വാക പൂത്ത വഴിയേ – 18

Uncategorized

രചന: നക്ഷത്ര തുമ്പി

നിന്നോട് ആരാണ് കുളിക്കാൻ പറഞ്ഞത്

അത് ….പിന്നെ … ഞാൻ

നിനക്കെന്താടി വിക്കുണ്ടോ

ഇന്ന് ഹോസ്പിറ്റലിൽ നിന്ന് വന്നതല്ലേ ഉള്ളു ,അപ്പോ തന്നെ കുളിക്കാൻ പോകാൻ നിനക്ക് ഇത്എന്തിൻ്റെ കേടാണ്

പനി മര്യാദക്ക് മാറിയിട്ട് കൂടി ഇല്ല, എന്നിട്ടും കാണിച്ച് വച്ചേക്കുന്നത് കണ്ടില്ലേ ,അഹങ്കാരി

സാർ എന്തിൻ്റെ പേരിലാ എന്നെ ചീത്ത പറയുന്നത്

എൻ്റെ പനി മാറിയോ, ഇല്ലയോ എന്നൊന്നും സാർ അന്വേഷിക്കണ്ട കാര്യം ഇല്ല

ആശുപത്രിയിൽ നിന്ന് വന്ന ക്ഷീണം മാറട്ടെ എന്നു കരുതിയാണ് ഒന്ന് കുളിച്ചത്

അത് അത്ര തെറ്റായി എന്നൊന്നും എനിക്ക് തോന്നുന്നില്ല

എനിക്ക് ഒന്നു കിടക്കണം നല്ല ക്ഷീണം, സാർ ഒന്നു പോയാട്ടേ

അതേ, ഇവടെ പനി വന്ന് കിടന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാനും, അവിടെ പൈസ ചിലവാക്കാനും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു

അല്ലാതെ നിൻ്റെ വീട്ടുകാർ ഒന്നും ഉണ്ടായില്ല

ഇനിയും അങ്ങനെ ഒക്കെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ തന്നെ നോക്കേണ്ടി വരും,

അതൊക്കെ ആലോചിട്ട് പൊന്നുമോൾ എന്നോട് തട്ടി കയറിയാൽ മതി

കേട്ടേല്ലോ

ഓ, അതാണ് സാറിൻ്റെ പ്രശ്നം അല്ലേ, സാറിന് ചിലവായ കാഷ് എത്രയാണെന്നു വച്ചാൽ കണക്ക് വച്ചേക്ക് ഞാൻ തിരിച്ച് തന്നിരിക്കും അത് ഓർത്ത് സാർ ടെൻഷൻ ആവണ്ട

പിന്നെ ഞാൻ കരുതി താലികെട്ടിയ സഹതാപം കൊണ്ടാണ് എൻ്റെ കാര്യങ്ങൾ നോക്കിയത് എന്ന്

ഇപ്പോ മനസിലായി ,അങ്ങനെ ഒന്നും സാറിന് ഇല്ലന്നു

അതു കൊണ്ട്, ഇനി എന്തൊക്കെ ഉണ്ടായാലും സാറിനോട് ഞാൻ സഹായം ചോദിക്കില്ല

എന്ന് പറഞ്ഞ് കണ്ണു നിറച്ച് അനു റൂമിൽ നിന്നും പോയി

💜❤💜❤💜

ഛേ

അവളെ ഒന്നു ദേഷ്യം പിടിപ്പിക്കണം എന്നെ കരുതിയുള്ളു

അസുഖം കാരണം ആൾ ഭയകര ഗ്ലുമിയാണ്

എന്നെ ഒന്ന് നോക്കുന്നു കൂടി ഉണ്ടായില്ല

അതു പോരാഞ്ഞ് അവൾക്ക് അസുഖം വരാൻ ഞാനാണ് കാരണം എന്നുള്ള കുറ്റബോധവും

അവളോട് ഒന്നുകൂടി ഒരു സോറി പറയണം എന്നു വിചാരിച്ചാണ് റൂമിൽ ചെന്നത്

അപ്പോ ദേ കുളിച്ച് വന്ന് മുടി ഉണക്കുന്നു

കണ്ടപ്പോൾ ദേഷ്യം ആണ് തോന്നിയത്

അതാ അങ്ങനെയൊക്കെ പറഞ്ഞത് അവൾ തെറ്റിദ്ധരിച്ച് തോന്നുന്നു

❤💜❤💜❤💜

അനു അടുക്കളിയിൽ ചെന്ന് അമ്മയെ കെട്ടിപിടിച്ചു

എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല, സാർ ഒരിക്കലും കാശിൻ്റെ കണക്ക് എന്നോട് പറയും എന്ന് ഞാൻ കരുതി ഇല്ല

