വേഴാമ്പൽ 11

Uncategorized

രചന: നക്ഷത്ര തുമ്പി

അഭിയേട്ടൻ്റ കൂടെ അഭിയേട്ടൻറ വീട്ടിൽ എത്തി ഞങ്ങൾ

കാറിൽ നിന്നും ഇറങ്ങി

ഒരു വലിയ പഴയ മോഡൽ വീട് പുതുക്കി പണിതതു ആണ് നിറയെ പൂക്കൾ ഉള്ള ചെടികൾ പുറത്തു നിൽക്കുന്നുണ്ട് .കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു

കാറിൻ്റെ ശബ്ദം കേട്ട് വീട്ടിൽ നിന്നും ആളുകൾ പുറത്തേക്ക് ഇറങ്ങി വന്നു

ഒരു പാട് ആളു കൾ ഉണ്ടായിരുന്നു എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുകയാണ് .

എനിക്ക് ആണെങ്കിൽ കയ്യും കാലും വിറച്ചിട്ട് വയ്യ .

അതു കണ്ട അഭിയേട്ടൻ എൻ്റെ കയ്യിൽ മുറുക്കെ പിടിച്ചു ,കണ്ണടച്ചു കാണിച്ചു,

അതെനിക്ക് വലിയ ഒരു ആശ്വാസം ആയി

അതിൽ ഒരു പ്രായമായ സ്ത്രീ മറ്റൊരു സ്ത്രീയോടു വിളക്ക് എടുത്തു കൊണ്ടുവരാൻ പറഞ്ഞു

ആ സ്ത്രീ വിളക്കുമായി വന്നു .

പുറകിൽ വന്ന സ്ത്രീ കിണ്ടിയിൽ വെള്ളവും ആയി വന്നു

കിണ്ടി കൊണ്ടുവന്ന സ്ത്രീ എൻ്റെയും അഭിയേട്ടൻ്റയും കാലുകളിൽ വെള്ളം ഒഴിച്ചു

ഇതെൻ്റെ ചെറിയമ്മ ആണ് അച്ഛൻ്റെ അനിയൻ്റെ ഭാര്യ …..വസുന്ധര

ഞാൻ ചെറിയമ്മയേ നോക്കി ചിരിച്ചു.

ഇത് എൻ്റെ വല്യമ്മ (അച്ഛൻ്റെ ചേട്ടൻറ ഭാര്യ) രേണുക

വെല്ലുമ്മ ഞങ്ങളെ ആരതി ഉഴിഞ്ഞു നെറ്റിയിൽ കുങ്കുമം തൊട്ടു തന്നു

വിളക്ക് കൊണ്ടുവന്നു ഒരു സ്ത്രീ എൻ്റെ കയ്യിലേക്ക് നീട്ടി

ഞാൻ നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചിട്ട്

വാങ്ങുമോളേ എന്നു പറഞ്ഞു ഞാൻ അഭിയേട്ടൻ്റെ മുഖത്തേക്ക് നോക്കി, അവിടന്ന് സമ്മതം എന്നോണം കണ്ണുകൾ ചിമ്മി കാണിച്ചു

ഞാൻ ചിരിച്ചു കൊണ്ട് വിളക്ക് വാങ്ങി

അവന്തു ഇതെൻ്റെ അമ്മ സുഭന്ദ്ര, എൻ്റെ ഭന്ദ്ര കുട്ടി

എന്നും പറഞ്ഞു അഭിയേട്ടൻ അമ്മയെ കെട്ടി പിടിച്ചു

സുഭദ്ര: മോളെ വലുത് കാലു വെച്ച് കേറു

ഈശ്വരൻമാരെ എന്നോട് ക്ഷമിക്കണേ, ഇവരെ ഒക്കെ ഇങ്ങനെ പറ്റിക്കുന്നതിന്, ഉള്ളിൽ ഇത്രയും പ്രാർത്ഥിച്ചു കൊണ്ട്

ഞാൻ വലതു കാലു വച്ച് അകത്തേക്ക് കേറി,

വിളക്ക് പുജ മുറിയിൽ വെയ്ക്കാൻ പറഞ്ഞതിനനുസരിച്ച് , ഞങ്ങൾ 2 പേരും പുജ മുറിയിൽ കയറി, വിളക്ക് അവിടെ വച്ച് പ്രാർത്ഥിച്ചു, പുറത്തേക്ക് ഇറങ്ങി

ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു

അഭിയേട്ടൻ എല്ലാവരേയും എനിക്ക് പരിചയപ്പെടുത്തി തന്നു

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇതാണ് എൻ്റെ തറവാട് ശ്രീ നിലയം

ഇത് ഇവിടുത്തെ കാരണവർ,അതായത് എൻ്റെ മുത്തശ്ശൻ രാഘവൻ ,

ഇത് മുത്തശ്ശി കല്യാണി

അവരുടെ2 പേരുടെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങാൻ അമ്മ പറഞ്ഞു

ഞങ്ങൾ 2 പേരും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി

അവന്തു എല്ലാം പറയുന്നതിനനുസരിച്ച് യാന്ത്രികമായി ചെയ്യുന്നത് എന്ന് തോന്നി അഭിക്ക്

അഭിയേട്ടൻറ അച്ഛൻ പത്മനാഭൻ അമ്മ സുഭദ്ര, അനിയൻ അദ്വൈത് ,

വല്യച്ഛൻ ബാലചന്ദ്രൻ ,വല്യമ്മ രേണുക മക്കൾ രുദ്രൻ, പാർവ്വതി , സന്ദീപ്

രുദ്രൻ്റെ ചേട്ടൻ്റെ ഭാര്യ ഗംഗ ഒരു കുട്ടി ഉണ്ട് ശ്രേയ മോൾ

പാർവ്വതി ചേച്ചിടെ ഭർത്താവ് അർജുൻ ഒരു കുട്ടി ഉണ്ട് ആരവ്

ചെറിയച്ഛൻ ശിവപ്രസാദ് ചെറിയമ്മ വസുന്ധര മക്കൾ ശിവതീർത്ഥ ,ശിവദേവ്

അച്ഛൻ്റ പെങ്ങൾ ശ്രീദേവി ഭർത്താവ് സഹദേവൻ മക്കൾ അർജുൻ (പാർവ്വതി ചേച്ചിടെ ഭർത്താവ്) ,വൃന്ദ

മുതിർന്ന എല്ലാവരുടേയും അനുഗ്രഹം വാങ്ങാൻ അമ്മ പറഞ്ഞു

എല്ലാവർക്കും അവന്തുനെ പരിചയപ്പെടുത്തി കൊടുത്തു അഭി,

അതിനു ശേഷം അവർക്ക് എല്ലാവരും മധുരം നൽകി

അമ്മ : ഗംഗമോളെ അവന്തു ന് റൂംകാണിച്ച് കൊടുക്ക് മോള് പോയി ഒന്നു ഫ്രഷായി വാ

അവന്തു തലയാട്ടി

ഗംഗ ചേച്ചിടെ കൂടെ റുമിലേക്ക് പോയി

മാർട്ടിയേട്ടനും, വിജയ് ഏട്ടനും, കാർത്തി ഏട്ടനും യാത്ര പറഞ്ഞു പോയി

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അവന്തു പോയതിൻ്റെ പിന്നാലെ, അഭിയും റൂമിലേക്ക് വലിയാൻ നോക്കി അതിനു, മുൻപേ കയ്യിൽ പിടി വീണിരുന്നു

നോക്കിയപ്പോ എൻ്റെ ഭദ്രകുട്ടി, നല്ല കട്ട കലിപ്പിൽ

ഈ……എന്താ ഭദ്രകുട്ടി

എന്താന്നോ, നിനക്ക് ഒന്നും അറിയില്ല അല്ലേ, അഭിടെ ചെവിക്ക് പിടിച്ച് തിരുമ്മിയാണ് പറയുന്നത്

അവൻ കല്യാണം കഴിച്ച് ഒരു പെൺകുട്ടിയും ആയി ,കേറി വന്നിട്ട്, എന്താന്നോ

മുതിർന്നതാണ്, പോലീസിൽ ആണെന്ന് ഒന്നും നോക്കില്ല ഞാൻ ചൂരൽ കൊണ്ട് നല്ല പെട തരും, പറയുന്തോറും അമ്മ സാരി തലപ്പിൽ കണ്ണു തുടച്ചു

അയ്യോ അമ്മേ പിടി വിട്, ഞാൻ പറയട്ടെ

എൻ്റെ അമ്മേ ഞാൻ വേണോന്ന് വച്ച് അല്ലെല്ലോ ,സാഹചര്യം അതായിപ്പോയില്ലേ, അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു വിവാഹം കഴിക്കും എന്ന് തോന്നുന്നുണ്ടോ,

പിന്നെ അവളുടെ സാഹചര്യവും വളരെ മോശമാണ് അമ്മേ അതു കൊണ്ട് അല്ലേ

ഞാൻ അച്ചനോട് എല്ലാം പറഞ്ഞിട്ടുണ്ട്, അച്ചൻ പറയും എല്ലാവരോടും കാര്യങ്ങൾ

മുത്തശനും മുത്തശിക്കും ദേഷ്യമാണോ എന്നോട്

ദേഷ്യമില്ലന്നു പറഞ്ഞാൽ അത് ഒരു കള്ളം ആയിപ്പോകും.

നിൻ്റെ കല്യാണം നടന്നു കാണണം, എന്നു ഞങ്ങളുടെ ആഗ്രഹം ആയിരുന്നില്ലേ മനു,

അത് ഇങ്ങനെ ആയിപ്പോയില്ലേ, അതിൻ്റെ ഒരു സങ്കടം, ഉണ്ട്

അവന്തിക ഒരു പാവം ആണ്, മുത്തശി,എന്നോട് ഉള്ള ദേഷ്യവും, സങ്കടവും, അവളോട് കാണിക്കരുത്, ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചതാണ്, ഇനിയും സങ്കടങ്ങൾ കൊടുക്കരുത്,

അയ്യടാ നീ കാണിച്ച നെറികേടിന് ആ കുട്ടി എന്ത് പിഴച്ചു……. അമ്മ

ഞങ്ങൾക്ക് അതിനെ ഇഷ്ടപ്പെട്ടു….. വസുന്ധര

ഞങ്ങൾ അവന്തു നെ നിൻ്റെ ഭാര്യയായി കണ്ട് കഴിഞ്ഞു …… ശ്രീദേവി

ഞങ്ങൾ ആ കുട്ടിയോട് ഒരു ദേഷ്യവും കാണിക്കാൻ പോകുന്നില്ല, സ്നേഹിക്കാനെ പോകുന്നുള്ളു

ദേഷ്യം ഒക്കെ നിന്നോട് മാത്രം,

പോയി കുളിച്ച് ഡ്രസ് മാറാഡാ….. അമ്മ

ഓ ഇപ്പോ അങ്ങനെ ആയോ

അതെ ദേഷ്യം മാറാൻ ഒരു വഴിയുണ്ട്

എന്ത് വഴി……. മുത്തശി

എല്ലാവരും ആകാംക്ഷയോടെ എൻ്റെ മുഖത്തേക്ക് നോക്കി

അതേ, നല്ലൊരു മുഹുർത്തം കുറിച്ച്, നാടൊട്ടെക്കെ കല്യാണം വിളിച്ച് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ അവളെ ഒന്നുകൂടി കെട്ടാം

എന്താ,

ഒരു കണ്ണിറുക്കി ചോദിച്ചു

അത് നമുക്ക് വഴിയേ തീരുമാനിക്കാം, മോൻ ഇപ്പോ പോയി ഫ്രഷാക്….. അച്ചൻ

ഞാൻ പോയി

അവൻറ പോക്ക് കണ്ട് ചിരിയോടെ എല്ലാവരും നിന്നു

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഗംഗ: എന്താ സ്വപ്നം കാണുകയാണോ??

യേ ഞാൻ വെറുതേ ഓരോന്ന് ആലോചിച്ച് ഇരിക്കേരുന്നു

ഇത് അഭിടെ മുറിയാണ് ഇനി മുതൽ അവന്തുൻ്റയും

😳😳 എൻ്റെയും

മ്മ്, അതെ, അവന്തുന് ഇവിടൊക്കെ ഇഷ്ടമായോ

മ്മ്

താൻ അധികം ഒന്നും സംസാരിക്കില്ലേ , എന്താ പേടിയാണോ ഞങ്ങൾക്ക് എല്ലാവരും നല്ലപോലെ സംസാരിക്കുന്ന കൂട്ടത്തിൽ ആണ് അഭിയും അതേ ,

അവന്തു അത് കേട്ട് ചിരിച്ചു

പിന്നെ അധികം പാവം ആയി ഒന്നും ഇരിക്കണ്ടാട്ടോ

അവനെ മെരുക്കാൻ നല്ല പാടാണ്, അപ്പൊ അല്പസ്വല്പ്പം, ചട്ടമ്പിസ്വഭാവം ആവണം കെട്ടോ

ഈ കാണുന്ന പാവം ഒന്നും അല്ല അഭി നല്ല ദേഷ്യക്കാരൻ ആണ്

അവന്തുന് ഞാൻ പറയാതെ തന്നെ അറിയാൻ പറ്റുമല്ലോ അല്ലേ

2 വർഷമായി നിങ്ങൾ ഇഷ്ടത്തിൽ അല്ലേ അതുകൊണ്ടാണ് അല്ലേ അവൻ കല്യാണം വേണ്ടാന്നു പറഞ്ഞു നടന്നിരുന്നത്

എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു തന്നെ

ഫോട്ടോയിൽ കാണുന്നതിനേക്കാളും സുന്ദരിയാണ് അവന്തു

2 വർഷമായി ഇഷ്ടത്തിലോ ,ചേച്ചി ആരുടെ കാര്യമാണ് പറയുന്നത് , ഓ അഭിയേട്ടന് ഒരു പ്രണയം ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ അതായിരിക്കാം ഞാൻ ആണ് ആ കുട്ടി എന്നു ഇവർ തെറ്റിദ്ധരിച്ചിരിക്കേല്ലേ ,സാരമില്ല ശരിയാക്കാം (ആത്മ)

എന്താ ആലോച്ചിക്കുന്നത്

ഒന്നുമില്ല ചേച്ചി ,ഞാൻ വെറുതേ ഓരോ കാര്യങ്ങൾ ആലോചിച്ചതാ

മ്മ് ,സംസാരിച്ച് സമയം പോയി അവന്തു ഫ്രഷായിക്കോ,

ചേച്ചി ,അത് പിന്നെ

എന്തു പറ്റി ,ഇടാനുള്ള ഡ്രസിൻ്റെ കാര്യമാണോ

മ്മ് അതെ

അവന്തുന് ഒരു ഡ്രസ് എടുത്തു ഞങ്ങൾ ,

അത് ആ കബോർഡിൽ ഉണ്ട്, സൈസ് കറക്റ്റ് ആണോന്ന് നോക്ക് സൈസ് അറിയാത്തതുകൊണ്ട് അവന്തു വന്നിട്ട് പോയി ബാക്കി ഡ്രസ് എടുത്താൽ മതിയെന്ന് ചെറിയമ്മ പറഞ്ഞതു

എന്നാൽ ഫ്രഷ് ആകു ഞാൻ താഴോട്ട് ചെല്ലട്ടേ

ശരി ചേച്ചി

ഇവർക്ക് ഒക്കെ എന്നോട് വലിയ സ്നേഹം ആണല്ലോ

ഓരോന്ന് ഓർത്ത് അവന്തു ഫ്രഷ് ആകാൻ കേറി , ഫ്രഷായി പുറത്തേക്ക് ഇറങ്ങിയപ്പോൾ മുറിയിൽ ഉള്ള ആളെ കണ്ട് ഞെട്ടി ലൈക്ക് കമന്റ് ചെയ്യണേ… (തുടരും )

💜💜💜💜💜💜💜💜💜💜💜💜💜💜💜

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *