”

ഒരു കള്ളചിരിയോടെ ഇച്ചൻ അത് പറഞ്ഞു നിർത്തിയതും ന്റെ കവിളുകളും നാണത്താൽ രക്തവർണ്ണം ആയിരുന്നെന്ന് അപ്പുറത്തെ ബെഡിൽ ഇരുന്ന രാധിക എന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടിട്ടാണ് എനിക്ക് മനസിലായത്….

” ചി….. പോടാ തെമ്മാടി…… ” എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു ആ നാണത്തോടെ തന്നെ ബെഡിലേക്ക് മറഞ്ഞു…

ഇതൊക്കെ ആണേലും ആ പാട്ട് പാടിക്കാതെ ഞാൻ ഇച്ചനെ വിടില്ലട്ടോ…. ആ ശ്രമം ഇനി എന്തായാലും നാളെ നോക്കാം… അല്ലെ… ലൈക്ക് കമന്റ് ചെയ്യണേ…

രചന: ശിവന്റെ മാത്രം സതി

Leave a Reply

Your email address will not be published. Required fields are marked *