വാക പൂത്ത വഴിയേ – 17

Uncategorized

രചന: നക്ഷത്ര തുമ്പി

അഖിൽ: ഡാ സത്യം പറയ് നീ വീട്ടിൽ ഉണ്ടായിരുന്നോ, അല്ല അവൾക്ക് തലവേദന ഉണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണോ

കണ്ണൻ: ഡാ ….അത്, …..ഞാൻ…..

അഖിൽ: നിൻ്റെ മുഖം കണ്ടാൽ അറിയാം നീ പറഞ്ഞതൊക്കെ നുണ ആണെന്ന്, വേഗം സത്യം സത്യമായി പറഞ്ഞോ

ഞാൻ അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു

ഞാൻ പറയുന്നതിനനുസരിച്ച് അവൻ്റെ മുഖത്തെ പല ഭാവങ്ങൾ മിന്നി മാറുന്നുണ്ടായിരുന്നു

പറഞ്ഞു കഴിഞ്ഞ് ഞാൻ അവൻ്റെ മുഖത്തേക്ക് നോക്കി ട്ടോ💥

അവൻ്റെ കൈ ഒന്ന് വായുവിൽ ഉയർന്ന് പൊങ്ങിയതാണ്

വേറേ ഒന്നും അല്ല, എൻ്റെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചതാ

ഞാൻ കവിളത്ത് കൈ വച്ച് അവനെ നോക്കി

അഖിൽ: ഡാ നിനക്ക് കുറച്ചെങ്കിലും മനുഷ്യത്യം ഉണ്ടെന്ന് ഞാൻ കരുതി, എവിടന്ന്, അവളെ ഞങ്ങൾടെ കൂടെ പുറത്തേക്ക് വിട്ടെങ്കിൽ ഇതുപോലെ ഒന്നും ഉണ്ടാവില്ലയിരുന്നു

അവളോട് വെറുപ്പ് ഉണ്ടെന്ന് എനിക്ക് അറിയാം, എന്നാലും ഇപ്പോ അവളോട് കാണിച്ച തു ക്രൂരത തന്നെയാണ്

ഒരു സഹജീവി യോടുള്ള പരിഗണനയെങ്കിലും നിനക്ക് അനുനോട് കാണിക്കാമായിരുന്നു

ഇത് ഞാൻ ക്ഷമിക്കില്ല ടാ

അവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.നിനക്ക് ജൻമത്ത് സമാധാനം കിട്ടുമോ, നിന്നെ വിശ്വസിച്ചല്ലെ, അവളുടെ വീട്ടുകാർ നിനക്ക് അവളെ തന്നത്, എന്നിട്ട് ഇങ്ങനെയാണോ ചെയ്യേണ്ടത്

കണ്ണൻ: ഡാ നീയും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ, എനിക്ക് അറിയാം ഞാൻ ചെയ്തത് തെറ്റാണെന്ന്, അതിൻ്റെ കുറ്റബോധം എനിക്ക് ഉണ്ട്

ഞാൻ ഒരു തമാശ ആണെന്നേ വിചാരിച്ചുള്ളു, പക്ഷേ അവൾക്ക് ഇരുട്ട് ഒക്കെ പേടിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു അവൾ കണ്ണുതുറക്കുന്നവരെ എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല

അവൾ കണ്ണു തുറന്നപ്പോഴാണ് എനിക്ക്, ആശ്വാസം ആയത്

അഖിൽ: എ ന്താണ് മോനെ കുറ്റബോധത്തിൽ നിന്ന് ലവ് തോന്നിയോ

കണ്ണൻ: പിന്നെ, ഒരു സഹതാപം ഞാൻ കാരണം ആണല്ലോ ഇങ്ങനെ ആയത് എന്ന് ഉള്ളതുകൊണ്ട് കുറ്റബോധവും അത്രയേള്ളു, അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല, എനിക്ക് പഴയതൊന്നും മറക്കാൻ പറ്റില്ല, വെറുപ്പ് മാത്രം ഉള്ളു

അഖിൽ: മ്മ്, പിന്നെ അനു നോട് നിൻ്റെ വെറുപ്പ് മാറ്റണോ വേണ്ടയോ എന്നുള്ളത് നിൻ്റെ ഇഷ്ടം, പക്ഷേ ഇനി ഇതു പോലെ, എന്തെങ്കിലും നിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായാൽ ഞാൻ ഇതു പോലെ ആയിരിക്കില്ല പറയുന്നത് കേട്ടല്ലോ

കണ്ണൻ: മ്മ്

അഖിൽ: വാ അങ്ങോട്ട് പോകാം

🌻🌻🌻🌻🌻

ഞാൻ കണ്ണു തുറന്നപ്പോൾ മീനു, വിച്ചു വന്നിരുന്നു ,പിന്നെ അവരോട് സംസാരിച്ചു, അവർ ഓരോന്ന് പറഞ്ഞ് എന്നെ ചിരിപ്പിച്ചു

ട്രിപ്പ് തീർന്നപ്പോൾ നഴ്സ് വന്ന് ക്യാ നൂല മാറ്റി,

അമ്മ എനിക്ക് കഞ്ഞി തന്നു,

ഓർമ്മയിൽ ആദ്യമായി ആണ് എനിക്ക് അമ്മയുടെ കയ്യിൽ നിന്ന് കഞ്ഞി കോരി കുടിക്കാൻ ഭാഗ്യം കിട്ടിയത്

അതുകൊണ്ട് തന്നെ അറിയാത എൻ്റെ കണ്ണുകൾ നിറഞ്ഞു

🌻🌻🌻🌻🌻

ഞാനും അഖിയും അകത്തേക്ക് ചെന്നപ്പോൾ, അവൾടെ കൈയിലെ ട്രിപ്പ് മാറ്റിയിരുന്നു

അമ്മ കഞ്ഞി കൊടുക്കുകയായിരുന്നു

അവൾടെ കണ്ണു അറിയാതെ നിറഞ്ഞിരുന്നു

ഞാൻ നോക്കിയപ്പോൾ അവൾ മുഖംമാറ്റി

അമ്മ: എന്താടാ കണ്ണുനിറയുന്നത്

അനു: തലവേദന എടുക്കുന്നു (അങ്ങനെ പറയാൻ ആണ് തോന്നിയത് )

അമ്മ: ഭക്ഷണം കഴിച്ച് മരുന്ന് കഴിക്കാം അപ്പോൾ മാറും കേട്ടോ

അനു: ഞാൻ മൂളി

വിശ്വ: വീട്ടിൽ അറിയിക്കണോ മോനെ

അനു: വേണ്ടച്ച അവരു പേടിക്കും, എന്തിനാ വെറുതേ

എന്തിനാ അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്, അല്ലെങ്കിലെ ഞാനെന്ന ബാദ്ധ്യത ഒഴിഞ്ഞ സന്തോഷത്തിൽ ഇരിക്കേണു സുമാമ്മ ഞാൻ അതൊക്കെ ഓർത്ത് ഒന്നു നെടുവീർപ്പിട്ടു

അമ്മ ഭക്ഷണം കഴിപ്പിച്ച്, ഗുളിക തന്നു

ഞാൻ കിടന്നു പതുക്കെ തലയിൽ തലോടി തന്നു അമ്മ

ഉറക്കം എന്നെ കണ്ണുകളിൽ തഴുകി ഉറക്കി

🌻🌻🌻🌻🌻

അമ്മ ഭക്ഷണം കൊടുത്തു, ഗുളികയുംകൊടുത്തു, അവൾക്ക് തലവേദന ഉണ്ടെന്നു പറഞ്ഞു

വീട്ടിൽ അറിയിക്കണ കാര്യം പറഞ്ഞിട്ട് വേണ്ടന്നു പറഞ്ഞു,

അമ്മ തലയിൽ തലോടി പതുക്കെ അവൾ

ഉറക്കത്തിലേക്ക് വഴുതി വീണു

🌻🌻🌻🌻🌻

അഖിൽ: ആരെങ്കിലും ഒരാൾ നിന്നാൽ പോരേ, ഹോസ്പിറ്റലിൽ ,

മായ: ഞാൻ നിന്നൊളാം, നിങ്ങൾ എല്ലാവരും പൊക്കോ

കണ്ണൻ: വേണ്ട ,ഞാൻ നിന്നൊളാം

വിശ്വ: നീ നോക്കിയത് കൊണ്ടാണ്, ആ കൊച്ചിന് ഇങ്ങനെ ഉണ്ടായത്, അതു കൊണ്ട് മായ നിന്നോളും

