ഒരു പെണ്ണിനേയും വിളിച്ചോണ്ട് വന്നിട്ട് അമ്മക്ക് എന്താ ഒരു കുലുക്കവും ഇല്ലാത്തെ…

Uncategorized

രചന : ശിവ

രാവിലെ അവളുടെ ഫോൺ വന്നപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്.. “ഇച്ചായ എഴുന്നേറ്റില്ലേ.. മണി 10 കഴിഞ്ഞു.. ഞാൻ കോട്ടയത്തു എത്താറായി.. ഇച്ചായൻ അങ്ങോട്ട് പെട്ടന്ന് വരില്ലേ..” “ഞാൻ എന്തിനാടി വരുന്നത്.. അതൊക്കെ പോട്ടെ നീ എന്തിനാ കോട്ടയത്ത് വരുന്നത്??” “ദേ മനുഷ്യ തമാശ കളിക്കല്ലേ?? “എന്താടി കാര്യം പറ??” “ഇച്ചായാ.. ഇച്ചായൻ അല്ലെ ഇന്നലെ രാത്രി ഞാൻ വിളിച്ചപ്പോൾ പറഞ്ഞത് നീ ഇറങ്ങി പോര് രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നും ഇച്ചായന്റെ വീട്ടിലേക് കൊണ്ട് പോവാം എന്നും.. “ഞാനോ എപ്പോ പറഞ്ഞു…

ഡി കോപ്പേ രാവിലെ ഓഞ്ഞ തമാശ അടിക്കല്ലേ.. “ഇച്ചായാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.. രാത്രി ഞാൻ വിളിച്ചപ്പോൾ പറഞ്ഞില്ലേ എനിക്കൊരു കല്യാണ ആലോചന വന്നിട്ടുണ്ട് മിക്കവാറും അതു ഉറപ്പിക്കാൻ ചാൻസ് ഉണ്ടെന്നൊക്കെ..

“അപ്പോൾ ഇച്ചായൻ അല്ലെ പറഞ്ഞെ നീ ഒന്നും പേടിക്കണ്ട നാളെ രാവിലെ ഇറങ്ങി പോര് രജിസ്റ്റർ ചെയ്യാം എന്നൊക്ക എന്നിട്ട് ഇപ്പോൾ കാല് മാറുന്നോ ദുഷ്ട..” “ഡി അത് വെള്ളത്തിന്റെ പുറത്തു പറഞ്ഞതാ.. ഇന്നലെ എന്റെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം അല്ലാരുന്നോ.. അതു കഴിഞ്ഞു ഞങ്ങൾ എല്ലാരും ഒന്നു കമ്പനി കൂടി… അടിച്ചു ബോധം ഇല്ലാരുന്നപ്പോൾ എങ്ങാണ്ട് ആണ് നീ വിളിച്ചത്.. അന്നേരം വായിൽ തോന്നിയത് എന്തോ പറഞ്ഞതാ അതും കേട്ടു നീ എന്തിനാടി അവിടുന്ന് കുറ്റിയും പറിച്ചു ഉടനെ പോന്നത്..

“ആഹാ ഇനിപ്പോ എന്നെ കുറ്റം പറയുവാണോ.. കുടിച്ചു ബോധം ഇല്ലാതെ ഓരോന്നു പറയുമ്പോൾ ഓർക്കണം.. അതുമിതും പറഞ്ഞോണ്ട് ഇരിക്കാതെ എന്റെ മോൻ Ksrtc സ്റ്റാൻഡിലേക്ക് വേഗം വരാൻ നോക്ക്.. ഞാൻ എത്താറായി..

“എന്റെ പൊന്നല്ലേ,,, മോളു തിരിച്ചു വീട്ടിലേക് പോവാൻ നോക്ക്..” ” സോപ്പ് വേണ്ട ഇച്ചായ.. നടക്കില്ല..വീട്ടുകാർ അറിയാതെ ബാഗിൽ ഡ്രസ്സ് എടുത്തു വെച്ചു കോളേജിൽ ഇന്നു പരുപാടി ഉണ്ടെന്നു പറഞ്ഞാണ് നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയത്.. മാത്രമല്ല ബസിൽ കേറീട്ടു ഇച്ചായനെ വിളിച്ചതിനു മുൻപ് അമ്മയെ ഞാൻ വിളിച്ചു പറഞ്ഞു എന്നെ തിരക്കണ്ടാ നിങ്ങൾ ഞങ്ങളുടെ കല്യാണം നടത്തി തരാത്ത കൊണ്ട് ഞാൻ എന്റെ ഇച്ചായന്റെ കൂടെ ഇറങ്ങി പോവാണെന്നു…. അതുകൊണ്ടു ഇനിപ്പോ തിരിച്ചു പോവാൻ പറ്റൂല്ല.. (മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണെന്ന് പറയുന്നത് വെറുതെ അല്ല ഇവളെന്നെ തല്ലു കൊള്ളിക്കും.. കർത്താവെ )..

പിന്നെ ഫോൺ വെച്ചു പെട്ടന്ന് ഫ്രഷ് ആയി.. റെഡി ആയി സ്റ്റാൻഡിലേക്ക് പോയി.. ഞാൻ ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ ബസ്സിൽ അവൾ വന്നു ഇറങ്ങി.. “ഡി എത്രയോ കാമുകിമ്മാർ കാമുകനെ തേച്ചിട്ട് പോവുന്നു നിനക്കെന്നെ തേച്ചിട്ട് പോവാൻ മേലാരുന്നോ..” “അയ്യട അങ്ങനെ ഞാൻ തേച്ചിട്ട് എന്റെ മോൻ വേറെ കെട്ടി സുഖിക്കണ്ട.. ഞാൻ ഞാൻ നിങ്ങളെയും കൊണ്ടേ പോവുള്ളു എന്നു ആദ്യമേ പറഞ്ഞതല്ലേ..” “അല്ലടി ഇനി നിന്റെ വീട്ടുകാർ എല്ലാം കൂടി ഇങ്ങു പോരുമോ??”

“ഇല്ല ഇച്ചായ….,,,,,, ..അമ്മ പറഞ്ഞത് ഇനി നിന്നെ ഞങ്ങൾക്ക് കാണണ്ട.. ഞങ്ങൾക്ക് ഇങ്ങനെ ഒരു മോളില്ല എന്നൊക്കെയാ..” “ഡി എന്നിട്ട് നിനക്കൊരു വിഷമോം ഇല്ലേ..” “എന്തിന്??” “എന്റെ ഇച്ചായ അവരു അങ്ങനെയൊക്കെ പറയും കുറച്ചു നാൾ കഴിയുമ്പോൾ എല്ലാ പിണക്കവും മാറും .. എനിക്കു അറിഞ്ഞുടെ അവരെ.. അപ്പോൾ എനിക്കെന്റെ ഇച്ചായനെയും നഷ്ടം ആവില്ല എന്റെ വീട്ടുകാരെയും നഷ്ടം ആവില്ല..”

“ഉവ്വ.. ഉവ്വ” “വാ വീട്ടിലേക് പോവാം ഇച്ചായ.. ഇനിപ്പോ എന്റെ വീട്ടിൽ ചെല്ലുമ്പോൾ അമ്മ എന്തു പറയുമോ എന്തോ.. വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്നു വെച്ചു അവളുമായി ഓട്ടോയിൽ വീട്ടിൽ ചെന്നു ഇറങ്ങി.. അമ്മ വാതിലിൽ നിൽപ്പുണ്ടായിരുന്നു..

“അമ്മേ ഇതു പാർവതി… ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്.. ഇവളുടെ വീട്ടിൽ ഇവൾക്ക് വേറെ കല്യാണം ഉറപ്പിച്ചു വേറെ വഴി ഇല്ലാതെ എനിക്കു വിളിച്ചു ഇറക്കേണ്ടി വന്നു..” “മം” ( പ്രത്യേകിച്ച് ഭാവ മാറ്റം ഒന്നും ഇല്ലാതെ അമ്മ അവളെ വിളിച്ചു അകത്തു കയറ്റി.. ) “അമ്മേ..” “എന്താടാ…” “അല്ല ഞാൻ ഒരു പെണ്ണിനേയും വിളിച്ചോണ്ട് വന്നിട്ട് അമ്മക്ക് എന്താ ഒരു കുലുക്കവും ഇല്ലാത്തെ…” “ഓ ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചത് ആണ്… പിന്നെ നിന്റെ സ്വഭാവം വെച്ചു ഒരെണ്ണത്തിനെ അല്ലെ കൊണ്ട് വന്നൊള്ളൂ..” ( ശ്ശെടാ അമ്മ വരെ എനിക്കിട്ടു ഗോൾ അടിച്ചു തുടങ്ങി.. ) അതു കേട്ടു അവളും ചിരിച്ചു..’ പിറ്റേന്ന് തന്നെ പോയി രജിസ്റ്റർ മാര്യേജ് ചെയ്തു..

“എന്റെ പൊന്നുമോൻ ഇന്നു തൊട്ട് നന്നാവാൻ നോക്കിക്കോ.. ഇല്ലേ ഇച്ചായന്റെ ശരീരത്തിനു കേടു പാടുകൾ സംഭവിക്കും..”

അവിടെ വെച്ചു ചെവിയിൽ അവളുടെ വക മാസ്സ് ഡയലോഗ്.. ഏതു സമയത്തു ആണോ കർത്താവെ എനിക്കു ഈ കുരുപ്പിനെ പ്രേമിക്കാൻ തോന്നിയത്.. അല്ലെങ്കിൽ തന്നെ അവളെ കുറ്റം പറയുന്നത് എന്തിനാ.. മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നു കുപ്പിയിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് എന്നിട്ടും അതു കുടിച്ചു പണി മേടിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.. എന്നായാലും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ഇനി എന്റെ ജീവിതത്തിൽ എന്തൊക്കെ നടക്കുമോ എന്തോ..

രചന : ശിവ

Leave a Reply

Your email address will not be published. Required fields are marked *