എന്താടാ എന്തു പറ്റി

ഒന്നുമില്ല അമ്മേ

മോൾ കുളിച്ചോ

മ്മ്‌, ക്ഷീണം ഉണ്ടായിരുന്നു

മ്മ്, തല എന്തിനാ നനച്ചതു

സോറി അമ്മേ, തലനനച്ചാൽ ഒരു ഉൻമേഷം ഉണ്ടാവും എന്നു തോന്നി അതാ

മ്മ്, മോൾ പോയി കുറച്ച് നേരം കിടന്നോ

ഞാൻ കഞ്ഞി റെഡിയാക്കിട്ട് വിളിക്കാം

അമ്മേ

എന്താടാ

ഞാൻ അമ്മടേക്ക മുറിയിൽ കിടന്നോട്ടേ,

എന്തു പറ്റി ?

സാർ അല്ല കണ്ണേട്ടൻ കോളേജിലെ എന്തോനോട്ട്സ് തയ്യാറാക്കുകയാ അതു കൊണ്ടാ ഞാൻ

അതിനെന്താ

വാ,

അമ്മ എന്നെ റൂമിൽ കിടത്തി ഡോർ അടച്ചുപോയി

ഞാൻ സാർ പറഞ്ഞതൊക്കെ ഒന്നു കൂടി ഓർത്തു

കണ്ണീർ കവിളുകളെ ചുംബിച്ച് തലയിണയിൽ ഒളിച്ചു

എപ്പഴോ ഞാൻ നിദ്രയെ പുൽകി

💜❤💜❤💜❤

കണ്ണൻ ഫ്രഷായി താഴേക്ക് ചെന്നു

അവളെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ, എവിടെ പോയി ?

അമ്മ അടുക്കളയിൽ ഉണ്ട്, അച്ചൻ TV കാണുന്നു

വിച്ചു പുറത്ത് എങ്ങോ പോയി എന്നു തോന്നുന്നു കാണാൻ ഇല്ല

ഞാനും സോഫയിൽ Tv കാണാൻ ഇരുന്നു മൊബൈലും കുത്തി പിടിച്ച്

ഇടക്കിടക്ക് അനുനെ നോക്കി നാലുപാടും കണ്ണുകൾ പായുന്നുണ്ട്

ഇതൊക്കെ കണ്ട് ചിരിയോടെ കണ്ണൻ്റെ അച്ചനും

❤💜❤💜❤💜

കുറച്ച് കഴിഞ്ഞ് വിച്ചു വന്നു ,പുറത്ത് പോയി

അമ്മ: വിച്ചു വേഗം പോയി ഫ്രഷായി വാ, ഊണ് എടുക്കാം

അവൻ റൂമിലേക്ക് പോയി

കുറച്ച് കഴിഞ്ഞ് വന്നു

അമ്മ എല്ലാവർക്കും ഊണ് വിളമ്പി

കണ്ണൻ ചുറ്റും അനുനെ നോക്കേണ്

അതു കണ്ട അച്ചൻ ചെറുചിരിയോടെ

മായേ മോൾ എന്തേ ,ഭക്ഷണം കഴിക്കാൻ വിളിക്ക്

മോൾ കിടക്ക, നല്ല ക്ഷീണം ഉണ്ടായിരുന്നു, ഉറങ്ങിട്ട് ഉണ്ടാവും കിടന്ന്, നമ്മുടെ മുറിയിൽ ഉണ്ട് വിളിച്ചിട്ട് വരാം