കണ്ണൻ: അച്ചാ അത്

വിശ്വ: പറഞ്ഞത് അനുസരിച്ചാൽ മതി,

അമ്മക്കു കാൻ്റിനിൽ നിന്ന് ഫുഡ് വാങ്ങി കൊടുത്ത് ഞങ്ങൾ എല്ലാവരും പോന്നു

പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി ഞാൻ അവളെ നോക്കി

എന്തോ അവൾ അങ്ങനെ കിടക്കുന്നതു കണ്ടിട്ട് അവിടന്ന് പോരാൻ തോന്നിയില്ല

മനസില്ല മനസോടെ ഞാൻ വണ്ടിയിൽ കേറി,

യാത്രയിലുടനീളം എനിക്ക് അവളുടെ കിടപ്പ് മാത്രം ആയിരുന്നു മനസിൽ

വീട്ടിൽ എത്തി കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല കുറ്റബോധം എൻ്റെ മനസിനെ കീഴ്പ്പെടുത്തി ഇരുന്നു

അവളെ കണ്ടതു മുതൽ ഉള്ള കാര്യങ്ങൾ ഓർത്തു

ഇടയ്ക്കെ പ്പൊഴോ ഗൗരിയും മനസിൽ വന്നു

അതോടെ, മുഖത്ത് അനുനോട് ദേഷ്യം നിറഞ്ഞു

💚🥀💚🥀💚🥀

രാവിലെ എഴുന്നേറ്റപ്പോൾ ഭയങ്കര ക്ഷീണം തോന്നി

കണ്ണു തുറന്നപ്പോൾ ഫാൻ ആണ് കണ്ടത്

ബൈ സ്റ്റാൻഡ് ബഡിൽ അമ്മ കിടന്നു ഉറങ്ങുന്നുണ്ട്

കണ്ടപ്പോൾ സങ്കടം തോന്നി, ഇന്നലെ എനിക്ക് കൂട്ട് നിന്നത് അമ്മ ആണന്നു മനസിലായി

ഞാൻ എഴുന്നേറ്റ് ഇരുന്ന്, കുറച്ച് കഴിഞ്ഞപ്പോഴേക്കും അമ്മയും എഴുന്നേറ്റു

മോൾ എഴുന്നേറ്റിട്ട് അധികം നേരം ആയോ

ഇല്ലമ്മേ,

അമ്മ എൻ്റെ അടുത്ത് വന്ന് നെറ്റിയിൽ കൈവച്ച് നോക്കി

പനി കുറഞ്ഞിട്ടുണ്ട്

തലകറക്കംമറിയോടാ

മറിയമ്മേ

ഞാൻ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടേ എന്നു പറഞ്ഞ് അമ്മ പുറത്തേക്ക് പോയി

💚🥀💚🥀💚🥀

രാവിലെ എഴുന്നേറ്റു., ഇന്നലെ ഉറക്കം ശരിയാകാത്ത കൊണ്ട് തലവേദന ഉണ്ടായിരുന്നു

ഞാൻ ഫ്രഷായി താഴേക്ക് ചെന്ന്

അവിടെ അച്ചനും ,വിച്ചും അടുക്കളയിൽ ഉണ്ട്

ഞാനും അവരുടെ കൂടെ കൂടി,

രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ

അമ്മ ഫോൺ ചെയ്തിരുന്നു എപ്പോഴാണ് ഹോസ്പിറ്റലിൽ ചെല്ലുന്നത് അറിയാൻ

ഉടനെ വരാം എന്നു പറഞ്ഞു

ഡോക്ടർ വന്നിട്ടില്ല, എന്നു പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു

ഞാൻ ഭക്ഷണം കഴിച്ച് ഹോസ്പിറ്റലിൽ പോകാൻ റെഡിയായി

അച്ചൻ വരാം എന്നു പറഞ്ഞു ഞാൻ വേണ്ടാന്നു പറഞ്ഞു 💚🥀💚🥀💚🥀

അമ്മ ഫോൺ വിളി കഴിഞ്ഞ് വന്നു

അവിടെ അച്ചനും മക്കളും കുക്കിംങ്ങിൽ ആണ്

ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി

അച്ചനും, വിച്ചു, കണ്ണേട്ടനും കുക്ക് ചെയ്യുമോ

അത്യാവശ്യം ഒക്കെ അറിയാം, എനിക്ക് പാടില്ലങ്കിലോ, ഞാൻ വീട്ടിൽ ഇല്ലെങ്കിലോ ഒക്കെ കേറും ചെയ്യാൻ

ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോൾ തന്നെ ഡോക്ടർ വന്നു ഡിസ്ചാർജ് എഴുതി, മെഡിസിൻ 2 ദിവസം കൂടി കഴിക്കാൻ പറഞ്ഞു

അമ്മനോട് ഭക്ഷണം വാങ്ങി തന്നിട്ട് ഗുളിക കൊടുക്കാനും പറഞ്ഞു, പിന്നെ ഒരു ഇഞ്ചക്ഷൻ ഉണ്ടെന്നും പറഞ്ഞു പോയി

അമ്മ ഡോക്ടർ പോയതിൻ്റെ പുറകെ ഭക്ഷണം വാങ്ങാൻ പോയി

💚🥀💚🥀💚🥀

ഞാൻ കണ്ണടച്ചു ചാരി ഇരിക്കേരു ന്നു

അപ്പോഴാണ് സാർ റൂമിലേക്ക് വന്നത്. റൂമിൽ എന്നെ മാത്രം കണ്ടതുകൊണ്ട് സാർ ഒന്ന് പതറിയോ എന്നൊരു സംശയം

അമ്മ എന്ത്യേ? എൻ്റെ മുഖത്ത് നോക്കാൻ എന്തോ ചമ്മലോ, കുറ്റബോധമോ ഉളളതു പോലെ വേറേ എങ്ങോ നോക്കിയാണ് സംസാരിക്കുന്നത്

അമ്മ കാൻ്റീനിൽ പോയി ഭക്ഷണം വാങ്ങാൻ എനിക്ക് സങ്കടമോ ദേഷ്യമോ മറ്റെന്തോ വികാരം ആയിരുന്നു സാറിനോട്

മ്മ്

ഇപ്പോ എങ്ങനെ ഉണ്ട് കുറവ് ഉണ്ടോ?

മ്മ്

പനിയോ ?

കുറഞ്ഞു

തലകറക്കം ?

മാറി

ഡോക്ടർ വന്നോ

മ്മ്

എന്തു പറഞ്ഞു ?

ഡിസ്ചാർജ് ചെയ്തു, 2 ദിവസം മെഡിസിൻ കഴിക്കാൻ പറഞ്ഞു, ഇന്ന് ഒരു ഇഞ്ചക്ഷൻ കൂടി ഉണ്ട്, അതെടുത്തിട്ട് പോകാൻ പറഞ്ഞു

മ്മ്

സോറി ❤

എന്തിന് 😳?

ഞാൻ കാരണം അല്ലേ

മ്മ് , ഞാൻ സാറിൻ്റെ sorry ഒന്നും മൈൻഡ് ചെയ്യാൻ പോയില്ല, വേറേ ഒന്നും ചോദിക്കാനും

വേറേ ഒന്നും ചോദിക്കാൻ ഇല്ലാതെ ഞങ്ങൾ മൗനത്തെ കൂട്ട് പിടിച്ചു

സാറിന് എന്തെക്കെയോ ചോദിക്കണം എന്നുണ്ട്, പക്ഷേ എൻ്റെ മൗനം സാറിനെ അതിൽ നിന്നും വിലക്കി

💚🥀💚🥀💚🥀

ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൾ മാത്രം ഉണ്ടായിരുന്നുള്ളു

അവൾ ഒരു ദിവസം കൊണ്ട് ആകെ ക്ഷീണിച്ചതു പോല

ഞാൻ ചോദിക്കുന്നതിന്, ഒറ്റവാക്കിൽ മാത്രം മറുപടി പറയേണവൾ

ഞാൻ sorry പറഞ്ഞു

അതിന് മറുപടിയായി അവൾ ഒന്ന് മൂളുക മാത്രം ചെയ്തു

എന്തോ അവൾ അതിന് മറുപടിയായി സ്ഥിരം പറയുന്ന പോലെ കുറേ ഡയലോഗ് പറയും എന്ന് ഞാൻ വിചാരിച്ചു

പക്ഷേ അവൾ മറുപടി ഒന്നും പറയാത്തത് എനിക്ക് നിരാശ ഉണ്ടാക്കി

അവളുടെ മൗനം പോലും എന്നിൽ അസ്വസ്ഥത ഉണ്ടാക്കി

അവൾ ഞാൻ ഇനി എന്തെങ്കിലും ചോദിക്കും എന്നു കരുതി കണ്ണടച്ച് ഇരുന്നു

അതോടെ ചോദിക്കാൻ വന്നത് ഞാൻ അവിടെ നിർത്തി

💚🥀💚🥀💚🥀

നീ എപ്പോ വന്നു അമ്മയാണ്

അമ്മയുടെ വാക്കുകൾ ആണ് ഞങ്ങളെ ചിന്തകളിൽ നിന്ന് മുക്തരാക്കിയത്

ഞാൻ കുറച്ച് നേരം ആയി

ഞാൻ കാൻ്റിനിൽപോയിരുന്നു ഭക്ഷണം വാങ്ങാൻ

മ്മ്, അനുപറഞ്ഞു

നിങ്ങൾ ഭക്ഷണം കഴിക്ക് ഞാൻ ബിൽ സെറ്റിൽ ചെയ്തു വരാം എന്നു പറഞ്ഞ് സാർ പോയി

പോണ പോക്കിൽ എന്നെ ഒന്നു നോക്കാനും മറന്നില്ല

അമ്മ എനിക്ക് ഭക്ഷണം വാരി തന്നു, അതിനു ശേഷം അമ്മയും കഴിച്ചു

ഗുളിക എടുത്ത് തന്നു, അതിനു ശേഷം അമ്മ പോയി നേഴ്സിന് വിളിച്ചിട്ട് വന്നു

നഴ്സ് വന്നു ഇഞ്ചക്ഷൻ എടുത്തു

ആ സമയത്ത്, അമ്മ എൻ്റെ കൈകളിൽ മുറുക്കി പിടിച്ചിരുന്നു

എനിക്ക് ഒരു പാട് സന്തോഷം തോന്നി

സാർ വന്നതിനു ശേഷം ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി

കാറിൽ ഞാൻ ആദ്യമേ ബാക്ക് സീറ്റിൽ കേറി കണ്ണടച്ചു ഇരുന്ന്

അമ്മ അതു കൊണ്ട് ഫ്രണ്ട് സീറ്റിൽ കേറി

സാർ എന്നെ നോക്കി വണ്ടിയെടുത്തു

ഞാൻ കോഡ്രൈവർ സീറ്റിൽ കേറാഞ്ഞിട്ട് സാറിൻ്റെ മുഖത്ത് കുഞ്ഞൊരു നിരാശ വന്നു

ഞാൻ നോക്കുന്നത് കണ്ട്, ഉടനെ മുഖം തിരിച്ചു

അമ്മക്ക് എന്തക്ക യോ വാങ്ങണം എന്നു പറഞ്ഞതുകൊണ്ട് ഷോപ്പിങ്ങ് മോളിൽ വണ്ടി ഒതുക്കി കൊടുത്തു

എനിക്ക് ക്ഷീണം കാരണം, എന്നെ വിളിച്ചില്ല, ഞാൻ പോകാത്തതു കൊണ് സാർ എനിക്ക് കാവൽ നിന്നു

അമ്മ കുറച്ച് കവർ ആയി വന്നു

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു

വീട്ടിൽ എത്തിയ പാടെ വിച്ചുവും, അച്ചനും ഓടി വന്നു പിന്നെ അവരോ ട് സംസാരിച്ചു

അമ്മ എന്നോട്, കുറച്ച് നേരം കിടക്കാൻ പറഞ്ഞു വിട്ടു

ഞാൻ അകത്തേക്ക് പോയി

ഒന്ന്കുളിച്ചാൽ ക്ഷീണം മാറും

ഉടനെ ഞാൻ ഫ്രഷാകാൻ കേറി

ചൂടു വെള്ളത്തിൽ ഒരു കുളിയങ്ങ് പാസാക്കി

ഒരു സുഖം തോന്നി,ഉൻമേഷവും

ഞാൻ കുളിച്ച് ഇറങ്ങിയപ്പോൾ ദേ നിക്കുന്നു വാതിലിനടുത്തൊരു മൈന☺

മൈനയുടെ മുഖത്ത് എന്നെ ഭിത്തിയിൽ ഒട്ടിക്കാൻ അത്രയും ദേഷ്യവും

ഇതിപ്പോ എന്തിനാണന്നു ആവോ ഞാൻ ദയനിയ ഭാവത്തിൽ നോക്കി

(കാത്തിരിക്കണേ )

💚🥀💚🥀💚🥀💚🥀💚🥀💚🥀💚🥀💚 ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *