വാക പൂത്ത വഴിയേ – 16

Uncategorized

രചന: നക്ഷത്ര തുമ്പി

അവൾ വീഴുന്നതിന് മുൻപ് തന്നെ കരങ്ങൾ അവളെ താങ്ങിയിരുന്നു

തണ്ടൊടിഞ്ഞ താമര പോൽ അവൾ അവൻ്റ കൈയ്യിൽ കിടന്നു

കണ്ണൻ അവളെ കോരി എടുത്ത് കട്ടിലിൽ കിടത്തി

പേടിയും വെപ്രാളവും കാരണം എന്താ ചെയ്യേണ്ടത് എന്ന് അവന് അറിയില്ലായിരുന്നു

ഫോൺ എടുത്ത് അമ്മയെ വിളിച്ചു

📞മായ: എന്താ കണ്ണാ മോൾക്ക് ഇപ്പോ എങ്ങനെ ഉണ്ട്,

📞കണ്ണൻ: ഹലോ, അമ്മേ.. … അവൾക്ക് നല്ല പനി ഉണ്ട്, പിന്നെ എഴുന്നേറ്റ് തല കറങ്ങി വീണു

📞മായ: ഈശ്വര എന്നിട്ട് മോൾ എന്തേ?,

📞കണ്ണൻ: അവളെ ഞാൻ കട്ടിലിൽ കിടത്തിയേക്കുവാ

📞മായ: മോൾക്ക് പാടില്ല എന്ന് പറഞ്ഞിട്ട് നീ നോക്കില്ലേ കണ്ണാ

📞കണ്ണൻ: അമ്മേ ഞാൻ’….

📞മായ: ഒന്നും പറയണ്ട ,മോൾടെ മുഖത്ത് കുറച്ച് വെള്ളം കുടയ്, എഴുന്നേൽക്കുമോ എന്ന് നോക്ക്

എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോ

ഞങ്ങൾ ഉടനെ വരാം

കണ്ണൻ ഫോൺ കട്ടാക്കി

❤️❤️❤️❤️❤️

കണ്ണൻ അനുൻ്റെ മുഖത്ത് വെള്ളം തളിച്ചു

പക്ഷേ അവൾക്ക് കണ്ണു തുറക്കാൻ പ്രയാസം തോന്നി

കണ്ണൻ: അനുനെ വിളിച്ച്, റെസ്പോണ്ട് ഒന്നും ഉണ്ടായില്ല

അവൻ അനുനെ കട്ടിലിൽ നിന്നും ഇരു കൈകളിലും കോരി എടുത്ത് കാറിൽ ഇരുത്തി

വീടു പൂട്ടി ,അനുവുമായി ഹോസ്പിറ്റലിലേക്ക് പോയി

ഇറങ്ങുന്നതിന് മുൻപ് അഖിലിന് മെസേജ് അയക്കാനും മറന്നില്ല

❤❤❤❤❤

വിശ്വ: എന്താ മായേ വല്ലാതെ ഇരിക്കുന്നേ മോൾക്ക് എങ്ങനെ ഉണ്ട്

മായ: വി ശ്വേട്ടാ, മോൾക്ക് നല്ല പനി ഉണ്ട്, തലകറങ്ങിവീണ ന്നു

വിജി: എന്നിട്ട് ?, കണ്ണനോട് ആശുപത്രിയിൽ കൊണ്ടുപോകാൻ പറയാരുന്നില്ലേ ഏടത്തി

മായ: പറഞ്ഞ് വിജി, നമുക്ക് അങ്ങോട്ട് ഒന്ന് പോകാം വിശ്വാട്ടാ

വിശ്വ: വാ

അഖിൽ: കണ്ണൻ്റെ മെസേജ് വന്നിട്ടുണ്ട് അവൻ അനുനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി നമ്മളോട് അങ്ങോട്ട് ചെല്ലാൻ

ഞാൻ കാർ എടുത്തിട്ട് വരാം അങ്കിൾ

വിശ്വ: ശരിമോനെ

അവർ എല്ലാരും ഹോസ്പിറ്റലിലേക്ക് പോയി

❤❤❤❤❤

കണ്ണൻ അനുവുമായി ഹോസ്പിറ്റലിൽ ചെന്നു, അപ്പോഴും അവൾക്ക് ആകെ ചെറിയ ഒരു ബോധം ഉള്ളു, ആകെ വാടി തളർന്നു കിടക്കേരു ന്നു

അവളെ ,എടുത്ത് casuality ചെന്ന്, ഉടനെ ഒരു നേഴ്സ് വന്ന് കട്ടിലിൽ കിടത്താൻ പറഞ്ഞു ,കട്ടിലിൽ കിടത്തിയപ്പോൾ അവൾ കണ്ണൻ്റെ ഷർട്ടിൽ മുറുക്കി പിടിച്ചിരിക്കുകയായിരുന്നു ,ഒരു വിധത്തിൽ കണ്ണൻ അവളുടെ കൈ വിടുവിച്ചു ,നേഴ്സ് പോയി ഉടനെ ഡ്യൂട്ടി ഡോക്ടറെ വിളിച്ചിട്ട് വന്നു

dr വന്ന് അനുനെ പരിശോധിച്ച്

dr: നിങ്ങളടെ ആരാണ് ഇത് ,

കണ്ണൻ: wife ,

dr: എന്തു പറ്റിയത് ആണ്

കണ്ണൻ: തലവേദന കാരണം കിടന്നത് ആണ്, കുറച്ചു നേരം ഉറങ്ങി, പിന്നെ വന്നു വിളിച്ചപ്പോൾ നല്ല പനി ഉണ്ടായിരുന്നു

എഴുന്നേറ്റ ഉടനെ തലകറങ്ങി വീണു, നേരിയ മൂളൽ മാത്രം ഉണ്ടായിരുന്നുള്ളു

dr: നേഴ്സ് ഈ കുട്ടിക്ക് ഉടനെ ട്രിപ്പ് ഇടാൻ നോക്ക്, റൂമിലേക്ക് മാറ്റ്, ഈ കുട്ടി ഭക്ഷണം എന്തെങ്കിലും കഴിച്ചോ,

കണ്ണൻ: ഉച്ചക്ക് കഴിച്ചതാ പിന്നെ ഒന്നും കഴിച്ചില്ല

dr: മ്മ്,

ഉടനെ അവർ അനുനെ റൂമിലേക്ക് മാറ്റി

അനുന് ഇഞ്ചക്ഷൻ എടുത്തു അതിൻ്റെ വേദന കാരണം അനുൻ്റ മുഖം ചുളിഞ്ഞു ഒപ്പം കണ്ണൻ്റയും

കൈയ്യിൽ ട്രിപ്പ് ഇടാൻ ക്യാ നൂല കുത്തി, ട്രിപ്പ് ഇട്ടു

drഅകത്തേക്ക് വന്ന് മെഡിസിൻ എഴുതികൊടുത്തു, വാങ്ങാൻ പറഞ്ഞു

കണ്ണൻ: dr എന്തു പറ്റിയതാ ഇവൾക്ക്

dr: BP ഷുട്ട് ചെയ്തതാണ് ,തലകറക്കത്തിന് കാരണം ,പിന്നെ ടെൻഷനും പേടി മറ്റും പനിക്ക് കാരണമായി, എന്തായി കുട്ടിക്ക്, ടെൻഷനും പേടിക്കും കാരണം, എന്ന് കുട്ടി എഴുന്നേൽക്കുമ്പോൾ ചോദിക്ക്

കണ്ണൻ: അവൾക്ക് എങ്ങനെ ഉണ്ട്, എപ്പോ എഴുന്നേൽക്കും

dr: ഇഞ്ചക്ഷൻ പനിക്ക് ആണ് എടുത്തത് കുറഞ്ഞോളും, പിന്നെ അതിൻ്റെ സെ ഡേഷൻ ആണ് ആൾക്ക് ഇപ്പോ

പിന്നെ കുറച്ച് കഴിഞ്ഞ് വിളിച്ച് നോക്ക് ആ കുട്ടിയെ ,ഡ്രിപ്പ് തീർന്നിട്ട് ഭക്ഷണം കൊടുത്താൽ മതി, ഇന്ന് ഒരു ദിവസം, ഇവിടെ കിടക്കട്ടെ ok

ഡോക്ടർ പോയി, കണ്ണൻ അനുനെ ഒന്ന് നോക്കി, മരുന്ന് വാങ്ങാനും

മരുന്ന് വാങ്ങി വന്ന കണ്ണൻ അനുനെ നോക്കി

ഒരു ദിവസം കൊണ്ട് തന്നെ അവൾ ആ കെ ക്ഷീണിച്ച് ഇരിക്കുന്നു

എന്തോ ആ കിടപ്പ് അവൻ്റെ നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടാക്കി അതു പക്ഷേ സ്നേഹത്തിൻ്റെ അല്ലന്നു മാത്രം

കുറച്ച് സമയത്തിനു ശേഷം വീട്ടുകാരൊക്കെ വന്നു

മായ: ഡാ കണ്ണാ എന്താടാ പറ്റിയത്

കണ്ണൻ: അമ്മേ അവൾക്ക് പനി ഉണ്ടായിരുന്നു, പിന്നെ Bp കൂടിയതാ തല കറക്കത്തിന് കാരണം, പിന്നെ പേടിച്ചിട്ടും ഉണ്ട്

വിശ്വ: നീ ഉണ്ടായില്ലേ അവിടെ, മോൾക്ക് പനി ഉണ്ടായത് ഒന്നും അറിഞ്ഞില്ലേ നീ

കണ്ണൻ: അവൾ കിടക്കുകയായിരുന്നു റൂമിൽ, ഞാൻ അതു കൊണ്ട് താഴെ ഹാളിൽ ഇരിക്കേരു ന്നു (നുണ പറഞ്ഞു)

മായ : മ്മ്

അമ്മടെ മുഖം കണ്ടിട്ട് അത് വിശ്വസിച്ച മട്ടില്ല

അഖിൽ: ഡോക്ടർ എന്ത് പറഞ്ഞു

കണ്ണൻ: ഇഞ്ചക്ഷൻ എടുത്ത്, ഡ്രിപ്പ് തീർന്നിട്ട് ഭക്ഷണം കൊടുക്കാൻ പറഞ്ഞു, ഒരു ദിവസം കിടക്കട്ടെ എന്നു പറഞ്ഞു

അമ്മ അവളെ വിളിച്ചു

അവൾ പ്രയാസപ്പെട്ട് കണ്ണ് തുറന്ന് ചുറ്റും നോക്കി

💛💛💛💛💛

ആരോ എന്നെ വിളിക്കുന്ന കേട്ടാണ് ഞാൻ കണ്ണുതുറന്നത്

വളരെ പ്രയാസം തോന്നി കണ്ണു തുറക്കാൻ

ഞാൻ എവിടെയാണ് കിടക്കുന്നത് എന്ന് എനിക്ക് മനസിലായില്ല

ഞാൻ ചുറ്റും നോക്കി സാറും വീട്ടുകാരും നിൽപുണ്ട്

ഞാൻ കണ്ണു തുറന്നപ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസം കണ്ടു

സാറിൻ്റെ മുഖത്തും, എനിക്ക് അതിശയം തോന്നി, ഞാൻ നോക്കുന്നത് കണ്ട് സാർ മുഖംമാറ്റി

ഞാൻ മൊത്തത്തിൽ നോക്കിയപ്പോൾ മനസിലായി ,ഞാൻ ഹോസ്പി റ്റലിൽ, ആണെന്ന്, കയ്യിൽ ട്രിപ്പ് ഇട്ടിട്ടുണ്ട്, ഭയങ്കര ക്ഷീണം ഒക്കെ തോന്നുന്നു

ഞാൻ എപ്പോ ഇവിടെ എത്തി ആര് കൊണ്ടുവന്നു ഇവിടെ

ഒന്നും ശരിക്കും ഓർമ്മ കിട്ടുന്നില്ല

അമ്മ പെട്ടെന്ന് എൻ്റെ അടുത്തേക്ക് വന്നു,

മായ: ഇപ്പോ എങ്ങനെ ഉണ്ട് മോനെ

അനു: ചെറിയ ക്ഷീണം ഉണ്ട് അമ്മേ

മായ: നെറ്റിയിൽ കയ് വച്ച് നോക്കി, പനി ഇപ്പോ കുറവുണ്ട്, തലകറക്കം മാറിയോ മോനെ

ഞാൻ: മാറി അമ്മേ, എന്നെ എപ്പോഴാ ഹോസ്പിറ്റലിൽ കൊണ്ടുവന്നത്, ആരാണ്

മായ: ഞങ്ങൾ ഒന്നും അറിഞ്ഞില്ല മോളെ, മോൾക്ക് തലവേദന കാരണം പുറത്ത് പോയില്ലന്നു, ഇവര് പുറത്ത് പോയി വന്നതിന് ശേഷം ആണ് അറിഞ്ഞത്

അറിഞ്ഞപ്പോൾ തന്നെ കണ്ണനെ വിളിച്ചു, പക്ഷേ മോൾ നല്ല ഉറക്കം ആണന്നു പറഞ്ഞു ഇവൻ,

മോളെ നോക്കിയിട്ട് തിരിച്ച് വിളിക്കാൻ പറഞ്ഞു

മോളെ കണ്ണൻ വന്നു നോക്കിയപ്പോൾ മോൾക്ക് പനി ഉണ്ടായിരുന്നു, എഴുന്നേറ്റ ഉടനെ മോൾ തല കറങ്ങി വീ ണു

ഉടനെ കണ്ണൻ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്, ഞങ്ങൾ ഇപ്പോൾ വന്നു ഉള്ളു

dr പറഞ്ഞു, മോൾക്ക് പനി ഉണ്ട് BP കൂടിയതാ ടെൻഷനുകാരണം ആണ് അതുകൊണ്ടാ തലകറങ്ങി എന്നും,

എന്താടാ ടെൻഷൻ, മോൾക്ക്

അമ്മേ: ആദ്യം എഴുന്നേറ്റപ്പോൾ കറൻ്റെ ഉണ്ടായില്ല, ഇരുട്ടിൽ റൂമിൽ ഒറ്റക്ക് ഇരിക്കാൻ പേടി തോന്നി

സാറിനെ വിളിക്കാൻ സാധിക്കുന്നുണ്ടായില്ല, അതു കൊണ്ട് തന്നെ പിന്നെയും കിടന്നു പേടി കാരണം, ആരും വീട്ടിൽ ഇല്ല എന്ന തോന്നലും ആണ് പനിയും,BP കൂടിയത്

പണ്ടുമുതലേ ഇരുട്ട് ഭയങ്കര പേടിയാ

ഇത്രയും പറഞ്ഞപ്പോഴേക്കും വിതുമ്പി പോയിരുന്നു

അമ്മ എന്നെ ചേർത്തു പിടിച്ച്, തലയിൽ തലോടി തന്നു

ഓർമ്മയിൽ ഞാൻ അങ്ങനെ ഒരു തലോടൽ ചികയുകയായിരുന്നു

അമ്മയുടെ കണ്ണിലും നനവ് പടർന്നിട്ടുണ്ട്

മോൾ കിടന്നോ ,ട്രിപ്പ് തീർന്നിട്ട് ഭക്ഷണം കഴിക്കാം, വീട്ടിൽ നിന്നു വിച്ചു ഭക്ഷണം കൊണ്ടുവന്നു തരും

ബാക്കി എല്ലാവരും പുറത്തേക്ക് പോയി, അമ്മ എൻ്റെ അടുത്ത് ഇരുന്ന്

ഞാൻ പിന്നെയും കണ്ണടച്ചു

💛💛💛💛💛

സാർ എന്തൊക്കെ നുണയാണ് എല്ലാവരോടും പറഞ്ഞ് പിടിപ്പിച്ചിരിക്കുന്നത്, ഞാൻ തലവേദന കാരണം ആണ് പോകാഞ്ഞത് എന്ന്

എനിക്ക് തലവേദന പോലും ഉണ്ടായില്ല, വിടാഞ്ഞതല്ലേ

പണ്ടു മുതലേ ഇരുട്ട് എനിക്ക് പേടിയാണ്, വീട്ടിൽ ആരും ഇല്ലന്ന അവസ്ഥയും, ഇരുട്ടും ആണ് എനിക്ക് ടെൻഷൻ്റെ കാരണം, അത് പനിക്കുംBP കൂടുന്നതിനും, തല കറക്കത്തിൻ്റെയും കാരണം ആയി

അവർ പുറത്ത് പോയതിൻ്റെ പിന്നാലെ സാറും വണ്ടിയായി പോകുന്നത് ഞാൻ കണ്ടിരുന്നു, എൻ്റെ റൂം പോലും ലോക്കാക്കി, ഞാൻ ആദ്യം എഴുന്നേറ്റപ്പോളും സാർ വന്നിരുന്നില്ല, അവസാനം അമ്മ പറഞ്ഞപ്പോഴാണ് എന്ന് തോന്നുന്നു വന്നത്, എന്നെ വിളിച്ചതും ഞാൻ തലകറങ്ങിവീണതും, എന്നെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുവന്നതും ഒരു മിന്നായം പോലെ മനസിൽ കണ്ടു

ശരിക്കും എന്നെ ഇഷ്ടം ഉണ്ടാവോ, ഇല്ല, ഞാൻ ആ കണ്ണുകളിൽ കണ്ടിട്ടില്ല, സഹജീവിയോടുള്ള ചെറിയ സഹതാപം അതാണ് ആശുപത്രിയിൽ എന്നെ എത്തിക്കാൻ കാരണം,

പക്ഷേ ഞാൻ കണ്ണു തുറന്നപ്പോൾ എല്ലാവരേയും പോലെ ആകണ്ണുകളിലും ഒരു ആശ്വസം കണ്ടു,

അത്, സാർ കാരണം ആണ് ഇങ്ങനെ സംഭവിച്ചത് എന്നുള്ള കുറ്റബോധത്തിൽ നിന്നും ഉണ്ടായ ആശ്വാസം

അനുദീർഘമായ ഒരു നെടുവീർപ്പിട്ടു

💛💛💛💛💛

അവൾ കണ്ണു തുറന്നപ്പോൾ ആണ് ആശ്വാസം ആയത്, ഇത്ര നേരം ഞാൻ അനുഭവിച്ച ടെൻഷൻ എനിക്ക് മാത്രമേ അറിയു, വേറെ ഒന്നും അല്ല ഞാൻ കാരണം ആണ് അവൾക്ക് ഇങ്ങനെ ഉണ്ടായത്, അവൾ കണ്ണു തുറക്കേണ്ടത് എൻ്റെ ആവശ്യം ആയിരുന്നു

പക്ഷേ അവൾ ഒരിക്കലും ആരോടും എന്നെ കുറ്റപ്പെടുത്തി പറഞ്ഞില്ല

എന്നും അവൾ അങ്ങനെയായിരുന്നു

ചേട്ടാ അവൾക്ക് എങ്ങനെ ഉണ്ട്

വിച്ചു ആണ് മീനു ഉണ്ട് ഫുഡ് ആയി വന്നതാ

ഞാൻ: കുറവുണ്ട്, അകത്തേക്ക് ചെല്ല്

അവർ പോകുന്നതും നോക്കി ഞാൻ നിന്നു

അഖിൽ എന്നെ കുട്ടി പുറത്തേക്ക് പോയി ക്രോസ് വിസ്താരത്തിനാണ്

(കാത്തിരിക്കണേ )

ലൈക്ക് കമന്റ്‌ ചെയ്യാതെ പോവല്ലേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *