വേഴാമ്പൽ 9

Uncategorized

രചന: നക്ഷത്ര തുമ്പി

നിത പറയുന്ന കേട്ടു അഭിക്ക് ദേഷ്യം ആണ് തോന്നിയത്

അവൾക്കു എന്താ എന്‍റെ കൂടെ വന്നാൽ

അവളുടെ ലൈഫ് സേഫ് ആക്കാൻ അല്ലേ എന്റെ കൂടെ വീട്ടിലേക്കു വിടാൻ എല്ലാവരും തീരുമാനിച്ചത് ,

അവളെ ഹോസ്റ്റലിൽ ആക്കാം എന്നു തീരുമാനിച്ചു എങ്കിലും നിത അവളുടെ അവസ്ഥ പറഞ്ഞപ്പോൾ തന്നെ അവളെ സേഫ് ആയി വേറെ പ്ലേയ്സിലേക്ക് മാറ്റം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു

അവളോട് പറഞ്ഞില്ല

അപ്പോഴാണ് അച്ഛൻ വിളിച്ചത്

പിന്നെ ഒന്നും ആലോചിച്ചില്ല, അവളെ വീട്ടിലേക്കു തന്നെ കൊണ്ട് പോകാം എന്ന് കരുതി

എന്നിട്ടാണ് അവൾ ഇപ്പോൾ ഇങ്ങനെ പറഞ്ഞത്,

എത്ര നാൾ അവൾ നവനീതിനേയും അച്ഛനേയും പേടിച്ചു ഇങ്ങനെ കഴിയും

അവൾക്കും കൂടി വേണ്ടി അല്ലേ നുണ പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയതു

എന്നിട്ടും പിന്നേ യും അവൾ അവരുടെ മുന്നിലേക്ക് തന്നെ പോകാൻ നിൽക്കേണു

ഇപ്പൊ എന്‍റെ കൂടെ വരാത്തത് എനിക്ക് ഒരു പ്രോബ്ലം അവൾ കാരണം ഉണ്ടാവരുതെന്നു വിചാരിച്ചു ആണ്

, ഞാൻ ഒരു പോലീസ് കാരൻ അല്ലേ അവൾ അല്ലെങ്കിൽ വേറെ എന്തെങ്കിലും പ്രോബ്ലം എനിക്ക് എപ്പോഴും ഉണ്ടാവില്ലേ അവളോട് ചോദിച്ചിട്ട് തന്നെ കാര്യം,

ഞാൻ എന്തായാലും, അവളെ എൻ്റെ കൂടെ വീട്ടിലേക്കു കൊണ്ട് പോകും

അഭി അവന്തുൻ്റ അടുത്ത് എത്തി,

ഈ ടെൻഷനും ,സങ്കടവും വരുമ്പോൾ എല്ലാം പെണ്ണുങ്ങളും ജനൽ കൂടി പുറത്തെക്കു നോക്കി നിൽക്കുന്നത് എന്ത് കാണാനാണാവോ 🙄 എനിക്ക് ഇത് വരെ മനസ്സിൽ ആയിട്ടില്ല

എന്‍റെ ഊഹം തെറ്റിയില്ല നമ്മുടെ നായികയും അത് തന്നെ അവസ്ഥ ,

ഞാൻ അകത്തോട്ട് ചെന്നപ്പോൾ അവൾ ജനലിൽ കൂടി പുറത്തേക്കു നോക്കി നിൽക്കുന്നത് ആണ് കണ്ടത്

അവിടെ എന്താ……… അഭി അവൾ എന്‍റെ ചോദ്യം കേട്ടിട്ട് ഞെട്ടി നോക്കുന്നുണ്ട്

അഭി പിന്നെയും ചോദിച്ചു

നീ എന്താ നോക്കി നിന്നത് പുറത്തേക്കു അവിടെ എന്താ ?

ഒന്നും ഇല്ല ഞാൻ ചുമ്മാ ,

കള്ളം പറയണ്ട………

ഞാൻ ഓരോ കാര്യങ്ങൾ ഓർത്തു അങ്ങനെ നിന്നതാ

മ്മ് അതൊക്ക പോട്ടെ

കഴിഞ്ഞതൊന്നും ഇനി ആലോചിക്കേണ്ട

വരാൻ ഉള്ളതിനെ കുറിച്ച് ആലോചിക്കൂ

അപ്പോൾ എങ്ങനാ നാളെ എന്‍റെ കൂടെ വരുക അല്ലേ എന്റെ വീട്ടിലേക്കു

ഞാനോ 🙄

അതെ നീ തന്നെ

,പിന്നെ എന്‍റെ ഭാര്യ ആയി ഞാൻ ആരെ കൊണ്ട് പോകാൻ ആണ്

നിന്റെ ഫോട്ടോ സഹിതം എന്‍റെ വീട്ടുകാർ കണ്ടതാ

ഞാൻ ഇല്ല അഭിയേട്ടാ ,

ഞാൻ കാരണം അഭിയേട്ടനും വീട്ടുകാർക്കും ഒരു ബുദ്ദിമുട്ട് ഉണ്ടാവരുത്

എന്ത് ബുദ്ദി മുട്ട്

എന്നെ സഹായിക്കുന്നവരേയും ഇഷ്ടപെടുന്നവരേയും എനിക്ക് വേദനിപ്പിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഇത് വരെ

അത് കൊണ്ടാണ് ഞാൻ………

എന്നെ സഹായിച്ചതിന്റെ പേരിൽ അഭിയേട്ടനോ ഫ്രണ്ട്സിനോ വീട്ടുകാർക്കോ ഒരു ആപത്തും വരരുത് അത് മാത്രം ഉള്ളു എനിക്ക് ഞാൻ കാരണം അങ്ങനെ ഒന്നും ഉണ്ടാവാൻ പാടില്ല

പറഞ്ഞു കഴിഞ്ഞോ നീ ഇനി ഞാൻ പറയുന്നത് കേൾക്കു

ഞാൻ ഒരു പോലീസ്കാരൻ ആണ് നിനക്ക് അറിയാല്ലോ

അവന്തു തലയാട്ടി

പ്രോബ്ലംസ് ഉള്ള ലൈഫ് ആണ് എന്‍റെത്

ചുറ്റും ശത്രുക്കൾ മാത്രം ആണ് എനിക്ക്

അതുകൊണ്ട് എനിക്ക് പേടി ഇല്ല

ശത്രുക്കളുടെ കൂടെ ഒരു ശത്രു കൂടി കൂടി എന്ന് ഞാൻ കരുതികോളാം

നീ എവിടെ നിൽക്കുന്നതിനെക്കാളും സേഫ് ആയിരിക്കും എന്‍റെ വീട്ടിൽ നിൽക്കുന്നത്

എല്ലാവരുടേയും തീരുമാനം അത് തന്നെ ആണ് ഒരു പോലീസ് കാരന്റെ വീട്ടിൽ വന്നു നിന്നെ അപകടപ്പെടുത്താൻ ഒരുത്തനും മുതിരില്ല , തനിക്ക് എന്നെ വിശ്വസിക്കാം തന്റെ ആഗ്രഹങ്ങൾ ഒക്കെ നിത പറഞ്ഞു ഞങ്ങൾക്ക് അറിയാം ..

തന്റെ ലൈഫ് സെറ്റ് ആകുന്നതുവരെ ഞാൻ കൂടെ ഉണ്ടാവും, ഒരു ഫ്രണ്ട് ആയി തനിക്ക് എന്നെ കാണാം

പിന്നെ ഞാൻ പോലീസ് സ്റ്റേഷനിൽനിന്നും നിന്നെ കള്ളം പറഞ്ഞു ഇറക്കിയതു വഴിയിൽ ഉപേക്ഷിച്ചു കളയാൻ അല്ല

നിന്റെ ലൈഫ് സേഫ് ആക്കാൻ കൂടി വേണ്ടിയാണ്

അത് കൊണ്ട് തന്നെ നിന്നെ സേഫ് ആക്കുന്നതുവരെ നീ എന്‍റെ കൺ വെട്ടത്തു തന്നെ കാണും അത് ഞാൻ തീരുമാനിച്ചതാണ് ,അതിനൊരു മാറ്റവും ഇല്ല

