വാക പൂത്ത വഴിയേ – 42

Uncategorized

രചന: നക്ഷത്ര തുമ്പി

ഓരോന്ന് ആലോചിച്ചു കണ്ണൻ ഇരുന്നു,

പിന്നെ പുറത്തേക്കു പോകാൻ ആയി ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് പോയി കാബോർഡിൽ നിന്നും ഡ്രസ്സ്‌ എടുക്കുമ്പോൾ ആണ്,

അനുവിന്റെ ഡ്രസന്റെ കൂട്ടത്തിൽ ഒരു ഡയറി ഇരിക്കുന്നത് കണ്ടത്

അവൻ അതെടുത്തു

, തുറന്നു നോക്കി ആദ്യ പേജിലായി ഇങ്ങനെ എഴുതിയിരുന്നു

വാക പൂത്ത വഴിയേ

അടിയിൽ അനന്യ എന്നും

അതു അനുവിന്റെ ഡയറി ആണെന്ന് അവനു മനസിലായി

അവൻ അടുത്ത പേജ് മറിച്ചു

നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാനാവാത്ത സ്വപ്നങ്ങളെ ഹൃദയത്തോടു ചേർത്തു പിടിക്കാനും നില നിർത്താനും മനസ്സൊരുക്കുകയായിരുന്നു…….. ഈ ❤വാക പൂത്ത വഴിയേ .. ❤

ഓരോ പേജുകളിലായി അവളുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങൾ എഴുതിയിരിക്കുന്നു, അതിലൊക്കെ അവളുടെ സങ്കടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും മുന്നിട്ട് നിൽക്കുന്നു

പിന്നെയുള്ള പേജുകളിലായി, അവളുടെ കുട്ടിക്കാലം മുതൽ ഉള്ള ജീവിതവും, പേടിയും സങ്കടങ്ങൾ ഒക്കെ നിറഞ്ഞിരുന്നു, അതിൽ അവളുടെ ഫ്രണ്ട്സ്, സുമാമ്മ, അനന്തനച്ചൻ, സന്ദീപ് ‘അങ്ങനെ എല്ലാവരും, വന്നു പോയി

ഞാനായിട്ട് ഉണ്ടായിരുന്ന പ്രശ്നങ്ങളും, എൻ്റെ ദേഷ്യവും, ഞാൻ അവളെ വേദനിപ്പിച്ചതുൾപ്പെടെ ആ താളുകളിൽ ഒളിഞ്ഞുരുന്നു കല്യാണവും, പിന്നെ എൻ്റെ വീട്ടുകാരോടുള്ള സ്നേഹവും എല്ലാം അതിൽ ഉണ്ടായിരുന്നു, തന്നിഷ്ടക്കാരിയും, കാന്താരിയും, കുറുമ്പിയും ആയിരുന്ന അവളുടെ മനസിൽ ഇത്രയും സങ്കടങ്ങൾ ഉണ്ടായിരുന്നു എന്ന് അപ്പോഴാണ് കണ്ണൻ അറിയുന്നത്, അത് അവനിൽ നൊമ്പരം ഉണർത്തി, അവൻ്റെ കണ്ണുകൾ നിറഞ്ഞു, അവളെ വേദനിപ്പിച്ചതോർത്ത്

അവസാന പേജിലായി

എൻ്റെ പ്രണയം എന്നു പറഞ്ഞ് എഴുതിയിരിക്കുന്നത് കണ്ടു

അവൻ അതു വായിച്ചു

എൻ്റെ വാകപ്രണയം കൊണ്ട് ചുമന്നത് നിൻ്റെ പുഞ്ചിരിച്ച മുഖം കണ്ടാണ്, നീയറിയാതെ നിന്നെ അറിയുമ്പോൾ ഞാൻ അറിയുന്ന ആനന്ദമാണ് എൻ്റെ പ്രണയം

നിൻ്റെ അഭാവത്തിൽ വിരഹം ശ്വാസതടസമായി , ദേഷ്യമായി, പരിഭവമായി രൂപപ്പെടുമ്പോൾ

ഒരു ചുമരിനുള്ളിൽ നിൻ്റെ മുഖത്തെ തൊട്ടുരുമി ഞാൻ മനസാൽ നിന്നെ വരക്കും, എന്നിട്ട് എൻ്റെ പൊട്ട ഭ്രാന്താൽ കടിച്ചു തിന്നും, എന്നിട്ടും വിശപ്പ് ശമിക്കാതെ ഞാൻ മൗനമായ് ഉറങ്ങും, ഈ യാമവും കഴിഞ്ഞു പോകും എന്ന വിശ്വാസത്തിൽ

കണ്ണേട്ടൻ്റ വാക പെണ്ണ്

അത് കണ്ട് അവൻ്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു

അവൻ നിശബ്ദമായി ഒരു കൈയ് കൊണ്ട് നെഞ്ചിലായി തൊട്ട് മൊഴിഞ്ഞു

എൻ്റെ വാകപെണ്ണേ

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു ക്ലാസ് കഴിഞ്ഞു വന്നപ്പോൾ കണ്ണൻ ഉണ്ടായില്ല വീട്ടിൽ

അമ്മേ കണ്ണേട്ടൻ എന്ത്യേ

അവൻ ഉച്ചക്ക് പുറത്തു പോയതാ പിന്നെ വന്നിട്ടില്ല

മ്മ്

അനു ഫ്രഷ് ആയി, വന്നു

കണ്ണുകൾ ഗേറ്റിൽ ആണ്

കണ്ണൻ വരുന്നതും നോക്കി

സമയം ഇഴഞ്ഞു നീങ്ങി കണ്ണൻ വന്നില്ല

ഭക്ഷണം കഴിക്കണ്ടേ മോളെ

ഏട്ടൻ വന്നിട്ട് മതി അമ്മേ

അവൻ വരാൻ ലേറ്റ് ആവും കുഞ്ഞി,, വിച്ചു നെ വിളിച്ചു പറഞ്ഞിരുന്നു

അതുകൊണ്ട്, ഭക്ഷണം കഴിച്ചു മോൾ പോയി കിടന്നോ

മ്മ്

മനസില്ല മനസോടെ അവൾ എന്തെക്കെയോ കഴിചെന്നുവരുത്തി എഴുന്നേറ്റു,

അവളുടെ പോക്ക് കണ്ടു ചിരിയോടെ, അമ്മയും,അച്ഛനും, വിച്ചുവും

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു റൂമിൽ പോയി കിടന്നു

അവൾക്കു ഉറക്കം വരുന്നുണ്ടായില്ല

എവിടാ പോയി ആവോ,

ഇത്രേം നേരം ആയിട്ടും വരാൻ തോന്നില്ലല്ലോ കടുവക്ക്

ഇങ്ങനെ ഒരുത്തി ഇവിടെ കാത്തിരിക്കുന്നുണ്ട് എന്നു അറിയാഞ്ഞിട്ടല്ലല്ലോ,

മനഃപൂർവം ആണ്,

എന്നെ സങ്കടപ്പെടുത്താൻ

ഇങ്ങു വരട്ടെ മിണ്ടില്ല ഞാൻ അവൾ പരിഭവിച്ചു കണ്ണുനീർ ഒലിച്ചിറങ്ങി,

എപ്പോഴോ നിദ്രയെ പുൽകി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

‍ആരോ തന്നെ തട്ടി വിളിക്കുന്നത് കേട്ടാണ് അനു കണ്ണു തുറന്നത്

നോക്കിയപ്പോൾ തൊട്ടു മുന്നിൽ കണ്ണൻ

കണ്ണേട്ടൻ എപ്പോ വന്നു

കുറച്ചു നേരം ആയി, ഞാൻ വന്നപ്പോൾ നീ നല്ല ഉറക്കം, ശല്യപെടുത്തണ്ട എന്നു കരുതി

ഭക്ഷണം കഴിച്ചോ

അവൾ കട്ടിലിൽ നിന്നും ചാടി ഇറങ്ങി

ഞാൻ കഴിച്ചു പെണ്ണെ,

നീ പോയി ഫ്രഷ് ആയി ഈ ഡ്രസ്സ്‌ ഇട്ടു വാ ഞാൻ താഴെ ഉണ്ടാവും

പുറത്തു പോകാം നമുക്ക് ,ഒന്നു

, അവൻ ഒരു കവർ അവൾക്ക് നേരേ നീട്ടി

ഈ നേരത്തോ ,സമയം 11 .30 കഴിഞ്ഞല്ലോ

എന്താ പറ്റില്ലേ, നിനക്ക് എൻ്റെ കൂടെ വരാൻ

ആ വരാം ,

ആ താഴേക്കു വരുമ്പോൾ ലൈറ്റ് ഇടണ്ട

അത് എന്താ

ആരും അറിയണ്ട നമ്മൾ പുറത്തു പോകുന്നത്

മ്മ്

അവൾ ഫ്രഷ് ആകാൻ പോയി

കണ്ണൻ ചിരിയോടെ താഴേക്കും

റെഡ് കളർ ഗൗൺ ആയിരുന്നു കണ്ണൻ അനുനു കൊടുത്ത ഡ്രസ്സ്‌

അവൾ ആ ഡ്രസ്സ്‌ എടുത്തിട്ടു അതിനു മാച്ച് ആയ ഓർണമെൻറ്സ്, അണിഞ്ഞു, ആ ഡ്രസിൽ അവൾ സുന്ദരിയായിരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

താഴെ നല്ല ഇരുട്ടാണ്,

ഒരു വിധം തപ്പി തടഞ്ഞു താഴെ എത്തി

ഈ കണ്ണേട്ടൻ ഇതെവിടെ പോയി കാണുന്നില്ലല്ലോ

ലൈറ്റ് ഇടാൻ സ്വിച്ച് അമർത്തുന്നതിനു മുന്നേ തന്നെ ഹാളിൽ ലൈറ്റ് വീണു

അതിനൊപ്പം തന്നെ പാർട്ടിപ്രോപ്പർ പൊട്ടിച്ചു

ഞാൻ ഞെട്ടി നോക്കിയപ്പോഴേക്കും

ഹാപ്പി ബർത്ത് ഡേ അനു എന്നു വിളിച്ചു കൂകി എല്ലാവരും എൻ്റെ ചുറ്റും ഉണ്ട്

ഞാൻ എല്ലാവരേയും നോക്കി, മായമ്മ, വിച്ചു അച്ചൻ, മീനു, മീരേച്ചി, അഖിയേട്ടൻ, മാമാനും, അപ്പച്ചി, പിന്നെ എൻ്റെ ഫ്രണ്ട്സും, അജു ചേട്ടായി, അന്നമ്മയും എല്ലാരും ഉണ്ട് ,ദൂരെ മാറി തൂണിൽ ചാരി കൈ പിണച്ചുകെട്ടി ചിരിയോടെ കണ്ണേട്ടനും, ആ കണ്ണുകൾ എൻ്റെ മുഖത്ത് തന്നെയാണ് എന്നു തോന്നി

ഞാൻ മൊത്തത്തിൽ നോക്കി ആ റൂം മൊത്തം അലങ്കരിച്ചിട്ടുണ്ട്, ബലൂണുകൾ കൊണ്ടും, മറ്റും,

Happy Birthday Anu എന്നു എഴുതി വച്ചിട്ടുണ്ട്

ഫ്രണ്ട്സ് ഓടി വന്നു എന്നെ കെട്ടിപിടിച്ചു,

നീ ഇപ്പോ വിചാരിക്കും ഞങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നല്ലേ….. ഹണി

മ്മ്…..

സാർ വിളിച്ചിട്ട് ആണ് വന്നത്, …..ജാൻ

ആ വാക്കുകൾ എന്നെ അത്ഭുത പ്പെടുത്തി

സത്യം

ആടി …. മേഘ

ഞാൻ പുഞ്ചിരിച്ചു

അമ്മ എന്നെ ചേർത്ത്

എന്നും എൻ്റെ ബർത്ത് ഡേക്ക് കൂടെ ഉണ്ടാവുന്നത് ഫ്രണ്ട്സ് ആണ്, അന്നമ്മ എത്ര ദൂരെ ആണെങ്കിലും ഈ ദിവസം എൻ്റ അടുത്ത് വരും, ഇന്ന് എൻ്റെ ബർത്ത് ഡേക്ക് ഒരു ഫാമിലി മൊത്തം എൻ്റെ കൂടെ ഉണ്ട്, ഒരു പാട് സന്തോഷം തോന്നി, 10 വയസിനു ശേഷം ബർത്ത് ഡേ ഞാൻ സന്തോഷത്തോടെ ആഘോഷിച്ചിട്ടില്ല

എല്ലാം അറിയുമ്പോൾ ,ഇവരും എന്നെ വെറുക്കുമോ ആ സന്തോഷത്തിനിടയിലും എൻ്റെയുള്ളിൽ ചെറിയൊരു നോവുണർത്തി

എൻ്റെ മുന്നിലേക്ക് ഒരു ടേബിൾ നീങ്ങി വന്നു

അതിൽ കേക്ക് സെറ്റ് ചെയ്തിരുന്നു, വിച്ചു വന്ന് കേക്ക് കട്ട് ചെയ്യാൻ കത്തി തന്നു

ഞാൻ എല്ലാരേയും നോക്കി, കണ്ണേട്ടനേയും, അവിടെ നിറഞ്ഞ ചിരിയാണ്

എല്ലാവരും ബർത്ത്ഡേ ,സോങ്ങ്സ് പാടി

ഞാൻ കേക്ക് കട്ട് ചെയ്തു, ആദ്യത്തെ പീസ്ആർക്കു കൊടുക്കും കൺഫ്യുഷൻ ആയി

ആദ്യത്തെ പീസ് എനിക്ക്…… മീനു

നിനക്കോ…… അജു

അടുത്ത വർഷം എൻ്റെ കല്യാണം കഴിഞ്ഞു പോയാലോ, ഫസ്റ്റ് പീസ് കേക്ക് എനിക്ക് തന്നില്ല എന്നു വച്ച് ചേച്ചിക്ക്, പിന്നീട് ഒരു കുറ്റബോധം തോന്നരുത് അല്ലോ….. മീനു

വളരെ നിഷ്കു ആയി പറയേണ് അവൾ

അതു കേട്ട് എല്ലാം ഞെട്ടി നിൽപുണ്ട്

അതിന് നിന്നെ യാര് കെട്ടിച്ചു വിടാൻ പോണ്,…. ,ഇനി ആ ചെക്കൻ്റ ചീത്തയും ഞങ്ങൾ കേൾക്കണോ….. അഖി

അഖിയേട്ടാ….

പോടി

ആദ്യത്തെ പീസ് കണ്ണനു കൊടുത്താൽ മതി നീ, അവനാണ് അറൈഞ്ച് മെൻ്റസും, നിൻ്റെ ബർത്ത് ഡേ സെലിബ്രഷൻ്റെയും സൂത്രധാരൻ…… അഖി

എല്ലാവരും, അതിനോട് യോജിച്ചു

ഞാൻ കണ്ണേട്ടൻ്റ അടുത്തേക്ക് ,കേക്കുമായി ചെന്നു, ഇത്ര നേരം ആയിട്ടും കടുവ എന്നെ വിഷ് ചെയ്തിട്ടില്ല,

ഞാൻ കടുവക്ക് കേക്ക് നീട്ടി, അവിടെ വാ പോലും തുറക്കുന്നില്ല,

വാ തുറക്ക് കണ്ണേട്ടാ, അവൻ കണ്ണടച്ചു ഇല്ലന്നു കാട്ടി

അവൾ ദേഷ്യത്തോടെ മുഖം വീർപ്പിച്ചു,

കണ്ണനു നേരേ നീട്ടിയ കേക്ക്, അവൻ അവൾക്കു നേരേ കൊണ്ടുവന്നു അവളുടെ വായിലേക്ക് കൊണ്ടു വച്ചു കൊടുത്തു, അതവളുടെ ചുണ്ടിലും കൂടിയായി പറ്റി പിടിച്ചിരുന്നു ,കൈയ്യിൽ ചെറിയ ഒരു പീസ് കേക്ക് തോണ്ടി എടുത്തു അവളുടെ മൂക്കിൽ തൊട്ടു,

അവൻ അവളുടെ ചുണ്ടിലായി പറ്റിയിരുന്ന കേക്ക് കൈ കൊണ്ട് എടുത്തു, അവൻ്റെ വായിലേക്ക് വച്ചു

നിൻ്റെ ചുണ്ടിൽ പറ്റിപിടിച്ചിരിക്കുന്ന കേക്കിനാണ് മധുരം കൂടുതൽ, ചിലപ്പോ നിൻ്റെ ചുണ്ടിൻ്റെ മധുരവും അതിൽ കൂടി ചേരുന്നതു കൊണ്ടാവും

അവളുടെ ചുണ്ടുകൾ വിറകൊണ്ടു, നാണത്താൽ കുതിർന്ന ഒരു പുഞ്ചിരി ഉണ്ടായി അവളിൽ

അവൻ അവളെ ഇറുകെ പുണർന്നു

Happy Birlhday Anu kutty, കാതോരം അവൻ്റെ ശബ്ദം

അവൾ എല്ലാവരേയും തിരിഞ്ഞു നോക്കി, അവരൊക്കെ അവരുടേതായ ലോകത്താണ്

താങ്ക്സ്

അവൻ കണ്ണു രണ്ടും അടച്ചു കാണിച്ചു

പിന്നെ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു, എല്ലാവരും അനുൻ്റെ അടുത്ത് വന്നു വിഷ് ചെയ്തു, സമ്മാനങ്ങൾ ഒക്കെ കൊടുത്തു അമ്മ ചേർത്ത് നിർത്തി നെറുകയിൽ മുത്തി,

അമ്മയുടെ ആ ചുംബനത്തിനു പോലും എന്നെ മനസിന് സംഘർഷത്തിന് അയവു വരുത്താൻ പറ്റിയെന്നു തോന്നി

പിന്നെ ആകെ ഒരു ബഹളം ആയിരുന്നു, കേക്ക് വാരി തേക്കലും, മറ്റും, എൻ്റെ മുഖം കേക്ക് കൊണ്ട് ഫേഷ്യൽ ചെയ്ത പോലെയാക്കി കളഞ്ഞു എല്ലാം

പിന്നെ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി, നാളെ വരണം എന്ന അമ്മയുടെ നിർബന്ധത്തിൽ എല്ലാം സമ്മതം മൂളി

അന്നമ്മ നാളെ രാവിലെ തിരിച്ചു പോകും എന്നു പറഞ്ഞു പോയി

എല്ലാരും പോയപ്പോൾ എനിക്ക് സങ്കടം തോന്നി, കണ്ണേട്ടൻ ഗിഫ്റ്റ് തന്നില്ലല്ലോ എന്ന കുഞ്ഞു നിരാശയും

ഞാൻ അവിടെ ക്ലീൻ ആക്കാൻ നിന്നപ്പോൾ അമ്മ ഓടിച്ചു വിട്ടു

ഞാൻ റൂമിലേക്ക് പോയി,

കഴുത്തിലും, താടിയിലും, കേക്ക് ഒക്കെ പറ്റിയിരിന്നു

അതൊക്കെ വാഷ് ചെയ്യാൻ , ഞാൻ റൂമിൽ ചെന്നപ്പോൾ കണ്ണേട്ടൻ ഉണ്ടായിരുന്നു

താങ്ക്സ് കണ്ണേട്ടാ

എന്തിന്?

ഞാൻ 10 വയസിന് ശേഷം എൻ്റെ ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല,സന്തോഷത്തോടെ

ഇന്ന് അതിനൊരു അവസരം ഉണ്ടാക്കി തന്നത്, കണ്ണേട്ടൻ അല്ലേ

ഞാൻ ഭയങ്കര ഹാപ്പിയാണ് , താങ്ക് യു, താങ്ക് യു സോ മച്ച്, അവൻ്റെ കൈ രണ്ടും കൂട്ടി പിടിച്ചാണ് പറഞ്ഞത്

ആണോ

മ്മ്

എന്നാൽ ഞാനത്ര ഹാപ്പി അല്ല,

അതെന്താ,

ഞാൻ ഹാപ്പി ആകണം എങ്കിൽ, നീയെന്നെ ഹാപ്പി ആക്കിയേ പറ്റു

എന്താ

Kiss me ,എന്നാലേ എനിക്ക് സന്തോഷം വരു, കടം ആയിട്ട് മതി, ഇഷ്ടം ആയില്ലെങ്കിൽ തിരിച്ച് തന്നേക്കാം, പലിശ ഉൾപ്പെടെ ഒറ്റ കണ്ണിറുക്കി, കള്ള ചിരിചിരിച്ചാണ് പറയുന്നത്

അയ്യടാ ആ സന്തോഷം അങ്ങനെ മോൻ ഇപ്പോ അറിയണ്ട, ഞാൻ എൻ്റെ മുഖം ഒന്നു കഴുകട്ടെ

അവൾ അവനെ തള്ളി മാറ്റി പോകാൻ ഒരുങ്ങി

അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച്, കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ പറ്റി പിടിച്ചിരുന്ന കേക്ക് നുണഞ്ഞിരുന്നു,

അവൾ അവനിൽ പിടിമുറുക്കി, , അവൻ്റെ നാവ് തീർക്കുന്ന ലഹരിയിൽ അവൾ അടിമപ്പെട്ടു പോയിരുന്നു, പേരറിയാത്തൊരു വികാരം അവളെ പൊതിഞ്ഞു

അവൻ അവളിൽ നിന്ന് അടർന്നു മാറി,

മുഖം കഴുകിട്ട് വാ, ഡ്രസ് മാറണ്ടാ, പുറത്ത് പോകാം

അവൾ നെറ്റി ചുളിച്ചു,

നീ ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള മറുപടി വേണം എന്ന് പറഞ്ഞില്ലേ, അത് തരാം, പിന്നെ നിനക്ക് ഒരു സർപ്രൈസും, നിൻ്റെ ഗിഫ്റ്റും തരാം

മ്മ്, അനു ചിരിച്ചു

നിനക്ക് എന്തോ പറയാൻ ഇല്ലേ എന്നോട്, അതും അറിയണം എനിക്ക്,

അതുവരെ അവളിൽ ഉണ്ടായിരുന്ന ചിരി മാഞ്ഞു സങ്കടം നിഴലിച്ചു,

ഞാൻ പുറത്ത് ഉണ്ടാവും

എല്ലാം അറിയുമ്പോൾ കണ്ണേട്ടൻ വെറുക്കോ,

(കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *