അമ്മെ എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും വേണ്ടാ ..അച്ഛനോട് ഒന്ന് പറയുമോ പ്ലീസ്…!

Uncategorized

രചന: Aiswarya S Pillai

അമ്മെ എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും വേണ്ടാ ..അച്ഛനോട് ഒന്ന് പറയുമോ പ്ലീസ് .. “ഓ..എന്നെകൊണ്ടൊന്നും വയ്യ..അച്ഛന്റെ വായിൽ നിന്നും ഒന്നും കേൾക്കാൻ…സ്വന്തമായി കണ്ടു പിടിച്ച ആൾ തന്നെ അല്ലെ…ഇത് സമ്മതിപ്പിക്കാൻ വേണ്ടി ബാക്കി ഉള്ളവർ എന്തൊക്കെ കേൾക്കേണ്ടി വന്നു…ഇനി ഇപ്പോഴേ വേണ്ട ന്നു കൂടി പറഞ്ഞാ മതി നല്ല ചേലാരിക്കും ഇവിടെ ..

അല്ല നിനക്കു എന്താ ഇപ്പോ ഇങ്ങനെ….” അത് അമ്മെ …പെട്ടെന്ന് നിങ്ങളെ ഒക്കെ വിട്ടിട്ട് വേറെ വീട്ടിൽ പോവാൻ…എന്തോ മനസ്സ് വരുന്നില്ല….അതിന്റെ കൂടെ അമ്മെടെ ആരോഗ്യ സ്ഥിതിയും എല്ലാം ഓർക്കുമ്പോ…. “മോൾ അമ്മയുടെ കാര്യം ഒന്നും ഓർക്കേണ്ട…എനിക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല….പിന്നെ നീ പോകുന്നത് അഭിയുടെ വീട്ടിൽ അല്ലെ…അവൻ നല്ല പയ്യനാ… ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയതല്ലലോ അവനേം വീട്ടുകാരേം ഒക്കെ..നീ ചുമ്മാ ആവശ്യം ഇല്ലാത്തത് ഒന്നും ഓർത്തു കൂട്ടണ്ട…. ഒരു പെൺകൊച്ചില്ലാത്ത വീട്ടിലോട്ടാ ചെല്ലുന്നത്..അവിടെ ചെന്നിട്ട് നീ എനിക്ക് പേര് ദോഷം ഒന്നും വരുത്തരുത് കേട്ടോ…”

ഓഹോ…അപ്പൊ ഞാൻ പോയാലും അമ്മക് ഒരു വിഷമവും ഇല്ലല്ലേ…ഹാ ആയിക്കോട്ടെ…ഞാൻ പോയി തരാം…. “ഡീ കൊച്ചെ ഒരു അച്ഛനും അമ്മയും ഒരു പെങ്കൊച്ചുണ്ടായി കഴിഞ്ഞാ അവളെ ഒരുത്തന്റെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കുന്ന ദിവസത്തിനായി ആണ് കാത്തിരിക്കുന്നത് …അപ്പൊ ഇത്തിരി വിഷമം ഒക്കെ തോന്നിയാലും അതങ്ങ് മറക്കും…” ആ ഇനി അങ്ങനെ പറഞ്ഞാ മതിയല്ലോ..ഹും… ***********

അങ്ങനെ കല്യാണം കഴിഞ്ഞു…ആദ്യത്തെ ഒന്ന് രണ്ടു ദിവസം കുറച്ചു വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പൊ ഒക്കെ മാറി.. അങ്ങനെ ഇരിക്കെ അമ്മക് പെട്ടെന്ന് വയ്യാണ്ടായി…എനിക്ക് അമ്മയുടെ അടുതു പോകണം എന്ന് പറഞ്ഞപ്പോ അഭി കൊണ്ടാക്കി…പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോ അവൻ വിളിച്ചിട്ട് തിരിച്ചു വരാൻ പറഞ്ഞു… അമ്മയ്ക്കു തീരെ വയ്യ ന്നും ഇപ്പൊ സഹായത്തിനു ഞാൻ ഇവിടേ വേണമെന്നും പറഞ്ഞിട്ട് അവൻ കേട്ടില്ല… എന്റെ ബുദ്ധിമുട്ട് മനസിലാക്കി ആവണം അച്ഛൻ എന്നോട് പൊക്കോളാൻ പറഞ്ഞത്.. അന്ന് മുതൽ ഞങ്ങളുടെ ഇടയിൽ ഒരു വിള്ളൽ വീണു തുടങ്ങിയിരുന്നു..അച്ഛനും അമ്മയ്ക്കും ഒരു കൂട്ടിന് വേണ്ടി കൂടിയാ ഞാൻ ഒരു പെണ്ണിനെ കെട്ടിക്കൊണ്ടു വന്നതെന്നും പ്രായമായ അവരുടെ കാര്യങ്ങൾ നോക്കുക എന്നതാണ് നിന്റെ പ്രധാന ജോലി എന്നും അവൻ എന്നോട് ആക്രോശിച്ചപ്പോൾ എന്തോ എനിക്ക് അവനോട് വെറുപ്പ് മാത്രമായി….

ഞാൻ ഒരു പെണ്ണ് ആണെന്നു കരുതി എനിക്കും ഉണ്ട് അച്ഛനും അമ്മയും…ഭർത്താവിന്റെ അച്ഛനമ്മമാരെക്കാൾ ഇഷ്ടം എന്നും അവരോട് തന്നെയാണെന്ന് പറഞ്ഞപ്പോൾ കന്നം പുകച്ചു ഒരു അടി കിട്ടി…… അന്ന് മുതൽ എനിക്ക് എല്ലാരോടും വെറുപ്പാരുന്നു…അവന്റെ അച്ഛനോടും അമ്മയോടും ന്തോ വൈരാഗ്യം പോലെയാണ് പെരുമാറിയിരുന്നതും….ഇവന് വേണ്ടിയാണല്ലോ അച്ഛന്റെ മുമ്പിൽ വാശി പിടിച്ചതെന്നോർത്തപ്പോൾ എന്നോട് തന്നെ അറപ്പ് തോന്നി…

പക്ഷെ….. ഇന്ന് ദിവസവും എന്നെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റുന്നതും എന്റെ മലവും മൂത്രവും എല്ലാം വൃത്തിയാക്കുന്നതും എല്ലാം അവന്റെ അമ്മയാ….അല്ല എന്റെ അമ്മ………. അതെ…അതായിരുന്നു വിധി… അമ്മക്ക് വയ്യ വേഗം വരണം…ഓഫീസിൽ നിന്ന് ലീവ് എടുക്ക് എന്ന് അഭി വിളിച്ചു പറഞ്ഞപ്പോൾ എന്തോ എനിക് ദേഷ്യമാണ് വന്നത്…എന്റെ അമ്മയുടെ കാര്യത്തിന് ലീവ് എടുക്കുമ്പോ അവനു കുറ്റം….അവന്റെ അമ്മേടെ കാര്യത്തിന് ആകുമ്പോ അത് കുഴപ്പമില്ല….

അവനോടുള്ള വാശി തീർത്തത് വണ്ടിയുടെ ആക്സിലെറാറ്റർ കൂട്ടിയാരുന്നു…. ലോറിയിലേക്ക് വണ്ടി പാഞ്ഞു കേറിയിട്ടും ജീവൻ പോവാതിരുന്നത് എല്ലാം ഞാൻ തന്നെ മനസ്സിലാക്കട്ടെ എന്ന് ദൈവം കരുത്തിയിട്ടാകണം…. അന്ന് ജൂലൈ 3 ആരുന്നു….എന്റെ ബർത്തഡേ….അതിന്റെ ആഘോഷത്തിനാണ് അവൻ എന്നെ വിളിച്ചത്….ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി അമ്മക്ക് വയ്യ ന്നു കള്ളം പറഞ്ഞു…അല്ലെങ്കി ഞാൻ ലീവ് എടുക്കില്ല എന്ന് അവനു അറിയാമായിരുന്നു…

അത് പോലെ തന്നെ അമ്മക് വയ്യാതെ വന്നപ്പോൾ അന്ന് ഒരാഴ്ച കഴിഞ്ഞു എന്നോട് തിരിച്ചു വരാൻ പറഞ്ഞത് എന്റെ കഷ്ടപ്പാട് മനസ്സിലാക്കിയിട്ടരുന്നു…അച്ഛൻ പറഞ്ഞു അവൻ അറിയുന്നുണ്ടാരുന്നു എന്റെ അവസ്ഥ….രാവിലെ ജോലിയും അമ്മയുടെ കാര്യവും കഴിഞ്ഞു ഓഫീസിലേക്ക്…അവിടെ നിന്ന് വന്നിട്ട് വീണ്ടും ഒരു കൂന ജോലി…അത് കൊണ്ടാണ് അവൻ ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കിയിട്ടു എന്നോട് മടങ്ങി വരാൻ പറഞ്ഞത്….

പക്ഷെ ഇതോന്നും മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ലലോ…. എന്നെ സ്വന്തം മകളെ പോലെ കണ്ട അച്ഛനേയും അമ്മയെയും ഞാൻ ഒരു പാട് ബുദ്ധിമുട്ടിച്ചു….മനഃപൂർവ്വം അവരോട് ദേഷ്യത്തോടെ പെരുമാറി… അഭിയുടെ സ്നേഹം ഞാൻ മനസ്സിലാക്കിയില്ല…

ഇങ്ങനെ ജീവശ്ചവം ആയി കിടക്കുന്ന എന്നെ കളഞ്ഞിട്ട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ എന്നെ പരിപാലിച്ചു നടക്കുവാ എന്റെ അഭി….. എല്ലാത്തിനും കാരണം എന്റെ ചിന്താഗതി ആരുന്നു….ഞാൻ ഒരു പെണ്ണായി പോയല്ലോ എന്ന ചിന്ത…ഭർത്താവിന്റെ വീട്ടിൽ എന്റെ ഇഷ്ടങ്ങൾക് വില ഇല്ല എന്ന തെറ്റിദ്ധാരണ…. എല്ലാം വെറുതെയാർന്നു…..

മകന്റെ ഭാര്യയെ സ്വന്തം മകളെ പോലെ കാണുന്ന അച്ഛനും അമ്മയും നമ്മുടെ നാട്ടിൽ ഉണ്ട്…അപൂർവ്വം ചിലർ അങ്ങനെ അല്ലെങ്കിലും….അത് കൊണ്ട് തന്നെ അവരെ സ്വന്തം അച്ഛനമ്മമാരെ പോലെ സ്നേഹിക്കുക…..അവിടെ പെണ്ണായി പോയല്ലോ….താൻ പറിച്ചു മാറ്റപ്പെട്ടവ ൾ ആണല്ലോ എന്ന ചിന്തയൊന്നും വേണ്ടാ….

(നിങ്ങൾ സ്വയം എഴുതിയ നിങ്ങളുടെ ചെറുകഥകൾ, തുടർക്കഥകൾ എന്നിവ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്താൻ പേജ് ഇൻബോക്സിലേക്ക് ഇപ്പോൾ തന്നെ മെസേജ് അയക്കൂ….)

രചന: Aiswarya S Pillai

Leave a Reply

Your email address will not be published. Required fields are marked *