എന്‍റെ വീട്ടിൽ താൻ എന്‍റെ കാമുകി ആയിരുന്നു എന്നാണ് വിശ്വാസിച്ചിരിക്കുന്നത്

അത് കൊണ്ട് ആണ് ഞാൻ തന്നെ കല്യാണം കഴിച്ചതെന്നാ വിചാരിച്ചു വെച്ചേക്കണത് അവരെ പറഞ്ഞു മനസിലാക്കാൻ കുറച്ച് ടൈം വേണം

അത് കൊണ്ട് തന്നെ താൻ എന്‍റെ ഭാര്യ ആയിട്ടായിരിക്കണം നാളെ എന്‍റെ വീട്ടിലേക്കു വരേണ്ടത്

ശരി എന്നാൽ

ഷീണം ഉണ്ടെങ്കിൽ കിടന്നോളു നാളെ രാവിലെ എൻ്റെ വീട്ടിലേക്ക് വരാൻ റെഡി ആയിക്കോളണം താൻ

കഴുത്തിൽ താലി കെട്ടിയ അധികാരം വെച്ചു പറയേണെന്നു കൂട്ടിക്കോ

അഭി അതും പറഞ്ഞു പോയി

അഭി മുറിയിൽ നിന്നു പോയിട്ടും അവന്തു അഭി പറഞ്ഞ കാര്യങ്ങൾ ആലോചിക്കേരുന്നു

അഭിയേട്ടൻ പറഞ്ഞത്‌ തന്നെ ആണ് ശരി , ഞാൻ വേറെ എവിടെ നിൽക്കുന്നതിനെക്കാളും സേഫ് അഭിയേട്ടൻറ വീട്ടിൽ കിട്ടും

എനിക്കും ഒരു മാറ്റവും ആവശ്യം ആണ്

അവന്തു ഓർമ്മകളിൽ മുഴുകി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

നിത വന്നു ഫുഡ് കഴിക്കാൻ വിളിച്ചു

അവന്തു ഫുഡ് കഴിക്കാൻ താഴേക്ക് പോയി എല്ലാവരും ഉണ്ടായിരുന്നു താഴെ

നിത എന്നോട് നാളെ അഭിയേട്ടൻ്റെ വീട്ടിൽ പോകുന്ന കാര്യം ചോദിച്ചു

ഞാൻ അഭിയേട്ടൻ്റ വീട്ടിൽ പോകാൻ സമ്മതം പറഞ്ഞു

എല്ലാവർക്കും അത്കേട്ടു സന്തോഷം ആയി

ഫുഡ് കഴിച്ചു അവളുടെ കൂടെ പാത്രം ഒക്കെ കഴുകാൻ സഹായിച്ചു , റിയയും മാർട്ടി നും പോകാൻ റെഡി ആയി

അവർ പോയി കഴിഞ്ഞു ഞങ്ങൾ കിടക്കാൻ പോയി

എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നുണ്ടായില്ല

നാളെ അഭിയേട്ടൻ്റെ വീട്ടിലേക്കു പോകുന്നതിനെ കുറിച്ച് ആണ് ചിന്ത മുഴവൻ

എങ്ങനെ ഉള്ള ആളുകൾ ആയിരിക്കും അഭിയേട്ടൻറ വീട്ടിൽ

അവർക്ക് എന്നെ ഇഷ്ടമാകുമോ

ദേഷ്യം ഉണ്ടാവോ എന്നോട്

ആദ്യം ആയിട്ടു കാണാൻ പോകുന്ന ആളുകൾ ആണ് അവരൊക്കെ

എങ്ങനെ ആയിരിക്കും, അഭിയേട്ടൻറ സ്വഭാവം ആയിരിക്കുമോ

നാളത്തെ പുലരി പുതിയ ഒരു വീട്ടിൽ പുതിയ ആളുകളും ആയി

എന്താവുമോ എന്തോ

(തുടരും )

💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *