വാക പൂത്ത വഴിയേ -43

Uncategorized

രചന: നക്ഷത്ര തുമ്പി

അവൾ മുഖം ഒക്കെ കഴുകി, താഴേക്കു ചെന്നു, അവൻ കാറിൻ്റെ അടുത്ത് നിൽപുണ്ടായിരുന്നു,

അവൾ ചെന്നു അങ്ങോട്ടേക്ക്,

വാ കയറ്

അവൾ കാറിൽ കയറി, കാർ സ്റ്റാർട്ടാക്കി യാത്ര തുടർന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവൾ അവൻ്റെ മുഖത്തേക്ക് നോക്കി ,

കണ്ണൻ നല്ല സന്തോഷത്തിൽ ആണ്, തിരിച്ചു വരുമ്പോൾ ഈ സന്തോഷം കാണുമോ, അവൾ അവനെ നോക്കി ആലോചിച്ചു

എന്നെ നോക്കി നിൽക്കാതെ നേരേ നോക്കി ഇരിക്കെൻ്റ അടക്കാകുരുവി

നിറയാൻ തുളുമ്പുന്ന കണ്ണുകളെ അവനിൽ നിന്നും പിൻവലിച്ചു, അവൾ നേരേ ഇരുന്നു

നമ്മൾ എങ്ങോട്ടാ പോകുന്നെ

അവിടെ എത്തുമ്പോൾ, കണ്ടാൽ മതി എൻ്റെ പെണ്ണേ

പിന്നെ അവൾ ഒന്നും മിണ്ടിയില്ല

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അവൻ വണ്ടി ഓഫ് ചെയ്തു, നിർത്തി

അനു കണ്ണനെ നോക്കി

വാ ഇറങ്ങ്

അവൾ ഇറങ്ങി, അവൻ വണ്ടി പാർക്ക് ചെയ്തു വന്നു

കുറച്ച് നടക്കാൻ ഉണ്ട്, കണ്ണൻ നടന്നു നീങ്ങി, ഒപ്പം അനുവും, ,കൈകോർത്തു അവർ നടന്നു

കുറച്ച് നടന്നപ്പോൾ അനുചുറ്റും നോക്കി

അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, ചുറ്റും ഇരു സൈഡിലുമായി വാകമരങ്ങൾ ,നിറഞ്ഞു നിൽക്കുകയാണ് അതു കണ്ട് അവളുടെ മുഖം വിടർന്നു

അതു കണ്ട് അവൻ്റെ മുഖവും

ആരുടെയോ സ്വപ്നങ്ങൾക്കു വേണ്ടി വഴി മാറി കൊടുത്ത നിനക്കും ഉണ്ടാരുന്നു ആരോടും പറയാതെ പോയ ഒരു പിടി സ്വപ്നങ്ങൾ….

അല്ലേ അനു

അതൊക്കെ എങ്ങനെ അറിയാം

ആണോ അല്ലയോ

മ്മ് ഉണ്ടായിരുന്നു, ഒരു പിടി സ്വപ്നങ്ങൾ, നടക്കുമോ എന്നറിയാത്ത സ്വപ്നങ്ങൾ അതൊക്കെ സ്വപ്നങ്ങളായി തന്നെ, നിലനിൽക്കും എന്നു തോന്നുന്നു

അതിലൊരു സ്വപ്നം ഞാൻ പറയട്ടെ

അവൾ അത്ഭുതത്തോടെ നോക്കി

വാകപൂത്ത വഴിയെ നടക്കാൻ ഒരുപാട് പേരു ക്ഷണിച്ചു …. എങ്കിലും എനിക്ക് നിൻറ്റെ ഒപ്പം നടക്കാൻ ആണ് ഇഷ്ടം…… കാരണം നീ ആണ് വാക എൻ്റെ ജീവൻ്റ ഭാഗമാക്കിയത്….

ഇതൊക്കെ എങ്ങനെ അറിയാം

അവൾ ഡയറിയിൽ എഴുതിയ വരികൾ ആയിരുന്നു അതൊക്കെ

നിൻ്റെ ബുക്കിൽ എഴുതിയിരിക്കുന്നതു കണ്ടു

മ്മ്, ആണോ

മ്മ്, ദൈവമേ വിശ്വസിച്ചാൽ മതി

അവർ നടന്നു ബീച്ചിലെത്തി

ഇത് ബീച്ചിലേക്കുള്ള വഴി ആയിരുന്നോ

മ്മ്, വാ അവർ നടന്നു രണ്ടു പേരും ഒരു ബെഞ്ചിൽ ഇരുന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എന്നോട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് കണ്ണേട്ടൻ, ഒന്നും മിണ്ടുന്നില്ലല്ലോ, ഇനി തിര എണ്ണാൻ കൊണ്ടുവന്നു ഇരുത്തിയത് ആയിരിക്കോ,

അവൾ കണ്ണൻ്റെ മുഖത്തേക്ക് നോക്കി,

അവൻ ഈ ലോകത്ത് ഒന്നും അല്ലെന്നു തോന്നി, അവൾക്ക്

ചോദിച്ചാലോ, വേണ്ട, ചിലപ്പോ ദേഷ്യത്തിന് എന്നെ കടലിൽ വലിച്ചെറിഞ്ഞ് എന്നിരിക്കും, പറയാൻ പറ്റില്ല

നമുക്ക് കുറച്ച് നടക്കാം…

ഇനിയും നടക്കണോ

സർപ്രൈസ് വേണ്ടേ നിനക്ക്

അല്ല സർപ്രൈസ് എന്ന പേരിൽ എനിക്ക് തരുന്ന ശിക്ഷ വല്ലതും ആണോ, ഈ നടത്തിക്കൽ

അവൻ വേഗം അവളുടെ കണ്ണുകൾ ഒരു തുണി വച്ച് കെട്ടി,

എന്തായിത് കണ്ണേട്ടാ,

മിണ്ടാതിരിക്ക് പെണ്ണേ

എൻ്റെ കൈ പിടിച്ച് നടന്നോ

ഞാൻ വല്ലടത്തും തട്ടി തടഞ്ഞ് വീഴും,

കേൾക്കണ്ട താമസം അവൻ ഇരു കൈകളിലും കോരി എടുത്തു അവളെ

ഇനി വീഴില്ല എൻ്റെ അടക്കാ കുരുവി

അവൻ നടന്നു

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ അവളെ അവൻ താഴെ ഇറക്കി, കണ്ണിലെ കെട്ടഴിച്ചു

അവൾ നാലുപാടും കണ്ണുകൾ പായിച്ചു

ബീച്ചിൻ്റെ സൈഡിലായി ഹാപ്പി ബർത്ത് ഡേ അനു എന്നെഴുതി അലങ്കരിച്ചിരിക്കുന്നു, അടുത്ത് ഒരു ടേബിളും കസേരയും അതിൽ കേക്ക് സെറ്റ് ചെയ്തിരിക്കുന്നു

അവൾ കണ്ണനെ നോക്കി

വാ,

അവൻ അവളുടെ കൈ പിടിച്ച് ടേബിളിൽ അടുത്തേക്ക് കൊണ്ടുപോയി

കേക്കിലെ പേര് കണ്ട് അനു ഞെട്ടി കണ്ണനെ നോക്കി

ഹാപ്പി ബർത്ത് ഡേ വാകപെണ്ണേ

അവളുടെ കണ്ണുകൾ നിറഞ്ഞു

ഇത്,

അവൻ കണ്ണുകൾ 2 ഉം ചിമ്മി കാണിച്ചു

കേക്ക് മുറിക്ക്, അതും പറഞ്ഞ്

അവൻ അവളുടെ പുറകിൽ പോയി നിന്ന് അവളെ ഇടുപ്പിലൂടെ പുണർന്നു, അവളുടെ തോളിൽ അവൻ്റെ മുഖം ഊന്നി

അവളിൽ സന്തോഷം കളിയാടി

അവൻ കൊടുത്ത കത്തി ഉപയോഗിച്ച് അവൾ കേക്ക് കട്ട് ചെയ്തു ,അവനു കൊടുത്തു

കേക്കിൻ്റെ ഒപ്പം അവളുടെ വിരലുകളും നുണഞ്ഞിരുന്നു, അവൻ

പിന്നെ അവൾക്കും കേക്ക് കൊടുത്തു,

അവളുടെ കണ്ണുകൾ നിറഞ്ഞു

നീ ഡാം തുറക്കാൻ വേണ്ടി നിൽക്കേണോ,

അത് ആനന്ദാശ്രുവാണ്

എന്തായാലും കണ്ണ് തുടക്ക്, നീ

അവൾ കണ്ണു തുടച്ചു,

കണ്ണടക്കു,

അവൾ കണ്ണടച്ചു,

അവളുടെ കൈയ്യിലേക്ക് ഒരു ബോക്സ് വച്ചു കൊടുത്തു അവൻ

നിനക്കുള്ള എൻ്റെ ബർത്ത് ഡേ ഗിഫ്റ്റ് ആണ് അത്

അവൾ തുറന്നു നോക്കി,

അതിൽ ഒരു കുങ്കുമചെപ്പും, പിന്നെ സിമ്പിൾ ഗോൾഡൻ ചെയിനും, ഒരു V എന്ന അക്ഷരമുള്ള പെൻഡൻ്റും ആയിരുന്നു

അവൾ അത്ഭുതത്തോടെ അവനെ നോക്കി

അവൻ ആ മാല കയ്യിലെടുത്തു, അതിൽ പെൻഡൻ്റും ഇട്ടു

നിന്നെ ഞാൻ താലിചാർത്തിയത് ഒരു ഇഷ്ടവും ഇല്ലാതെയാണ്, അതിനിന്ന് ഞാൻ ഒരു പാട് ഖേദിക്കുന്നു, നിന്നെ ഞാൻ കുങ്കുമം ചാർത്തിയത് ,വെറുപ്പോടെയാണ്, അതിനിപ്പോൾ ഞാൻ വേദനിച്ചു കൊണ്ടിരിക്കുന്നു

അതിനു വേണ്ടിയാണ് ഈ രണ്ട് ഗിഫ്റ്റും

എൻ്റെ മനസിൻ്റ പടിവാതിലിൽ നീ ഉണ്ടായിരുന്നു……. അന്നു ഞാൻ നിന്നെ കണ്ടില്ല അങ്ങനെ എത്രയോ നാളുകൾ , മനസിൽ നീയൊരു അന്ധകാരമായി… പിന്നെ നീ എപ്പോഴോ എൻ്റെ മനസിൽ ഒരു വെളിച്ചമായി തുടങ്ങി, ആ വെളിച്ചത്തിലൂടെ ഞാൻ സഞ്ചരിക്കുവാൻ തുടങ്ങി അങ്ങനെ ഞാൻ കണ്ടെത്തി എൻ്റെ മനസിൻ്റെ പടിവാതിലിൽ നിൻ്റ കാൽപാടുകൾ അന്നു മുതൽ നിന്നെ ഞാൻ സ്നേഹിച്ചു ഇന്നും നിന്നെ ഞാൻ സ്നേഹിക്കുന്നു

ഒരു രാത്രി കൊണ്ടോ ആയിരം പകലു കൊണ്ടോ അവസാനിക്കുന്നതല്ല എനിക്ക് നിന്നോടുള്ള പ്രണയം എൻ്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്നതു വരെ എൻ്റെ കൈയെത്തും ദൂരത്ത് നീയുണ്ടാവണം ഈ ജൻമം അവസാനിക്കുന്നതു വരെ നെഞ്ചോട് ചേർത്ത് നിർത്തി എനിക്ക് നിന്നെ പ്രണയിക്കണം നിന്നോടുള്ള എൻ്റെ പ്രണയത്തിനു മരണമില്ല

I Love You വാക പെണ്ണേ,

അവൻ അവളുടെ നെറ്റിയിൽ സ്നേഹചുംബനം ചാർത്തി ,അവൻ്റെ കണ്ണുകൾ നിറഞ്ഞു, ആ കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ച് താഴേക്കിറങ്ങി

അവൻ കുങ്കുമചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവളുടെ സീമന്തരേഖയിൽ ചാർത്തി, കണ്ണുകൾ കുമ്പിയടച്ച് അവൾ അത് സ്വീകരിച്ചു

നിൻ്റെനെറുകിലെ സിന്ദൂരം മണ്ണിലലിയും വരെ നിൻ നെറ്റിയിലെ രക്തചന്ദന കുറികൾക്കെന്നും ജീവൻ പകരുന്നത് എൻ്റെ കൈവിരൽ തുമ്പുകളായിരിക്കും

അവൻ അവളുടെ മാലയിൽ നിന്ന് താലി അഴിച്ചെടുത്തു ഗിഫ്റ്റായി വാങ്ങിയ മാലയിൽ താലി എടുത്തിട്ടു

താലി ഒരു വിശ്വാസമാണ്

താങ്ങായും, തണലായും, സംരക്ഷകനായും

സുഖത്തിലും ദു:ഖത്തിലും, ആരോഗ്യത്തിലും, അനാരോഗ്യത്തിലും എന്നും എപ്പോഴും തൻ്റെ നല്ല പാതി കൂടെയുണ്ടാകുമെന്ന് ഓരോ പെണ്ണിനും ഉണ്ടാകുന്ന വിശ്വാസം ഒരിക്കലും ഒറ്റാക്കാക്കില്ലെന്ന വിശ്വാസം

അതൊക്കെ അറിയാമായിരുന്നിട്ടും ,നിന്നോട് ഞാൻ ,അങ്ങനെ അല്ല പെരുമാറിയിരുന്നത്, നിന്നെ ഒറ്റക്കാക്കിട്ടേ, ഉള്ളു, നിന്നെ മനസിലാക്കിയില്ല, വേദന മാത്രമേ തന്നിട്ടുള്ളു

ഈ സാഗരം സാക്ഷിയാക്കി പറയണേ, ഞാൻ ഇനി എൻ്റെ ജീവിതത്തിനും, പ്രണയത്തിനും സ്നേഹത്തിനും , ഓരോ ഒരു അവകാശിയെ ഉണ്ടാവു, എൻ്റെ വാക പെണ്ണ്,

തെറ്റുകൾ ക്ഷമിക്കണേ എന്നു പറയാനെ എനിക്കാവു, ഇനി ഒരിക്കലും ഞാൻ അങ്ങനെ ഒന്നും ആവർത്തിക്കില്ല നിന്നോട്

ഞാൻ ഒരിക്കൽ കൂടി നിന്നെ താലികെട്ടിക്കോട്ടെ അനു

മ്മ്,

നിറഞ്ഞ സന്തോഷത്തോടെ, സ്നേഹത്തോടെ അവൻ അവൾക്ക് താലിചാർത്തി

നിറഞ്ഞമനസോടെ അവൾ അതു ഏറ്റുവാങ്ങി

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ, അനു ഉണ്ടായാലും കുഴപ്പമില്ലട്ടോ, വേണോങ്കിൽ 2പൊട്ടിച്ചോ എന്നെ, ദേഷ്യം തീർക്കാൻ, പക്ഷേ എന്നോട് മിണ്ടാതെ ഇരിക്കരുത്, നീ ,എന്നെ വിട്ടു പോകരുത് അത് രണ്ടും ഞാൻ സഹിക്കില്ല’

എനിക്ക് ആദ്യമൊക്കെ ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ എന്നെൻ്റെ കഴുത്തിൽ താലി സ്ഥാനം പിടിച്ചു അന്നു മുതൽ ഞാൻ അറിയാതെ ദേഷ്യം ഒക്കെ പോയ് മറഞ്ഞു

എങ്ങനെ കിട്ടി വാക എന്ന പേര്

നിൻ്റെ ബുക്കിൽ കണ്ടിരുന്നു

കണ്ണേട്ടൻ്റ വാക പെണ്ണ് എന്നു

ഏത് ബുക്കിൽ

അന്ന് ഇംപോസിഷൻ കാണിച്ച ബുക്കിൽ

നിനക്ക് എന്നെ ഇഷ്ടം ആണോ പെണ്ണേ

അതിനു മുൻപ് എന്നെ കുറിച്ചുള്ള സത്യങ്ങൾ ഒക്കെ അറിയണം, അതിനു ശേഷം മതി നമുക്കൊരുമിച്ച് ഒരു ജീവിതം

ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറയ്, എന്നിട്ട് മതി നിൻ്റെ സത്യങ്ങൾ കേൾക്കുന്നത്

അവൾ 2 കൈ കൊണ്ട് അവൻ്റെ ഇരു കവിളിലും പിടിച്ചു അവൻ്റെ കണ്ണുകളിൽ നോക്കി മൊഴിഞ്ഞു

ഞാൻ കാത്തിരുന്നത് ഒക്കെയും നിനക്കായി പെയ്യുന്നു മഴയിൽ നിന്നിൽ പെയ്തിറങ്ങാൻ ആയിരുന്നു ….. ഒരു കോടിക്കും വാങ്ങാൻ കഴിയാത്ത അത്രയും പ്രണയം നിനക്കായി ഞാൻ മനസ്സിൽ കരുതി വച്ചിട്ടുണ്ട്…. എന്റെ സ്നേഹം മുഴുവൻ നിന്നോടുള്ള ഭ്രാന്തമായ മഴയാണ് . ഓരോ രാവും പുലരുകയും, അസ്തമിക്കാത്ത പ്രണയവും ആണ് എനിക്ക് നിന്നോട്….!!!

ഞാൻ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു കണ്ണേട്ടാ

പറയുന്തോറും അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം മാത്രമായി

അതിവേഗം, അതൊരു ചുംബനമായി പരിവർത്തനപ്പെട്ടു

ചുറ്റുമുള്ളതിനെയൊക്കെ വിസ്മൃതിയിൽ ആഴ്ത്തി, അവളുടെ ചെഞ്ചൊടികളിൽ അവൻ പുതിയൊരു കാവ്യം രചിച്ചു

അകലെ മാറി നിന്നു ഇതു കാണുന്ന ആ രണ്ടു കണ്ണുകളിൽ പകയാളി…

എഴുതുന്ന കഥക്ക് Nice, good , സ്റ്റിക്കർ എന്നിവ കൂടാതെ അഭിപ്രായങ്ങൾ 2 വരിയായി കുറിക്കണേ എന്നാൽ അല്ലേ എന്നെ പോലുള്ള പുതു എഴുത്തുകാർക്ക് എഴുതാൻ പ്രചോദനം ഉണ്ടാവു, നിങ്ങളുടെ കമൻ്റ ആണ്, ഞങ്ങളെ പോലുള്ള എഴുത്തുകാരുടെ ധൈര്യം

അഭിപ്രായങ്ങൾ നല്ലതു ആയാലും ചീ-ത്ത ആയാലും, പറയണേ, എന്നാൽ അല്ലേ അതൊക്കെ, മാറ്റാൻ സാധിക്കു… (കാത്തിരിക്കണേ )

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *