വാക പൂത്ത വഴിയേ 66

Uncategorized

രചന: നക്ഷത്ര തുമ്പി

വാക പൂത്ത വഴിയേ –

എന്താ അഭിയേട്ട പറയാൻ ഉണ്ടെന്നു പറഞ്ഞത്

അതു ഹണി ഞാൻ പിന്നെ

അവന്റെ മുഖത്തെ ഭാവങ്ങൾ കണ്ടു ഹണിക്കു ചിരി വന്നു

എന്താണെങ്കിലും പറയ്

അതു പിന്നെ എനിക്ക് തന്നെ ഇഷ്ടം ആണ്, ചുമ്മാ ഒരിഷ്ട്ടം അല്ല, കല്യാണം കഴിച്ചു കൂടെ കൂട്ടണം എന്നാണ്, അതു തന്നോട് പറയാൻ ആയിട്ടാണ് ഞാൻ വന്നത്

ഹണി ഗൗരവത്തിൽ ആയി

എന്നു തുടങ്ങി ഇഷ്ടം

തന്നെ ആദ്യം കണ്ടപ്പോൾ മുതൽ

ഒരു അടി കൊണ്ടാൽ ഇഷ്ടം ഒക്കെ തോന്നും അല്ലേ

അഭി ചിരിച്ചു

ആർക്കൊക്ക അറിയാം ഇതു

അനു, വിച്ചു,അജു, കണ്ണൻ, അഖി

മിക്കവർക്കും അറിയാല്ലേ, എനിക്ക് മാത്രം ആണ് ഒന്നും അറിയാത്തതു

ഞാൻ തന്നെ നേരിട്ട് പറയണം എന്നു തോന്നി

ഇതു വിച്ചൂന്റേം, അനുന്റേം ഐഡിയ ആയിരിക്കും അല്ലേ

മ്മ് തനിക്കു അറിയാല്ലോ എന്റെ അച്ഛന്റെ സ്വഭാവം അതു മാത്രം ആണ് ഒരു പ്രോബ്ലം, അതു കൊണ്ട് ഞങ്ങൾ വീട് മാറി, തന്റെ വീട്ടിൽ അതൊരു പ്രശ്നം ആകുമോ

അഭിയേട്ട ഞാൻ പറയുന്നകൊണ്ട് വിഷമം ഒന്നും തോന്നരുത്

എന്ത്യേ

എനിക്ക് പ്രേമിച്ചു നടക്കാൻ ഒന്നും താല്പര്യം ഇല്ല, എന്റെ വീട്ടുകാരാണെങ്കിൽ പ്രണയ വിവാഹത്തിന് എതിരും, അതുകൊണ്ട് ആയിരിക്കാം ഞാൻ ഇങ്ങനെ ആയതു അവരുടെ ഇഷ്ടവും, സന്തോഷവും ആണ് എനിക്ക് വലുത് അഭിയേട്ടൻ വീട്ടിൽ വന്നു എന്നെ പെണ്ണ് ചോദിക്കു, അവർക്ക് ഒക്കെ ആണെങ്കിൽ എനിക്കും സമ്മതം അവർക്ക് താല്പര്യം ഇല്ലെങ്കിൽ അഭിയേട്ടൻ ഇതു മറന്നേക്കണം എനിക്ക് വീട്ടുകാരെ വേദനിപ്പിക്കാൻ പറ്റില്ല, ഞാൻ വേദനിച്ചാലും

പിന്നെ അഭിയേട്ടന്റെ അച്ഛൻ അങ്ങനെ ആയതിൽ അഭിയേട്ടനെ തെറ്റ് പറയാൻ പറ്റില്ലല്ലോ

അവളുടെ വാക്കുകൾ അവനിൽ അത്ഭുതം വിടർത്തി

ഒക്കെ

എന്നാലും തനിക്ക് ഉള്ളിന്റെ ഉള്ളിൽ ഇഷ്ടം ഉണ്ടോ.

ആദ്യം വീട്ടുകാർ സമ്മതിക്കുമെന്ന് നോക്കട്ടെ എന്നിട്ട് പറയാം

അഭി ചിരിച്ചു

എന്നാൽ ശരി

അവൾ പോകാൻ എഴുന്നേറ്റു

പെട്ടന്ന് ആണ് കണ്ണൻ അങ്ങോട്ട്‌ ഓടി വന്നത്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഇവൾ ഇതെവിടെ പോയി

ഈ ബസ്സ്റ്റോപ്പിൽ നിൽക്കും എന്നല്ലേ പറഞ്ഞെ

പിന്നെ ഇതെവിടെ

വിളിച്ചിട്ട് ആണെങ്കിൽ ഫോൺ സ്വിച്ച് ഓഫ്‌ ഈ പെണ്ണ്

അവിടെ എങ്ങും നോക്കിട്ടു അനുവിനെ കാണാത്തത്തിൽ കണ്ണന്റെ മനസ്സിൽ ഭയത്തിന്റെ കരിനിഴൽ വീണു

അവൻ അഭിയുടെ അടുത്തേക്ക് പോയി

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എന്താ കണ്ണാ നീ ഓടി വന്നത് എന്തെങ്കിലും പ്രശ്നം ഉണ്ടോ

ഡാ അനു അവൾ ഇവിടെ ഉണ്ടോ

അനു പുറത്തേക്കു പോയല്ലോ സർ കുറച്ചു നേരം ആയി, എന്തു പറ്റി

അവളെ അവിടെ എങ്ങും കാണുന്നില്ല ഹണി

കാണുന്നില്ലന്നോ അവൾ എവിടെ പോകാനാ കണ്ണാ

ഡാ അവൾ എന്നെ വിളിച്ചു ബസ് സ്റ്റോപ്പിന്റെ അടുത്ത് നിൽക്കാം എന്നു പറഞ്ഞു , ഞാൻ വന്നിട്ട് അവിടെ എങ്ങും കാണുന്നില്ല

ഫോൺ വിളിച്ചു നോക്കരുന്നില്ലേ നിനക്ക്

സ്വിച് ഓഫ്‌ ആണ്

ഇനി അച്ഛൻ എങ്ങാനും, അഭി തന്റെ സംശയം പ്രകടിപ്പിച്ചു

ഞാൻ അലോഖിനെ ഒന്നു വിളിച്ചു നോക്കട്ടെ

സർ ഒന്നും ഉണ്ടാവില്ല ടെൻഷൻ ആവല്ലേ, കണ്ണന്റെ അവസ്ഥ കണ്ടു ഹണി പറഞ്ഞു എന്തായി അഭിയേട്ട ഫോണിൽ കിട്ടിയോ അലോഖിനെ

ഫോൺ കിട്ടണില്ല നീ ഡെസ്പ് ആവല്ലേ നമുക്ക് അഖി നെ വിളിച്ചു ഇവിടത്തെ cctv ചെക്ക് ചെയ്യിപ്പിക്കാം

ഞാനും വരട്ടെ

വേണ്ട ഹണി ലേറ്റ് ആയി

എന്തെങ്കിലും അറിയേണെങ്കിൽ വിളിക്കണേ അഭിയേട്ട

ശരി, പിന്നെ വേറെ ആരോടും പറയണ്ട

മ്മ്

അവർ പോകുന്നതും നോക്കി ഹണി നിന്നു,

ദൈവമേ അവൾക്ക് ആപത്തൊന്നും വരുത്തരുതേ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മുഖത്തു വെള്ളം തളിച്ചപ്പോഴാണ് അനു കണ്ണു തുറന്നത്

മുന്നിൽ നിൽക്കുന്ന 4 എണ്ണത്തിനെ കണ്ടപ്പോൾ അനു ന്റെ കണ്ണു 2 ഉം തള്ളി താഴെ വീഴും എന്ന നിലയിൽ ആയി

അവൾ ചുറ്റും നോക്കി , ഇടിഞ്ഞു പൊളിയാറായ ഒരു വീട്ടിൽ ആണ് അവളെ കൊണ്ട് വന്നത് ഒരു കസേരയിൽ അവളെ ഇരുത്തിയേക്കുന്നു

ഓ അപ്പൊ എന്നെ തട്ടിക്കൊണ്ടു വന്നതാണല്ലേ ഇപ്പോഴാ മനസിലായത്,

ബസ്റ്റോപ്പിൽ നിന്നത് മാത്രം ഓർമ ഉള്ളു

ഒരു വണ്ടി വന്നു അതിലേക്കു വലിച്ചിട്ടു, ക്ലോറോഫോം മണപ്പിച്ചു

എന്നെ ആരായിരിക്കും തട്ടിക്കൊണ്ടു വരാൻ പറഞ്ഞത്

അത്രയ്ക്ക് ദാരിദ്ര്യം പിടിച്ചവന്മാരൊക്ക നാട്ടിൽ ഉണ്ടോ

ഇവിടെ നിന്നു എങ്ങനെയാ ഒന്നു രക്ഷപെടുക

എന്റെ ബാഗും ഫോണും കാണുന്നില്ലല്ലോ അതും ഇവരുടെ കയ്യിൽ ആയിരിക്കും ഇനി എന്തു ചെയ്യും

കടുവ എന്നെ കാണാണ്ട് വിഷമിക്കുന്നുണ്ടാവോ

ചിലപ്പോ ഞാൻ ഒറ്റയ്ക്ക് പോയി എന്നു പറഞ്ഞു ചീത്ത പറയാൻ പ്ലാൻ ഇടുകയായിരിക്കും

അനു മനസ്സിൽ ഗഹനമായ ചിന്തയിൽ ആണ്

വിശന്നിട്ടാണെകിൽ വയറു കിടന്നു ഡിസ്കോ കളിക്കേണ്

എൻ്റെ ഒരു അവസ്ഥയേ

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എസ്ക്യൂസ്‌ മി

എന്താ….. ഗുണ്ട 1

ഈ അടക്കക്കുരുവിടെ അത്രേയുള്ള എന്നെ തട്ടിക്കൊണ്ടു വരാനാണോ ഘടഗടിയന്മാരായ നിങ്ങൾ 4 പേരും വന്നത്

മ്മ് അതേ…. ഗുണ്ട 2

നിങ്ങൾക്ക് ഇത്തിരി ലേറ്റ് ആയി വന്നാൽ മതിയായിരുന്നില്ലേ, എന്നെ തട്ടിക്കൊണ്ടുവരാൻ ….

എന്തിനു ….. ഗുണ്ട ഭക്ഷണം കഴിച്ചു, ഞാൻ കുറച്ചു റിലാക്സ് ആയിട്ട് ഇരിക്കോരുന്നല്ലോ, പട്ടിണി കിടന്ന എന്നെ തട്ടികൊണ്ടുവന്നിട്ട്, മനസാക്ഷി ഉണ്ടോ നിങ്ങൾക്ക് ഇപ്പൊ ആണെങ്കിൽ വിശന്നിട്ടു വയ്യ

ഈ രാഹുകാലം നോക്കി ഞങ്ങൾക്ക് തട്ടി കൊണ്ട് പോരാൻ പറ്റില്ലല്ലോ പെങ്ങളെ…. ഗുണ്ട 3

അതും ശരിയാണ്, അതേ എനിക്ക് വിശന്നിട്ടു വയ്യ എനിക്ക് എന്തെങ്കിലും വാങ്ങി വന്നേ….

ഞങ്ങൾ ഡെലിവറി ബോയ്സ് അല്ല, ഫുഡ് പറയുമ്പോൾ കൊണ്ട് വരാൻ, കിഡ്നാപ്പേഴ്സ് ആണ് മനസ്സിലായോ

അതു പറഞ്ഞിട്ട് കാര്യം ഇല്ല, എന്നെ തട്ടിക്കൊണ്ടുവന്നതിനാൽ എന്റെ ഫുൾ ഉത്തരവാദിത്തം നിങ്ങൾക്കു ആണ് ഞാൻ പട്ടിണി കിടന്നു മരിച്ചെങ്ങാനും പോയാൽ നിങ്ങൾ എന്തു സമാദാനം പറയും എന്നെ കിഡ്നാപ് ചെയ്യാൻ പറഞ്ഞവരോട്

വിശന്നു കഴിഞ്ഞാൽ എനിക്ക് എന്നതന്നെ പിടിച്ചാൽ കിട്ടില്ല അതു കൊണ്ട് വേഗം ഫുഡ്‌ വാങ്ങി കൊണ്ട് വാ

ഡാ എന്തെങ്കിലും വാങ്ങി കൊടുക്കടാ കുറച്ചു നേരം മിണ്ടാതെ ഇരിക്കട്ടെ…… ഗുണ്ട തലവൻ

അതേ ബിരിയാണി തന്നെ ആയി കോട്ടെ അതും 5 എണ്ണം

ഒറ്റയ്ക്ക് 5 എണ്ണം തിന്നുമോ

അയ്യോ എനിക്ക് ഒരെണ്ണം മതി, ബാക്കി നിങ്ങൾ കഴിച്ചാൽ മതി എനിക്ക് ഒരു കമ്പനിക്ക് വേണ്ടി, ഞാൻ ഒറ്റയ്ക്ക് കഴിക്കണ്ടേ

മ്മ്

ശരി

2 പേര് ഫുഡ്‌ വാങ്ങാൻ പുറത്തേക്കു പോയി

അതേ കിഡ്നാപ് ചെയ്യുമ്പോൾ നല്ലൊരു ഫ്ലാറ്റിലേക്കോ, വില്ലയിലേക്കോ കൊണ്ട് വന്നൂടെ അല്ലാതെ ഈ പൊട്ടിപൊളിഞ്ഞ പഴയ വീടെ കിട്ടിയോള്ള

ഇതിലൊക്കെ എന്നാണ് നിങ്ങൾ പുരോഗമിക്കുന്നെ

അനുവിന്റെ സംസാരം കേട്ടവർ പരസ്പരം നോക്കി

ഇതിനെ തട്ടികൊണ്ട് വരണ്ട ഒരു കാര്യവും ഇല്ലായിരുന്നു വീട്ടിൽ ചെന്നു പറഞ്ഞിരുന്നെങ്കിൽ,വീട്ടുകാര് തന്നെ നമ്മുടെ കൂടെ പറഞ്ഞു വിട്ടാനെ ഇതല്ലേ സ്വഭാവം

ഗുണ്ടകൾ പരസ്പരം പറഞ്ഞു

എന്നെ കിഡ്നാപ് ചെയ്യാൻ പറഞ്ഞതാരാ

എന്തിനാ

അല്ല ഇത്ര ദാരിദ്ര്യം പിടിച്ച ശത്രു ആരെന്നു അറിയാൻ ഒരു ആകാംഷ

സർ വരും നേരിട്ട് കണ്ടോ

ഫുഡ്‌ വാങ്ങി 2 പേരും വന്നു

അനുവിന് നേരെ നീട്ടി

വാ ഇരിക്ക് ഒരുമിച്ചു കഴിക്കാം

അവളുടെ വാശിക്ക്‌ മുൻപിൽ അവരും ഇരുന്നു

അതേ ഒരു കാര്യം ചോദിക്കട്ടെ

എന്റെ പൊന്നു പെങ്ങളെ മിണ്ടാതിരുന്നു ആ ഫുഡ്‌ കഴിക്ക്

നിങ്ങൾക്ക് ഒരു ക്വാട്ടെഷൻ എടുത്താൽ എത്ര രൂപ കയ്യിൽ കിട്ടും

എന്തിനാ അറിഞ്ഞിട്ടു, ഞങ്ങളുടെ സംഘത്തിൽ ചേരാൻ ആണോ

അതിൽ താല്പര്യം ഇല്ല,

ആർക്കെങ്കിലും ക്വാട്ടെഷൻ കൊടുക്കാൻ ആണോ

നേരത്തെ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല

അതു എന്തു പറ്റി

ഞാൻ ക്വാട്ടേഷൻ കൊടുക്കാൻ തീരുമാനിച്ചവരിൽ ഒരാൾ എന്റെ ഫർത്തു ന്റെ പഴയ കാമുകി ആയിരുന്നു

അവൾ നാട്ടിൽ എത്തിയപ്പോൾ ഞാൻ കരുതി എന്റെ ലൈഫിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാക്കും എന്നു

എവിടെ

എന്റെ കെട്ടിയോന്റെ ഉപദേശത്തിൽ അവൾ എന്നോട് സോറി പറഞ്ഞു ലണ്ടനിലേക്ക് പോയി അതോടെ ആ ക്വാട്ടേഷൻ വേണ്ടാന്ന് വെച്ചു

പിന്നെ ഒരാൾ എന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു

അവനെ ഹസ്ബന്റിന്റെ അനിയൻ ശരിക്കും ഒന്നു പെരുമാറി

എന്നിട്ടും അവൻ നന്നായില്ല, പിന്നേം ശല്യം ചെയ്തു,

എന്നെ കൊല്ലാൻ നോക്കി

അതോടെ എന്റെ കെട്ടിയോന്റെ നിയന്ത്രണം വിട്ടു കാലു 2 ഉം തല്ലി ഒടിച്ചു, ഇപ്പൊ വീൽ ചെയറിലാ ,ഇനിയും അവൻ എന്നെ ഉപദ്രവിക്കാൻ വന്നാൽ നമുക്ക് ഒരു ക്വട്ടേഷൻ കൊടുക്കാം

അവളുടെ സംസാരം കേട്ടു അവരുടെ കണ്ണുകളിൽ അത്ഭുതം

അയ്യോ നിങ്ങൾ പേടിക്കണ്ട, ഭക്ഷണം കഴിക്ക്

തട്ടിക്കൊണ്ടു വന്നിട്ട് ഒരു ടെൻഷനും ഇല്ലല്ലോ, അത്രക്ക് കോൺഫിഡൻസ് ആണല്ലേ, കൊല്ലാൻ കൊണ്ടുവന്നതാ

അറിയാം, ശത്രു പുറത്തുള്ള ആൾ അല്ലെന്നും അറിയാം പിന്നെ ടെൻഷൻ അതെനിക്കില്ല,പിന്നെ കോൺഫിഡൻസ് അതു ഈ താലി കെട്ടിയ ആൾ ഉള്ളതുകൊണ്ടാ

ഇപ്പൊ തന്നെ എന്നെ അന്വേഷിച്ചു കണ്ണേട്ടൻ നടക്കുന്നുണ്ടാവും, അധികം വൈകാതെ ഇങ്ങോട്ട് എത്തും

ശത്രു ആരാന്നു അറിയോ

മ്മ് എന്റെ അമ്മയുടെ ആങ്ങള ജിതേന്ദ്രൻ

അമ്മാവൻ ആണോ അതു

മ്മ് നിങ്ങൾക്ക് എന്നെ പറ്റി എന്തറിയാം

അനു അവളുടെ ജീവിതം പറഞ്ഞു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അനുവിന്റെ കഥ കേട്ടു അവർക്കു സങ്കടം ആയി

ഗുണ്ട തലവന് ഫോൺ വന്നു

സർ വരുന്നുണ്ട് ഇങ്ങോട്ട്

മ്മ്

ഒരാൾ പെട്ടന്ന് റൂമിലേക്ക്‌ വന്നു അനു അയാളെ നോക്കി

ആലോഖ് അവൾ മനസ്സിൽ വിചാരിച്ചു

നിങ്ങൾ പുറത്തോട്ട് പൊക്കോ, ഗുണ്ടകളോടു പറഞ്ഞു

അവർ അനുവിനെ, നോക്കി

പോട്ടെ പെങ്ങളെ

അനു അവരെ നോക്കി ചിരിച്ചു

പെങ്ങളോ ഇതൊക്കെ എപ്പ

അവൻ മനസ്സിൽ കരുതി

അനു പുരികം പൊക്കി എന്താന്ന് ചോദിച്ചു

ഭഷണം കഴിച്ചോ

മ്മ് ബിരിയാണി വാങ്ങി തന്നു

പരസ്പരം സംസാരിക്കാൻ രണ്ടു പേർക്കും എന്തോ മടി തോന്നി

ഉള്ളിന്റെ ഉള്ളിൽ സ്നേഹം ഉണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാൻ കഴിയാതെ ഇരുവരും നിന്നു

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഫോട്ടോ യിൽ കാണുന്നതിനേക്കാൾ ഭംഗിയുണ്ട് ഇവന് അനു മനസിൽ പറഞ്ഞു

ആലോഖിൻ്റ ആണോ ക്വട്ടേഷൻ എന്നെ തട്ടികൊണ്ടു വന്ന് കൊല്ലാൻ

മാമൻ്റെ ആണ്, ഞാൻ എനിക്ക് ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല, എൻ്റെ കൂടെ പിറപ്പ് അല്ലേ, ഞാൻ മാമനെ പോലെ അത്ര ക്രൂരൻ അല്ലഅനുവിൻ്റെ കണ്ണു നിറഞ്ഞു ഇവൻ ഇത്ര പാവം ആണോ

മാമൻ കൊല്ലാൻ കൊണ്ടുവന്നതാണ് എന്നറിഞ്ഞു കൊണ്ടുവന്നതാ, ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കാൻ, അഭിയേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട്, അവരെത്തും വൈകാതെ

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ

എന്തിന്

സ്വത്തൊക്കെ എൻ്റെ പേരിൽ അല്ലേ, അതി ലെല്ലേ മാമൻ്റെ കണ്ണ്

എനിക്ക് സ്വത്തിനോട് ഒരു ഭ്രമവും ഇല്ല, ‘ചേച്ചിക്ക് അവകാശപ്പെട്ടതു തന്നെയാ അതൊക്കെ മാമനെ പോലെ സ്വത്ത് കണ്ട്, എന്തു ക്രൂരതയും ചെയ്യുന്നവൻ അല്ല ഞാൻ

പിന്നെ എൻ്റെ ദേഷ്യവും, സ്വാർത്ഥതയും, സങ്കടവും അമ്മയുടെ കാര്യത്തിലാ

അമ്മയുടെ കാര്യത്തിലോ

മ്മ് അതെ

2 ഓഅതിലധികമോ മക്കൾ ഉള്ള വീടുകളിൽ മക്കൾ ഇടക്ക് തമ്മിൽ തല്ലാറുണ്ട് എന്തിനാണ് എന്നറിയോ

ഇല്ല

അമ്മക്ക് എന്നെക്കാൾ ഇഷ്ടം ചേട്ടനോടോ / ചേച്ചിയോടോ ആണ്

അമ്മക്ക് എന്നെക്കാൾ സ്നേഹം അനിയനോടൊ / അനിയത്തിയോടൊ ആണ്

മിക്ക വീടുകളിലും കാണാം

അമ്മയുടെ സ്നേഹത്തിനു വേണ്ടി ,സ്വാർത്ഥത നിറഞ്ഞ ഇത്തരം തല്ലു പിടിത്തങ്ങൾ

ഞാനും അങ്ങനെയാണ്

എടി നിന്നെ കണ്ട് കഴിഞ്ഞപ്പോൾ അമ്മ എന്നെ തനിച്ചാക്കി നിന്നോടൊപ്പം വരുമെന്നു തോന്നി

അനു ചിരിച്ചു

നിനക്ക് അറിയോ നമ്മുടെ അമ്മ അനുഭവിച്ച കാര്യങ്ങൾ അതെന്നെ ബാധിച്ചത് എങ്ങിനെ ആണെന്ന്

ഒരാളെ പ്രണയിച്ചു ഏട്ടൻ അയാളെ കൊന്നു, അതിലൊരു മകൾ ഇനിച്ചു അതിനെ നഷ്ടമായി എന്നു കരുതി വിവാഹിതയായി, ‘സ്നേഹിച്ചു,പരസ്പരം മനസിലാക്കി, നിറമുള്ള ജീവിതത്തിന് അന്ത്യം കുറിച്ച് പാതി വഴിയിൽ ഒറ്റക്കായി ഒരു മകൻ ജനിച്ചു, പക്ഷേ അമ്മ പഴയ പോലെ ആയില്ല

ആ മകനെ കൊഞ്ചിച്ചില്ല, താരാട്ടുപാടി ഉറക്കിയില്ല, സ്നേഹിച്ചില്ല വാത്സല്യത്തോടെ മടിയിൽ ഇരുത്തിയില്ല പേടിയായിരുന്നു ആ പാവത്തിന് അമിതമായി മകനേയും സ്നേഹിച്ചാൽ വിധി അവനെയും തന്നിൽ നിന്ന് നഷ്ടപ്പെടുത്തും എന്നോർത്ത്

ആ മകൻ എന്തിനേക്കാൾ ഏറെ അമ്മയെ സ്നേഹിച്ചു, ആ മനസു മുഴുവൻ തന്നോട് ഉള്ള സ്നേഹം ആണെന്നു അറിഞ്ഞു കൊണ്ട്

പതുക്കെ ഞങ്ങൾ അകന്നു, വിഷം കലർന്ന വാക്കുകൾ പറഞ്ഞ്, മാമൻ കുടെ കൂട്ടി

അമ്മയോട് എന്നെക്കാൾ കൂടുതൽ അടുപ്പം അഭിയേട്ടനും ആമിക്കും ആയിരുന്നു

നീ ജീവനോടെ ഉണ്ടെന്നറിഞ്ഞതിൽ പിന്നെ യാണ് അമ്മയിൽ മാറ്റങ്ങൾ വന്നത്

ഞാനും ചെറുപ്പത്തിലെ ആഗ്രഹിച്ചിരുന്നു എനിക്കും ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നു എങ്കിൽ എൻ്റെ സങ്കടങ്ങളും സന്തോഷവും പറയാൻ

അഭിയേട്ടൻ്റെയും, ആമിയുടെയും സ്നേഹം കാണുമ്പോൾ ഞാനും കൊതിച്ചിട്ടുണ്ട്

പക്ഷേ….

നീ ജീവനോടെ ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷിച്ചു, അതിനിടയിൽ മാമൻ്റ വാക്കുകൾ അമ്മ എന്നിൽ നിന്നും അകന്നു പോകും, എന്നെ സ്വാർത്ഥനാക്കി പക്ഷേ ഉള്ളിൽ ഒരു പാട് സ്നേഹം ഉണ്ട് നിന്നോട്

തിരിച്ചറിഞ്ഞില്ല, പക്ഷേ നിൻ്റെ ജീവൻ അപകടത്തിൽ ആണെന്ന് തോന്നിയപ്പോൾ നിയന്ത്രിക്കാൻ ആയില്ല അതാ ഓടി വന്നത്

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ആലോഖിൻ്റെ വാക്കുകൾ കേട്ട് അനുവിൻ്റെ കണ്ണുകൾ നിറഞ്ഞു, ആലോഖിൻ്റെയും

എനിക്കും ആഗ്രഹം ഉണ്ടായിരുന്നു, ഒരു കൂടപിറപ്പ് ഉണ്ടെങ്കിൽ എന്നു

കണ്ണേട്ടൻ വിവാഹം കഴിച്ചതിൽ പിന്നെയാണ്, വിച്ചു നെയും, മീനു നെയും കിട്ടിയത് ഒരു കൂടെപ്പിറപ്പിൻ്റെ സ്നേഹം തന്ന് കൂടെ കൂട്ടിയത്

അമ്മടെ സ്നേഹം ആദ്യമായി അനുഭവിച്ചറിഞ്ഞത്, മായമ്മയിൽ നിന്നാണ്, നിനക്ക് ക്കറിയ ലോ കാരണങ്ങൾ സുമാ മ്മയുടെ സ്നേഹം നിഷേധിച്ചതു പോലും, മാമൻ ആണ്, അതു കൊണ്ട് തന്നെ കിങ്ങിണി ആയിട്ടും അകന്നു

നിന്നെ കാണണം, പ്രശ്നങ്ങൾ സോൾവ് ആക്കണം എന്നൊക്കെ ഉണ്ടായിരുന്നു, നീ എങ്ങിനെ പ്രതികരിക്കും എന്നറിയില്ലായിരുന്നു

എനിക്ക് സ്വത്ത് ഒന്നും വേണ്ടടാ, ഞാൻ അത് കണ്ടിട്ടു ഒന്നും അല്ല ജീവിക്കുന്നെ, ആരുമില്ലാതിരുന്ന എനിക്ക് ചുറ്റിലും ആളുണ്ട് എന്നെ സ്നേഹിക്കുന്ന എന്നെ മനസിലാക്കുന്ന, അതൊക്കെ മതി പിന്നെ നീയും ഉണ്ടല്ലോ എൻ്റെ അനിയൻ ആയി

അമ്മയെ ഞാൻ എൻ്റെത് മാത്രം ആക്കില്ല, അത്രക്ക് സ്വാർത്ഥത ഒന്നും എനിക്കില്ലടാ

എനിക്ക് എല്ലാവരുടെയും സ്നേഹം മതി,

നീ ഫോട്ടോയിൽ കാണുന്നതിനേക്കാൾ ഗ്ലാമർ ആണ്

മ്മ്, നീ അമ്മയെപ്പോലെ തന്നെയാണ് എന്ന് ആമി പറഞ്ഞിരുന്നു, കണ്ടപ്പോൾ എനിക്കും തോന്നി

എന്താണ് ആമി ടെ കാര്യത്തിൽ തീരുമാനം

എന്ത് തീരുമാനം

എനിക്ക് നാത്തൂൻ പോര് എടുക്കേണ്ടതാ

ആലോഖിൻ്റെ മുഖത്ത് ചമ്മിയ ചിരി

ചിരിക്കണ്ട എനിക്കറിയം നിങ്ങൾക്ക് പരസ്പരം ഇഷ്ടം ആണെന്ന്,

പറഞ്ഞിട്ടില്ല എന്നേ ഉള്ളു അല്ലേ

മ്മ്

തളരുമ്പോൾ താങ്ങുന്നൊരു തോളും കരയുമ്പോൾ തലോടുന്നൊരു കൈയ്യും കൂട്ടിനുണ്ടെങ്കിൽ തക രേണ്ടി വരില്ല പിന്നെ ഒരു ശക്തിക്കു മുന്നിലും

മനസിലായോ

മ്മ്,

ഡാ എനിക്ക് വീണ്ടും വിശക്കുന്നുണ്ടല്ലോ

നീ ഇപ്പോഴല്ലേടി ചേച്ചി ഭക്ഷണം കഴിച്ചത്

ഈ സമയത്ത് വിശന്നിരിക്കാൻ പാടില്ല

ഏതു സമയത്ത്

ഡാ നീയൊരു മാമൻ ആകാൻ പോകണു

സത്യം

മ്മ്,

എല്ലാവരോടും പറഞ്ഞോ

ഇല്ല ഡാ, കണ്ണേട്ടനോട് ആദ്യം പറയണം സർപ്രൈസ് കൊടുക്കണം എന്നൊക്കെ കരുതിയാ, അപ്പോഴാ കിഡ്നാപ്പിങ്ങ്

ആ വരട്ടെ സമയം ഉണ്ടല്ലോ

കൊച്ചിന് നിൻ്റെ സ്വഭാവം ആകാതിരുന്നാൽ മതി, അളിയൻ്റ സ്വഭാവം മതി

അതെന്താടാ എൻ്റെ സ്വഭാവത്തിന് കുഴപ്പംഎടി ചേച്ചി നിൻ്റെ സ്വഭാവത്തിന് കുഴപ്പം മാത്രം ഉള്ളു, സഹിക്കാൻ പറ്റണില്ലടി നിന്നെ

ഡാ മരത്തലയാ,

ആലോഖിന് ചിരി

ഡി നമ്മുടെ മാമനിട്ട് ഒരു പണി കൊടുക്കണ്ടേ

എന്തു വർത്തമാനം ആണെടാ പറയുന്നേ, ഒന്നുമില്ലെങ്കിലും അമ്മയുടെ ആങ്ങള അല്ലേടാ, നമ്മുടെ മാമൻ

ഇങ്ങനെയൊക്കെ ചിന്തിക്കാമോ

ഇവൾ എന്താ പെട്ടെന്ന് ഗാന്ധിജി ടെ പാത പിന്തുടർന്നോ

നമുക്ക് മ്യാ മനെ കൈയ്യും കാലും തല്ലി ഒടിച്ച്, അരക്ക് താഴോട്ട് തളർത്തി കിടത്താം എന്തു പറയുന്നു

എൻ്റെ ഗുരുവേ, നമിച്ചു

ബല്യബല്യ കമൻ്റുകൾ തന്നാൽ ബല്യബല്യ പാർട് തരാം Love you all,❤️❤️

(കാത്തിരിക്കണേ )

രചന: നക്ഷത്ര തുമ്പി

Leave a Reply

Your email address will not be published. Required fields are marked *