വേഴാമ്പൽ 10

Uncategorized

രചന: നക്ഷത്ര തുമ്പി

അഭിക്ക് വല്ലാത്ത ദാഹം തോന്നിയപ്പോൾ വെള്ളം എടുക്കാൻ മുറിയിൽ നിന്ന് താഴെക്കു പോയി വെള്ളം എടുത്തു റൂമിലേക്ക് കേറാൻ നിന്നപ്പോൾ ആണ് അവന്തികയുടെ റൂമിൽ ലൈറ്റ് കണ്ടത്

ഇവൾ ഇത് വരെ ഉറങ്ങില്ലേ

ഒന്ന് ചെന്ന് നോക്കാം

അഭി അവളുടേ റൂമിലേക്ക് ചെന്നു

വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല അവന്തു

ഉറങ്ങിയില്ലേ താൻ ഇതുവരെ……..

അവന്തു പെട്ടെന്ന് തിരിഞ്ഞു അഭിയെ നോക്കി

ഉറക്കം വന്നില്ല……..

എന്ത് പറ്റി ,എന്താ ഉറക്കം വരാത്തെ , അഭി അകത്തോട്ട് കേറി കൊണ്ടാണ് ചോദിച്ചത്

നാളത്തെ കാര്യം ആലോചിച്ചിട്ട് ഭയങ്കര ടെൻഷൻ അത് കൊണ്ട് ഉറക്കം വരുന്നില്ല ……..അവന്തു

നാളത്തെ എന്ത് കാര്യം 🤔🤔🤔

നാളെ അഭിയേട്ടൻ്റെ വീട്ടിൽ വരുന്ന കാര്യം ഞാൻ അവരെ ഒക്കെ ആദ്യം ആയി കാണുന്നതല്ലേ

അവർ എങ്ങനെ ആയിരിക്കും എന്നോട് പെരുമാറുക

എന്നെ അവർ വിശ്വസിക്കുമോ, നമ്മൾ പറഞ്ഞ കാര്യങ്ങളും വിശ്വാസിച്ചിട്ടുണ്ടാവോ, താലി കെട്ടിതാണെന്നും പറഞ്ഞാൽ വിശ്വാസം ഉണ്ടാവോ ……

അവർ വിശ്വസിച്ചിട്ടുണ്ട് അതാണല്ലോ തന്നെ കൊണ്ട് വീട്ടിലേക്കു ചെല്ലാൻ പറഞ്ഞത്‌

പിന്നെ അത് മാത്രം അല്ല ഞാൻ കല്യാണ കാര്യം പറഞ്ഞാൽ, ഇത്രനാളും സമ്മതിക്കില്ലായിരുന്നു, അമ്മ എനിക്ക് വേണ്ടി ഒരു പാട് പെൺകുട്ടികളെ കണ്ടതാ

ഞാൻ ആരേയും വേണ്ടാന്ന് പറഞ്ഞു , അന്ന് മുതൽ അവർ വിചാരിച്ചിരിക്കുന്നത് എനിക്ക് വല്ല പ്രണയം ഉണ്ടെന്നു ആണ്

ഞാൻ ആയിട്ടു അത് തിരുത്താനും പോയില്ല അത് കൊണ്ട് തന്നെ ഇയാളെ കെട്ടിയപ്പോൾ താൻ എന്‍റെ കാമുകി തന്നെ ആണെന്ന് അവർ വിശ്വസിച്ചു

പിന്നെ വലിയ പ്രശ്നക്കാര് ഒന്നും അല്ല എന്‍റെ വീട്ടുകാർ

കാര്യം പറഞ്ഞാൽ അവർക്കു മനസിലാകും അതോർത്തു താൻ ടെൻഷൻ ആവണ്ട

അതെന്താ കല്യാണത്തിന് സമ്മതിക്കാതെ ഇരുന്നേ, ഇത്രയും നാൾ ശരിക്കും ആരൊടെങ്കിലും പ്രണയം ഉണ്ടോ അഭിയേട്ടന്…..

മ്മ് ഉണ്ട്,

പ്രണയിക്കാത്ത മനുഷ്യൻമാര് ഉണ്ടോ ഡോ ഈ ലോകത്ത്,

ഒരു കുസൃതിചിരി ഉണ്ടായിരുന്നു അഭിടെ മുഖത്തു അതു പറയുമ്പോൾ

അഭിയേട്ടൻ പ്രണയിക്കുന്ന കുട്ടി അപ്പോൾ തെറ്റുദ്ധരിക്കോ, എല്ലാംഅറിഞ്ഞിട്ടുണ്ടാവുമല്ലോ ഇപ്പോൾ

താൻ അത് പേടിക്കണ്ട , ഞാൻ അവളോട് എല്ലാം പറഞ്ഞിട്ടുണ്ട് അവൾക്കു ഒരു തെറ്റ് ധാരണയും ഇല്ല അവളാണ് തന്നെ ഹെല്പ് ചെയ്യാൻ പറഞ്ഞത്

അതൊക്ക പോട്ടെ തനിക്ക് പ്രണയം ഒന്നും ഉണ്ടായിട്ടില്ലെ ഇത് വരെ

എപ്പോഴും പ്രശ്നങ്ങൾ തന്നെ അല്ലേ എന്‍റെ ജീവിതം പിന്നെ പ്രണയിക്കുന്നത് എങ്ങിനെയാണ്

ഓരോ ദിവസവും ജീവിച്ചിരുന്നത് നവനീത് ന്‍റെ കയ്യിൽ നിന്നും എങ്ങനെ രക്ഷപെടാം എന്ന് ചിന്തിച്ചാണ് ,ആ സമയത്ത് പ്രണയത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ലല്ലോ

മ്മ് ഇനിയും പ്രണയിക്കാം സമയം ഒന്നും വൈകിയിട്ടില്ല 😀😀

അവളും ചിരിച്ചു അത് കേട്ടപ്പോൾ

താൻ ഇനി ടെൻഷൻ ഒന്നും ഇല്ലാതെ കിടന്നു ഉറങ്ങിക്കോ ഒരു നവനീതും ഞാൻ ഉള്ളപ്പോൾ തന്നെ ശല്യം ചെയ്യില്ല

ഇനി എല്ലാം നല്ലതിനാണെന്നു വിചാരിക്കു

എൻ്റെ വീട്ടിൽ ഞാൻ പതുക്കെ എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കാം

പിന്നെ തന്നെ ഞാൻ നല്ലൊരു കയ്യിൽ ഏല്പിച്ചിട്ടേ എന്‍റെ വീട്ടിൽ നിന്നും പറഞ്ഞു വിടത്തോള്ളൂ

ഇപ്പോൾ എന്‍റെ ഉത്തരവാദിത്തം ആണ് തന്റെ ലൈഫ് സേഫ് ആക്കുക എന്നുള്ളത്

അപ്പോൾ ശരി ഗുഡ് നൈറ്റ് കിടന്നു ഉറങ്ങിക്കോ നാളെ രാവിലെ പോണം നമുക്ക്

ഗുഡ് നൈറ്റ്

അഭിയേട്ടൻ പോയതിനു ശേഷം അവന്തു ലൈറ്റ് ഓഫ് ആക്കി കിടന്നു ഉറങ്ങി നാളത്തെ പുലരിയെ സ്വപ്നം കണ്ട്

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

രാവിലെ 6 മണി ക്കു എഴുന്നേറ്റു ഫ്രഷ് ആയി കിച്ചനിലേക്കു ചെന്നു അവിടെ നിത ഉണ്ടായിരുന്നു

ഗുഡ് മോർണിംഗ് നിതാമ്മ

ഗുഡ് മോർണിംഗ് നീ രാവിലെ തന്നെ എഴുന്നേറ്റോ കുറച്ച് നേരം കൂടി കിടക്കാരുന്നില്ലേ

ഓ വേണ്ടടി പിന്നെ എഴുന്നേൽക്കാൻ മടി ആവും

നിത അവന്തുന് ഒരു ഗ്ലാസ് ചായ കൊടുത്തു

ബാക്കി ഉള്ളവർക്ക് ചായ നിത കൊണ്ട് പോയി കൊടുത്തു

ഡി ഞാൻ ബ്രേക്ഫാസ്റ് ഉണ്ടാക്കാം അവന്തുപറഞ്ഞു

അവൾ അത് സമ്മതിച്ചു

അവന്തു ഇടിയപ്പവും മുട്ടറോസ്റ്റും ഉണ്ടാക്കി

അവരൊക്ക ഫ്രഷ് ആയി വന്നപ്പോഴേക്കും അവന്തു എല്ലാം ഡൈനിങ്ങ് ടേബിൾ കൊണ്ടുപോയി വെച്ചു

റിയയും മാർട്ടിൻനും വന്നിരുന്നു അപ്പോഴേക്കും

എല്ലാവരും ബ്രേക്ഫാസ്റ് കഴിക്കാൻ വന്നിരുന്നു

ഇന്നു ബ്രേക്ഫാസ്റ് അവന്തു ആണ് ഉണ്ടാക്കിയതു……. നിത

നിനക്ക്കുക്കിംഗ് ,ഒക്കെ അറിയോ…… റിയ

കുറച്ച് ഒക്കെ

എന്നാൽ ഉണ്ടാക്കിയ ആളു തന്നെ വിളമ്പി താ ഫുഡ്…… അഭി

അവന്തു എല്ലാവർക്കും ഭക്ഷണം എടുത്തു കൊടുത്തു

നിത: സൂപ്പർ ആയിട്ടുണ്ട്

എല്ലാവരും നന്നായി എന്നു പറഞ്ഞു എല്ലാവരും ഫുഡ് കഴിച്ചു

അതിനു ശേഷം റെഡി ആകാൻ അഭിയേട്ടൻ പറഞ്ഞു അവന്തു റെഡി ആകാൻ പോയി

റിയ അവന്തുവിന് ഒരു സാരി കൊണ്ട് വന്നു തന്നു കൊടുത്തു

ഇത് ഉടുത്തു പോയാൽ മതി നിന്റെ കയ്യിൽ ഡ്രസ്സ് ഒന്നും ഇല്ലാലോ …. റിയ

അവന്തു റിയയുടെ കയ്യിൽ നിന്നും സാരി വാങ്ങി ഒരു കരിനീല സാരി

അവന്തു അത് ഉടുത്തു റെഡി ആയി താഴേക്ക് പോയി

നിത ബാഗുമായി ചെന്നു

അഭിയേട്ടൻറ വണ്ടി കൊണ്ട് കാർത്തിയേട്ടനോട് വരാൻ പറഞ്ഞു

ഞങ്ങൾ വിജയ് യേട്ടൻ്റ വണ്ടിയിൽ ആണ് പോകുന്നത് വിജയേട്ടനും മാർട്ടിൻ ഇച്ചായനും ഉണ്ടായിരുന്നു കൂടെ

നിതനോടും റിയനോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി ,എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു, നിതയുടെയും

പോട്ടെടി

റിയ : ഒന്നും കൊണ്ടും നീ പേടിക്കണ്ട നിനക്ക് അവിടെ ഒരു കുഴപ്പോം ഉണ്ടാവില്ല

നിത : എന്ത് ആവശ്യം ഉണ്ടെങ്കിലും അഭിഏട്ടനോട് പറയണം നിനക്ക് ഫോൺ ഒന്നും ഇല്ലല്ലോ, അഭി ഏട്ടന്റെ ഫോണിൽ ഞങ്ങൾ വിളിച്ചോളാം

ധൈര്യം ആയിട്ട് പോകു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവന്തിക ആണ് ഇന്നു ബ്രേക്ഫാസ്റ് ഉണ്ടാക്കിയതു സൂപ്പർ ആയിരുന്നു

ഫുഡ് കഴിച്ചതിനു ശേഷം, ഞാൻ പറഞ്ഞപ്പോൾ, അവൾ റെഡി ആകാൻ പോയി റിയ അവൾക്കു വേണ്ടി ഒരു പുതിയ സാരി വാങ്ങിച്ചു കൊണ്ട് വന്നിരുന്നു

അവൾ അതാണ് ഉടുത്തു വന്നത്

കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ആ സാരിയിൽ അവളെ

ഞാൻ റെഡി ആയി ഇറങ്ങി നിതനോടും റിയാനോടും യാത്ര പറഞ്ഞു അവളും ഇറങ്ങി

വിജയും മാർട്ടിനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു

കാർത്തി എന്‍റെ വണ്ടി ആയിട്ടു വരാം എന്നു പറഞ്ഞു

അങ്ങനെ ഇനി ഞങ്ങൾ ശ്രീനിലയത്തിലേക്ക് എന്റെ തറവാട്ടിലേക്ക് അവിടെ ഇനി എന്തൊക്കെ ആണാവോ പുകിൽ

(തുടരും )

💜💜💜💜💜💜💜💜💜💜💜💜💜💜💜

ലൈക്ക് കമന്റ് ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *