വാക പൂത്ത വഴിയേ – 15

Uncategorized

രചന: നക്ഷത്ര തുമ്പി

സാർ: ഞാൻ നിന്നെ വിട്ടാൽ അല്ലേ നീ പോകു, ഞാൻ നിന്നെ വിട്ടില്ലെങ്കിലോ പറയുന്നതോടൊപ്പം കൈയ്യിലെ പിടിയുടെ മുറുക്കം കൂടി

ഞാൻ: ഇത് എന്ത് കഷ്ടം ആണ്, ,ശരിക്കും സാറിൻ്റെ പ്രശ്നം എന്താ

അവിടെ വച്ച് എനിക്ക് താൽപര്യം ഉണ്ടെങ്കിൽ പോക്കൊളാൻ പറഞ്ഞു ഇവിടെ വന്നപ്പോൾ മാറ്റി പറയുന്നു പോകണ്ട എന്ന്

കണ്ണൻ: എൻ്റെ പ്രശ്നം എന്താന്ന് നീ തിരക്കണ്ടാ ,ഞാൻ പോകാൻ പറ്റില്ലന്നു പറഞ്ഞാൽ പോകണ്ട അത്ര തന്നെ ,അതിൽ കൂടുതൽ ഒന്നും നീ അറിയണ്ട

ഞാൻ: എനിക്ക് അറിയണം ,ഞാൻ പോകണ്ടാന്നു പറയാൻ കാരണം എന്താന്ന് ? അല്ല പോകണ്ടാന്നു പറയാൻ സാറിന് എന്താ അധികാരം

കണ്ണൻ: ഞാൻ, താലികെട്ടിയ എൻ്റെ ഭാര്യ എന്നധി കാരം കൊണ്ട് തന്നെ, എന്താ പോര

അനു: അത് വാ കൊണ്ട് പറഞ്ഞാൽ പോരാ എനിക്ക് കൂടി തോന്നണം, ഞാൻ ആ അധികാരം സാറിന് തന്നിട്ടില്ല ,പിന്നെ താലികെട്ടിയപ്പോൾ പറഞ്ഞിരുന്നു, എൻ്റെ ഒരു കാര്യത്തിലും ഇടപെടില്ലന്നു

അതു കൊണ്ട് ഈ കാര്യത്തിലും ഇടപെടണ്ട

കണ്ണൻ: നിന്നോട് പറഞ്ഞാൽ മനസിലാവില്ല, കണ്ട പോലെഅഴിഞ്ഞാടി നടന്നതല്ലേ, ഒരു താലി കെട്ടിയാലും മാറാനും ഒന്നും പോകുന്നില്ലല്ലോ, നീ

അതിനായിരിക്കും അണിഞ്ഞൊരുങ്ങി പോകുന്നത്, ഞാനും വരുന്നില്ലല്ലോ

അനു: (കൈ ചുണ്ടി)ദേ സൂക്ഷിച്ച് സംസാരിക്കണം, ഞാൻ എപ്പഴാ കണ്ട പോലെഅഴിഞ്ഞാടി നടന്നിട്ടുള്ളത്, സാർ കണ്ടിട്ടുണ്ടോ വെറുതേ അനാവശ്യം പറഞ്ഞാലുണ്ടല്ലോ

പറയുന്നതിന് അനുസരിച്ച് കണ്ണിൽ നിന്നും കണ്ണീർ വന്നു തുടങ്ങി

കണ്ണൻ: എൻ്റെ നേരെ കൈയ്യ് ചൂണ്ടി സംസാരിക്കാറായോ നീ ആ കൈയ്യിൽ പിടിച്ച് ഒടിച്ച് അനുനെ തള്ളി

അനു കട്ടിലിൽ ചെന്നു വീണു

കണ്ണൻ: നീ ഒരു സ്ഥലത്തും പോകുന്നില്ല കേട്ടോടി

എന്നു പറഞ്ഞ് ഡോർ അടച്ച് പോയി

അനു ഇട്ട ഡ്രസാലെ കട്ടിലിൽ കിടന്ന് കരഞ്ഞു

💔💔💔💔💔

മീനു: ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ

ഞങ്ങൾബെൽ അടച്ചിട്ട് എന്തേ വാതിൽ തുറക്കാഞ്ഞേ

കണ്ണൻ: ഞാൻ ഉറങ്ങിപ്പോയി മോളെ

മീനു: ഏടത്തി റെഡിയായോ ഏട്ടാ, ഞാൻ ചെന്നു വിളിക്കട്ടേ

കണ്ണൻ: ഏടത്തി വരുന്നില്ല മോളെ, തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് കിടക്കേണ്

മീനു: അയ്യോ ആണോ, എന്നാൽ ഞാൻ ഒന്നു പോയി നോക്കട്ടെ

കണ്ണൻ: വേണ്ട മോളെ ,ഞാൻ ബാം പുരട്ടി കൊടുത്തു, അവൾ ഉറങ്ങി മോളെ ഇനി ശല്യം ചെയ്യണ്ട

മീനു: ശരി ഏട്ടാ

വിച്ചു ഏട്ടൻ റെഡിയായി വന്നു

വിച്ചു: ഡി അനുവന്നില്ലേ

മീനു: ഏട്ടത്തിക്ക് തലവേദന കാരണം കിടന്നുറങ്ങി എന്ന്,

വിച്ചു: മ്മ്, എന്നാൽ നമുക്ക് പോണോ

കണ്ണൻ: നിങ്ങൾ അതിന് പോകാതിരിക്കണ്ട, നിങ്ങൾ പോയി അടിച്ചു പൊളിക്ക്

മീനു: ഏട്ടത്തി ഇല്ലാണ്ട് പോകാൻ ഒരു മടി

കണ്ണൻ: പോയിട്ട് വാ മക്കളെ

പെട്ടെന്ന് മുറ്റത്ത് വണ്ടിടെ ഹോൺകേട്ടു

മീനു: അഖിയേട്ടനൊക്കെ വന്നു എന്നു തോന്നുന്നു

3പേരും മുറ്റത്തേക്ക് ഇറങ്ങി

മീര : അനു എന്തേ റെഡിയായി കഴിഞ്ഞില്ലേ

മീനു: എടത്തിക്ക് തല വേദന ,അതു കൊണ്ട് വരുന്നില്ല

അഖി: എന്നിട്ട് അനു എന്തേ,

കണ്ണൻ: അവൾ കിടക്കേണു, ഇപ്പോ ഉറങ്ങിയിട്ടുണ്ടാവും

മീര: പനി വല്ലതും ഉണ്ടോ, ഹോസ്പിറ്റലിൽ കൊണ്ടുപോകാരുന്നില്ലേ

കണ്ണൻ: പനി ഒന്നും ഇല്ലടി, ബാം പുരട്ടി കിടന്നു ഉറങ്ങുന്നുണ്ട്

മീര: ഞാൻ ഒന്നു കണ്ടിട്ട് വരട്ടെ

കണ്ണൻ: കിടക്കട്ടേടി ശല്യം ഒന്നും ചെയ്യണ്ട

അഖി കണ്ണനെ അടുത്തേക്ക് വിളിച്ചിട്ട് സ്വകാര്യത്തിൽ

അഖി: തലവേദന തന്നെയാണോ

കണ്ണൻ: എന്താ നീ ചോദിച്ചേ

അഖി: നീ ആയതു കൊണ്ട് വിശ്വസം പോരാ ,

ശരി എന്നാൽ ഞങ്ങൾ പോണു

കണ്ണൻ അവർ പോകുന്നത് ചിരിയോടെ നോക്കി നിന്നു

അവരുടെ വണ്ടി പോയതും മുഖത്തെ ചിരി മാഞ്ഞു

💜💜💜💜💜

അവർ പോയതിനു ശേഷം കണ്ണൻ വാതിൽ അടച്ചു താക്കോൽ ഇട്ട് പൂട്ടി

വണ്ടിയും ആയി പുറത്തേക്ക് പോയി

ഇതൊന്നും അറിയാതെ ,കണ്ണൻ്റെ വാക്കുകളുടെ മൂർച്ചയിൽ കിടന്നു കരഞ്ഞു അനു ഉറങ്ങിപ്പോയിരുന്നു

അനുവും ,ബാക്കിയുള്ളവരും പുറത്ത് പോയന്നു കരുതി വീട്ടുകാരും

നേരം 8 മണിയോട് അടുത്ത് ആണ് പുറത്ത് പോയവർ തിരികെ വീട്ടിൽ ചെന്നത്

വിജി: വന്നോ നിങ്ങൾ, കുഞ്ഞി എന്തേ

മീനു: എടത്തിയമ്മേ, അല്ല അനു ഏടത്തി ഇങ്ങോട്ട് എത്തിയില്ലേ

മായമ്മ: നിങ്ങളുടെ കൂടെ അല്ലേ മോൾ അങ്ങോട്ട് പുറത്ത് പോകാൻ വന്നത്, എന്നിട്ട് ഇങ്ങോട്ട് വന്നില്ലേ എന്നോ

മീര : അനുഞങ്ങളുടെ കൂടെ വന്നില്ല മായമ്മേ

മായമ്മേ: വന്നില്ലന്നോ, പിന്നെ മോൾ എന്തേ

മീനു: അനുചേച്ചിയും ഞങ്ങളും റെഡിയാവാൻ പോയതാണ്, ചേച്ചി റെഡിയാവാൻ റൂമിൽ കേറിയിട്ട് പിന്നെ പുറത്തേക്ക് വന്നില്ല

കണ്ണൻ ചേട്ടൻ വന്നു പറഞ്ഞു അനുചേച്ചിക്ക് തലവേദന കാരണം വരുന്നില്ലന്നു

മീര : ഞങ്ങൾ എന്നാൽ പോകുന്നില്ല എന്ന് പറഞ്ഞിട്ട് ഏട്ടൻനിർബന്ധിച്ച് ഞങ്ങളെ പറഞ്ഞ് വിട്ടതാണ്

പിന്നെ അനു ബാം പുരട്ടി കിടക്കേണു ശല്യപ്പെടുത്തണ്ട എന്നു പറഞ്ഞു

മായ: പനി ഉണ്ടായിരുന്നോ

മീര : ഇല്ലന്നാ പറഞ്ഞേ കണ്ണൻ ചേട്ടനും വന്നില്ലേ ഇങ്ങോട്ട്

മായമ്മ: ഇല്ല മോളെ ഞാൻ അവനെ ഒന്നു വിളിച്ച് നോക്കട്ടെ മോൾക്ക് കുറവുണ്ടോന്നു

💙💙💙💙💙 അനു കണ്ണു തുറന്ന് ചുറ്റും നോക്കി, തല വെട്ടിപ്പൊളിയുന്ന പോലെ വേദന, കരഞ്ഞതുകൊണ്ട് ആയിരിക്കും

അവർ പോകുന്ന വണ്ടിയുടെ ശബ്ദം ഞാൻ കേട്ടു

സാർ എന്തെങ്കിലും നുണ പറഞ്ഞ് അവരെ പറഞ്ഞ് അയച്ചിട്ടുണ്ടാവും എന്ന് തോന്നി

കരഞ്ഞു കരഞ്ഞ് എപ്പഴോ ഉറങ്ങി പോയിരുന്നു

എഴുന്നേറ്റ് സമയം നോക്കിയപ്പോൾ 7.30

അനു: ഈശ്വര ഇത്രയും നേരം ഉറങ്ങി യോ

ഇതുവരെ ആരും വന്നില്ലല്ലോ, അവർ പിന്നെ വന്നിട്ടുണ്ടാവില്ല

അവൾ നടന്നു നടന്നപ്പോൾ വീഴാൻ പോയി

തല ചെറുതായി കറങ്ങുന്നുണ്ട്

വാതിൽ തുറക്കാൻ പോയി, വാതിൽ Lock ആണ്

റൂമിൽ വെട്ടം ഇല്ല, ലൈറ്റ് ഇട്ട് നോക്കി കറൻ്റ് ഇല്ല എങ്ങും ഇരുട്ട്, മാത്രം

അകാരണമായ ഭയം കീഴ്പ്പെടുത്തി

ഓ സാർ എന്നെ പൂട്ടി ഇട്ട് വല്ലടത്തും പോയിട്ടുണ്ടാവും

തലക്ക് വല്ലാത്ത ഭാരം പോലെ തോന്നി

വീണ്ടും കിടന്നു, വല്ലാത്ത പേടിയും, തലവേദനയും കിടന്നപാടെ ഉറങ്ങി

💙💙💙💙💙

മായ കണ്ണനെ ഫോൺ ചെയ്തു, കണ്ണൻ അതേ സമയം കുളപ്പടവിൽ ഒറ്റക്ക് ഇരിക്കേരുന്നു

📞മായ്: കണ്ണാ നീ എവിടെയാണ്

📞കണ്ണൻ: ഞാൻ വീട്ടിൽ ഉണ്ട് ,

📞മായ:മോൾക്ക് കുറവുണ്ടോ തലവേദന

📞കണ്ണൻ: ആ അവൾക്ക് കുറവുണ്ട് എന്ന് തോന്നുന്നു

📞മായ: എന്ത് തോന്നുന്നു എന്ന്, നീ നോക്കിയില്ലേ, നീ ശരിക്കും വീട്ടിൽ ഉണ്ടോ

📞കണ്ണൻ: ഞാൻ വീട്ടിൽ ഉണ്ട്, അവൾ റൂമിൽ ആണ് കിടന്നു ഉറങ്ങേണ്

📞മായ: മ്മ്, മോളെ വിളിച്ച് എഴുന്നേൽപ്പിക്ക് കുറവു ഉണ്ടെങ്കിൽ, ഇങ്ങോട്ട് വാ,അല്ലെങ്കിൽ ഞാൻ ഫുഡ് കൊണ്ടു വരാം

📞കണ്ണൻ: മ്മ്, അമ്മ എങ്ങനെ അറിഞ്ഞു അവൾക്ക് തലവേദന ആണന്നു

📞മായ: മീനു ഒക്കെ വന്നപ്പോൾ പറഞ്ഞു

📞കണ്ണൻ: അവരു വന്നോ, അത്രയും നേരം ആയോ

📞മായ: 8 മണി ആകാറായി

കണ്ണൻ: ഞാൻ അങ്ങോട്ട് വിളിക്കാം, അവളെ ഉണർത്തട്ടെ

📞മായ: മ്മ്

മായ ഫോൺ വച്ചതിനു ശേഷം, കണ്ണൻ തിടുക്കത്തിൽ എഴുന്നേറ്റ് വീട്ടിലേക്ക് പോയി

ഈശ്വര ഇത്രയും നേരം ആയോ, അവൾ എഴുന്നേറ്റോ ആവോ

വാതിൽ പൂട്ടിയല്ലേ പോയത്

💙💙💙💙💙

കണ്ണൻ വീട്ടിൽ എത്തി റൂം തുറന്ന് ,ലൈറ്റ് ഒക്കെ ഇട്ടു

ബെഡ് റൂമിലേക്ക് ചെന്നപ്പോൾ അനു അവിടെകിടക്കുന്നത് കണ്ടു

അവിടെ ചെന്ന് അവളെ വിളിച്ചു പക്ഷേ അവൾ എഴുന്നേൽക്കുന്നുണ്ടായില്ല

തോളത്ത് തട്ടി വിളിച്ചു,

കണ്ണൻ: അനു, എഴുന്നേൽക്ക്

ചെറുതായി മൂളുന്നുണ്ട്, പ്രയാസപ്പെട്ട് കണ്ണു തുറക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ സാധിക്കുന്നില്ല

കവിളിൽ കണ്ണുനീർ ഉണങ്ങി ഒട്ടിപിടിച്ച പാടും കാണുന്നുണ്ട്

ചെറിയ ഞരക്കവും മൂളലും

നെറ്റിയിൽ കൈ വച്ചു നോക്കി നല്ല പനിയും ഉണ്ട്

ഈശ്വര ഇനി എന്ത് ചെയ്യും

അനു എഴുന്നേൽക്ക്

അനു ഒരു വിധം കണ്ണു തുറന്നു

കണ്ണൻ: അമ്മ വിളിച്ചിരുന്നു അങ്ങോട്ട് ,ചെല്ലാൻ പറഞ്ഞ്, നിനക്ക് നടക്കാൻ പറ്റുമോ

ഇല്ലെങ്കിൽ ഇങ്ങോട്ട് വരാം പറയാം

അനു ഒന്നും പറയാതെ എഴുന്നേൽക്കാൻ നോക്കി

പക്ഷേ തല കറങ്ങി വീണതും ഒന്നിച്ചായിരുന്നു

അവൾ വീഴുന്നതിന് മുൻപ് അവൻ്റെ തന്നെ കരങ്ങൾ അവളെ താങ്ങിയിരുന്നു

കാത്തിരിക്കണേ

ലൈക്ക് കമന്റ്‌ ചെയ്യൂ, ഇന്ന് തന്നെ അടുത്ത ഭാഗവും ഇടാം…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *