സ്നേഹം സത്യമാണ്

Uncategorized

രചന: Sumi Jabar

തരക്കേടില്ലാത്ത ഒരു ആലോചന തന്നെയായിരുന്നു അവൾക്ക് വന്നത്, ഇരു വീട്ടുകാർക്കും ഇഷ്ടപ്പെട്ട സ്ഥിതിക്ക് കല്യാണനാളും കുറിച്ചു.

ചെറുപ്പത്തിലെ അച്ഛൻ മരിച്ച ഞങ്ങളുടെ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത് അമ്മാവന്മാരായിരുന്നു.പയ്യൻ കാണാൻ തരക്കേടില്ല

എന്റെ ഏഴ് വയസിനു മൂപ്പുണ്ടെങ്കിലും ഞാനവളെ എടി എന്നാണ് വിളിക്കാറ്

“കല്യാണ നാൾ അടുത്ത് വരുംതോറും ഈ പെണ്ണ് ടെൻഷനി ലാണല്ലോ അമ്മ ”

പതിവ് ദോശക്ക് പാത്രം നീട്ടിയ എന്റെ പാത്രം തട്ടിയവൾ മറുപടി നൽകി.

“ടാ ചെക്ക ഇനി മുതൽ അമ്മ ചുടുന്ന ദോശ നിനക്കൊറ്റക്ക് വെട്ടി വിഴുങ്ങാലോ ”

അതോണ്ട് നിനക്ക് ഒരു ടെൻഷനും ണ്ടാവില്ല.

അതും പറഞ്ഞവൾ മുഖംകൂർപ്പിച്ച് അകത്തേക്ക് പോയി..

അത് പിന്നെയങ്ങനെയല്ലെ നിന്റെ ശല്യം ഇനി ഉണ്ടാവില്ലല്ലോ അപ്പൊ നിക്ക് സന്തോഷം തന്നെ …

നിന്റെ ആ പഴയ ശീലങ്ങളൊക്കെ നിർത്താൻ സമയമായി, ചെങ്ങായിമാരോടൊത്തുള്ള കറക്കത്തിനൊക്കെ ഒരു വിലക്കിട്ടേക്ക് അമ്മ ഒറ്റക്കാ ഓർമ്മ വേണം

ശാസനാ രൂപത്തിലുള്ള ഉപദേശത്തിലെല്ലാമുണ്ട് …ദിവസം അടുക്കുന്തോറും മുഖത്ത് പ്രകടമാകുന്ന അവളുടെ ദുഃഖം കാണാത്ത പോലെ നടിക്കാൻ ഞാനും ശ്രമിച്ചു.

പഴയ ആൽബത്തിലെ എന്റെ ഫോട്ടോ കീറുന്നത് കണ്ടാണ് ഞാനന്നവളെ റൂമിൽ ചെന്നത് കണ്ടപാടെ ഫോട്ടോ മറച്ച് വെച്ചവൾ വിഷയം മാറ്റി..

മഞ്ചാടിക്കുരു വല്യ ഇഷ്ടാ അവൾക്ക്, അമ്പലത്തിൽ നിന്ന് പോരുന്ന വഴിന്ന് എന്നും പെറുക്കും എന്നിട്ടത് എന്റെ റൂമിലെ അലമാരയിലാവും സൂക്ഷിക്കൽ…

ഒരു ദിവസം അതെടുത്ത് വലിച്ചെറിഞ്ഞ ദേഷ്യത്തിൽ കൈ തണ്ടയിലൊരു കനത്ത സമ്മാനം കിട്ടി….

മഹി നിന്നെ നിത്യ അന്വേഷിക്കുന്നുണ്ട് അമ്മാവന്റെ മകളെ വിട്ടയച്ചതാണ്. ചെന്ന് നേക്കുമ്പൊ ചോറ് വാരികൊടുക്കണമത്രേ.,,,

ഓരോ ഉരുള വായിൽ വെക്കുമ്പോഴും ഇമവെട്ടാതെ അവളെന്നെ നോക്കുന്നുണ്ട്, കണ്ണീർ പൊടിഞ്ഞ് കൺമഷി പരന്നിട്ടുണ്ട്. ഞാനും കഴിക്കണമെന്ന് ഒരുള വായിലിട്ട് അത് അവിടം തങ്ങി നിന്നു.

കതിർ മണ്ഡപത്തിൽ നിന്നിറങ്ങി യാത്ര പറയാൻ നേരം അവളെന്നെ തിരയുന്നു കണ്ട ഉടൻ അവിടെ നിന്ന് മെല്ലെ വലിഞ്ഞു നെഞ്ചിലാരോ കൊളുത്തി വലിക്കുന്ന പോലെ തോന്നി…..

ആരൊക്കെ പിടിച്ചു മാറ്റിയിട്ടും അവളെന്നെ വിടുന്ന മട്ടില്ല തോളൊക്കെ അവളുടെ കണ്ണീർ നനച്ചിട്ടുണ്ട്.

ശക്തിയിൽ വലിച്ച് ആരൊക്കെയോ അടർത്തിമാറ്റി മഹീ എന്ന വിളി അവിടമാകെ ഉയർന്നിരുന്നു.

അവൾ പോയതി പിന്നെ വീട് ഉറങ്ങിയിരുന്നു…

നിത്യ വരുമെന്ന് അറിഞ്ഞതിനാൽ അന്ന് നേരത്തെയിറങ്ങി. അവളെ മക്കൾക്ക് കുറച്ച് ഫ്രൂട്ട്സ് വാങ്ങി, രണ്ട് ദിവസത്തെ ലീവാണവൾക്ക് അളിയൻ കൊണ്ട് പോവാൻ വരാമെന്നേറ്റു പോയി.

എന്താ അമ്മെ നിത്യക്ക്? ആകെ മെലിഞ്ഞ് കരിവാളിച്ചു എന്നോടൊന്ന് ശെരിക്ക് മിണ്ടുന്നില്ല.

അവൾക്ക് തലവേദനയാ

അന്ന് ജോലി കഴിഞ്ഞെത്തിയപ്പോഴേക്കും അവൾ പോയിരുന്നു ഒരു വാക്ക് പോലും പറയാതെ അവളെ ആ പണ്ടത്തെ ചിരിയൊക്കെ മാഞ്ഞ പോലെ….

മനസിന് വല്ലാത്ത നീറ്റൽ റൂമിലെത്തി മേശ തുറന്നപ്പൊ അതിലൊരു തേഞ്ഞവള അമ്മയാണ് പറഞ്ഞത് അതെനിക്കാണെന്നും സാലറി കുറവായോണ്ട് എം.ബി.എ ചെയ്ത് വേറെ ജോലി നോക്കാനാണെന്ന്…..

ഫോണിലൂടെ ഒന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ മനഃപൂർവ്വം ഒഴിഞ്ഞ് മാറുന്ന പോലെ രണ്ടും കൽപിച്ചാണ് അന്നവളെ നേരിട്ട് കാണാൻ പുറപ്പെട്ടത്.

വണ്ടി നിർത്തി വീട്ടിലേക്ക് നടക്കുമ്പോൾ ആരോ ഉച്ചത്തിൽ സംസാരിക്കുന്ന പോലെ. ഒരു സ്ത്രീയുടെ തേങ്ങൽ പോലെ…

ആകാംക്ഷയോടെ നിന്നയെനിക്ക് നിത്യയുടെ ശബ്ദമാണെന്ന തിരിച്ചറിവിൽ ഹൃദയം പെരുമ്പറ മുഴക്കി. പിന്നീട് കേട്ട അളിയന്റെ വാക്കുകൾ കനത്ത ഷോക്കേൽപ്പിച്ചു.

“നിന്റെ കാര്യം കേൾക്കാൻ നിനക്കാരാടി?

അപ്രതീക്ഷിതമായി എന്നെ കണ്ട അളിയൻ വിളറി വെളുത്തു ,

മഹീ… എന്ന വിളിയോടെ അവളെന്റെ നെഞ്ചിൽ ചാഞ്ഞു.

കുറച്ചായി അളിയനൊരു റിലേഷൻ ഓഫീസിൽ അവളതറിഞ്ഞതോടെ അങ്ങോട്ടുമിങ്ങോട്ടും സംസാരമായി ‘

എല്ലാം നിർത്താമെന്നേറ്റെങ്കിലും അത് വീണ്ടും തുടർന്നു.

തറയിൽ കളിച്ച ഇളയതിനെ എടുത്ത് വണ്ടിയിലുത്തി അവളെ കൈ പിടിച്ച് വണ്ടിയിലേക്ക് കയറ്റി.

അളിയന്റെ മുഖം കുനിഞ്ഞിരുന്നു,

ഈ കൊച്ചിനെയോർത്ത് തന്നെ വെറുതെ വിടുന്നു ,താൻ പറഞ്ഞല്ലോ ഇവൾക്കാരാ ഉള്ളെന്ന് ന്റെ ചങ്കിൽ ജീവനുള്ളിടത്തോളം കാലം ഇവളെന്റ ചോരയാണ് ‘ ഒരുപോറലുമേൽക്കാൻ ഞാൻ സമ്മതിക്കില്ല… അച്ഛന്റെ കുറവെയുള്ളൂ അനിയനും അമ്മയും ജീവനോടെയുണ്ട്. ഇവളെ ഞാൻ കൊണ്ട് പോവുന്നു.

അതും പറഞ്ഞു തിരികെ നടക്കുമ്പോൾ എനിക്കുറപ്പായിരുന്നു അയാളൊരു പുതിയ മനുഷ്യനായി തിരികെ വരുമെന്ന്…

കാരണം അവളെ സ്നേഹം സത്യമാണ്

( ചെറിയ സംഭവം എന്റെ ഭാവനയിലൂടെ )

സ്നേഹപൂർവ്വം – സുമി –

രചന: Sumi Jabar

Leave a Reply

Your email address will not be published. Required fields are marked *