അമ്മ റൂമിലോക്ക് പോയി

കണ്ണൻ്റെ കണ്ണുകളും

കുറച്ച് കഴിഞ്ഞ് അമ്മ വന്നു പുറകെ അനു ഉണ്ടായിരുന്നു

കിടന്ന് ഉറങ്ങിയത് കൊണ്ട് മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു

പക്ഷേ അവൾ ഞാനെന്നൊരാൾ അവിടെ ഉണ്ടെന്നു പോലും നോക്കാതെ ഇരിക്കേണു

അഹങ്കാരി

അമ്മ അവൾക്ക് ചൂട് കഞ്ഞി എടുത്തുകൊടുത്തു

അവൾ അതിൽ സ്പൂൺ ഇട്ട് ഇളക്കി കൊണ്ടിരുന്നു

കഴിക്കാതെ

അവസാനം അമ്മ തന്നെ കഞ്ഞി കോരികൊടുത്തു,

❤💜❤💜❤💜

അച്ചൻ : നാളെ അനുൻ്റെ വീട്ടിൽ വിരുന്ന് പോകണം 2 ആളും

ഇന്ന് പോകണ്ടത് ആയിരുന്നു, പക്ഷേ മോൾക്ക് ,പനി കാരണം നാളേക്ക് പോയാൽ മതി

അയ്യോ അച്ചാ അതു പറ്റില്ല, നാളെ തുടങ്ങി എനിക്ക് കോളേജിൽ പോയി തുടങ്ങണം, പോർഷൻ ഒരു പാട് ഉണ്ട്, തീർക്കാൻ അപ്പോ പിന്നെ എന്തു ചെയ്യും …..കണ്ണൻ

അപ്പോ പിന്നെ എന്തു ചെയ്യും…… വിശ്വ

എന്തായാലും ഇന്ന് പോകാൻ പറ്റില്ല, ഞാൻ മോളെ വിടില്ല ,നല്ല ക്ഷീണം ഉണ്ട്… അമ്മ

എന്നാ ഞാനൊരു കാര്യം പറയട്ടെ അമ്മേ ഞങ്ങൾ നാളെ രാവിലെ പൊക്കോളാം, സാർ എന്നെ അവിടെ ആക്കിയിട്ട് കോളേജിൽ പൊക്കോട്ടേ വൈകിട്ട് തിരിച്ച് വരുമ്പോൾ എന്നെ വന്ന് കുട്ടിയാൽ മതിയല്ലോ……….. അനു

അവൾ അത്രയും പറഞ്ഞ് എല്ലാവരുടേയും മുഖത്തേക്ക് നോക്കി, മറുപടി അറിയാൻ ആയി

വിരുന്ന് വന്നിട്ട് അവിടെനിൽക്കാതെ ജോലിക്ക് പോയാൽ അത് ഒരു പ്രശ്നം ആവില്ലേ മോളെ….. മായ

അതൊന്നും പേടിക്കണ്ട അമ്മേ ഞാൻ വീട്ടുകാരെ സമ്മതിപ്പിച്ചോ ളാം – അനു

പിന്നെ എൻ്റെ ബുക്ക് ഒക്കെ എടുക്കണം അവിടന്ന് – അനു

എന്നാൽ ഒരു കാര്യം ചെയ്യട്ടേ, ഒരു ദിവസം ഇവർ അവിടെ നിൽക്കട്ടെ അപ്പോ പിന്നെ പ്രശ്നം ഇല്ലല്ലോ ………. അച്ചൻ

ഞാൻ സാറിൻ്റെ മുഖത്തേക്ക് നോക്കി അവിടെ മനസില്ലാ മനസോടെ സമ്മതിക്കുന്നതു കണ്ട്

ഭക്ഷണം കഴിച്ചതിന് ശേഷം സാർ എങ്ങോ റെഡിയായി പോയി

മീനു, മീര ചേച്ചിയും, അമ്മായിയും എന്നെ കാണാൻ വന്നിരുന്നു, പിന്നെ ഞങ്ങൾ എല്ലാവരും സംസാരിച്ചിരുന്നു

അവർ പോയപ്പോൾ സന്ധ്യയായി

പിന്നെ ഞാൻ ഫ്രഷായി വിളക്ക് വച്ചു പ്രാർത്ഥിച്ചു

ഞാൻ അമ്മയുടെ കൂടെ Tv കാണാൻ ഇരുന്നു

ഇടക്ക് കണ്ണ് ക്ലോക്കിലേക്കും, ഗേറ്റിലേക്കും പാറി വീണു കൊണ്ടിരുന്നു

എന്തിനെന്നറിയാതെ

💜❤💜❤💜❤💜❤💜❤💜❤💜❤

അമ്മ ഭക്ഷണം എടുത്ത് വച്ചിട്ടും സാർ വന്നില്ല,

അമ്മ സാറിനെ വിളിച്ച് ചോദിച്ചപ്പോൾ ,ഭക്ഷണം കഴിച്ചോളാൻ പറഞ്ഞു

സാർ Late ആവും, എന്ന് പറഞ്ഞ് കാൾ കട്ടാക്കി

മോൾ ഭക്ഷണം കഴിച്ചോ അവന് ഇത് ഇങ്ങനെ ഇടക്ക് ഉള്ളതാ

ഞാൻ എന്തെക്കെയോ നുള്ളി പെറുക്കണ കണ്ടിട്ട് അമ്മ ഭക്ഷണം വാരിതന്നു

പിന്നെ കഴിക്ക അല്ലാതെ വേറേ നിർവ്വാഹം ഉണ്ടായില്ല

പിന്നെ മരുന്നും എടുത്ത് തന്നു

ഞാൻ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്ന കണ്ടിട്ട്

പോയി കിടക്ക് എന്നു പറഞ്ഞു എന്നെ,ഓടിച്ചു വിട്ടു

സാറിൻ്റെ ഭക്ഷണം ഡൈനിങ്ങ് ടേബിളിൽ എടുത്തു വച്ച്

അമ്മ കിടക്കാൻ പോയി

സാറിൻ്റെ കൈയ്യിൽ സ്പയർ കീ ഉണ്ടെന്ന് പറഞ്ഞു

ഞാൻ റൂമിൽ പോയി ,കട്ടിലിൽ ഇരുന്നു

🍁🍁🍁🍁🍁

കട്ടിലിൽ ഇരുന്നിട്ടും എനിക്ക് ഉറക്കം വന്നില്ല,

എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല

സാറിനോട് ചെയ്തു പോയ കുറ്റബോധത്തിൻ്റെ പേരിൽ ആ ണ്,

താലികെട്ടാൻ സമ്മതിച്ചത് തന്നെ

പക്ഷേ അവിടെ സാറിനോട് സഹതാപം മാത്രം ആയിരുന്നു

പക്ഷേ പോകെ പോകെ അവിടെ സഹതാപം മാറി പ്രണയം നിറയുന്നു

ചിലപ്പോ താലി കഴുത്തിൽ വീണത് കൊണ്ടായിരിക്കാം

താലിയുടെ ശക്തി തന്നെയാണന്ന് ആ ഇഷ്ടത്തിനും കാരണം

സാറിന് എന്നെ കാണുന്നതേ വെറുപ്പും, ദേഷ്യവും ആണ് എന്നറിയാം

സാർ എന്നോട് എത്രയൊക്കെ ദേഷ്യപ്പെട്ടാലും, എനിക്ക് തിരിച്ച് സ്നേഹം മാത്രം മാണ്,

വെറുപ്പിൻ്റെ അവസാനം തിരിച്ചും പ്രണയം ഉണ്ടാവും എന്ന് പ്രതീക്ഷിക്കേണ് ഞാൻ

ചിലപ്പോ നടക്കും ആയിരിക്കും, വെറുതേ മോഹിക്കാല്ലോ

പക്ഷേ സാറിൻ്റെ വാക്കുകൾ ചാട്ടുളി പോലെയാണ് ഹൃദയത്തിൽ കൊള്ളുന്നത് ഇന്ന് കാഷിൻ്റെ കാര്യം പറഞ്ഞതും മറ്റും എന്നെ തോൽപ്പിച്ചു കളഞ്ഞു, പക്ഷേ 2 ദിവസം അസുഖം വന്ന പ്പോൾ എന്നോട് സ്നേഹം കാണിച്ചു, സഹതാപം, കുറ്റബോധം ഇതായിരിക്കം, കാരണം,ഞാൻ പ്രണയമായി തെറ്റദ്ധരിച്ചോ, അറിയില്ല പക്ഷേ ആ കെയറിങ്ങ് ഞാൻ ആസ്വദിച്ചിരുന്നു

ഓരോന്ന് ഓർത്ത് അനു ഇരുന്നു

ഉറക്കം വന്ന് തുടങ്ങിയപ്പോൾ ബെഡ്ഷീറ്റും, തലയണ യും എടുത്ത് താഴെ വിരിച്ച് കിടന്നു, എപ്പഴോ കണ്ണടത്തു പോയിരുന്നു

🍁🍁🍁🍁🍁

ഒരു പാട് ലേറ്റ് ആയി ആണ് വീട്ടിൽ എത്തിയത്

ഉച്ചക്ക് ഊണ് കഴിച്ച് ടൗൺ വരെ അജുൻ്റെ കൂടെ പോകേണ്ടതായി വന്നു

വന്നപ്പോൾ വൈകി, പിന്നെ ഞങ്ങളുടെ സ്ഥിരം സങ്കേതത്തിൽ ഞങ്ങൾ 3ഉം ഒത്തുകൂടി,

സത്യം പറഞ്ഞാൽ സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല

അമ്മ വിളിച്ചപ്പോഴാണ് സമയം ഓർത്തത്

പിന്നെ ഇവിടെ എത്തിയപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു

റൂമിൽ ഫ്രഷാകാൻ കേറിയപ്പോഴാണ് താഴെ ബെഡ്ഷീറ്റിൽ കിടക്കുന്ന അനുനെ കണ്ടത്, കണ്ടപ്പോൾ ദേഷ്യം ആണ് തോന്നിയത്

ഇനി താഴെ കിടന്ന് അവൾക്ക് അസുഖം കൂട്ടാൻ ആയിരിക്കും

മുറുമുറുത്ത് കൊണ്ട്, അവളെ എടുത്ത് കട്ടിലിൽ കിടത്തി

ഫ്രഷായി, താഴെ പോയി ഭക്ഷണം കഴിച്ചു കിടന്നു

🍁🍁🍁🍁🍁

എനിക്ക് അനുനോട് തോന്നുന്ന വികാരം എന്താണ്, അവൾ ചെയ്യുന്ന ചെറിയ കാര്യത്തിന് പോലും ഞാൻ ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്തിനാ

എനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങിയോ, ഇല്ല, ഒരിക്കലും ഇല്ല

എൻ്റെ മനസിൽ ഗൗരി മാത്രം ഉള്ളു, ഗൗരി ടെ സ്ഥാനത്ത് വെറോരാൾ വരാൻ ഞാൻ സമ്മതിക്കില്ല

അനു ഗൗരിയെ എന്നിൽ നിന്ന് അകറ്റിയത് ആണ്, വെറുപ്പ് ആണ് എനിക്ക് അവളോട്

പക്ഷേ ഞാൻ കാരണം അവൾക്ക് അസുഖം വന്നത് കൊണ്ട് കുറ്റബോധം അവളോടുള്ള സഹതാപം ആയി മാറി

അവൾ ഇനി എന്നെ തെറ്റിദ്ധരിച്ചിട്ട് ഉണ്ടാവുമോ

അങ്ങനെ എങ്കിൽ എത്രയും പെട്ടെന്ന് അത് തിരുത്തണം

അവൾ വേണ്ടാത്തത് ഒന്നും മനസിൽ കേറ്റണ്ടാ

അവൻ അനുനെ ഒന്ന് നോക്കിയിട്ട് നിദ്രയെ പുൽകി

🍁🍁🍁🍁🍁

രാവിലെ കണ്ണ് തുറന്നപ്പോൾ ഞാൻ കട്ടിലിൽ ആണ് കിടക്കുന്നേ,

ഞാൻ എങ്ങനെ കട്ടിലിൽ എത്തി

താഴെ കിടന്ന് തണുപ്പടിച്ച് അസുഖം കൂട്ടണ്ടാ എന്ന് കരുതി ഞാൻ ആണ് കട്ടിലിൽ എടുത്ത് കിടത്തിയത്

ഞാൻ ആലോചിച്ച് ഇരുന്നപ്പോഴേക്കും സാറിൻ്റെ മറുപടി കിട്ടി

പിന്നെ വേഗം ഫ്രഷായി താഴേക്ക് പോയി

അമ്മ ഒന്നും ചെയ്യിപ്പിച്ചില്ല, ഞാൻ അടുക്കളയിൽ ചുറ്റിപറ്റി നിന്നു

വേഗം റെഡിയാവ് കുഞ്ഞി, അവൻ്റെ കൂടെ പോകേണ്ടത് അല്ലേ വീട്ടിലേക്ക്

അപ്പോഴാണ് ഞാനും അത് ഓർത്തത്

അമ്മ എന്നെ കൂട്ടി റൂമിലേക്ക് പോയി ഒരു കവർ എനിക്ക് തന്നു

ഇത് ഉടുത്ത് റെഡിയാവ് മോൾ

ഒരു സാരി ആയിരുന്നു അത്

ഞാൻ അതുമായി അകത്തേക്ക് ചെന്നു

സാർ അപ്പോഴേക്കും, റെഡിയായി കഴിഞ്ഞിരുന്നു, താഴേക്ക് പോകുന്നതിന് മുൻപ്

എന്നെ നോക്കി പറഞ്ഞു

വേഗം റെഡിയായി വരണം, എനിക്ക് അധികം നേരേ വെയിറ്റ് ചെയ്യാൻ പറ്റില്ല, കേട്ടല്ലോ

മ്മ് ഞാൻ മൂളി

ഞാൻ ഡോർ അടച്ച് സാരി ഉടുക്കാൻ തുടങ്ങി

🍁🍁🍁🍁🍁

ഞാൻ താഴേക്ക് ചെന്നപ്പോഴേക്കും, അമ്മ ഭക്ഷണം എടുത്ത് വച്ചു

മോൾ റെഡിയായില്ലേ -അച്ചൻ

റെഡിയായി കൊണ്ടിരിക്കുന്നു – കണ്ണൻ

ഞാൻ മോൾടെഅച്ചനെ വിളിച്ച് പറഞ്ഞിരുന്നു ,ഇന്ന് വരത്തൊള്ളുന്നു നിങ്ങൾ

മ്മ്

പിന്നെ മോൾക്ക് അസുഖം വന്ന കാര്യം അവരോട് പറഞ്ഞില്ല

മ്മ്

ആ മോൾ റെഡിയായി വന്നല്ലോ – അമ്മ

ഞങ്ങൾ എല്ലാവരും തലയുയർത്തി നോക്കി

അവൾ സാരി ആണ് ഉടുത്തിരിക്കുന്നത് അതിൽ അവൾ ഒന്നുകൂടി സുന്ദരി ആയിരിക്കുന്ന പോലെ, ഇവൾക്ക് ഇത്രക്ക് ഗ്ലാമർ ഉണ്ടായിരുന്നോ

മോൾ സുന്ദരിയായിട്ടുണ്ട് ,അമ്മയുടെ വാക്കുകൾ ആണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത് ഞാൻ നോക്കുമ്പോൾ അവൾ എൻ്റെ തൊട്ടടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു,

ഇവൾ ഇത് എപ്പൊ വന്നിരുന്നു

അവളെ ഇത്ര നേരം കണ്ണെടുക്കാതെ നോക്കി ഇരുന്നാണ് ഈ ചിന്തിച്ചത് മൊത്തം,

ഈശ്വര ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ

എനിക്ക് ചമ്മൽ തോന്നി

നീ എന്ത് ആലോചിച്ച് ഇരിക്കേണ് കണ്ണാ വേഗം കഴിക്ക്

ഞാൻ എന്തൊക്കെയാ ഈആലോചിച്ചത്, അവൻ തല ഒന്ന് കുടഞ്ഞു

ഒന്നുമില്ല അമ്മ,

വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു, ചമ്മൽ മറക്കാൻ

(കാത്തിരിക്കണേ )

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ലൈക്ക് കമന്റ് ചെയ്യണേ…

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *