വാക പൂത്ത വഴിയേ – 65

Uncategorized

രചന: നക്ഷത്ര തുമ്പി

ആലോഖ്…… ആ മി

ഞാൻ അനുചേച്ചിയെ കണ്ടു,

മ്മ്

അതൊരു പാവം ആണെടാ, അതിനോട് എന്തിനാ നിനക്ക് ഇത്ര ദേഷ്യം,

അത് നിന്നോട് പറഞ്ഞാൽ മനസിലാവില്ല

അതെന്താ മലയാളത്തിൽ അല്ലേ പറയുന്നേ

എന്തിനാടാ അപ്പച്ചിയെ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ, നിനക്ക് ഇഷ്ടം ഇല്ലാത്ത കൊണ്ട് അപ്പച്ചി അനുചേച്ചിയെ പിന്നെ പോയി കണ്ടിട്ടില്ല

നിൻ്റെ സന്തോഷം തന്നെയാണ് അപ്പച്ചിക്ക് വലുത്, എന്നിട്ട് നീ ചെയ്യുന്നതോ

എത്ര സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ട് ആ പാവം, എന്നിട്ടും ആരോടും പരാതി പറയാതെ കഴിയുന്നില്ലേ, എൻ്റെ അച്ചൻ ചെയ്ത ചതി കാരണം ആണ് അപ്പച്ചിടെ ജീവിതം ഇങ്ങനെയായത് അപ്പച്ചിടെ കണ്ണീരിൻ്റ ശാപം ഞങ്ങൾക്ക് ഏൽക്കല്ലേ, എന്നുള്ളത് കൊണ്ട് ഉളളതുറന്ന് കരയാറു പോലുമില്ല

സ്വന്തം മകൾ ജീവനോടെ ഉണ്ടെന്ന് അറിയുന്ന ഒരു പെറ്റമ്മയുടെ സന്തോഷം നിനക്കറിയാമോ, ഇത്രനാളും അവര് അനുഭവിച്ച വേദന നിനക്ക് മനസിലാവുമോ

ഇനിയെങ്കിലും നീ അതൊക്കെ മനസിലാക്ക്

നിന്നെ കരുതി മാത്രമാണ് നിൻ്റെ അമ്മ ജീവിക്കുന്നത്, അല്ലെങ്കിൽ പണ്ടേ പരലോകം പുൽകിയനേ

നിനക്ക് അനുചേച്ചിയോട് വെറുപ്പ് ഒന്നും ഇല്ലന്ന് അറിയാം, സ്വത്തിനോട് ആർത്തി ഇല്ല, പിന്നെ സ്വാർത്ഥതയാണ് അമ്മടെ സ്നേഹം പോകുമോ എന്നോർത്ത് അല്ലേ

നിനക്ക് ആഗ്രഹം ഉണ്ടായിട്ടില്ലേ, ഒരു കൂടെപിറപ്പ് വേണം എന്ന് ഉണ്ടായപ്പോൾ അതിനെ സ്നേഹിക്കാൻ പറ്റുന്നില്ല അല്ലേ

അച്ചൻ പറഞ്ഞു തന്ന വിഷം ഉള്ളിൽ നിറച്ച്, അനുചേച്ചിയോട് എന്തെങ്കിലും ദ്രോഹം ചെയ്താൽ നിൻ്റെ അമ്മ ക്ഷമിക്കില്ല, ഞാൻ പോലും പറഞ്ഞില്ല എന്നു വേണ്ട

ആമി ടെ വാക്കിനു മുൻപിൽ തറഞ്ഞു നിന്നു പോയി

മറുപടി യേതും പറയാനാവാതെ

അവൾ പറഞ്ഞതെല്ലാം ശരിയാണ്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എല്ലാം ഒറ്റക്കെട്ടാണ് ,ഞാനീ സമ്പാദിക്കുന്നത് ആർക്കു വേണ്ടിയാണ്……. ജിതേന്ദ്രൻ

അച്ചൻ ചതിച്ചും കൊന്നും ഉണ്ടാക്കിയതൊക്കെ ഞങ്ങൾക്ക് വേണ്ട,……അഭി

അച്ചൻ ഈ ശാപങ്ങൾ ഒക്കെ എവിടെ കൊണ്ടുപോയി തീർക്കാൻ ഇരിക്കേണു

ഏത് ഗംഗയിൽ പോയി മുങ്ങിയാൽ ആണ്, അപ്പച്ചിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആകുന്നേ…..ആമി

ഓ നിങ്ങൾക്ക് ഇപ്പോ അവൾ പറയുന്നതാണ് വേദ വാക്യം അല്ലേ, അങ്ങിനെ വല്ലോടത്തും കിടന്ന ജാര സന്തതിക്ക് കൊടുക്കാൻ അല്ല ഞാനീ കണ്ട സ്വത്തുക്കൾ ഒക്കെ നോക്കി നടത്തിയത് …..

അനുന് എഴുതി വച്ചിട്ടുണ്ടെങ്കിൽ അത് അവൾക്ക് തന്നെ കിട്ടും ആര് എതിർത്താലും പിന്നെ, അച്ഛൻറ ദുഷ്ടത്തരം ഒന്നും ഇല്ലായിരുന്നെങ്കിൽ അവളീ തറവാട്ടിൽ തന്നെ ഉണ്ടായിരുന്നേനേ….. അഭി

ഈ സ്വത്തൊക്കെ വെട്ടി പിടിച്ചിട്ട് എന്തിനാ, മരിച്ച് മണ്ണടിയുമ്പോൾ കൊണ്ടുപോകാനോ നിങ്ങൾക്ക്….. രമ

ഓ എന്നെ എതിർക്കാറായോ,, എല്ലാം

എന്നെ എതിർത്ത്, ഇവിടെ ആരും ജീവിക്കണം എന്നില്ല, എന്നെ അനുസരിക്കുന്നവർ മാത്രം മതി ഇവിടെ അല്ലാത്തവർക്ക് ഇറങ്ങി പോകാം ഒറ്റക്കായാലും എനിക്ക് ജീവിക്കാനറിയാം

അല്ലെങ്കിലും അതു തന്നെയാ ചെയാൻ പോണേ,

കല്യാണം കഴിഞ്ഞ നാൾ മുതൽ നിങ്ങൾ പറയുന്നത് മാത്രം കേട്ട്, നിങ്ങൾ ചെയ്യുന്ന ദുഷ്ടത്തരത്തിനൊക്കെ ഒന്നും മിണ്ടാതെ നിന്നത്, എൻ്റെ മക്കളെ ഓർത്താണ്

നിങ്ങൾക്ക് എന്നും സ്വത്തും പണവും ആണ് വല്യ കാര്യം, ബന്ധങ്ങൾക്ക് നിങ്ങൾ വില കൽപ്പിക്കുന്നില്ലല്ലോ പക്ഷേ ഒരിക്കൽ നിങ്ങൾ ഇതൊക്കെ ഓർത്ത് സങ്കടപ്പെടുന്ന ദിവസം വരും

അതിനു അധികം താമസം ഇല്ല

അന്നേ നിങ്ങൾ, ഭാര്യയുടെയും മക്കളുടെയും സഹോദരിയുടെയും വില മനസിലാക്കു

നിങ്ങൾ ചെയ്തു കൂട്ടുന്നതൊക്കെ എൻ്റെ മക്കളുടെ തലയിൽ ശാപമായി വീഴാൻ ഞാൻ അനുവദിക്കില്ല, അതു കൊണ്ട് പടിയിറങ്ങേണ്,

രമയുടെ കണ്ണുകൾ നിറഞ്ഞു

ദേഷ്യത്തോടെ ജിതേന്ദ്രൻ കടന്നു പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അരുന്ധതി ഞങ്ങൾ പോകേണു,

എന്താ ഏടത്തി പറയുന്നത്, എങ്ങോട്ട് പോകുന്നു

മതിയായി എനിക്ക് ജീവിച്ച്, എൻ്റെ മക്കളുടെ ഭാവി നോക്കണ്ടേ, ചേട്ടൻ ഒരിക്കലും നന്നാവില്ല

ഇത്രയും നാളും പ്രതീക്ഷ ഉണ്ടായിരുന്നു

പക്ഷേ ഇപ്പോൾ അതും ഇല്ല

സ്വത്തിനെ മാത്രമാണ് സ്നേഹിക്കുന്നത്

അനുനു എഴുതിവച്ച സ്വത്തിലാണ് കണ്ണ്, എനിക്ക് പേടിയാണ് അരുന്ധതി

ഇനി അനുനെയും എന്തെങ്കിലും ചെയ്യുമോ എന്ന്

ഏയ് ഒന്നും ഉണ്ടാവില്ല ഏടത്തി

അവൾക്ക് ആണെങ്കിൽ സ്വത്തിനോട് ഒന്നും താൽപര്യം ഇല്ല, എല്ലാം ആലോഖിൻ്റ പേരിൽ എഴുതാൻ ഇരിക്കേണ്, അവനോട് ഇപ്പോ പറയണ്ട എന്നാണ് അനുപറഞ്ഞത്, അവനായിട്ട് നേരിട്ട് സംസാരിച്ച് രണ്ടുപേരുടെയും ഇടയിൽ ഉള്ള പ്രശ്നങ്ങൾ ഒക്കെ സോൾവ് ചെയ്ത് എഴുതാം എന്നാണ്

അരുന്ധതി അതിനോട് യോജിച്ചോ

ഇല്ല, അവൾക്ക് എഴുതി വച്ച സ്വത്തുക്കൾ അവൾക്ക് തന്നെ കൊടുക്കണം എന്നാണ് എൻ്റെ മനസിൽ

ആലോഖും, അനുവും തമ്മിലുള്ള പിണക്കം മാറിയിട്ട് അറിയിക്കാം

ഏട്ടനോട്ട് ഇപ്പോ ഒന്നും പറയണ്ട, അരുന്ധതി

മ്മ് ഇല്ല, ഇനി ഏട്ടൻ അനുനെ എന്തെങ്കിലും ചെയ്താൽ ഞാൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക

പിടിച്ചു നിർത്തിയാലും ഏടത്തി ഇവിടെ നിൽക്കില്ല എന്നറിയാം എനിക്ക്

മടുത്തു എനിക്ക്

എങ്ങോട്ടാണ് പോകുന്നേ,

അഭി ഒരു വീട് വാടകക്ക് എടുത്തിട്ടുണ്ട് അവൻ്റെ ഹോസ്പിറ്റലിൻ്റ അടുത്ത്

അങ്ങോട്ട്അവര് എന്ത്യേ, അകത്തുണ്ട്, ആമി ആലോഖിൻ്റ അടുത്തേക്ക് പോയിട്ടുണ്ട്

മ്മ്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആലോഖ്

എന്താ ആമി

ഞങ്ങൾ പോകേണു

എങ്ങോട്ട്

ഏട്ടൻ ഒരു വീട് വാടകക്ക് എടുത്തിട്ടുണ്ട് അങ്ങോട്ടേക്ക്

എന്തിനാ ഇപ്പോ ഇവിടെ നിന്നും മാറുന്നേ

അച്ചൻ എന്തായാലും ഞങ്ങളെ ഇറക്കിവിട്ടു,

അച്ചനെ അനുസരിക്കാത്ത ആരും ഇവിടെ വേണ്ടന്നു, അച്ചൻ്റ ദുഷ്ടത്തരത്തിന് കൂട്ടുനിൽക്കാൻ ഞങ്ങളെ കൊണ്ടു പറ്റില്ല അതുകൊണ്ട് തന്നെ ഇറങ്ങി പോകുന്നത് തന്നെയല്ലേ നല്ലത്

എന്നാലും ആമി

ഒരെന്നാലും ഇല്ല, നീയും അച്ചൻ്റെ വാക്കു കേട്ട് പ്രവർത്തിക്കാൻ ആണെങ്കിൽ പിന്നെ എന്നെ മറന്നേക്കു നീ

ആ പാവം അപ്പച്ചിയെ സങ്കടപ്പെടുത്തരുത് അത്രയേ പറയാൻ ഉള്ളു പോകട്ടെ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

പടിയിറങ്ങുന്ന ആമിയേയും, അഭിയെയും, രമയേയും നോക്കി അരുന്ധതി നിറകണ്ണുകളോടെ നിന്നു

അവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല ഇത്രനാളും ജനിച്ചു വളർന്ന വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വരുന്നത് സങ്കട കടലിൽ ആഴ്ത്തി

എല്ലാവരോടും യാത്ര പറഞ്ഞ് പടിയിറങ്ങി നിറകണ്ണുകളോടെ

ജിതേന്ദ്രൻ്റെ മനസിൽ തെല്ലും അലിവ് തോന്നിയില്ല

എൻ്റെ അവസ്ഥയും ഇതു തന്നെയാണ്, ഞാനും ഇറങ്ങി പോകും ഒരു ദിവസം….

അരുന്ധതി ആലോഖിനെ നോക്കി പറഞ്ഞു അകത്തേക്ക് കേറി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ദിവസങ്ങൾ ആരേയും കാത്തു നിൽക്കാത്തെ ഓടി മറഞ്ഞു

അനുൻ്റെയും കണ്ണൻ്റെയും ജീവിതവും പുഴ പോലെ ഒഴുകി

ഇത്ര തീവ്രമായി ഒരാൾക്ക് മറ്റേയാളേ പ്രണയിക്കാൻ പറ്റുമെന്ന് അവരിരുവരും തിരിച്ചറിയുകയായിരുന്നു

മത്സരിച്ച് പ്രണയിച്ചു കൊണ്ടിരുന്നു ഇരുവരും

എല്ലാവരിലും നിറഞ്ഞ സന്തോഷം മാത്രം,

അന്നമ്മയുടെ ക്ലാസുകൾ തീരാനായി, അജുവിൻ്റെയും, മേഘയുടെയും കല്യാണതിരക്കുകളിൽ ആയി ഇരു വീടും

അഭിയെ കൊണ്ട് ഹണി നോട് ഇഷ്ടം പറയിപ്പിക്കും എന്ന ‘വാശിയിൽ വിച്ചുവും

ജാനും, ജിതിയും അവരുടേതായ ലോകത്തിലാണ്

മീനുൻ്റ മണ്ടത്തരങ്ങൾ കൊണ്ട് പൊറുതിമുട്ടി

ഇതിനെ ഏത് നേരത്താണാവോ, പ്രേമിക്കാൻ തോന്നിയേ എന്ന ചിന്തയിൽ വിച്ചുവും

അഭിയും വീട്ടുകാരും, വാടക വീട്ടിൽ സന്തോഷത്തിൽ ആണെങ്കിലും

ജിതേന്ദ്രൻ്റെ മനസു മാറാത്തതിൽ തെല്ലും വിഷമം ഉണ്ട്

ജിതേന്ദ്രൻ അനുനെ കുരുക്കി സ്വത്തുക്കൾ കൈക്കലാക്കാനുള്ള വഴികൾ നോക്കി കൊണ്ടിരുന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഡി ഹണി എൻ്റെ കൂടെ ഒന്നു പുറത്തു വരുമോ

ഞാൻ വരണോ സാർ ഉണ്ടാവില്ല നിൻ്റെ കൂടെ

ഇല്ലടി,കണ്ണേട്ടനു ഒരു ഗിഫ്റ്റ് വാങ്ങാനാ പോകുന്നെ

ബർത്ത് ഡേ ആണോ

മ്മം

എന്ത് ഗിഫ്റ്റ് ആണ് വാങ്ങുന്നേ, അതൊക്കെ ഷോപ്പിൽ ചെന്നിട്ട് നോക്കാം

അവരു ആരെങ്കിലും വരുന്നുണ്ടോ കൂടെ

എവിടുന്ന്, ഒക്കെ കറങ്ങാൻ പോയിട്ടുണ്ടാവും

ഡി ഞാൻ കണ്ണേട്ടനോട് പോയാ പറഞ്ഞിട്ടു വരാം

നീ വണ്ടിയെടുക്ക്

ഓക്കെ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഡോ കടുവേ, ഞാൻ ഹണിടെ കൂടെ ഒന്ന് പുറത്തുപോകേണു

ഞാൻ വരണ്ടേ പെണ്ണേ,

ഇപ്പോ വരണ്ട,

അതെന്താടോ

അഭിയേട്ടൻ വരുന്നുണ്ട്, അതാ ഞാൻ അവളെ കൂട്ടി ചെല്ലുന്നത്, ഇന്നെങ്കിലും ഇഷ്ടം പറയിപ്പിക്കണം എന്നാണ് വിച്ചു പറഞ്ഞത് പിന്നെ എനിക്ക് ചെറിയ ഒരു ഷോപ്പിങ്ങും

അതൊക്കെ കഴിഞ്ഞ് ഞാൻ കണ്ണേട്ടനെ വിളിക്കാം അപ്പോ അങ്ങോട്ട് വന്നാൽ മതി

ഓ ഉത്തരവ്

കണ്ണേട്ടനെ കൂടെ കൊണ്ടുപോകാതിരുന്നാൽ വിഷമം ഉണ്ടോ

പിന്നെ ഇല്ലേ,

അതെന്താ

നീ ഒറ്റക്ക് പോകുമ്പോൾ ഭയങ്കര ടെൻഷൻ ആണ്, അറിയാല്ലോ നിൻ്റെ മാമൻ്റ സ്വഭാവം

ഏയ് ഒന്നും ഉണ്ടാവില്ല, പിന്നെ അഭിയേട്ടനും, ഹണിയും ഉണ്ടല്ലോ

എന്നിട്ടും കണ്ണൻ്റെ മുഖം തെളിയുന്നില്ലന്നു കണ്ട അനു കണ്ണൻ്റെ അടുത്തേക്കു നീങ്ങി

കാലത്തിൻ്റെ ചിറകിലേറി കാറ്റിലും മഴയിലും നമുക്കൊരു മിച്ചങ്ങ് പോണം ഒരിക്കലും ഒറ്റക്കാക്കി പോകില്ല ഞാൻ നിങ്ങളെ അതുവരെ നമുക്കങ്ങനെ പ്രണയിച്ചു കൊണ്ടിരിക്കാം

കണ്ണൻ അനുവിൻ്റെ നെറുകയിൽ ചുംബിച്ചു

പോയിട്ട് വാ ഇന്നൊരു സർപ്രൈസ് ഉണ്ടട്ടോ

എനിക്കോ

മ്മ്, വീട്ടിൽ എത്തീട്ട് പറയാം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഇന്ന് തെറ്റുപറ്റരുത് അവളെ എന്തായാലും പൊക്കണം എന്നിട്ട് ഫോൺ ചെയ്യ്…..

ഫോൺ കട്ടാക്കി ജിതേന്ദ്രൻ

ഇന്നത്തോടെ നിൻ്റെ അവസാനം അനു

നിൻ്റെ മരണത്തിനു ശേഷം ആ സ്വത്തിനൊക്കെ അവകാശി ഞാൻ മാത്രം

ദേഷ്യത്തോടെ പറഞ്ഞു

അതു കേട്ടുകൊണ്ടാണ് ആലോഖ് വന്നത്

ആരെയാണ് മാമാ വിളിച്ചത്

ആ ജാരസന്തതിയെ പൊക്കാൻ പറഞ്ഞതാ, ഇനി അവൾ ജീവിക്കണ്ട, ആ സ്വത്തുക്കൾ ഒക്കെ നിനക്കുള്ളതാ

എനിക്ക് വേണമെന്നില്ല ആ സ്വത്തുക്കൾ

സ്വത്തുക്കൾ നിൻ്റെ പേരിൽ ഉണ്ടെങ്കിലേ നിൻ്റെ അമ്മ പോലും കൂടെ നിൽക്കു, അല്ലെങ്കിൽ അരുന്ധതി അനുവിൻ്റെ കൂടെ പോകും

ആലോഖ് ചിന്തയിൽ ആണ്ടു

ഇന്നത്തോടെ അവളുടെ അവസാനം

മ്മ്,

നീ തന്നെ വേണ്ടത് ചെയ്യ് അവരോട് അവളെ പൊക്കിയിട്ട് നിന്നെ വിളിക്കാം പറയാം

മ്മ്

ആലോഖിനെ നോക്കിയ ജിതേന്ദ്രൻ്റെ മുഖത്ത് ക്രൂര ചിരി വിരിഞ്ഞു

സ്വന്തം ചോരയെ കൊന്ന ഇവനോട് ആരുന്ധതി ഒരിക്കലും ക്ഷമിക്കില്ല, ഇവനെയും ജയിൽ ആക്കിയാൽ പിന്നെ സ്വത്തിന് ഞാൻ മാത്രം അവകാശി

അയാൾ നടന്നു നീങ്ങി

അനുനെ കൊന്നാൽ അടുത്ത ഇര ഞാനാകും

ആലോഖ് ,ചിന്തയിൽ മുഴുകി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀അനുവും ഹണിയും ഷോപ്പിൽ എത്തി

ഡി ഒരു വാച്ച് സെലക്ട് ചെയ്യാം

ഓക്കെ

അവർ വാച്ച് സെലക്ട് ചെയ്തു

ഗിഫ്റ്റ് ആണോ മാം ഇത്

അതെ

എന്തെങ്കിലും എഴുതണോ വിഷസ്

Yes

എന്നാൽ പറഞ്ഞോളു

ഹാപ്പി ബർത്ത്ഡേ പപ്പാ

ഓക്കെ മാം

അനുൻ്റ പറച്ചിൽ കേട്ട്, ഹണി ടെ കണ്ണു രണ്ടും തള്ളി നിൽക്കേണു

ഡി സത്യാണോ

മ്മ്,

ചെറിയ സംശയം ഉണ്ടായിരുന്നു, രാവിലെ ചെക്ക് ചെയ്തു

എന്നിട്ട് ആരോടും പറഞ്ഞില്ലേ,

ഇല്ല, കണ്ണേട്ടനു ഒരു സർപ്രൈസ് കൊടുത്തിട്ട് എല്ലാവരോടും പറയാം എന്നു കരുതി

ഓ, കൺഗ്രാറ്റ്സ് ഡി

ഹണി അനുവിനെ കെട്ടിപിടിച്ചു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഡി നമുക്ക് എന്തെങ്കിലും കഴിക്കാം

മ്മ് വാ

അവർ രണ്ടു പേരും ചെയറിൽ ഇരുന്നു, 2 ജ്യൂസ് ഓർഡർ ചെയ്തു

ഡി ഹണി നീ ആരോടും ഇപ്പോ പറയരുത്

ഇല്ല

അപ്പോഴാണ് അവർക്കടുത്തേക്ക് നടന്നു വരുന്ന അഭിയെ കണ്ടത്

ഡി നിൻ്റെ അഭിയേട്ടൻ അല്ലേ അതു

മ്മ്,

ഇങ്ങോട്ട് ആണല്ലോ വരവ്

മ്മം

ഹായ് അനു അധികനേരം ആയോവന്നിട്ട്

കുറച്ചു നേരം

ഞങ്ങളുടെ സംസാരം കേട്ട് ഹണി അന്തം വിട്ടിരിപ്പുണ്ട്

ഡി നീ നോക്കണ്ട, നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ട് അഭിയേട്ടനു അതാ വന്നത്

എന്നാടോ

മ്മ് അതെ, നീ അത് കേട്ടിട്ട് പോയാൽ മതി, ഞാൻ കണ്ണേട്ടനെ വിളിച്ചിട്ട് വീട്ടിൽ പൊക്കോളാം

ശരി എന്നാൽ

അഭിയെ നോക്കി ചിരിച്ചു അനു നടന്നു

ഹണി ഇപ്പോഴും ഷോക്കിൽ തന്നെയാണ്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

കണ്ണനെ ഫോൺ ചെയ്തു, കണ്ണൻ വരുന്നതും നോക്കി റോഡിൽ കാത്തു നിൽക്കുകയാണ് അനു

പെട്ടെന്നാണ് ഫ്രണ്ടിൽ ഒരു കാർ കൊണ്ടു നിർത്തിയത്, അതിൽ നിന്നും ഇറങ്ങിയവർ അനുനെ കാറിലേക്ക് തള്ളിയിട്ടു

കുതറാൻ ശ്രമിച്ചവളെ ക്ലോറോഫോം മണപ്പിച്ചു,

അബോധാവസ്ഥയിലേക്ക് മറയുന്ന അനുവിൻ്റെ കണ്ണുകൾ നിറഞ്ഞു

ഇതേ സമയം അനു നിൽക്കാം എന്നു പറഞ്ഞ സ്റ്റോപ്പിൽ എത്തിയിരുന്നു, കണ്ണൻ

അടുത്ത 2 പാർടിനുള്ളിൽ വാക പൂത്ത വഴിയേ അവസാനിക്കും

കഥയെക്കുറിച്ചുള്ളാ അഭിപ്രയങ്ങൾ 2 വരികളിലായി പറയണേ

നിങ്ങളുടെ കമെന്റുകൾ ആണ് എന്നെ പോലുള്ള പുതിയ എഴുത്തുകാർക്ക് പ്രചോദനം

സ്റ്റിക്കർ,കമന്റ്‌,സ്മൈലി,എനിക്കു വേണ്ട

നിറയെ സ്നേഹത്തോടെ

രചന: നക്ഷത്ര തുമ്പി

(കാത്തിരിക്കണേ)

Leave a Reply

Your email address will not be published. Required fields are marked *